Respect Senior Care Rider: 9152007550 (Missed call)
സെയില്‍സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
നിങ്ങൾക്ക് വാണ്ടർലസ്റ്റുമായി താദാത്മ്യപ്പെടാന്‍ നിരവധി കാരണങ്ങൾ ഉണ്ടാകാം. ട്രാവലിംഗ് നിങ്ങള്‍ക്ക് ആശ്വാസകരവും ഉന്മേഷദായകവും ആകട്ടെ, സാഹസ പ്രവര്‍ത്തനമായാലും സ്വയം കണ്ടെത്തലായാലും, അത് നിങ്ങളുടെ സന്തോഷത്തിന്‍റെ കേന്ദ്ര ഭാഗമായതിനാല്‍, ഞങ്ങള്‍ മനസ്സിലാക്കുന്നു.
വിവേകമതിയായ ഒരു സഞ്ചാരി എന്ന നിലയിൽ, സഞ്ചാരത്തിന്‍റെ ആനന്ദത്തിന് പുറമെ, നിങ്ങൾ വീട്ടിൽ നിന്ന് അകന്നിരിക്കുമ്പോള്‍ ഉണ്ടാകാവുന്ന കുഴപ്പങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. അത്തരം ഭീഷണികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും യാത്ര ചെയ്യാനുള്ള നിങ്ങളുടെ ആവേശത്തെയോ അഭിവാഞ്ഛയെയോ ഒതുക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുതയെ ഞങ്ങള്‍ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങൾക്കായി ട്രാവൽ ഇൻഷുറൻസ് പോളിസികളുടെ ഒരു ശ്രേണി പ്രത്യേകം ഡിസൈന്‍ ചെയ്തിരിക്കുന്നത്!
നിങ്ങള്‍ അകലെ ഒരു വിദേശ രാജ്യത്ത് ആയിരിക്കുമ്പോള്‍ ബാഗേജ് നഷ്ടപ്പെടല്‍, മെഡിക്കല്‍ എമര്‍ജന്‍സികള്‍, ഫ്ലൈറ്റ് വൈകല്‍ അഥവാ കാന്‍സലാകല്‍ എന്നിങ്ങനെയുള്ള അനിഷ്ട സംഭവങ്ങള്‍ മൂലം പോക്കറ്റ് കാലിയായെന്ന് വരാം. അത്തരം ദുര്യോഗങ്ങള്‍ക്കെതിരെ സാമ്പത്തിക പരിരക്ഷയും സഹായവും നല്‍കാനാണ് ഞങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
എന്നിരുന്നാലും, ഒരു ട്രാവൽ ഇൻഷുറൻസ് പോളിസിയുടെ സംരക്ഷണം ലഭിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് പ്രീമിയത്തെക്കുറിച്ചുള്ള അനിശ്ചിതത്വം ആണെങ്കില്‍, ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് കാൽക്കുലേറ്റർ ഇതാ സഹായത്തിന്.
ട്രാവൽ ഇൻഷുറൻസ് കാൽക്കുലേറ്റർ നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി പ്രീമിയം സംബന്ധിച്ച് ഭൂമിയില്‍ ഏത് സ്ഥലത്തേക്കുമുള്ള എസ്റ്റിമേറ്റ് നൽകും. വ്യത്യസ്ത ഇൻഷുറൻസ് ഓപ്ഷനുകൾക്കുള്ള പ്രീമിയം നിങ്ങൾക്ക് കണക്കാക്കാം, ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാം.
അത് നല്ല ചോദ്യമാണ്. ട്രാവൽ ഇൻഷുറൻസ് കാൽക്കുലേറ്റർ സഹായകരമാകുന്ന ചില മാർഗ്ഗങ്ങൾ താഴെപ്പറയുന്നു
ട്രാവൽ ഇൻഷുറൻസിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിങ്ങളുടെ ആദ്യ ചിന്തകളിൽ ഒന്ന് പ്രീമിയം ആണോ? ശരി, അങ്ങനെ ആണെങ്കില്‍, പര്‍ച്ചേസിംഗ് തീരുമാനത്തെ ബാധിക്കുന്ന കാതലായ ചെലവ് എത്ര വരും.
ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്ററിന്‍റെ സഹായം ഉള്ളതിനാല്‍, നിങ്ങൾ പല വ്യക്തികളോട് സംസാരിക്കുകയോ, അല്ലെങ്കിൽ ഇന്‍റർനെറ്റ് ഗവേഷണത്തിൽ ഏര്‍പ്പെട്ട് തീരുമാനത്തില്‍ എത്താന്‍ കഴിയാതെ വരികയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യേണ്ടതില്ല. നിങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ കൃത്യമായ വിവരങ്ങൾ കണ്ടെത്താം, അത് മനസ്സിലാക്കി വീടിന്‍റെ സൗകര്യത്തിൽ ഇരുന്ന് തീരുമാനം എടുക്കാനും കഴിയും.
ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോൾ ടിക്ക് ഓഫ് ചെയ്യേണ്ട പല കാര്യങ്ങളും നിങ്ങളുടെ ട്രാവൽ ചെക്ക്‌ലിസ്റ്റിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. അകലെ ആയിരിക്കുമ്പോള്‍ അനിഷ്ട സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍, അവശ്യം വേണ്ട സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നത് മുതൽ വ്യക്തമായ യാത്രാപരിപാടി തയ്യാറാക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണം.
നിങ്ങളുടെ വിലപ്പെട്ട സമയം പാഴാകാതിരിക്കാന്‍, സൂപ്പര്‍ ക്വിക്ക് ആയാണ് ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആ ട്രാവൽ പ്ലാനിംഗിൽ നിന്ന് അല്‍പ്പനേരം കോഫി ബ്രേക്ക് എടുക്കുമ്പോൾ വ്യത്യസ്ത പോളിസി ഓപ്ഷനുകൾക്കുള്ള പ്രീമിയം തുക നിങ്ങൾക്ക് കണ്ടെത്താന്‍ കഴിയും.
മാത്രമല്ല, സ്വയം കണക്കാക്കുമ്പോഴുള്ള ബുദ്ധിമുട്ട് ട്രാവൽ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ നിങ്ങള്‍ക്ക് ഒഴിവാക്കി തരുന്നു, അതൊരു നല്ല കാര്യമാണ്, അല്ലേ?
ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്കും അക്കൊമൊഡേഷനും പുറമെ, ഒഴിവുകാലത്ത് ചെലവഴിക്കാൻ വേറെയും നിരവധി കാര്യങ്ങളുണ്ട്. പുറപ്പെടുന്നതിന് മുമ്പ് ട്രിപ്പിനായുള്ള ഷോപ്പിംഗ് മുതല്‍, തിരികെ വരുമ്പോള്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണിക്കാനുള്ള ചിത്രങ്ങളും മുഹൂര്‍ത്തങ്ങളും ഒപ്പിയെടുക്കുന്നതു വരെ, ട്രാവലിംഗ് എന്നത് ചെലവേറിയ കാര്യമാണ്. അതുകൊണ്ട് ബജറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
ട്രാവൽ ഇൻഷുറൻസ് പോളിസിയുടെ സംരക്ഷണം നേടാന്‍ ആവശ്യമായ തുക അറിയാൻ ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ ട്രാവല്‍ ബജറ്റ് വിജയകരമായി പ്ലാൻ ചെയ്യാൻ സഹായിക്കും.
നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാന്‍ ചില അടിസ്ഥാന വിവരങ്ങള്‍ ഞങ്ങളെ സഹായിക്കും, അതനുസരിച്ച് നിങ്ങള്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും.
● യാത്രയുടെ തരം - തനിച്ച് അല്ലെങ്കിൽ ഗ്രൂപ്പ്
● യാത്രയുടെ ലക്ഷ്യം - ജോലി, വിനോദം അല്ലെങ്കിൽ വിദ്യാഭ്യാസം
● പ്രായം
● ലിംഗത്വം
● യാത്രാ ലക്ഷ്യസ്ഥാനം
● ദിവസങ്ങളുടെ എണ്ണം
● ഇൻഷ്വേർഡ് തുകയുടെ ചോയിസ്
നിങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനം തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങൾ വിവിധ കാര്യങ്ങള്‍ പരിഗണിക്കും, അല്ലേ? എന്തായാലും തീരുമാനം സുപ്രധാനമാണ്. നിങ്ങൾ അടയ്ക്കേണ്ട പ്രീമിയത്തിന്‍റെ തുക തീരുമാനിക്കുന്നതിന് വിവിധ ഘടകങ്ങൾ ഞങ്ങളും പരിഗണിക്കും.
പ്രായം ഒരു അക്കം മാത്രമാണെന്നാണ് ഞങ്ങൾ കരുതുന്നത്, ഏത് പ്രായത്തിലുള്ളവരും സഞ്ചാരത്തിന്‍റെ സന്തോഷം അനുഭവിച്ചറിയണം അതുകൊണ്ട്, നിങ്ങളുടെ പ്രായം എന്തായിരുന്നാലും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ഞങ്ങൾക്കുണ്ട്. എന്നാല്‍, പ്രീമിയം തുക നിർണ്ണയിക്കുന്നതിൽ നിങ്ങളുടെ പ്രായത്തിന് പങ്ക് വഹിക്കാനുണ്ട്.
ഉദാഹരണത്തിന്, മുതിർന്ന പൗരന്മാർക്കുള്ള പ്രീമിയം കൂടുതലായിരിക്കും, കാരണം അവർക്ക് അപകടങ്ങൾക്കും മെഡിക്കൽ എമര്‍ജ്ജന്‍സിക്കും സാധ്യത കൂടുതലാണ്.
വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ചെലവ് വ്യത്യസ്തം ആയിരിക്കുന്നപോലെ, നിങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയവും വ്യത്യസ്തമാണ്. താഴെപ്പറയുന്നവയിൽ ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം:
● യുഎസ്എ, കാനഡ ഉൾപ്പെടെയുള്ള ലോകമെമ്പാടും
● യുഎസ്എ, കാനഡ ഒഴികെ ലോകമെമ്പാടും
മറ്റ് കാര്യങ്ങളും പോലെ ആരോഗ്യപരിചരണ ചെലവുകൾ പല രാജ്യങ്ങളിലും വ്യത്യസ്തമാണ് എന്ന വസ്തുതയാണ് ഈ വ്യത്യാസത്തിന് കാരണം.
നിങ്ങള്‍ ആഗ്രഹിക്കുന്നത് 7 ദിവസത്തെ ഹ്രസ്വ ട്രിപ്പിന് പോകാന്‍ അല്ലെങ്കില്‍ 3 മാസം നീളുന്ന അവധി എടുക്കാന്‍ ആയിരിക്കും. നിങ്ങളുടെ ചോയിസ് എന്തായാലും, പരിരക്ഷ നല്‍കാന്‍ ഞങ്ങളുണ്ട്. സ്വപ്ന ലക്ഷ്യസ്ഥാനത്ത് നിങ്ങൾ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളുടെ എണ്ണം പ്രീമിയം നിർണ്ണയിക്കാൻ സഹായിക്കും.
നിങ്ങളുടെ പ്രീമിയം തുക തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു ഘടകം ഇൻഷ്വേർഡ് തുകയാണ്. സാധാരണയായി, പ്ലാനിലെ മെഡിക്കൽ കവറേജ് കൂടുതലാണെങ്കിൽ, പ്രീമിയം ഉയർന്നതാകും.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