Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

മറൈൻ ഇൻഷുറൻസ് പോളിസി

Marine insurance in india

മറൈൻ ഇൻഷുറൻസ്

നിങ്ങളുടെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്ബിന്‍റെ ബ്രാൻഡഡ് സാധനങ്ങൾക്കായി ഓർഡർ നൽകുന്നത് നിങ്ങളിലുള്ള ആരാധകന് ആഘോഷിക്കാനുള്ള ഒരു കാരണം നൽകിയേക്കാം. നിർമ്മാതാക്കൾ, ലോജിസ്റ്റിക് ഏജൻസികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുടെ വിപുലമായ ശൃംഖലയിൽ വ്യാപിച്ചുകിടക്കുന്ന ഇവന്‍റുകൾക്ക് ഇത് തുടക്കം കുറിക്കുന്നു. ഇൻഷുറൻസിന് ഇ-കൊമേഴ്‌സുമായി എന്ത് ബന്ധമാണെന്നാണ് നിങ്ങൾ കരുതുന്നത്? എന്താണെന്നുവെച്ചാൽ, മറൈൻ ഇൻഷുറൻസ് കോടിക്കണക്കിന് ഡോളർ വിലവരുന്ന സാധനങ്ങൾക്കുള്ള നഷ്‌ടപരിഹാര ചുമതല ഏറ്റെടുക്കുന്നു- അവ നിർമ്മിച്ച ഫാക്ടറിയിൽ നിന്ന് പുറത്തെത്തുന്ന നിമിഷം മുതൽ ഒടുവിൽ വാങ്ങുന്നയാളുടെ വെയർഹൗസിൽ എത്തുന്നതുവരെ.

ഇന്‍റർനാഷണൽ പൈരസി, റോഡ് അപകടങ്ങൾ, മാനുഷിക പിശക് മൂലമുള്ള വ്യാപാരി ടാങ്കറുകളുടെ കൂട്ടിയിടി, കാർഗോ ലോഡിംഗിലും അണ്‍ലോഡിംഗിലും സ്റ്റോക്കിന് വരുന്ന നഷ്ടങ്ങള്‍ എന്നിവയുടെ റിസ്ക്ക് കൂടിവരുന്നത് ഇപ്പോള്‍ സാധാരണമാണ്.

നിങ്ങളുടെ ഫാക്ടറിയിൽ നിന്ന് അല്ലെങ്കിൽ വെയർഹൌസിൽ നിന്ന് ചരക്ക് പുറപ്പെട്ട് അവ കര, കടൽ, വായു, മാർഗ്ഗം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ചരക്കുകൾക്ക് മറൈൻ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.

ആഗോള വ്യാപാരത്തിന്‍റെ ഒഴുക്കിന് ബിസിനസ്സുകളും കോർപ്പറേറ്റുകളും മറൈൻ ഇൻഷുറൻസ് ഉപയോഗിച്ച് റിസ്കുകൾ ലഘൂകരിക്കുകയും അവയുടെ വിതരണ ശൃംഖലയിൽ ആവർത്തനം സൃഷ്ടിക്കുകയും വേണം.

ഇന്ത്യ പോലുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം, ക്രൂഡ് ഓയിൽ, ഉയർന്ന തലത്തിലുള്ള ഇറക്കുമതികൾ തുടങ്ങിയവ കപ്പൽ മാർഗ്ഗമുള്ള ചരക്ക് വ്യവഹാരത്തെയാണ് ആശ്രയിക്കുന്നത്. നിര്‍മ്മാണ മേഖലക്ക് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സാഹചര്യത്തില്‍, റവന്യൂ വര്‍ധിപ്പിക്കുന്നതിന് വിപണി വിഹിതം കൂട്ടിയും, കൂടുതല്‍ ഇടങ്ങളിലേക്ക് കടന്നുമുള്ള വൈവിധ്യവല്‍ക്കരണം അനിവാര്യമാണ്.

വിവിധ മേഖലകളിലുള്ള നിരവധി ഇന്ത്യൻ കമ്പനികൾക്ക് മറൈൻ ഇൻഷുറൻസ് സൊല്യൂഷൻ ദാതാവാണ് ബജാജ് അലയൻസ്. കടലിലെ അപകടസാധ്യതകളിൽ നിന്ന് ഇൻഡസ്ട്രിയെ രക്ഷിക്കുന്നതിലൂടെ, കമ്പനികൾക്കും അവരുടെ നിക്ഷേപകർക്കും പുതിയ വളർച്ചാ ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നതിനും നേടുന്നതിനും കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

Scroll

മറൈൻ ഇൻഷുറൻസ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

ചരക്കകുകൾ കടത്തുന്ന വേളയിൽ അവയ്ക്ക് നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ ഉണ്ടായാൽ മറൈൻ‌ ഇൻ‌ഷുറൻ‌സ് പോളിസി നിങ്ങളുടെ റിസ്ക് ലഘൂകരിക്കുന്നു.

ഒരു കപ്പൽ ഉടമയെന്ന നിലയിൽ, നിങ്ങളുടെ കപ്പലിൽ ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷൻ സിസ്റ്റം (AIS) ട്രാൻസ്‌പോണ്ടറുകൾ, GPS നാവിഗേഷൻ റിസീവറുകൾ, എക്കോ സൗണ്ടറുകൾ, കാലാവസ്ഥാ റഡാറുകൾ എന്നിവ ഉൾപ്പെടുത്തിയേക്കാം; എന്നിരുന്നാലും, വ്യാപാരത്തിന്‍റെ തോത് വർദ്ധിക്കുന്നതിനാൽ ഷിപ്പിംഗ് പാതകൾ കൂടുതൽ തിരക്കിലാകുന്ന സാഹചര്യത്തിൽ, വ്യവസായ കണക്കനുസരിച്ച്, അപകട സാധ്യത അടുത്ത കാലത്തേക്കാൾ നാലിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

എണ്ണ ചോർച്ച പോലുള്ള ഒരു കടൽ ദുരന്തമുണ്ടായാൽ, നിങ്ങൾക്ക് വ്യവഹാരവും പിഴയും നേരിടേണ്ടിവരാം, ഇതിന്‍റെ ചിലവ് ഒഴിവാക്കാം. നിയമപരമായ ചെലവുകൾ ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവിന്‍റെ ഭാഗമായി കണക്കാക്കാമെങ്കിലും, അവയ്‌ക്ക് നിങ്ങളുടെ കമ്പനിയുടെ അടിത്തറയിൽ ഒരു സ്വാധീനം ചെലുത്താനാകും. നിങ്ങളുടെ ബിസിനസിന്‍റെ സ്ഥിരത മെച്ചപ്പെടുത്താനും റിസ്ക് മാനേജ് ചെയ്യാനും മറൈൻ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും.

സമഗ്രമായ മറൈൻ‌ ഇൻ‌ഷുറൻ‌സ് പ്ലാൻ‌ ഉപയോഗിച്ച്, നിങ്ങളുടെ വാണിജ്യ കപ്പലുകൾ‌ക്ക് യാതൊരു ആശങ്കയുമില്ലാതെ പ്രവർത്തിക്കാം. കോടിക്കണക്കിന് രൂപ വിലവരുന്ന ചരക്കുകളുടെ നാശനഷ്ടം അല്ലെങ്കിൽ കേടുപാടുകൾ എന്നിവ മൂലം ഉണ്ടാകുന്ന റിസ്കുകൾ നിയന്ത്രിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ കപ്പൽ ഇടിച്ചുകയറുകയോ കൂട്ടിയിടിക്കുകയോ ചെയ്താൽ, ടോവിംഗ്, റിപ്പയർ, ഓവർഹോൾ എന്നിവയുടെ ചെലവ് വളരെ ഉയർന്നതാകാം. അത്തരം റിസ്കുകൾ കൈകാര്യം ചെയ്യാൻ മറൈൻ ഇൻഷുറൻസ് പോളിസി നിങ്ങളെ സഹായിക്കും.

ഇതുകൂടാതെ, ചരക്ക് കപ്പലുകൾ‌ക്ക് അറ്റകുറ്റപ്പണി ആവശ്യമായി വരുമ്പോൾ, സ്പെയറുകൾ അല്ലെങ്കിൽ ഉപഭോഗവസ്തുക്കൾ ദീർഘകാലത്തേക്ക് ലഭ്യമല്ലാതാകുന്നത്, അവയുടെ ഉപയോഗത്തെയും കൂടാതെ ലാഭക്ഷമതയെയും കാര്യമായി ബാധിക്കും.

കടൽക്കൊള്ളക്കാർ ഉൾക്കടലിൽ ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയും വന്നുകൂടായികയില്ല. ഹൈജാക്ക് ചെയ്യപ്പെട്ട ചരക്ക് കപ്പലുകൾ ഉൾപ്പെടുന്ന തർക്കം പരിഹരിക്കാൻ മാസങ്ങളെടുക്കും, അതിനിടെ ശത്രുത ഉടലെടുക്കുകയാണെങ്കിൽ നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മറൈൻ‌ ഇൻ‌ഷുറൻ‌സ് ഉപയോഗിച്ച്, അത്തരം അടിയന്തിര സാഹചര്യങ്ങൾ‌ നിങ്ങൾക്ക് കൈകാര്യം ചെയ്യാം.

 സാധ്യതയുള്ള റിസ്കുകൾ കുറയ്ക്കുന്നതിനും കമ്പനിയുടെ മൂല്യ ശൃംഖലയുടെ തുടർച്ച ഉറപ്പാക്കുന്നതിനും മറൈൻ ഇൻഷുറൻസിൽ നിക്ഷേപിക്കുന്നത് അനിവാര്യമാണെന്ന് കണക്കാക്കപ്പെടുന്നു.

മറൈൻ ഇൻഷുറൻസിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെ ബിസിനസ് പ്രവർത്തനത്തെ പൂർവ്വസ്ഥിതിയിലാക്കാൻ കഴിയുമെന്ന് പറയുന്നത് ഇതുകൊണ്ടാണ്:               

എഞ്ചിനീയറിംഗ് പ്രോജക്റ്റ് കാർഗോ

  വിലയേറിയ, പ്രോജക്റ്റ് ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത് ഉയർന്ന റിസ്കുള്ള കാര്യമാണ്, കാരണം അത്തരം കയറ്റുമതികൾ പലതരം റിസ്കുകൾക്ക് വിധേയമാണ്. ബജാജ് അലയൻസിൽ, പ്രോജക്റ്റ് കാർഗോ അണ്ടർ‌റൈറ്റർമാരുടെയും ലോകമെമ്പാടുമുള്ള മറൈൻ റിസ്ക് കൺസൾട്ടന്‍റുമാരുടെയും വിദഗ്ദ്ധർ അടങ്ങുന്ന ഒരു ടീം ഞങ്ങൾക്കുണ്ട്, അതിനാൽ ഞങ്ങൾക്ക് വലിയ റിസ്കുകൾ കൈകാര്യം ചെയ്യാൻ കഴിയും.

  ഞങ്ങളുടെ എഞ്ചിനീയറിംഗ് പ്രോജക്റ്റ് കാർഗോ ഇൻഷുറൻസ് നിങ്ങളുടെ ബിസിനസ്സിന്‍റെ നിർദ്ദിഷ്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനും എല്ലാത്തരം റിസ്കുകളും ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

  സിവിൽ, പ്രൊഡക്ഷൻ, ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷൻ പ്രോജക്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ഘടക ഭാഗങ്ങൾ കയറ്റി അയക്കുന്നതിൽ ഉണ്ടാകുന്ന നാശനഷ്ടത്തിന് അല്ലെങ്കിൽ തകരാറിന് ഞങ്ങൾ പരിരക്ഷ നൽകും. അത്യാവശ്യ ഘടകങ്ങൾ വൈകിയാൽ അല്ലെങ്കിൽ എത്താതിരുന്നാൽ ഉണ്ടാകുന്ന വരുമാന, ലാഭ നഷ്ടത്തിനെതിരെ അഡ്വാൻസ്ഡ് ലോസ് ഓഫ് പ്രോഫിറ്റ്സ് (ALOP) പരിരക്ഷയും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

മറൈൻ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

കടലിൽ ഉണ്ടായ നഷ്ടം കാരണം വാണിജ്യ ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്താത്തപ്പോൾ ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് ഗണ്യമായി വർദ്ധിക്കുന്നു. നിങ്ങൾക്ക് മറൈൻ ഇൻഷുറൻസ് ആവശ്യമുള്ളപ്പോൾ, ബജാജ് അലയൻസ് ആണ് ശരിയായ ഓപ്ഷൻ.

ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് എങ്ങനെ ഒരു മറൈൻ ഇൻഷുറൻസ് ക്ലെയിം ആരംഭിക്കാമെന്നത് ഇതാ

ഘട്ടം 1

ഞങ്ങളുടെ മറൈൻ ഇൻഷുറൻസ് പേജ് സന്ദർശിച്ച് 'ഒരു ക്ലെയിം രജിസ്റ്റർ ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 2

തുറക്കുന്ന പുതിയ പേജിൽ, 'ക്ലെയിം രജിസ്ട്രേഷൻ' തിരഞ്ഞെടുക്കുക. പോളിസി നമ്പർ, ഇമെയിൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ പോലുള്ള മറ്റ് വിവരങ്ങൾ പൂരിപ്പിച്ച് തുടരുക.

ഘട്ടം 3

തുടർന്നുള്ള പേജിൽ, മറ്റ് പ്രസക്തമായ വിവരങ്ങൾ പൂരിപ്പിച്ച് ക്ലെയിം ബട്ടണിൽ ക്ലിക്ക് ചെയ്യുക. ക്ലെയിം വെരിഫൈ ചെയ്യാൻ നിങ്ങൾ ഒറിജിനൽ ഇൻവോയ്സ് പോലുള്ള ചില ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വന്നേക്കും.

അഭിനന്ദനങ്ങൾ! നിങ്ങൾ നിങ്ങളുടെ ആദ്യ ക്ലെയിം വിജയകരമായി ഫയൽ ചെയ്തു!

 

കൊമേഴ്ഷ്യൽ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യുക

ഇപ്പോൾ, നിങ്ങൾക്ക് ഒരു ക്ലെയിം രജിസ്റ്റർ ചെയ്യാം, ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാം, ഡോക്യുമെന്‍റുകൾ ഓൺലൈനിൽ കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യാം ഇവിടെ ക്ലിക്ക് ചെയ്യുക.

കൊമേഴ്ഷ്യൽ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക