Loader
Loader

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ്

Travel Insurance for Canada

ട്രാവൽ ഇൻഷുറൻസ് ക്വോട്ടിനുള്ള വിശദാംശങ്ങൾ ഷെയർ ചെയ്യുക

പേര് എന്‍റർ ചെയ്യുക
ദയവായി മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
സാധുതയുള്ള ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ്

ഒരു സഞ്ചാരി ആഗ്രഹിക്കുന്നതൊക്കെ കാനഡയില്‍ ഉണ്ട്, ഊര്‍ജ്ജസ്വലമായ നഗരങ്ങളും അമ്പരപ്പിക്കുന്ന ദേശീയ ഉദ്യാനങ്ങളും വരെ! നിങ്ങൾ അത്തരമൊരു സഞ്ചാരി ആണെങ്കിൽ, പര്യടനം സുരക്ഷിതവും ഭദ്രവുമാക്കാന്‍ കോംപ്രിഹെന്‍സീവ് ട്രാവൽ ഇൻഷുറൻസ് കവറേജ് പരിഗണിക്കുക. ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കില്‍, യാത്രയിലെ അനിഷ്ട സംഭവങ്ങള്‍ക്കെതിരെ നിങ്ങളുടെ വെക്കേഷന് പരിരക്ഷ ലഭിക്കും.

മികച്ച സാമ്പത്തിക പിന്തുണയ്ക്ക്, കാനഡയ്ക്കുള്ള ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ അനുയോജ്യമായ തരത്തിലുള്ള കവറേജ് ബദലുകൾ നൽകുന്നു.

അതിനാൽ, ഞങ്ങളുടെ ബജറ്റ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാൻ ഉണ്ടെങ്കിൽ ഭീമമായ ചെലവിനെക്കുറിച്ച് ആശങ്ക വേണ്ട!

കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് തരങ്ങൾ

കാനഡയിലേക്കുള്ള നിങ്ങളുടെ യാത്ര പ്ലാൻ ചെയ്യുമ്പോൾ ശരിയായ ട്രാവൽ ഇൻഷുറൻസ് തിരഞ്ഞെടുക്കേണ്ടത് നിർണ്ണായകമാണ്. ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. സിംഗിൾ-ട്രിപ്പ് ഇൻഷുറൻസ് ഒരു ട്രിപ്പിനുള്ള പരിരക്ഷ നൽകുന്നു, ഇടയ്ക്കിടെയുള്ള യാത്രക്കാർക്ക് അനുയോജ്യമാണ്. മൾട്ടി-ട്രിപ്പ് ഇൻഷുറൻസ് പതിവായി യാത്ര ചെയ്യുന്നവർക്ക് അനുയോജ്യമാണ്, ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം യാത്രകൾക്ക് കവറേജ് വാഗ്ദാനം ചെയ്യുന്നു. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, യാത്ര റദ്ദാക്കൽ, ബാഗേജ് നഷ്ടം എന്നിവ ഉൾപ്പെടെയുള്ള വിപുലമായ കവറേജ് കോംപ്രിഹെൻസീവ് ട്രാവൽ ഇൻഷുറൻസ് നൽകുന്നു. കൂടാതെ, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ് സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ്, ട്യൂഷൻ ഫീസിനും പഠന തടസ്സങ്ങൾക്കുമുള്ള കവറേജ് പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അനുയോജ്യമായ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് കാനഡയിലേക്കുള്ള ആശങ്ക രഹിതമായ യാത്ര ഉറപ്പുവരുത്തുന്നു.

കാനഡ ട്രാവൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നതിന്‍റെ നേട്ടങ്ങൾ

കാനഡ പ്ലാനിനായുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് കൊണ്ട് ട്രാവൽ ഇൻഷുറൻസ് കവറേജ് ബദലുകളിൽ നിന്ന് നിങ്ങൾക്ക് നിരവധി നേട്ടങ്ങൾ ലഭിക്കും. അവയിൽ ഏതാനും ചിലത് നോക്കാം:

  • ബാഗേജ് കവറേജ് -

    കാനഡയിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ ലഗേജ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ ഏതെങ്കിലും വിമാനത്താവളത്തിൽ കാലതാമസം നേരിട്ടാൽ ബാഗേജ് കവറേജ് ചെലവ് വഹിക്കും. ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് ഉള്ളതിൽ ഈ കവറേജ് ഓപ്ഷൻ ഉൾപ്പെടുന്നു. ഇതില്‍, പോളിസി നിബന്ധനയിലെ പരമാവധി തുക വരെ ചെക്ക്ഡ് ബാഗുകളിലെ ഓരോ ഇനത്തിന്‍റെയും ചെലവിന് പൂർണ്ണ റീഇംബേഴ്സ്മെന്‍റ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  • യാത്രാ പരിരക്ഷ -

    കാനഡയ്ക്കുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസില്‍ യാത്ര പൂർണ്ണമായും പരിരക്ഷിക്കപ്പെടും. പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ഇത് നിങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കും, ഫ്ലൈറ്റ് ഡിലേ അല്ലെങ്കിൽ റദ്ദാക്കൽ, ഹോട്ടൽ റിസർവേഷൻ റദ്ദാക്കൽ, അല്ലെങ്കിൽ അത്തരം മറ്റേതെങ്കിലും സാഹചര്യം 

  • മെഡിക്കൽ അസിസ്റ്റൻസ് കവറേജ് -

    കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് പോളിസി ഹോസ്പിറ്റലൈസേഷൻ ആവശ്യമായ ട്രിപ്പിൽ ഏതെങ്കിലും രോഗം അല്ലെങ്കിൽ അപ്രതീക്ഷിത ദുരന്തത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നു.

 

ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള ട്രാവൽ ഇൻഷുറൻസ് എന്തുകൊണ്ട് ആവശ്യമാണ്?

മറ്റൊരു രാജ്യത്തേക്ക് പോകാനാണ് ഒരുങ്ങുന്നതെന്ന് നിങ്ങൾ ഓർക്കണം. നിങ്ങൾ എത്ര നന്നായി പ്ലാന്‍ ചെയ്താലും, അപ്രതീക്ഷിതമായ അടിയന്തിര സാഹചര്യങ്ങളോ രോഗങ്ങളോ ഉണ്ടായെന്ന് വരാം. നിങ്ങൾക്കോ സഹയാത്രികര്‍ക്കോ രോഗമോ അപകടമോ ഉണ്ടാകാം. നിങ്ങൾക്ക് ഒന്നോ രണ്ടോ ബാഗുകളോ പാസ്പോർട്ടുകൾ പോലുള്ള മറ്റ് വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാം. ഈ സാഹചര്യങ്ങളിൽ, ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള ട്രാവൽ ഇൻഷുറൻസ് പോളിസി പ്രയോജനകരമാണ്!

 

അപകടമോ അസുഖമോ ഉണ്ടായി കാനഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് കരുതുക. അത്തരം സാഹചര്യത്തിൽ, കാനഡയിലെ ഉയർന്ന മെഡിക്കൽ കെയറിന്‍റെ ചെലവിൽ നിന്ന് നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് നിങ്ങളെ സാമ്പത്തികമായി സംരക്ഷിക്കും. എന്നാല്‍, തിരഞ്ഞെടുക്കുമ്പോൾ ഓൺലൈൻ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ്കാനഡയിലേക്കുള്ള യാത്രയ്ക്ക് ലഭ്യമായ കവറേജ് ബദലുകളും നിങ്ങൾ വിശകലനം ചെയ്യണം. ഇത് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാൻ സഹായിക്കും.

കാനഡ വിസ, എൻട്രി വിവരങ്ങൾ എന്നിവയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ


ആ രാജ്യത്ത് പ്രവേശിക്കാൻ നിങ്ങൾക്ക് കനേഡിയൻ വിസ ഉണ്ടായിരിക്കണം. കാനഡ വിസ ഓണ്‍ അറൈവല്‍ പിന്തുണയ്ക്കാത്തതിനാൽ, പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യക്കാർക്ക് കനേഡിയൻ വിസ വേണം. യാത്രക്കാർക്ക് 5 വ്യത്യസ്ത തരം കനേഡിയൻ വിസകളിൽ നിന്ന് തിരഞ്ഞെടുക്കാം. അതിനാൽ, സന്ദർശനം അടിസ്ഥാനമാക്കി നിങ്ങൾ ഒരെണ്ണം തിരഞ്ഞെടുക്കണം:


  • ട്രാൻസിറ്റ് വിസ - ഒന്നോ രണ്ടോ പ്രവേശനത്തിന് ഫ്രീ ട്രാൻസിറ്റ് വിസ നല്ലതാണ്. ഇത് ഉപയോഗിക്കുന്നതിന് ചാര്‍ജ്ജ് നല്‍കേണ്ടതില്ല.
  • സൂപ്പർ വിസ - ഈ വിസ ലഭിക്കുന്നതിന് നിങ്ങളുടെ ബയോമെട്രിക്സും പൂരിപ്പിച്ച അപേക്ഷയും സമർപ്പിക്കണം.
  • താൽക്കാലിക റസിഡന്‍റ്/സന്ദർശക വിസ - ഇത് കാനഡയിൽ ആറ് മാസം താമസിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
  • എംപ്ലോയ്മെന്‍റ് പെര്‍മിറ്റ് - നിങ്ങൾ ജോലിക്കായി യാത്ര ചെയ്യുകയാണെങ്കിൽ ഈ വിസയ്ക്ക് അപേക്ഷിക്കണം. സൂപ്പർ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ചെയ്യുന്ന പോലെ നിങ്ങൾ ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കണം.
  • സ്റ്റഡി പെര്‍മിറ്റ് - കാനഡയിലേക്ക് പഠനത്തിനായി യാത്ര ചെയ്യുമ്പോള്‍ കനേഡിയൻ സർക്കാരിൽ നിന്നുള്ള സ്റ്റഡി പെര്‍മിറ്റ് ആവശ്യമാണ്. ഇതിന് ബയോമെട്രിക് വിവരങ്ങൾ ആവശ്യമാണ്.

കാനഡ വിസയ്ക്കുള്ള അപേക്ഷാ പ്രക്രിയ

ഇന്ത്യക്കാർക്ക് കനേഡിയൻ വിസ എടുക്കുന്നത് താരതമ്യേന ലളിതമാണ്. ഇത് ഓഫ്‌ലൈനിലോ ഓൺലൈനിലോ ചെയ്യാം. വിസ അപേക്ഷ സമർപ്പിക്കുന്നതിന് രണ്ട് ഓപ്ഷനുകൾ ഉണ്ട്: നിങ്ങളുടെ പ്രദേശത്തെ ഒരു വിഎസിയില്‍ അല്ലെങ്കിൽ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പിന്തുടർന്ന് ഓൺലൈനില്‍:

  • കനേഡിയൻ സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

  • നിങ്ങൾ അഭ്യർത്ഥിക്കുന്ന വിസയുടെ തരം തിരഞ്ഞെടുക്കുക

  • അപേക്ഷാ ഫോം ശരിയായി പൂരിപ്പിക്കുക

  • ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും അപ്‌ലോഡ് ചെയ്യുക

  • ബയോമെട്രിക്, വിസ ഫീസ് ഓൺലൈനിൽ അടയ്ക്കുക

  •  അപേക്ഷ അയക്കുക

  •  30 ദിവസത്തിനുള്ളിൽ, നിങ്ങളുടെ ഫോട്ടോകളും ബയോമെട്രിക് വിവരങ്ങളും സമീപത്തുള്ള ബയോമെട്രിക് കളക്ഷൻ സർവ്വീസ് പോയിന്‍റിലേക്ക് ഡെലിവറി ചെയ്യുക

 

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

 

സാധുതയുള്ള കനേഡിയൻ വിസ ലഭിക്കുന്നതിന് പൂരിപ്പിച്ച വിസ അപേക്ഷാ ഫോം ആവശ്യമായ പേപ്പറുകൾക്കൊപ്പം സമർപ്പിക്കണം. ആവശ്യമായ ഡോക്യുമെന്‍റുകൾ താഴെ പറയുന്നു:

 

  • കുറഞ്ഞത് 6 മാസത്തെ വാലിഡിറ്റിയും രണ്ട് ശൂന്യമായ പേജുകളുമുള്ള സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ട്
  • ശരിയായി പൂരിപ്പിച്ച വിസ അപേക്ഷ
  • അപേക്ഷകന്‍റെ പേരും ജനന തീയതിയും പിന്നിൽ എഴുതിയ രണ്ട് ഫോട്ടോകള്‍
  • സ്ഥിര വരുമാനത്തിന്‍റെയും സാമ്പത്തിക ഭദ്രതയുടെയും പ്രൂഫ്
  • എയർലൈൻ ടിക്കറ്റുകളുടെ കോപ്പി
  • കാനഡയിലെ പര്യടനത്തില്‍ നിങ്ങളുടെ ലോഡ്ജിംഗിന്‍റെ തെളിവ്

 

കൂടാതെ, കാനഡ സന്ദർശന സമയത്ത് അപ്രതീക്ഷിത സാഹചര്യങ്ങളിൽ പരിരക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ട്രാവൽ ഇൻഷുറൻസ് വാങ്ങാന്‍ ശുപാർശ ചെയ്യുന്നു.

കാനഡ ട്രാവൽ, സേഫ്റ്റി ടിപ്സ്


നിങ്ങൾ കാനഡയില്‍ ആയിരിക്കുമ്പോൾ, റീജണല്‍ അഡ്മിനിസ്ട്രേഷന്‍റെ സുരക്ഷാ മുൻകരുതലുകളും നിയന്ത്രണങ്ങളും നിങ്ങൾ എപ്പോഴും പാലിക്കണം. താഴെയുള്ള പൊതുവായ സുരക്ഷാ ശുപാർശകൾ പിന്തുടരാം, സുരക്ഷിതമായ യാത്രാ അനുഭവം ലഭിക്കുന്നതിന് കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് നേടാം.

  • എല്ലായ്പ്പോഴും നിങ്ങളുടെ പാസ്പോർട്ട് പോലുള്ള അവശ്യ ഡോക്യുമെന്‍റുകൾ സുരക്ഷിതമായി കൈവശം സൂക്ഷിക്കുക.
  • സ്വമേധയാ ഏതെങ്കിലും പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്.
  • അടുത്തുള്ള പ്രദേശത്തെ ആള്‍ക്കാര്‍ ഒന്നിച്ചു കൂടുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് കണ്ടാല്‍, അടുത്തുള്ള സുരക്ഷിതമായ ലൊക്കേഷനിൽ വേഗം അഭയം തേടുക.
  • നിയമവിരുദ്ധമായ പ്രവർത്തനത്തിൽ ഏർപ്പെടുകയോ പൊതുസ്ഥലങ്ങളുടെ പരിശുദ്ധിയോട് അനാദരവ് കാട്ടുകയോ ചെയ്യരുത്.
  • ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് മാത്രം ഉള്‍പ്രദേശങ്ങളിലേക്ക് പോകുക. എല്ലായ്പ്പോഴും പ്രാദേശിക അധികാരികളുടെ സഹായം തേടുക.
  • ഗതാഗതത്തിന്‍റെ അംഗീകൃതവും നിയമപരവുമായ രീതികൾ മാത്രം ഉപയോഗിക്കുക.
  • നിശ്ചിത സമയപരിധി കഴിഞ്ഞും അവിടെ തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ നിങ്ങളുടെ കനേഡിയന്‍ വിസ എത്ര നാളത്തേക്ക് ഉണ്ടെന്നത് ശ്രദ്ധിക്കുക.

യാത്ര ചെയ്യുമ്പോൾ ശരിയായ സാമ്പത്തിക സഹായം ലഭിക്കുന്നതിന് കാനഡയ്ക്കുള്ള ഏറ്റവും മികച്ച ട്രാവൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുക.

അറിയേണ്ട പ്രധാന വിവരങ്ങൾ: കാനഡയിലെ ഇന്ത്യൻ എംബസി


നിങ്ങൾ ഓൺലൈനിൽ വാങ്ങിയ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് സംബന്ധിച്ച് അല്ലെങ്കിൽ മറ്റ് കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് എംബസിയുമായി ബന്ധപ്പെടാം. കോൺസുലേറ്റ് വിലാസം: കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ടൊറന്‍റോ, കാനഡ പ്രവർത്തന സമയം: തിങ്കൾ മുതൽ വെള്ളി വരെ 0900 - 1730 മണിക്കൂർ, വെബ്‌സൈറ്റ്: https://www.cgitoronto.gov.in

 

കാനഡയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഏതൊക്കെയാണ്?

  • ടൊറന്‍റോ പിയർസൺ ഇന്‍റർനാഷണൽ എയർപോർട്ട്
  • വാന്‍കൂവര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
  • കാള്‍ഗറി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
  • എഡ്മോണ്ടന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
  • മോണ്ട്രിയൽ-പിയർ എലിയട്ട് ട്രൂഡോ ഇന്‍റർനാഷണൽ എയർപോർട്ട്
  • ഒട്ടാവ – മാക്ഡോണാൾഡ് – കാർട്ടിയർ ഇന്‍റർനാഷണൽ എയർപോർട്ട്
  • കേലോവ്നാ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

കാനഡയിലേക്ക് പോകുമ്പോള്‍ കറൻസിയും ഫോറിന്‍ എക്സ്ചേഞ്ചും


കാനഡയുടെ ഔദ്യോഗിക കറൻസി കനേഡിയൻ ഡോളർ (സിഎഡി) ആണ്. നിങ്ങളുടെ പ്രാദേശിക ബാങ്കിൽ അല്ലെങ്കിൽ പ്രശസ്ത വിദേശ എക്സ്ചേഞ്ച് സേവന ദാതാവിൽ നിങ്ങളുടെ ഇന്ത്യന്‍ കറന്‍സി എക്സ്ചേഞ്ച് ചെയ്യുന്നത് നല്ലതാണ്.

കാനഡയിൽ സന്ദർശിക്കേണ്ട ടൂറിസ്റ്റ് സ്ഥലങ്ങൾ


നിങ്ങളുടെ സുരക്ഷയ്ക്കായി, ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് കാനഡയ്ക്ക് ഇന്ത്യയിൽ നിന്ന് ട്രാവൽ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക:

  • വേനലില്‍ കാനഡക്ക് പോകുമ്പോള്‍ നയാഗ്ര വെള്ളച്ചാട്ടം യാത്രാപരിപാടിയില്‍ ഇടം പിടിക്കണം. അതേ പേരിൽ ആകര്‍ഷകമായ വെള്ളച്ചാട്ടങ്ങൾ കൊണ്ടാണ് നയാഗ്ര നഗരം വികസിപ്പിച്ചിരിക്കുന്നത്. സന്ദർശകര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്.
  • കാനഡയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ് ക്യുബെക് സിറ്റി, വടക്കേ അമേരിക്കയിലെ ഏറ്റവും പഴയ ചുറ്റുമതിലുള്ള നഗരം. നിങ്ങൾ ജീവികപങ്കാളിയുമായി ആണ് പോകുന്നതെങ്കില്‍, രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ക്വിബെക് നഗരഭംഗിയും ആസ്വദിക്കുക.
  • നിങ്ങള്‍ക്ക് കടല്‍തീരം അഭിനിവേശമാണെങ്കില്‍ ടോഫിനോ അവശ്യ ലക്ഷ്യസ്ഥാനമാണ്, ഒരു ബീച്ചില്‍ പോകാതെ എന്ത് ട്രിപ്പ്. കാനഡ പര്യടനത്തില്‍ നിങ്ങൾക്ക് ആനന്ദം വേണമെങ്കില്‍, ടോഫിനോ ജലപ്രേമികൾക്ക് ആകര്‍ഷകമായ സ്ഥലമാണ്, പറുദീസയുടെ ഭംഗി നല്‍കും!

കാനഡ സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം ഏതാണ്?


കാനഡ സന്ദർശിക്കാനുള്ള അനുയോജ്യമായ സമയം ജൂലൈ ആഗസ്റ്റ് മാസങ്ങളാണ്. ഈ മാസങ്ങളിൽ കാലാവസ്ഥ വളരെ നല്ലതാണ്, ഇത് കുതിര സവാരി, പാരാഗ്ലൈഡിംഗ് തുടങ്ങിയ ഔട്ട്ഡോർ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമാണ്. ഈ വിനോദങ്ങള്‍ക്ക് റിസ്ക് ഉണ്ട്, അതിനാൽ കാനഡയ്ക്ക് പോകുമ്പോള്‍ അവ ട്രൈ ചെയ്യുന്നതിന് മുമ്പ് ട്രാവൽ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കുക. എന്നാല്‍, ഈ മാസങ്ങളിൽ ലോകമെമ്പാടുമുള്ള അനേകം ടൂറിസ്റ്റുകൾ കാനഡ സന്ദർശിക്കുന്നുണ്ട്. അതിനാൽ, നിങ്ങൾ റിസർവേഷനുകൾ നേരത്തെ നടത്തണം.


ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ അനായാസം നേടാം.

ഇന്ത്യയിൽ നിന്ന് കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസിന് കീഴിൽ വരുന്ന ഉൾപ്പെടുത്തൽ

ഇന്ത്യയിൽ നിന്ന് കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് നിങ്ങളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് നിരവധി ഉൾപ്പെടുത്തലുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, ആശുപത്രി ബില്ലുകൾ, ഡോക്ടർ കൺസൾട്ടേഷനുകൾ, നിർദ്ദിഷ്ട മരുന്നുകൾ എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നു. പ്രകൃതി ദുരന്തങ്ങൾ അല്ലെങ്കിൽ വ്യക്തിഗത അടിയന്തിര സാഹചര്യങ്ങൾ പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം യാത്ര റദ്ദാക്കലുകൾ അല്ലെങ്കിൽ തടസ്സങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു. നഷ്ടപ്പെട്ടതോ വൈകിയതോ ആയ ലഗേജിന് ബാഗേജ് കവറേജ് നഷ്ടപരിഹാരം നൽകുന്നു, അവശ്യവസ്തുക്കൾ ഇല്ലാതെ നിങ്ങൾ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. മറ്റ് ഉൾപ്പെടുത്തലുകളിൽ പാസ്പോർട്ട് നഷ്ടപ്പെടൽ, അടിയന്തിര ഇവാക്യുവേഷൻ, പേഴ്സണൽ ലയബിലിറ്റി എന്നിവയ്ക്കുള്ള കവറേജ് ഉൾപ്പെടാം. ഈ ആനുകൂല്യങ്ങൾ സമഗ്രമായ സംരക്ഷണം ഉറപ്പുവരുത്തുന്നു, സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതെ നിങ്ങളുടെ യാത്ര ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

ഇന്ത്യയിൽ നിന്ന് കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസിന് കീഴിലുള്ള ഒഴിവാക്കൽ

ഇന്ത്യയിൽ നിന്ന് കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് വിപുലമായ കവറേജ് വാഗ്ദാനം ചെയ്യുമ്പോൾ, ചില ഒഴിവാക്കലുകൾ ബാധകമാണ്. പോളിസിയിൽ വ്യക്തമാക്കിയില്ലെങ്കിൽ മുൻകൂട്ടി നിലവിലുള്ള മെഡിക്കൽ അവസ്ഥകൾക്ക് സാധാരണയായി പരിരക്ഷ ലഭിക്കുന്നതല്ല. എക്സ്ട്രീം സ്പോർട്സ് പോലുള്ള ഉയർന്ന റിസ്ക് ആക്ടിവിറ്റികളിൽ ഏർപ്പെടുന്നതിൽ നിന്ന് ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ ഒഴിവാക്കപ്പെടുന്നു. അലക്ഷ്യമായി കാണപ്പെട്ട ബാഗേജ് പോലുള്ള അശ്രദ്ധ മൂലമുള്ള നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കുന്നതല്ല. കൂടാതെ, ലഹരി അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ക്ലെയിമുകൾ ഒഴിവാക്കപ്പെടുന്നു. എല്ലാ ഒഴിവാക്കലുകളും വിശദമായി മനസ്സിലാക്കാൻ പോളിസി ഡോക്യുമെന്‍റ് വായിക്കേണ്ടത് പ്രധാനമാണ്. ഈ ഒഴിവാക്കലുകൾ അറിയുന്നത് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാനും നിങ്ങളുടെ യാത്രയ്ക്ക് മതിയായ തയ്യാറെടുപ്പ് നടത്താനും നിങ്ങളെ സഹായിക്കുന്നു.

GOT A QUESTION? HERE ARE SOME ANSWERS

ചോദ്യം ഉണ്ടോ? ചില ഉത്തരങ്ങൾ ഇതാ

കാനഡയിലേക്കുള്ള യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് എന്തുകൊണ്ട് പ്രധാനമാണ്?

കാനഡയിലേക്കുള്ള യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് അനിവാര്യമാണ്. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, യാത്ര റദ്ദാക്കൽ, ബാഗേജ് നഷ്ടപ്പെടൽ തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങൾക്കെതിരെ ഇത് സാമ്പത്തിക സംരക്ഷണം നൽകുന്നു. അപ്രതീക്ഷിത ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങളുടെ അവധിക്കാലം ആസ്വദിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.

കാനഡയിൽ ടൂറിസ്റ്റുകൾക്ക് സൗജന്യ ഹെൽത്ത്കെയർ ലഭിക്കുമോ?

ഇല്ല, ടൂറിസ്റ്റുകൾക്ക് കാനഡയിൽ സൗജന്യ ഹെൽത്ത്കെയർ ലഭിക്കില്ല. ഹെൽത്ത് കെയർ സേവനങ്ങൾ ചെലവേറിയതായിരിക്കും, ഇൻഷുറൻസ് ഇല്ലാതെ ഉയർന്ന മെഡിക്കൽ ബില്ലുകൾ പോക്കറ്റിൽ നിന്ന് അടയ്‌ക്കേണ്ടി വന്നേക്കും. ട്രാവൽ ഇൻഷുറൻസ് ഈ ചെലവുകൾക്ക് പരിരക്ഷ നൽകുന്നു, സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതെ നിങ്ങൾക്ക് മെഡിക്കൽ കെയർ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

കാനഡയിലേക്ക് എനിക്ക് എത്ര ട്രാവൽ ഇൻഷുറൻസ് ആവശ്യമാണ്?

കാനഡയ്ക്ക് നിങ്ങൾക്ക് ആവശ്യമായ ട്രാവൽ ഇൻഷുറൻസ് തുക നിങ്ങളുടെ യാത്രയുടെ കാലയളവിനെയും സ്വഭാവത്തെയും ആശ്രയിച്ചിരിക്കും. മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിന്, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ കുറഞ്ഞത് $100,000 ഉൾപ്പെടെ സമഗ്രമായ കവറേജ് ഉള്ള ഒരു പോളിസി തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു.

കാനഡയ്ക്ക് ട്രാവൽ ഇൻഷുറൻസ് നിർബന്ധമാണോ?

കാനഡയിലേക്കുള്ള പ്രവേശനത്തിന് ട്രാവൽ ഇൻഷുറൻസ് നിർബന്ധമല്ല, എന്നാൽ ഇത് വളരെ ശുപാർശ ചെയ്യപ്പെടുന്നു. സുരക്ഷിതവും ആശങ്കയില്ലാത്തതുമായ യാത്രാ അനുഭവം ഉറപ്പാക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾക്കെതിരെ ഇത് സാമ്പത്തിക സുരക്ഷ നൽകുന്നു.

എനിക്ക് എങ്ങനെ കാനഡ ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങാം?

ഉചിതമായ കവറേജ് വേണമെങ്കില്‍ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ തിരഞ്ഞെടുക്കാം. ആവശ്യമായ വ്യക്തിഗത വിവരങ്ങൾ എന്‍റർ ചെയ്യുക, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസിനായി അനുയോജ്യമായ കവറേജ് ഓപ്ഷനുകൾ തിരഞ്ഞെടുത്ത് ഓൺലൈൻ പേമെന്‍റ് പൂർത്തിയാക്കുക. കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് പ്ലാനിനായി അനുയോജ്യമായ കവറേജ് ഓപ്ഷനുകൾ തിരഞ്ഞെടുത്ത ശേഷം, ഇൻഷുറൻസ് പോളിസി പര്‍ച്ചേസ് പ്രോസസ് പൂർത്തിയാക്കുന്നതിന് ഇഷ്ടമുള്ള പേമെന്‍റ് രീതി ഉപയോഗിച്ച് ഓൺലൈനിൽ പണമടയ്ക്കാം.

കാനഡ ട്രാവൽ ഇൻഷുറൻസ് പോളിസിക്ക് ഞാൻ എത്ര പണമടയ്ക്കണം?

കാനഡയിലെ നിങ്ങളുടെ താമസകാലം, തിരഞ്ഞെടുക്കുന്ന കവറേജ് തുക എന്നിവ കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് പ്ലാനിനുള്ള പ്രീമിയം പേമെന്‍റിനെ സ്വാധീനിക്കും. വെക്കേഷന് മതിയായ കവറേജ് ലഭിക്കാന്‍ അനുയോജ്യമായ ഇൻഷ്വേര്‍ഡ് തുക തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു. ട്രിപ്പില്‍ നിങ്ങളുടെ കുടുംബവും ഉണ്ടെങ്കില്‍ അത് തികച്ചും പ്രധാനമാണ്. ഭീമമായ ചെലവ് വരുത്താതെ കാനഡയ്ക്കുള്ള മികച്ച ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ കൊണ്ട് വിസ്മയകരമായ കവറേജ് ആനുകൂല്യങ്ങൾ ലഭിക്കും!

ഇന്ത്യയിൽ നിന്ന് കാനഡയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് പ്ലാൻ ഒഴിവാക്കലുകൾ എന്തൊക്കെയാണ്?

പോലീസ് അല്ലെങ്കിൽ മറ്റ് അധികാരികള്‍ ചുമത്തുന്ന തടവ് അഥവാ കണ്ടുകെട്ടല്‍ വഴി വരുന്ന കാലതാമസം, കലാപം പോലെ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണിയാല്‍ ഉളവാകുന്ന നഷ്ടം, നോൺ-മെഡിക്കൽ ചെലവുകൾ എന്നിവ വിദേശ ട്രാവൽ ഇൻഷുറൻസിലെ ചില ഒഴിവാക്കലുകളാണ്.

ജനപ്രിയ രാജ്യങ്ങൾക്കുള്ള വിസ ഗൈഡ്


ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്