റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്‌ഡ് കോൾ)
സെയില്‍സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ബിസിനസിനോ അതോ ഉല്ലാസത്തിനോ? ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ ഇതിനോടകം നൂറുകണക്കിന് തവണ നിങ്ങൾ ഈ ചോദ്യം കേട്ടിരിക്കും. നിങ്ങളുടെ ഉത്തരം മിക്കപ്പോഴും ആദ്യത്തേതാണെങ്കിൽ, കോർപ്പറേറ്റ് ട്രാവൽ ഇൻഷുറൻസ് ആണ് നിങ്ങൾക്ക് ചേരുന്നത്.
ലയനങ്ങൾ, ഏറ്റെടുക്കലുകൾ, സഹകരണങ്ങൾ എന്നിവ ബിസിനസ് ലോകത്തെ അവിഭാജ്യ ഘടകങ്ങളാണ്. ബിസിനസുകൾ വിദേശ വിപണികളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ, തിരക്കേറിയ എക്സിക്യൂട്ടീവായ നിങ്ങളെ യാത്രാ സംബന്ധമായ സാധാരണ അപകടങ്ങളിൽ നിന്ന് കോർപ്പറേറ്റ് ട്രാവൽ ഇൻഷുറൻസ് സംരക്ഷിക്കുന്നു.
വിദേശ ബിസിനസ് യാത്ര സന്തോഷകരമായ അനുഭവമാകാം, എന്നാൽ അതിന് അതിൻ്റേതായ ചില അപകടങ്ങളും ഉണ്ട്. കണക്ഷൻ ഫ്ലൈറ്റുകൾ മിസ്സാകുക, ബാഗേജ് നഷ്ടം, പാസ്പോർട്ട് നഷ്ടം, മെഡിക്കൽ എമർജൻസികൾ, തേർഡ് പാർട്ടി ക്ലെയിമുകൾ എന്നിവ നിങ്ങളുടെ പ്ലാനുകളെ തകിടം മറിച്ചേക്കാം. ഒരു നല്ല ട്രാവല്‍ ഇൻഷുറൻസ് പ്ലാൻ അത്തരം സമയങ്ങളില്‍ സഹായത്തിനെത്തും.
എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ എന്ന ആശങ്ക ഇല്ലാതെ നിങ്ങൾക്ക് ലോകം ചുറ്റാൻ കഴിയുന്നെങ്കിലോ? അതാണ് ബജാജ് അലയൻസ് ഓഫർ ചെയ്യുന്നത്. നിങ്ങളുടെ എല്ലാ യാത്രാ ദുരിതങ്ങൾക്കും കൈത്താങ്ങാകുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഞങ്ങളുടെ കോർപ്പറേറ്റ് ട്രാവൽ ഇൻഷുറൻസ് പോളിസികൾ.
ബജാജ് അലയൻസിൽ ഞങ്ങൾ, വിദേശ യാത്രയുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ റിസ്കുകളും കൈകാര്യം ചെയ്യുന്നു. ഏതൊരു ബജറ്റിനും അനുയോജ്യമായ സമഗ്ര ട്രാവൽ ഇൻഷുറൻസ് പോളിസിയാണ് ബജാജ് അലയൻസ് കോർപ്പറേറ്റ് ട്രാവൽ ഇൻഷുറൻസ്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും അനന്തരഫലങ്ങൾക്കും പരിരക്ഷ നൽകുന്നു. ഹോസ്പിറ്റലൈസേഷൻ ചെലവുകളും മറ്റ് ആകസ്മിക ചെലവുകളും ഞങ്ങളുടെ കോർപ്പറേറ്റ് ട്രാവൽ ഇൻഷുറൻസ് ഉപയോഗിച്ച് എളുപ്പത്തിൽ മാനേജ് ചെയ്യാവുന്നതാണ്.
കോർപ്പറേറ്റ് ട്രാവൽ ഇൻഷുറൻസ് പ്ലാൻ വിപുലമായ കവറേജ് വാഗ്ദാനം ചെയ്യുകയും താഴെപ്പറയുന്നവ പരിരക്ഷിക്കുകയും ചെയ്യുന്നു:
പേഴ്സണൽ ആക്സിഡന്‍റ്
അപകടം മൂലമുള്ള മരണം അല്ലെങ്കിൽ സ്ഥായിയായ മൊത്തം വൈകല്യം ഈ പ്ലാനിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.
മെഡിക്കൽ ചെലവുകളും മെഡിക്കൽ ഇവാക്യുവേഷനും
വിദേശ യാത്രയിൽ രോഗങ്ങൾ അല്ലെങ്കിൽ പരിക്കുകൾ കാരണം ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു. നിങ്ങൾക്ക് അടിയന്തരമായ മെഡിക്കൽ പരിചരണം ആവശ്യമുണ്ടാകുകയും നിങ്ങളെ ഇന്ത്യയിൽ എത്തിക്കേണ്ടിവരുകയും ചെയ്യുന്നെങ്കിൽ, കോർപ്പറേറ്റ് ട്രാവൽ ഇൻഷുറൻസ് അതിനുള്ള ചെലവ് വഹിക്കുന്നതാണ്.
അടിയന്തര ഡെന്‍റൽ പെയിൻ റിലീഫ്
അടിയന്തരമായ പല്ല് വേദന ചികിത്സിക്കുന്നതിനുള്ള ചെലവ് ഇൻഷ്വേർഡ് തുക വരെ പരിരക്ഷിക്കപ്പെടുന്നു.
സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ
ബിസിനസ് യാത്രയുടെ സമയത്ത് ഇൻഷുർ ചെയ്ത വ്യക്തിയുടെ നിർഭാഗ്യകരമായ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, മൃതദേഹം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ചെലവ് ഈ പ്ലാനിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നതാണ്.
ചെക്ക്ഡ്-ഇൻ ബാഗേജ് നഷ്ടപ്പെടല്‍
ചെക്ക്-ഇൻ ചെയ്ത ബാഗേജിന്‍റെ പൂര്‍ണ്ണവും സ്ഥിരവുമായ ഏതൊരു നഷ്ടവും ട്രാവല്‍ ഇൻഷുറൻസ് പോളിസിക്ക് കീഴില്‍ പരിരക്ഷിക്കപ്പെടുന്നതാണ്.
അപകട മരണവും വൈകല്യവും (സാധാരണ വാഹനം)
ട്രാം, ട്രെയിൻ, ബസ്, വിമാനം എന്നിവ പോലുള്ള സാധാരണ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ശാരീരിക പരിക്ക് കാരണമായുള്ള മരണം അല്ലെങ്കിൽ സ്ഥായിയായ മൊത്തം വൈകല്യം പരിരക്ഷിക്കപ്പെടുന്നതാണ്.
പാസ്പോർട്ട് നഷ്ടപ്പെടൽ
വിദേശ യാത്രയിൽ നിങ്ങളുടെ പാസ്പോർട്ട് നഷ്ടപ്പെടുകയാണെങ്കിൽ, ഒരു ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് നേടുന്നതിനുള്ള ചെലവ് പരിരക്ഷിക്കപ്പെടും.
വ്യക്തിപരമായ ബാധ്യത
ഇൻഷുർ ചെയ്ത വ്യക്തി മനഃപൂർവ്വമല്ലാതെ വരുത്തിയ ശാരീരിക പരിക്ക് അല്ലെങ്കിൽ വസ്തുവകകളുടെ തകരാർ നിമിത്തം ഉണ്ടാകുന്ന ഏതെങ്കിലും തേർഡ് പാർട്ടി ക്ലെയിം ഈ ഇൻഷുറൻസ് പരിരക്ഷിക്കുന്നു.
ഹൈജാക്ക് പരിരക്ഷ
നിങ്ങൾ ഒരു ഹൈജാക്കിന് ഇരയാകുന്നെങ്കിൽ, ഷെഡ്യൂളിൽ വ്യക്തമാക്കിയിരിക്കുന്ന പരമാവധി തുക നൽകുന്നതാണ്.
ട്രിപ്പിലെ കാലതാമസം
പോളിസി കാലയളവിൽ ഞങ്ങൾ ഒരു യാത്രാ കാലതാമസത്തിന് പരിരക്ഷ നൽകുന്നതാണ്, ഒന്നുകിൽ ഇന്ത്യ വിടുമ്പോൾ അല്ലെങ്കിൽ രാജ്യത്തേക്ക് തിരിച്ചുവരുമ്പോൾ സംഭവിക്കുന്നതിന്.
ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ്
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ, മെഡിക്കൽ വിഭാഗത്തിന് കീഴിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾക്ക് നിറവേറ്റുന്നെങ്കിൽ നിങ്ങൾക്ക് ദിവസേനയുള്ള അലവൻസ് ലഭിക്കുന്നതാണ്.
യാത്ര റദ്ദാക്കൽ
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ കാരണം യാത്ര റദ്ദായാൽ, താമസ സ്ഥലത്തിനും യാത്രാ നിരക്കുകൾക്കും ആയി ഉണ്ടാകുന്ന ചെലവുകൾക്ക് നിങ്ങൾക്ക് പരിരക്ഷ ലഭിക്കും. പോളിസി കാലയളവിൽ ഒരു യാത്ര റദ്ദാക്കലിനു മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.
യാത്ര വെട്ടിച്ചുരുക്കുന്നതു നിമിത്തം നിങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടവും പരിരക്ഷിക്കപ്പെടുന്നതാണ്.
ചെക്ക്ഡ്-ഇൻ ബാഗേജ് വൈകല്‍
നിങ്ങളുടെ ബാഗേജ് 12 മണിക്കൂറിനു മേൽ വൈകിയാൽ, ടോയ്‌ലട്രി, അടിയന്തിര മരുന്ന്, വസ്ത്രം എന്നിവ വാങ്ങുന്നതിന് ഉണ്ടാകുന്ന ചെലവുകൾക്ക് നിങ്ങൾക്ക് പരിരക്ഷ ലഭിക്കും.
ഭവനഭേദന ഇൻഷുറൻസ്
ഇൻഷുർ ചെയ്ത വ്യക്തിയുടെ ഇന്ത്യയിലെ വീടിന് ബർഗ്ലറി ഇൻഷുറൻസും ഈ പ്ലാൻ നൽകുന്നു. യാത്രാ കാലയളവിൽ സംഭവിച്ച, യഥാർത്ഥ ഭവനഭേദനം അല്ലെങ്കിൽ അതിനുള്ള ശ്രമത്തിൻ്റെ ഫലമായുള്ള നഷ്ടത്തിന് നഷ്ടപരിഹാരം നൽകുന്നതാണ്.
അടിയന്തിര ക്യാഷ് ആനുകൂല്യം
മോഷണം, കവർച്ച അല്ലെങ്കിൽ ബാഗേജ് മോഷണം എന്നിവ പോലുള്ള അടിയന്തിര സാഹചര്യങ്ങൾ കാരണം നിങ്ങൾക്ക് പണം ആവശ്യമായിവരുന്നെങ്കിൽ, അടിയന്തിര ക്യാഷ് സൗകര്യം ഉപയോഗിച്ച് ഞങ്ങൾ നിങ്ങളുടെ സഹായത്തിനെത്തും.
ഗോൾഫേഴ്‌സ് ഹോൾ-ഇൻ-വൺ
നിങ്ങൾ ഗോൾഫ് കളിക്കാൻ പ്രിയപ്പെടുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾക്കായി ഒരു സന്തോഷ വാർത്തയുണ്ട്! നിങ്ങൾ വിദേശത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഗോൾഫേഴ്‌സ് അസോസിയേഷൻ്റെ ഏതെങ്കിലും അംഗീകൃത ഗോൾഫ് കോഴ്സിൽ ഹോൾ-ഇൻ വൺ നേടിയാൽ അത് ആഘോഷിക്കുന്നതിൻ്റെ ചെലവ് ഞങ്ങൾ വഹിക്കും!
ബജാജ് അലയൻസ് കോർപ്പറേറ്റ് ട്രാവൽ ഇൻഷുറൻസിന്‍റെ കവറേജ് വിശദാംശങ്ങൾ താഴെപ്പറയുന്നവയാണ്: (നിലവിലെ വെബ്സൈറ്റിൽ നിന്ന് ടേബിളുകൾ എടുക്കേണ്ടതാണ്)
നിങ്ങൾ ഞങ്ങളിൽ നിന്ന് ഒരു കോർപ്പറേറ്റ് ട്രാവൽ പ്ലാൻ വാങ്ങേണ്ടതിന് നിരവധി കാരണങ്ങളുണ്ട്:
1 ബജാജ് അലയൻസ് നിങ്ങളുടെ കീശയ്ക്ക് ഭാരമാകാത്ത തരം പ്രീമിയങ്ങളുള്ള കസ്റ്റമൈസ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു.
2 എല്ലാ പ്രധാന യാത്രാ റിസ്കുകളും പരിരക്ഷിക്കപ്പെടുന്നതിനാൽ നിങ്ങൾക്ക് സമാധാനത്തോടെ യാത്ര ചെയ്യാം.
3 ബാഗേജ് നഷ്ടപ്പെടൽ, ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, മറ്റ് ആകസ്മിക ചെലവുകൾ എന്നിവ പരിരക്ഷിക്കപ്പെടുന്നു.
4 ഞങ്ങളുടെ അന്താരാഷ്ട്ര ടോൾ-ഫ്രീ ഫോൺ നമ്പറും ഫാക്സ് നമ്പറും ഉപയോഗിച്ച് നിങ്ങൾക്ക് ഞങ്ങളെ ഏത് രാജ്യത്തു നിന്നും ബന്ധപ്പെടാം.
5 കുറഞ്ഞ ഡോക്യുമെന്‍റേഷൻ ആവശ്യപ്പെടുകയും വേഗത്തിൽ ക്ലെയിം സെറ്റിൽമെന്‍റ് നടത്തുകയും ചെയ്യുന്നവരെന്ന ഖ്യാതി ഞങ്ങൾക്കുണ്ട്.
ഒരു വർഷം പരമാവധി 180 ദിവസത്തേക്ക് നിങ്ങൾക്ക് കോർപ്പറേറ്റ് ട്രാവൽ പരിരക്ഷ ആസ്വദിക്കാം. ഒരു വർഷത്തിൽ ഒന്നിലധികം യാത്രകൾക്ക് പരിരക്ഷ നേടാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് ഓരോ യാത്രയുടെയും പരമാവധി കാലയളവ് 30, 45 അല്ലെങ്കിൽ 60 ദിവസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.
ഇത് വിദേശ യാത്രയുമായി ബന്ധപ്പെട്ട മിക്ക റിസ്കുകൾക്കും പരിരക്ഷ നൽകുന്ന ഒരു സമഗ്ര ട്രാവൽ ഇൻഷുറൻസ് പ്ലാനാണ്. ഇത് 18 മുതൽ 60 വരെ വയസ്സ് പ്രായമുള്ള കോർപ്പറേറ്റ് യാത്രക്കാർക്ക് പരിരക്ഷ നൽകുന്നു.
ഈ പ്ലാൻ രണ്ട് തരമുണ്ട്:
ട്രാവൽ കമ്പാനിയൻ കോർപ്പറേറ്റ് ലൈറ്റ് ഇത് 2,50,000 USD വരെ മെഡിക്കൽ കവറേജ് ഓഫർ ചെയ്യുന്നു
ട്രാവൽ കമ്പാനിയൻ കോർപ്പറേറ്റ് പ്ലസ് ഇത് 5,00,000 USD വരെ മെഡിക്കൽ കവറേജ് ഓഫർ ചെയ്യുന്നു
നിങ്ങൾ ഒരു പതിവ് ഫ്ലയർ ആണെങ്കിൽ, ഇത് നിങ്ങൾക്കായുള്ള പ്ലാൻ ആണ്! പതിവ് യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകിച്ച് രൂപകൽപ്പന ചെയ്തതാണ് ഈ പ്ലാൻ. ഇത് ട്രാവൽ കമ്പാനിയൻ പ്ലാനിന്‍റെ എല്ലാ ആനുകൂല്യങ്ങൾക്കും ഒപ്പം, അപകട മരണത്തിനും വൈകല്യത്തിനും ഉള്ള പരിരക്ഷ (സാധാരണ യാത്രാമാര്‍ഗ്ഗം) പോലുള്ള ചില അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഈ പ്ലാനിന് രണ്ട് പതിപ്പുകളുണ്ട്:
ട്രാവൽ എലൈറ്റ് കോർപ്പറേറ്റ് ലൈറ്റ്, ട്രാവൽ എലൈറ്റ് കോർപ്പറേറ്റ് പ്ലസ്- വ്യത്യസ്ത ഇൻഷ്വേർഡ് തുകയും പ്രീമിയവും ഉള്ള കോർപ്പറേറ്റ് യാത്രക്കാരന് വേണ്ടിയുള്ള പ്രത്യേക പ്ലാനുകളാണിവ.
കോർപ്പറേറ്റ് യാത്രക്കാരന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രത്യേകമായി കസ്റ്റമൈസ് ചെയ്ത പ്ലാനാണ് ട്രാവൽ പ്രൈം കോർപ്പറേറ്റ് പോളിസി. സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള, വിദേശത്ത് പോകുന്ന ഏതൊരു ഇന്ത്യൻ പൗരനും ഈ പ്രോഡക്ട് നേടുന്നതിന് അർഹതയുണ്ട്. പ്രൊപ്പോസറിന്‍റെ പ്രായം 18 വയസ്സിനും 70 വയസ്സിനും ഇടയിലായിരിക്കണം. ഹോസ്പിറ്റലൈസേഷനും മറ്റ് ബന്ധപ്പെട്ട ചെലവുകളും ഉൾപ്പെടെയുള്ള മെഡിക്കൽ ആവശ്യങ്ങൾക്ക് ഈ പ്ലാൻ വളരെ ന്യായമായ പ്രീമിയത്തിന് പരിരക്ഷ നൽകുന്നു.
ട്രാവൽ പ്രൈം കോർപ്പറേറ്റ് പോളിസി പ്രകാരം, നിങ്ങൾക്ക് ആവശ്യമുള്ള ട്രാവൽ ഇൻഷുറൻസ് പരിരക്ഷയുടെയും നിങ്ങൾക്ക് സൗകര്യപ്രദമായ പ്രീമിയത്തിൻ്റെയും അടിസ്ഥാനത്തിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ നിരവധി പ്ലാനുകൾ ലഭിക്കുന്നു:
ട്രാവൽ പ്രൈം കോർപ്പറേറ്റ് ലൈറ്റ് | 2,50,000 യുഎസ്‌ഡി |
ട്രാവൽ പ്രൈം കോർപ്പറേറ്റ് പ്ലസ് | 5,00,000 യുഎസ്‌ഡി |
ട്രാവൽ പ്രൈം കോർപ്പറേറ്റ് പരമാവധി | 10,00,000 യുഎസ്‌ഡി |
ട്രാവൽ പ്രൈം കോർപ്പറേറ്റ് ഏജ് ലൈറ്റ് | 50,000 യുഎസ്‌ഡി |
ട്രാവൽ പ്രൈം കോർപ്പറേറ്റ് ഏജ് പ്ലസ് | 2,00,000 യുഎസ്‌ഡി |
ട്രാവൽ പ്രൈം കോർപ്പറേറ്റ് പ്ലാൻ ഒരു വർഷം പരമാവധി 180 ദിവസത്തെ പരിരക്ഷയോടെ 365 ദിവസത്തെ പോളിസി കാലയളവ് വാഗ്ദാനം ചെയ്യുന്നു. യാത്രാ കാലയളവ് 30, 45 അല്ലെങ്കിൽ 60 ദിവസം ആകാം.
അതെ, ഞങ്ങൾക്ക് ബജാജ് അലയൻസ് കോർപ്പറേറ്റ് ഏജ് പ്ലാൻ ഉണ്ട്. 61 നും 70 നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രത്യേകമായി ഉദ്ദേശിച്ചുള്ള ഒരു യാത്രാ പ്ലാനാണ് ഇത്. മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾക്ക് ഈ പ്ലാൻ പരിരക്ഷ നൽകുന്നതല്ല.
നിങ്ങൾക്ക് ആവശ്യമുള്ള ഇൻഷുറൻസ് പരിരക്ഷയെ ആശ്രയിച്ച് തിരഞ്ഞെടുക്കാൻ രണ്ട് പ്ലാനുകളുണ്ട്:
കോർപ്പറേറ്റ് ഏജ് ലൈറ്റ് 50,000 USD വരെ മെഡിക്കൽ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു
കോർപ്പറേറ്റ് ഏജ് എലൈറ്റ് 2, 00,000 USD വരെ മെഡിക്കൽ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു
ക്ലെയിം രജിസ്റ്റർ ചെയ്യുന്നതിന് രണ്ട് മാർഗ്ഗങ്ങളുണ്ട്:
ഓൺലൈനും ഓഫ്‌ലൈനും
ഓൺലൈൻ ക്ലെയിം സെറ്റിൽമെന്‍റിന്, ബജാജ് അലയൻസ് സൈറ്റിൽ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഓഫ്‌ലൈൻ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിൽ, ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 ഡയൽ ചെയ്ത് നിങ്ങൾക്ക് ക്ലെയിം രജിസ്റ്റർ ചെയ്യാനാകും
ക്യാഷ്ലെസ്, റീഇംബേഴ്സ്‍മെന്‍റ് ക്ലെയിമുകൾ
ക്യാഷ്‌ലെസ് ക്ലെയിമിന്, ഒരു ഫോൺ കോൾ, മെയിൽ അല്ലെങ്കിൽ ഫാക്സ് മുഖേന നിങ്ങൾക്ക് കമ്പനിയെ വിവരം അറിയിക്കുകയും പോളിസി വിശദാംശങ്ങൾ ഷെയർ ചെയ്യുകയും ചെയ്യാം. ആവശ്യമായ രേഖകൾ ആശുപത്രി സമർപ്പിച്ചാൽ, പേമെന്‍റ് ഉറപ്പ് നൽകിക്കൊണ്ടുള്ള കത്ത് ആശുപത്രിയിലേക്ക് അയയ്ക്കുകയും ഇൻഷുർ ചെയ്തയാൾക്ക് സൗജന്യമായി ചികിത്സ ലഭിക്കുകയും ചെയ്യും.
റീഇംബേഴ്സ്മെന്‍റ് ക്ലെയിമുകൾക്ക്, കസ്റ്റമർ ആശുപത്രിയിൽ നിന്ന് ആവശ്യമായ ഡോക്യുമെന്‍റുകൾ ശേഖരിക്കുകയും അവ കമ്പനിയിൽ സമർപ്പിക്കുകയും വേണം. എല്ലാ ഡോക്യുമെന്‍റുകളും കിട്ടിക്കഴിഞ്ഞാൽ, ക്ലെയിം അംഗീകരിക്കുകയും കസ്റ്റമറുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് NEFT പേമെന്‍റ് നടത്തുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ, നിങ്ങളോട് അധിക ഡോക്യുമെന്‍റുകൾ ആവശ്യപ്പെടാം.
ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ വേഗത്തിലും എളുപ്പത്തിലും നടക്കുന്ന യൂസർ ഫ്രണ്ട്ലിയായ പ്രോസസ്.
വളരെ നല്ല വെബ്സൈറ്റ്. ഏതാനും ഘട്ടങ്ങളിലൂടെ പോളിസി എളുപ്പത്തിൽ നേടാനായി.
ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ വേഗത്തിലും എളുപ്പത്തിലും നടക്കുന്ന യൂസർ ഫ്രണ്ട്ലിയായ പ്രോസസ്.
നിങ്ങളുടെ കോർപ്പറേറ്റ് യാത്രകൾ സുരക്ഷിതമാക്കാൻ ക്ലിക്ക് ചെയ്യൂ!
ഒരു ക്വോട്ട് നേടുക
നിങ്ങൾ യാത്ര ചെയ്യുമ്പോഴെല്ലാം ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന ട്രാവൽ പ്ലാനാണ് ട്രാവൽ കമ്പാനിയൻ അന്താരാഷ്ട്രമായി. വിദേശത്തായിരിക്കുമ്പോൾ ഇത് നിങ്ങളുടെ കുടുംബത്തിന്‍റെ ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്നു.
ഈ പ്ലാൻ ഓഫർ ചെയ്യുന്നത് ഇവയാണ്:
പരിരക്ഷിക്കുന്നു | ആനുകൂല്യങ്ങൾ US $ ൽ | |
മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ, സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ | 50000 | |
മുകളിൽ (I) ൽ ഉൾപ്പെടുത്തിയിരിക്കുന്ന അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ് | 500 | |
ബാഗേജ് നഷ്ടപ്പെടൽ (ചെക്ക്-ഇൻ ചെയ്തത്) കുറിപ്പ്: ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. |
250** | |
ബാഗേജിന്‍റെ വൈകല്‍ | 100 | |
പേഴ്സണൽ ആക്സിഡന്‍റ് 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷ്വേർഡ് വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം |
10,000*** | |
പാസ്പോർട്ട് നഷ്ടപ്പെടൽ | 150 | |
വ്യക്തിപരമായ ബാധ്യത | 2,000 | |
**ഓരോ ബാഗേജിനും പരമാവധി 50 % ഉം ബാഗേജിലെ ഓരോ ഇനത്തിനും 10 % ഉം. *** 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം |
ട്രാവൽ കമ്പാനിയൻ പ്ലാനിനെ അപേക്ഷിച്ച് ഈ പ്ലാൻ നിങ്ങൾക്ക് കൂടുതൽ വിപുലമായ സംരക്ഷണം നൽകുന്നു. ട്രാവൽ കമ്പാനിയൻ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾക്ക് പുറമേ, ചെക്ക്-ഇൻ ചെയ്ത ബാഗേജിൻ്റെ നഷ്ടം, ഹൈജാക്ക്, അടിയന്തിര ക്യാഷ് അഡ്വാൻസ് തുടങ്ങിയവ ഈ പ്ലാൻ പരിരക്ഷിക്കുന്നു.
പരിരക്ഷിക്കുന്നു | ആനുകൂല്യങ്ങൾ US $ ൽ | |
മെഡിക്കൽ ചെലവുകൾ, അടിയന്തര ഒഴിപ്പിക്കൽ, സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ | 50000 | |
മുകളിൽ (I) ൽ ഉൾപ്പെടുത്തിയിരിക്കുന്ന അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ് | 500 | |
പേഴ്സണൽ ആക്സിഡന്‍റ് കുറിപ്പ്: 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം |
10,000** | |
AD & D സാധാരണ യാത്രാമാര്‍ഗ്ഗം | 2,500 | |
ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടല്‍ കുറിപ്പ്: ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. |
250** | |
ബാഗേജിന്‍റെ വൈകല്‍ | 100 | |
പാസ്പോർട്ട് നഷ്ടപ്പെടൽ | 250 | |
ഹൈജാക്ക് | പ്രതിദിനം 50 ഡോളർ മുതൽ പരമാവധി 300 ഡോളർ വരെ |
|
ട്രിപ്പിലെ കാലതാമസം | ഓരോ 12 മണിക്കൂറിനും 20 ഡോളർ മുതൽ പരമാവധി 120 ഡോളർ വരെ |
|
വ്യക്തിപരമായ ബാധ്യത | 1,00,000 | |
അടിയന്തിര ക്യാഷ് അഡ്വാന്‍സ്**** കുറിപ്പ്: ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടും |
500 | |
ഗോൾഫേഴ്‌സ് ഹോൾ-ഇൻ-വൺ | 250 | |
യാത്ര റദ്ദാക്കൽ | 500 | |
ഭവനഭേദന ഇൻഷുറൻസ് | രൂ. 1, 00,000 | |
യാത്ര വെട്ടിച്ചുരുക്കൽ | 200 | |
ഹോസ്പിറ്റലൈസേഷൻ ദിവസേനയുള്ള അഡ്വാൻസ് | പ്രതിദിനം $25മുതൽ പരമാവധി $100 വരെ | |
**ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. *** 18 വയസ്സിന് പ്രായമുള്ള ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം**** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടും |
ട്രാവൽ പ്രൈം പ്ലാനും ട്രാവൽ എലൈറ്റ് പ്ലാനിന് സമാനമായ കവറേജ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ പ്ലാനിൽ, കവറേജ് തുക വളരെ കൂടുതലാണ്.
ഈ പ്ലാനിന് കീഴിൽ ലഭ്യമായ നാനാതരം പോളിസികളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ പ്ലാനിന് കീഴിലുള്ള ഓരോ പോളിസിയും നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കസ്റ്റമൈസ് ചെയ്തിരിക്കുന്നു.
നിങ്ങളുടെ പ്രായം 21 അല്ലെങ്കിൽ 70 വയസ്സ് ആയാലും, നിങ്ങൾ ഒരു ബിസിനസ്സുകാരനോ വിദ്യാർത്ഥിയോ ആയാലും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പോളിസി കണ്ടെത്താൻ കഴിയും. ശരാശരി യാത്രക്കാരന്‍റെ വിവിധ ആവശ്യങ്ങൾക്ക് യോജിച്ച പരിഹാരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.
ട്രാവൽ പ്രൈം പ്ലാൻ താഴെപ്പറയുന്ന പ്രകാരം മൂന്ന് പ്രത്യേക രൂപങ്ങളിൽ വരുന്നു:
സിൽവർ | ഗോള്‍ഡ് | പ്ലാറ്റിനം | |
പരിരക്ഷിക്കുന്നു | ആനുകൂല്യം US$ ൽ | ആനുകൂല്യം US$ ൽ | ആനുകൂല്യം US$ ൽ |
---|---|---|---|
മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ, സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ |
50,000 | 2,00,000 | 5,00,000 |
അടിയന്തര ഡെന്‍റൽ പെയിൻ റിലീഫ് മുകളിൽ (I) ൽ ഉൾപ്പെടുത്തിയിരിക്കുന്നത് |
500 | 500 | 500 |
പേഴ്സണൽ ആക്സിഡന്‍റ് 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷ്വേർഡ് വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം വർഷം |
15,000*** | 25,000*** | 25,000*** |
AD & D സാധാരണ യാത്രാമാര്‍ഗ്ഗം | 2,500 | 5,000 | 5000 |
ബാഗേജിന്‍റെ വൈകല്‍ | 100 | 100 | 100 |
ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടല്‍ ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിൽ ഓരോ ഇനത്തിനും 10 %. |
500** | 1,000** | 1,000** |
ഹൈജാക്ക് | പ്രതിദിനം $50 മുതൽ പരമാവധി 300 ഡോളർ വരെ | പ്രതിദിനം $60 മുതൽ പരമാവധി 360 ഡോളർ വരെ | പ്രതിദിനം $60 മുതൽ പരമാവധി 360 ഡോളർ വരെ |
ട്രിപ്പിലെ കാലതാമസം | ഓരോ 12 മണിക്കൂറിനും 20 $ മുതൽ പരമാവധി $ 120 |
ഓരോ 12 മണിക്കൂറിനും 30 $ മുതൽ പരമാവധി $ 180 |
ഓരോ 12 മണിക്കൂറിനും 30 $ മുതൽ പരമാവധി $ 180 |
വ്യക്തിപരമായ ബാധ്യത | 1,00,000 | 2,00,000 | 2,00,000 |
അടിയന്തിര ക്യാഷ് അഡ്വാന്‍സ്**** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകളും ഉൾപ്പെടുന്നതാണ്. |
500 | 1,000 | 1,000 |
ഗോൾഫർ ഹോൾ-ഇൻ-വൺ | 250 | 500 | 500 |
യാത്ര റദ്ദാക്കൽ | 500 | 1,000 | 1,000 |
ഭവനഭേദന ഇൻഷുറൻസ് | രൂ. 1, 00,000 | രൂ. 2, 00,000 | രൂ. 3, 00,000 |
യാത്ര വെട്ടിച്ചുരുക്കൽ | 200 | 300 | 500 |
ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ് | പ്രതിദിനം $25മുതൽ പരമാവധി $100 വരെ | പ്രതിദിനം $25മുതൽ പരമാവധി $125 വരെ | പ്രതിദിനം $25മുതൽ പരമാവധി $150 വരെ |
പാസ്പോർട്ട് നഷ്ടപ്പെടൽ | 250 | 250 | 250 |
**ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. *** 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം **** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടും. |
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(5,340 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
മദന്‍മോഹന്‍ ഗോവിന്ദരാജുലു
നേരിട്ട് ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടും വിലയും. പണമടയ്ക്കാനും വാങ്ങാനും എളുപ്പമാണ്
പായല്‍ നായക്
വളരെ യൂസർ ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് അലയൻസ് ടീമിന് ഒരുപാട് അഭിനന്ദനം.
കിഞ്ജല്‍ ബൊഘാര
ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ താങ്ങാനാവുന്ന പ്രീമിയം സഹിതം വളരെ നല്ല സേവനം
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത് : 1st മാർച്ച് 2022
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