റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യൂ
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഹെൽത്ത് ഇൻഷുറൻസ്

ക്യാഷ്‌ലെസ് ചികിത്സ 8,000 + നെറ്റ്‌വർക്ക് ആശുപത്രികൾ

ഇൻ-ഹൗസ് ഹെൽത്ത് അഡ്‌മിനിസ്ട്രേഷൻ ടീം

ഹെൽത്ത് പ്രൈം റൈഡറിനൊപ്പം 09 പരിരക്ഷ പ്ലാനുകൾ/ഓപ്ഷനുകൾ

*IRDAI അംഗീകൃത ഇൻഷുറൻസ് പ്ലാൻ അനുസരിച്ച് എല്ലാ ലാഭങ്ങളും ഇൻഷുറർ നൽകുന്നതാണ്. സാധാരണ ടി&സി ബാധകം

 

What is Health Insurance

ഹെല്‍ത്ത് ഇൻഷുറൻസ് എന്നാല്‍ എന്താണ്?

രോഗം അല്ലെങ്കിൽ പരിക്ക് സംഭവിക്കുമ്പോൾ ചെലവുകൾക്ക് പരിരക്ഷ നൽകുന്ന ഒരു ഇൻഷുറൻസ് ഉൽപ്പന്നമാണ് ഹെൽത്ത് ഇൻഷുറൻസ് അല്ലെങ്കിൽ മെഡിക്കൽ ഇൻഷുറൻസ്. ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ ഫണ്ടുകളെ ഹോസ്പിറ്റലൈസേഷൻ, മരുന്നുകൾ, കൺസൾട്ടേഷനുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഏതെങ്കിലും മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങളെ സാമ്പത്തികമായി പരിരക്ഷിക്കുന്നതിന് നിങ്ങളും നിങ്ങളുടെ ഇൻഷുററും തമ്മിലുള്ള ഒരു കരാറായി ഹെൽത്ത് ഇൻഷുറൻസ് പോളിസിയെ കാണാവുന്നതാണ്.

ഇന്ത്യയിൽ നിരവധി തരം ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഉണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അനുയോജ്യമായ ഒരു പോളിസി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്, അതിനാൽ കനത്ത മെഡിക്കൽ ബില്ലുകൾ അടയ്ക്കുമ്പോൾ നിങ്ങൾക്ക് അല്പം ആശ്വാസം നേടാം. നിങ്ങളുടെ പോളിസിയിൽ ചികിത്സാച്ചെലവിന് പരിരക്ഷ ലഭിക്കുക മാത്രമല്ല, പ്രശസ്ത നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ ക്യാഷ്‌ലെസ് ചികിത്സയും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും പോലുള്ള സൗകര്യങ്ങളും നിങ്ങൾക്ക് ലഭിക്കും.

 

2023 ൽ ഹെൽത്ത് ഇൻഷുറൻസിന്‍റെ ആവശ്യകത എന്താണ്?

മരുന്നുകളുടെയും ഹോസ്പിറ്റൽ ചികിത്സകളുടെയും ചെലവ് അനുദിനം വർദ്ധിക്കുന്നതിനാൽ ഫലപ്രദമായ മെഡിക്കൽ ഇൻഷുറൻസ് പോളിസി അനിവാര്യമാണ്. നിങ്ങൾക്ക് ഒരു അപകടമോ ഗുരുതരമായ രോഗമോ ഉണ്ടായാൽ, അത് നിങ്ങൾക്കും നിങ്ങളുടെ ആശ്രിതർക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കാം. ഹോസ്പിറ്റലൈസേഷൻ ആസൂത്രണം ചെയ്തതാണെങ്കിലും അല്ലെങ്കിലും അപ്രിയമായ ഒരു ആകസ്മികതയാണ്, കൂടാതെ അത് നിങ്ങൾക്ക് വലിയ ചെലവ് സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്. അതിനാൽ, ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ സംരക്ഷണം ഉണ്ടായിരിക്കുന്നത് നല്ലതാണ്, അത് നിങ്ങളുടെ ഫൈനാൻസ് കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് പുറമേ, തികച്ചും താങ്ങാനാവുന്ന പ്രീമിയം നിരക്കിൽ നിങ്ങൾക്ക് മറ്റ് നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ബജറ്റിന് ഏറ്റവും അനുയോജ്യമായ ഒന്ന് കണ്ടെത്താൻ നിങ്ങൾക്ക് വിവിധ ഹെൽത്ത് ഇൻഷുറൻസ് ക്വോട്ടുകൾ ഓൺലൈനിൽ പരിശോധിക്കാം.

 

ശരിയായ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം നിങ്ങളെ ബോധ്യപ്പെടുത്തുന്ന 5 കാര്യങ്ങൾ ഇതാ:

  • ✓   സാമ്പത്തിക സഹായം: ഹെൽത്ത് ഇൻഷുറൻസ് പോളിസി മെഡിക്കൽ ബില്ലുകൾ നിങ്ങളുടെ പോക്കറ്റിൽ നിന്നും അടയ്ക്കുമ്പോഴുള്ള ഭാരം ലഘൂകരിക്കും. നിങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ പണത്തിൻ്റെ വലിയൊരു ഭാഗം മെഡിക്കൽ കെയറിനായി ചെലവഴിക്കുന്നതിനുപകരം നിങ്ങളുടെ ജീവിതം അതിൻ്റെ പൂർണ്ണതയിൽ ജീവിക്കാനായി സൂക്ഷിച്ചുവെയ്ക്കാം. പ്രീമിയം നിരക്കുകളെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, പോക്കറ്റ്-സൗഹൃദമായ നിരക്കിൽ മതിയായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഫാമിലി ഡിസ്കൗണ്ട് പോലുള്ള ഡിസ്കൗണ്ടുകളും നിങ്ങൾക്ക് ലഭിക്കും, ഇത് താരതമ്യേന കുറഞ്ഞ പ്രീമിയത്തിൽ മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകൾ വാങ്ങാൻ നിങ്ങളെ അനുവദിക്കും.

  • ✓   ഗുണനിലവാരമുള്ള മെഡിക്കൽ കെയർ: നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടുകയാണെങ്കിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ് ക്ലെയിം, ഗുണനിലവാരമുള്ള മെഡിക്കൽ കെയർ തുടങ്ങിയ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. പോക്കറ്റിൽ നിന്ന് വലിയ തുക ചെലവഴിക്കാതെ മികച്ച ചികിത്സ നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുമായി കരാർ ഉള്ള ഹോസ്പിറ്റലാണ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ.

  • ✓   ടാക്സ് സേവിംഗ്: ഇന്ത്യയിൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ നടത്തുന്ന പേമെന്‍റുകൾക്ക് ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80 ഡി പ്രകാരം നികുതി കിഴിവുകൾക്ക് യോഗ്യതയുണ്ട്. നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും മുതിർന്ന പൗരന്മാരാണെങ്കിൽ നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ വേണ്ടി ഒരു പോളിസി വാങ്ങുമ്പോൾ പരമാവധി രൂ. 1 ലക്ഷത്തിൻ്റെ കിഴിവുകൾ ലഭ്യമാക്കാം.

  • ✓   വിപുലമായ കവറേജ്: ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് മാത്രമല്ല ഗുരുതരമായ രോഗങ്ങൾ, ആപകടം മൂലമുള്ള പരിക്ക്, പ്രസവവുമായി ബന്ധപ്പെട്ട ചെലവുകൾ, കൺസൾട്ടേഷനുകൾ, ചെക്ക്-അപ്പുകൾ തുടങ്ങിയവയ്ക്കും പരിരക്ഷ നൽകുന്നു. വ്യത്യസ്ത തരം ഹെൽത്ത് ഇൻഷുറൻസ് പോളിസികളുടെ വിപുലമായ ശ്രേണിയിലൂടെയാണ് ഈ വിപുലമായ കവറേജ് ഓഫർ ചെയ്യുന്നത്.

  • ✓   മനസമാധാനം: നിങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ സുരക്ഷിതരാണെങ്കിൽ, ഹോസ്പിറ്റലിലേക്കുള്ള യാത്ര പോലും അൽപ്പം സമ്മർദ്ദം കുറഞ്ഞതായിരിക്കും. മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് നിങ്ങൾക്ക് മനസമാധാനം നൽകുകയും സമ്മർദ്ദം നിറഞ്ഞ സാഹചര്യത്തിൽ ആശ്വാസം പകരുകയും ചെയ്യും.

രാജ്യത്തെ വിവിധ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഹെൽത്ത് ഇൻഷുറൻസിൽ നിരവധി സവിശേഷതകളും ആനുകൂല്യങ്ങളും ഉണ്ട്. നിങ്ങൾ ഈ പോളിസികൾ വിലയിരുത്തുകയും അവയിൽ നിന്ന് മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുകയും വേണം.

 

ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് തരങ്ങൾ

ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ വാങ്ങേണ്ടത് പ്രധാനമാണ്. എന്നിട്ടും, അനുയോജ്യമായ പരിരക്ഷ വാങ്ങാൻ ആളുകൾ വിമുഖത കാണിക്കുന്ന സമയങ്ങളുണ്ട്. പലപ്പോഴും, ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാകും ലഭ്യമായ വ്യത്യസ്ത ഹെൽത്ത് ഇൻഷുറൻസ് തരങ്ങൾ പോളിസികൾ സംബന്ധിച്ച്.

ഒരു പോളിസി വാങ്ങുമ്പോൾ, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ഹെൽത്ത് പരിരക്ഷ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. വ്യക്തിഗത, ഫാമിലി ഫ്ലോട്ടർ പോളിസികൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ മനസ്സിലാക്കി നമ്മുക്ക് ആരംഭിക്കാം:

താരതമ്യം

പേഴ്സണൽ ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി

ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ്

നിർവചനം

വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് എന്നത് പ്രൊപ്പോസറെയും കുടുംബാംഗങ്ങളെയും ഒരേ പ്ലാനിൽ പരിരക്ഷിക്കാവുന്ന തരത്തിലുള്ള പോളിസിയാണ്. എന്നിരുന്നാലും, പോളിസിയിലെ ഓരോ ഇൻഷുർ ചെയ്ത അംഗത്തിനും ഇൻഷ്വേർഡ് തുക പ്രത്യേകം (അതായത്, ഷെയർ ചെയ്യില്ല) ആയിരിക്കും.

ഫാമിലി ഫ്ലോട്ടർ പോളിസി എന്നത് ഒരു തരം ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ്, അവിടെ ഒന്നിലധികം കുടുംബാംഗങ്ങൾക്ക് ഒരു പ്ലാനിന് കീഴിൽ പരിരക്ഷ ലഭിക്കും. ഇവിടെ, ഒരൊറ്റ പ്ലാനിൽ ഇൻഷ്വേർഡ് തുക എല്ലാ കുടുംബാംഗങ്ങൾക്കിടയിലും ഷെയർ ചെയ്യുന്നു.

ഇൻഷ്വേർഡ് തുക

ഇൻഷുർ ചെയ്ത ഓരോ അംഗത്തിനും ഇൻഷ്വേർഡ് തുക പ്രത്യേകം ആയിരിക്കും.

മുഴുവൻ കുടുംബവും ഒരു ഇൻഷ്വേർഡ് തുകയ്ക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു

കവറേജ്

ഇൻഷുറൻസ് ആനുകൂല്യം ഇൻഷുർ ചെയ്ത പ്രൈമറി മെമ്പറിനും സ്വയം, ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ, പങ്കാളിയുടെ മാതാപിതാക്കൾ, സഹോദരി, സഹോദരൻ, പേരക്കുട്ടികൾ, അമ്മായി, അമ്മാവൻ എന്നിവർ ഉൾപ്പെടുന്ന ആശ്രിതരായ കുടുംബാംഗങ്ങൾക്കും നൽകുന്നു. എന്നിരുന്നാലും, ഓരോ ഇൻഷുർ ചെയ്ത അംഗത്തിനും സ്വന്തമായി ഇൻഷ്വേർഡ് തുക ഉണ്ടായിരിക്കും.

ഇൻഷുർ ചെയ്ത പ്രൈമറി മെമ്പർക്കും ജീവിതപങ്കാളി, ആശ്രിതരായ കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ എന്നിവർ ഉൾപ്പെടെയുള്ള ആശ്രിതരായ കുടുംബാംഗങ്ങൾക്കും പോളിസി ആനുകൂല്യം നൽകുന്നു.

പ്രീമിയം

ഒരു വ്യക്തിഗത പോളിസിയിൽ, ഇൻഷ്വേർഡ് തുക ഓരോ കുടുംബാംഗത്തിനും വെവ്വേറെയായതിനാൽ, ഇൻഷ്വേർഡ് തുക, തിരഞ്ഞെടുത്ത കവറേജ്, ഓരോ അംഗത്തിന്‍റെയും പ്രായം എന്നിവയുടെ നിർണ്ണായക അടിസ്ഥാനമാണ് പ്രീമിയം.

കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരൊറ്റ പ്രീമിയം അടയ്ക്കുന്നതിനാൽ ഇത്തരം ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ചെലവ് കുറഞ്ഞതാണ്. പ്ലാനിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന ഏറ്റവും മുതിർന്ന അംഗത്തിന്‍റെ പ്രായം അനുസരിച്ചാണ് പ്രീമിയം തീരുമാനിക്കുന്നത്.

 

  • Individual Health Insurance

    ഇൻഡിവിജ്വൽ ഹെല്‍ത്ത് ഇൻഷുറൻസ്

    ഇൻഡിവിജ്വൽ ഹെൽത്ത് പോളിസിക്ക് കീഴിൽ, പ്രൊപ്പോസറെയും ആശ്രിതരായ കുടുംബാംഗങ്ങളെയും പ്ലാനിൽ പ്രത്യേക ഇൻഷ്വേർഡ് തുക ഉപയോഗിച്ച് പരിരക്ഷിക്കുന്നു. അതിനാൽ, നിങ്ങളുടെ ഇൻഷ്വേർഡ് തുക പങ്കുവെയ്ക്കാതെ നിങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം സ്വയം സുരക്ഷിതനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഒരു ഇൻഡിവിജ്വൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നത് പരിഗണിക്കുക. ഞങ്ങളുടെ ഇൻഷുറൻസ് പ്ലാനുകൾ ഉപയോഗിച്ച് 8000+ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ് ചികിത്സകൾ പ്രയോജനപ്പെടുത്താം.

    ചില പ്രധാന സവിശേഷതകൾ; ഇൻഡിവിജ്വൽ ഹെല്‍ത്ത് ഇൻഷുറൻസ്

     

    • ഒന്നിലധികം ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ
    • ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ
    • ഡേകെയർ നടപടിക്രമങ്ങൾ, വിപുലമായ കുടുംബം എന്നിവ പരിരക്ഷിക്കുന്നു
    • ആയുർവേദിക്, ഹോമിയോപ്പതി ട്രീറ്റ്‌മെന്‍റിന് പരിരക്ഷ
    • റോഡ് ആംബുലൻസ് പരിരക്ഷ
    • പ്രതിദിന ക്യാഷ് ആനുകൂല്യം

     

  • Family Health Insurance

    ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ്

    മെഡിക്കൽ ചെലവുകൾ എന്തെങ്കിലും മുന്നറിയിപ്പ് നൽകിയല്ല വരുന്നത്. അതിനാൽ, നിങ്ങളുടെ പോർട്ട്ഫോളിയോയുടെ ഭാഗമായി ശക്തമായ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഫാമിലി ഫ്ലോട്ടർ പോളിസി ഒരൊറ്റ പ്രീമിയം പേമെന്‍റിൽ, ഒരേ ഇൻഷുറൻസ് പ്ലാനിനുള്ളിൽ ഒന്നിലധികം കുടുംബാംഗങ്ങളെ ഉൾപ്പെടുത്താൻ നിങ്ങളെ അനുവദിക്കുന്നു. ഈ തരത്തിലുള്ള പോളിസിക്ക് കീഴിൽ, പ്ലാനിൽ പരിരക്ഷിക്കപ്പെടുന്ന എല്ലാ അംഗങ്ങൾക്കുമായി ഇൻഷ്വേർഡ് തുക പങ്കിടുന്നു, അതിനാൽ സാധ്യമായ ഇൻഷുറൻസ് പ്രീമിയത്തിൽ കുടുംബത്തെ സുരക്ഷിതമാക്കുന്നു.

    ചില പ്രധാന സവിശേഷതകൾ; ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ്

    • ആശ്രിതരായ കുടുംബാംഗങ്ങൾക്കുള്ള പരിരക്ഷ
    • ഡേ-കെയർ നടപടിക്രമങ്ങൾക്കുള്ള പരിരക്ഷ
    • പ്രീ-ആന്‍റ് പോസ്റ്റ്-ഹോസ്‌പിറ്റലൈസേഷൻ
    • കോൺവാലസൻസ് ആനുകൂല്യം
    • ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കുള്ള പരിരക്ഷ
    • ഇൻഷ്വേർഡ് തുക പുനഃസ്ഥാപിക്കുന്നു
  • Health Insurance for Senior Citizens

    മുതിർന്ന പൗരന്മാർക്കായുള്ള ഹെല്‍ത്ത് ഇൻഷുറൻസ്

    ഒരു വ്യക്തിക്ക് പ്രായമാകുമ്പോൾ, പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം സംഭവിക്കാവുന്ന അസുഖങ്ങളെ സൂചിപ്പിക്കുന്ന വ്യത്യസ്ത അടയാളങ്ങൾ ശരീരം കാണിക്കാൻ തുടങ്ങുന്നു. അതിനാൽ, സുവർണ്ണ നാളുകൾക്കായി തയ്യാറെടുക്കേണ്ടത് പ്രധാനമാണ്. മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ്, വാർദ്ധക്യസമയത്ത് അത്തരത്തിലുള്ള ഏതെങ്കിലും രോഗാവസ്ഥയുണ്ടായാൽ ഒരു കവചമായി പ്രവർത്തിക്കുന്നു, മാത്രമല്ല അവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നില്ല.

    ചില പ്രധാന സവിശേഷതകൾ; മുതിർന്ന പൗരന്മാർക്കായുള്ള ഹെല്‍ത്ത് ഇൻഷുറൻസ്

    • മുൻപേ നിലവിലുള്ള രോഗങ്ങൾക്കുള്ള കുറഞ്ഞ വെയ്റ്റിംഗ് പിരീഡ്
    • കോ-പേമെന്‍റിന്‍റെ ഒഴിവാക്കൽ
    • ഉയർന്ന പ്രവേശന പ്രായം
    • ക്യുമുലേറ്റീവ് ബോണസ്
    • സൗജന്യ ഹെല്‍ത്ത് ചെക്ക്-അപ്പ്
  •  Critical Illness Insurance

    ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ്

    ഒരു സാധാരണ ഹെൽത്ത് പ്ലാൻ ഏതെങ്കിലും ഗുരുതരമായ രോഗവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് എല്ലായ്‌പ്പോഴും പരിരക്ഷ നൽകില്ല. ജീവന് ഭീഷണിയാകുന്ന രോഗങ്ങൾക്കെതിരെയുള്ള ഉയർന്ന ചെലവുള്ള ചികിത്സകൾക്ക് പരിരക്ഷ നൽകുന്നതിനാൽ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പ്ലാൻ വളരെ സഹായകരമാണ്. ലിസ്റ്റ് ചെയ്ത ഗുരുതരമായ രോഗം നിർണ്ണയിക്കുമ്പോൾ മാത്രമേ ലംപ്സം ആനുകൂല്യം നൽകുകയുള്ളൂ എന്നതാണ് ക്രിട്ടിക്കൽ ഇൽനെസ് പോളിസിയുടെ പ്രധാന നേട്ടം, ഇതിന് ഹോസ്പിറ്റലൈസേഷൻ നിർബന്ധമല്ല

    ഞങ്ങളുടെ ക്രിട്ടിക്കൽ ഇൽനെസ് പ്ലാനായ ക്രിട്ടി കെയർ, താഴെപ്പറയുന്നവ ഉൾപ്പെടെ ജീവന് ഭീഷണിയായ 43 രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു:

    • അയോർട്ടയുടെ പ്രധാന ശസ്ത്രക്രിയ
    • ക്യാൻസർ
    • ഓപ്പൺ ചെസ്റ്റ് സിഎബിജി
    • തീവ്രതയേറിയ ആദ്യത്തെ ഹൃദയാഘാതം
    • വൃക്ക തകരാർ
    • പ്രധാന അവയവം മാറ്റിവയ്ക്കൽ
    • വിട്ടുമാറാത്ത ലക്ഷണങ്ങളുള്ള മൾട്ടിപ്പിൾ സ്ക്ലീറോസിസ്
    • കൈകാലുകൾക്ക് സംഭവിക്കുന്ന സ്ഥായിയായ പക്ഷാഘാതം
    • സ്ഥിരമായ ലക്ഷണങ്ങളിൽ കലാശിക്കുന്ന സ്ട്രോക്ക് മുതലായവ. 

    ചില പ്രധാന സവിശേഷതകൾ; ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ്

    • നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും പരിരക്ഷിക്കുന്നു.
    • ലിസ്റ്റ് ചെയ്ത ഗുരുതര രോഗം നിർണ്ണയിക്കുമ്പോൾ 100% പേഔട്ട്.
    • ഒന്നിലധികം ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ

     

  • Critical Illness Insurance for Women

    സ്ത്രീകൾക്കായുള്ള ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ്

    സ്ത്രീകൾക്കായുള്ള ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് ഒരു സ്ത്രീയെ പ്രതികൂലമായി ബാധിക്കുന്ന 8 ജീവന് ഭീഷണിയായ അവസ്ഥകളുടെ റിസ്കിൽ നിന്ന് സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. ജീവന് ഭീഷണിയാകുന്ന രോഗം നിർണ്ണയിക്കുമ്പോൾ ഉറപ്പുള്ള ക്യാഷ് തുകയുടെ രൂപത്തിൽ ആനുകൂല്യം ലഭ്യമാക്കാം.

    സ്ത്രീകൾക്കായുള്ള ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന ജീവന് ഭീഷണിയായ 08 രോഗങ്ങൾ താഴെപ്പറയുന്നു:

    • സ്തനാർബുദം 
    • ഫാലോപ്യൻ ട്യൂബ് ക്യാൻസർ 
    • സെർവിക്കൽ/ യൂട്ടറിൻ ക്യാൻസർ 
    • അണ്ഡാശയ അർബുദം 
    • വജൈനൽ ക്യാൻസർ 
    • കൈകാലുകൾക്ക് സംഭവിക്കുന്ന സ്ഥായിയായ പക്ഷാഘാതം
    • മൾട്ടി-ട്രോമ
    • ബേൺസ്

    സ്ത്രീകൾക്കായുള്ള ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസിന്‍റെ ചില അധിക സവിശേഷതകൾ

    • തൊഴിൽ നഷ്ടമാകൽ പരിരക്ഷ
    • ജന്മ വൈകല്യ ബെനഫിറ്റ്
    • കുട്ടികള്‍ക്കായി വിദ്യാഭ്യാസ ബോണസ്
  •  Top Up Health Insurance

    ടോപ്പ്-അപ്പ് ഹെല്‍ത്ത് ഇൻഷുറൻസ്

    ഒരു ടോപ്പ്-അപ്പ് പോളിസി അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് പ്ലാനിന്‍റെ ഇൻഷ്വേർഡ് തുക തീർന്നാലും, നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഒരു ടോപ്പ്-അപ്പ് പോളിസി നിലവിലുള്ള ഇൻഷുറൻസ് പോളിസിക്ക് അധിക അല്ലെങ്കിൽ "ടോപ്പ്-അപ്പ്" പരിരക്ഷ നൽകുന്നു.

    ചില പ്രധാന സവിശേഷതകൾ; ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ്

    • മെറ്റേണിറ്റി പരിരക്ഷ
    • ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍
    • മുഴുവൻ കുടുംബത്തിനുമുള്ള ഫ്ലോട്ടർ പരിരക്ഷ
    • മുൻപേ നിലവിലുള്ള രോഗങ്ങൾക്കുള്ള കുറഞ്ഞ വെയ്റ്റിംഗ് പിരീഡ്
    • ഡേ-കെയർ നടപടിക്രമങ്ങൾ

     

  • Personal Accident Insurance

    പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ്

    പേഴ്സണൽ ആക്സിഡന്‍റ് പോളിസി നിങ്ങളെയും കുടുംബാംഗങ്ങളെയും ഏത് പ്രതികൂല സാഹചര്യങ്ങളിലും സംരക്ഷിക്കുന്നു. ഇത് അപകടങ്ങൾക്കെതിരെ സമഗ്രമായ പരിരക്ഷയും പ്രതിസന്ധി ഘട്ടത്തിൽ പിന്തുണയും നൽകുന്നു. അപ്രതീക്ഷിതമായ അപകടങ്ങളുടെ ചെലവുകളിൽ നിന്ന് നിങ്ങൾക്ക് സ്വയം പരിരക്ഷിക്കാം. ഒരു അപകടം നിമിത്തം ഉണ്ടാകുന്ന ഏതെങ്കിലും ശാരീരിക പരിക്കുകൾ, മരണ വൈകല്യങ്ങൾ എന്നിവയ്‌ക്കെതിരെ ഇത് നിങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കുന്നു

    ചില പ്രധാന സവിശേഷതകൾ; പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ്

    • രൂ. 25 കോടി വരെ ഇൻഷ്വേർഡ് തുക
    • കുടുംബത്തിനുള്ള പരിരക്ഷ
    • കുട്ടികളുടെ വിദ്യാഭ്യാസ ബോണസ്
    • അഡ്വഞ്ചർ സ്‌പോർട്‌സ് ബെനിഫിറ്റ്, ആക്‌സിഡന്റൽ ഹോസ്പിറ്റലൈസേഷൻ, കോമ കെയർ, ഫ്രാക്‌ചർ കെയർ തുടങ്ങിയ പോലുള്ള ആഡ് ഓൺ ആനുകൂല്യങ്ങൾ.
  • Group Health Insurance

    ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ്

    വർദ്ധിച്ചുവരുന്ന മെഡിക്കൽ ചെലവുകളുള്ള ദുഷ്‌കരമായ ഈ കാലത്ത്, ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള മികച്ച സംരക്ഷണമാണ് ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി. അപകടം അല്ലെങ്കിൽ രോഗം മൂലം ഹോസ്പിറ്റലിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ചികിത്സ ഇത് ഏറ്റെടുക്കുന്നു.

    ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിന്‍റെ ചില പ്രധാന സവിശേഷതകൾ ഇവയാണ്:

    • ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
    • നഴ്സിംഗ് നിരക്കുകൾ
    • പേസ്മേക്കറിന്‍റെ ചെലവും സമാനമായ ചെലവുകളും

     

  • Health Insurance for Vector-borne Diseases

    വെക്ടർ-ബോൺ രോഗങ്ങൾക്കുള്ള ഹെൽത്ത് ഇൻഷുറൻസ്

    വെക്ടർ-ബോൺ രോഗങ്ങൾക്കുള്ള ഹെൽത്ത് ഇൻഷുറൻസ്, രോഗാണുക്കൾ മൂലമുണ്ടാകുന്ന അസുഖങ്ങൾ മൂലമുള്ള ആശുപത്രിവാസം മൂലമുണ്ടാകുന്ന സാമ്പത്തിക തിരിച്ചടികൾ പരിഹരിക്കുന്ന ഒരു തരത്തിലുള്ള പ്ലാനാണ്. ലളിതമായി പറഞ്ഞാൽ, കുടുംബങ്ങൾക്കായുള്ള ഈ പോളിസി ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ, സിക്ക വൈറസ് മുതലായ രോഗാണുക്കളിലൂടെ പകരുന്ന രോഗങ്ങളെ മാത്രം പരിരക്ഷിക്കുന്നതിനാൽ നിങ്ങളുടെ ആശങ്കകൾ ഞങ്ങൾ ഏറ്റെടുത്തോളാം.

    വെക്ടർ-ബോൺ രോഗങ്ങൾക്കായുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ ചില പ്രധാന സവിശേഷതകൾ:

    • ജീവിതപങ്കാളി, ആശ്രിതരായ കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കുള്ള പരിരക്ഷ
    • ക്യാഷ്‌ലെസ് സൗകര്യം
    • വ്യത്യസ്ത ഇൻഷ്വേർഡ് തുക ഓപ്ഷൻ
    • ആജീവനാന്ത പുതുക്കൽ ഓപ്ഷൻ

 

ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ

താഴെയുള്ള പട്ടിക ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ എല്ലാ ഓൺലൈൻ മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകളും അവയുടെ പ്രധാന സവിശേഷതകളും പ്രധാന വശങ്ങളും ഹൈലൈറ്റ് ചെയ്യുന്നു:

പ്ലാൻ തരവും അനുയോജ്യതയും

പ്ലാൻ പേര്

ഇൻഷ്വേർഡ് തുക

പ്രധാന സവിശേഷതകൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂല്യവർദ്ധിത ആനുകൂല്യം

വ്യക്തിഗത, ഫാമിലി ഹെൽത്ത് ഇൻഷുറൻസ് (രോഗം/പരിക്കുമായി ബന്ധപ്പെട്ട വലിയ ചെലവുകൾക്കുള്ള സമഗ്രമായ ആനുകൂല്യങ്ങളും പരിരക്ഷകളും)

ഹെൽത്ത് ഗാർഡ്

(വ്യക്തിഗത, ഫ്ലോട്ടർ പോളിസി)

സിൽവർ പ്ലാൻ : രൂ. 1.5/2 ലക്ഷം

ഗോൾഡ് പ്ലാൻ : രൂ. 3/4/5/7.5/10/15/20/25/30/35/40/45/50 സജ്ജമാക്കിയിരിക്കുന്നു

പ്ലാറ്റിനം പ്ലാൻ : രൂ. 5/7.5/10/15/20/25/30/35/40/45/50/75 ലക്ഷം/1 കോടി

ഇൻപേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചികിത്സ

പ്രീ & പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ

റോഡ് ആംബുലൻസ്

ഡേ-കെയർ നടപടിക്രമങ്ങൾ

അവയവ ദാതാവിന്‍റെ ചെലവുകൾ

കോൺവാലസൻസ് ആനുകൂല്യം

പ്രതിദിന ക്യാഷ് ആനുകൂല്യം

ഇൻഷ്വേർഡ് തുക പുനഃസ്ഥാപിക്കുന്നതിനുള്ള ആനുകൂല്യം

പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ്

ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കുള്ള പരിരക്ഷ

ആയുർവേദം/ഹോമിയോപ്പതി

ഗോൾഡ്, പ്ലാറ്റിനം പ്ലാനിന് മാത്രം ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

ഗോൾഡ്, പ്ലാറ്റിനം പ്ലാനിന് മാത്രം മെറ്റേണിറ്റി ചെലവുകൾ

ഗോൾഡ്, പ്ലാറ്റിനം പ്ലാനിന് മാത്രം നവജാതശിശുവിനുള്ള പരിരക്ഷ

പ്ലാറ്റിനം പ്ലാനിന് മാത്രം സൂപ്പർ ക്യുമുലേറ്റീവ് ബോണസ്

പ്ലാറ്റിനം പ്ലാനിന് മാത്രം റീച്ചാർജ്ജ് ആനുകൂല്യം

മുൻപേ നിലവിലുള്ള രോഗങ്ങളുടെ വെയ്റ്റിംഗ് പിരീഡ്: 36 മാസം

നിർദ്ദിഷ്ട വെയ്റ്റിംഗ് പിരീഡ്:24 മാസം

ആദ്യ വെയ്റ്റിംഗ് പിരീഡ്: 30 ദിവസം

മെറ്റേണിറ്റി വെയ്റ്റിംഗ് പിരീഡ്: 72 മാസം

ഹെൽത്ത് പ്രൈം റൈഡർ

നോൺ-മെഡിക്കൽ എക്സ്പെൻസ് റൈഡർ

വെൽനെസ് ആനുകൂല്യങ്ങൾ

സമഗ്രമായ ആനുകൂല്യങ്ങൾ, മെഡിക്കൽ ചെലവുകൾ നിറവേറ്റുന്നതിന് മത്സരക്ഷമമായ പ്രീമിയങ്ങളിൽ അൺലിമിറ്റഡ് ഇൻഷ്വേർഡ് തുക

ഹെൽത്ത് ഇൻഫിനിറ്റി (വ്യക്തിഗത പോളിസി)

ഇൻഷ്വേർഡ് തുകയിൽ പരിധി ഇല്ല

ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചികിത്സ

പ്രീ & പോസ്റ്റ് ഹോസ്‌പിറ്റലൈസേഷൻ 

റോഡ് ആംബുലൻസ്

ഡേ-കെയർ നടപടിക്രമങ്ങൾ

പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ്

ആദ്യ വെയ്റ്റിംഗ് പിരീഡ്: 30 ദിവസം

നേരത്തെ നിലവിലുള്ള രോഗങ്ങൾ: 36 മാസം

നിർദ്ദിഷ്ട വെയ്റ്റിംഗ് പിരീഡ്: 24 മാസം

ഇൻഡംനിറ്റി പേമെന്‍റ് അടിസ്ഥാനത്തിലാണ് പേഔട്ടുകൾ

അടയ്‌ക്കേണ്ട ക്ലെയിം തുക തിരഞ്ഞെടുത്ത റൂം റെന്‍റ് പരിധിയുടെ 100 മടങ്ങ് കവിഞ്ഞാൽ നിങ്ങൾ തിരഞ്ഞെടുത്ത കോ-പേമെന്‍റ് ട്രിഗർ ചെയ്യപ്പെടും

റൂം റെന്‍റ് പരിധിയുടെ 100 മടങ്ങ് കൂടുതലുള്ള ക്ലെയിം തുകയ്‌ക്ക് കോ-പേമെന്‍റ് ബാധകമാകും, അല്ലാതെ പൂർണ്ണമായ ക്ലെയിമിന് ബാധകമല്ല

ആരോഗ്യ സഞ്ജീവനി പോളിസി (ഹോസ്പിറ്റലൈസേഷൻ സമയത്ത് സാമ്പത്തിക ഭാരത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന ഒരു പ്ലാൻ)

ആരോഗ്യ സഞ്ജീവനി

(വ്യക്തിഗത, ഫ്ലോട്ടർ പോളിസി)

ഹോസ്പിറ്റലൈസേഷൻ: രൂ. 1 ലക്ഷം മുതൽ രൂ. 25 ലക്ഷം വരെ

ആയുഷ് ചികിത്സ : രൂ. 1 ലക്ഷം മുതൽ രൂ. 25 ലക്ഷം വരെ

ഇൻഷ്വേർഡ് തുകയുടെ 25% വരെ അല്ലെങ്കിൽ രൂ. 40,000, ഏതാണോ കുറവ് അത്, ഓരോ കണ്ണിനും കാറ്ററാക്ട് ചികിത്സ പരിരക്ഷിക്കപ്പെടുന്നു

ആധുനിക ചികിത്സാ രീതി: ഹോസ്പിറ്റലൈസേഷൻ ഇൻഷ്വേർഡ് തുകയുടെ 50%

ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ

ഡേ-കെയർ നടപടിക്രമം

ആയുഷ് കവറേജ്

തിമിര ചികിത്സയ്ക്കുള്ള ചെലവുകൾ

ആംബുലൻസ് ചാർജ്

ആദ്യ വെയ്റ്റിംഗ് പിരീഡ്: 30 ദിവസം

നേരത്തെ നിലവിലുള്ള രോഗം: 48 മാസം

നിർദ്ദിഷ്ട വെയ്റ്റിംഗ് പിരീഡ്:24/48 മാസം

എല്ലാ ക്ലെയിമുകൾക്കും 5% കോ-പേ

ക്യുമുലേറ്റീവ് ബോണസ്

ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് (ജീവന് ഭീഷണിയായ രോഗങ്ങൾക്ക് പരിരക്ഷ നൽകുന്ന ഒരു ബെനിഫിറ്റ് പോളിസി. ലിസ്റ്റ് ചെയ്ത ഗുരുതര രോഗം നിർണ്ണയിക്കുമ്പോൾ അടയ്ക്കേണ്ട ലംപ്സം തുക)

ക്രിട്ടിക്കൽ ഇൽനെസ്

06 വയസ്സ് മുതൽ 60 വയസ്സ് വരെ: രൂ. 1 ലക്ഷം മുതൽ രൂ. 50 ലക്ഷം വരെ

61 വയസ്സ് മുതൽ 65 വയസ്സ് വരെ: രൂ. 1 ലക്ഷം മുതൽ രൂ. 10 ലക്ഷം വരെ

ഇതുപോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു:

ആദ്യത്തെ ഹൃദയാഘാതം (മൈയോകാർഡിയൽ ഇൻഫാർക്ഷൻ)

നിർദ്ദിഷ്ട തീവ്രതയിലുള്ള ക്യാൻസർ

ഓപ്പൺ ചെസ്റ്റ് സിഎബിജി (സർജറി ആവശ്യമുള്ള കൊറോണറി ആർട്ടറി ഡിസീസ്)

സ്ഥിരമായ ലക്ഷണങ്ങളിൽ കലാശിക്കുന്ന സ്ട്രോക്ക്

വിട്ടുമാറാത്ത ലക്ഷണങ്ങളുള്ള മൾട്ടിപ്പിൾ സ്ക്ലീറോസിസ്

അയോർട്ടയുടെ സർജറി

പ്രൈമറി പൾമനറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ

കൈകാലുകൾക്ക് സംഭവിക്കുന്ന സ്ഥായിയായ പക്ഷാഘാതം

പതിവ് ഡയാലിസിസ് ആവശ്യമുള്ള വൃക്ക തകരാർ

പ്രധാന അവയവ മാറ്റിവെയ്ക്കൽ

വെയ്റ്റിംഗ് പിരീഡ്: പോളിസി ആരംഭിച്ച് ആദ്യ 90 ദിവസത്തിനുള്ളിൽ രോഗനിർണ്ണയം ചെയ്ത ഗുരുതര രോഗങ്ങൾ

 

ക്രിട്ടി കെയർ

(വ്യക്തിഗത അടിസ്ഥാന ഇൻഷ്വേർഡ് തുക)

18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള പ്രവേശന പ്രായത്തിന്: രൂ. 1 ലക്ഷം

60 വയസ്സ് വരെയുള്ള പ്രവേശന പ്രായത്തിന്: രൂ. 50 ലക്ഷം/സെക്ഷൻ

ഓരോ അംഗത്തിനും രൂ. 2 കോടി വരെ

61 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള പ്രവേശന പ്രായത്തിന്: രൂ. 10 ലക്ഷം/സെക്ഷൻ

43 ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു

ആജീവനാന്തം പുതുക്കൽ

ക്യാൻസർ കെയർ

കാർഡിയോവാസ്കുലർ കെയർ

കിഡ്നി കെയർ

ന്യൂറോ കെയർ

ട്രാൻസ്പ്ലാന്‍റ് കെയർ

സെൻസറി ഓർഗൻ കെയർ

 

ഡയാലിസിസ് കെയർ

ക്യാൻസർ റീകൺസ്ട്രക്ടീവ് സർജറി

കാർഡിയാക് നഴ്സിംഗ്

ഫിസിയോതെറാപ്പി കെയർ

സെൻസറി കെയർ

വെൽനെസ് ഡിസ്‌ക്കൗണ്ട്‌

പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് (അപകടം മൂലം ശാരീരിക പരിക്ക്/മരണം/വൈകല്യം എന്നിവയ്ക്കെതിരെ ഇൻഷുർ ചെയ്തവരെ പരിരക്ഷിക്കുന്ന പ്ലാൻ, ഉയർന്ന ഇൻഷ്വേർഡ് തുക ഓഫർ ചെയ്യുന്നു)

ഗ്ലോബൽ പേഴ്സണൽ ഗാർഡ്

രൂ. 50,000 മുതൽ രൂ. 25 കോടി വരെ

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം

ഹോസ്പിറ്റൽ കൺഫൈന്‍മെൻറ് അലവൻസ്

ആകസ്മികമായ ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

ഹോസ്പിറ്റൽ ക്യാഷ് ആനുകൂല്യം

എയർ ആംബുലൻസ് പരിരക്ഷ

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം

കോമ പരിരക്ഷ

ഇഎംഐ പേമെന്‍റ് പരിരക്ഷ

ഫ്രാക്ചർ കെയർ

   

ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് (നിലവിലുള്ള ഹോസ്പിറ്റലൈസേഷൻ മെഡിക്കൽ എക്സ്പെൻസ് പോളിസിയുടെ ആഡ് ഓൺ പരിരക്ഷയായി ഈ പോളിസി എടുക്കാവുന്നതാണ്)

 

എക്സ്ട്രാ കെയർ

(ഫ്ലോട്ടർ പോളിസി)

ഇൻഷ്വേർഡ് തുക (കിഴിവുകൾ ഒഴികെ)

ഓരോ ഹോസ്പിറ്റലൈസേഷനുമുള്ള ഡിഡക്റ്റബിൾ

രൂ. 10 ലക്ഷം

രൂ. 3 ലക്ഷം

രൂ. 12 ലക്ഷം

രൂ. 4 ലക്ഷം

രൂ. 15 ലക്ഷം

രൂ. 5 ലക്ഷം

ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ

ആംബുലൻസ് ചെലവുകൾ

ആധുനിക ചികിത്സാ രീതികളും സാങ്കേതികവിദ്യകളിലെ പുരോഗതികളും

ആദ്യ വെയ്റ്റിംഗ് പിരീഡ്: 30 ദിവസം

നിർദ്ദിഷ്ട വെയ്റ്റിംഗ് പിരീഡ്: 48 മാസം

നേരത്തെ നിലവിലുള്ള രോഗങ്ങൾ: 48 മാസം

 

എക്സ്ട്രാ കെയർ പ്ലസ്

(ഫ്ലോട്ടർ പോളിസി)

ഇൻഷ്വേർഡ് തുക

മൊത്തം ഡിഡക്റ്റബിൾ ഓപ്ഷനുകൾ

രൂ. 3 ലക്ഷം

രൂ. 2 ലക്ഷം

     

രൂ. 5 ലക്ഷം

രൂ. 2 ലക്ഷം

രൂ. 3 ലക്ഷം

   

രൂ. 10 ലക്ഷം

രൂ. 2 ലക്ഷം

രൂ. 3 ലക്ഷം

രൂ. 5 ലക്ഷം

 

രൂ. 15 ലക്ഷം

 

രൂ. 3 ലക്ഷം

രൂ. 5 ലക്ഷം

 

രൂ. 20 ലക്ഷം

 

രൂ. 3 ലക്ഷം

രൂ. 5 ലക്ഷം

രൂ. 10 ലക്ഷം

രൂ. 25 ലക്ഷം

 

രൂ. 3 ലക്ഷം

രൂ. 5 ലക്ഷം

രൂ. 10 ലക്ഷം

രൂ. 50 ലക്ഷം

 

രൂ. 3 ലക്ഷം

രൂ. 5 ലക്ഷം

രൂ. 10 ലക്ഷം

ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ

ഡേ-കെയർ ചികിത്സ

ആധുനിക ചികിത്സാ രീതികൾ

മെറ്റേണിറ്റി ചെലവുകൾ

ആംബുലൻസ് ചെലവുകൾ

അവയവ ദാതാവിന്‍റെ ചെലവുകൾ

സൌജന്യ ആരോഗ്യ പരിശോധന

ആദ്യ വെയ്റ്റിംഗ് പിരീഡ്: 30 ദിവസം

നിർദ്ദിഷ്ട വെയ്റ്റിംഗ് പിരീഡ്: 12 മാസം

നേരത്തെ നിലവിലുള്ള രോഗങ്ങൾ: 12 മാസം

മെറ്റേണിറ്റി വെയ്റ്റിംഗ് പിരീഡ്: 12 മാസം

ഓപ്ഷണൽ എയർ ആംബുലൻസ് പരിരക്ഷ

സാധാരണ വെക്ടർ-ബോൺ രോഗങ്ങൾക്കുള്ള വൺ-സ്റ്റോപ്പ് സൊലൂഷൻ

എം-കെയർ

(വ്യക്തിഗത, ഫ്ലോട്ടർ പോളിസി)

₹ 25000

₹ 50000

₹ 75000

ഇവയ്ക്കുള്ള ലംപ്സം ആനുകൂല്യം:

ഡെങ്കിപ്പനി

മലേറിയ

ഫിലാരിയാസിസ്

കലാ അസാർ

ചിക്കുൻഗുനിയ

ജപ്പാനീസ് എൻസെഫലൈറ്റിസ്

സിക വൈറസ്

പോളിസി ആരംഭിച്ച തീയതിയുടെ ആദ്യ 15 ദിവസത്തിനുള്ളിൽ രോഗനിർണയം നടത്തിയ ലിസ്റ്റുചെയ്ത ഏതെങ്കിലും വെക്ടർ-ബോൺ രോഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു.

ലിസ്റ്റ് ചെയ്ത ഏതെങ്കിലും വെക്ടർ-ബോൺ രോഗങ്ങൾ ഉണ്ടായതിന് ശേഷമാണ് പോളിസി തിരഞ്ഞെടുക്കുന്നതെങ്കിൽ, മുൻ അഡ്മിഷൻ തീയതി മുതൽ നിർദ്ദിഷ്ട അസുഖത്തിന് 60 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ബാധകമായിരിക്കും

എന്നിരുന്നാലും, പോളിസി കാലയളവിൽ പോളിസി ഷെഡ്യൂളിന് കീഴിൽ ഒരു ആനുകൂല്യം നൽകുകയും, ഇൻഷ്വർ ചെയ്ത വ്യക്തി പോളിസി പുതുക്കുകയും ചെയ്തുകഴിഞ്ഞാൽ, അത്തരമൊരു സാഹചര്യത്തിൽ, മുൻ അഡ്മിഷൻ തീയതി മുതൽ 60 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ക്ലെയിം അടച്ചിട്ടുള്ള നിർദ്ദിഷ്ട രോഗത്തിന് ബാധകമാകും.

ഓൺലൈനിൽ വാങ്ങുമ്പോൾ 20% ഡിസ്‌ക്കൗണ്ട്‌ ബാധകം

 

ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ നേട്ടങ്ങൾ

ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് മെഡിക്കൽ കെയറുമായി ബന്ധപ്പെട്ട ചെലവിന്‍റെ വില വർദ്ധനവ്. അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷകളിൽ നിക്ഷേപിക്കുന്നതിന്‍റെ പ്രയോജനം, ലളിതമായ ഡേ കെയർ നടപടിക്രമങ്ങൾക്കോ പ്രതിരോധ ആരോഗ്യ പരിരക്ഷാ പരിശോധനകൾക്കോ ആണെങ്കിൽ പോലും നിങ്ങളുടെ ആശുപത്രി ബില്ലുകൾ അടയ്ക്കുന്നതിന് അവർ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നതാണ്.

ചില പ്രധാന ആനുകൂല്യങ്ങൾ താഴെപ്പറയുന്നു:

  • Cashless Treatment

    ക്യാഷ്‌ലെസ് ചികിത്സ:

    നിങ്ങൾക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ, ചികിത്സയ്ക്കായി നിങ്ങൾ ഒരു നെറ്റ്‌വർക്ക് ആശുപത്രി സന്ദർശിക്കുകയാണെങ്കിൽ. ഇതിനർത്ഥം ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭിക്കുമ്പോൾ നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കേണ്ടതില്ല എന്നാണ്. നിങ്ങളുടെ പോളിസി നമ്പറിനെക്കുറിച്ച് നെറ്റ്‌വർക്ക് ഹോസ്പിറ്റലിലെ ഇൻഷുറൻസ് ഡെസ്ക്കിനെ അറിയിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. അവർ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പ്രീ-ഓതറൈസേഷൻ ലെറ്റർ സജ്ജമാക്കുകയും, ആശുപത്രിയിലെ ബിൽ സെറ്റിൽമെന്‍റ് ആശുപത്രിയും നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയും ഏറ്റെടുക്കുന്നതാണ്.

     

  • Tax Benefits

    നികുതി ആനുകൂല്യം:

    നിങ്ങളുടെ ഇൻഷുറൻസ് പോളിസിക്ക് പ്രീമിയം അടയ്ക്കുമ്പോൾ നിങ്ങൾക്ക് നികുതി ആനുകൂല്യം ലഭിക്കുന്നതാണ്. നിങ്ങൾ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ വേണ്ടി പോളിസി വാങ്ങുകയാണെങ്കിലും, ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80ഡി പ്രകാരം നികുതി ഇളവ് ലഭിക്കും. നിങ്ങളുടെ പ്രായം 60 വയസ്സിൽ കുറവാണെങ്കിൽ, പ്രതിവർഷം രൂ. 25,000 വരെയും മുതിർന്ന പൗരനാണെങ്കിൽ രൂ. 50,000 വരെയും നിങ്ങൾക്ക് അടച്ച ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിന് നികുതി കിഴിവ് ക്ലെയിം ചെയ്യാം.

  • Daily Hospital Cash

    ഡെയ്‌ലി ഹോസ്‌പിറ്റൽ ക്യാഷ്*:

    നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ, നിങ്ങൾക്ക് ആനുകൂല്യം ലഭിക്കും ഇതിന്‍റെ; ഡെയ്‌ലി ഹോസ്‌പിറ്റൽ ക്യാഷ്. ഇതിനർത്ഥം നിങ്ങളുടെ ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് പ്രതിദിനം (പരിമിതമായ ദിവസം വരെ) ഒരു നിശ്ചിത തുക നൽകും, ഇത് നിങ്ങളുടെ കുടുംബാംഗത്തിന്/കെയർ ടേക്കറിന് മതിയായ താമസസൗകര്യം നേടാൻ ഉപയോഗിക്കാം.

    *ഈ ഫീച്ചർ വ്യക്തിഗത ഹെൽത്ത് ഗാർഡ്, ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഗാർഡ്, ഹെൽത്ത് കെയർ സുപ്രീം എന്നിവയിൽ ലഭ്യമാണ്.

  • Cumulative Bonus

    ക്യുമുലേറ്റീവ് ബോണസ്

    നിങ്ങളുടെ പോളിസി ഒരു ഇടവേളയുമില്ലാതെ പുതുക്കുകയും മുൻവർഷത്തിൽ ക്ലെയിം ഇല്ലാതിരിക്കുകയും ചെയ്താൽ, നിങ്ങളുടെ ഇൻഷ്വേർഡ് തുക (എസ്ഐ) ആദ്യ വർഷത്തിൽ 5%, വിജയകരമായ ഓരോ ക്ലെയിം ഫ്രീ പോളിസി പുതുക്കലിനും 10% എന്നിങ്ങനെ വർദ്ധിപ്പിക്കുന്നതാണ്. ഇൻഷ്വേർഡ് തുകയിലെ ഈ വർദ്ധനവ് പരമാവധി 50% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

    എല്ലാ ഹെൽത്ത് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്കും ഈ ഫീച്ചർ ലഭ്യമാണ്.

  • Free Health Check-Ups

    സൗജന്യ ഹെൽത്ത് ചെക്ക്-അപ്പുകൾ

    പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്. നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, നിങ്ങൾക്ക് പ്രിവന്‍റീവ് കെയറിന്‍റെ ആനുകൂല്യം ലഭ്യമാക്കാം. മെഡിക്കൽ ബില്ലുകൾ അടയ്ക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങൾക്ക് പതിവായി ഹെൽത്ത് ചെക്ക്-അപ്പുകൾ നടത്താം.

  • Life Long Renewability

    ആജീവനാന്തം പുതുക്കാം

    നിങ്ങളുടെ വാർഷിക പോളിസി വാങ്ങിയാൽ, കാലഹരണപ്പെടുന്നതിന് ഓരോ വർഷവും അത് പുതുക്കേണ്ടതുണ്ട് ഇത് ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ ദീർഘകാലത്തേക്ക്. പുതുക്കുന്ന സമയത്ത് നിങ്ങളുടെ കുടുംബത്തിന്‍റെ വലുപ്പവും പരിരക്ഷാ ആവശ്യങ്ങളും അനുസരിച്ച് നിങ്ങൾക്ക് ചില ആവശ്യകതകൾ ചേർക്കാനും കഴിയും.

 

ഹെൽത്ത് പ്രൈം റൈഡർ

ഹെൽത്ത് പ്രൈം റൈഡർ എന്നാൽ എന്താണ്?

തിരഞ്ഞെടുത്ത റീട്ടെയിൽ, ഗ്രൂപ്പ് ഹെൽത്ത്/പിഎ ഉൽപ്പന്നങ്ങൾക്കുള്ള റൈഡറാണ് ഹെൽത്ത് പ്രൈം. പരിരക്ഷിക്കപ്പെടാത്ത മെഡിക്കൽ സർവ്വീസ് ചെലവുകൾ പരിപാലിക്കുന്ന റൈഡർ ആണ് ഹെൽത്ത് പ്രൈം.

 

ആർക്കാണ് ഹെൽത്ത് പ്രൈം റൈഡർ തിരഞ്ഞെടുക്കാവുന്നത്?

ബജാജ് അലയൻസ് റീട്ടെയിൽ ഇൻഷുറൻസ് പോളിസി അല്ലെങ്കിൽ പിഎ പോളിസി ഉള്ള ആർക്കും വാങ്ങാൻ കഴിയും ഹെൽത്ത് പ്രൈം റൈഡർ തങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ വേണ്ടി. ഈ റൈഡറിന് ആകെ 9 പ്ലാനുകൾ/ഓപ്ഷനുകൾ ഉണ്ട്.

 

ഹെൽത്ത് പ്രൈം റൈഡർ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം

 

പ്രവേശന പ്രായം തിരഞ്ഞെടുത്ത അടിസ്ഥാന പോളിസി പ്രകാരം
പോളിസി കാലയളവ്

അടിസ്ഥാന പ്ലാനിന്‍റെ കാലാവധി അനുസരിച്ച് 1 വർഷം, 2 വർഷം അല്ലെങ്കിൽ 3 വർഷം

ഗ്രൂപ്പ് ഉൽപ്പന്നങ്ങൾക്ക്, അടിസ്ഥാന പോളിസി കാലയളവ് പ്രകാരം പോളിസി കാലയളവ് പരമാവധി 5 വർഷം വരെ ആകാം

പ്രീമിയം

അടിസ്ഥാന പോളിസിയുടെ ഇൻസ്റ്റാൾമെന്‍റ് പ്രീമിയം ഓപ്ഷൻ യോജിച്ച മാറ്റങ്ങളോടെ ഇൻസ്റ്റാൾമെന്‍റ് പ്രീമിയത്തിന് ബാധകമാണ്

നിരാകരണം: പൂർണ്ണമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വേണ്ടി പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക

 

 

ഹെൽത്ത് പ്രൈം റൈഡറിന്‍റെ നേട്ടങ്ങൾ

ഞങ്ങളുടെ ഹെൽത്ത് പ്രൈം റൈഡർ സമഗ്രമായ ഹെൽത്ത് സർവ്വീസ് സൊലൂഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഹെൽത്ത് പ്രൈം റൈഡറിന്‍റെ നേട്ടങ്ങളെക്കുറിച്ച് അറിയാൻ വായിക്കുക.

 

ടെലി-കൺസൾട്ടേഷൻ പരിരക്ഷ

ഇൻഷുർ ചെയ്ത അംഗത്തിന് ഏതെങ്കിലും രോഗം അല്ലെങ്കിൽ പരിക്ക് സംഭവിച്ചാൽ വീഡിയോ, ഓഡിയോ അല്ലെങ്കിൽ ചാറ്റ് ചാനൽ വഴി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മെഡിക്കൽ പ്രാക്ടീഷണർ/ഫിസിഷ്യൻ/ഡോക്ടർ എന്നിവരെ എളുപ്പത്തിൽ കൺസൾട്ട് ചെയ്യാൻ കഴിയും. 

 

ഡോക്ടർ കൺസൾട്ടേഷൻ പരിരക്ഷ

ഏതെങ്കിലും അസുഖമോ പരിക്കോ ഉള്ള ഇൻഷുർ ചെയ്ത വ്യക്തിക്ക് നിർദ്ദിഷ്ട നെറ്റ്‌വർക്ക് സെന്‍ററുകളിൽ നിന്ന് നേരിട്ട് ഒരു മെഡിക്കൽ പ്രാക്ടീഷണർ / ഫിസിഷ്യൻ / ഡോക്ടർ എന്നിവരെ എളുപ്പത്തിൽ സമീപിക്കാനാകും. ആവശ്യമെങ്കിൽ, നിബന്ധനകളിലും വ്യവസ്ഥകളിലും വ്യക്തമാക്കിയിട്ടുള്ള പരിധി വരെ ഒരാൾക്ക് നിർദ്ദിഷ്ട നെറ്റ്‌വർക്ക് സെന്‍ററുകൾക്ക് പുറത്ത് കൺസൾട്ട് ചെയ്യാം.

 

ഇൻവെസ്റ്റിഗേഷൻ പരിരക്ഷ – പാതോളജി & റേഡിയോളജി ചെലവുകൾ

ഏതെങ്കിലും രോഗം അല്ലെങ്കിൽ പരിക്ക് അനുഭവിക്കുന്ന ഇൻഷുർ ചെയ്ത വ്യക്തിക്ക് നിർദ്ദിഷ്ട നെറ്റ്‌വർക്ക് സെന്‍ററുകളിൽ നിന്നോ പുറത്തോ പാതോളജി അല്ലെങ്കിൽ റേഡിയോളജിക്കായുള്ള ഇൻവെസ്റ്റിഗേഷനുകൾക്കായുള്ള സേവനം പ്രയോജനപ്പെടുത്താം. നിബന്ധനകളിലും വ്യവസ്ഥകളിലും വ്യക്തമാക്കിയ പരിധി വരെ ഇത് ആയിരിക്കും. 

 

വാർഷിക പ്രിവന്‍റീവ് ഹെൽത്ത് ചെക്കപ്പ് പരിരക്ഷ

ഇൻഷുർ ചെയ്ത വ്യക്തിക്ക് താഴെപ്പറയുന്നവയ്ക്കായി ഓരോ പോളിസി വർഷത്തിലും ഒരിക്കൽ സൗജന്യ പ്രിവന്‍റീവ് ഹെൽത്ത് ചെക്കപ്പ് പ്രയോജനപ്പെടുത്താം: 

  • ✓ ബ്ലഡ് ഷുഗർ - ഫാസ്റ്റിംഗ്
  • ✓ ബ്ലഡ് യൂറിയ
  • ✓ ഇസിജി
  • ✓ HbA1C
  • ✓ ഹീമോഗ്രാം & ഇഎസ്ആർ
  • ✓ ലിപിഡ് പ്രൊഫൈൽ
  • ✓ ലിവർ ഫംഗ്ഷൻ ടെസ്റ്റ്
  • ✓ സീറം ക്രിയാറ്റിനൈൻ
  • ✓ T3/T4/TSH
  • ✓ യൂറിൻ റൂട്ടീൻ

ആശുപത്രികളുടെയോ ഡയഗ്നോസ്റ്റിക് സെന്‍ററുകളുടെയോ നിർദ്ദിഷ്ട ലിസ്റ്റുകളിൽ ഏതെങ്കിലും പണരഹിത അടിസ്ഥാനത്തിൽ ആരോഗ്യ പരിശോധന എളുപ്പത്തിൽ ലഭ്യമാക്കാം. റൈഡർ കാലയളവിനുള്ളിൽ മാത്രമേ ഇത് പ്രയോജനപ്പെടുത്താവൂ. റൈഡർ കാലയളവ് കാലഹരണപ്പെട്ടതിന് ശേഷം ഈ പരിരക്ഷ ദീർഘിപ്പിക്കാൻ കഴിയില്ല. 

 

ഹെൽത്ത് പ്രൈം റൈഡറിൽ ലഭ്യമായ ഓപ്ഷനുകൾ

റൈഡർ കാലയളവിൽ ഓരോ പോളിസി വർഷത്തിലും, താഴെയുള്ള പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത പ്ലാൻ അനുസരിച്ച് ഇൻഷുർ ചെയ്ത അംഗത്തിന് കവറേജുകൾക്കുള്ള അർഹതയുണ്ടായിരിക്കും. റൈഡറിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന ഇൻഷുർ ചെയ്ത ഓരോ അംഗവും പ്രത്യേകം പ്ലാൻ തിരഞ്ഞെടുക്കണം. അടിസ്ഥാന പോളിസി വ്യക്തിഗത സം ഇൻഷ്വേർഡ് പ്ലാനാണോ ഫ്ലോട്ടർ പ്ലാനാണോ എന്നത് പരിഗണിക്കാതെ തന്നെ. ഒരു വർഷത്തിൽ കൂടുതൽ റൈഡർ കാലയളവുള്ള റൈഡർക്ക് എല്ലാ വർഷവും പരിരക്ഷ ബാധകമാകും. 

 

വ്യക്തിഗത പോളിസി :

ആനുകൂല്യങ്ങൾ ഓപ്ഷൻ 1 (രൂപയിൽ) ഓപ്ഷൻ 2 (രൂപയിൽ) ഓപ്ഷൻ 3 (രൂപയിൽ) ഓപ്ഷൻ 4 (രൂപയിൽ) ഓപ്ഷൻ 5 (രൂപയിൽ) ഓപ്ഷൻ 6 (രൂപയിൽ)
ടെലി-കൺസൾട്ടേഷൻ പരിരക്ഷ പരിധിയില്ലാത്ത പരിധിയില്ലാത്ത പരിധിയില്ലാത്ത പരിധിയില്ലാത്ത പരിധിയില്ലാത്ത പരിധിയില്ലാത്ത
(ജിപി) (എല്ലാ സ്പെഷ്യാലിറ്റികളും) (എല്ലാ സ്പെഷ്യാലിറ്റികളും) (എല്ലാ സ്പെഷ്യാലിറ്റികളും) (എല്ലാ സ്പെഷ്യാലിറ്റികളും) (എല്ലാ സ്പെഷ്യാലിറ്റികളും)
ഡോക്ടർ കൺസൾട്ടേഷൻ പരിരക്ഷ ബാധകമല്ല 1500 3000 5000 7000 15000
ഇൻവെസ്റ്റിഗേഷൻ പരിരക്ഷ – പാതോളജി & റേഡിയോളജി ചെലവുകൾ ബാധകമല്ല ബാധകമല്ല 1000 2000 3000
വാർഷിക പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ് പരിരക്ഷ ഉവ്വ് ഉവ്വ് ഉവ്വ് ഉവ്വ് ഉവ്വ് ഉവ്വ്
(1 വൗച്ചർ) (1 വൗച്ചർ) (1 വൗച്ചർ) (1 വൗച്ചർ) (1 വൗച്ചർ) (1 വൗച്ചർ)

 

ഫാമിലി ഫ്ലോട്ടർ :

ആനുകൂല്യങ്ങൾ ഓപ്ഷൻ 1 (രൂപയിൽ) ഓപ്ഷൻ 2 (രൂപയിൽ) ഓപ്ഷൻ 3 (രൂപയിൽ)
ടെലി-കൺസൾട്ടേഷൻ പരിരക്ഷ പരിധിയില്ലാത്ത പരിധിയില്ലാത്ത പരിധിയില്ലാത്ത
(എല്ലാ സ്പെഷ്യാലിറ്റികളും) (എല്ലാ സ്പെഷ്യാലിറ്റികളും) (എല്ലാ സ്പെഷ്യാലിറ്റികളും)
ഡോക്ടർ കൺസൾട്ടേഷൻ പരിരക്ഷ   10,000 20,000 25,000
ഇൻവെസ്റ്റിഗേഷൻ പരിരക്ഷ – പാതോളജി & റേഡിയോളജി ചെലവുകൾ  
വാർഷിക പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ് പരിരക്ഷ ഉവ്വ് ഉവ്വ് ഉവ്വ്
(2 വൗച്ചറുകൾ) (2 വൗച്ചറുകൾ) (2 വൗച്ചറുകൾ)

 

ഹെൽത്ത് പ്രൈം റൈഡറിന് കീഴിലുള്ള ഒഴിവാക്കലുകൾ

ഹെൽത്ത് പ്രൈം റൈഡറിന് കീഴിലുള്ള പൊതുവായ ഒഴിവാക്കലുകൾ ആദ്യം മനസ്സിലാക്കാം

  • ✓ റൈഡർ കാലയളവിന്‍റെ ആദ്യ വർഷത്തിൽ മാത്രമേ 30-ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ബാധകമാകൂ. എന്നിരുന്നാലും, ഇടവേളകളില്ലാതെയുള്ള പുതുക്കലുകൾക്ക് ഒഴിവാക്കൽ ബാധകമല്ല.
  • ✓ റൈഡർ കാലയളവിൽ പോളിസി വർഷത്തിൽ ഏതെങ്കിലും കവറേജ് ലഭ്യമല്ലെങ്കിൽ, റൈഡർ കാലയളവിൽ തുടർന്നുള്ള പോളിസി വർഷത്തിലേക്ക് ആനുകൂല്യം കൈമാറാൻ കഴിയില്ല.

മുന്നോട്ട് പോകവേ, ഹെൽത്ത് പ്രൈം റൈഡറിന് കീഴിലുള്ള പ്രത്യേക ഒഴിവാക്കലുകൾ നമുക്ക് മനസ്സിലാക്കാം.

 

ടെലി-കൺസൾട്ടേഷൻ പരിരക്ഷയ്ക്ക്

ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് പുറത്തുള്ള ടെലികൺസൾട്ടേഷൻ റൈഡറിൽ പരിരക്ഷിക്കപ്പെടുന്നില്ല. ഈ റൈഡർ തിരഞ്ഞെടുക്കാത്തിരിക്കുകയും അംഗത്തിന് അടിസ്ഥാന പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കാതിരിക്കുകയും ചെയ്താൽ ടെലികൺസൾട്ടേഷൻ ആനുകൂല്യം മറ്റേതെങ്കിലും അംഗത്തിന് ട്രാൻസ്ഫർ ചെയ്യുന്നതല്ല. 

 

ഡോക്ടർ കൺസൾട്ടേഷൻ പരിരക്ഷയ്ക്ക്

ഇൻവെസ്റ്റിഗേഷൻ, മരുന്നുകൾ, നടപടിക്രമങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ/നോൺ-മെഡിക്കൽ ഇനങ്ങൾ എന്നിവയുടെ മറ്റേതെങ്കിലും ചെലവുകൾ പരിരക്ഷിക്കപ്പെടുന്നതല്ല.

 

ഇൻവെസ്റ്റിഗേഷൻ പരിരക്ഷയ്ക്ക്- പാതോളജി, റേഡിയോളജി ചെലവുകൾ

ബന്ധപ്പെട്ട പോളിസി വർഷത്തിൽ ഇൻവെസ്റ്റിഗേഷൻ പരിരക്ഷ ലഭ്യമല്ലെങ്കിൽ, പുതുക്കിയ ശേഷം തുടർന്നുള്ള പോളിസി വർഷത്തിലേക്ക് ആനുകൂല്യം കൈമാറാൻ കഴിയില്ല. കൂടാതെ, ആദ്യത്തെ 30 ദിവസത്തെ കാത്തിരിപ്പ് കാലയളവ്, ആദ്യ റൈഡർ വർഷത്തിൽ മാത്രം രോഗവുമായി ബന്ധപ്പെട്ട പാത്തോളജി, റേഡിയോളജി ചെലവുകൾ എന്നിവയ്ക്ക് ബാധകമാണ്. ഇടവേളകളില്ലാത്ത പുതുക്കലുകൾക്ക് ഈ കാത്തിരിപ്പ് കാലയളവ് ബാധകമല്ല.

 

വാർഷിക പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ് പരിരക്ഷയ്ക്ക്

പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പുകൾ ആശുപത്രികളുടെയോ ഡയഗ്നോസ്റ്റിക് സെന്‍ററുകളുടെയോ നിർദ്ദിഷ്ട ലിസ്റ്റിന് പുറത്ത് ലഭ്യമാക്കാൻ കഴിയില്ല. തിരഞ്ഞെടുത്ത ലൊക്കേഷനുകളിൽ, ഹോം കളക്ഷൻ സൗകര്യം പ്രയോജനപ്പെടുത്താം. ഹോം സാമ്പിൾ കളക്ഷൻ ലഭ്യമല്ലാത്ത ലൊക്കേഷനുകൾക്ക്, കസ്റ്റമർ ടെസ്റ്റുകൾക്ക് നേരിട്ട് പോകേണ്ടതുണ്ട്. മുകളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ ടെസ്റ്റുകളും ഒരൊറ്റ അപ്പോയിന്‍റ്മെന്‍റിൽ പൂർത്തിയാക്കേണ്ടതുണ്ട്. 

 

ഹെൽത്ത് ഇൻഷുറൻസ് റൈഡർ

ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും പ്ലാൻ കൂടുതൽ സമഗ്രമാക്കുന്നതിനും വാങ്ങാവുന്ന അധിക കവറേജാണ് റൈഡറുകൾ. ചെലവ് പ്രായം, കവറേജ് തരം, ഇൻഷ്വേർഡ് തുക തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

ഒരു പോളിസി വാങ്ങുമ്പോൾ പരിഗണിക്കേണ്ട ചില പ്രധാനപ്പെട്ട റൈഡറുകൾ നമുക്ക് നോക്കാം:

 

നോൺ-മെഡിക്കൽ ചെലവുകൾ റൈഡർ

പോളിസി കാലയളവിൽ ഒരു അസുഖമോ ആകസ്‌മികമായ പരിക്കോ കാരണം ഇൻഷുർ ചെയ്തയാൾ ആശുപത്രിയിലാണെങ്കിൽ നോൺ-മെഡിക്കൽ എക്സ്പെൻസ് റൈഡർ സഹായകരമാണ്. വ്യക്തമാക്കിയിട്ടുള്ള ന്യായമായതും പതിവുള്ളതുമായ നോൺ-മെഡിക്കൽ ചെലവുകൾക്കായി ഇൻഷുർ ചെയ്തയാൾക്ക് കമ്പനി പണം നൽകും. ഹെൽത്ത് ഇൻഡംനിറ്റി ഉൽപ്പന്നത്തിന് കീഴിൽ തിരഞ്ഞെടുത്ത രൂ. 5 ലക്ഷത്തിന്‍റെയും അതിന് മുകളിലുള്ളതുമായ ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ ഉപയോഗിച്ച് നോൺ-മെഡിക്കൽ എക്സ്പെൻസ് റൈഡർ പ്രയോജനപ്പെടുത്താം. പോളിസി കാലയളവിന്‍റെ മധ്യഭാഗത്ത് ഈ റൈഡർ തിരഞ്ഞെടുക്കാൻ കഴിയില്ലെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. എല്ലാ പുതുക്കലുകൾക്കും റൈഡർ തുടരേണ്ടതുണ്ട്..

ഈ റൈഡർ തിരഞ്ഞെടുക്കുമ്പോൾ നൽകേണ്ട ചില നോൺ-മെഡിക്കൽ ഇനങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

· ബെൽറ്റുകൾ/ബ്രേസുകൾ

· കോൾഡ്/ഹോട്ട് പായ്ക്ക്

· നെബുലൈസർ കിറ്റ്

· സ്റ്റീം ഇൻഹേലർ

· സ്പേസർ

· തെർമോമീറ്റർ മുതലായവ.

റെസ്പെക്ട് - സീനിയർ കെയർ റൈഡർ

റെസ്പെക്ട്- സീനിയർ കെയർ റൈഡറിനുള്ള മിസ്ഡ് കോൾ നമ്പർ : 9152007550

 

നമ്മുടെ വ്യക്തിഗത, പ്രൊഫഷണൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രയത്നിക്കുമ്പോൾ, വിജയത്തിൻ്റെ ഭ്രമണപഥത്തിൽ മുഴുകിയിരിക്കുന്നതിനാൽ നമുക്ക് മറ്റൊന്നിനും സമയമുണ്ടാകില്ല. ഈ സമയത്ത് നിങ്ങളുടെ മാതാപിതാക്കളുടെ വിവിധ ഹെൽത്ത് കെയർ ആവശ്യങ്ങൾ സമയബന്ധിതമായി പരിപാലിക്കാൻ നിങ്ങൾക്ക് കഴിയാതെ വരാനുള്ള സാധ്യതയുണ്ട്.

നിങ്ങൾ അവരോടൊപ്പം താമസിക്കുകയാണെങ്കിലും അല്ലെങ്കിൽ മറ്റൊരു സംസ്ഥാനം/രാജ്യത്ത് താമസിക്കുകയാണെങ്കിലും, നിങ്ങളുടെ തിരക്കുകൾക്കിടയിലും മുതിർന്നവരുടെ നിരന്തര പരിചരണ പങ്കാളിയാകാൻ നിങ്ങൾക്ക് കഴിയും. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കാതൽ പരിചരണമാണ്, അതിനാൽ ഞങ്ങൾ റെസ്പെക്ട്- സീനിയർ കെയർ റൈഡർ അവതരിപ്പിച്ചു. മാതാപിതാക്കൾക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് റൈഡർ, പരിചരണം മികച്ചതും എളുപ്പവുമാക്കി.

എന്താണ് റെസ്പെക്ട്- സീനിയർ കെയർ റൈഡർ?

എല്ലാ സീനിയർ-കെയർ ആവശ്യങ്ങൾക്കുമുള്ള വൺ-സ്റ്റോപ്പ് സൊലൂഷനാണ് റെസ്പെക്ട് സീനിയർ കെയർ റൈഡർ. ഇത് ഒരു ഹെൽത്ത് ഇൻഷുറൻസ് റൈഡർ മുതിർന്ന പൗരന്മാർക്ക് സമയബന്ധിതമായ പരിചരണവും സഹായവും നൽകുന്നു. 

മാതാപിതാക്കളെ പരിപാലിക്കുക എന്നത് പറയുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ദൈനംദിന കാര്യങ്ങളിൽ അവരെ സഹായിക്കാൻ അവരുടെ അരികിൽ ഇല്ലെന്ന കുറ്റബോധം അത്ര നല്ലതല്ല. റെസ്‌പെക്ട്- സീനിയർ കെയർ റൈഡർ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ മുഴുവൻ സമയവും സ്ഥിരമായ സുരക്ഷയുടെ അനുഭവം എളുപ്പത്തിൽ പുനഃസൃഷ്ടിക്കാം

 

റെസ്പെക്ട്- സീനിയർ കെയർ റൈഡർ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം

റെസ്പെക്ട്- സീനിയർ കെയർ റൈഡറിനുള്ള യോഗ്യതാ മാനദണ്ഡം താഴെയുള്ള പട്ടിക കാണിക്കുന്നു:

 

മാനദണ്ഡങ്ങൾ

വിശദാംശങ്ങൾ

പ്രവേശന പ്രായം

50 വയസ്, അതിൽ കൂടുതൽ

പോളിസി കാലയളവ്

അടിസ്ഥാന ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ കാലയളവ് പ്രകാരം. കൂടാതെ, അടിസ്ഥാന പോളിസിയുടെ മധ്യത്തിൽ റൈഡർ തിരഞ്ഞെടുക്കാൻ കഴിയില്ല

പ്രീമിയം

തിരഞ്ഞെടുത്ത പ്ലാൻ പ്രകാരം

 

കുറിപ്പ്: കൂടുതൽ വിവരങ്ങൾക്ക്, ദയവായി പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

 

റെസ്പെക്ട്- സീനിയർ കെയർ റൈഡറിന് കീഴിൽ ലഭ്യമായ പ്ലാനുകൾ എന്തൊക്കെയാണ്

നിങ്ങൾ ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുടെ മികച്ച സംരക്ഷണത്തിനായി റെസ്പെക്ട്- സീനിയർ കെയർ റൈഡർ ചേർക്കാൻ നിങ്ങൾ നോക്കണം. നിങ്ങൾ നിലവിലെ കസ്റ്റമർ ആണെങ്കിൽ, പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് ഈ റൈഡറെ ഉൾപ്പെടുത്താം.

റെസ്പെക്ട്- സീനിയർ കെയർ റൈഡർ വ്യത്യസ്ത സവിശേഷതകൾ ഉള്ള മൂന്ന് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുക. താഴെയുള്ള ഗ്രിഡ് എല്ലാ പ്ലാനുകളുടെയും റെസ്പെക്ട്- സീനിയർ കെയർ റൈഡർ ആനുകൂല്യങ്ങൾ കാണിക്കുന്നു: 

 

പരിരക്ഷിക്കുന്നു

പ്ലാൻ 1

പ്ലാൻ 2

പ്ലാൻ 3

അടിയന്തര റോഡ് ആംബുലൻസ് സേവനം

✓  

പ്ലാൻ ചെയ്ത റോഡ് ആംബുലൻസ് സേവനം

സ്മാർട്ട് വാച്ച് വഴിയുള്ള ഫോൾ ഡിറ്റക്ഷൻ ടെക്നോളജി

ഇല്ല

ഇല്ല

✓  

വീട്ടിലെ ഫിസിയോതെറാപ്പി സേവനം

ഇല്ല

വീട്ടിൽ നഴ്സിംഗ് കെയർ

ഇല്ല

സൈക്കോളജിക്കൽ സേവനങ്ങൾക്കുള്ള ടെലി-കൺസൾട്ടേഷൻ സേവനം

ഇല്ല

കൺസിയേർജ് അസിസ്റ്റൻസ് സർവ്വീസ്

✓  

✓  

പ്രീമിയം (ജിഎസ്‌ടി ഒഴികെ)

രൂ. 710

രൂ. 2088

രൂ. 7497

ഓപ്ഷണൽ പരിരക്ഷയ്ക്കുള്ള അധിക പ്രീമിയം (ജിഎസ്‌ടി ഒഴികെ) അൺലിമിറ്റഡ് മെഡിക്കൽ ടെലി-കൺസൾട്ടേഷൻ സർവ്വീസുകൾ

രൂ. 197

രൂ. 197

രൂ. 217

 

 

ശ്രദ്ധിക്കുക: കൂടുതൽ വിവരങ്ങൾക്ക്, ദയവായി പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

 

റെസ്പെക്ട്- സീനിയർ കെയർ റൈഡറിന്‍റെ പ്രയോജനങ്ങൾ

ഞങ്ങളോടൊപ്പം, മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണം ലഭിക്കും. റെസ്പെക്ട്- സീനിയർ കെയർ റൈഡറിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ നമുക്ക് ചുരുക്കമായി മനസ്സിലാക്കാം:

· ആംബുലൻസ് സേവനം

✓ എമർജൻസി റോഡ് ആംബുലൻസ് സർവ്വീസ് (ഓരോ ഇൻഷുർ ചെയ്ത വ്യക്തിക്കും ഒരു വർഷത്തിൽ 2 ആംബുലൻസ് സർവ്വീസുകൾ വരെ)

✓ പ്ലാൻ ചെയ്ത റോഡ് ആംബുലൻസ് സർവ്വീസ് (ഓരോ ഇൻഷുർ ചെയ്ത വ്യക്തിക്കും ഒരു വർഷത്തിൽ 2 വരെ ആംബുലൻസ് സർവ്വീസുകൾ)

· സ്മാർട്ട് വാച്ച് വഴിയുള്ള ഫോൾ ഡിറ്റക്ഷൻ ടെക്നോളജി

· വീട്ടിൽ ഫിസിയോതെറാപ്പി സേവനം (വർഷത്തിൽ 5 ദിവസം വരെ, പ്രതിദിനം 1 മണിക്കൂർ വരെ സെഷൻ)

· വീട്ടിൽ നഴ്സിംഗ് കെയർ (വർഷത്തിൽ 5 ദിവസം, പ്രതിദിനം 12 മണിക്കൂർ)

· അൺലിമിറ്റഡ് മെഡിക്കൽ ടെലി-കൺസൾട്ടേഷൻ സേവനങ്ങൾ

· സൈക്കോളജിക്കൽ അവസ്ഥകൾക്കുള്ള ടെലി-കൺസൾട്ടേഷൻ സേവനങ്ങൾ (ഒരു വർഷത്തിൽ 2 വരെ കൺസൾട്ടേഷനുകൾ)

· കൺസിയേർജ് അസിസ്റ്റൻസ് സർവ്വീസ്

✓ ഡെയ്‌ലി കെയർ / ഹോം അസിസ്റ്റൻസ് 

-  വീട്ടിൽ ഫിസിയോതെറാപ്പി ക്രമീകരിക്കുന്നതിനുള്ള സഹായം

-  വീട്ടിൽ നഴ്സിംഗ് ക്രമീകരിക്കുന്നതിനുള്ള സഹായം

-  ഹോസ്പിറ്റലിൽ/ലാബോറട്ടറിയിൽ അപ്പോയിൻ്റ് മെന്‍റ് ബുക്കിംഗ് സഹായം

-  എയർ കണ്ടീഷനിംഗ്/വാട്ടർ പ്യൂരിഫയർ/വാഷിംഗ് മെഷീൻ റിപ്പയർ, മെയിന്‍റനൻസ് സേവനങ്ങൾ എന്നിവ ബുക്ക് ചെയ്യുന്നതിനുള്ള സഹായം

-  ഇലക്ട്രീഷ്യൻ, പ്ലംബർ, കാർപ്പന്‍റർ സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള സഹായം

-  കീട നിയന്ത്രണ സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള സഹായം

-  കാർ വാഷ്/സാനിറ്റൈസേഷൻ സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള സഹായം

✓ സൈബർ അസിസ്റ്റൻസ്

-  ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എങ്ങനെ ബ്ലോക്ക് ചെയ്യാം എന്നത് സംബന്ധിച്ച സഹായം

-  മൊബൈൽ ഫോണുകളും അവയുടെ ഉപയോഗവും മനസ്സിലാക്കുന്നതിനുള്ള സഹായം

-  ഒടിടി (ഓവർ ദ ടോപ്പ്) മീഡിയ ഡൗൺലോഡ് ചെയ്യുന്നതിനും പേമെന്‍റുകൾ നടത്തുന്നതിനും മറ്റും സഹായം.

-  ആവശ്യാനുസരണം ഗാഡ്ജറ്റ്/ആപ്പ് ഉപയോഗത്തിനുള്ള സഹായം ഉദാ. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് ലാബ്, മെഡിസിൻ ഓർഡറുകൾ, സീനിയർ കെയർ സംബന്ധമായ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യൽ 

✓ ട്രാവൽ അസിസ്റ്റൻസ്

-  യാത്രാ ബുക്കിംഗിന്‍റെ കാര്യത്തിൽ ആവശ്യമായ സഹായം

✓ ലീഗൽ അസിസ്റ്റൻസ്

-  വില്‍പ്പത്രം, പ്രോപ്പർട്ടി കോൺട്രാക്റ്റ് വെറ്റിംഗ് മുതലായവയിൽ നിയമപരമായ ഉപദേശം തേടുന്നതിനുള്ള സഹായം.

*ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല.

ശ്രദ്ധിക്കുക: *സാധാരണ ടി&സി ബാധകം.. കൂടുതൽ വിവരങ്ങൾക്ക്, ദയവായി പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

 

നിങ്ങളുടെ മാതാപിതാക്കൾക്ക് അവർ നിങ്ങൾക്ക് നൽകിയ അതേ പരിചരണവും കരുതലും സ്നേഹവും നൽകുക. ഞങ്ങളുടെ ചെറിയ പരിചരണത്തിനൊപ്പം മുതിർന്ന പൗരന്മാർക്ക് ഒരു ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനായി ഒന്നിച്ച് നീങ്ങാം. 

 

എന്തുകൊണ്ട് ബജാജ് അലയൻസിൽ നിന്ന് ഹെല്‍ത്ത് ഇൻഷുറൻസ് വാങ്ങണം?

ഹെൽത്ത് ഇൻഷുറൻസിന്‍റെ കാര്യത്തിൽ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് അതിന്‍റെ വൈവിധ്യമാർന്ന ചെലവ് കുറഞ്ഞ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ കൊണ്ട് തീർച്ചയായും രാജ്യത്ത് മുൻപന്തിയിലാണ്. ഇപ്പോൾ, നിങ്ങളുടെ ആവശ്യമനുസരിച്ച് ഈ പ്ലാനുകൾ കസ്റ്റമൈസ് ചെയ്യാം.

