റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഇൻഡിവിജ്വൽ ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍

നിങ്ങളുടെ ആരോഗ്യത്തിൽ നിക്ഷേപിച്ച് സുരക്ഷിതരായി തുടരൂ

കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ
Individual health insurance policy

നിങ്ങൾക്കായുള്ള പേഴ്സണൽ ഹെൽത്ത് ഇൻഷുറൻസ്

പേര് എന്‍റർ ചെയ്യുക
/health-insurance-plans/individual-health-insurance-plans/buy-online.html ഒരു ക്വോട്ട് നേടുക
ക്വോട്ട് വീണ്ടെടുക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
സമർപ്പിക്കുക

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

മുതിർന്ന പൗരന്മാരുടെ പരിപാലനം നൂതനമായ ഫീച്ചറുകൾ ഉപയോഗിച്ച് സ്മാർട്ടും എളുപ്പവുമാക്കി

റെസ്പെക്ട് സീനിയർ കെയർ റൈഡറിന് ഉള്ള മിസ്ഡ് കോൾ നമ്പർ: 9152007550

 ഹെൽത്ത് പ്രൈം റൈഡർ ഉപയോഗിച്ച് 09 പ്ലാനുകൾ/ഓപ്ഷനുകൾ പരിരക്ഷിക്കുക

 EMI ഓപ്ഷൻ ലഭ്യമാണ്

1 കോടി വരെയുള്ള ഉയർന്ന ഇൻഷ്വേർഡ് തുകയ്ക്കുള്ള ഓപ്ഷൻ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു

ഒന്നിലധികം ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ

മാതാപിതാക്കൾ, ഭാര്യാ-ഭർതൃ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള വിശാല കുടുംബത്തെ പരിരക്ഷിക്കുന്നു

എന്തുകൊണ്ടാണ് ബജാജ് അലയൻസിന്‍റെ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത്?

സന്തോഷം മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നു, അതിന് കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് പോളിസി സംരക്ഷണവും നൽകുന്നു. വാനംമുട്ടെ ഉയരുന്ന മെഡിക്കൽ ബില്ലുകളിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തേയും സംരക്ഷിക്കുന്നതിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ.

Our Individual Health Insurance plan ensures that you are covered in case of a medical emergency and proper care is available to you without exhausting your finances. You can also avail our Health Insurance policy for each of your family members. We cover your medical expenses incurred due to hospitalisation. What’s more, you can also avail cashless treatment at over 18,400 + network hospitals* with a Bajaj Allianz health insurance plan.

ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസിൽ ഞങ്ങൾ നിരവധി കാര്യങ്ങൾ ഓഫർ ചെയ്യുന്നുണ്ട്

പ്രധാന സവിശേഷതകൾ

ഞങ്ങളുടെ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി സവിശേഷതകൾ ഒരു കൂട്ടം ഹെൽത്ത് ഇൻഷുറൻസ് സൊലൂഷനുകൾ നൽകുന്നുണ്ട്. ഞങ്ങളുടെ ഇൻഡിവിജ്വൽ മെഡിക്കൽ ഇൻഷുറൻസ് പോളിസിയെക്കുറിച്ചും അതിന്‍റെ പ്രധാന സവിശേഷതകളെക്കുറിച്ചും കൂടുതൽ അറിയാൻ വായിക്കുക:

  • പ്ലാറ്റിനം പ്ലാൻ   പുതിയത്

    ഓരോ ക്ലെയിം രഹിത വർഷത്തിനും 50% സൂപ്പർ ക്യുമുലേറ്റീവ് ബോണസ്

  • റീച്ചാർജ്ജ് ആനുകൂല്യം   പുതിയത്

    ക്ലെയിം തുക നിങ്ങളുടെ ഇൻഷ്വേർഡ് തുകയേക്കാൾ കവിയുന്ന ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിന്

  • ഒന്നിലധികം ഇൻഷ്വേർഡ് തുക

    1.5 ലക്ഷം മുതൽ 1 കോടി വരെയുള്ള വ്യത്യസ്ത ഇൻഷ്വേർഡ് തുകയ്ക്കുള്ള ഓപ്ഷനൊപ്പം 3 പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഫ്ലെക്സിബിലിറ്റി ആസ്വദിക്കൂ.

  • വിശാലമായ കുടുംബത്തെ പരിരക്ഷിക്കുന്നു

    മാതാപിതാക്കൾ, ഭാര്യാ-ഭർതൃ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള വിശാല കുടുംബത്തെ വ്യക്തിഗത അടിസ്ഥാനത്തിൽ ഈ പോളിസി പരിരക്ഷിക്കുന്നു.

  • ആയുർവേദിക്, ഹോമിയോപ്പതി ട്രീറ്റ്‌മെന്‍റിന് പരിരക്ഷ

    പോളിസിയുടെ ഗോൾഡ്, പ്ലാറ്റിനം പ്ലാൻ പ്രകാരം, അംഗീകൃത ആയുർവേദ/ഹോമിയോപ്പതി ആശുപത്രിയിൽ ഉണ്ടാകുന്ന രൂ. 20,000 വരെയുള്ള ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ പ്രവേശന കാലയളവ് 24 മണിക്കൂറിൽ കുറവാണെങ്കിൽ പരിരക്ഷിക്കപ്പെടുന്നതാണ്.

  • ഡേകെയർ നടപടിക്രമങ്ങൾക്ക് പരിരക്ഷ നൽകുന്നു

    ലിസ്റ്റ് ചെയ്ത ഡേകെയർ ചികിത്സാക്രമത്തിന് അഥവാ സര്‍ജറിക്ക് വരുന്ന മെഡിക്കൽ ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

  • കോൺവാലസൻസ് ആനുകൂല്യം

    10 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ കാലയളവിലുള്ള തുടർച്ചയായ ഹോസ്പിറ്റലൈസേഷൻ സാഹചര്യത്തിൽ നിങ്ങൾക്ക് പ്രതിവർഷം രൂ. 7500 വരെയുള്ള ആനുകൂല്യ പേഔട്ടിന് അർഹതയുണ്ടായിരിക്കും, നിങ്ങളുടെ ഹോസ്പിറ്റലൈസേഷൻ ക്ലെയിം സ്വീകാര്യമാണെങ്കിൽ മാത്രം.

  • ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കുള്ള പരിരക്ഷ

    ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മെഡിക്കൽ ഉപദേശത്തിന് കീഴിൽ ബാരിയാട്രിക് ശസ്ത്രക്രിയ പരിരക്ഷിക്കപ്പെടുന്നു.

  • ഇൻഷ്വേർഡ് തുക പുനഃസ്ഥാപിക്കുന്നു

    പോളിസി വർഷത്തിൽ ക്യുമുലേറ്റീവ് ബോണസിനൊപ്പം (എന്തെങ്കിലും ഉണ്ടെങ്കിൽ) നിങ്ങളുടെ ഇൻഷ്വേർഡ് തുക പൂർണ്ണമായും ഉപയോഗിച്ചു തീർന്നാൽ, ഞങ്ങൾ അത് പുനഃസ്ഥാപിക്കുന്നതാണ്.

  • ഹോസ്പിറ്റലൈസേഷന് മുമ്പും പിമ്പുമുള്ള ചെലവ് പരിരക്ഷിക്കുന്നു

    ഈ പോളിസിയില്‍ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള യഥാക്രമം 60 ദിവസം, 90 ദിവസം വരെയുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു.

  • റോഡ് ആംബുലൻസ് ചെലവുകൾക്ക് പരിരക്ഷ നൽകുന്നു

    ഓരോ പോളിസി കാലയളവിലും രൂ. 20,000 വരെയുള്ള ആംബുലൻസ് ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു

  • അവയവ ദാതാവിന്‍റെ ചെലവുകൾ പരിരക്ഷിക്കുന്നു

    അവയവം ദാനം ചെയ്യാനുള്ള അവയവ ദാതാവിന്‍റെ ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

  • പ്രതിദിന ക്യാഷ് ആനുകൂല്യം

    ഒരു രക്ഷകർത്താവ് / നിയമപരമായ രക്ഷാധികാരിക്ക് പോളിസി പ്രകാരം പ്രായപൂർത്തിയാകാത്ത ഒരു ഇൻഷുർ ചെയ്ത വ്യക്തിക്കൊപ്പം താമസിക്കാനുള്ള ചെലവായി ഓരോ പോളിസി വർഷത്തിലും 10 ദിവസം വരെ പ്രതിദിനം രൂ. 500 ഡെയ്‌ലി ക്യാഷ് ബെനഫിറ്റ് നൽകുന്നു, ക്ലെയിം സ്വീകാര്യമാണെങ്കിൽ മാത്രം.

  • മാറ്റേണിറ്റി/ നവജാത ശിശുവിന്‍റെ പരിരക്ഷ

    ഗോൾഡ് & പ്ലാറ്റിനം പ്ലാനിന് കീഴിൽ, നവജാത ശിശുവിന്‍റെ ട്രീറ്റ്‌മെന്‍റിന്‍റെ മെഡിക്കൽ ചെലവുകളും മാറ്റേണിറ്റി ചെലവുകൾക്കും പരിരക്ഷ ലഭിക്കുന്നു. ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.

നിരവധി ആനുകൂല്യങ്ങളുള്ള വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Video

ലളിതവും, പ്രയാസരഹിതവും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ്

ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് (CDC)

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ഹെൽത്ത് ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് എന്നറിയപ്പെടുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെയിം സമർപ്പിക്കൽ പ്രോസസ് അവതരിപ്പിക്കുകയുണ്ടായി.

രൂ. 20,000 വരെയുള്ള ക്ലെയിമുകൾക്കായി ആപ്പ് വഴി തന്നെ ക്ലെയിം ഡോക്യുമെന്‍റുകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും ഈ സൗകര്യം നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾ എന്താണ് ചെയ്യേണ്ടത്:

  • ഇൻഷുറൻസ് വാലറ്റ് ആപ്പിൽ നിങ്ങളുടെ പോളിസിയും കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
  • ആപ്പിൽ നിങ്ങളുടെ പോളിസിയും ഹെൽത്ത് കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
  • ക്ലെയിം രജിസ്റ്റർ ചെയ്യുക.
  • ക്ലെയിം ഫോം പൂരിപ്പിക്കുകയും ആശുപത്രി സംബന്ധമായ ഡോക്യുമെന്‍റുകൾ സംഘടിപ്പിക്കുകയും ചെയ്യുക.
  • ആപ്പ് മെനു ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ അപ്‍ലോഡ് ചെയ്യുക.
  • കൂടുതൽ പ്രോസസ്സിംഗിനായി ക്ലെയിമുകൾ സമർപ്പിക്കുക.
  • ഏതാനും മണിക്കൂറിനുള്ളിൽ സ്ഥിരീകരണം നേടുക.

ക്യാഷ്‌ലെസ് ക്ലെയിം പ്രോസസ് (നെറ്റ്‌വർക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ബാധകം)

നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് ലഭ്യമാക്കാൻ കഴിയുന്ന ആശുപത്രികളുടെ പട്ടിക മാറ്റത്തിനു വിധേയമാണ്, അത് മുന്നറിയിപ്പ് ഇല്ലാതെ മാറ്റാൻ സാധ്യതയുണ്ട്. അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങൾ ഹോസ്പിറ്റൽ ലിസ്റ്റ് പരിശോധിക്കണം. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.

നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ, താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക:

  • ആശുപത്രിയുടെ ഇൻഷുറൻസ് ഡെസ്കിൽ നിന്ന് ചികിത്സിക്കുന്ന ഡോക്ടർ/ആശുപത്രി പൂരിപ്പിച്ച് ഒപ്പിട്ടതും നിങ്ങൾ ഒപ്പിട്ടതുമായ പ്രീ ഓതറൈസേഷൻ അപേക്ഷാ ഫോം നേടുക.
  • നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീമിലേക്ക് (HAT) അപേക്ഷ ഫാക്സ് ചെയ്യും.
  • HAT ഡോക്ടർമാർ പ്രീ-ഓതറൈസേഷൻ അപേക്ഷാ ഫോം പരിശോധിക്കുകയും പോളിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്യാഷ്‌ലെസ് ലഭ്യത തീരുമാനിക്കുകയും ചെയ്യും.
  • പ്ലാനിനെയും അതിന്‍റെ ആനുകൂല്യങ്ങളെയും ആശ്രയിച്ച് 3 മണിക്കൂറിനുള്ളിൽ അംഗീകരിച്ചുകൊണ്ടുള്ള കത്ത് (AL)/നിരാകരണ കത്ത്/അധികമായവ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയയ്ക്കുന്നതാണ്.
  • ഡിസ്ചാർജ് ചെയ്യുന്ന സമയത്ത്, ഹോസ്പിറ്റൽ അന്തിമ ബിൽ, ഡിസ്ചാർജ് വിവരങ്ങൾ എന്നിവ HAT ന് നൽകുകയും അവരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അന്തിമ സെറ്റിൽമെന്‍റ് പ്രോസസ് ചെയ്യുന്നതുമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

  • മുൻകൂട്ടി പ്ലാൻ ചെയ്ത് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, പ്രവേശനത്തിനായുള്ള നെറ്റ്‌വർക്ക് ആശുപത്രിയുടെ നടപടിക്രമം അനുസരിച്ച് നിങ്ങളുടെ പ്രവേശനം രജിസ്റ്റർ/റിസർവ്വ് ചെയ്യുക.
  • നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നത് കിടക്കയുടെ ലഭ്യത അനുസരിച്ചാണ്.
  • ക്യാഷ്‌ലെസ് സൗകര്യം എപ്പോഴും നിങ്ങളുടെ പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.
  • പോളിസിയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നില്ല : ടെലിഫോൺ ബന്ധുക്കൾക്കുള്ള ഭക്ഷണവും പാനീയങ്ങളും ടോയ്‌ലറ്ററീസ് മേല്‍പ്പറഞ്ഞ സേവനങ്ങളുടെ ചെലവ് നിങ്ങള്‍ വഹിക്കുകയും ഡിസ്‍ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് നേരിട്ട് ആശുപത്രിയില്‍ അടയ്ക്കുകയും വേണം.

മേല്‍പ്പറഞ്ഞ സേവനങ്ങളുടെ ചെലവ് നിങ്ങള്‍ വഹിക്കുകയും ഡിസ്‍ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് നേരിട്ട് ആശുപത്രിയില്‍ അടയ്ക്കുകയും വേണം.

  • ഇൻ-റൂം റെന്‍റ് നഴ്സിംഗ് നിരക്കുകൾ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഉയർന്ന ചെലവുള്ള മുറി ഉപയോഗിക്കുകയാണെങ്കിൽ കൂടുതലായ നിരക്കുകൾ നിങ്ങൾ വഹിക്കേണ്ടതാണ്.
  • പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പരിരക്ഷിക്കപ്പെടാത്ത ചികിത്സയാണെങ്കിൽ, നിങ്ങളുടെ ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് ക്ലെയിം നിരസിക്കുന്നതാണ്.
  • മെഡിക്കൽ വിവരങ്ങൾ അപര്യാപ്തമാണെങ്കിൽ, ക്യാഷ്‌ലെസ് ക്ലെയിമിനുള്ള പ്രീ-ഓതറൈസേഷൻ നിരസിച്ചേക്കാം.
  • ക്യാഷ്‌ലെസ് സൗകര്യം നിരസിക്കുക എന്നാൽ ചികിത്സ നിരസിക്കുന്നു എന്ന് അര്‍ത്ഥമില്ല, അത് ആവശ്യമായ മെഡിക്കല്‍ ശ്രദ്ധയോ ഹോസ്പിറ്റലൈസേഷനോ ലഭിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ല.

ഹോസ്പിറ്റലൈസേഷന് മുമ്പ്/ശേഷമുള്ള ചെലവുകളുടെ റീഇമ്പേഴ്സ്മെന്‍റ്:

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. അത്തരം സേവനങ്ങളുടെ പ്രിസ്ക്രിപ്ഷനുകളും ബില്ലുകളും/രസീതുകളും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലേക്ക് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.

