നിര്‍ദ്ദേശിച്ചത്
Pradhan Mantri Fasal Bima
പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ)
പ്രധാന ആനുകൂല്യങ്ങൾ
വിത്തുവിത/ നടീല്‍ തടസ്സപ്പെട്ടേക്കാവുന്ന റിസ്ക്ക്
കുറഞ്ഞ മഴ അല്ലെങ്കില്‍ പ്രതികൂല കാലാവസ്ഥ മൂലം വിതയ്ക്കൽ/ നടീൽ തടസ്സപ്പെട്ടാൽ ഒരു കര്‍ഷകന് SI (ഇൻഷ്വേർഡ് തുക) യുടെ 25% വരെ പരിരക്ഷയ്ക്ക് അര്‍ഹതയുണ്ട്. കർഷകന് വിതയ്ക്കാൻ/നടാൻ ആത്മാർത്ഥമായ ഉദ്ദേശ്യം ഉണ്ടായിരിക്കുകയും അതിനായി പണം ചെലവാകുകയും ചെയ്ത കേസുകൾക്കാണ് ഇത് ബാധകമാകുന്നത്.
പ്രാദേശിക റിസ്ക്ക്
അറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശത്തെ ഒറ്റപ്പെട്ട കൃഷിയിടങ്ങളെ ബാധിക്കുന്ന ആലിപ്പഴം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ തിരിച്ചറിഞ്ഞ പ്രാദേശിക റിസ്ക്കുകളുടെ ഫലമായി സംഭവിക്കുന്ന നഷ്ടം/കേടുപാടുകൾ.
നിലവിലെ കൃഷി (വിതയ്ക്കൽ മുതൽ വിളവെടുപ്പ് വരെ)
തടയാനാകാത്ത റിസ്ക്കുകൾ കാരണം ഉണ്ടാകുന്ന വിള നഷ്ടം പരിരക്ഷിക്കാൻ സമഗ്രമായ റിസ്ക്ക് ഇൻഷുറൻസ് നൽകുന്നു, ഉദാ. പ്രകൃതിദത്തമായ അഗ്നിബാധ, ഇടിമിന്നൽ, കൊടുങ്കാറ്റ്, കടൽക്ഷോഭം, ചുഴലിക്കാറ്റ്, വരൾച്ച/ജലദൗര്‍ലഭ്യം, കീടങ്ങൾ, രോഗങ്ങൾ എന്നിവ.
മിഡ് സീസണിലുണ്ടാകുന്ന വിപത്ത്
ഏതെങ്കിലും വ്യാപകമായ ദുരന്തം അല്ലെങ്കിൽ പ്രതികൂല കാലാവസ്ഥ നേരിടുകയും ആ സീസണിൽ പ്രതീക്ഷിക്കുന്ന വിളവ് സാധാരണ വിളവിൻ്റെ 50% ത്തിൽ കുറയാനുള്ള സാധ്യതയുണ്ടായിരിക്കുകയും ചെയ്യുമ്പോൾ കർഷകർക്ക് ഉടനടി ആശ്വാസം എത്തിക്കുന്നതിനാണ് ഈ പരിരക്ഷ.
വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങൾ
വിളവെടുപ്പ് കഴിഞ്ഞ് പരമാവധി രണ്ടാഴ്ച കാലയളവ് വരെ ഈ പരിരക്ഷ ലഭ്യമാണ്, കൂടാതെ വിളവെടുപ്പിന് ശേഷം പാടത്ത് 'കൊയ്ത്, നിരത്തിയിട്ട' അവസ്ഥയിൽ ഉണങ്ങാൻ അനുവദിക്കുന്ന വിളകൾക്കാണ് ഇത് ബാധകമാകുന്നത്. ചുഴലിക്കാറ്റ്, പേമാരി, കാലം തെറ്റിയുള്ള മഴ എന്നിങ്ങനെയുള്ള നിർദ്ദിഷ്ട വിപത്തുകൾക്ക് പരിരക്ഷ ലഭ്യമാണ്.
പിഎംഎഫ്ബിവൈ-ക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്ന വിളകൾ
ഭക്ഷ്യ വിളകൾ (ധാന്യങ്ങൾ, തിന, പയർവർഗ്ഗങ്ങൾ)
എണ്ണക്കുരുക്കൾ
വാർഷിക വാണിജ്യ / വാർഷിക ഹോർട്ടികൾച്ചറൽ വിളകൾ
പ്രധാന ഫീച്ചറുകൾ
പ്രാദേശിക ദുരന്തങ്ങളും വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങളും പരിരക്ഷിക്കുന്നു.
വേഗത്തിലുള്ളതും പ്രയാസ രഹിതവുമായ ക്ലെയിമുകൾക്കായി നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം.
Telephonic Claim intimation on 1800-209-5959
2016 ഏപ്രിലിൽ, ഇന്ത്യാ ഗവൺമെന്‍റ് പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) ആരംഭിക്കുകയുണ്ടായി. മുൻ ഇൻഷുറൻസ് സ്കീമുകളായ ദേശീയ കാർഷിക ഇന്‍ഷുറന്‍സ് സ്കീം (എൻഎഐഎസ്), കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള വിള ഇന്‍ഷുറന്‍സ് സ്കീം, പരിഷ്കരിച്ച ദേശീയ കാർഷിക ഇന്‍ഷുറന്‍സ് സ്കീം (എംഎൻഎഐഎസ്) എന്നിവ പിൻവലിച്ചുകൊണ്ടായിരുന്നു അത്. അതിനാൽ, നിലവിൽ, ഇന്ത്യയിലെ കാർഷിക ഇൻഷുറൻസിനായുള്ള സർക്കാരിന്‍റെ പ്രധാന സ്കീം ആണ് പിഎംഎഫ്ബിവൈ.
പിഎംഎഫ്ബിവൈ-ക്ക് കീഴിൽ ആക്ച്വരിയൽ പ്രീമിയം നിരക്ക് (എപിആർ) ഈടാക്കുന്നതാണ്. ഈ നിരക്ക് ഇൻഷ്വേർഡ് തുകയ്ക്ക് ബാധകമാണ്. ഈ സ്കീമിന് കീഴിൽ കർഷകർ അടയ്‌ക്കേണ്ട പരമാവധി പ്രീമിയം നിരക്ക് താഴെപ്പറയുന്ന പട്ടിക ഉപയോഗിച്ചാണ് നിർണ്ണയിക്കുന്നത്:
സീസൺ | വിളകൾ | കർഷകൻ അടയ്ക്കേണ്ട പരമാവധി ഇൻഷുറൻസ് നിരക്കുകൾ |
ഖാരിഫ് | എല്ലാ ഭക്ഷ്യ ധാന്യങ്ങളും എണ്ണക്കുരുക്കളും | ഇൻഷ്വേർഡ് തുകയുടെ 2% |
റാബി | എല്ലാ ഭക്ഷ്യ ധാന്യങ്ങളും എണ്ണക്കുരുക്കളും | ഇൻഷ്വേർഡ് തുകയുടെ 1.5% |
ഖാരിഫ്, റാബി | വാർഷിക വാണിജ്യ / വാർഷിക ഹോർട്ടികൾച്ചറൽ വിളകൾ ദീർഘക്കാലം നിൽക്കുന്ന ഹോർട്ടികൾച്ചറൽ വിളകൾ (പൈലറ്റ് അടിസ്ഥാനത്തിൽ) | ഇൻഷ്വേർഡ് തുകയുടെ 5% |
ഇവിടെ, ബജാജ് അലയൻസിൽ പ്രധാൻ മന്ത്രി ബീമ യോജനയുടെ ക്ലെയിം പ്രോസസ് വേഗത്തിലും എളുപ്പത്തിലും നടക്കുന്നതാണ്.
ഇന്‍ഷുര്‍ ചെയ്ത കര്‍ഷകൻ വിതയ്ക്കൽ തടസ്സപ്പെട്ടതിനാലുള്ള നഷ്ടങ്ങള്‍ ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ട ആവശ്യമില്ല, കാരണം ഇത് വ്യാപകമായ ദുരന്തമാണ്, കൂടാതെ വിലയിരുത്തൽ ഏരിയ തിരിച്ചാണ് നടത്തുന്നത്. പ്രതികൂല കാലാവസ്ഥ കാരണം ഭൂരിഭാഗം കർഷകർക്കും വിള ഇറക്കാൻ കഴിയാതെവരുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. വിശദാംശങ്ങൾ താഴെപ്പറയുന്നവയാണ്:
ഏരിയയിലെ ത്രെഷോൾഡ് വിളവുമായി (ടിവൈ) താരതമ്യം ചെയ്യുമ്പോൾ ഇൻഷുർ ചെയ്ത വിളയുടെ കുറവിന് ഇത് പരിരക്ഷ നൽകുന്നു.
ഏതെങ്കിലും വ്യാപകമായ ദുരന്തം അല്ലെങ്കിൽ പ്രതികൂല കാലാവസ്ഥ നേരിടുകയും ആ സീസണിൽ പ്രതീക്ഷിക്കുന്ന വിളവ് സാധാരണ വിളവിൻ്റെ 50% ത്തിൽ കുറയാനുള്ള സാധ്യതയുണ്ടായിരിക്കുകയും ചെയ്യുമ്പോൾ കർഷകർക്ക് ഉടനടി ആശ്വാസം എത്തിക്കുന്നതിനാണ് ഈ പരിരക്ഷ.
ലെവൽ 1: നിങ്ങൾക്ക് ഞങ്ങളുടെ ഫാംമിത്ര മൊബൈൽ ആപ്പ് ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടാം അല്ലെങ്കിൽ 1800-209-5959 ൽ ഞങ്ങളെ വിളിക്കാം
ലെവൽ 2: ഇ-മെയിൽ: bagichelp@bajajallianz.co.in
ലെവൽ 3: പരാതി ഓഫീസർ: ഉപഭോക്താവിന്‍റെ ആശങ്കകൾ ഉടനടി പരിഹരിക്കുന്നത് ഞങ്ങളുടെ നിരന്തര ശ്രമമാണ്. ഞങ്ങളുടെ ടീം നിങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ തൃപ്തനല്ലെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ പരാതി പരിഹാര ഓഫീസർ ശ്രീ. ജെറോം വിൻസെന്‍റിന് ggro@bajajallianz.co.in ൽ എഴുതാം
ലെവൽ 4: പരാതി പരിഹരിച്ചില്ലെങ്കിൽ, ഞങ്ങളുടെ കെയർ സ്പെഷ്യലിസ്റ്റുമായി സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി +91 80809 45060 ൽ മിസ്ഡ് കോൾ നൽകുക അല്ലെങ്കിൽ 575758 ലേക്ക്
നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഞങ്ങളുടെ സർവ്വീസ് നെറ്റ്‌വർക്കിന് മതിയായ സമയം അനുവദിക്കുക. ഞങ്ങൾ 'കെയറിംഗ്‍ലി യുവേർസിൽ' വിശ്വസിക്കുന്നു, ഈ കമ്പനിയിലെ ഓരോ ജീവനക്കാരനും ഈ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു.
ലെവൽ 1, 2, 3, 4 എന്നിവ പിന്തുടർന്നതിന് ശേഷവും നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ, പരിഹാരത്തിനായി നിങ്ങൾക്ക് ഇൻഷുറൻസ് ഓംബുഡ്‌സ്മാനെ സമീപിക്കാവുന്നതാണ്. ദയവായി നിങ്ങളുടെ സമീപത്തുള്ള ഓംബുഡ്സ്മാൻ ഓഫീസ് കണ്ടെത്തുക ഇതിൽ; https://www.cioins.co.in/Ombudsman
ക്ലിക്ക് ചെയ്യൂ ഞങ്ങളുടെ ജില്ലാ ഓഫീസർമാരുടെ വിശദാംശങ്ങൾക്ക്.
ക്ലിക്ക് ചെയ്യൂ നിങ്ങളുടെ സമീപത്തുള്ള അഗ്രി ഇൻഷുറൻസ് ഓഫീസിന്‍റെ വിശദാംശങ്ങൾ ലഭിക്കുന്നതിന്.
To know more about the scheme or for enrolment before the last date please contact to nearest Bajaj Allianz General Insurance Office/Bank Branch/Co-operative Society/CSC centre. For any queries, you may reach us using our Toll free number-18002095959 or Farmitra- Caringly Yours Mobile App or E Mail- bagichelp@bajajallianz.co.in or Website – www.bajajallianz.com Farmitra- Agri Services at your fingertips Key Features:
● പ്രാദേശിക ഭാഷയിൽ ആപ്പ്
● വിള ഇൻഷുറൻസ് പോളിസിയും ക്ലെയിം വിശദാംശങ്ങളും നേടുക
● വിള ഉപദേശവും വിപണി വിലയും ഒറ്റ ക്ലിക്കിൽ
● കാലാവസ്ഥാ പ്രവചന അപ്ഡേറ്റ്
● ന്യൂസ്
● പിഎംഎഫ്ബിവൈയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കാൻ, ക്ലെയിമുകൾ അറിയാൻ, ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാൻ പോലുള്ള മറ്റ് വിവരങ്ങൾക്ക് ഫാംമിത്ര ആപ്പ് - ഇപ്പോൾ നിങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാനും ക്ലെയിം ചെയ്യാനും (പ്രാദേശിക ദുരന്തങ്ങളും വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങളും) ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാനും കഴിയും. Play Store വഴി ഫാംമിത്ര കെയറിംഗ്‍ലി യുവേർസ് ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ ഇവിടെ സ്കാൻ ചെയ്യുക.
വലിയ അപ്രതീക്ഷിത നഷ്ടത്തിന്‍റെ ചെറിയ സാധ്യതയിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ ആസ്തികളെയും സംരക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമാണ് ഇൻഷുറൻസ്. ഇൻഷുറൻസ് പണമുണ്ടാക്കാനുള്ളതല്ല, പകരം, സാമ്പത്തികമായി ദുരന്തം വിതച്ചേക്കാമായിരുന്ന അപ്രതീക്ഷിതമായ നഷ്ടങ്ങളിൽ ഒരു വ്യക്തിയെയോ ബിസിനസിനെയോ നഷ്ടപരിഹാരം നൽകി സഹായിക്കുന്നതാണ്. ഇത് ആളുകൾക്ക് റിസ്ക്ക് കൈമാറ്റം ചെയ്യുന്നതിനും പങ്കുവെയ്ക്കുന്നതിനും വഴിയൊരുക്കുന്ന ഒരു ഉപായമാണ്, അതിൽ, കുറച്ച് പേർക്ക് സംഭവിക്കുന്ന നഷ്ടങ്ങൾ സമാനമായ അപകടങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള അനേകരുടെ ചെറിയ സംഭാവനകളിലൂടെ സമാഹരിക്കുന്ന ഫണ്ടുകൾ ഉപയോഗിച്ച് നികത്തുന്നു.
വിവിധ ഉൽപാദന റിസ്ക്കുകൾ മൂലം വിളകൾക്കുണ്ടാകുന്ന ഹാനിയും നാശവും കാരണം കർഷകർ നേരിടുന്ന സാമ്പത്തിക നഷ്ടങ്ങൾ കുറയ്ക്കാൻ ലക്ഷ്യം വെക്കുന്ന ഒരു ക്രമീകരണമാണ് വിള ഇൻഷുറൻസ്.
നിർദ്ദിഷ്ട ഇൻഷുറൻസ് യൂണിറ്റിനായി, അവരുടെ വിളവ് എത്രയായിരിക്കണം എന്ന് മുൻകൂട്ടി നിർവ്വചിച്ചുകൊണ്ട് ഇൻഷുർ ചെയ്യുന്നതിലൂടെ കാർഷിക മേഖലയിലെ സുസ്ഥിര ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിനാണ് പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) ലക്ഷ്യം വെക്കുന്നത്.
കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇൻഷുറൻസ് ലക്ഷ്യമിടുന്നത്, മഴ, താപനില, മഞ്ഞ് വീഴ്ച, ഈർപ്പം, ശക്തമായ കാറ്റ്, സൈക്ലോൺ തുടങ്ങിയ പ്രതികൂല കാലാവസ്ഥകൾ കാരണം പ്രതീക്ഷിച്ചിരുന്ന വിളനാശം മൂലം സാമ്പത്തിക നഷ്ടം സംഭവിക്കുന്ന ഇൻഷുർ ചെയ്ത കർഷകരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നതാണ്.
ഇതിൽ പ്രത്യേക ഇൻഷുറൻസ് യൂണിറ്റിലെ പ്രധാന വിളകൾ പരിരക്ഷിക്കുന്നു ഉദാ.
എ. ഭക്ഷ്യ വിളകളിൽ ധാന്യങ്ങൾ, തിന, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്നു,
ബി. എണ്ണക്കുരുക്കൾ, സി.. വാർഷിക കൊമേഴ്ഷ്യൽ/ഹോർട്ടികൾച്ചറൽ വിളകൾ മുതലായവ.
അറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ വിജ്ഞാപനം ചെയ്ത വിളകൾ കൃഷി ചെയ്യുന്ന പങ്ക് കൃഷിക്കാരും പാട്ട കൃഷിക്കാരും ഉൾപ്പെടെ എല്ലാ കർഷകരും കവറേജിന് അർഹരാണ്.
കഴിഞ്ഞ വർഷങ്ങളിലെ അതാത് വിളയുടെ സാമ്പത്തിക അല്ലെങ്കിൽ ശരാശരി വിളവിന്‍റെ അളവിനെയും വിളയുടെ കുറഞ്ഞ താങ്ങുവിലയുടെയും അടിസ്ഥാനത്തിൽ ജില്ലാതല സാങ്കേതിക സമിതിയാണ് ഇൻഷുറൻസ് തുക നിശ്ചയിക്കുന്നത്.
ഇത് വിളയുടെ ജീവചക്രത്തെയും അതാത് സംസ്ഥാന സർക്കാരിന്‍റെ അറിയിപ്പിനെയും ആശ്രയിച്ചിരിക്കും.
പിഎംഎഫ്ബിവൈ-ക്ക് കീഴിൽ, ഇംപ്ലിമെന്‍റിംഗ് ഏജൻസി (ഐഎ) ആക്ച്വരിയൽ പ്രീമിയം നിരക്ക് (എപിആർ) ഈടാക്കുന്നതാണ്. കർഷകൻ അടയ്‌ക്കേണ്ട ഇൻഷുറൻസ് നിരക്ക് താഴെപ്പറയുന്ന പട്ടിക പ്രകാരം ആയിരിക്കും:
സീസൺ | വിളകൾ | കർഷകൻ അടയ്ക്കേണ്ട പരമാവധി ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ (ഇൻഷ്വേർഡ് തുകയുടെ %) |
---|---|---|
ഖാരിഫ് | എല്ലാ ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരുക്കളും (ധാന്യങ്ങൾ, തിന, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ) | 2.0% |
റാബി | എല്ലാ ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരുക്കളും (ധാന്യങ്ങൾ, തിന, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ) | 1.5% |
ഖാരിഫ്, റാബി | വാർഷിക വാണിജ്യ / വാർഷിക ഹോർട്ടികൾച്ചറൽ വിളകൾ | 5% |
പിഎംഎഫ്ബിവൈ സ്കീമിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന റിസ്കുകൾ:
അടിസ്ഥാന പരിരക്ഷ: സ്കീമിന് കീഴിലുള്ള അടിസ്ഥാന പരിരക്ഷയിൽ നിലവിലുള്ള വിളയുടെ (വിതയ്ക്കൽ മുതൽ വിളവെടുപ്പ് വരെ) വിളവെടുപ്പിനുണ്ടാകുന്ന റിസ്കിന് പരിരക്ഷ നൽകുന്നു. വരൾച്ച, ജലദൗര്‍ലഭ്യം, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ, വ്യാപകമായ കീട-രോഗ ആക്രമണം, മണ്ണിടിച്ചിലുകൾ, ഇടിമിന്നൽ, കൊടുങ്കാറ്റ്, ആലിപ്പഴം എന്നിങ്ങനെ തടയാനാകാത്ത കാരണങ്ങളാൽ സംഭവിക്കുന്ന ഏരിയ തിരിച്ചുള്ള അടിസ്ഥാനത്തിലുള്ള വിളനാശങ്ങൾക്ക് പരിരക്ഷയേകാൻ കോംപ്രിഹെൻസീവ് റിസ്ക്ക് ഇൻഷുറൻസ് നൽകുന്നു.
ആഡ്-ഓൺ പരിരക്ഷ: നിർബന്ധിത അടിസ്ഥാന പരിരക്ഷയ്ക്ക് പുറമെ, വിള ഇൻഷുറൻസ് സംബന്ധിച്ച സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റിയുമായി (എസ്എൽസിസിസിഐ) കൂടിയാലോചിച്ച് സംസ്ഥാന സർക്കാരുകൾ/യുടികൾക്ക് വിളയുടെ ഇനിപ്പറയുന്ന ഘട്ടങ്ങളും വിളനാശത്തിലേക്ക് നയിക്കുന്ന അപകടസാധ്യതകളും പരിരക്ഷിക്കുന്നതിനായി അവരുടെ സംസ്ഥാനത്തെ നിർദ്ദിഷ്ട വിളയുടെ/പ്രദേശത്തിന്‍റെ ആവശ്യകതയെ അടിസ്ഥാനമാക്കി ഇനിപ്പറയുന്ന ഏതെങ്കിലും അല്ലെങ്കിൽ എല്ലാ ആഡ്-ഓൺ പരിരക്ഷകളും തിരഞ്ഞെടുക്കാം:-
● വിത്തുവിത/ നടീല്‍/മുളപ്പിക്കൽ തടസ്സപ്പെട്ടേക്കാവുന്ന റിസ്ക്ക്: ഇൻഷുർ ചെയ്ത പ്രദേശത്ത് കുറഞ്ഞ മഴയോ പ്രതികൂലമായ സീസണൽ/കാലാവസ്ഥാ സാഹചര്യങ്ങളോ മൂലം വിത്തുവിത/ നടീല്‍/മുളപ്പിക്കൽ തടസ്സപ്പെടൽ.
● മിഡ്-സീസണിലുണ്ടാകുന്ന വിപത്ത്: വിളവിറക്കുന്ന സമയത്തെ വെള്ളപ്പൊക്കം, നീണ്ട വരൾച്ച, കടുത്ത വരൾച്ച തുടങ്ങിയവ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളുണ്ടായാലുള്ള നഷ്ടം, ഈ സീസണിൽ പ്രതീക്ഷിക്കുന്ന വിളവ് സാധാരണ വിളവിന്‍റെ 50% ൽ താഴെയായിരിക്കും. ഈ ആഡ്-ഓൺ കവറേജ് അത്തരം അപകടസാധ്യതകൾ ഉണ്ടായാൽ ഇൻഷുർ ചെയ്ത കർഷകർക്ക് ഉടനടി ആശ്വാസം നൽകുന്നതിനുള്ള സൗകര്യമൊരുക്കും.
● വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങൾ: ആലിപ്പഴവർഷം, കൊടുംങ്കാറ്റ്, ചുഴലിക്കാറ്റ്, കാലം തെറ്റിയ മഴ തുടങ്ങിയ വിപത്തുകൾ നേരിട്ട്, ആ പ്രദേശത്തെ വിളകളുടെ ആവശ്യകത അനുസരിച്ച്, വയലിൽ വെട്ടി, വിതറി, ഉണക്കി / ചെറിയ ബണ്ടിൽ ആക്കേണ്ട വിളകൾക്ക് വിളവെടുപ്പ് മുതൽ പരമാവധി രണ്ടാഴ്ച വരെ മാത്രമേ കവറേജ് ലഭ്യമാകൂ.
● പ്രാദേശിക ദുരന്തങ്ങൾ: അറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശത്തെ ഒറ്റപ്പെട്ട കൃഷിയിടങ്ങളെ ബാധിക്കുന്ന ആലിപ്പഴം, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, മിന്നൽ മൂലമുള്ള അഗ്നിബാധ തുടങ്ങിയ റിസ്ക്കുകളുടെ ഫലമായി ഇൻഷുർ ചെയ്ത വിളകൾക്ക് സംഭവിക്കുന്ന നഷ്ടം/കേടുപാടുകൾ.
ലോൺ എടുക്കാത്ത കർഷകർക്ക് സ്കീമിന്‍റെ അപേക്ഷാ ഫോം പൂരിപ്പിച്ച് കൃത്യ തീയതിക്ക് മുമ്പ് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്നിലേക്ക് സമർപ്പിച്ച് പിഎംഎഫ്ബിവൈ സ്കീമിൽ എൻറോൾ ചെയ്യാം:
● സമീപത്തുള്ള ബാങ്ക് ബ്രാഞ്ച്
● കോമൺ സർവ്വീസ് സെന്‍റർ (സിഎസ്‌സികൾ)
● അംഗീകൃത ചാനൽ പങ്കാളി
● ഇൻഷുറൻസ് കമ്പനിയുടെ ഇൻഷുറൻസ് ഇന്‍റർമീഡിയറി, കർഷകർക്ക് വ്യക്തിഗതമായി നാഷണൽ ക്രോപ്പ് ഇൻഷുറൻസ് പോർട്ടൽ www.pmfby.com ലേക്ക് പോകാം കൃത്യ തീയതിക്കോ അതിന് മുമ്പോ, തുടർന്ന് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
സ്കീമിൽ പങ്കെടുക്കുന്നതിന് ലോൺ എടുക്കാത്ത കർഷകർ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്:-
1. ഭൂവുടമസ്ഥാവകാശ രേഖകൾ – (അവകാശ രേഖകൾ (ആർഒആർ), ഭൂമി കൈവശ സർട്ടിഫിക്കറ്റ് (എൽപിസി) മുതലായവ.
2. ആധാർ കാർഡ്
3. ബാങ്ക് പാസ്ബുക്ക് (ഇതിൽ വ്യക്തമായ കർഷകന്‍റെ പേര്, അക്കൗണ്ട് നമ്പർ/ഐഎഫ്എസ്‌സി കോഡ് ഉണ്ടായിരിക്കണം)
4. കൃഷി വിതയ്ക്കൽ സർട്ടിഫിക്കറ്റ് (സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനത്തിൽ നിർബന്ധമാണെങ്കിൽ) പാട്ടക്കാരായ കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ / കരാർ രേഖ അല്ലെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നിർവചിച്ചിട്ടുള്ള മറ്റേതെങ്കിലും രേഖ.
ഉവ്വ്, പിഎംഎഫ്ബിവൈ പോളിസിയിൽ അക്കൗണ്ട് വിശദാംശങ്ങളുടെ പൊരുത്തക്കേടുണ്ടെങ്കിൽ അക്കൗണ്ട് തിരുത്തുവാനുള്ള ഫീച്ചർ ഫാംമിത്ര ആപ്പ് നൽകുന്നുണ്ട്.
ലോൺ എടുത്ത കർഷകർക്ക് അതത് സംസ്ഥാന സർക്കാർ നിശ്ചയിച്ച എൻറോൾമെന്‍റിന്‍റെ അവസാന തീയതിക്ക് രണ്ട് ദിവസം മുമ്പ് ഇൻഷുർ ചെയ്ത വിളകളിൽ മാറ്റങ്ങൾ വരുത്താം.
ഈ മാറ്റങ്ങൾ വരുത്തുന്നതിന്, കർഷകന് ബന്ധപ്പെട്ട ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകാം.
താഴെപ്പറയുന്ന ഏതെങ്കിലും മാധ്യമത്തിലൂടെ ദുരന്തത്തിന്‍റെ 72 മണിക്കൂറിനുള്ളിൽ വിളനാശം സംബന്ധിച്ച് അറിയിക്കേണ്ടത് നിർബന്ധമാണ്.
● ടോൾ ഫ്രീ നമ്പർ 1800-209-5959
● ഫാംമിത്ര- കെയറിംഗ്‍ലി യുവേർസ് ആപ്പ്
● ക്രോപ്പ് ഇൻഷുറൻസ് ആപ്പ്
● എൻസിഐപി പോർട്ടൽ
● സമീപത്തുള്ള ഇൻഷുറൻസ് കമ്പനി ഓഫീസ്/ബ്രാഞ്ച്
● അടുത്തുള്ള ബാങ്ക് ശാഖ / കൃഷി വകുപ്പ് (എഴുത്തു രൂപത്തിൽ)
Download the App Now!