റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കുന്നതിനുള്ള വേഗത്തിലുള്ള, തടസ്സമില്ലാത്ത, സൗകര്യപ്രദമായ മാർഗ്ഗം
പുതുക്കുകതീർച്ചയായും! കാര്‍ വെറുമൊരു അസറ്റ് മാത്രമല്ല, ശരിക്കും പറഞ്ഞാൽ അത് ഒരു വിസ്മയമാണ്. ഒരു കാർ സ്വന്തമാക്കുകയും അത് ഓടിക്കുകയും ചെയ്യുന്നതിൽ നിന്നു കിട്ടുന്ന സംതൃപ്തി വാക്കുകൾ കൊണ്ട് വർണ്ണിക്കാനാകില്ല. അപകടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിനും മോഷണം അല്ലെങ്കിൽ അപകടം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനും നിങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ കാർ ഇൻഷുറൻസ്
മുഖേന, എല്ലാ വർഷവും നിങ്ങളുടെ പോളിസി പുതുക്കുന്നത് നിങ്ങൾ പരിരക്ഷിതരാണെന്ന് ഉറപ്പാക്കുന്നു.
...കാർ ഇൻഷുറൻസ് പുതുക്കൽ എന്നത് നിങ്ങളുടെ പോളിസി നിലനിൽക്കുന്നുവെന്നും നിങ്ങൾക്ക് തുടർന്നും അതിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നും ഉറപ്പാക്കുന്നതിന് പ്രീമിയം അടയ്ക്കുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു. കാർ ഇൻഷുറൻസ് പുതുക്കുന്നതിനായി നിങ്ങളുടെ ഇൻഷുററുടെ ബ്രാഞ്ച് സന്ദർശിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ, അതിനായി നിങ്ങളുടെ മൊബൈൽ ഫോണിൽ ഏതാനും തവണ ടാപ്പ് ചെയ്താൽ മാത്രം മതി!
ഷോപ്പിംഗ് മുതൽ ടിക്കറ്റ് ബുക്കിംഗ് വരെ എല്ലാം ഓൺലൈനായി ചെയ്യുന്ന സ്ഥിതിക്ക്, കാർ ഇൻഷുറൻസ് പുതുക്കൽ എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ? ഇന്ത്യയിലെ പ്രീമിയർ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ ഞങ്ങൾ, ബജാജ് അലയൻസ്, ഓൺലൈൻ കാർ ഇൻഷുറൻസ് പുതുക്കൽ സൗകര്യം ഓഫർ ചെയ്യുന്നു, അതിലൂടെ നിങ്ങൾക്ക് ഏതാനും ക്ലിക്കുകളിൽ നിങ്ങളുടെ പോളിസി പുതുക്കാൻ കഴിയും. ഫെറാറിയേക്കാൾ വേഗത്തിൽ, തടസ്സങ്ങളില്ലാതെയും പ്രയാസരഹിതവുമായി ഞങ്ങൾ നിങ്ങളുടെ കാർ ഇൻഷുറൻസ് പുതുക്കുന്നു!
കൂടുതൽ വായിക്കുക
കാർ ഇൻഷുറൻസ് പോളിസി ഇന്നു തന്നെ പുതുക്കുക, 24x7 റോഡ്സൈഡ് അസിസ്റ്റൻസ് നേടുക. ക്ലെയിമിനെ സപ്പോർട്ട് ചെയ്യുന്ന SMS അപ്ഡേറ്റുകൾ അവധി ദിനങ്ങളിൽ പോലും നേടുക.
പുതുക്കുകനിങ്ങളുടെ പ്രൈവറ്റ് കാർ ഒണ്‍ലി ലയബിലിറ്റി ഇൻഷുറൻസ് പുതുക്കി തുടർന്നും തേർഡ്-പാർട്ടി ബാധ്യതകളുടെ കാഠിന്യം കുറയ്ക്കുക. ബജാജ് അലയൻസിലൂടെ വേഗത്തിലും സൗകര്യപ്രദമായും തടസ്സമില്ലാതെയും.
പുതുക്കുകബജാജ് അലയൻസ് വഴി ഓൺലൈനിൽ കാർ ഇൻഷുറൻസ് പുതുക്കുന്നതിനുള്ള ഘട്ടങ്ങൾ
ഞങ്ങളുടെ വെബ്സൈറ്റായ www.bajajallianz.com ലേക്ക് ലോഗിൻ ചെയ്ത് 'ഓൺലൈനിൽ പുതുക്കുക' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിലവിലുള്ള പോളിസി നമ്പറും വാഹന രജിസ്ട്രേഷൻ നമ്പറും പൂരിപ്പിക്കുക.
ഈ വർഷം നിങ്ങൾക്ക് അർഹതപ്പെട്ട നോ ക്ലെയിം ബോണസിന്‍റെ ശതമാനം റിവ്യൂ ചെയ്യുക.
നിങ്ങളുടെ കാറിന്‍റെ മൂല്യം തിരഞ്ഞെടുക്കുക.
നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ കാറിന്‍റെ കൂടുതലായ ഫിറ്റ്മെന്റുകൾ ഇൻഷുർ ചെയ്യാൻ തിരഞ്ഞെടുക്കുക.
വെഹിക്കിൾ ഡയഗ്നോസ്റ്റിക്, റോഡ്സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് ഞങ്ങളുടെ ഡ്രൈവ്സ്മാർട്ട് ടെലിമാറ്റിക്സ് സേവനങ്ങളും തിരഞ്ഞെടുക്കാം.
ഡ്രൈവ്സ്മാർട്ട് ടെലിമാറ്റിക്സ് സേവനങ്ങൾക്കായി ഞങ്ങൾ മൂന്ന് വ്യത്യസ്ത പാക്കേജുകൾ ഓഫർ ചെയ്യുന്നു: ക്ലാസിക്, പ്രീമിയം, പ്രസ്റ്റീജ് എന്നിവ. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഓരോന്നിന്‍റെയും വിശദാംശങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും.
നിങ്ങളുടെ പോളിസി മെച്ചപ്പെടുത്താൻ ടോപ്പ്-അപ്പ് പരിരക്ഷകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങളുടെ പോളിസി, വാഹനം, വ്യക്തിഗത വിവരങ്ങൾ എന്നിവ റിവ്യൂ ചെയ്യുക. നിങ്ങളുടെ വിലാസം, ഫോൺ നമ്പർ എന്നിവയിലെ മാറ്റം പോലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് അപ്ഡേറ്റ് ചെയ്യാം.
നിങ്ങളുടെ പ്രീമിയം ക്വോട്ട് നേടുകയും പേമെന്റ് നടത്തുകയും ചെയ്യുക.
വ്റൂം! നിങ്ങൾ പൂർത്തിയാക്കി
ബജാജ് അലയൻസ് വഴി പ്രൈവറ്റ് കാർ തേർഡ് പാർട്ടി ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നതിനുള്ള ഘട്ടങ്ങൾ
ഞങ്ങളുടെ വെബ്സൈറ്റ് www.bajajallianz.com ലേക്ക് ലോഗിൻ ചെയ്ത് മുകളിൽ വലതുവശത്തുള്ള 'ഓൺലൈനിൽ പുതുക്കുക' എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
പ്രൈവറ്റ് കാർ തേർഡ് പാർട്ടി മെനുവിന് കീഴിൽ 'ഇപ്പോൾ പുതുക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ക്ലിക്ക് ചെയ്യുമ്പോൾ, പോളിസി വിവരങ്ങളും നിങ്ങളുടെ വിശദാംശങ്ങളും പൂരിപ്പിക്കേണ്ട ഒരു പുതിയ പേജ് തുറക്കും. പൂർത്തിയായാൽ, നിങ്ങൾക്ക് ഒരു ക്വോട്ട് ലഭിക്കും. കാർ ഇൻഷുറൻസ് പുതുക്കുന്നതിന് നിങ്ങൾ അടയ്ക്കേണ്ട തുകയാണ് ഇത്.
ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ ആവശ്യമായ പേമെന്റ് നടത്തുക! അത്രയേയുള്ളൂ.
ഓൺലൈൻ കാർ ഇൻഷുറൻസ് പുതുക്കൽ ഏത് ദിവസവും ഏതു സമയത്തും ചെയ്യാം. നിങ്ങളുടെ ഓഫീസിലോ വീട്ടിലോ ഇരുന്ന് സൗകര്യമായി നിങ്ങൾക്ക് അത് ചെയ്യാം. ആവശ്യമായ പോളിസി വിശദാംശങ്ങളും പേമെന്റും ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിക്കും. ഇപ്പോൾ പുതുക്കുക!