സമയത്തിന്‍റെയും നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിന്‍റെയും പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ, അത് സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പ്രതികൂല സാഹചര്യം ഏത് സമയത്തും സംഭവിക്കാം. ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ ഞങ്ങൾ നിങ്ങൾക്ക് താഴെപ്പറയുന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു:

ക്യാഷ്‌ലെസ് ഹോസ്പിറ്റലുകൾ

രാജ്യത്തുടനീളം 8,000+

ക്ലെയിം സെറ്റിൽമെന്‍റ് സമയം

ക്യാഷ്‌ലെസ് ക്ലെയിമുകൾ 60 മിനിറ്റിനുള്ളിൽ

ക്ലെയിം പ്രോസസ്

ക്യാഷ്‌ലെസ്, റീഇംബേഴ്സ്മെന്‍റ് പ്രോസസ്

 

വേഗത്തിലുള്ള ക്ലെയിം പ്രോസസ്സിംഗിനായി ഇൻ-ഹൗസ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം

ക്യുമുലേറ്റീവ് ബോണസ്

മുൻ വർഷം ക്ലെയിം ഇല്ലാതെ ഒരു പോളിസി പുതുക്കിയാൽ, ആദ്യത്തെ 2 വർഷത്തേക്ക് ഇൻഷ്വേർഡ് തുക 50% വർദ്ധിപ്പിക്കും

അടുത്ത 5 വർഷത്തേക്ക് പ്രതിവർഷം 10%. ഇൻഷ്വേർഡ് തുകയുടെ പരമാവധി 150% വരെ 

എല്ലാ ഹെൽത്ത് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്കും ലഭ്യമായ സവിശേഷതകൾ.

ഹെൽത്ത് സിഡിസി

ഡയറക്ട് ക്ലിക്കിലെ ഹെൽത്ത് ക്ലെയിം ഒരു ആപ്പ് അടിസ്ഥാനമാക്കിയുള്ള ഫീച്ചറാണ്, അത് പോളിസി ഉടമകളെ ക്ലെയിമുകൾ എളുപ്പത്തിൽ ആരംഭിക്കാനും ട്രാക്ക് ചെയ്യാനും അനുവദിക്കുന്നു. പോളിസി ഉടമകൾക്ക് ₹ 20,000 വരെയുള്ള മെഡിക്കൽ ചെലവുകൾക്കായി ക്ലെയിം ചെയ്യാം

ഇൻഷ്വേർഡ് തുക

ഒന്നിലധികം ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ

എന്തുകൊണ്ട് ഞങ്ങളിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് വാങ്ങണം?

 

Why Buy Health Insurance With Us

 

 

ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഒമിക്രോൺ, കോവിഡ്-19 വേരിയന്‍റുകൾക്ക് പരിരക്ഷ നൽകുന്നു

മെഡിക്കൽ ഇൻഷുറൻസ് ഉണ്ടാവുക എന്നത് ഒരു ആഡംബരമല്ല, മറിച്ച് ആവശ്യമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പ്രിവന്‍റീവ് ഇൻഷുറൻസ് കവറേജിന്‍റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പാൻഡെമിക് അതേക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിച്ചു. 

അടിയന്തിര സാഹചര്യങ്ങൾ മുൻകൂർ അറിയിപ്പുമായല്ല വരികയെന്ന് മനസ്സിലാക്കുന്നതിനുള്ള ക്ലാസിക് ഉദാഹരണമാണ് കോവിഡ്-19. മാത്രമല്ല, സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് എത്ര പ്രധാനമാണെങ്കിലും, ഇതുപോലുള്ള ഒരു മെഡിക്കൽ അടിയന്തരാവസ്ഥയ്ക്ക് തയ്യാറായില്ലെങ്കിൽ എളുപ്പത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാം. ബജാജ് അലയൻസിന്‍റെ പോളിസി ഉപയോഗിച്ച്, നിങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കാം. 

ബജാജ് അലയൻസ് ജിഐസിയിൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് ഞങ്ങൾ ഏറെ മുൻഗണന നൽകുന്നു, നിങ്ങൾ സമ്മർദ്ദത്തിലാകുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ചെലവ് കുറഞ്ഞ പ്രീമിയം നിരക്കിൽ കൊറോണവൈറസ് കാരണം ഉണ്ടാകുന്ന ചികിത്സയ്ക്കും ചെലവുകൾക്കും ഞങ്ങളുടെ ഇൻഷുറൻസ് പ്ലാനുകൾ പരിരക്ഷ നൽകുന്നു.

കൊറോണവൈറസിന് പരിരക്ഷ നൽകുന്ന ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു:

  • ബജാജ് അലയൻസ് ഇൻഡിവിജ്വൽ ഹെൽത്ത് ഗാർഡ്
  • ബജാജ് അലയൻസ് ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഗാർഡ്
  • ബജാജ് അലയൻസ് സിൽവർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ
  • ബജാജ് അലയൻസ് ആരോഗ്യ സഞ്ജീവനി പ്ലാൻ
  • ബജാജ് അലയൻസ് കൊറോണ കവച് പോളിസി

*ഇത് സമ്പൂർണ്ണ ലിസ്റ്റ് അല്ലെന്നത് ദയവായി ശ്രദ്ധിക്കുക. കോവിഡ് സംബന്ധമായ ചികിത്സ എല്ലാ ബജാജ് അലയൻസ് ഹെൽത്ത് ഇൻഡംനിറ്റി പോളിസികളിലും പരിരക്ഷിക്കപ്പെടുന്നു

ബേസ് പ്ലാനിലേക്ക് ഹെൽത്ത് പ്രൈം റൈഡർ ചേർക്കുന്നതും നിങ്ങൾക്ക് പരിഗണിക്കാം. ടെലികൺസൾട്ടേഷൻ പരിരക്ഷയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുക. ഇവിടെ ഇൻഷുർ ചെയ്ത അംഗത്തിന് സുഖമില്ലാതാകുമ്പോൾ വീഡിയോ, ഓഡിയോ, അല്ലെങ്കിൽ ചാറ്റ് ചാനൽ വഴി ലിസ്റ്റുചെയ്തിരിക്കുന്ന ഒരു ഡോക്ടറെ എളുപ്പത്തിൽ കാണാനാകും.

നിങ്ങൾക്കുള്ള ഒരു കോവിഡ്-19-നിർദ്ദിഷ്‌ട ഹെൽത്ത് ഇൻഷുറൻസ് പ്ലാനാണ് കൊറോണ കവച് പോളിസി. നോവൽ കൊറോണ വൈറസിനെതിരെ പോരാടാൻ പൂർണ്ണമായും തയ്യാറാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഗുണകരമാണ്. കോവിഡ്-19 മായി ബന്ധപ്പെട്ട എല്ലാ പ്രധാന മെഡിക്കൽ ആവശ്യകതകളും ഈ പ്ലാൻ നിറവേറുന്നു, ഇത് പൊതുവെ ഒരു റെഗുലർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ പരിരക്ഷിച്ചേക്കില്ല.

കോവിഡ്-19 ന്‍റെ ചികിത്സയെ സംബന്ധിച്ചിടത്തോളം, രോഗബാധിതനായ ഒരു വ്യക്തിക്ക് വീട്ടിലോ ആശുപത്രിയിലോ ചികിത്സ തേടാം. ചികിത്സയുടെ രണ്ട് കോഴ്സുകൾക്കും നിങ്ങൾക്ക് പരിരക്ഷ ലഭിക്കും. കോവിഡ്-19 ഹോസ്പിറ്റലൈസേഷൻ, ഹോം കെയർ ചികിത്സാ ചെലവുകൾ, ആയുഷ് ചികിത്സ, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ എന്നിവയ്ക്ക് ഈ പ്ലാൻ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഇൻഷ്വേർഡ് തുക വരെയുള്ള കോവിഡ് ചികിത്സയ്ക്കൊപ്പം ഏതെങ്കിലും രോഗാവസ്ഥയുടെ ചികിത്സയ്‌ക്ക് വേണ്ടി വരുന്ന ചെലവുകളും ഇത് പരിരക്ഷിക്കുന്നു.

കോവിഡ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് കീഴിൽ ക്ലെയിം അനുവദനീയമാകുമ്പോൾ പിപിഇ കിറ്റുകൾ, കയ്യുറകൾ, ഓക്സിജൻ എന്നിവയുടെ ചെലവ് കൊറോണ കവച് പോളിസി പരിരക്ഷിക്കുന്നതാണ്. കൊറോണ കവച് പോളിസിക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകൾ നമ്മുക്ക് പരിശോധിക്കാം:

പ്രവേശന പ്രായം (പരമാവധി)

65 വയസ്സ്

പോളിസി കാലയളവ്

3.5/6.5/9.5 മാസം

വെയിറ്റിംഗ് പിരീഡ്

15 ദിവസം

പ്രീമിയം പേമെന്‍റ് ടേം

സിംഗിൾ

പ്രീ-പോളിസി മെഡിക്കൽ

ബാധകമല്ല

2023 ൽ മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള 7 ചോദ്യങ്ങൾ

1. ഏത് തരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് എന്‍റെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്?

നിങ്ങൾ പോളിസി സീറോ ഡൗൺ ചെയ്യുന്നതിന് മുമ്പ്, ആവശ്യങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ എല്ലാ മെഡിക്കൽ ആവശ്യങ്ങളും നിറവേറ്റുന്ന ശരിയായ തരം പോളിസി തിരഞ്ഞെടുക്കുക.

 

2. എന്‍റെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിന് എനിക്ക് മതിയായ കവറേജ് ഉണ്ടോ?

ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ കാര്യം വരുമ്പോൾ, മെഡിക്കൽ പണപ്പെരുപ്പം കണക്കിലെടുക്കുക. നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്ന ഇൻഷ്വേർഡ് തുക തിരഞ്ഞെടുത്ത് എല്ലാ ആവശ്യങ്ങളും നിറവേറ്റുക.

 

3. ഈ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ എന്‍റെ പോക്കറ്റിന് ഇണങ്ങുന്നതാകുമോ?

ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നതിന്‍റെ പ്രധാന നേട്ടം ഒരിക്കലും പറഞ്ഞറിയിക്കാനാവില്ല. ഒരു ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുന്നത്, നിങ്ങൾ കഠിനാധ്വാനം ചെയ്‌ത സമ്പാദ്യം പാഴാക്കാതെ തന്നെ ആവശ്യമുള്ള സമയങ്ങളിൽ മികച്ച വൈദ്യസഹായം ലഭിക്കാൻ നിങ്ങളെ സഹായിക്കും. ഹോസ്പിറ്റലൈസേഷൻ ചെലവുകളേക്കാൾ കൂടുതൽ പരിരക്ഷ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഓഫർ ചെയ്യുന്നുണ്ട്.

 

4. ഇൻഷുറർ വിപുലമായ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളും വേഗത്തിലുള്ള ക്ലെയിം പ്രോസസുകളും വാഗ്ദാനം ചെയ്യുമോ

ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുമ്പോൾ വിലയിരുത്തേണ്ട ഒരു നിർണായക വശമാണ് നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ. നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ ക്യാഷ്‌ലെസ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്നതുമാണ് പ്രധാന കാരണം. ഡിഡക്ടബിൾ ഒഴികെ ക്യാഷ്‌ലെസ് ചികിത്സയ്ക്ക് നിങ്ങൾ ഒരു ഗണ്യമായ തുക അടയ്‌ക്കേണ്ടതില്ലാത്തതിനാൽ, നിങ്ങളുടെ സമീപത്ത് ഒരു നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ഉണ്ടായിരിക്കുന്നത് ഉപയോഗപ്രദമാകും.

ബജാജ് അലയൻസ് ജിഐസിയിൽ ഞങ്ങൾക്ക് ഇന്ത്യയിലുടനീളം 8000+ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ ഉണ്ട്. നിങ്ങളെയും നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തെയും സംരക്ഷിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ശരാശരി ക്ലെയിം സെറ്റിൽമെന്‍റ് സമയം ഏകദേശം 1 മണിക്കൂറാണ്. ഹെൽത്ത് ഇൻഷുറൻസ് ഇൻഡസ്ട്രിയിലെ ഏറ്റവും വേഗതയേറിയ ക്ലെയിം സെറ്റിൽമെന്‍റ് കാലയളവാണിത്.

 

5. ബദൽ തെറാപ്പിക്കൊപ്പമുള്ള ചികിത്സയ്ക്ക് ഈ പ്ലാൻ പരിരക്ഷ നൽകുമോ?

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, ആയുർവേദ, ഹോമിയോപ്പതി ഹോസ്പിറ്റലൈസേഷന് ഞങ്ങൾ പരിരക്ഷ നൽകുന്നുണ്ട്. എന്നിരുന്നാലും, നാച്ചുറോപ്പതി, അക്യുപംക്ചർ, മാഗ്നെറ്റിക് തെറാപ്പി തുടങ്ങിയ മറ്റ് ചികിത്സകൾ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ പരിരക്ഷിക്കപ്പെടുന്നില്ല. എന്നിരുന്നാലും, ഇത് ഇൻഷുറർമാർക്ക് ഇടയിലും പ്ലാനുകൾക്കിടയിലും പരസ്പരം വ്യത്യാസപ്പെടാം. അതിനാൽ, പ്ലാൻ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും ആവശ്യങ്ങൾ വിലയിരുത്തുകയും ചെയ്തതിന് ശേഷം മാത്രമേ വാങ്ങൽ തീരുമാനം എടുക്കാൻ പാടുള്ളൂ.

 

6. എന്‍റെ ആവശ്യങ്ങൾ മാറിയാൽ ഈ മെഡിക്കൽ ഇൻഷുറൻസ് പോളിസി ഉതകുന്നതാകുമോ?

പോളിസി ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് നിങ്ങൾക്ക് നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റങ്ങൾ വരുത്താം. 

 

7. പോളിസിയിൽ എന്തെങ്കിലും മൂല്യവർദ്ധിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടോ?

മൂല്യവർദ്ധിത സേവനങ്ങൾ പ്ലാനിൽ നിന്ന് പ്ലാനിലേക്ക് വ്യത്യസ്തമാണ്. നിങ്ങൾ ഏതെങ്കിലും പ്ലാൻ തീരുമാനിക്കുന്നതിന് മുമ്പ്, പരമാവധി ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് പോളിസി, അതിന്‍റെ ഉൾപ്പെടുത്തലുകൾ, ഒഴിവാക്കലുകൾ എന്നിവ മനസ്സിലാക്കുന്നത് നല്ലതാണ്.

ഹെൽത്ത് ഇൻഷുറൻസ് കവറേജ്

  • In Patient Hospitalization

    ഇൻ പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ

    ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ, ഏതെങ്കിലും അസുഖം, അപകടം, അല്ലെങ്കിൽ പരിക്കുകൾ എന്നിവയ്‌ക്കായി നിങ്ങൾ ആശുപത്രിയിൽ സ്വീകരിക്കുന്ന ഏതെങ്കിലും മെഡിക്കൽ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് അതീവ ശ്രദ്ധയോടെ പരിരക്ഷ നൽകും.

  • Pre & Post Hospitalization expenses

    ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ

    ഈ ചെലവുകൾ നിങ്ങൾ സ്വീകരിക്കുന്ന ട്രീറ്റ്‌മെന്‍റുമായി ബന്ധപ്പെട്ടതാണെങ്കിൽ, യഥാക്രമം 60 ദിവസം, 90 ദിവസം വരെയുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് പരിരക്ഷ ലഭിക്കുന്നതാണ്.

  • Organ donor expenses

    അവയവ ദാതാവിന്‍റെ ചെലവുകൾ

    ആരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ ഒരു അവയവം ദാനം ചെയ്യുന്നത് ഒരു മഹത്തായ കർമ്മമാണ്, ഈ ഉല്‍കൃഷ്‌ടപ്രവൃത്തിക്കായി ഞങ്ങൾ ബജാജ് അലയൻസ് നിങ്ങളെ കഴിയുന്നത്ര പിന്തുണയ്ക്കും. ഞങ്ങളുടെ മിക്ക പ്ലാനുകളും അവയവ ദാനവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ/മെഡിക്കൽ നടപടിക്രമങ്ങൾക്ക് സാമ്പത്തികമായി പരിരക്ഷ നൽകും.

  • Day care procedures

    ഡേ-കെയർ നടപടിക്രമങ്ങൾ

    സാങ്കേതികവിദ്യയുടെ പുരോഗതിയാൽ ചെറിയ മെഡിക്കൽ നടപടിക്രമങ്ങൾക്കായി 24 മണിക്കൂറിലധികം നിങ്ങൾ ആശുപത്രിയിൽ തുടരേണ്ടതില്ല ഡേ-കെയർ നടപടിക്രമങ്ങൾ. കൂടാതെ, ഈ ട്രീറ്റ്‌മെന്‍റുകൾക്കും ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.

  • Ambulance Charges

    ആംബുലൻസ് ചാർജ്

    നിങ്ങൾ ആശുപത്രിയിലേക്ക് പോകുമ്പോഴോ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴോ ഉണ്ടാകാനിടയുള്ള ആംബുലൻസ് ചാർജുകൾക്ക് ബജാജ് അലയൻസിൽ നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു.

  • Convalescence Benefit

    കോൺവാലസൻസ് ആനുകൂല്യം

    ബജാജ് അലയൻസിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഉപയോഗിച്ച്, 10 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ കാലയളവിലേക്ക് തുടർച്ചയായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് പ്രതിവർഷം രൂ. 5,000 ന്‍റെ ആനുകൂല്യ പേഔട്ടിന് യോഗ്യതയുണ്ടായിരിക്കും.

  • Ayurvedic / Homeopathic expenses

    ആയുർവേദ, ഹോമിയോപ്പതി ചെലവുകൾ

    നിങ്ങൾ ബദൽ തെറാപ്പി ട്രീറ്റ്‌മെന്‍റ് ആയി എടുക്കാൻ സാധ്യതയുള്ള ആയൂർവേദ, ഹോമിയോപ്പതി ട്രീറ്റ്‌മെന്‍റുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ഞങ്ങൾ പരിരക്ഷ നൽകുന്നു.

  • Maternity expenses and new born baby cover

    പ്രസവ ചെലവുകളും നവജാതശിശുവിനുള്ള പരിരക്ഷയും

    ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രസവ ചെലവുകൾക്കും നവജാത ശിശുവിന്‍റെ ചികിത്സയ്ക്കുള്ള ചെലവുകൾക്കും ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നിങ്ങൾക്ക് പരിരക്ഷ നൽകും.

  • Daily Cash Benefit

    പ്രതിദിന ക്യാഷ് ആനുകൂല്യം

    ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഉപയോഗിച്ച് നിങ്ങൾക്ക് ഡെയ്‌ലി ക്യാഷ് ബെനിഫിറ്റ് നേടാൻ കഴിയും, അത് ആശുപത്രിയിൽ നിങ്ങളെ അനുഗമിക്കുന്ന ഒരാളുടെ താമസത്തിനുള്ള പണമടയ്ക്കാൻ ഉപയോഗിക്കാം.

ഇത് നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് കവറേജ് സംബന്ധിച്ച് ഒരു ധാരണ നൽകുമെങ്കിലും, അവർ വാഗ്ദാനം ചെയ്യുന്ന വിവിധ അധിക ആനുകൂല്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ എല്ലായ്‌പ്പോഴും ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുമായി പരിശോധിക്കണം. കൂടാതെ, ഉൾപ്പെടുത്തലുകളുടെയും ഒഴിവാക്കലുകളുടെയും വിശദമായ പട്ടിക പരിശോധിക്കുന്നതിന്, ഇത് പരിശോധിക്കുക ഹെൽത്ത് ഇൻഷുറൻസ് പോളിസി സംഹിത

 

ഒഴിവാക്കലുകൾ

ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പൊതുവായ ഒഴിവാക്കലുകൾ ഇവയാണ്:

  • യുദ്ധം:

    യുദ്ധം മൂലമുണ്ടാകുന്ന ചികിത്സാ ചെലവുകൾക്കായി ഉന്നയിച്ച ക്ലെയിമുകൾക്ക് ഞങ്ങളുടെ ഹെൽത്ത് പോളിസികൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നില്ല.

  • ദന്ത ചികിത്സ:

    ഗുരുതരമായ ആഘാതമുള്ള പരിക്കോ ക്യാൻസറോ അല്ലാതെയുള്ള ഡെന്‍റൽ ട്രീറ്റ്‌മെന്‍റുകൾക്ക് ഞങ്ങളുടെ ഇൻഷുറൻസ് പോളിസികൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നതല്ല.

  • ബാഹ്യ ഉപകരണങ്ങള്‍/ഡിവൈസുകൾ:

    കണ്ണടകൾ, കോണ്ടാക്ട് ലെൻസുകൾ, ശ്രവണ സഹായങ്ങൾ, ക്രച്ചസ്, കൃത്രിമ കൈകാലുകൾ, കൃത്രിമ പല്ലുകൾ മുതലായവയുടെ ചെലവും ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നൽകുന്ന കവറേജിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.

  • മനഃപൂർവ്വം വരുത്തിയ പരിക്ക്:

    നിങ്ങളുടെ പരിപാലനം ഞങ്ങളുടെ മുൻ‌ഗണനയാണ്, സ്വയം പരിക്കേൽപ്പിക്കുന്നതിലൂടെ നിങ്ങൾ വേദനിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഞങ്ങളുടെ പോളിസികൾ മനഃപൂർവ്വമുള്ള സ്വയം പരിക്കുകൾക്ക് പരിരക്ഷ നൽകുന്നില്ല.

  • പ്ലാസ്റ്റിക് സർജ്ജറി:

    ക്യാൻസർ, പൊള്ളൽ അല്ലെങ്കിൽ ആകസ്മികമായ ശാരീരിക പരിക്ക് എന്നിവയുടെ ചികിത്സക്ക് അല്ലാതെ നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള കോസ്‌മെറ്റിക് സർജറി ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസികളുടെ കവറേജിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

  • ഇന്ത്യക്ക് പുറത്തുള്ള ട്രീറ്റ്‌മെന്‍റ്:

    ഇന്ത്യയ്ക്ക് പുറത്ത് നിങ്ങൾക്ക് ലഭിക്കുന്ന ഒരു ചികിത്സയ്ക്കും ഞങ്ങളുടെ ഇൻഷുറൻസ് പോളിസികൾ പരിരക്ഷ നൽകുന്നില്ല.

മെഡിക്കൽ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കുക

ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് അത്ര പ്രധാന്യമേറിയതല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. നമ്മൾ പലപ്പോഴും ചിന്തിക്കുന്ന പൊതുവായ കാര്യങ്ങളുടെ ചുരുക്കവിവരണം ഇതാ:

  • നിങ്ങളുടെ കോർപ്പറേറ്റ് പോളിസി കാരണം കോംപ്രിഹെൻസീവ് ഹെൽത്ത് പരിരക്ഷ ഒഴിവാക്കുന്നു

    ചികിത്സാ ചെലവുകൾ നിറവേറാൻ കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പോളിസി മാത്രം മതിയെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങളെ ജോലി കാലയളവിൽ മാത്രമെ പരിരക്ഷിക്കുകയുള്ളൂ. അതിനാൽ നിങ്ങൾ ജോലി ഉപേക്ഷിക്കുമ്പോഴോ കമ്പനി മാറുമ്പോഴോ, നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടും. പ്രൊബേഷൻ സമയത്ത് ചില കമ്പനികൾ ഇൻഷുറൻസ് പരിരക്ഷ നൽകുകയില്ല. കോർപ്പറേറ്റ് മെഡിക്കൽ ഇൻഷുറൻസ് സാധാരണയായി കുറഞ്ഞ ഇൻഷുറൻസ് തുകയാണ് വാഗ്ദാനം ചെയ്യുന്നത്, കൂടാതെ സമഗ്രമായ കവറേജ് നൽകുന്നില്ല. അതിനാൽ, കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു.

  • കുറഞ്ഞ ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുന്നു

    നിങ്ങൾ ഒരു മെട്രോ നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ, അത്തരം നഗരങ്ങളിൽ വൈദ്യചികിത്സ കൂടുതലായതിനാൽ ഉയർന്ന ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെടുന്നു. അതിനാൽ, മതിയായ കവറേജ് ഇല്ലാത്ത ഒരു പോളിസി വാങ്ങുന്നത് ദീർഘകാലത്തേക്ക് പ്രയോജനകരമല്ല. ആവശ്യമനുസരിച്ച് ചികിത്സാ ചെലവുകൾക്ക് പരിരക്ഷ നൽകുന്ന ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ആശ്രിതർ ഉണ്ടെങ്കിൽ, അവരുടെ ആവശ്യങ്ങൾ, മെഡിക്കൽ പണപ്പെരുപ്പം എന്നിവ വിലയിരുത്തി ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുക, അതുപോലെ ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുക.

  • കവറേജ് വിലയിരുത്താതെ കുറഞ്ഞ നിരക്കിലുള്ള പ്ലാൻ തിരഞ്ഞെടുക്കുന്നു

    കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാണ് എന്നതുകൊണ്ട് മാത്രം പോളിസി വാങ്ങരുത്. പോളിസി നൽകുന്ന കവറേജും ആനുകൂല്യങ്ങളും നോക്കേണ്ടത് പ്രധാനമാണ്. ഈ വശം ഒരു കാരണവശാലും അവഗണിക്കാൻ പാടില്ല. കുറഞ്ഞ പ്രീമിയത്തിൽ നിങ്ങൾ ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് പ്രധാന കവറേജ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതശൈലി കണക്കിലെടുത്ത് വർദ്ധിച്ചുവരുന്ന മെഡിക്കൽ ആവശ്യങ്ങൾ പരിപാലിക്കാൻ കഴിയുന്ന പണത്തിന് മൂല്യമുള്ള ഒരു പ്ലാൻ തിരഞ്ഞെടുക്കുക.

  • നികുതിക്കായി മാത്രം ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നു

    ഓർക്കുക, കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നത് നികുതി ലാഭിക്കുന്നതിനേക്കാൾ കൂടുതലാണ്. ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80 ഡി പ്രകാരം നികുതി ആനുകൂല്യം പ്രയോജനപ്പെടുത്താൻ നിങ്ങളെ അനുവദിക്കും. എന്നിരുന്നാലും, നിങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം, അതുവഴി ഗുരുതരമായ സമയങ്ങളിൽ, കുറഞ്ഞത് സാമ്പത്തികമായെങ്കിലും നിങ്ങൾ വിഷമിക്കേണ്ടിവരില്ല. നിങ്ങളുടെ കുടുംബത്തെ പരിപാലിക്കണമെങ്കിൽ, ഒരു ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക.

ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസിനുള്ള യോഗ്യതാ മാനദണ്ഡം

ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്ന കാര്യത്തിൽ, നിരവധി ഘടകങ്ങൾ ശ്രദ്ധിക്കണം. അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട പൊതുവായ യോഗ്യതാ മാനദണ്ഡങ്ങൾ താഴെയുള്ള പട്ടികയിലുണ്ട്: 

 

പ്രായ മാനദണ്ഡം

മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ വാങ്ങുമ്പോൾ പരിഗണിക്കേണ്ട ഒരു പ്രധാന ഘടകമാണ് പ്രായം. കുട്ടികൾക്കും മുതിർന്നവർക്കും മുതിർന്ന പൗരന്മാർക്കും ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങാം.

വ്യക്തിയുടെ പ്രായം അനുസരിച്ച് സമർപ്പിത പ്ലാനുകൾ ഉണ്ട്. സാധാരണയായി, ഒരു സ്റ്റാൻഡേർഡ് പ്ലാൻ 18 നും 65 നും ഇടയിൽ പ്രായമുള്ള വ്യക്തികളെ പരിരക്ഷിക്കുന്നു.

അടുത്തതായി, 60 വയസ്സും അതിൽ കൂടുതലുമുള്ള ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഉണ്ട്.

നേരത്തെ നിലവിലുള്ള രോഗങ്ങള്‍

വെയ്റ്റിംഗ് പിരീഡ് പൂർത്തിയാക്കിയ ശേഷം മാത്രമേ മുൻപേ നിലവിലുള്ള രോഗം പരിരക്ഷിക്കപ്പെടുകയുള്ളൂ. ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, ഇൻഷുറർ അപേക്ഷകനോട് വൃക്ക പ്രശ്നം, രക്തസമ്മർദ്ദം തുടങ്ങിയ നിലവിലെ മെഡിക്കൽ അവസ്ഥയെക്കുറിച്ച് ചോദിക്കും. 

പുകവലി ശീലങ്ങൾ

വാങ്ങൽ പ്രക്രിയയിൽ ഒരു വ്യക്തിയുടെ ജീവിതശൈലിക്കും പ്രധാന പങ്കുണ്ട്. ഉദാഹരണത്തിന്, പുകവലിക്കാരനെ അപേക്ഷിച്ച് പുകവലിക്കാത്തവരുടെ പ്രീമിയം താരതമ്യേന കുറവാണ്.

മെഡിക്കൽ ചെക്ക്-അപ്പ്

മെഡിക്കൽ ചെക്കപ്പ് പോളിസിയുടെ ഭാഗമാണ്, പ്രത്യേകിച്ച്, നിങ്ങൾക്ക് 45 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ. അതിനാൽ, മെഡിക്കൽ ഇൻഷുറൻസ് പോളിസി നൽകുന്നതിന് മുമ്പ്, ഈ വ്യക്തികൾ ഒരു മെഡിക്കൽ സ്ക്രീനിംഗ് നടത്തണം.

 

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തെ ബാധിക്കുന്ന ഘടകങ്ങൾ

ചില ഘടകങ്ങൾ നിങ്ങളുടെ പോളിസിയുടെ പ്രീമിയം നിർണ്ണയിക്കുന്നു:

  • ✓ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുക: നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം നിങ്ങൾ തിരഞ്ഞെടുത്ത കവറേജിനെയും നിങ്ങൾ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയെയും ആശ്രയിച്ചിരിക്കുന്നു.

  • ✓ പരിരക്ഷിക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം: ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിലേതുപോലെ കൂടുതൽ അംഗങ്ങളെ ഇൻഷുർ ചെയ്യേണ്ടതിനാൽ നിങ്ങളുടെ പോളിസി പ്രീമിയം മാറുന്നു.

  • ✓ പ്രായം: യുവാക്കൾ പ്രായമായവരേക്കാൾ ആരോഗ്യമുള്ളവരായതിനാൽ അവരുമായി ബന്ധപ്പെട്ട റിസ്ക്കുകൾ കുറവാണ്. അതിനാൽ, നിങ്ങൾ ചെറുപ്പക്കാരായിരിക്കുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുകയാണെങ്കിൽ പ്രീമിയം കുറവായിരിക്കും.

  • ✓ ബോഡി മാസ്സ് ഇൻഡെക്സ് (ബിഎംഐ): നിങ്ങളുടെ ഉയരവും ഭാരവും തമ്മിലുള്ള അനുപാതമാണ് ബിഎംഐ. നിങ്ങളുടെ ബിഎംഐ സാധാരണ പരിധിയേക്കാൾ കൂടുതലാണെങ്കിൽ, നിങ്ങൾ ഉയർന്ന ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടി വന്നേക്കാം.

  • ✓ മെഡിക്കൽ ഹിസ്റ്ററി: നിങ്ങളുടെ കുടുംബത്തിലുള്ളവർക്ക് ഒരു പ്രത്യേക രോഗം ഉണ്ടെങ്കിൽ അല്ലെങ്കിൽ ചില സങ്കീർണ്ണമായ മെഡിക്കൽ ഹിസ്റ്ററി ഉണ്ടെങ്കിൽ നിങ്ങൾ ഉയർന്ന പ്രീമിയം അടയ്ക്കേണ്ടി വന്നേക്കാം.

  • ✓ പുകയില ഉപഭോഗം: നിങ്ങൾ പുകവലിക്കുന്നവരോ അല്ലെങ്കിൽ പുകയിലയോ പുകയില ഉള്ള ഉൽപ്പന്നങ്ങളോ ചവയ്ക്കുന്നവരാണെങ്കിൽ പ്രീമിയം ഉയരാം.

  • ✓ ലിംഗത്വം: കൂടുതൽ ഹോസ്പിറ്റൽ സന്ദർശനങ്ങൾക്ക് സാധ്യതയുള്ളതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഉയർന്ന പ്രീമിയം അടയ്‌ക്കേണ്ടി വന്നേക്കാം.

എന്നിരുന്നാലും, നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസി പ്രീമിയത്തിലെ ഏറ്റവും വലിയ സ്വാധീനം നിങ്ങൾ തിരഞ്ഞെടുക്കുന്ന കവറേജാണ്. കവറേജ് എത്രത്തോളം വിശാലമാകുന്നോ, അത്രത്തോളം തന്നെ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്വോട്ടും വർദ്ധിക്കും.

 

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ഓൺലൈനിൽ കണക്കാക്കുന്നതിനുള്ള ഘട്ടങ്ങൾ

 

നിങ്ങളുടെ പോളിസിയിലേക്ക് അടയ്‌ക്കേണ്ട പ്രീമിയത്തിന്‍റെ കണക്കാക്കിയ തുക കണ്ടെത്താൻ നിങ്ങൾക്ക് ബജാജ് അലയൻസിന്‍റെ ഫ്രീ ഹെൽത്ത് ഇൻഷുറൻസ് കാൽക്കുലേറ്റർ ഉപയോഗിക്കാം. നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ഓൺലൈനിൽ അറിയാനുള്ള വേഗത്തിലുള്ളതും എളുപ്പമുള്ളതുമായ ഘട്ടങ്ങൾ ഇവയാണ്:

  • ഘട്ടം 1: ഓൺലൈനിലേക്ക് പോകുക ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ .

  • ഘട്ടം 2: നിങ്ങളുടെ പേര്, നിങ്ങളുടെ ജനന തീയതി, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഇൻഷുറൻസ് പോളിസി, തിരഞ്ഞെടുത്ത പ്ലാനിന് കീഴിൽ നിങ്ങൾ പരിരക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന മറ്റ് കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ, നിങ്ങളുടെ പിൻ കോഡ്, കോണ്ടാക്ട് നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ എന്‍റർ ചെയ്യുക.

  • ഘട്ടം 3: 'എന്‍റെ ക്വോട്ട് നേടുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • ഘട്ടം 4: നിങ്ങളുടെ സൗകര്യപ്രകാരം കോ-പേമെന്‍റ് തിരഞ്ഞെടുക്കാൻ കഴിയുന്ന സ്ഥലത്ത് നിങ്ങളുടെ പ്രീമിയം വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നതാണ്, തുടർന്ന് ഓൺലൈനിൽ അനുയോജ്യമായ പോളിസി വാങ്ങാൻ 'പ്ലാൻ സ്ഥിരീകരിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾക്ക് ഇൻഷുറൻസ് ക്വോട്ടുകൾ ലഭിക്കുകയും നിങ്ങളുടെ പ്രീമിയത്തിന്‍റെ ഓൺലൈൻ പേമെന്‍റ് നടത്തുകയും ചെയ്താൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി (സോഫ്റ്റ്‌കോപ്പി) ഉടൻ ലഭിക്കും.

 

നിങ്ങൾ എന്തുകൊണ്ട് ഓൺലൈനിൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യണം?

മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യുന്നത് ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് ഒരു ടാസ്ക് ആയി തീരുന്നു. നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭ്യമായതിനാൽ ആശയക്കുഴപ്പം ഉണ്ടാകുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. 

 അതിനാൽ, ഓൺലൈനിൽ പോളിസികൾ താരതമ്യം ചെയ്യുന്നതിന്‍റെ ചില പ്രധാന നേട്ടങ്ങൾ നമുക്ക് മനസ്സിലാക്കാം:

 

  • ആക്സസ് ചെയ്യാവുന്നതും സമയം ലാഭിക്കുന്നതും:

    നിങ്ങളുടെ പോളിസിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ഏതാനും ക്ലിക്കുകളിൽ ലഭ്യമാകും. ഇൻഷുറൻസ് ഏജന്‍റിനോട് സംസാരിച്ച് ചെലവഴിക്കേണ്ട സമയം ലാഭിക്കാനും ശരിയായതും വിശ്വസനീയവുമായ എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭിക്കാനും ഇത് സഹായിക്കും.

 
  • സൗജന്യ ക്വോട്ടുകൾ/ചെലവ് ഇല്ല:

    ഓൺലൈൻ കാൽക്കുലേറ്ററുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ക്വോട്ടുകൾ താരതമ്യം ചെയ്യാനും നിങ്ങളുടെ പോക്കറ്റിനും ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാനും കഴിയും. അതിന് ബ്രോക്കറേജ് അല്ലെങ്കിൽ ഏജന്‍റ് ഫീസ് ഇല്ല. മാത്രമല്ല, ഓൺലൈൻ പ്രീമിയം പേമെന്‍റ് താങ്ങാനാവുന്ന നിരക്കിൽ ഒരു പോളിസി ലഭിക്കാൻ സഹായിക്കും.

 
  • ഒന്നിലധികം പ്ലാനുകൾ എളുപ്പത്തിൽ താരതമ്യം ചെയ്യുക:

    ഓൺലൈനിൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ സൗകര്യപ്രദമായും തടസ്സരഹിതമായും താരതമ്യം ചെയ്യാം. നിങ്ങൾക്ക് പ്ലാനുകൾ കാണാനും അവയുടെ സവിശേഷതകൾ, ആനുകൂല്യങ്ങൾ, പ്രീമിയങ്ങൾ എന്നിവ താരതമ്യം ചെയ്യാനും കഴിയും. മാത്രമല്ല, പോളിസി വാങ്ങുകയോ പുതുക്കുകയോ ചെയ്യേണ്ടി വരുമ്പോൾ, അത് പേപ്പർവർക്കുകളുടെ ബുദ്ധിമുട്ടുകൾ കൂടാതെ ഡിജിറ്റലായി ചെയ്യാൻ കഴിയും.

 
  • കസ്റ്റമർ റിവ്യൂകൾ പരിശോധിക്കുക:

    വിപണിയിൽ നിരവധി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഉള്ളതിനാൽ, ഇൻഷുററെ തിരഞ്ഞെടുക്കാൻ ഓൺലൈൻ റിവ്യൂകൾ സഹായിക്കും, കൂടാതെ ആ കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്‍റ് അനുപാതവും നോക്കുക. വിപണിയിൽ നല്ല പ്രശസ്തിയുള്ള ഒരു ഇൻഷുറർ തിരഞ്ഞെടുക്കുന്നത് വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ് ഉറപ്പാക്കും.

 

ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നടപടിക്രമം

ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് ക്ലെയിം വഴി സെറ്റിൽ ചെയ്യാവുന്നതാണ്. നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം സെറ്റിൽ ചെയ്യുന്നതിനുള്ള രണ്ട് മാർഗ്ഗങ്ങളും എളുപ്പവും വേഗത്തിലുള്ളതും സൗകര്യപ്രദവുമാണ്.

  • ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ്

    നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം നൽകാതെ തന്നെ ക്യാഷ്‌ലെസ് ക്ലെയിമിന് കീഴിൽ നിങ്ങളുടെ അസുഖത്തിനുള്ള ചികിത്സ സാധ്യമാണ്. എന്നാൽ, നിങ്ങളെ ഒരു നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ.

    നിങ്ങളുടെ പോളിസിയിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് മെഡിക്കൽ ബിൽ നെറ്റ്‌വർക്ക് ഹോസ്പിറ്റൽ നിങ്ങളുടെ ഇൻഷുററുമായി നേരിട്ട് തീർപ്പാക്കുന്നതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഹെൽത്ത് ഇൻഷുറൻസ് കമ്പനികളും നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കാൻ ഉപയോഗിക്കാവുന്ന ഒരു ഹെൽത്ത് കാർഡ് നൽകുന്നുണ്ട്.

  • റീഇംബേഴ്സ്‍മെന്‍റ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ്

    നോൺ-നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ നിന്ന് നിങ്ങളുടെ അസുഖത്തിനുള്ള ചികിത്സ ലഭിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ തിരഞ്ഞെടുത്ത ഹോസ്പിറ്റൽ ഒരു നെറ്റ്‌വർക്ക് ആശുപത്രി അല്ലെങ്കിലോ, നിങ്ങൾക്ക് റീഇംബേഴ്സ്മെന്‍റ് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാം. ക്ലെയിം രജിസ്റ്റർ ചെയ്യുന്നതിന്, നിങ്ങളുടെ ഇൻഷുറൻസ് കമ്പനിക്ക് പ്രസക്തമായ ആശുപത്രി ബില്ലുകളും മെഡിക്കൽ റെക്കോർഡുകളും സമർപ്പിക്കേണ്ടതുണ്ട്. ഈ ഡോക്യുമെന്‍റുകൾ വെരിഫൈ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിൽ ക്ലെയിം തുക സെറ്റിൽ ചെയ്യുന്നതാണ്.

  • പ്ലാൻ ചെയ്ത ഹോസ്പിറ്റലൈസേഷൻ

    നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിമിര ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ നടപടിക്രമങ്ങൾക്ക് പരിരക്ഷ നൽകുകയാണെങ്കിൽ, ഒന്നും നൽകാതെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ നിങ്ങൾക്ക് ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം ഉപയോഗിക്കാം. നിങ്ങൾ ചെയ്യേണ്ടത് നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രീ-ഓതറൈസേഷൻ ഫോം പൂരിപ്പിക്കുക മാത്രമാണ്, അവർ ഈ ഫോം നിങ്ങളുടെ ഇൻഷുറൻസ് ദാതാവിന് അയക്കും, അവർ ആവശ്യമായ വിശദാംശങ്ങൾ വെരിഫൈ ചെയ്യുകയും ക്യാഷ്‌ലെസ് ചികിത്സയ്ക്ക് അപ്രൂവൽ നൽകുകയും ചെയ്യും.

  • അടിയന്തിര ഹോസ്പിറ്റലൈസേഷൻ

    അപകടം പോലെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ, നിങ്ങളുടെ ഇൻഷുറൻസ് കമ്പനി നൽകുന്ന ഹെൽത്ത് കാർഡ് ഉപയോഗിച്ച് പ്രീ-ഓതറൈസേഷൻ ലെറ്റർ സഹിതം സമർപ്പിക്കാവുന്നതാണ്. അപ്രൂവൽ ലഭിച്ചാൽ, നിങ്ങൾക്ക് ക്യാഷ്‌ലെസ് ക്ലെയിം ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇല്ലെങ്കിൽ, നിങ്ങൾക്ക് റീഇംബേഴ്സ്മെന്‍റ് ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് തിരഞ്ഞെടുക്കാം.

  • ഹെൽത്ത് സിഡിസി

    ഞങ്ങളുടെ മൊബൈൽ ആപ്പ് - കെയറിംഗ്‍ലി യുവേർസ് ഉപയോഗിച്ച് രൂ. 20,000 വരെയുള്ള നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ തൽക്ഷണം സെറ്റിൽ ചെയ്യുന്നതിന് ബജാജ് അലയൻസ് നൽകുന്ന ഒരു ഫീച്ചറാണ് ഹെൽത്ത് സിഡിസി (ക്ലെയിം ബൈ ഡയറക്ട് സെറ്റിൽമെന്‍റ്).

ഹെൽത്ത് ഇൻഷുറൻസിലെ നെറ്റ്‌വർക്ക് ആശുപത്രികൾ എന്നാൽ എന്താണ്?

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുമായി ഒപ്പിട്ട ഒരു കരാർ ഉള്ള ഹോസ്പിറ്റൽ ആണ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ. ആശുപത്രിയും നിങ്ങളുടെ ഇൻഷുറൻസ് ദാതാവും തമ്മിലുള്ള ഈ ടൈ-അപ്പ് ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ നിങ്ങളെ അനുവദിക്കും. ബജാജ് അലയൻസിന്‍റെ നെറ്റ്‌വർക്ക് ആശുപത്രികളുടെ പട്ടിക ഓൺലൈനിൽ നിങ്ങൾക്ക് പരിശോധിക്കാം.

ആശുപത്രിയുടെ പേര് അല്ലെങ്കിൽ നിങ്ങൾക്ക് മെഡിക്കൽ ട്രീറ്റ്‌മെന്‍റ് ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന നഗരത്തിന്‍റെ പേര് എന്‍റർ ചെയ്ത് ഞങ്ങളുടെ വെബ്സൈറ്റിൽ ഒരു നെറ്റ്‌വർക്ക് ആശുപത്രി തിരയാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ തിരയൽ മാനദണ്ഡം എന്‍റർ ചെയ്താൽ, ആശുപത്രി കണ്ടെത്തുക ബട്ടണിൽ നിങ്ങൾ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ തിരയൽ മാനദണ്ഡം നിർവ്വചിച്ചിരിക്കുന്ന നെറ്റ്‌വർക്ക് ആശുപത്രികളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് കാണിക്കുന്നതാണ്.

 

നിങ്ങളുടേത് അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ ട്രീറ്റ്‌മെന്‍റിനായി ഒരു നെറ്റ്‌വർക്ക് ആശുപത്രി തിരഞ്ഞെടുക്കുന്നതിന്‍റെ ആനുകൂല്യങ്ങൾ:

 

  • ക്യാഷ്‌ലെസ് ക്ലെയിമിന്‍റെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കും, അതിനാൽ മുൻകൂട്ടി ചികിത്സയ്ക്കായി നിങ്ങൾ പണമടയ്‌ക്കേണ്ടതില്ല.

  • മികച്ച പരിശീലനം ലഭിച്ച ഡോക്ടർമാർ, ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ, മികച്ച ഹോസ്പിറ്റാലിറ്റി എന്നിവയിൽ ട്രീറ്റ്‌മെന്‍റിനായി നിങ്ങൾക്ക് ഗുണനിലവാര ഉറപ്പ് ലഭിക്കും.

  • നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ദാതാവ് നിങ്ങളുടെ മെഡിക്കൽ ബില്ലിന്‍റെ പേമെന്‍റ് നടത്തുമ്പോൾ നിങ്ങൾക്ക് വിശ്രമിക്കാം.

  • ഹോസ്പിറ്റലൈസേഷൻ വേളയിലും പ്രീ & പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ട്രീറ്റ്‌മെന്‍റുകൾക്കും നിങ്ങൾക്ക് മതിയായ പരിചരണം ലഭിക്കുന്നതാണ്.

ഹെൽത്ത് ഇൻഷുറൻസിന്‍റെ നികുതി ആനുകൂല്യങ്ങൾ

1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡി, ഹെൽത്ത് ഇൻഷുറൻസ് പോളിസിക്കായി അടച്ച പ്രീമിയത്തിന്‍റെ കിഴിവ് പ്രയോജനപ്പെടുത്താൻ നികുതിദായകരെ അനുവദിക്കും. ടോപ്പ്-അപ്പിനും ക്രിട്ടിക്കൽ ഇൽനെസ് പ്ലാനുകൾക്കും അടച്ച പ്രീമിയങ്ങൾക്കൊപ്പം ഇത് സാധാരണ ഇൻഷുറൻസ് പ്രീമിയങ്ങളിൽ ലഭ്യമാക്കാം.

നിങ്ങൾക്ക് കിഴിവ് പ്രയോജനപ്പെടുത്താം സെക്ഷൻ 80D ക്ക് കീഴിൽ, നിങ്ങൾക്കും ആശ്രിതരായ കുട്ടികൾക്കും ജീവിതപങ്കാളിക്കും രക്ഷിതാക്കൾക്കും ഒരു പോളിസി വാങ്ങുന്നതിനായി അടയ്‌ക്കുന്ന പ്രീമിയങ്ങളിൽ.

അടച്ച പ്രീമിയം ഓരോ സാമ്പത്തിക വർഷത്തിലും സെക്ഷൻ 80 ഡി പ്രകാരം രൂ. 25,000 വരെ കിഴിവിന് യോഗ്യമാണ്. നിങ്ങളുടെ മാതാപിതാക്കളോ അവരിൽ ആരെങ്കിലും മുതിർന്ന പൗരന്മാരോ ആണെങ്കിൽ, ഒരു സാമ്പത്തിക വർഷത്തിൽ കിഴിവ് രൂ. 50,000 വരെ ആയിരിക്കും.

2021-22 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം ഒരു വ്യക്തിക്ക് ലഭ്യമായ നികുതി കിഴിവുകൾ മനസ്സിലാക്കാൻ ചുവടെയുള്ള പട്ടിക നോക്കുക:

പരിരക്ഷിക്കപ്പെടുന്ന വ്യക്തികൾ

പ്രീമിയം അടച്ചു

ടാക്സ് ഒഴിവ്

 

സ്വയം, കുട്ടികൾ, കുടുംബം

മാതാപിതാക്കൾ

 

60 വയസ്സിൽ താഴെയുള്ള വ്യക്തികളും മാതാപിതാക്കളും

₹ 25,000

₹ 25,000

₹ 50,000

60 വയസ്സിൽ താഴെയുള്ള വ്യക്തിയും കുടുംബവും 60 വയസ്സിന് മുകളിലുള്ള മാതാപിതാക്കളും

₹ 25,000

₹ 50,000

₹ 75,000

60 വയസ്സിൽ കൂടുതൽ പ്രായമുള്ള വ്യക്തികൾ, മാതാപിതാക്കൾ, കുടുംബം

₹ 50,000

₹ 50,000

₹ 1,00,000

എച്ച്‌യുഎഫ് അംഗങ്ങൾ & നോൺ റസിഡന്‍റ് വ്യക്തി

₹ 25,000

₹ 25,000

₹ 25,000

നിരാകരണം: നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് നികുതി ആനുകൂല്യങ്ങൾ മാറ്റത്തിന് വിധേയമാണ്.

മെഡിക്ലെയിം പോളിസി എന്നാല്‍ എന്താണ്?

മെഡിക്കൽ അത്യാഹിതങ്ങൾ മുൻകൂട്ടി അറിയിക്കാതെയാണ് വരുന്നത്. നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ, നിങ്ങൾക്ക് ഭാരിച്ച മെഡിക്കൽ ബില്ലുകൾ അടയ്ക്കേണ്ടിവരും. വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകൾക്കിടയിലും, അനുയോജ്യമായ മെഡിക്ലെയിം പോളിസി ഉപയോഗിച്ച് തങ്ങളെയോ അവരുടെ കുടുംബത്തെയോ സുരക്ഷിതമാക്കേണ്ടതിന്‍റെ പ്രാധാന്യം ആളുകൾ പലപ്പോഴും അവഗണിക്കുകയാണ്.

ഹോസ്പിറ്റലൈസേഷൻ മൂലമുള്ള മെഡിക്കൽ ചെലവുകളിൽ നിന്ന് സംരക്ഷിക്കുന്ന ഇൻഷുറൻസ് കവറേജാണ് മെഡിക്ലെയിം പോളിസി. ഹോസ്പിറ്റലൈസേഷൻ ആവശ്യമുള്ള രോഗം/അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ മെഡിക്ലെയിം പോളിസി സാമ്പത്തികമായി സംരക്ഷിക്കും. കൃത്യസമയത്ത് പ്രീമിയങ്ങൾ അടച്ച് നിങ്ങൾക്ക് അതിന്‍റെ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നത് തുടരാം.

നിങ്ങൾ അറിഞ്ഞിരിക്കേണ്ട പൊതുവായ ഹെൽത്ത് ഇൻഷുറൻസ് സംജ്ഞകള്‍

✓ ഇൻഷ്വേർഡ് തുക (എസ്ഐ): നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനി അടയ്ക്കാൻ ബാധ്യസ്ഥമായ പരമാവധി തുകയാണ് ഇൻഷ്വേർഡ് തുക. നിങ്ങളുടെ മെഡിക്കൽ ചികിത്സയുടെ ചെലവുകൾ നിങ്ങൾ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയേക്കാൾ കൂടുതലാണെങ്കിൽ, അത്തരം ഇൻഷ്വേർഡ് തുകയിൽ നിങ്ങൾ സ്വന്തമായി തുക അടയ്ക്കണം. അതിനാൽ, ഉയർന്ന ഇൻഷ്വേർഡ് തുകയുള്ള പ്ലാൻ നിങ്ങൾ തിരഞ്ഞെടുക്കണം.

 

✓ നേരത്തെ നിലവിലുള്ള രോഗങ്ങൾ: ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു രോഗം ഉണ്ടെങ്കിൽ, ആ രോഗം ഇത്തരത്തിൽ തരംതിരിക്കുന്നതാണ്; മുൻപേ നിലവിലുള്ള രോഗം.

 

✓ വെയ്റ്റിംഗ് പിരീഡ്: നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ ചില അല്ലെങ്കിൽ എല്ലാ കവറേജുകളും ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ കാത്തിരിക്കേണ്ട സമയമാണിത്. ഉദാഹരണത്തിന്, നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നതിന് മുമ്പ് പല പോളിസികൾക്കും ഒരു നിശ്ചിത വെയ്റ്റിംഗ് പിരീഡ് ഉണ്ട്.

 

✓ സബ്-ലിമിറ്റുകൾ: നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ദാതാക്കൾ ഒരു പ്രത്യേക രോഗത്തിന് നൽകേണ്ട ചെലവുകൾ നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തുന്ന പരിമിതികളാണ് സബ്-ലിമിറ്റുകൾ. വഞ്ചനാപരമായ ക്ലെയിമുകളുടെ കേസുകൾ കുറയ്ക്കുന്നതിനാണ് ഇത് പ്രധാനമായും ചെയ്യുന്നത്. മിക്ക ഇൻഷുറൻസ് കമ്പനികൾക്കും റൂം വാടക, സാധാരണ അസുഖങ്ങൾ, മുൻകൂട്ടി ആസൂത്രണം ചെയ്ത നടപടിക്രമങ്ങൾ, ആംബുലൻസ് ചെലവുകൾ, ഡോക്ടർമാരുടെ ഫീസ് എന്നിവയിൽ സബ്-ലിമിറ്റുകൾ ഉണ്ട്. സബ്-ലിമിറ്റുകൾ എന്നത് നിങ്ങൾ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയുടെ ഒരു നിശ്ചിത ശതമാനം അല്ലെങ്കിൽ ഇൻഷുററുമായി സമ്മതിച്ച ഒരു നിശ്ചിത തുക ആകാം.

 

✓ കോ-പേമെന്‍റ്: കോ-പേമെന്‍റ് അല്ലെങ്കിൽ കോ-പേ എന്നത് ഇൻഷുറൻസ് കമ്പനി അടയ്ക്കുന്നതിന് മുമ്പ് നിങ്ങൾ അടയ്‌ക്കേണ്ട ക്ലെയിം തുകയുടെ ഒരു നിശ്ചിത ശതമാനമാണ്. നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോൾ നിങ്ങൾക്ക് കോ-പേമെന്‍റ് ക്ലോസ് തിരഞ്ഞെടുക്കാം. നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് അടയ്‌ക്കേണ്ട തുകയായതിനാൽ, പ്രീമിയം തുക കുറയ്ക്കാൻ ഇത് സഹായിക്കും.

 

ഡിഡക്റ്റബിൾ: നിങ്ങളുടെ ആരോഗ്യ സംരക്ഷണ ചെലവുകൾക്ക് പണമടയ്ക്കുന്നതിന് നിങ്ങളും നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയും തമ്മിൽ ചെലവ് പങ്കിടുന്ന ആശയമാണ് ഡിഡക്റ്റബിൾ. പോളിസി ഉടമയായ നിങ്ങൾ ഓരോ തവണയും ഇൻഷുറൻസ് ക്ലെയിം ഉന്നയിക്കുമ്പോൾ അടയ്‌ക്കേണ്ട ഒരു നിശ്ചിത തുകയാണിത്. ഒരു ഡോക്ടറുടെ/ആശുപത്രിയിലേക്കുള്ള നിങ്ങളുടെ സന്ദർശനങ്ങൾ കുറവാണെങ്കിൽ ഉയർന്ന ഡിഡക്റ്റബിൾ ഉള്ള പ്ലാൻ പ്രയോജനപ്രദമാകും. കൂടാതെ, ഉയർന്ന ഡിഡക്റ്റബിൾ മൊത്തത്തിലുള്ള ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ സഹായിക്കും.

