റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

അവലോകനം

പണം ഉണ്ടാക്കുന്നത് ഒരു കലയാണെന്നും നല്ല ബിസിനസ് ഏറ്റവും മികച്ച കലയാണെന്നും പറയാറുണ്ട്. പിക്കാസോ അല്ലെങ്കിൽ ലിയനാർഡോ ഡാ വിഞ്ചി? നിങ്ങളുടേത് തിരഞ്ഞെടുക്കുക. കൊള്ളാം, ഞങ്ങളുടെ കലാപരമായ കഴിവുകൾ എളിയതാണ്, എന്നാൽ കൊമേഴ്സ്യൽ ഇൻഷുറൻസ് സൊലൂഷനുകളിൽ ഞങ്ങൾ മികച്ചു നിൽക്കുന്നു.

ഒരു ബിസിനസ് നടത്തുന്നത് ഒരു കലാസൃഷ്ടി നടത്തുന്നതു പോലെയാണ്. ചിത്രകാരൻ കൈവഴക്കത്തോടെ ബ്രഷ് ചലിപ്പിച്ച് നിർജ്ജീവമായ ക്യാൻവാസിനെ മനോഹരമായ കലാസൃഷ്ടി ആക്കി മാറ്റുന്നതു പോലെ, നിങ്ങൾ വിവേകപൂർവ്വം ബിസിനസ് തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങളുടെ ബിസിനസ് വളരുന്നു. എന്നാൽ നാളെ ഒരു പ്രകൃതിവിപത്തോ മനുഷ്യനിർമ്മിത ദുരന്തമോ വരുകയും നൊടിയിടയിൽ അവയെല്ലാം ഇല്ലാതാകുകയും ചെയ്താലോ?!

ബിസിനസിലെ അനിശ്ചിതത്വം ജീവിതത്തിലെ ഒരു വസ്തുതയാണ്. ഭാവനാലോകത്ത് ഒരിക്കലും കുഴപ്പങ്ങളോ ദുരന്തങ്ങളോ ഉണ്ടാകാറില്ല. എന്നാൽ യഥാർത്ഥ ലോകത്ത്, വെറുതെ വിരലുകൾ പിണയ്ക്കുന്നതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. സീനിയർ മാനേജറോ ബിസിനസ് ഉടമയോ ആയ നിങ്ങളുടെ സമയത്തിന്‍റെ സിംഹഭാഗവും റിസ്കും അടിയന്തര സാഹചര്യവും മാനേജ് ചെയ്യുന്ന പ്ലാനുകൾക്കായി പോകുന്നതിൽ അദ്ഭുതമില്ല.

മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവ് ബിസിനസ് പ്രക്രിയകളിലേക്ക് കൊണ്ടുവരുന്നതിന് ദീർഘകാല വീക്ഷണം ആവശ്യമാണ്. ഒരു പ്രതിസന്ധി നേരിടുമ്പോൾ നഷ്ടം ഒഴിവാക്കുന്നതിന് നിങ്ങൾക്ക് മതിയായ വിഭവങ്ങളുടെ വിന്യാസം, ധാരാളം IT സൊലൂഷനുകൾ, വ്യക്തമായി നിർവചിച്ച ഫലങ്ങൾ എന്നിവ ആവശ്യമാണ്.

ബിസിനസ് റിസ്ക്കുകൾ പല രൂപത്തിലും വലുപ്പത്തിലും വരും. ഭൂകമ്പം, അഗ്നിബാധ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മുതൽ തൊഴിൽ പ്രശ്നങ്ങൾ, വക്കാലത്തുകൾ തുടങ്ങിയ മനുഷ്യനിർമ്മിതമായവ വരെ അതിൽപ്പെടും. നിങ്ങളുടെ മാനേജ്മെന്‍റ് ടീമിനും മതിയായ കവറേജ് ആവശ്യമാണ്, അപ്പോൾ, അവർക്ക് നിങ്ങളുടെ ബിസിനസിന്‍റെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കൊമേഴ്ഷ്യൽ ഇൻഷുറൻസ് എടുക്കുന്നതിലൂടെ നിങ്ങൾക്ക് അത്തരം അടിയന്തിര സാഹചര്യങ്ങളെ നേരിടാനാകും, പ്രശ്നം ഉണ്ടായ ശേഷം പ്രതികരിക്കുന്നതിനു പകരം മുൻകൂട്ടിക്കണ്ട് പ്രവർത്തിക്കാനാകും.