റീഇമ്പേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ് (ഒരു നോൺ നെറ്റ്‌വർക്ക് ഹോസ്പിറ്റലിന്‍റെ കാര്യത്തിൽ)

  • ഹോസ്പിറ്റലൈസേഷനെക്കുറിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൻ്റെ HAT നെ അറിയിക്കുക. നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓഫ്‌ലൈനിൽ രജിസ്റ്റർ ചെയ്യാൻ, ദയവായി ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ വിളിക്കുക: 1800-209-5858.
  • ഡിസ്ചാർജ്ജിന് ശേഷം, ദയവായി താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ HAT ടീമിലേക്ക് സമർപ്പിക്കുക (ഡിസ്ചാർജ് ചെയ്ത് 30 ദിവസത്തിനുള്ളിൽ): മൊബൈൽ നമ്പറും ഇമെയിൽ IDയും ഉപയോഗിച്ച് കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം. ഒറിജിനൽ ഹോസ്പിറ്റൽ ബിൽ, പേമെന്‍റ് രസീത്. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്. ഡിസ്ചാർജ് കാർഡ്. പ്രിസ്ക്രിപ്ഷനുകൾ. മരുന്നുകളുടെയും സർജിക്കൽ ഇനങ്ങളുടെയും ബിൽ. പ്രീ ഹോസ്പിറ്റലൈസേഷൻ ചെലവുകളുടെ വിശദാംശങ്ങൾ (എന്തെങ്കിലും ഉണ്ടെങ്കിൽ). ഇൻ-പേഷ്യന്‍റ് പേപ്പറുകൾ, ആവശ്യമെങ്കിൽ.
  • കൂടുതൽ പ്രോസസ്സിംഗിനായി എല്ലാ ഡോക്യുമെന്‍റുകളും HAT ലേക്ക് അയയ്ക്കേണ്ടതുണ്ട്, മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ, 10 പ്രവൃത്തി ദിവസത്തിനുള്ളിൽ അന്തിമ സെറ്റിൽമെന്‍റ് നടത്തുന്നതാണ്.
  • ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവിൻ്റെ ക്ലെയിം ഡോക്യുമെന്‍റുകൾ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ അയയ്ക്കണം.

റീഇംബേഴ്സ്മെന്‍റ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

  • ശരിയാംവണ്ണം സീൽ ചെയ്തതും ഒപ്പിട്ടതുമായ ഒറിജിനൽ പ്രീ-നമ്പേർഡ് ഹോസ്പിറ്റൽ പേമെന്‍റ് രസീത്.
  • ഒറിജിനൽ പ്രിസ്ക്രിപ്ഷനുകളും ഫാർമസി ബില്ലുകളും.
  • ഒറിജിനൽ കൺസൾട്ടേഷൻ പേപ്പറുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ).
  • ഒറിജിനൽ അന്വേഷണ റിപ്പോർട്ടും രോഗനിർണ്ണയ റിപ്പോർട്ടും, ഒപ്പം, ആശുപത്രിക്ക് ഉള്ളിലും പുറത്തും നടത്തിയ അന്വേഷണത്തിൻ്റെ ഒറിജിനൽ ബില്ലുകളും പേമെന്‍റ് രസീതുകളും.
  • നിങ്ങൾക്ക് ക്യാഷ്‌ലെസ് ക്ലെയിം ലഭ്യമായെങ്കിലും അത് ഉപയോഗിച്ചില്ലെങ്കിൽ, അത് കാണിച്ചുകൊണ്ടുള്ള ആശുപത്രിയിൽ നിന്നുള്ള കത്ത്.
  • ചികിത്സിക്കുന്ന ഡോക്ടറിൽ നിന്ന് സംഭവം വിവരിക്കുന്ന ഒരു കത്ത് (അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ).
  • ലെറ്റർഹെഡിൽ ഹോസ്പിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചറും.
  • IFSC കോഡും ഇൻഷുർ ചെയ്ത വ്യക്തിയുടെ പേരും ഉള്ള ക്യാൻസൽ ചെയ്ത ഒരു ചെക്ക്.
  • വിശദമായ മെഡിക്കല്‍ ചരിത്രവും ഡോക്ടറുടെ കുറിപ്പുകളും ഊഷ്മാവ്, നാഡീസ്‌പന്ദനം, ശ്വാസോച്ഛ്വാസം എന്നിവയുടെ ചാര്‍ട്ടുകളും സഹിതം, പ്രവേശിപ്പിച്ച തീയതി മുതല്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത തീയതി വരെയുള്ള ആശുപത്രിയില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയ ഇന്‍ഡോര്‍ കേസ് പേപ്പറിന്‍റെ കോപ്പി.
  • എക്സ്-റേ ഫിലിമുകൾ (ഒടിവ് പറ്റുന്ന സാഹചര്യത്തിൽ).
  • ചികിത്സ ചെയ്യുന്ന ഡോക്ടറിൽ നിന്നുള്ള പ്രസവചികിത്സാ സംബന്ധിയായ ചരിത്രം (പ്രസവ കേസുകളിൽ).
  • FIR ൻ്റെ കോപ്പി (അപകടം നടന്നിട്ടുണ്ടെങ്കിൽ).
  • ചില പ്രത്യേക കേസുകളിൽ അധികമായി ആവശ്യമുള്ളവ: തിമിര ശസ്ത്രക്രിയ നടത്തുന്ന സാഹചര്യത്തിൽ, ലെൻസിൻ്റെ സ്റ്റിക്കറും ബില്ലിൻ്റെ കോപ്പിയും. ശസ്ത്രക്രിയയുടെ കാര്യത്തിൽ, ഇംപ്ലാന്‍റ് സ്റ്റിക്കറും ബില്ലിൻ്റെ കോപ്പിയും. ഹൃദയ സംബന്ധമായ ചികിത്സയുടെ കാര്യത്തിൽ, സ്റ്റെന്‍റ് സ്റ്റിക്കറും ബില്ലിൻ്റെ കോപ്പിയും.

എല്ലാ യഥാർത്ഥ ഡോക്യുമെന്‍റുകളും താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതുണ്ട്:

ബജാജ് അലയൻസ് ഹൗസ്, എയർപോർട്ട് റോഡ്, യെർവാഡ, പൂനെ-411006.

എൻവലപ്പിന്‍റെ മുകളിൽ നിങ്ങളുടെ പോളിസി നമ്പർ, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി പരാമർശിക്കുക.

കുറിപ്പ്: ഡോക്യുമെൻ്റുകളുടെ ഓരോ ഫോട്ടോകോപ്പിയും കൊറിയറിൻ്റെ റഫറൻസ് നമ്പറും നിങ്ങളുടെ റെക്കോർഡിൽ സൂക്ഷിച്ചുവെക്കുക.

ഹെൽത്ത് ഇൻഷുറൻസ് ലളിതമാക്കാം

എന്താണ് ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ്?

ഈ തരത്തിലുള്ള ഇൻഷുറൻസ് എല്ലാ മെഡിക്കൽ ട്രീറ്റ്‌മെന്‍റുകൾ, ഹോസ്‌പിറ്റലൈസേഷൻ, ഗുരുതരമായ രോഗം എന്നിവയിൽ നിന്ന് ഒരു വ്യക്തിക്ക് സമ്പൂർണ്ണ കവറേജ് നൽകുന്നു. ഈ പോളിസി ഉപയോഗിച്ച് നിങ്ങളുടെ കുടുംബത്തെ ഇൻഷുർ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, ഓരോ കുടുംബാംഗത്തിനും നിങ്ങൾ പ്രത്യേക പോളിസി വാങ്ങേണ്ടതുണ്ട്.

ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസിനുള്ള യോഗ്യത എന്താണ്?

ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത താഴെപ്പറയുന്നവയാണ്:

പ്രോപ്പോസറിനുള്ള പ്രവേശന പ്രായം 18 വയസ്സിനും 65 വയസ്സിനും ഇടയിലാണ്.

കുട്ടികളുടെ പ്രവേശന പ്രായം 3 മാസം മുതൽ 30 വയസ്സ് വരെയാണ്.

ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം എന്നാൽ എന്താണ്?

ഹെൽത്ത് അണ്ടർറൈറ്റിംഗ്, ക്ലെയിം സെറ്റിൽമെന്‍റ് ഉത്തരവാദിത്തമുള്ള ഡോക്ടർമാരും പാരാമെഡിക്കുകളും ഉൾക്കൊള്ളുന്നതാണ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉടമകൾക്കും ഉള്ള ഏക ജാലക സഹായമാണ് ഇത്. ഈ ഇൻ-ഹൗസ് ടീം ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നു.

ഒരു കോംപ്രഹെൻസീവ് ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ എന്തുകൊണ്ട് നിക്ഷേപിക്കുന്നു?

മെഡിക്കൽ എമർജൻസി സൃഷ്ടിക്കുന്ന അതികഠിനമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങളെ പരിരക്ഷിക്കുന്നു. പ്രീ, പോസ്റ്റ് ഹോസ്‌പിറ്റലൈസേഷൻ, റൂം റെന്‍റ്, ഡോക്ടർമാരുടെ ഫീസ്, ആംബുലൻസ് ചാർജ്ജുകൾ തുടങ്ങിയ എല്ലാ പ്രധാന ഘടകങ്ങൾക്കും ഞങ്ങൾ പരിരക്ഷ നൽകുന്നു. മൊത്തത്തിലുള്ള മെഡിക്കൽ ചെലവുകൾക്ക് പരിരക്ഷ നൽകുന്നതിന് ഒരു കോർപ്പറേറ്റ് ഹെൽത്ത് പരിരക്ഷ പൊതുവേ മതിയാകില്ല, അതിനാൽ ഒരു പ്രത്യേക ഹെൽത്ത് ഇൻഷുറൻസ്/മെഡിക്ലെയിം പോളിസി ഉണ്ടായിരിക്കണം. 

ഞാൻ ചെറുപ്പവും ആരോഗ്യവാനുമാണ്. എനിക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് ആവശ്യമുണ്ടോ?

മെഡിക്കൽ ചെലവുകൾ വാനംമുട്ടെ ഉയരുകയും, കൂടാതെ മെഡിക്കൽ എമർജൻസികൾ മുന്നറിയിപ്പില്ലാതെ ഏത് നിമിഷവും സംഭവിക്കുകയും ചെയ്യാം. നിങ്ങളുടെ വലിയ മെഡിക്കൽ ബില്ലുകളിൽ നിന്ന് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കുന്നതിന്, ഏത് പ്രായത്തിലും ഒരു സുരക്ഷിതമായിട്ടുള്ള മാർഗ്ഗമാണ് ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി.

ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ എനിക്ക് എത്ര ഇൻഷ്വേർഡ് തുക ലഭിക്കും?

രൂ. 1.5 ലക്ഷം മുതൽ രൂ. 1 കോടി വരെയുള്ള ഇൻഷ്വേർഡ് തുക നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

സോൺ അനുസരിച്ചുള്ള പ്രീമിയം എന്താണ്?

  • സോൺ എ

താഴെപ്പറയുന്ന നഗരങ്ങൾ സോൺ എ-ൽ ചേർത്തിരിക്കുന്നു:-

ഡൽഹി/എൻസിആർ, മുംബൈ (നവി മുംബൈ, താനെ, കല്യാൺ എന്നിവ) ഉൾപ്പെടെ, ഹൈദരാബാദ്, സെക്കന്തരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ്, വഡോദര, സൂററ്റ്.

  • സോൺ ബി

സോൺ എ, സോൺ സി എന്നിവയ്ക്ക് കീഴിൽ തരംതിരിച്ച സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ/നഗരങ്ങൾ എന്നിവ ഒഴിച്ചുള്ള ഇന്ത്യയുടെ ബാക്കി ഭാഗങ്ങൾ സോൺ ബി ആയി തരംതിരിച്ചിരിക്കുന്നു.

  • സോൺ സി

താഴെപ്പറയുന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ സോൺ സി-ൽ ചേർത്തിരിക്കുന്നു:-

ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, ബീഹാര്‍, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഗോവ, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്

 

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

ആഷിഷ്‌ ജുഞ്ചുൻവാല

എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...

സുനിത എം അഹൂജ

ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ

റെനി ജോർജ്ജ്

ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...

ഒരു മെഡിക്കൽ എമർജൻസി നിങ്ങളുടെ വാതിൽ മുട്ടുന്നത് വരെ കാത്തിരിക്കരുത്!

ഒരു ക്വോട്ട് നേടുക
individual-better-covers

നിങ്ങൾക്ക് ബന്ധുക്കൾ, ഭാര്യാ-ഭർതൃ മാതാപിതാക്കൾ പോലുള്ള വിപുലമായ കുടുംബത്തെയും പരിരക്ഷിക്കാം.

അത് മാത്രമല്ല, നിങ്ങളുടെ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസിലെ അധിക ആനുകൂല്യങ്ങൾ ഇതാ

ഞങ്ങളുടെ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഒന്നിലധികം ആനുകൂല്യങ്ങളോടൊപ്പം വിപുലമായ കവറേജ് നൽകുന്നു:
Wellness benefit

വെൽനെസ് ആനുകൂല്യം

വെൽനെസ് ആനുകൂല്യം : നല്ല ആരോഗ്യം നിലനിർത്തി, പ്രതിഫലമായി, പുതുക്കുന്ന സമയത്ത് 12.5% വരെ വെൽനെസ് ബെനിഫിറ്റ് ഡിസ്ക്കൌണ്ട് നേടൂ

individual benefits lifetime renewal

പുതുക്കാവുന്നതാണ്

നിങ്ങളുടെ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി ആജീവനാന്തകാലത്തേക്ക് പുതുക്കാൻ കഴിയും.

individual benefits tax benefit

ടാക്സ് സേവിംഗ്

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.* കൂടുതൽ വായിക്കുക

ടാക്സ് സേവിംഗ്

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.*

*നിങ്ങൾ നിങ്ങൾക്കായും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കായും ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് വർഷത്തിൽ രൂ. 25,000 നികുതി ഇനത്തിൽ കിഴിവ് നേടാം (നിങ്ങളുടെ പ്രായം 60 വയസ്സിൽ കൂടുതൽ ആയിരിക്കരുതെന്നു മാത്രം). മുതിർന്ന പൗരന്മാരായ (പ്രായം 60 അല്ലെങ്കിൽ ഉയർന്നത്) നിങ്ങളുടെ മാതാപിതാക്കൾക്കായി നിങ്ങൾ പ്രീമിയം അടയ്ക്കുകയാണെങ്കിൽ, നികുതി ആവശ്യങ്ങൾക്കുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആയി നിശ്ചയിച്ചിരിക്കും. ഒരു നികുതിദായകനെന്ന നിലയിൽ, നിങ്ങൾക്ക് 80D വകുപ്പ് പ്രകാരം മൊത്തം രൂ. 75, 000 വരെ നികുതി ആനുകൂല്യം വർദ്ധിപ്പിക്കാം. നിങ്ങൾ 60 വയസ്സിന് താഴെയാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരാണെങ്കിൽ. നിങ്ങൾ 60 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയാണെങ്കിൽ, 80D വകുപ്പ് പ്രകാരം പരമാവധി നികുതി ആനുകൂല്യം, അപ്പോൾ, രൂ.1 ലക്ഷം ആയിരിക്കും.

individual benefits claim settlement

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗത്തിലും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു... കൂടുതൽ വായിക്കുക

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗമാർന്നതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 18,400 ത്തിലധികം നെറ്റ്‌വർക്ക് ആശുപത്രികളിൽ ഞങ്ങൾ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഓഫർ ചെയ്യുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുമ്പോള്‍ അത് വളരെ ഗുണകരമാകും, നെറ്റ്‍വര്‍ക്ക് ആശുപത്രിയില്‍ ഞങ്ങള്‍ നേരിട്ട് ബില്ലുകള്‍ അടയ്ക്കുന്നതാണ്. സുഖംപ്രാപിച്ച് ജീവിതത്തിലേക്ക് തിരികെ എത്തുന്നതിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. 

individual benefits health check up

പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ്

ഞങ്ങളുടെ ഹെല്‍ത്ത് ഗാര്‍ഡ് പോളിസി നിങ്ങള്‍ എടുത്തിരിക്കുന്ന വേളയിൽ, പരിരക്ഷയില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രകാരമുള്ള എല്ലാ തുടര്‍ച്ചയായ കാലയളവിന്‍റെയും അവസാനത്തില്‍, നിങ്ങള്‍ക്ക് സൗജന്യ പ്രിവന്‍റീവ് ഹെല്‍ത്ത് ചെക്കപ്പിന് അർഹതയുണ്ട്.

individual benefits portability

പോർട്ടബിലിറ്റി ആനുകൂല്യം

നിങ്ങൾ മറ്റേതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ പോളിസിയിലേക്ക് മാറാവുന്നതാണ്... കൂടുതൽ വായിക്കുക

പോർട്ടബിലിറ്റി ആനുകൂല്യം

മറ്റേതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ നിങ്ങൾ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, പോളിസിയുടെ എല്ലാ ആനുകൂല്യങ്ങളും (കാത്തിരിപ്പ് കാലയളവിനുള്ള കുടിശ്ശിക അലവൻസുകൾക്ക് ശേഷം) ആസ്വദിക്കുന്നതിന് നിങ്ങൾക്ക് എല്ലാ പോളിസി ആനുകൂല്യങ്ങളും ഉള്ള ഈ പോളിസിയിലേക്ക് മാറാം.

individual benefits long term

ദീർഘകാല പോളിസി

ഈ പോളിസി 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് വാങ്ങാവുന്നതാണ്.

individual benefits discount

പോളിസിയിലെ ഡിസ്കൗണ്ടുകൾ

ഡിസ്കൗണ്ട് ലഭ്യമാക്കാൻ ഒരു വർഷത്തിൽ കൂടുതൽ സമയത്തേക്ക് ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക. ഫാമിലി പോലുള്ള വിവിധ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തുക... കൂടുതൽ വായിക്കുക

പോളിസിയിലെ ഡിസ്കൗണ്ടുകൾ

ഒരു ഡിസ്കൗണ്ട് ലഭിക്കുന്നതിന് ഒരു വർഷത്തിൽ കൂടുതൽ സമയത്തേക്ക് ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക. 15% വരെ ഫാമിലി ഡിസ്കൗണ്ട്, 8% വരെ ദീർഘകാല പോളിസി ഡിസ്കൗണ്ട്, കോ-പേമെന്‍റ് ഡിസ്കൗണ്ട് തുടങ്ങിയവ പോലുള്ള വിവിധ ഡിസ്കൗണ്ടുകൾ ലഭ്യമാക്കുക.

ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

പ്രിവന്‍റീവ് ഹെൽത്ത് ചെക്ക് അപ്പ്

ഞങ്ങളുടെ ഹെല്‍ത്ത് ഗാര്‍ഡ് പോളിസി നിങ്ങള്‍ എടുത്തിരിക്കുന്ന വേളയിൽ, പരിരക്ഷയില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രകാരമുള്ള എല്ലാ തുടര്‍ച്ചയായ കാലയളവിന്‍റെയും അവസാനത്തില്‍, നിങ്ങള്‍ക്ക് സൗജന്യ പ്രിവന്‍റീവ് ഹെല്‍ത്ത് ചെക്കപ്പിന് അർഹതയുണ്ട്.

ആയുർവേദ/ഹോമിയോപ്പതി ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

(ഗോൾഡ്, പ്ലാറ്റിനം പ്ലാനിന് മാത്രം ബാധകം) : നിങ്ങൾ 24 മണിക്കൂറിൽ കുറയാതെ ആശുപത്രിയിൽ അഡ്മിറ്റായെങ്കിൽ, 

കൂടുതൽ വായിക്കുക

ആയുർവേദ/ഹോമിയോപ്പതി ഹോസ്പിറ്റലൈസേഷൻ ചെലവുകൾ (ഗോൾഡ്, പ്ലാറ്റിനം പ്ലാനിന് മാത്രം ബാധകം) : പോളിസി കാലയളവിൽ പിടിപെട്ട രോഗത്തിനോ അപകടം മൂലം സംഭവിച്ച ശാരീരിക പരിക്കിനോ ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശ പ്രകാരം നിങ്ങൾ മണിക്കൂറിൽ കുറയാതെ സർക്കാരിന്‍റെ ആയുർവേദ/ഹോമിയോപ്പതി ആശുപത്രിയിലോ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിലോ അല്ലെങ്കിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ/നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഓൺ ഹെൽത്ത് അംഗീകരിച്ച ആശുപത്രിയിലോ പ്രവേശിച്ചാൽ ഞങ്ങൾ നിങ്ങൾക്ക് പണം നൽകുന്നതാണ്:

1 ഇൻ-പേഷ്യന്‍റ് ചികിത്സ- ആയുർവേദിക്, ഹോമിയോപ്പതി ചികിത്സയ്ക്കുള്ള മെഡിക്കൽ ചെലവുകൾ:

2 മുറി വാടക, ബോർഡിംഗ് ചെലവുകൾ

3 നഴ്സിംഗ് പരിചരണം

4 കൺസൾട്ടേഷൻ ഫീസ്

5 മരുന്നുകൾ, ഔഷധങ്ങൾ, മെഡിക്കൽ ഉപഭോഗവസ്തുക്കൾ

6 ആയുർവേദ, ഹോമിയോപ്പതി ചികിത്സാ നടപടിക്രമങ്ങൾ

മാനസിക രോഗത്തിന് പരിരക്ഷ നൽകുന്നു

താഴെപ്പറയുന്ന മാനസിക രോഗം 2 വർഷത്തെ വെയ്റ്റിംഗ് പിരീഡിൽ ഇൻഷുർ ചെയ്തിരിക്കുന്നവയാണ്

കൂടുതൽ വായിക്കുക

മാനസിക രോഗത്തിന് പരിരക്ഷ നൽകുന്നു : 

താഴെപ്പറയുന്ന മാനസിക രോഗം 2 വർഷത്തെ വെയ്റ്റിംഗ് പിരീഡിൽ ഇൻഷുർ ചെയ്തിരിക്കുന്നവയാണ്

1 അൽഷിമേഴ്സ് രോഗത്തിൽ ഡിമെന്‍ഷ്യ

2 നിലനിൽക്കുന്ന ഡെലൂഷണൽ ഡിസോർഡർ

3 മറ്റ് സ്ഥലങ്ങളിൽ തരംതിരിച്ചിരിക്കുന്ന, മറ്റ് രോഗങ്ങൾ മൂലമുള്ള ഡിമെന്‍ഷ്യ

4 കടുത്തതും താത്കാലികവുമായ മാനസിക വൈകല്യങ്ങൾ

5 വ്യക്തമായും നിശ്ചിതമായും പ്രസ്താവിക്കാത്ത ഡിമെൻഷ്യ

6 ഇൻഡ്യൂസ്‍ഡ് ഡില്യൂഷണൽ ഡിസോർഡർ

7 മദ്യവും മറ്റ് സൈക്കോ ആക്റ്റീവ് വസ്തുക്കളും ഉൾപ്പെടാത്ത ഡെലിറിയം

8 സ്കീസോഅഫെക്റ്റീവ് ഡിസോർഡർ

9 മസ്‌തിഷ്‌ക രോഗം, തകരാര്‍, പ്രവര്‍ത്തന തകരാർ എന്നിവ കാരണമുള്ള വ്യക്തിത്വ പെരുമാറ്റ വൈകല്യങ്ങൾ

10 ബൈപ്പോളാർ എഫക്ടീവ് ഡിസോർഡർ

11 വ്യക്തമാക്കാത്ത ജൈവ അല്ലെങ്കിൽ രോഗലക്ഷണ മാനസിക വിഭ്രാന്തി

12 ഡിപ്രസീവ് എപിസോഡ്

13 സ്കീസോഫ്രീനിയ

14 ആവർത്തിച്ചുള്ള വിഷാദരോഗം

15 സ്കീസോടൈപ്പൽ ഡിസോർഡർ

16 ഫോബിക് ഉത്കണ്ഠാ വൈകല്യങ്ങൾ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ യഥാക്രമം 60, 90 ദിവസങ്ങള്‍ വരെ പരിരക്ഷിക്കുന്നു.

കുടുംബത്തിനുള്ള പരിരക്ഷ

നിങ്ങളുടെ മാതാപിതാക്കൾ, ഭാര്യാ-ഭർതൃ മാതാപിതാക്കൾ, പേരക്കുട്ടികൾ, ആശ്രിതരായ സഹോദരി സോഹദരന്മാർ എന്നിവ ഉൾപ്പെടെ നിങ്ങളുടെ മുഴുവൻ കുടുംബത്തെയും പരിരക്ഷിക്കുന്നു.

ആംബുലൻസ് പരിരക്ഷ

ഒരു പോളിസി വർഷത്തിൽ രൂ. 20,000 പരിധിക്ക് വിധേയമായി ആംബുലൻസ് നിരക്കുകൾ പരിരക്ഷിക്കുന്നു.

ഡേകെയർ ട്രീറ്റ്‌മെന്‍റ് പരിരക്ഷ

ലിസ്റ്റ് ചെയ്ത എല്ലാ ഡേകെയർ ചികിത്സയുടെയും ചെലവുകൾക്ക് പരിരക്ഷ നൽകുന്നു.

11

മുൻകൂട്ടി നിലവിലുള്ള രോഗങ്ങളുടെ കാര്യത്തിൽ, 3 വർഷത്തെ വെയ്റ്റിംഗ് പിരീയഡ് ബാധകമായിരിക്കും
ഹെൽത്ത് ഇൻഷുറൻസ് പോളിസി ആരംഭിച്ച് ആദ്യത്തെ 30 ദിവസങ്ങളിൽ ഉണ്ടാകുന്ന അപകടം മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴികെ കരാർ ചെയ്ത എല്ലാ രോഗങ്ങളും കവറേജിൽ നിന്ന് ഒഴിവാക്കുന്നതാണ്.
ഹെർണിയ, പൈൽസ്, കാറ്ററാക്ട്, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് 2 വർഷത്തെ വെയ്റ്റിംഗ് പിരീയഡ് ബാധകമാണ്.
ബാരിയാട്രിക് സർജറി, ജോയിന്‍റ് റീപ്ലേസ്മെന്‍റ് സർജറി, പ്രോലാപ്സ്ഡ് ഇന്‍റർവെർട്ടബ്രൽ ഡിസ്ക്ക് എന്നീ സാഹചര്യങ്ങളിൽ, 3 വർഷത്തെ വെയ്റ്റിംഗ് പിരീയഡ് ബാധകമാണ്.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ട്രീറ്റ്‌മെന്‍റിന് പരിരക്ഷ ലഭിക്കുന്നതല്ല.
മാറ്റേണിറ്റി, നവജാതശിശുവിന്‍റെ ചെലവുകൾക്കായി 6 വർഷത്തെ വെയ്റ്റിംഗ് പിരീയഡ്.

11

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

മുമ്പത്തെ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

വിക്രം അനിൽ കുമാർ

എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ എനിക്ക് നൽകിയ സഹകരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങൾക്ക് വളരെയധികം നന്ദി. 

പൃഥ്ബി സിംഗ് മിയാൻ

ലോക്ക്ഡൗൺ സമയത്തു പോലും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് സേവനം. അതുകൊണ്ട് പരമാവധി ഉപഭോക്താക്കൾക്ക് ബജാജ് അലയൻസ് ഹെൽത്ത് പോളിസി വിൽക്കാൻ എനിക്കു കഴിഞ്ഞു

അമാഗോണ്ട് വിട്ടപ്പ അരകേരി

ബജാജ് അലയൻസിന്‍റേത് മികച്ച, തടസ്സരഹിത സർവ്വീസാണ്, ഉപഭോക്തൃ സൗഹൃദമായ സൈറ്റ്, മനസ്സിലാക്കാനും ഉപയോഗിക്കാനും എളുപ്പം. തികഞ്ഞ സന്തോഷത്തോടെ ഉപഭോക്താക്കൾക്ക് സർവ്വീസ് നൽകുന്നതിന് ടീമിന് നന്ദി...

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

 തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത് : 10th ജനുവരി 2024

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക