റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ചക്രം കണ്ടുപിടിച്ചതുമുതൽ, ലോകം ഒരിക്കലും പഴയപടിയായിരുന്നില്ല. പിസ്സ മുതൽ എയർക്രാഫ്റ്റ് ഭാഗങ്ങൾ വരെയുള്ള, വാണിജ്യ വസ്തുക്കൾ കൊണ്ടുവരുന്ന വാഹനങ്ങൾ ലോകമെമ്പാടുമുള്ള ആധുനിക ബിസിനസുകളുടെ അവിഭാജ്യഘടകം ആണ്. നിങ്ങളുടെ തീൻമേശയിലുള്ള ഉന്മേഷം പകരുന്ന ഒരു കപ്പ് ആസാം ചായ, നിങ്ങളിലേക്ക് എത്തിച്ചേരാൻ ഒരു പക്ഷെ ആയിരക്കണക്കിന് കീലോമീറ്ററുകൾ യാത്ര ചെയ്തിട്ടുണ്ടാകാം!
ഓഫീസിലേക്കുള്ള നിങ്ങളുടെ യാത്ര സുഖകരമാക്കുന്ന ക്യാബ് അഗ്രിഗേറ്റർ സേവനങ്ങൾ അല്ലെങ്കിൽ മനോഹരമായ ബീച്ചുകളിൽ നിന്ന് ചരിത്രപ്രാധാന്യമുള്ള കൊട്ടാരങ്ങളിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവ ഇല്ലാത്ത ഒരു ജീവിതം ആർക്കും സങ്കൽപ്പിക്കാനാവില്ല!
ആഗോളതലത്തിൽ, ഉപഭോക്താക്കളിലേക്ക് വസ്തുക്കൾ ഡെലിവറി ചെയ്യാൻ ബിസിനസുകൾ കൊമേഴ്ഷ്യൽ വാഹനങ്ങളെ ആശ്രയിക്കുന്നു. ഒരു ബിസിനസ് ഉടമയെ സംബന്ധിച്ചിടത്തോളം, റിസ്കുകൾ പുതിയ അവസരങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്; എന്നിരുന്നാലും, മുന്നറിയിപ്പില്ലാതെ സംഭവിക്കാവുന്ന റോഡപകടങ്ങൾ പോലുള്ള ചെലവുകളും അവയ്‌ക്കൊപ്പം വരുന്നു.
നിങ്ങൾ ഒരു ഹോട്ടൽ അല്ലെങ്കിൽ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുകയാണെങ്കിൽ, ഉദാഹരണത്തിന്, നിങ്ങളുടെ വരുമാനം നിങ്ങളുടെ കൊമേഴ്ഷ്യൽ വാഹനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും. നിർഭാഗ്യകരമായ ഒരു അപകടം സംഭവിക്കുകയാണെങ്കിൽ, നിയമപരമായ പ്രശ്‌നങ്ങൾ കാരണം നിങ്ങൾക്ക് വലിയ വരുമാനനഷ്ടം നേരിടാൻ സാധ്യതയുണ്ട്. ഇതിനെ തുടർന്ന് ഉണ്ടാകുന്ന നഷ്ടങ്ങൾ പരാമർശിക്കേണ്ട ആവശ്യമില്ല - അസംതൃപ്തരായ ഉപഭോക്താക്കളും ബിസിനസ് അവസരങ്ങൾ നഷ്ടപ്പെടലും!
നിങ്ങളുടെ ബിസിനസിനെ തേര്‍ഡ്-പാര്‍ട്ടി ബാധ്യതകളില്‍ നിന്ന് സംരക്ഷിച്ച് ഇത്തരം നഷ്ടങ്ങള്‍ കുറയ്ക്കാന്‍ കൊമേഴ്ഷ്യൽ വെഹിക്കിള്‍ ഇന്‍ഷുറന്‍സ് സഹായിക്കുന്നു. അപകടങ്ങൾ പ്രവചിക്കാൻ പ്രയാസമാണെങ്കിലും, അതിന്‍റെ അനന്തരഫലമായി ഉണ്ടാകുന്ന ചെലവുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസിന് കഴിയും.
എല്ലാ കൊമേഴ്ഷ്യൽ വാഹനങ്ങൾക്കും മോട്ടോർ ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന നിയമം അനുശാസിക്കുന്നു. തേർഡ് പാർട്ടി ലയബലിറ്റി ഇൻഷുറൻസ് പരിരക്ഷയില്ലാതെ പോലും വാഹനങ്ങൾ നിരത്തുകളിൽ ഓടുന്നത് നിയമവിരുദ്ധമാണ്. അതിനാലാണ് ഇതിനെ “ആക്റ്റ് ഒൺലി കവർ” എന്ന് വിളിക്കുന്നത്.
കൊമേഴ്ഷ്യൽ വെഹിക്കിൾ ലയബിലിറ്റി ഓൺലി ഇൻഷുറൻസ്: ഓൺ റോഡ് നിർവാണ
അപകടം സംബന്ധിച്ച പരിക്ക് അല്ലെങ്കിൽ മറ്റുള്ളവർക്ക് മരണം.
ഒരു അപകടം എങ്ങനെ സംഭവിച്ചാലും, ജീവൻ നഷ്ടപ്പെടുന്നത് നികത്താനാവാത്തതാണ്. അപകടത്തിന് ഇരയായവർക്ക് സ്ഥിരമായ പരിക്കുകൾ സംഭവിക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്താൽ അനുയോജ്യമായതും ന്യായമായതുമായ നഷ്ടപരിഹാരം നൽകണമെന്ന് നിയമം അനുശാസിക്കുന്നു. അത്തരം റിസ്കുകൾ ഉൾക്കൊള്ളുന്ന ഒരു പോളിസി തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ബാധ്യത പരിമിതമാണെന്ന് നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും.
മറ്റുള്ളവരുടെ പ്രോപ്പർട്ടിക്ക് അപകടം സംബന്ധിച്ചുള്ള നാശനഷ്ടം
തേർഡ് പാർട്ടി പ്രോപ്പർട്ടിക്ക് എന്തെങ്കിലും തകരാർ ഉണ്ടായാൽ അത് പരിഹരിക്കാൻ ബജാജ് അലയൻസ് തേർഡ് പാർട്ടി ഇൻഷുറൻസ് പ്ലാനുകൾ നിങ്ങളെ സഹായിക്കുന്നു. ഇതിൽ ഓഫീസ് പരിസരങ്ങൾ, മെഷിനറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള കേടുപാടുകൾ ഉൾപ്പെടുന്നു.
നിങ്ങൾ ഒഴിഞ്ഞുമാറാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്: പോളിസി കാലഹരണപ്പെടൽ. നിങ്ങൾക്കും നിങ്ങളുടെ ബിസിനസിനും സംരക്ഷണം ആവശ്യമായ എല്ലാ റിസ്കുകളിലേക്കും ഇത് നിങ്ങളെ എത്തിക്കും. ഇൻഷുർ ആയി നിലനിൽക്കുന്നതിലൂടെ നിങ്ങൾക്ക് അഭിവൃദ്ധി നേടാൻ കഴിയുന്നതാണ്!
കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് പോളിസിയുടെ കാലയളവ് ഒരു വർഷമാണ്, അതിന് ശേഷം അത് പുതുക്കേണ്ടതുണ്ട്.
1st ജൂലൈ 2017 മുതൽ 18% നിരക്കിൽ GST ബാധകമാണ്.
ബിസിനസ് ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഇത് നിർബന്ധമായ പോളിസിയാണ്. ഒരു തേര്‍ഡ് പാര്‍ട്ടിക്ക് ഉണ്ടാകുന്ന അപകടത്തില്‍ നിന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടങ്ങളില്‍ നിന്നും നിയമപരമായ ബാധ്യതകളില്‍ നിന്നും ഈ പോളിസി കൊമേഴ്ഷ്യൽ വാഹന ഉടമകളെ സംരക്ഷിക്കുന്നു.
കൊമേഴ്ഷ്യൽ വാഹന ഉടമകൾക്ക് ഈ പോളിസി വാങ്ങാനുള്ള യോഗ്യതയുണ്ട്
പോളിസി ഉടമയുടെ പിഴവ് മൂലം തേർഡ് പാർട്ടിക്ക് ഉണ്ടാകുന്ന ആകസ്മിക മരണം അല്ലെങ്കിൽ ശാരീരിക പരിക്കുകൾ. ഏതെങ്കിലും തരത്തിലുള്ള തേർഡ് പാർട്ടി പ്രോപ്പർട്ടിക്ക് സംഭവിച്ച ഏത് നാശനഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കുന്നു
യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങൾ, ചരക്കുകൾ കൊണ്ടുവരുന്ന വാഹനങ്ങൾ, ട്രാക്ടറുകൾ, ക്രെയിനുകൾ, ട്രെയിലറുകൾ തുടങ്ങിയ വിവിധ തരം വാഹനങ്ങൾ.
*വിശദമായ വിവരങ്ങൾക്ക് പോളിസി വേഡിംഗ്സ് ഡോക്യുമെന്‍റ് ഡൗൺലോഡ് ചെയ്യുക
വിഷമിക്കാതെ റോഡിൽ വാഹനമിറക്കൂ
ഒരു ക്വോട്ട് നേടുകബജാജ് അലയൻസിൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് ശരിയായ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിനുള്ള പ്രോസസ് ഞങ്ങൾ നടത്തുന്നു. 2001 മുതൽ കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസിന്‍റെ വിശ്വസ്ത ദാതാവ് എന്ന നിലയിൽ, രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിന് ലോകോത്തര നിലവാരമുള്ള വൈദഗ്ധ്യവും സേവന ഡെലിവറിയും ഞങ്ങൾ ലഭ്യമാക്കുന്നു. നിങ്ങളെ സേവിക്കുന്നതിനുള്ള ഞങ്ങളുടെ നൂതന സമീപനം വേൾഡ് ക്വാളിറ്റി കോൺഗ്രസ് 2018-ൽ മികച്ച പൊതു ഇൻഷുറൻസ് കമ്പനി എന്ന അംഗീകാരം ഞങ്ങൾക്ക് സമ്മാനിച്ചു.
ഒരു അപകടത്തില്‍ നിന്ന് ഉണ്ടായേക്കാവുന്ന ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ബാധ്യതയിൽ നിന്ന് നിങ്ങൾക്ക് പരിരക്ഷ നൽകാൻ ഞങ്ങളിവിടെയുണ്ട്. ആപ്ലിക്കേഷൻ മുതൽ ക്ലെയിം സെറ്റിൽമെന്‍റ് വരെ, കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് സംബന്ധിച്ച നിരവധി സേവനങ്ങൾ നിങ്ങൾക്ക് ഓൺലൈനിൽ തിരഞ്ഞെടുക്കാം.
ദുരന്തമുണ്ടാകുമ്പോൾ, എല്ലാം ഒരൊറ്റ നിമിഷത്തിൽ സംഭവിക്കുന്നു. ഞങ്ങളുടെ ഇൻഷുറൻസ് ക്ലെയിം പ്രോസസ്സും പോളിസി പുതുക്കലും വേഗത്തിലും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതുമാക്കിട്ടുണ്ട്. ബജാജ് അലയൻസ് നിങ്ങളോടൊപ്പം ഉള്ളതിനാൽ, കടുത്ത നാശനഷ്ടങ്ങൾ മുതൽ തേർഡ് പാർട്ടികൾക്ക് സംഭവിക്കുന്ന സ്ഥിരമായ വൈകല്യം വരെയുള്ള എല്ലാ കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു. ഫലം: ദൈർഘ്യമേറിയ നിയമ നടപടികളിൽ നിന്നും അനുബന്ധ ചെലവുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യം.
ഞങ്ങളുടെ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് പൂർത്തിയാക്കാൻ ഏതാനും ചില മിനിറ്റുകളെ എടുക്കുകയുള്ളൂ, മാത്രമല്ല നിങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ട സേവനം നൽകുന്നതിൽ സഹായിക്കുകയും ചെയ്യുന്നു. കസ്റ്റമൈസ്ഡ് സൊലൂഷനുകൾ നൽകുന്നതിനും നിങ്ങളെ റോഡിൽ സുരക്ഷിതമാക്കുന്നതിനും ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് ടീമുകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നു.
നിങ്ങൾ ഒരു ചെറുകിട ബിസിനസ് ഉടമയോ ഒരു വലിയ എന്‍റർപ്രൈസോ ആകട്ടെ, ബജാജ് അലയൻസിൽ നിങ്ങൾക്ക് ഇന്ത്യയിൽ എവിടെയും സുതാര്യവും വിശ്വസനീയവും കാര്യക്ഷമവുമായ കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. ഓൺലൈനിൽ വിപുലമായ കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് സൊലൂഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ ഞങ്ങളുടെ വെബ്സൈറ്റ് നിങ്ങളെ അനുവദിക്കും.
കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് സുരക്ഷിതമാക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ടൂളുകളും നൽകുന്നതിനായി ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നു. പേപ്പർലെസ് ആകുന്നതിലൂടെ പരിസ്ഥിതിയോടുള്ള നിങ്ങളുടെ ഉത്തവാദിത്തം നിറവേറ്റാൻ മറക്കരുത്; ഒരൊറ്റ ക്ലിക്കിലൂടെ ഇൻഷുറൻസ് ക്വോട്ടുകൾ നേടുക, ക്ലെയിം ഫോമുകൾ അപ്ഡേറ്റ് ചെയ്യുക, പുതുക്കലുകളും അതിലേറെയും ചെയ്യുക!
നാശനഷ്ടങ്ങളുടെ പരിധി അനുസരിച്ച്, ഒരു അപകടത്തിന്‍റെ ചെലവ് വളരെ ഗണ്യമായിരിക്കും. ഇതെല്ലാം ഏറ്റെടുക്കും എന്നറുപ്പുള്ളതിനാൽ നിങ്ങൾക്ക് സന്തോഷിക്കാനുള്ള കാരണം ബജാജ് അലയൻസിൽ ഞങ്ങൾ നൽകുന്നു!
കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് പോളിസി നിങ്ങളുടെ ബിസിനസ് റിസ്കുകളെ വളർച്ചയ്ക്ക് പ്രേരകമാകുന്ന അവസരങ്ങളാക്കി മാറ്റാനും സഹായിക്കുന്നു.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 28th ഒക്ടോബർ 2021
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്റർ ചെയ്യൂ