ശ്രദ്ധിക്കേണ്ട അവശ്യ കാര്യങ്ങൾ
ബജാജ് അലയൻസ് വഴി കാർ ഇൻഷുറൻസ് പുതുക്കുന്നതിന്റെ നേട്ടങ്ങൾ
ഇന്ത്യയിലെ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ ഞങ്ങളുടെ ലക്ഷ്യം നിങ്ങളുടെ സൗകര്യമാണ്. നിങ്ങൾ ഞങ്ങളിലൂടെ കാർ ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ നിങ്ങൾക്ക് ഇവ ലഭിക്കും:
നിങ്ങൾ റോഡിൽ ആയിരുന്നാലും മറ്റ് നിരത്തിലാണെങ്കിലും, നിങ്ങളുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്തായി ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങൾക്ക് ഞങ്ങളെ അവധി ദിവസങ്ങളിൽ പോലും ഏത് സഹായത്തിനും ഏത് സമയത്തും 24x7 വിളിക്കാം. ക്ലെയിം സപ്പോർട്ടിനായി തൽക്ഷണ SMS അപ്ഡേറ്റുകളും ഞങ്ങൾ ഓഫർ ചെയ്യുന്നു. ക്ലെയിം സപ്പോർട്ട് ലഭിക്കുന്നതിന് X ൽ നിന്ന് Y -ലേക്ക് SMS ചെയ്യുക. ഏതു സഹായത്തിനായും ഞങ്ങളെ 1800-209-5858 ൽ വിളിക്കുക.
നിങ്ങൾ പ്രീമിയങ്ങൾ ശ്രദ്ധാപൂർവ്വം അടച്ച സ്ഥിതിക്ക്, ഇൻഷുറർമാർ മാറുന്ന സാഹചര്യത്തിൽ, ഓരോ നോ ക്ലെയിം വർഷത്തേക്കും ലഭിക്കുന്ന നോ ക്ലെയിം ബോണസ് എന്തിനാണ് നഷ്ടപ്പെടുത്തുന്നത്? നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഞങ്ങൾ വഴി പുതുക്കുമ്പോൾ, ചെലവ് കുറഞ്ഞ കാർ ഇൻഷുറൻസ് പ്രീമിയത്തിനൊപ്പം നിങ്ങളുടെ മുൻ ഇൻഷുററിൽ നിന്ന് നിങ്ങൾ നേടിയ നോ ക്ലെയിം ബോണസിന്‍റെ 50% ട്രാൻസ്ഫർ ഞങ്ങൾ അനുവദിക്കുന്നു. ഇതിന് ഒന്നുകിൽ അധിക പ്രീമിയം ഇല്ലാതെ ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കാൻ അല്ലെങ്കിൽ പ്രീമിയം തുക കുറയ്ക്കാൻ കഴിയും. ഇപ്രകാരം, നിങ്ങളുടെ വാഹനം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തതിന് നിങ്ങൾ നേടിയ നോ ക്ലെയിം ബോണസ് നഷ്ടപ്പെടുന്നില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു.
നിങ്ങളുടെ ഹെൽത്ത് ഇൻഷുററിന്‍റെ നെറ്റ്‌വർക്ക് ആശുപത്രികളിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ് ചികിത്സ പ്രയോജനപ്പെടുത്താൻ കഴിയുന്നതുപോലെ, രാജ്യത്തുടനീളമുള്ള 4,000 ൽ അധികം തിരഞ്ഞെടുത്ത ഗാരേജുകളിൽ ഞങ്ങൾ, ബജാജ് അലയൻസ് നിങ്ങൾക്ക് ക്യാഷ്‌ലെസ് സെറ്റിൽമെന്‍റിന്‍റെ ഫ്ലെക്സിബിലിറ്റി നൽകുന്നു. അതിനാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ഗാരേജിലേക്ക് നിങ്ങളുടെ കാർ കൊണ്ടുപോകുന്നത് ഇപ്പോൾ ലളിതവും ആയാസരഹിതവുമാണ്. അടുത്തുള്ള ഗാരേജ് കണ്ടെത്താൻ പിൻ കോഡും നഗരത്തിന്‍റെ പേരും എൻ്റർ ചെയ്യുക. ഒരു ക്ലെയിം ഫയൽ ചെയ്താൽ, ഞങ്ങൾ അത് X മണിക്കൂറിനുള്ളിൽ സെറ്റിൽ ചെയ്യും.
ഏതു ഘട്ടത്തിലും കൂടെ നിൽക്കുന്ന ഒരു ഉറ്റ സുഹൃത്തിനെപ്പോലെ ഞങ്ങൾ 24x7 റോഡ്സൈഡ് അസിസ്റ്റൻസ് നൽകുന്നു. ഫ്ലാറ്റ് ടയർ മാറ്റുന്നതിനോ കാർ ബാറ്ററി ജംപ് സ്റ്റാർട്ട് ചെയ്യുന്നതിനോ ഉള്ള സഹായമായാലും അപകടത്തിന് ശേഷമുള്ള നിയമപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതായാലും, നിങ്ങളെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്. ദിവസത്തിൽ ഏതു സമയത്തായാലും, ഞങ്ങൾ ഒരു കോൾ അകലത്തുണ്ട്! റോഡ്‍സൈഡ് അസിസ്റ്റന്‍സിന് 1800 103 5858 -ല്‍ ഞങ്ങളെ വിളിക്കുക, ഞങ്ങള്‍ തല്‍ക്ഷണം നിങ്ങളുടെ അടുത്തെത്തും.
പോളിസി കാലയളവിന്‍റെ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് നിങ്ങൾ കാർ ഇൻഷുറൻസ് പുതുക്കണം.
ഉവ്വ്. സാധാരണയായി, നിങ്ങളുടെ നിലവിലുള്ള കാർ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിന് ഇൻഷുറർമാർ ഗ്രേസ് പിരീഡ് നൽകാറുണ്ട്. ഈ കാലയളവിനുള്ളിൽ നിങ്ങൾ പോളിസി പുതുക്കുമ്പോൾ, നിങ്ങൾക്ക് നോ ക്ലെയിം ബോണസ് ലഭിക്കും (ബാധകമാണെങ്കിൽ). ഞങ്ങൾ ബജാജ് അലയൻസ് നിങ്ങൾക്ക് X ദിവസത്തെ ഗ്രേസ് പീരിയഡ് നൽകുന്നു.
നിങ്ങളുടെ കാറിന്‍റെ തരം, പഴക്കം, എഞ്ചിൻ്റെ ശേഷി, മോഡൽ, ക്ലെയിം ചെയ്തതിൻ്റെ ചരിത്രം എന്നിവ ഒക്കെയാണ് പുതുക്കൽ പ്രീമിയം തുക ആശ്രയിച്ചിരിക്കുന്ന ചില അടിസ്ഥാന ഘടകങ്ങൾ.
ഉവ്വ്, നിങ്ങൾക്ക് കഴിയും. ഞങ്ങൾ, ബജാജ് അലയൻസിൽ, കാർ പുതുക്കൽ പ്രോസസ് ഓൺലൈനിൽ എടുക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റ് www.bajajallianz.com ൽ ലോഗിൻ ചെയ്ത് മുകളിൽ വലതുവശത്തുള്ള 'ഓൺലൈനിൽ പുതുക്കുക' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പോളിസി പുതുക്കാൻ നിർദ്ദേശിക്കുന്ന പ്രക്രിയകൾ പിന്തുടരുക.
ആവശ്യമായ പൊതുവായ ഡോക്യുമെന്‍റുകൾ ഇവയാണ്:
● നിങ്ങളുടെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ
● പ്രായം, പേര്, ജനന തീയതി തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങൾ ഉള്ള ഡോക്യുമെന്‍റുകൾ.
● ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ
● നിലവിലുള്ള പോളിസിയുടെ വിശദാംശങ്ങൾ
എന്തെങ്കിലും അധികമായി ലഭിക്കുന്നത് നമുക്കെല്ലാം ഇഷ്ടമാണ്, അല്ലേ? ബജാജ് അലയൻസ് കാർ ഇൻഷുറൻസ് നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയെ സപ്ലിമെന്‍റ് ചെയ്യാൻ നിരവധി ആഡ്-ഓൺ പരിരക്ഷകൾ നൽകുന്നു. ഞങ്ങളുടെ ആഡ്-ഓൺ പരിരക്ഷയിൽ ഇവ ഉൾപ്പെടുന്നു:
നിങ്ങളുടെ കാറിൻ്റെ കീ നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കുന്നതിൻ്റെ ഭാരിച്ച ചെലവിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ? ഇനി അതിൻ്റെ ആവശ്യമില്ല. ഞങ്ങളുടെ ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷയിലൂടെ, നിങ്ങളുടെ വാഹനത്തിന്‍റെ പുതിയ ലോക്കുകളും കീകളും വാങ്ങുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്ക് ഞങ്ങൾ നഷ്ടപരിഹാരം നൽകുന്നതാണ്.
ഞങ്ങളുടെ ആക്സിഡൻ്റ് ഷീൽഡ് ആഡ്-ഓൺ പരിരക്ഷ ഉപയോഗിച്ച്, അപകടം കാരണം സ്ഥിരമായ വൈകല്യം അല്ലെങ്കിൽ മരണം എന്നിവയുടെ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് നിങ്ങളെയും ഇൻഷുർ ചെയ്ത നിങ്ങളുടെ കാറിലുള്ളവരെയും സംരക്ഷിക്കുക.
നിങ്ങൾക്ക് കരുത്തോടെ മുന്നേറാൻ ആരോഗ്യകരമായ ഭക്ഷണം ആവശ്യമുള്ളത് പോലെ, നല്ല രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളുടെ വാഹനത്തിന് വിവിധ ഭക്ഷ്യവസ്തുക്കൾ ആവശ്യമാണ്. സാധാരണയായി ഇവയിൽ ബ്രേക്ക് ഓയിൽ, എഞ്ചിൻ ഓയിൽ, ഗിയർ ബോക്സ് ഓയിൽ, AC ഗ്യാസ് ഓയിൽ, പവർ ബ്രേക്ക് ഓയിൽ എന്നിവ ഉൾപ്പെടുന്നു. അപകടത്തിന് ശേഷം അവ നിറയ്ക്കുന്നത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കിയേക്കാം. അതേസമയം, നിങ്ങൾക്ക് അവ ഇല്ലാതെ തരമില്ല. ഞങ്ങളുടെ കൺസ്യൂമബിൾ എക്സ്പെൻസ് ആഡ്-ഓൺ ഇവയുടെയെല്ലാം ചെലവിനുള്ള പരിരക്ഷ നൽകുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട കാർ ഇല്ലാതെയുള്ള യാത്ര വിരസമായേക്കാം എന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ കാര്‍ അതായത് ഇന്‍ഷുര്‍ ചെയ്ത വാഹനം, അപകടത്തെത്തുടർന്ന് കേടുപറ്റി വര്‍ക്ക്‌ഷോപ്പിലായിരിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഞങ്ങളുടെ കണ്‍വെയന്‍സ് ബെനിഫിറ്റ് ആഡ്-ഓണ്‍ നിങ്ങള്‍ക്ക് 'പ്രതിദിനം' ക്യാഷ് ആനുകൂല്യം നല്‍കും. തിരഞ്ഞെടുത്ത പ്ലാൻ പ്രകാരമാണ് ആനുകൂല്യം.
പേഴ്സണൽ ബാഗേജ് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ? അപകടത്തെത്തുടർന്ന് പേഴ്സണൽ ബാഗേജ് നഷ്ടപ്പെടുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ഇൻഷുർ ചെയ്ത വാഹനത്തിൽ സൂക്ഷിച്ചിട്ടുള്ള നിങ്ങളുടെ പേഴ്സണൽ ബാഗേജിന് സംഭവിക്കുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് ഞങ്ങളുടെ പേഴ്സണൽ ബാഗേജ് ആഡ്-ഓൺ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനാൽ ആശങ്കപ്പെടുന്നത് ഒഴിവാക്കുക.
കഠിനമായി തോന്നിയേക്കാം, ഷോറൂമിൽ നിന്ന് പുറത്തെത്തുന്ന നിമിഷം തൊട്ട് നിങ്ങളുടെ കാറിന്‍റെ മൂല്യം കുറയുന്നു. ഓരോ വർഷം കഴിയുന്തോറും നിങ്ങളുടെ ഇൻഷുർ ചെയ്ത വാഹനത്തിന്‍റെ മൂല്യം കുറഞ്ഞുക്കൊണ്ടേയിരിക്കും. ഇതിനർത്ഥം കുറഞ്ഞ ക്ലെയിം തുക എന്നാണോ? യഥാർത്ഥത്തിൽ അല്ല! ഞങ്ങളുടെ സീറോ ഡിപ്രീസിയേഷൻ പരിരക്ഷ നിങ്ങളുടെ ക്ലെയിമിൽ ഡിപ്രീസിയേഷൻ ഇല്ലാതെ മുഴുവൻ ഇൻഷുറൻസ് തുകയും നിങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.ഈ പരിരക്ഷ നിങ്ങളുടെ വാഹനത്തിന്‍റെ മൂല്യത്തകർച്ചയുടെ ഫലങ്ങൾ ലഘൂകരിക്കാനും ക്ലെയിം സെറ്റിൽമെന്‍റ് സമയത്തെ പ്രയാസങ്ങൾ തടയാനും സഹായിക്കുന്നു.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