2001 മുതല്‍, ബജാജ് അലയന്‍സ് വിവിധ പ്രദേശങ്ങളിലെ ബിസിനസുകളെ കൊമേഴ്ഷ്യൽ ഇൻഷുറൻസ് സൊലൂഷനുകള്‍ വഴി റിസ്ക്കുകൾ സ്വാഭാവികമായ രീതിയിൽ തരണം ചെയ്യാൻ സഹായിച്ചു. ഇന്ത്യയിലെ ചില മുൻനിര കോർപ്പറേറ്റുകൾ അവരുടെ ഇൻഷുറൻസ് ആവശ്യങ്ങൾക്കായി ഞങ്ങളുടെ സൊലൂഷനുകളെ ആശ്രയിക്കുന്നു.

അടിയന്തരമായ ഒരു സാഹചര്യം നിങ്ങളുടെ ബിസിനസിൻ്റെ താളം തെറ്റിക്കാൻ ശ്രമിക്കുമ്പോൾ കൊമേഴ്ഷ്യൽ ഇൻഷുറൻസ് നിങ്ങൾക്ക് അധികമായ ഓപ്ഷനുകൾ നൽകുന്നു. ബിസിനസ് റിസ്ക്കുകളെ വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങളായി മാറ്റാൻ കഴിയുന്ന ശക്തവും ഭാവിയെ നേരിടാൻ സജ്ജവുമായ ബിസിനസിന് അടിത്തറയിടാൻ ഇതിനു കഴിയും. ബജാജ് അലയൻസ് കൊമേഴ്ഷ്യൽ ഇൻഷുറൻസ് ആത്മവിശ്വാസത്തോടെ ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ ശാക്തീകരിക്കുന്നു.

നിങ്ങളുടെ ബിസിനസ്സിനെ വിജയത്തിലേക്കുള്ള പാതയിലേക്കു കൊണ്ടുവരാനുള്ള സമയമാണ് ഇതെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? ബജാജ് അലയൻസ് കൊമേഴ്ഷ്യൽ ഇൻഷുറൻസ് സൊലൂഷനുകൾ നിങ്ങളുടെ വളർച്ചയെ ശക്തിപ്പെടുത്താൻ അനുയോജ്യമാണ്.

 

 

നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ കൊമേഴ്ഷ്യൽ ഇൻഷുറൻസ് എങ്ങനെ തിരഞ്ഞെടുക്കാം

നിങ്ങളുടെ ബിസിനസ്സിനുള്ള ശരിയായ ഇൻഷുറൻസ് സൊലൂഷൻ തിരഞ്ഞെടുക്കുന്നത് ശരിക്കും നിങ്ങൾ പ്രവർത്തിക്കുന്ന വ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടേത് ഒരു പിസ്സ ഫ്രാഞ്ചൈസി ആണെങ്കിൽ, നിങ്ങളുടെ കൊമേഴ്ഷ്യൽ ഇൻഷുറൻസ് ആവശ്യങ്ങൾ ഒരു കൊമേഴ്ഷ്യൽ ഓർഗാനിക് ഫാം ബിസിനസിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. നിങ്ങൾ നേരിടുന്ന റിസ്ക്കുകൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും ഏത് തരത്തിലുള്ള ഇൻഷുറൻസ് കവറേജ് ആണ് അവയെ നേരിടാൻ ഏറ്റവും ഉചിതം എന്നു തീരുമാനിക്കുകയും ചെയ്യുക.

വിശാലമായി, ഓരോ ബിസിനസ്സിനും അവയുടെ പ്രാഥമിക ആസ്തികളായ ഓഫീസുകൾ അല്ലെങ്കിൽ വെയർഹൗസുകൾ, അവയിൽ ജോലി ചെയ്യുന്ന ജീവനക്കാർ എന്നിവ സംരക്ഷിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് എന്നത് ഇതാ:

ബിസിനസ് സ്ഥലം
ചെറുതോ വലുതോ ഇടത്തരമോ ആയ ഓരോ ബിസിനസ്സും അവരുടെ രജിസ്റ്റേര്‍ഡ് ഓഫീസും,വെയര്‍ഹൗസും, വിതരണ കേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. അടിയന്തിര സാഹചര്യത്തിൽ, നിങ്ങളുടെ ബിസിനസ് കഴിവതും വേഗം വീണ്ടും പ്രവർത്തന സ്ഥിതിയിലേക്ക് തിരികെ വരുന്നുവെന്ന് ഉറപ്പുവരുത്താൻ ഇത് ആവശ്യമാണ്.

അസംബ്ലി ലൈനുകളും ഓഫീസുകളും പോലുള്ള സ്ഥിര ആസ്തികളിലുള്ള നിങ്ങളുടെ നിക്ഷേപത്തിന് മതിയായ സംരക്ഷണം ആവശ്യമാണ്. ഇത് സാധ്യമാക്കാൻ കൊമേഴ്ഷ്യൽ ഇൻഷുറൻസ് എടുക്കുന്നതിന് ശുപാർശ ചെയ്യുന്നു.

പ്രവർത്തന റിസ്ക്കുകൾ
ദിവസേനയുള്ള പ്രവർത്തനങ്ങളിൽ, അടിയന്തരാവശ്യങ്ങൾ ഉണ്ടായേക്കാം. തൊഴില്‍ പ്രശ്നങ്ങള്‍, പ്രക്ഷോഭങ്ങള്‍, ഉല്‍പ്പാദന തടസ്സങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഡെലിവറി സമയം പാലിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല, നിയമപരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിയും വരും. അത്തരം അപ്രതീക്ഷിത സംഭവങ്ങള്‍ നിങ്ങളുടെ ബിസിനസ്സിന് തകര്‍ച്ച ഉണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്താന്‍, കൊമേഴ്ഷ്യല്‍ ഇന്‍ഷുറന്‍സ് ലയബിലിറ്റി പ്രൊട്ടെക്ഷന്‍ എടുക്കുക.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ
ഏത് ബിസിനസിനെയും മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം അതിന്‍റെ ജീവനക്കാരാണ്. നിങ്ങളുടെ ജീവനക്കാര്‍ക്ക് ദിവസേനയുള്ള വസ്തുക്കളുടെ നിര്‍മ്മാണം അല്ലെങ്കില്‍ അസംബ്ലി, സേവനങ്ങളുടെ വിതരണം എന്നിവയിലുള്ള റിസ്കുകള്‍ പരിഗണിക്കുക.

ഒരു സഹ ജോലിക്കാരൻ്റെ മരണത്തിനോ സ്ഥായിയായ വൈകല്യത്തിനോ കാരണമാകുന്ന ഒരു അടിയന്തിര സാഹചര്യത്തിൽ, നിങ്ങളുടെ ബിസിനസ്സിനെ അത് പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മതിയായ എംപ്ലോയി ഇൻഷുറൻസ് ലഭ്യമാക്കുന്നത് നിങ്ങളെ സഹായിക്കും.

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

വിവിധതരം കൊമേഴ്ഷ്യൽ ഇൻഷുറൻസ്

Property Insurance

നിങ്ങളുടെ ഓഫീസ് പരിസരം നിങ്ങളുടെ സെക്കന്‍റ് ഹോം പോലെയാണ്. നിങ്ങളുടെ ബിസിനസ്സിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിന് എണ്ണമറ്റ ദിവസങ്ങളും ഉറക്കമൊഴിഞ്ഞ രാത്രികളും നിങ്ങൾ ചെലവിടുന്നു, നഷ്ടപ്പെടാനാണെങ്കിൽ പലതുമുണ്ട്. 

കൂടതലറിയൂ
Marine Insurance

നിങ്ങളുടെ ഉൽപ്പന്നങ്ങൾ കടൽ മാർഗ്ഗം കയറ്റി അയക്കുന്നത് ചെലവ് കുറഞ്ഞതും വിശ്വസനീയവുമാണ്, എന്നാൽ കടലിൻ്റെ കാര്യം പ്രവചിക്കാനാകില്ല. അതു മാത്രമല്ല പ്രശ്നം. ചരക്കുകൾ ഫാക്ടറിയിൽ നിന്ന് തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനും അതിൻ്റേതായ റിസ്ക്ക് ഉണ്ട്. 

കൂടതലറിയൂ
Liability Insurance

ഒരു കേസ് വന്നാൽ നിങ്ങൾക്ക് ഒരുപാട് പണം ചെലവാകാം, അനാവശ്യ സമ്മർദ്ദത്തിനും അത് കാരണമാകാം. നിങ്ങളുടെ ബിസിനസ് ഒന്നിലധികം സ്ഥലങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണെങ്കിൽ അതിനനുസരിച്ച് റിസ്ക്കും വർദ്ധിക്കും.

കൂടതലറിയൂ
Financial Lines Insurance

ജീവനക്കാർ തൊഴിലുടമകൾക്കെതിരെ ഫയൽ ചെയ്യുന്ന കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മറ്റ് കേസുകളുടെ കാര്യത്തിലെന്ന പോലെ ഇത്തരം കേസുകൾ നിങ്ങളുടെ ബിസിനസിന് ഗണ്യമായ തോതിൽ സാമ്പത്തികവും നിയമപരവും ആയ റിസ്ക്ക് വരുത്തിവെക്കാനുള്ള സാധ്യതയുണ്ട്. 

കൂടതലറിയൂ
Engineering Insurance

എഞ്ചിനീയറിംഗ് പ്രൊജക്ടുമായി ബന്ധപ്പെട്ട റിസ്ക്കുകളെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. നിങ്ങളുടെ എഞ്ചിനീയറിംഗ് പ്രോജക്റ്റ് നടപ്പിലാക്കുന്നത് പ്രതിസന്ധിയിലാണെങ്കിൽ, ചെലവും കാലതാമസവും നിങ്ങളുടെ ബിസിനസ്സിനെ സാരമായി ബാധിക്കാം. 

കൂടതലറിയൂ
Energy Insurance

ഓയിൽ, ഗ്യാസ് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന എല്ലാവരും ലൂയിസിയാന തീരത്തിനടുത്ത് 2010 ൽ സംഭവിച്ച "ഡീപ് വാട്ടർ ഹോറിസോൺ" സ്ഫോടനം തീർച്ചയായും ഓർമ്മിക്കുന്നുണ്ടാവും. അത് പോലുള്ള ദുരന്തങ്ങൾ നിങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആഴ്ത്തിയേക്കാം. 

കൂടതലറിയൂ
Employee Benefits Insurance

ഒരു നല്ല തൊഴിലുടമയായ നിങ്ങൾ, നിങ്ങളുടെ ജീവനക്കാരന് രോഗം പിടിപെടുകയോ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യുമ്പോൾ ഒരു കൈത്താങ്ങാകാൻ ആഗ്രഹിക്കും. ആകാശം മുട്ടുന്ന ഇക്കാലത്തെ ചികിത്സാ ചെലവുകൾ കാരണം, ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് നിങ്ങളെ സാമ്പത്തികമായി ഞെരുക്കിയേക്കാം. 

കൂടതലറിയൂ
International Insurance Solutions

നിങ്ങളുടെ ബിസിനസിൻ്റെ വളർച്ചയും അത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതും സ്വപ്നം കാണുന്നുണ്ടോ? റിസ്ക്കുകളെക്കുറിച്ചുള്ള ഭയം ഈ ലക്ഷ്യം കൈവരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നുണ്ടോ? ബജാജ് അലയൻസിന്‍റെ ഇന്‍റർനാഷണൽ ഇൻഷുറൻസ് സൊലൂഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ആശങ്കകൾ ഒഴിവാക്കാൻ കഴിയും. 

കൂടതലറിയൂ

കൊമേഴ്ഷ്യൽ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

ബിസിനസ്സിൽ റിസ്കുകൾ പ്രതിനിധീകരിക്കുന്നത്, വളർച്ചയ്ക്കും വികസനത്തിനും ഉള്ള പുതിയ അവസരങ്ങളെയാണ്. കൊമേഴ്ഷ്യൽ ഇൻഷുറൻസ് ഉപയോഗിച്ച്, കരുതിക്കൂട്ടിയുള്ള റിസ്കുകൾ നിങ്ങൾക്ക് എടുക്കാം, അത് നിങ്ങളെ വിജയിക്കാൻ സഹായിക്കും. സന്തോഷകരമെന്നു പറയട്ടെ, മനസമാധാനവും സുഖനിദ്രയും നൽകാൻ കഴിയുന്ന വിവിധ തരം കൊമേഴ്ഷ്യൽ ഇൻഷുറൻസുകൾ ഉണ്ട്.

കൊമേഴ്ഷ്യൽ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.

  • സ്വത്തിനുള്ള സംരക്ഷണം

    നിങ്ങൾക്ക് ഉള്ളത് ഒരു ഷോപ്പോ ഓഫീസോ ആയിക്കൊള്ളട്ടെ, നിങ്ങളുടെ ബിസിനസിന് വരുമാനവും അംഗീകാരവും നൽകുന്ന ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉൽപ്പാദിപ്പിക്കുന്ന ഇടമാണ് നിങ്ങളുടെ ബിസിനസ് പരിസരം. ബജാജ് അലയൻസ് പ്രോപ്പർട്ടി ഇൻഷുറൻസ് വിവിധ തരം ഭീഷണികളിൽ നിന്ന് നിങ്ങളുടെ ബിസിനസ് പരിസരത്തെ സംരക്ഷിക്കാൻ സഹായിക്കുകയും നിങ്ങളുടെ വ്യവസായം നവീകരിക്കാനും അതിൽ മികവു പുലർത്താനും നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നു.

  • നിങ്ങളുടെ ജീവനക്കാർക്കുള്ള സംരക്ഷണം

    മറ്റെന്തിനേക്കാളും നിങ്ങളുടെ ജീവനക്കാരാണ് നിങ്ങളുടെ യഥാർത്ഥ സ്വത്തെന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ ജീവനക്കാർക്ക് മതിയായ പരിരക്ഷ നൽകുന്നതിലൂടെ, നിങ്ങളുടെ കമ്പനിയുടെ വിജയത്തിനായി വേണ്ടുന്നത് സംഭാവന ചെയ്യാൻ നിങ്ങൾക്ക് അവരെ പ്രേരിപ്പിക്കാം.

    ഗ്രൂപ്പ് മെഡിക്ലെയിം പോളിസി അല്ലെങ്കിൽ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്‍റ് പോളിസിക്ക് നിങ്ങളുടെ സ്റ്റാഫിന്‍റെ ക്ഷേമം ഉന്നമിപ്പിക്കാൻ മാത്രമല്ല, ഒരു കൂട്ടത്തിൻ്റെ ഭാഗമാണ് തങ്ങളെന്ന മനോഭാവം സൃഷ്ടിക്കാനും കഴിയും. ഞങ്ങളുടെ, ജീവനക്കാർക്കാർക്കുള്ള ആനുകൂല്യ പദ്ധതികൾ തിരഞ്ഞെടുത്തുകൊണ്ട് അവരുടെ പുരോഗതിക്കായി നിങ്ങൾ അവരോട് കടപ്പെട്ടിരിക്കുന്നു എന്ന് നിങ്ങളുടെ ജീവനക്കാരെ കാണിക്കുക.

  • ബാധ്യതകളിൽ നിന്ന് സംരക്ഷണം

    ബിസിനസിന് എപ്പോൾ വേണമെങ്കിലും ബാധ്യത ഉണ്ടാകുകയും അത് നിങ്ങളുടെ ബിസിനസിനെ കുഴപ്പത്തിൽ ചാടിക്കുകയും ചെയ്യാം. ജോലിസ്ഥലത്തെ പരിക്കുകൾ മുതൽ ഉപഭോക്തൃ പരാതികൾ വരെയുള്ള അപ്രതീക്ഷിത ബിസിനസ് റിസ്ക്കുകളിൽ നിന്ന് നിങ്ങൾക്ക് മതിയായ സംരക്ഷണം ആവശ്യമാണ്. നിയമപരമായ ബാധ്യതകളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്ന ഒരു തരം കൊമേഴ്ഷ്യൽ ഇൻഷുറൻസ് ആണ് ലയബിലിറ്റി ഇൻഷുറൻസ്.

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കൊമേഴ്ഷ്യൽ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക