
നിങ്ങൾ ആദ്യമായി വിദേശത്തേക്ക് പോകുകയാണെങ്കിൽ, പരിചയസമ്പന്നനായ ഒരു ബിസിനസ്സ് യാത്രികനാണെങ്കിൽ, ഹെൽത്ത്കെയർ സംബന്ധിച്ച് ഉറപ്പില്ലെങ്കിൽ അല്ലെങ്കിൽ ഹെൽത്ത്കെയർ ആക്സസ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ. ഗ്ലോബൽ ഹെൽത്ത് കെയർ അവതരിപ്പിക്കുന്നു, നിങ്ങൾ എവിടെ പോകുമ്പോഴും അവിടെയെല്ലാം നിങ്ങളെ പരിരക്ഷിക്കുന്ന ഇത്തരത്തിൽ ഉള്ള ആദ്യത്തെ ഹെൽത്ത് ഇൻഷുറൻസ് ഉൽപ്പന്നം.
ഞങ്ങളുടെ ഗ്ലോബൽ ഹെൽത്ത് കെയർ ഒരു സമഗ്രമായ ആരോഗ്യ നഷ്ടപരിഹാര ഇൻഷുറൻസ് ഉൽപ്പന്നമാണ്, അത് ആഭ്യന്തരവും (ഇന്ത്യയ്ക്കുള്ളിൽ) അന്തർദേശീയവുമായ (ഇന്ത്യയ്ക്ക് പുറത്ത്) ആരോഗ്യ പരിരക്ഷാ ദാതാക്കളിൽ നിന്ന് ആസൂത്രിതവും അടിയന്തര ചികിത്സയും ലഭ്യമാകുന്ന തടസ്സമില്ലാത്ത പരിരക്ഷ പോളിസി ഉടമയ്ക്ക് നൽകുന്നു.
ഗ്ലോബൽ ഹെൽത്ത് കെയർ പ്രോഡക്ട് രണ്ട് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു:
✓ ഇംപീരിയൽ പ്ലാൻ
✓ ഇംപീരിയൽ പ്ലസ് പ്ലാൻ
ഇംപീരിയൽ പ്ലാൻ കുറഞ്ഞ പ്ലാനാണ്, ഇംപീരിയൽ പ്ലസ് പ്ലാൻ ഉയർന്ന പ്ലാനാണ്. ഈ രണ്ട് പ്ലാനുകൾക്കും ഡൊമസ്റ്റിക്, ഇന്റർനാഷണൽ പരിരക്ഷ ഉണ്ട്. ഞങ്ങളുടെ ഗ്ലോബൽ ഹെൽത്ത് കെയർ പ്ലാൻ നിങ്ങൾക്ക് എവിടെയും ഹെൽത്ത്കെയർ സൗകര്യങ്ങൾ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നു, അതിനാൽ നിങ്ങളുടെ സമ്പാദ്യം ഇല്ലാതാകുന്നില്ല.
ഹെൽത്ത് പ്രൈം

ബജാജ് അലയൻസ് ഉപഭോക്താക്കൾക്കായുള്ള തിരഞ്ഞെടുത്ത റീട്ടെയിൽ, ഗ്രൂപ്പ് ഹെൽത്ത്/പിഎ ഉൽപ്പന്നങ്ങൾക്കുള്ള റൈഡറാണ് ഹെൽത്ത് പ്രൈം . താഴെപ്പറയുന്ന പ്രകാരമുള്ള എല്ലാ ഹെൽത്ത് കെയർ ചെലവുകളും ഈ റൈഡർ ഏറ്റെടുക്കും :
✓ ടെലി കൺസൾട്ടേഷൻ പരിരക്ഷ
✓ ഡോക്ടർ കൺസൾട്ടേഷൻ പരിരക്ഷ
✓ ഇൻവെസ്റ്റിഗേഷൻ പരിരക്ഷ – പാതോളജി, റേഡിയോളജി ചെലവുകൾ
✓ ആനുവൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പരിരക്ഷ
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ റീട്ടെയിൽ ഫ്രഷ് ഹെൽത്ത്/പിഎ പോളിസി വാങ്ങുന്ന സമയത്തും ഞങ്ങളുടെ റീട്ടെയിൽ ഹെൽത്ത് പോളിസി അല്ലെങ്കിൽ പിഎ പോളിസി പുതുക്കുന്ന സമയത്തും ഹെൽത്ത് പ്രൈം റൈഡർ ചേർക്കാവുന്നതാണ്.
ഹെൽത്ത് പ്രൈം റൈഡറിന് ആകെ 09 പ്ലാനുകൾ/ഓപ്ഷനുകൾ ഉണ്ട്. ഞങ്ങളുടെ ഹെൽത്ത് പ്രൈം റൈഡർ സമഗ്രമായ ഹെൽത്ത് സർവ്വീസ് സൊലൂഷനുകൾ വാഗ്ദാനം ചെയ്യുന്നു
ശ്രദ്ധിക്കൂ, സുരക്ഷിതരായിരിക്കൂ

നമ്മുടെ രാജ്യം വീണ്ടും കർമ്മനിരതമായിരിക്കുന്നു, എന്നാൽ നമ്മൾ തുടർന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്.
ഇവ എപ്പോഴും ഓർക്കുക:
✓ നിങ്ങളുടെ കൈകള് ഇടയ്ക്കിടെ കുറഞ്ഞത് 20 സെക്കന്റ് കഴുകുക
✓ പുറത്ത് പോകുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുക
✓ കുറഞ്ഞത് 6 അടി സാമൂഹിക അകലം പാലിക്കുക.
നിങ്ങൾ ഇപ്പോൾ ഒരല്പം ശ്രദ്ധിച്ചാൽ, അത് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും ആരോഗ്യമുള്ളവരും സുരക്ഷിതരും ആയിരിക്കാൻ ഒരുപാട് സഹായിക്കും.
പെറ്റ് ഡോഗ് ഇൻഷുറൻസിലൂടെ നിങ്ങളുടെ കരുതൽ പ്രകടമാക്കൂ

നിങ്ങളുടെ കുടുംബം, നിങ്ങളുടെ വീട്, നിങ്ങളുടെ വാഹനങ്ങൾ, നിങ്ങളുടെ സൈബർ സാന്നിധ്യം എന്നിവ ഉൾപ്പെടെ നിങ്ങളുടെ ജീവിതത്തിലെ സകലത്തിലേക്കും ഞങ്ങളുടെ പരിചരണം വ്യാപിപ്പിക്കാനായി ഞങ്ങൾ നിരന്തരം ശ്രമിക്കുകയാണ്. ഈ പുതിയ ഓഫറിലൂടെ ഞങ്ങൾ നിങ്ങളുടെ നായ്ക്കൾക്കും പരിചരണവും സംരക്ഷണവും നൽകുന്നു!
വളർത്തു മൃഗങ്ങളുടെ രക്ഷിതാക്കളായ നിങ്ങൾക്ക് ഞങ്ങളുടെ പെറ്റ് ഡോഗ് ഇൻഷുറൻസിലൂടെ, നിങ്ങളുടെ മൃദുരോമുള്ള കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കഴിയും. നിങ്ങളുടെ സ്നേഹവും വാത്സല്യവും അവയെ സന്തോഷിപ്പിക്കുമ്പോൾ, അവയെ ആരോഗ്യമുള്ളവയാക്കി സൂക്ഷിക്കാൻ ഞങ്ങളുടെ പെറ്റ് ഡോഗ് ഇൻഷുറൻസ് നിങ്ങളെ സഹായിക്കും.
പരിചരണം നിറഞ്ഞ ഈ ഓഫർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പെറ്റ് ഡോഗ് ഇൻഷുറൻസ് പേജ് പരിശോധിക്കുക!