 

✓റൂം റെന്‍റ് പരിധി: നിങ്ങളെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്താൽ, പ്രതിദിന റൂം റെന്‍റിന് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകുന്ന പരമാവധി കവറേജ് ആണ് റൂം റെന്‍റ് പരിധി.

 

✓ കോഇൻഷുറൻസ്: നിങ്ങൾക്ക് ഒന്നിലധികം ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഉണ്ടെങ്കിൽ, അവയിലെല്ലാം നിങ്ങൾക്ക് ഒരു ക്ലെയിം ഫയൽ ചെയ്യാം. നിങ്ങൾ തീരുമാനിച്ച ഒരു നിശ്ചിത ശതമാനം അനുസരിച്ച് ക്ലെയിം തുക അത്തരം എല്ലാ ഇൻഷുറൻസ് കമ്പനികളും തിരികെ നൽകും. ഈ ആശയത്തെ കോഇൻഷുറൻസ് എന്ന് വിളിക്കുന്നു.

അതിനാൽ, എ, ബി എന്നീ രണ്ട് ഇൻഷുറൻസ് കമ്പനികൾ തമ്മിലുള്ള ഇൻഷുറൻസ് യഥാക്രമം 40%, 60% എന്നിങ്ങനെ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, രൂ. 1 ലക്ഷം ക്ലെയിമിൽ, എ കമ്പനി നിങ്ങൾക്ക് രൂ. 40,000 തിരികെ നൽകും, കൂടാതെ ബി കമ്പനി നിങ്ങൾക്ക് രൂ. 60,000 തിരികെ നൽകും , ഹെൽത്ത് ഇൻഷുറൻസ് പോളിസികളുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്.

 

✓ ഫ്രീ-ലുക്ക് പിരീഡ്: ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ഫ്രീ-ലുക്ക് പിരീഡ് വാഗ്ദാനം ചെയ്യും. ഈ കാലയളവ് സാധാരണയായി ഓഫ്‌ലൈനായി വാങ്ങിയ പോളിസികൾക്ക് 15 ദിവസവും ഓൺലൈനിൽ വാങ്ങുന്നവയ്ക്ക് 30 ദിവസവുമാണ്. ഈ കാലയളവിൽ, നിങ്ങളുടെ പോളിസി പരിശോധിച്ച് അത് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാണോ അല്ലയോ എന്ന് തീരുമാനിക്കാം.

ഇത് നിങ്ങൾക്ക് പര്യാപ്തമല്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, പറഞ്ഞ കാലയളവിനുള്ളിൽ നിങ്ങൾക്ക് ഈ പോളിസി റദ്ദാക്കാവുന്നതാണ്. റദ്ദാക്കൽ നിരക്കുകളൊന്നും ബാധകമല്ല ഈ വേളയിൽ ഫ്രീ-ലുക്ക് പീരിയഡ്. എന്നിരുന്നാലും, കവറേജ് ആക്ടീവ് ആയ ദിവസങ്ങൾക്ക് പ്രോ-റാറ്റ അടിസ്ഥാനത്തിൽ പ്രീമിയം ഈടാക്കുന്നതാണ്.

 

✓ ഗ്രേസ് പിരീഡ്: നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി കാലഹരണപ്പെട്ടതിന് ശേഷം, അത് പുതുക്കാൻ നിങ്ങൾക്ക് 30 ദിവസത്തെ സമയപരിധി ഉണ്ട്. ഈ 30-ദിവസത്തെ കാലയളവ് ആണ് ഗ്രേസ് പിരീഡ്.

ഈ 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ പോളിസി പുതുക്കുകയാണെങ്കിൽ, വെയ്റ്റിംഗ് പിരീഡ്, മുൻപേ നിലവിലുള്ള രോഗങ്ങൾക്കുള്ള കവറേജ് മുതലായവ പോലുള്ള നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഗ്രേസ് കാലയളവിൽ നടത്തുന്ന ക്ലെയിമുകൾ ഇൻഷുറർ പരിരക്ഷിക്കുന്നതല്ല.

ഹെൽത്ത് ഇൻഷുറൻസും മെഡിക്ലെയിം ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസം

ആളുകൾ മെഡിക്ലെയിമും ഹെൽത്ത് ഇൻഷുറൻസും ഒന്നുതന്നെയെന്ന് കരുതുന്നതാണ് പലപ്പോഴും സംഭവിക്കുന്ന തെറ്റ്. എന്നാൽ, അവ അല്ല. ഹെൽത്ത് ഇൻഷുറൻസും മെഡിക്ലെയിം ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസങ്ങൾ നമ്മുക്ക് മനസ്സിലാക്കാം.

 

മാനദണ്ഡങ്ങൾ ഹെൽത്ത് ഇൻഷുറൻസ് മെഡിക്ലെയിം പോളിസി
കവറേജ്

ഹോസ്പിറ്റലൈസേഷൻ, പ്രീ-& പോസ്റ്റ്-ട്രീറ്റ്‌മെന്‍റ് ചെലവുകൾ, ആംബുലൻസ് നിരക്കുകൾ മുതലായവയ്ക്ക് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ പരിരക്ഷ വാഗ്ദാനം ചെയ്യും.

ഹോസ്പിറ്റലൈസേഷൻ, അപകടം സംബന്ധിച്ച ചികിത്സ, മുൻകൂട്ടി നിശ്ചയിച്ച രോഗങ്ങൾ എന്നിവയ്ക്ക് മുൻകൂട്ടി നിശ്ചയിച്ച പരിധി വരെ പരിരക്ഷ വാഗ്ദാനം ചെയ്യും.

ഫ്‌ളെക്‌സിബിലിറ്റി

നാമമാത്രമായ പ്രീമിയം അടച്ച് പ്ലാൻ വർദ്ധിപ്പിക്കുന്നതിനുള്ള ഫ്ലെക്സിബിലിറ്റി ഇത് വാഗ്ദാനം ചെയ്യുന്നു.

കവറേജിന്‍റെ കാര്യത്തിൽ, മെഡിക്ലെയിം പോളിസിക്ക് ഫ്ലെക്സിബിലിറ്റി ഇല്ല.

ആഡ്-ഓൺ പരിരക്ഷ

ഒന്നിലധികം ആഡ്-ഓണുകൾ ഓഫർ ചെയ്യുന്നു.

ആഡ്-ഓൺ പരിരക്ഷകളൊന്നും ലഭ്യമല്ല.

ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ

ഇത് 10 ൽ കൂടുതൽ ജീവന് ഭീഷണിയായ രോഗങ്ങൾക്ക് കവറേജ് വാഗ്ദാനം ചെയ്യും.

ഗുരുതര രോഗത്തിനുള്ള പരിരക്ഷ ലഭ്യമല്ല. 

ചെറുപ്രായത്തിൽ തന്നെ മെഡിക്കൽ ഇൻഷുറൻസ് വാങ്ങുന്നതിന്‍റെ പ്രയോജനങ്ങൾ

ചെറുപ്രായത്തിൽ തന്നെ മെഡിക്കൽ ഇൻഷുറൻസ് വാങ്ങുന്നത് പ്രയോജനകരമാണ്, കാരണം മെഡിക്കൽ ബില്ലുകൾ അടയ്ക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്ക കുറയ്ക്കാം. നിങ്ങൾ നേരത്തെ സമ്പാദിക്കാൻ തുടങ്ങുമ്പോൾ, ഭാവിയിലേക്ക് കരുതിവയ്ക്കേണ്ടത് പ്രധാനമാണ്. 

 

ചെറുപ്രായത്തിൽ തന്നെ മെഡിക്കൽ ഇൻഷുറൻസ് വാങ്ങുന്നതിന്‍റെ നേട്ടങ്ങളുടെ ചുരുക്കവിവരണം ഇതാ:

  • നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയേക്കാവുന്ന ഏതൊരു ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യും.

  • മുൻകൂട്ടി നിലവിലുള്ള രോഗം സംഭവിക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ വെയ്റ്റിംഗ് പിരീഡ് നേരത്തെ അവസാനിക്കുകയും ചികിത്സയുടെ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരില്ല.

  • ചെറുപ്പത്തിൽ, നിങ്ങൾക്ക് അസുഖം വരാനുള്ള സാധ്യത കുറവാണ്. അതിനാൽ, ഈ സമയത്ത്, ഇൻഷുറൻസ് പ്രീമിയങ്ങൾ ചെലവ് കുറഞ്ഞതായിരിക്കും.

  • സെക്ഷൻ 80ഡി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ വരുമാനത്തിൽ സമ്പാദ്യം പ്രാപ്തമാക്കുകയും സുരക്ഷിതമായ ഭാവി ആസൂത്രണത്തിലേക്ക് പണം സ്വരൂപിക്കുകയും ചെയ്യും.

  • ഓരോ ക്ലെയിം രഹിത വർഷത്തേക്കും ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സഞ്ചിത ബോണസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നൽകും. നിങ്ങൾ ജീവിതത്തിൽ നേരത്തെ തന്നെ മെഡിക്കൽ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനാൽ, ക്ലെയിം ഫയൽ ചെയ്യുന്നതിനുള്ള സാധ്യത കുറവായിരിക്കാം. ഇത് ദീർഘകാലത്തേക്ക് ഉയർന്ന ഇൻഷ്വേർഡ് തുക പ്രയോജനപ്പെടുത്താൻ നിങ്ങളെ സഹായിക്കും.

  • ആഡ്-ഓൺ റൈഡറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കാം. ഈ റൈഡറുകൾ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ കൂടുതൽ സമഗ്രമാക്കും.

നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ, ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളോ അസുഖങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പറയുകയാണെങ്കിൽ, നിങ്ങൾ ചെറുപ്പവും ആരോഗ്യവാനും ആയിരിക്കുമ്പോൾ തന്നെ സാമ്പത്തിക നിക്ഷേപം നടത്തുന്നതാണ് ബുദ്ധി. ജീവിതത്തിലുടനീളം കാര്യമായ നേട്ടങ്ങൾ ആസ്വദിക്കാൻ ഇത് നിങ്ങളെ അനുവദിക്കും.

ആരോഗ്യം യഥാർത്ഥത്തിൽ, ഏറ്റവും വലിയ സമ്പത്താണ്. ഉദാസീനമായ ജീവിതശൈലി, വർദ്ധിച്ചുവരുന്ന മലിനീകരണം, അത്തരം മറ്റ് ഘടകങ്ങൾ കാരണം ആരോഗ്യം ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുകയാണ്. സമഗ്രമായ ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കുന്നത് അടിയന്തിര സാഹചര്യത്തിൽ മെഡിക്കൽ ചികിത്സാ ചെലവുകൾ നിറവേറ്റാൻ സഹായിക്കും.

ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ

1.     പാസ്പോർട്ട് സൈസ് ഫോട്ടോകൾ

2.     പോളിസി പ്രോപ്പോസൽ ഫോം

3.     റെസിഡൻഷ്യൽ പ്രൂഫ്: താഴെപ്പറയുന്ന ഏതെങ്കിലും ഡോക്യുമെന്‍റുകൾ നിങ്ങളുടെ റെസിഡൻഷ്യൽ പ്രൂഫ് ആയി സമർപ്പിക്കാം:

✓ വോട്ടർ ഐഡി

✓ ആധാർ കാർഡ്

✓ പാസ്പോർട്ട്

✓ വൈദ്യുതി ബിൽ

✓ ഡ്രൈവിംഗ് ലൈസൻസ്

✓ റേഷൻ കാർഡ്

 

4.     പ്രായ തെളിവ്: നിങ്ങളുടെ ഏജ് പ്രൂഫ് ആയി താഴെപ്പറയുന്ന ഏതെങ്കിലും ഡോക്യുമെന്‍റുകൾ മതിയാകും:

✓ പാസ്പോർട്ട്

✓ ആധാർ കാർഡ്

✓ ജനന സർട്ടിഫിക്കറ്റ്

✓ പാൻ കാർഡ്

✓ 10th, 12th ക്ലാസ് മാർക്ക് ഷീറ്റ്

✓ വോട്ടർ ഐഡി

✓ ഡ്രൈവിംഗ് ലൈസൻസ്

 

5.     ഐഡന്‍റിറ്റി പ്രൂഫ്: താഴെപ്പറയുന്ന ഏതെങ്കിലും ഡോക്യുമെന്‍റുകൾ നിങ്ങളുടെ ഐഡന്‍റിറ്റി പ്രൂഫ് ആയി ഉപയോഗിക്കാം:

✓ ആധാർ കാർഡ്

✓ ഡ്രൈവിംഗ് ലൈസൻസ്

✓ പാസ്പോർട്ട്

✓ പാൻ കാർഡ്

✓ വോട്ടർ ഐഡി

നിങ്ങൾ തിരഞ്ഞെടുത്ത കവറേജുകളെ അടിസ്ഥാനമാക്കി, നിങ്ങളുടെ പ്രായം, മെഡിക്കൽ ഹിസ്റ്ററി, നിലവിലെ ലൈഫ് സ്റ്റൈൽ ചോയിസുകൾ, നിങ്ങളുടെ റെസിഡൻഷ്യൽ അഡ്രസ് എന്നിങ്ങനെ കുറച്ച് ഡോക്യുമെന്‍റുകൾ സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടാം.

ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നതിനുള്ള ഘട്ടങ്ങൾ

 

നിങ്ങൾ ഓൺലൈനായി മെഡിക്കൽ ഇൻഷുറൻസ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതലൊന്നും നോക്കേണ്ട. താഴെപ്പറയുന്ന ഘട്ടങ്ങളുടെ സഹായത്തോടെ നിങ്ങൾക്ക് ബജാജ് അലയൻസിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വേഗത്തിലും സൗകര്യപ്രദമായും ഓൺലൈനിൽ വാങ്ങാം:

  • ഘട്ടം 1

    പേജിന്‍റെ മുകളിൽ വലത് കോണിലുള്ള 'ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്നു' എന്നതിൽ ക്ലിക്ക് ചെയ്യുക.

  • ഘട്ടം 2

    നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക.

  • ഘട്ടം 3

    നിങ്ങളുടെ പേര്, നിങ്ങളുടെ ജനന തീയതി, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസി, നിങ്ങൾ തിരഞ്ഞെടുത്ത ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷ നൽകാൻ ആഗ്രഹിക്കുന്ന മറ്റ് കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ, നിങ്ങളുടെ പിൻ കോഡ്, കോണ്ടാക്ട് നമ്പർ പോലുള്ള നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.

  • ഘട്ടം 4

    എന്‍റെ ക്വോട്ട് നേടുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • ഘട്ടം 5

    നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്വോട്ടുകളും പ്രീമിയം വിശദാംശങ്ങളും സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്. ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ സൗകര്യപ്രകാരം കോ-പേമെന്‍റ് ഓപ്ഷനും തിരഞ്ഞെടുക്കാം. തുടർന്ന്, ഹെൽത്ത് ഇൻഷുറൻസ് പോളിസി ഓൺലൈനിൽ വാങ്ങാൻ 'പ്ലാൻ സ്ഥിരീകരിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾ പ്രീമിയത്തിന്‍റെ ഓൺലൈൻ പേമെന്‍റ് നടത്തിയാൽ, ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ സോഫ്റ്റ്‌കോപ്പി ഉടൻ നിങ്ങൾക്ക് ലഭിക്കും.

ഇന്ത്യയിലെ മിക്ക ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്കും അവരുടെ പോളിസികൾ ഫീച്ചർ ചെയ്യുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ചില കമ്പനികൾക്ക് നിങ്ങളുടെ ഓൺലൈൻ ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു ആപ്പ് ഉണ്ട്.

ഞങ്ങളുടെ മൊബൈൽ ആപ്പ് - കെയറിംഗ്‌ലി യുവേർസ്, ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഓൺലൈനിൽ വാങ്ങാവുന്നതാണ്. ഇതിനായി ഞങ്ങളുടെ WhatsApp നമ്പറിൽ: +91 75072 45858 ഒരു ‘Hi’ അയയ്ക്കുക അല്ലെങ്കിൽ +91 80809 45060 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകുകയും ചെയ്യാവുന്നതാണ്.

സമയബന്ധിതമായി ഹെൽത്ത് ഇൻഷുറൻസ് പുതുക്കുന്നതിൻ്റെ പ്രാധാന്യം

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകുന്ന കവറേജിന്‍റെ തുടർച്ച നിലനിർത്താൻ ഇൻഷുറൻസ് പുതുക്കൽ അനിവാര്യമാണ്. അതിനാൽ, നിങ്ങളുടെ ഇൻഷുറൻസ് പ്ലാൻ കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കൽ നടത്തണം. കാലഹരണപ്പെട്ടതിന് ശേഷവും നിങ്ങളുടെ പോളിസി പുതുക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, ഇൻഷുറർ നിങ്ങൾക്ക് 30 ദിവസത്തെ ഗ്രേസ് പിരീഡ് നൽകും ഹെൽത്ത് ഇൻഷുറൻസ് പുതുക്കൽ . എന്നിരുന്നാലും, 30 ദിവസത്തെ ഈ കാലയളവിൽ, ഏതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾക്ക് നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നതല്ല. അവസാനമായി, ഗ്രേസ് കാലയളവിൽ പോലും പോളിസി പുതുക്കാൻ നിങ്ങൾ വിട്ടുപോയാൽ, എൻസിബി (നോ-ക്ലെയിം ബോണസ്), വെയ്റ്റിംഗ് പിരീഡ് തുടങ്ങിയ ഏതെങ്കിലും ശേഖരിച്ച ആനുകൂല്യങ്ങൾ നഷ്ടപ്പെടും.

നിങ്ങളുടെ ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കാൻ, നിങ്ങൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ ഞങ്ങളുടെ മൊബൈൽ ആപ്പ് - കെയറിംഗ്‌ലി യുവേർസ് ഡൗൺലോഡ് ചെയ്യാം. കൂടാതെ നിങ്ങൾക്ക് ഞങ്ങളുടെ Whatsapp നമ്പർ (+91 75072 45858) ൽ ‘Hi’ അയക്കാം, തുടർന്ന് ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നിങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് സഹായിക്കുന്നതായിരിക്കും.

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി നിങ്ങളുടെ നിലവിലുള്ള ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ നിങ്ങളുടെ ഇൻഷുറൻസ് ദാതാവിനെ മാറ്റാൻ നിങ്ങളെ അനുവദിക്കുന്നു. അതിനാൽ, നിങ്ങളുടെ നിലവിലെ മെഡിക്കൽ ഇൻഷുറൻസ് പ്ലാനിൽ നിങ്ങൾ തൃപ്തനല്ലെങ്കിലോ നിങ്ങളുടെ പോളിസിയിൽ കൂടുതലായി എന്തെങ്കിലും അന്വേഷിക്കുകയാണെങ്കിലോ, നിങ്ങൾക്ക് ഇൻഷുററെ മാറ്റാം അല്ലെങ്കിൽ നിങ്ങൾ നേടിയ എല്ലാ ക്രെഡിറ്റുകളോടും കൂടി അതേ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മറ്റൊരു പോളിസി നേടാം.

 

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി മാറ്റാൻ തീരുമാനിക്കുമ്പോൾ നിങ്ങൾക്ക് താഴെപ്പറയുന്ന ഓപ്ഷനുകൾ ഉണ്ട്:

  • നിങ്ങൾക്ക് ഒരു ഇൻഷുറൻസ് ദാതാവിൽ നിന്ന് മറ്റൊന്നിലേക്ക് മാറാവുന്നതാണ്.
  • ഒരേ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ നിങ്ങൾക്ക് പ്ലാനുകൾ മാറാവുന്നതാണ്.
  • നിങ്ങൾക്ക് ഇൻഡിവിജ്വലിൽ നിന്ന് ഫ്ലോട്ടർ പോളിസിയിലേക്ക് മാറാവുന്നതാണ്, നേരെമറിച്ചും ചെയ്യാവുന്നതാണ്.
  • പുതിയ ഇൻഷുററുമായി നിങ്ങൾക്ക് പുതുക്കിയ ഇൻഷ്വേർഡ് തുകയ്ക്ക് (എസ്ഐ) അപേക്ഷിക്കാം.
  • നിങ്ങളുടെ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ നൽകിയിരിക്കുന്ന പരിരക്ഷ നിങ്ങൾക്ക് വർദ്ധിപ്പിക്കാം. എന്നിരുന്നാലും, നിങ്ങൾ ചില മെഡിക്കൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്, ഈ കവറേജുകൾക്ക് പുതിയ വെയ്റ്റിംഗ് പിരീഡ് ഉണ്ടായേക്കാം.

 

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി മാനദണ്ഡം:

  • പുതുക്കുന്ന സമയത്ത് മാത്രമേ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി മാറ്റാൻ കഴിയൂ.
  • നിങ്ങളുടെ നിലവിലുള്ള പോളിസി കാലഹരണപ്പെടുന്നതിന് കുറഞ്ഞത് 45 ദിവസം മുമ്പ് നിങ്ങളുടെ പുതിയ ഹെൽത്ത് ഇൻഷുറൻസ് ദാതാവിനെ സമീപിക്കുക.
  • ഇൻഷുറൻസ് പുതുക്കൽ പ്രക്രിയയിൽ ബ്രേക്കുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.
  • മെഡിക്കൽ ഇൻഷുറൻസ് പോർട്ടബിലിറ്റിക്കായി താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കുക:

      ✓ മുമ്പത്തെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ

      ✓ വിശദമായ ക്ലെയിം അനുഭവം

      ✓ പ്രോപ്പോസൽ ഫോം

      ✓ പ്രായ പ്രൂഫ്

      ✓ ഏതെങ്കിലും പോസിറ്റീവ് ഡിക്ലറേഷനുകൾ – ഡിസ്ചാർജ് കാർഡ്, ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ, ഏറ്റവും പുതിയ പ്രിസ്ക്രിപ്ഷനുകൾ, ക്ലിനിക്കൽ കണ്ടീഷൻ

      ✓ ഇൻഷുറർ അഭ്യർത്ഥിച്ച മറ്റേതെങ്കിലും ഡോക്യുമെന്‍റ്

തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 12th ഏപ്രിൽ 2023

 

കസ്റ്റമര്‍ അഭിപ്രായങ്ങള്‍

 

ശരാശരി റേറ്റിംഗ്:

 4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

 

ആഷിഷ്‌ ജുഞ്ചുൻവാല

എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ് ...

സുനിത എം അഹൂജ

ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ.

റെനി ജോർജ്ജ്

ബജാജ് അലയൻസ് വഡോദര ടീമിനും പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, മിസ്റ്റർ ആശിഷ് ഗുപ്ത എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...

സതീഷ് ചന്ദ് കടോച്ച്

പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.

ആഷിഷ്‌ മുഖർജ്ജി

എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.

ജയകുമാർ റാവു

വളരെ യൂസർ ഫ്രണ്ട്‍ലി. എനിക്ക് 10 മിനിറ്റിനുള്ളിൽ പോളിസി ലഭിച്ചു.

 

ഹെല്‍ത്ത് ഇൻഷുറൻസ് പതിവ് ചോദ്യങ്ങൾ

 

 

 

   ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങൽ നിർബന്ധമാണോ?

ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങണമെന്നത് നിർബന്ധമല്ല. എന്നാൽ ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ഒരാൾക്ക് സാമ്പത്തിക സുരക്ഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.

    ബജാജ് അലയൻസിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്കൊപ്പം എനിക്ക് എന്ത് ലഭിക്കും?

ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, യഥാക്രമം 60, 90 ദിവസം വരെ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾക്കുള്ള പരിരക്ഷ നിങ്ങൾ ആസ്വദിക്കും. ഇൻ-ഹോസ്പിറ്റൽ ചെലവുകൾ, ആംബുലൻസ് ചാർജുകൾ, റൂം റെന്‍റ്, ബോർഡിംഗ് ചെലവുകൾ എന്നിവയും പോളിസി പരിരക്ഷിക്കും (തിരഞ്ഞെടുത്ത ഉൽപ്പന്നത്തെ അടിസ്ഥാനമാക്കി കവറേജുകൾ വ്യത്യാസപ്പെടും). ഇന്ത്യയിലുടനീളം 8,000+ ആശുപത്രികളിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്‍റ് പ്രയോജനപ്പെടുത്താം. മെഡിക്കൽ പരിശോധനകൾ, ഫിസിഷ്യൻ ഫീസ്/ഡോക്ടർ കൺസൾട്ടേഷൻ ഫീസ്, ആംബുലൻസ് നിരക്കുകൾ എന്നിവയും ഞങ്ങൾ പരിരക്ഷിക്കുന്നു, ഇത് നിങ്ങളെ പൂർണ്ണമായും സമ്മർദ്ദ രഹിതമാക്കുന്നു!

   ഞാൻ ഓൺലൈനിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങേണ്ടതുണ്ടോ?

നിങ്ങൾക്ക് വേഗത്തിലുള്ളതും തടസ്സരഹിതവുമായ പർച്ചേസ് ആഗ്രഹിക്കുന്നുവെങ്കിൽ, ഓൺലൈനിൽ വാങ്ങുന്നതാണ് ഏറ്റവും മികച്ച മാർഗ്ഗം. ആരോഗ്യ ഇൻഷുറൻസ് എളുപ്പത്തിലും കാര്യക്ഷമമായും വാങ്ങാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങളുടെ ഒന്നിലധികം പേമെന്‍റ് ഓപ്ഷനുകൾ നിങ്ങളുടെ പേമെന്‍റിനെ കൂടുതൽ എളുപ്പമാക്കും.

നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ ഇഷ്യൂ ചെയ്തിരിക്കുന്നു, ഇത് ഒരു ഹാർഡ് കോപ്പി കൊണ്ടുനടക്കുന്നതിൻ്റെ പ്രയാസം ഒഴിവാക്കുന്നു. സജീവമായ കസ്റ്റമർ സപ്പോർട്ടിനൊപ്പം ഈ ഘടകങ്ങളെല്ലാം, ഓൺലൈനിൽ പോളിസി വാങ്ങുന്നത് ഒരു മികച്ച ബദൽ മാർഗമാക്കി മാറ്റുന്നു.

   ഹെൽത്ത് ഇൻഷുറൻസിനൊപ്പം എനിക്ക് എങ്ങനെ നികുതി ലാഭിക്കാം?


ബജാജ് അലയൻസിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങൾ അടയ്ക്കുന്ന പ്രീമിയങ്ങൾക്ക് സെക്ഷൻ 80ഡി പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് എങ്ങനെ നികുതി ലാഭിക്കാം എന്ന് ഇതാ:

സ്വന്തമായി, ജീവിതപങ്കാളി, കുട്ടികൾ, നിങ്ങളുടെ മാതാപിതാക്കൾ എന്നിവർക്കായി അടച്ച പ്രീമിയങ്ങളിൽ, നിങ്ങളുടെ നികുതി ബാധകമായ വരുമാനത്തിൽ പ്രതിവർഷം രൂ. 25,000 കിഴിവ് പ്രയോജനപ്പെടുത്താം (നിങ്ങൾക്ക് 60 വയസ്സിൽ കൂടുതൽ ആയിരിക്കരുത്). 

മുതിർന്ന പൗരന്മാരായ (പ്രായം 60 അല്ലെങ്കിൽ അതിൽ കൂടുതൽ) നിങ്ങളുടെ മാതാപിതാക്കൾക്ക് പ്രീമിയം അടയ്ക്കുകയാണെങ്കിൽ, നികുതി ആവശ്യങ്ങൾക്കുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

അതിനാൽ, ഒരു നികുതിദായകൻ എന്ന നിലയിൽ, നിങ്ങളുടെ പ്രായം 60 വയസ്സിന് താഴെയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരുമാണെങ്കിൽ, സെക്ഷൻ 80ഡി ക്ക് കീഴിൽ മൊത്തം രൂ. 75,000 വരെ നികുതി ആനുകൂല്യം വർദ്ധിപ്പിക്കാം. 

എന്നാൽ, നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലും നിങ്ങളുടെ മാതാപിതാക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, സെക്ഷൻ 80ഡി കീഴിലെ പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആയിരിക്കും.

   ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ ആർക്കാണ് യോഗ്യതയുള്ളത്?

നിങ്ങൾ ഒരു ഇന്ത്യൻ പൗരനും 18 വയസ്സിന് മുകളിലുള്ളവരുമാണെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങാം. നിങ്ങൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ (18 വയസ്സിന് താഴെ), നിങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ നിങ്ങളെ പരിരക്ഷിക്കാൻ കഴിയും.

   ഹെൽത്ത് ഇൻഷുറൻസിൽ എന്തൊക്കെ പരിരക്ഷ ലഭിക്കുന്നു?

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ, ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ്, ഇൻ-പേഷ്യന്‍റ് ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾക്ക് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

   ഞാൻ ഇതിനകം ലൈഫ് ഇൻഷുറൻസിൽ നിക്ഷേപിച്ചിട്ടുണ്ട്. എനിക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് ആവശ്യമുണ്ടോ?

ലൈഫ് ഇൻഷുറൻസ് ഒരു മികച്ച നിക്ഷേപവും മരണ പരിരക്ഷാ ഓപ്ഷനുമാണ്, എന്നാൽ വർദ്ധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ നിറവേറ്റാൻ ഇത് സഹായകരമല്ല. ഹോസ്പിറ്റലൈസേഷൻ ഉണ്ടാകുമ്പോൾ അവ കൈകാര്യം ചെയ്യുന്നതിനും വലിയ മെഡിക്കൽ ചെലവുകൾ ഉള്ളപ്പോൾ അവ അടയ്ക്കുന്നതിനുമുള്ള ഒരു പരിഹാരമാണ് ഹെൽത്ത് ഇൻഷുറൻസ്. അതിനാൽ, നിങ്ങളുടെ സമ്പാദ്യം ഇല്ലാതാക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ ആരോഗ്യ സംബന്ധിയായ ചെലവുകൾക്കെതിരെയുള്ള നിങ്ങളുടെ പരിരക്ഷയാണ് ഹെൽത്ത് പോളിസികൾ.

   എൻട്രി ഏജ്, എക്സിറ്റ് ഏജ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ കവറേജ് ലഭിക്കുന്നതിന് നിങ്ങൾക്ക് ഒരു നിശ്ചിത പ്രായം ഉണ്ടായിരിക്കണമെന്ന് എൻട്രി ഏജ് വ്യക്തമാക്കുന്നു. 

അതേസമയം, എക്സിറ്റ് ഏജ് എന്നാൽ, ഒരു നിശ്ചിത പ്രായപരിധി കഴിഞ്ഞ് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കുന്നതല്ല എന്നാണ് അർത്ഥമാക്കുന്നത്. 

എൻട്പുരി ഏജും എക്സിറ്റ് ഏജും വ്യത്യസ്ത പോളിസികൾക്ക് വ്യത്യസ്തമാണ്.

   എന്താണ് 'ഫ്രീ-ലുക്ക് പീരിയഡ്'?

രാജ്യത്തെ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ നിങ്ങൾക്ക് ഒരു ഫ്രീ-ലുക്ക് പിരീഡ് നൽകുന്നു, ആ സമയത്ത്, നിങ്ങൾക്ക് വാങ്ങിയ പോളിസി വിശകലനം ചെയ്യാം. പ്രസ്തുത പ്ലാൻ നിങ്ങൾക്ക് അനുയോജ്യമല്ലെന്ന് കരുതുന്നുവെങ്കിൽ റദ്ദാക്കൽ ഫീസ് ഒന്നും നൽകാതെ ഈ കാലയളവിൽ നിങ്ങളുടെ ഇൻഷുറൻസ് പോളിസി റദ്ദാക്കാം.

   'ഡിപൻഡെന്‍റ്' ആയി പരിഗണിക്കുന്നന്നത് ആരൊക്കെയാണ്?

നിങ്ങളുടെ കുട്ടികൾ, ജീവിതപങ്കാളി, മാതാപിതാക്കൾ, പങ്കാളിയുടെ മാതാപിതാക്കൾ എന്നിവരെ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ആശ്രിതരായി ചേർക്കാം.

   എന്താണ് 'കോ-പേമെന്‍റ്'? എന്താണ് 'ഡിഡക്റ്റബിൾ'?

ഓരോ ഇൻഷുറൻസ് ക്ലെയിമിനും നിങ്ങൾ അടയ്‌ക്കേണ്ട ക്ലെയിം തുകയുടെ നിശ്ചിത ശതമാനമാണ് കോ-പേമെന്‍റ്. 

അതേസമയം, നിങ്ങൾ ഒരു ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഉന്നയിക്കുമ്പോൾ നിങ്ങൾ അടയ്‌ക്കേണ്ട ഒരു നിശ്ചിത തുകയാണ് ഡിഡക്റ്റബിൾ.

   ഇൻഷ്വേർഡ് തുകയുടെ 'റീസ്റ്റോറേഷൻ' അല്ലെങ്കിൽ 'റീഇൻസ്റ്റേറ്റ്മെന്‍റ്' എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

ഇൻഷ്വേർഡ് തുകയുടെ റീസ്റ്റോറേഷൻ അല്ലെങ്കിൽ റീഇൻസ്റ്റേറ്റ്‌മെന്‍റ് എന്നാൽ നിങ്ങളുടെ നിലവിലുള്ള എസ്ഐ തീർന്നാൽ, അടുത്ത ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്കായി അതേ പോളിസി വർഷത്തിൽ നിങ്ങൾക്ക് പരിരക്ഷ നൽകുന്നതിന് അത് ഓട്ടോമാറ്റിക്കായി നികത്തുന്നതാണ്. എന്നിരുന്നാലും, നിങ്ങൾക്ക് റീസ്റ്റോറേഷൻ ആനുകൂല്യം ക്യാരി ഫോർവേഡ് ചെയ്യാൻ കഴിയില്ല, ഒപ്പം നിങ്ങളുടെ പോളിസി വർഷത്തിൽ ഒരിക്കൽ ക്ലെയിം ചെയ്ത അതേ രോഗത്തിന്/പരിക്കിന് ഇത് ഉപയോഗിക്കാൻ കഴിയില്ല.

   ഹെൽത്ത് ഇൻഷുറൻസിലെ ഡേ-കെയറിന്‍റെ നേട്ടം എന്താണ്?

സാങ്കേതിക പുരോഗതി മൂലം, സെപ്റ്റോപ്ലാസ്റ്റി അല്ലെങ്കിൽ ലിത്തോട്രിപ്സി പോലുള്ള നടപടിക്രമങ്ങൾക്കായി നിങ്ങൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാൽ ഈ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ചെലവേറിയതാണ്. 24 മണിക്കൂറിൽ കൂടുതൽ ഹോസ്പിറ്റലൈസേഷൻ ആവശ്യമില്ലാത്ത ഈ തരത്തിലുള്ള ശസ്ത്രക്രിയകൾക്ക് അല്ലെങ്കിൽ മെഡിക്കൽ നടപടിക്രമങ്ങൾക്ക് പരിരക്ഷ ലഭിക്കുമെന്നതിനാൽ ഡേ-കെയർ കവറേജ് ഉള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഉണ്ടായിരിക്കുന്നത് പ്രയോജനകരമാണ്.

   എന്താണ് 'ഏതെങ്കിലും ഒരു രോഗം'?

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഒരു നിശ്ചിത ദിവസത്തിനുള്ളിൽ വീണ്ടും വരുന്ന രോഗം ഉൾപ്പെടെയുള്ള ഏതെങ്കിലും ഒരു രോഗം തുടർച്ചയായ രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.

   ഇൻഷുറൻസ് എങ്ങനെയാണ് ഹെൽത്ത് ചെക്ക്-അപ്പ് സൗകര്യത്തിനായി സഹായിക്കുന്നത്?

ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാതെ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി തുടർച്ചയായി 4 വർഷത്തേക്ക് പുതുക്കുകയാണെങ്കിൽ നിങ്ങൾക്ക് സൗജന്യ ഹെൽത്ത് ചെക്ക്-അപ്പിന് യോഗ്യതയുണ്ട്. ഈ ഹെൽത്ത് ചെക്ക്-അപ്പുമായി ബന്ധപ്പെട്ട ചെലവുകൾ നിങ്ങളുടെ ഇൻഷുറർ വഹിക്കുന്നു.

   ഏറ്റവും കുറഞ്ഞതും കൂടിയതുമായ പോളിസി കാലയളവുകൾ എത്രയാണ്?

നിങ്ങൾക്ക് 1, 2, അല്ലെങ്കിൽ 3 വർഷത്തേക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങാം. നിങ്ങൾ ദീർഘകാല ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ (1 വർഷത്തിൽ കൂടുതൽ) വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് മികച്ച ഡിസ്കൗണ്ടുകൾ ലഭിക്കും.

   ഹെൽത്ത് ഇൻഷുറൻസിനെക്കുറിച്ചുള്ള പ്രധാന തെറ്റിദ്ധാരണകൾ എന്തൊക്കെയാണ്?

ഹെൽത്ത് ഇൻഷുറൻസുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകൾ ഇവയാണ്:

✓ നിങ്ങൾ ഏതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുമ്പോൾ ലിസ്റ്റിലുള്ള ആശുപത്രികളിൽ മാത്രമേ പരിശോധന നടത്താനാകൂ.

✓ നിങ്ങൾക്ക് പരിരക്ഷ നൽകുന്നതിന് തൊഴിലുടമ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് തന്നെ മതിയാകും.

✓ നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ, നിങ്ങളുടെ എല്ലാ മെഡിക്കൽ ചെലവുകളും പരിരക്ഷിക്കപ്പെടുന്നു.

✓ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നിങ്ങൾ കുറഞ്ഞത് 3 മണിക്കൂർ ഹോസ്പിറ്റലിൽ കഴിയേണ്ടതുണ്ട്.

✓ നിങ്ങൾക്ക് ആരോഗ്യവാനാണെങ്കിൽ നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ആവശ്യമില്ല.

✓ പുകവലിക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ കഴിയില്ല.

 

    മുൻപേ നിലവിലുള്ള രോഗങ്ങളെയും വെയ്റ്റിംഗ് പിരീഡിനെയും കുറിച്ച് ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?

മുൻപേ നിലവിലുള്ള രോഗങ്ങൾ എന്നത് ഒരു മെഡിക്കൽ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് നിങ്ങൾക്ക് ഉള്ള രോഗങ്ങളാണ്. അതിനാൽ, വാങ്ങുന്ന സമയത്ത് നിങ്ങൾ മുൻപേ നിലവിലുള്ള രോഗം/അവസ്ഥ സംബന്ധിച്ച് പ്രഖ്യാപിക്കണം.

മുൻപേ നിലവിലുള്ള രോഗങ്ങൾക്ക് വെയ്റ്റിംഗ് പിരീഡ് ഉണ്ട് എന്നത് നിങ്ങൾ ഓർമ്മിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്, ഇത് ഇൻഷുറൻസ് കമ്പനികൾ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ, ചെറിയ പ്രായത്തിൽ പോളിസി വാങ്ങുന്നതിലൂടെ, മുൻപേ നിലവിലുള്ള വിഭാഗത്തിന് കീഴിലുള്ള ഒരു രോഗം നിങ്ങൾക്ക് ഉണ്ടെന്ന് കണ്ടെത്തിയാൽ, നിങ്ങളുടെ വെയ്റ്റിംഗ് പിരീഡ് അതിനോടകം പൂർത്തിയാകും എന്ന് പ്രതീക്ഷിക്കാവുന്നതാണ്. കൂടാതെ, നേരത്തെ പോളിസി വാങ്ങുന്നത് നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസിയുടെ മുഴുവൻ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നു.

   സബ്-ലിമിറ്റ് തുകയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചെലവുകൾ ഏതൊക്കെയാണ്?

നിങ്ങളുടെ മെഡിക്കൽ ചെലവുകൾക്കായി നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി അടയ്ക്കുന്ന പരമാവധി തുകയാണ് സബ്-ലിമിറ്റ്. റൂം വാടക, പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ, ആംബുലൻസ് ചാർജുകൾ, ഓക്സിജൻ സപ്ലൈ, ഡോക്ടറുടെ ഫീസ്, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ തുടങ്ങിയ ചാർജുകളിലാണ് സാധാരണയായി സബ്-ലിമിറ്റുകൾ വെയ്ക്കുന്നത്.

   ഹെൽത്ത് ഇൻഷുറൻസും പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

നിങ്ങള്‍ക്ക് ഒരു ക്ലെയിം ഫയല്‍ ചെയ്യാവുന്നതും നിങ്ങളുടെ ഇൻഷ്വേർഡ് തുക വരെയുള്ള ക്ലെയിം തുക ഇൻഷുറർ റീഇംബേഴ്‌സ് ചെയ്യുന്നതുമാണ് ഹെൽത്ത് ഇൻഷുറൻസുകൾ. എന്നാൽ, നിങ്ങൾ ഒരു ക്ലെയിം ഫയൽ ചെയ്താൽ മുഴുവൻ ഇൻഷ്വേർഡ് തുകയും നൽകുന്നതാണ് പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് പ്ലാൻ.

    ഫാമിലി ഫ്ലോട്ടറും വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പോളിസികളും തമ്മിലുള്ള വ്യത്യാസം എന്താണ്?

വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്ക് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്ന എല്ലാ അംഗങ്ങൾക്കും വ്യത്യസ്ത ഇൻഷ്വേർഡ് തുക ഉണ്ട്, അതേസമയം ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്ത എല്ലാ അംഗങ്ങളും ഒരു പൊതുവായ ഇൻഷ്വേർഡ് തുക പങ്കിടുന്നു.

   സ്ത്രീകൾക്ക് ലഭ്യമായ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഏതൊക്കെയാണ്?

സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾ നിറവേറ്റുന്ന പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ബജാജ് അലയൻസ് ഓഫർ ചെയ്യുന്നു. ഞങ്ങളുടെ സ്ത്രീകൾക്കായുള്ള ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പ്രത്യേക പോളിസിയാണ്. പൊള്ളൽ, ബ്രസ്റ്റ് ക്യാൻസർ, വജൈനൽ ക്യാൻസർ തുടങ്ങിയ ഗുരുതരമായ 8 രോഗങ്ങൾക്കെതിരെ ഇത് പരിരക്ഷ നൽകുന്നു.

   ഇന്ത്യയിലെ മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾക്കുള്ള വെയ്റ്റിംഗ് പിരീഡും ഇൻഷുറൻസ് തുകയും എത്രയാണ്?

മാറ്റേണിറ്റി ചെലവുകളുടെ കവറേജിന് 72 മാസത്തെ വെയ്റ്റിംഗ് പിരീഡ് ബാധകമാണ്. നിങ്ങൾ രൂ. 3 ലക്ഷം മുതൽ രൂ. 7.5 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുകയാണെങ്കിൽ, സാധാരണ ഡെലിവറിക്ക് രൂ. 15,000 വരെയും സിസേറിയൻ ഡെലിവറിക്ക് രൂ. 25,000 വരെയും കവറേജ് ലഭിക്കുന്നു, നിങ്ങൾ രൂ. 10 ലക്ഷം മുതൽ രൂ. 50 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുകയാണെങ്കിൽ, സാധാരണ ഡെലിവറിക്ക് രൂ. 25,000 വരെയും സി-സെക്ഷൻ ഡെലിവറിക്ക് രൂ. 35,000 വരെയും ആയിരിക്കും. ഓരോ ഉൽപ്പന്നത്തിനുമുള്ള മെറ്റേണിറ്റി കവറേജിനുള്ള വെയ്റ്റിംഗ് പിരീഡ് ഉൽപ്പന്നത്തിന്‍റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വ്യത്യാസപ്പെടും.

   എന്‍റെ നിലവിലുള്ള ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസിലേക്ക് എനിക്ക് എങ്ങനെ പുതിയ അംഗത്തെ ചേർക്കാം?

നിലവിലുള്ള ഫാമിലി ഫ്ലോട്ടർ ഇൻഷുറൻസ് പോളിസിയിൽ പുതിയ അംഗത്തെ പരിരക്ഷിക്കുന്നതിന് അധിക പ്രീമിയത്തോടൊപ്പം നിങ്ങൾ ഒരു ഹെൽത്ത് ഡിക്ലറേഷൻ ഫോമും എൻഡോഴ്സ്മെന്‍റ് ഫോമും പൂരിപ്പിക്കണം.

    പോളിസി ഡോക്യുമെന്‍റുകൾ ലഭിച്ചതിന് ശേഷം എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വിശദാംശങ്ങളിൽ എങ്ങനെ മാറ്റങ്ങൾ വരുത്താം?

നിങ്ങളുടെ വിശദാംശങ്ങൾ മാറ്റാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ബന്ധപ്പെടാം, ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അവർ നിങ്ങളെ സഹായിക്കുന്നതാണ്.

   എന്‍റെ പോളിസിയുടെ സ്റ്റാറ്റസ് എനിക്ക് എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ പോളിസിയുടെ സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കാം. നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്ത് സ്റ്റാറ്റസ് പരിശോധിക്കുന്നതിന് നിങ്ങളുടെ പോളിസിയുടെ വിശദാംശങ്ങൾ - (പോളിസി നമ്പർ) എന്‍റർ ചെയ്യുക. അതേസമയം, നിങ്ങൾക്ക് ഞങ്ങളുടെ 'കസ്റ്റമർ പോർട്ടൽ' ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പോളിസി സ്റ്റാറ്റസ് പരിശോധിക്കാം.

    എനിക്ക് ഒന്നിൽ കൂടുതൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങാൻ കഴിയുമോ?

അതെ, നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വാങ്ങാം. എന്നിരുന്നാലും, അവ കൈകാര്യം ചെയ്യുന്നത് സാധാരണയായി പ്രയാസകരമാണ്. കുറഞ്ഞ ഇൻഷ്വേർഡ് തുകയുള്ള ഒന്നിലധികം പോളിസികൾ വാങ്ങുന്നതിന് പകരം ഉയർന്ന ഇൻഷ്വേർഡ് തുകയുള്ള ഒരൊറ്റ പോളിസി വാങ്ങാൻ ഞങ്ങൾ നിങ്ങളോട് ശുപാർശ ചെയ്യുന്നു.

   ഒരു വർഷത്തിന് ശേഷം എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നെങ്കിൽ എന്ത് സംഭവിക്കും?

ഒരു വർഷത്തിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ പോളിസി പുതുക്കാൻ കഴിയും. എന്നാൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പുതുക്കലിൽ ഒരു ഇടവേള ഉണ്ടെങ്കിൽ, നിങ്ങൾ കസ്റ്റമർ സപ്പോർട്ട് ടീമിനെ ബന്ധപ്പെടേണ്ടതുണ്ട്, അവർ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിങ്ങളെ ഗൈഡ് ചെയ്യുന്നതാണ്.

   എന്‍റെ പോളിസി പുതുക്കുമ്പോഴെല്ലാം ഞാൻ മെഡിക്കൽ ചെക്ക്-അപ്പ് ചെയ്യേണ്ടതുണ്ടോ?

ഇല്ല, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുമ്പോഴെല്ലാം മെഡിക്കൽ ചെക്ക്-അപ്പ് ചെയ്യേണ്ടതില്ല. എന്നിരുന്നാലും, ഇൻഷുറൻസ് പുതുക്കലിൽ ഒരു ഇടവേള ഉണ്ടെങ്കിൽ, അല്ലെങ്കിൽ പുതുക്കുമ്പോൾ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പ്ലാനിന്‍റെ കവറേജ് അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒരു മെഡിക്കൽ ചെക്ക്-അപ്പ് നടത്തേണ്ടതുണ്ട്.

   എനിക്ക് ഇതിനകം ഹെൽത്ത് ഇൻഷുറൻസ് ഉണ്ട്, അതിന്‍റെ ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ എന്ത് ചെയ്യണം?

ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീമിനെ ബന്ധപ്പെട്ട് ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ നേടാവുന്നതാണ്.

   കാലഹരണ തീയതിക്ക് മുമ്പ് എന്‍റെ പോളിസി പുതുക്കിയിട്ടില്ലെങ്കിൽ, അതിന്‍റെ പുതുക്കൽ നിരസിക്കുമോ?

കാലാവധി കഴിഞ്ഞാലും, 30 ദിവസത്തെ ഗ്രേസ് പിരീഡിൽ എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിച്ച് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കാൻ കഴിയും. എന്നിരുന്നാലും, ഗ്രേസ് കാലയളവിൽ നിങ്ങളുടെ പോളിസി പുതുക്കുന്നില്ലെങ്കിൽ, പരിരക്ഷ ലഭിക്കുന്നതിന് നിങ്ങൾ ആദ്യം മുതൽ ആരംഭിക്കേണ്ടി വന്നേക്കാം.

   പുതുക്കൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് എന്‍റെ പോളിസി ട്രാൻസ്ഫർ ചെയ്യുന്നത് സാധ്യമാണോ?

അതെ, ഹെൽത്ത് ഇൻഷുറൻസ് പോളിസികളിലെ പോർട്ടബിലിറ്റി ഫീച്ചർ നിങ്ങളുടെ ഇൻഷുറൻസ് കമ്പനി മാറ്റാൻ അനുവദിക്കുന്നു.

   എല്ലാവർക്കും മെഡിക്കൽ ടെസ്റ്റ് നിർബന്ധമാണോ?

ഇല്ല. സാധാരണയായി, 45 വയസ്സിന് താഴെയുള്ളവർക്ക് മെഡിക്കൽ ടെസ്റ്റുകൾ നിർബന്ധമല്ല. എന്നിരുന്നാലും, സമർപ്പിച്ച മെഡിക്കൽ ഹിസ്റ്ററിയും തിരഞ്ഞെടുത്ത ഹെൽത്ത് ഇൻഷുറൻസ് പോളിസിയും അനുസരിച്ച് നിങ്ങളുടെ ഇൻഷുറൻസ് കമ്പനി ചില മെഡിക്കൽ ടെസ്റ്റുകൾ നടത്താൻ ആവശ്യപ്പെടാം.

   ആരാണ് മെഡിക്കൽ എക്‌സാമിനേഷന് പണമടയ്ക്കുന്നത്?

ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുൻപുള്ള മെഡിക്കൽ പരിശോധനയുടെ ചെലവ് പോളിസി ഉടമ വഹിക്കേണ്ടതുണ്ട്. പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഇൻഷുറർ ഇത് റീഇംബേഴ്സ് ചെയ്യാം.

   എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് ഇന്ത്യയിലുടനീളം സാധുതയുണ്ടോ?

ഉവ്വ്, പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് നിങ്ങളുടെ എല്ലാ ആരോഗ്യ സംബന്ധമായ അടിയന്തിര സാഹചര്യങ്ങൾക്കും രാജ്യത്തുടനീളം പരിരക്ഷ ലഭിക്കുന്നു.

   ഹെൽത്ത് പോളിസി വാങ്ങുന്നതിന് മുമ്പ് ഞാൻ വ്യക്തമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

നിങ്ങൾ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ്, താഴെപ്പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം:

✓ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകുന്ന കൃത്യമായ കവറേജുകൾ നോക്കുക.

✓ വെയ്റ്റിംഗ് പിരീഡുകളും ഒഴിവാക്കലുകളും ശ്രദ്ധിക്കുക.

✓ മുൻകൂർ നിലവിലുള്ള രോഗങ്ങൾ പോലുള്ള ഒരു കാര്യങ്ങളും നിങ്ങളുടെ ഇൻഷുറൻസ് ദാതാവിൽ നിന്ന് മറയ്ക്കരുത്.

✓ ഇൻഷുറൻസ് കമ്പനിയുടെ ഓൺലൈൻ പ്രോസസ്സുകൾ പരിശോധിക്കുക.

✓ പോളിസി റദ്ദാക്കൽ, പോളിസി ലാപ്സ്, പോളിസി പുതുക്കൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിങ്ങളുടെ ഇൻഷുററുടെ അടുത്ത് വിശദമായി അന്വേഷിക്കുക.

✓ പേമെന്‍റ് നടത്തുന്നതിന് മുമ്പ് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൻ്റെ ബ്രേക്ക്-അപ്പ് നല്ലപോലെ മനസ്സിലാക്കുകയും എല്ലാ സംശയങ്ങളും ദൂരീകരിക്കുകയും ചെയ്യുക.

 

   ഹെൽത്ത് കാർഡ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ നിങ്ങളുടെ ഇൻഷുറൻസ് പോളിസിക്കൊപ്പം ഒരു ഹെൽത്ത് കാർഡ് നൽകുന്നു, ഇത് നിങ്ങൾക്ക് നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ക്യാഷ്‌ലെസ് ചികിത്സ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഉപയോഗിക്കാം.

   ഒറിജിനൽ പോളിസി നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് പോളിസി നൽകുമോ?

ഉവ്വ്, നിങ്ങളുടെ ഒറിജിനൽ ഇൻഷുറൻസ് പോളിസി നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് മെഡിക്കൽ ഇൻഷുറൻസ് പോളിസിക്ക് അഭ്യർത്ഥിക്കാവുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി ലഭിക്കുന്നതിന് നിങ്ങൾ ഒരു നിശ്ചിത തുക അടയ്ക്കേണ്ടതുണ്ട്.

   എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എങ്ങനെ റദ്ദാക്കും?

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇപ്പോൾ വാങ്ങിയിതാണെങ്കിൽ, റദ്ദാക്കൽ ഫീസ് നൽകാതെ ഫ്രീ-ലുക്ക് കാലയളവിൽ നിങ്ങൾക്ക് അത് റദ്ദാക്കാം. എന്നാൽ പോളിസി ആക്ടീവ് ആയിരുന്ന ദിവസങ്ങളുടെ എണ്ണത്തിന് ആനുപാതികമായി നിങ്ങൾ പ്രീമിയം അടയ്ക്കേണ്ടതുണ്ട്.

പുതുക്കുന്നതിന് പകരം നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി കാലഹരണപ്പെടുന്നതിന് മുമ്പ് റദ്ദാക്കാവുന്നതാണ്.

ഒരു നിശ്ചിത വർഷത്തേക്ക് ഇടവേള ഇല്ലാതെ പുതുക്കിയ ശേഷം പോളിസി സറണ്ടർ ചെയ്താൽ ചില ആനുകൂല്യങ്ങൾക്കും നിങ്ങൾക്ക് യോഗ്യതയുണ്ടാകാം. നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ റദ്ദാക്കുന്നതിന് നിങ്ങളുടെ ഇൻഷുറൻസ് ദാതാവിനെ ബന്ധപ്പെടുകയും പൂർണ്ണമായ വിശദാംശങ്ങൾ അറിയുകയും വേണം.

 

 

   എനിക്ക് എത്ര കവറേജ് ആവശ്യമാണ്?

കവറേജ് തുക നിങ്ങളുടെ ജീവിതശൈലി, മെഡിക്കൽ പശ്ചാത്തലം, മുൻകൂർ നിലവിലുള്ള രോഗങ്ങൾ, കുടുംബാംഗങ്ങൾ, വാർഷിക വരുമാനം, റെസിഡൻഷ്യൽ അഡ്രസ്സ്, പ്രായം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

   നിങ്ങൾ പരിരക്ഷിക്കുന്ന പ്രീ-പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ മെഡിക്കൽ ചെലവുകളെക്കുറിച്ച് എന്നോട് പറയുക.

ചികിത്സയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് നടത്തേണ്ട പരിശോധനകളുടെയും ഉപയോഗിക്കേണ്ട മരുന്നുകളുടെയും ഫലമായി ഉണ്ടാകുന്നതാണ് പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവ്. അതുപോലെ, ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് ശേഷം ഭേദമാകുന്നതിനും മരുന്നുകൾക്കും വേണ്ടിയുള്ളതാണ് പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ. പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പ്രീ, പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ കവറേജ് യഥാക്രമം 60, 90 ദിവസത്തേക്ക് ആണ് ഉള്ളത്.

നിങ്ങൾക്ക് അസുഖം വരുമ്പോൾ, നിങ്ങൾ സാധാരണയായി നിങ്ങളുടെ ഫാമിലി ഫിസിഷ്യനെ കൺസൾട്ട് ചെയ്യുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നു. നിങ്ങളുടെ ഫിസിഷ്യന്‍റെ ഉപദേശ പ്രകാരം, ആവശ്യമെങ്കിൽ, കൂടുതൽ ചികിത്സയ്ക്കായി നിങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാം. ഹോസ്പിറ്റലൈസേഷന് മുമ്പ് ഉണ്ടാകുന്ന ഈ ചെലവുകളെ പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ എന്ന് വിളിക്കുന്നു. ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവുകളിൽ ഡിസ്ചാർജ് ചെയ്ത ശേഷം അല്ലെങ്കിൽ ഹോസ്പിറ്റലൈസേഷൻ ചികിത്സ പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് ഉണ്ടാകുന്ന എല്ലാ ചെലവുകളും നിരക്കുകളും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, സർജറിക്ക് ശേഷം നിങ്ങളുടെ പുരോഗതി അല്ലെങ്കിൽ റിക്കവറി കണ്ടെത്താൻ കൺസൾട്ടിംഗ് ഫിസിഷ്യൻ ചില ടെസ്റ്റുകൾ നിർദ്ദേശിക്കാം.

   ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ഇത് എന്ത് പരിരക്ഷയാണ് നൽകുന്നത്?

ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ എന്നത് നിങ്ങൾ ഹോസ്പിറ്റലിന് പകരം വീട്ടിൽ ഏതെങ്കിലും ചികിത്സയ്ക്ക് വിധേയമാകുകയോ അല്ലെങ്കിൽ മെഡിക്കൽ കെയർ ലഭ്യമാക്കുകയോ ചെയ്യുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്നു, അപ്പോഴും ഇൻഷുറർ നിങ്ങളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി കണക്കാക്കുന്നു. ഹോസ്പിറ്റൽ ബെഡ്/റൂമുകൾ ലഭ്യമല്ലാത്തതിനാലോ അല്ലെങ്കിൽ ചികിത്സയ്ക്കായി ഹോസ്പിറ്റലിലേക്ക് മാറ്റാവുന്ന അവസ്ഥയിൽ അല്ലാത്തതിനാലോ ആവാം നിങ്ങൾ വീട്ടിൽ ചികിത്സ തേടുന്നത്.

ഹോസ്പിറ്റലിന് പകരം വീട്ടിൽ വെച്ച് അസുഖം/രോഗം/പരിക്ക് എന്നിവയ്ക്ക് നിങ്ങൾ സ്വീകരിക്കുന്ന ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ഡോമിസിലിയറി ഹോസ്പിറ്റലൈസേഷൻ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.

   നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ നോൺ-പേയബിൾ ഇനങ്ങൾ എന്തൊക്കെയാണ്?

ഹെയർ റിമൂവൽ ക്രീം, ഹാൻഡ് വാഷ്, കോസി ടവൽ, ബേബി ബോട്ടിലുകൾ, ബ്രഷ്, പേസ്റ്റ്, മോയിസ്ചറൈസർ, ക്യാപ്സ്, ഐ പാഡ്, കോംബ്, ക്രാഡിൽ ബഡ്സ് മുതലായവ പോലുള്ള നോൺ-മെഡിക്കൽ ഇനങ്ങൾക്ക് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പണം നൽകുകയില്ല. പണം നൽകാത്ത ഇനങ്ങളുടെ വിശദമായ പട്ടികയ്ക്ക്, ദയവായി പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

   പ്രമേഹ രോഗികൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ കവറേജ് ഓഫർ ചെയ്യുമോ?

ഉവ്വ്, പ്രമേഹ രോഗികൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ പരിരക്ഷ ലഭിക്കുന്നു. എന്നിരുന്നാലും, കവറേജ് ലഭിക്കുന്നതിന് മുമ്പ് നിങ്ങൾ ചില മെഡിക്കൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. കൂടാതെ, നിങ്ങളുടെ മെഡിക്കൽ ടെസ്റ്റ് റിപ്പോർട്ടുകൾ അനുസരിച്ച് വെയ്റ്റിംഗ് പിരീഡ് ബാധകമായേക്കാം. *അതോടൊപ്പം ഇത് യുഡബ്ല്യൂ സ്വീകാര്യതയ്ക്കും വിധേയമാണ്

   എംആർഐ, എക്സ്-റേ അല്ലെങ്കിൽ മറ്റേതെങ്കിലും ബോഡി സ്കാനുകൾ പോലുള്ള ഡയഗ്നോസ്റ്റിക് ചാർജുകൾ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നുണ്ടോ?

ഉവ്വ്, നിങ്ങളുടെ പോളിസിയിൽ പരാമർശിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പ്രകാരം ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷനിൽ ചില മെഡിക്കൽ ടെസ്റ്റുകളും സ്കാനുകളും ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷിക്കുന്നു.

   ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ മെറ്റേണിറ്റി പരിരക്ഷ നൽകുമോ?

ഉവ്വ്, ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ പ്രസവത്തിനും നവജാതശിശുവിനും പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, കവറേജ് ആരംഭിക്കുന്നതിന് മുമ്പ് വെയ്റ്റിംഗ് പിരീഡ് ഉണ്ടായിരിക്കും. പ്രസവ ചെലവുകൾക്കായി ഒരു പോളിസി വാങ്ങുമ്പോൾ നിങ്ങളുടെ ഇൻഷുററുടെ അടുത്ത് കവറേജും വെയ്റ്റിംഗ് പിരീഡും പരിശോധിക്കുക.

   ഇൻഷുറൻസ് പോളിസികൾ ഔട്ട്‌പേഷ്യന്‍റ് ചെലവുകൾക്ക് പരിരക്ഷ നൽകുമോ?

ഉവ്വ്, ഒന്നുകിൽ 24 മണിക്കൂർ നിർബന്ധിത ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ ഒപിഡി പരിരക്ഷയുടെ രൂപത്തിൽ ഒരു ടോപ്പ്-അപ്പ് ആയി മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ഔട്ട്പേഷ്യന്‍റ് ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു.

   ഡേ-കെയർ ഹെൽത്ത് ഇൻഷുറൻസ് എന്തൊക്കെ ചികിത്സകൾക്ക് പരിരക്ഷ നൽകുന്നു?

ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന ചില ഡേ-കെയർ നടപടിക്രമങ്ങൾ ഇവയാണ്:

✓ അസ്ഥി, സെപ്റ്റിക്, അസെപ്റ്റിക് എന്നിവയുടെ മുറിവ്

✓ ഡൈജെസ്റ്റീവ് ട്രാക്റ്റ് സ്ട്രിക്ചറുകളുടെ വീക്കം

✓ ഹെമറോയ്ഡ് ശസ്ത്രക്രിയാ ചികിത്സ

✓ ലിഗമെന്‍റ് ടിയർ സർജറി

✓ കാറ്ററാക്ട് സർജറി

✓ ഗ്ലോക്കോമ സർജറി

✓ മൂക്കിൽ നിന്ന് അന്യ വസ്തുക്കൾ നീക്കം ചെയ്യൽ

✓ മെറ്റൽ വയർ നീക്കം ചെയ്യൽ

✓ ഫ്രാക്ചർ പിൻ/നെയിലുകൾ നീക്കം ചെയ്യൽ

✓ കണ്ണിന്‍റെ ലെൻസിൽ നിന്ന് അന്യ വസ്തു നീക്കം ചെയ്യൽ

ഡേ-കെയർ നടപടിക്രമങ്ങളുടെ വിശദമായ പട്ടികയ്ക്കായി നിങ്ങളുടെ പോളിസി ഡോക്യുമെന്‍റ് പരിശോധിക്കാം.

    ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ ഡെന്‍റൽ ചികിത്സ പരിരക്ഷ ലഭിക്കുന്നുണ്ടോ?

ദന്ത ചികിത്സ എന്നാൽ പരിശോധന, ഫില്ലിംഗ് (ആവശ്യമുള്ളിടത്ത്), ക്രൌണുകൾ, എക്സ്ട്രാക്ഷനുകൾ, സർജറി എന്നിവ ഉൾപ്പെടെ പല്ലുകൾ അല്ലെങ്കിൽ സ്ട്രക്ചറുമായി ബന്ധപ്പെട്ട ചികിത്സ ആണ്.

യഥാർത്ഥ പല്ലുകൾക്ക് ആകസ്മികമായ പരിക്ക് ഉണ്ടാകുന്നതിന്‍റെ ഫലമായി ഹോസ്പിറ്റലൈസേഷൻ ആവശ്യമായിവരുന്ന സാഹചര്യങ്ങൾ ഒഴികെയുള്ള കോസ്മെറ്റിക് സർജറി, കൃത്രിമപ്പല്ല്‌, ഡെന്‍റൽ പ്രോസ്തെസിസ്, ഡെന്‍റൽ ഇംപ്ലാന്‍റ്, ഓർത്തോഡോണ്ടിക്സ്, ഏതെങ്കിലും തരത്തിലുള്ള സർജറി എന്നിവ ഉൾപ്പെടുന്ന എല്ലാ ദന്ത ചികിത്സയും ഒഴിവാക്കിയിരിക്കുന്നു.

   ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഹോമിയോപ്പതി ചികിത്സകൾക്ക് പരിരക്ഷ നൽകുമോ?

ആയുഷ് ചികിത്സകൾക്ക് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഹോമിയോപ്പതി ചികിത്സകൾക്കും പരിരക്ഷ നൽകുന്നു. അത് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ദാതാവിൻ്റെ അടുത്ത് പരിശോധിക്കുക, അല്ലെങ്കിൽ നിങ്ങളുടെ പോളിസിയിൽ കവറേജ് ഉൾപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ പോളിസി നിബന്ധനകൾ പരിശോധിക്കുക.

   ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന രോഗങ്ങൾ ഏതൊക്കെയാണ്?

ബജാജ് അലയൻസിന്‍റെ ക്രിട്ടിക്കൽ ഇൽനെസ് പോളിസി ഉപയോഗിച്ച്, നിങ്ങൾക്ക് 10 പ്രധാന ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു:

✓ എയോർട്ട ഗ്രാഫ്റ്റ് സർജറി

✓ ക്യാൻസർ

✓ കൊറോണറി ആർട്ടറി ബൈപാസ് സർജറി

✓ ഫസ്റ്റ് ഹാർട്ട് അറ്റാക്ക് (മൈയോകാർഡിയൽ ഇൻഫാർക്ഷൻ)

✓ വൃക്ക തകരാർ

✓ പ്രധാന അവയവ ട്രാൻസ്‍പ്ലാന്‍റ്

✓ തുടർച്ചയായ രോഗ ലക്ഷണങ്ങളുള്ള മൾട്ടിപ്പിൾ സ്ക്ലിറോസിസ്

✓ അവയവങ്ങളുടെ പെർമനന്‍റ് പാരാലിസിസ്

✓ പ്രൈമറി പൾമനറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ

✓ സ്ട്രോക്ക്

   എനിക്ക് ഇതിനകം എന്‍റെ തൊഴിലുടമയിൽ നിന്നുള്ള ഇൻഷുറൻസ് ഉണ്ടെങ്കിൽ അല്ലെങ്കിൽ എനിക്കും എന്‍റെ കുടുംബത്തിനും ഇതിനകം എന്‍റെ കോർപ്പറേറ്റ് പോളിസിയിൽ പരിരക്ഷ ലഭിക്കുന്നുണ്ടെങ്കിൽ ഞാൻ എന്തിന് ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങണം?

നിങ്ങളുടെ തൊഴിലുടമയിൽ നിന്നുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് ചില ആനുകൂല്യങ്ങൾ ഉണ്ടായേക്കാം, എന്നാൽ ഇതിനൊപ്പം കോർപ്പറേറ്റ് മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകളുമായി ബന്ധപ്പെട്ട് ചില പരിമിതികളും ഉണ്ട്:

✓ നിങ്ങളുടെ ഇൻഷുറൻസ് ആവശ്യകതകളും ആരോഗ്യ അവസ്ഥകളും അനുസരിച്ച് നിങ്ങൾക്ക് കോർപ്പറേറ്റ് പ്ലാൻ കസ്റ്റമൈസ് ചെയ്യാൻ കഴിയില്ല.

✓ നിങ്ങൾ കമ്പനിയിൽ നിന്ന് രാജിവച്ചാലുടൻ കവറേജ് അവസാനിക്കുന്നു.

✓ നിങ്ങളുടെ തൊഴിലുടമയിൽ നിന്നുള്ള കോർപ്പറേറ്റ് പ്ലാനുകൾ റിട്ടയർമെന്‍റിന് ശേഷം പരിരക്ഷ നൽകുന്നതല്ല.

✓ നിങ്ങളുടെ ഭാവി ആസൂത്രണം ചെയ്യുന്നതിൽ കോർപ്പറേറ്റ് പ്ലാനുകൾക്ക് വളരെ കുറച്ച് പ്രധാന്യം മാത്രമേയുള്ളൂ.

✓ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് ചെറിയ ഇൻഷ്വേർഡ് തുകയുടെ പരിരക്ഷ ലഭിക്കുന്നു.

അതിനാൽ, നിങ്ങളുടെ ബജറ്റിനും നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ആവശ്യങ്ങൾക്കും അനുയോജ്യമായ ഒരു ഇൻഡിവിജ്വൽ മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ നിങ്ങൾ വാങ്ങേണ്ടതാണ്.

   പോളിസി പുതുക്കുന്ന സമയത്ത് എനിക്ക് ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കാൻ കഴിയുമോ?

ഉവ്വ്, പുതുക്കുന്ന ഘട്ടത്തിൽ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസിയുടെ കവറേജ് വർദ്ധിപ്പിക്കാം. ഈ സമയത്ത്, നിങ്ങൾ ഏതാനും ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും നിങ്ങളുടെ പോളിസിയുടെ പരിരക്ഷ വർദ്ധിപ്പിക്കുന്നതിന് അധിക പ്രീമിയം അടയ്ക്കുകയും ചെയ്യേണ്ടതുണ്ട്.

   എന്‍റെ മെഡിക്കൽ ഇൻഷുറൻസ് പോളിസിയിൽ എന്‍റെ പ്രായമായ മാതാപിതാക്കളെ ചേർക്കാൻ കഴിയുമോ?

ഇല്ല, നിങ്ങളുടെ നിലവിലുള്ള കവറേജിൽ പ്രായമായ മാതാപിതാക്കളെ ചേർക്കാൻ ഞങ്ങളുടെ പ്ലാനുകൾ അനുവദിക്കുന്നില്ല. എന്നിരുന്നാലും, മുതിർന്ന പൗരന്മാർക്കായി രൂപകൽപ്പന ചെയ്ത ഞങ്ങളുടെ പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് ഉൽപ്പന്നമായ സിൽവർ ഹെൽത്ത് പ്ലാൻ നിങ്ങൾക്ക് വാങ്ങാൻ കഴിയും.

 

 

   എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം തുക നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

പ്രീമിയം തുക പ്രധാനമായും ഇൻഷ്വേർഡ് തുകയെയും പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ പ്രീമിയം നിർണ്ണയിക്കുന്ന മറ്റ് ചില ഘടകങ്ങൾ ഇതാ:

✓ നിങ്ങളുടെ പ്രായം

✓ നേരത്തെ നിലവിലുള്ള രോഗങ്ങൾ

✓ ആഡ്-ഓൺ കവറുകൾ (ഓപ്ഷണൽ)

   ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസിന്‍റെ ചെലവ് ഞാൻ എങ്ങനെ കണക്കാക്കും?

നിങ്ങളുടെ പോളിസിയുടെ പ്രീമിയം കണക്കാക്കാൻ സഹായിക്കുന്ന ഒരു മികച്ച ടൂളാണ് ഹെൽത്ത് ഇൻഷുറൻസ് കാൽക്കുലേറ്റർ. ഈ ഹെൽത്ത് ഇൻഷുറൻസ് കാൽക്കുലേറ്റർ ബജാജ് അലയൻസിന്‍റെ വെബ്സൈറ്റിൽ സൗജന്യമായി ലഭ്യമാണ്, അതിൽ നിന്ന് ജനറേറ്റ് ചെയ്ത ക്വോട്ട് ഭാവി റഫറൻസിനായി ഉപയോഗിക്കാവുന്നതാണ്.

   പ്രീമിയം പേമെന്‍റിന് ലഭ്യമായ രീതികൾ എന്തൊക്കെയാണ്?

താഴെപ്പറയുന്ന രീതികളിലൂടെ നിങ്ങൾക്ക് പ്രീമിയം പേമെന്‍റ് നടത്താം:

✓ ഞങ്ങളുടെ ബ്രാഞ്ചിൽ ചെക്ക് അല്ലെങ്കിൽ ക്യാഷ് പേമെന്‍റ്

✓ ഇസിഎസ്

✓ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് സൗകര്യം എന്നിവ ഉപയോഗിച്ചുള്ള ഓൺലൈൻ പേമെന്‍റ്

   ഏത് സാഹചര്യത്തിലാണ് എന്‍റെ പോളിസി പ്രീമിയം പുതുക്കുമ്പോൾ വർദ്ധിക്കാൻ സാധ്യതയുള്ളത്?

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ പുതുക്കുമ്പോൾ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധിച്ചേക്കാം:

✓ പ്രായ പരിധിയിലെ മാറ്റം.

✓ റെഗുലേറ്റർ മുഖേന പ്രീമിയത്തിൽ ഒരു പുനരവലോകനം (നിങ്ങളുടെ പോളിസി പുതുക്കുന്നതിന് മുമ്പ് ഇൻഷുറൻസ് കമ്പനി ഇതിനെക്കുറിച്ച് നിങ്ങളെ അറിയിക്കും).

✓ സർക്കാർ നിയമങ്ങൾ അനുസരിച്ച് നികുതി, തീരുവ, സെസ് എന്നിവയിലെ മാറ്റം.

   എങ്ങനെയാണ് പുകവലി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളെ ബാധിക്കുന്നത്?

നിങ്ങൾ പുകവലിക്കുന്നവരാണെങ്കിൽ നിങ്ങളുടെ പോളിസിക്ക് ഉയർന്ന പ്രീമിയം അടയ്ക്കേണ്ടി വന്നേക്കാം. കൂടാതെ, നിങ്ങളുടെ പോളിസിയുടെ കവറേജ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ ഏതാനും മെഡിക്കൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.

   എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ മറന്നാൽ എന്ത് സംഭവിക്കും?

പോളിസി കുടിശ്ശിക തീയതിക്ക് മുമ്പ് നിങ്ങൾ പ്രീമിയം അടയ്ക്കണം, അതുവഴി ഹെൽത്ത് ഇൻഷുറൻസ് കവറേജിന് തുടർച്ച ഉണ്ടാകും. എന്നിരുന്നാലും, പോളിസി കാലഹരണപ്പെടുന്നതിന് മുമ്പ് നിങ്ങൾക്ക് പണമടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിന് ഇൻഷുറർ നൽകുന്ന ഗ്രേസ് പിരീഡ് ഉപയോഗിക്കാം. എന്നാൽ, ഗ്രേസ് കാലയളവിൽ പോലും നിങ്ങളുടെ പോളിസി പുതുക്കിയില്ലെങ്കിൽ, നിങ്ങളുടെ ഇൻഷുറൻസ് പ്ലാൻ ലാപ്സ് ആകും, കൂടാതെ നിങ്ങൾക്ക് മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല.

   GST എന്നാല്‍ എന്താണ്, ഇത് ഹെല്‍ത്ത് ഇൻഷുറൻസിനെ എങ്ങനെയാണ് ബാധിക്കുന്നത്?

ജിഎസ്‌ടി എന്നാൽ ചരക്ക് സേവന നികുതിയാണ്. 2017 ൽ ആരംഭിച്ച ഇത്, സേവന നികുതി, വാറ്റ്, കസ്റ്റംസ് തുടങ്ങിയ മുൻ പരോക്ഷ നികുതികൾക്ക് പകരം വന്നതാണ്. ജിഎസ്‌ടിക്ക് കീഴിൽ 0%, 5%, 12%, 28% എന്നിങ്ങനെ നാല് നികുതി സ്ലാബുകളുണ്ട്, കൂടാതെ സംസ്ഥാന ജിഎസ്‌ടി, കേന്ദ്ര ജിഎസ്‌ടി എന്നിങ്ങനെ രണ്ട് തരത്തിലുള്ള ജിഎസ്‌ടികളും ഉണ്ട്.

ജിഎസ്‌ടിക്ക് മുമ്പ്, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്ക് ബാധകമായ നികുതി നിരക്ക് 15% ആയിരുന്നു, ഇപ്പോൾ ഇത് 18% ആണ്.

   എനിക്ക് പ്രതിമാസം ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ കഴിയുമോ?

എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസികളും ഇൻസ്റ്റാൾമെന്‍റ് അടിസ്ഥാനത്തിൽ പ്രീമിയത്തിന്‍റെ പേമെന്‍റ് സ്വീകരിക്കുന്നതല്ല. എന്നിരുന്നാലും, ഇതുപോലുള്ള പോളിസികൾ സഹിതം ആരോഗ്യ സഞ്ജീവനി, നിങ്ങളുടെ സൗകര്യപ്രകാരം വാർഷികം, അർദ്ധവാർഷികം, ത്രൈമാസികം, പ്രതിമാസം എന്നിങ്ങനെ ഇൻസ്റ്റാൾമെന്‍റ് അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾ അടയ്ക്കാം.

 

 

   ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ എന്താണ്?

ഹെൽത്ത് ഇൻഷുറൻസ് കമ്പനി സെറ്റിൽ ചെയ്ത ക്ലെയിമുകളുടെ എണ്ണവും ഒരു നിശ്ചിത സമയപരിധിയിൽ ഉന്നയിച്ച മൊത്തം ക്ലെയിമുകളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ് ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം. ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം ഉയർന്നതാണെങ്കിൽ, ഇൻഷുറൻസ് കമ്പനിയുടെ പേ-ഔട്ട് മികച്ചതാണ്.

   എന്‍റെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമിന്‍റെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ഞങ്ങളുടെ മൊബൈൽ ആപ്പ് ആയ "കെയറിംഗ്‍ലി യുവേർസ്" ഉപയോഗിച്ച്, ഞങ്ങളുടെ ഓൺലൈൻ ക്ലെയിം സെറ്റിൽമെന്‍റ് പോർട്ടൽ ഉപയോഗിച്ച് അല്ലെങ്കിൽ ഞങ്ങളുടെ കസ്റ്റമർ കെയറിൽ വിളിച്ച് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമിന്‍റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാവുന്നതാണ്.

   ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഉന്നയിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?

നിങ്ങള്‍ക്ക് ഒരു ക്യാഷ്‍ലെസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം അല്ലെങ്കില്‍ ഒരു റീഇംബേഴ്സ്‍മെന്‍റ് ക്ലെയിം ഫയല്‍ ചെയ്യാവുന്നതാണ്. ബജാജ് അലയൻസിൽ, ഞങ്ങൾക്ക് ഞങ്ങളുടെ ഇൻ-ഹൗസ് ഹെൽത്ത് ആന്‍റ് അഡ്മിനിസ്ട്രേഷൻ ടീം (HAT) ഉണ്ട്, അതിനാൽ ക്ലെയിം പ്രോസസിംഗ് അതിവേഗം എളുപ്പത്തിൽ നിർവ്വഹിക്കാം.

ക്യാഷ്‌ലെസ് ക്ലെയിമുകൾക്ക്, നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ നിന്ന് നിങ്ങൾക്ക് ഒരു പ്രീ-ഓതറൈസേഷൻ ലെറ്റർ ലഭിക്കേണ്ടതുണ്ട്. പ്രീ-ഓതറൈസേഷൻ ഫോം, ഹെൽത്ത് ഇൻഷുറൻസ് പോളിസി എന്നിവയുടെ വിജയകരമായ വെരിഫിക്കേഷന് ശേഷം ബജാജ് അലയൻസ് ക്ലെയിം അംഗീകരിക്കും. നെറ്റ്‌വർക്ക് ഹോസ്പിറ്റലിന് അപ്രൂവൽ നൽകിയാൽ നിങ്ങൾക്ക് ക്യാഷ്‌ലെസ് ക്ലെയിമുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം.

റീഇംബേഴ്സ്മെന്‍റ് ക്ലെയിമുകൾക്ക്, പോളിസി വിശദാംശങ്ങളും നോൺ-നെറ്റ്‌വർക്ക് ഹോസ്പിറ്റൽ നൽകുന്ന ഡിസ്ചാർജ് സമ്മറിയും സഹിതം മെഡിക്കൽ ബില്ലുകൾ നിങ്ങൾ ബജാജ് അലയൻസിന് അയക്കേണ്ടതുണ്ട്. ഈ ഡോക്യുമെന്‍റുകളുടെ വെരിഫിക്കേഷന് ശേഷം, ക്ലെയിം തുക സെറ്റിൽ ചെയ്യുകയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്യും.

   ഒരു ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം പ്രോസസ് ചെയ്യാൻ എത്ര സമയം എടുക്കും?

ബജാജ് അലയൻസിൽ, ഞങ്ങളുടെ അതിവേഗ ക്ലെയിം പ്രോസസ്സിംഗ് ഇൻ-ഹൗസ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീമിന്‍റെ (എച്ച്എടി) സഹായത്തോടെ 60 മിനിറ്റിനുള്ളിൽ നിങ്ങളുടെ ക്യാഷ്‌ലെസ് ക്ലെയിമുകൾ ഞങ്ങൾ സെറ്റിൽ ചെയ്യും.

ഞങ്ങളുടെ മൊബൈൽ ആപ്പ് കെയറിംഗ്‌ലി യുവേർസിന്‍റെ ഹെൽത്ത് സിഡിസി (ഡയറക്ട് ക്ലിക്ക് വഴിയുള്ള ക്ലെയിം) ഫീച്ചർ ഉപയോഗിച്ച്, 20 മിനിറ്റിനുള്ളിൽ രൂ. 20,000 വരെയുള്ള ക്ലെയിമുകൾ ഞങ്ങൾ സെറ്റിൽ ചെയ്യും.

നിങ്ങൾ സമർപ്പിച്ച എല്ലാ ഡോക്യുമെന്‍റുകളും സ്വീകരിച്ച് വിശകലനം ചെയ്ത ശേഷം 10 ദിവസത്തിനുള്ളിൽ നിങ്ങളുടെ റീഇംബേഴ്സ്മെന്‍റ് ക്ലെയിമുകൾ ഞങ്ങൾ സെറ്റിൽ ചെയ്യുന്നു.

   ഞാൻ എപ്പോഴാണ് ഒരു ക്ലെയിം ചെയ്യേണ്ടത്?

ചികിത്സാ ചെലവുകൾ വളരെ വലുതാണെന്നും നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം നൽകാനാവില്ലെന്നും നിങ്ങൾ കരുതുന്നുവെങ്കിൽ മാത്രമേ നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഉന്നയിക്കാവൂ. നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ എൻസിബി (നോ-ക്ലെയിം ബോണസ്) ആനുകൂല്യം നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കും.

   ഒരു വർഷത്തിൽ എനിക്ക് ചെയ്യാൻ കഴിയുന്ന പരമാവധി ക്ലെയിമുകൾ എത്രയാണ്?

ഒരു പോളിസി കാലയളവിൽ (സാധാരണയായി, ഒരു വർഷം) നിങ്ങൾക്ക് എത്ര സാധുതയുള്ള ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ വേണമെങ്കിലും നടത്താം. എന്നിരുന്നാലും, നിങ്ങൾ എത്ര തവണ ക്ലെയിം ഫയൽ ചെയ്യുന്നു എന്നത് നിങ്ങളുടെ ഇൻഷ്വേർഡ് തുക തീരുന്നതിനെ ആശ്രയിച്ചിരിക്കും.

   ക്യാഷ്‌ലെസ് മെഡിക്ലെയിം എന്നാല്‍ എന്താണ്?

ഒരു നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ നിങ്ങളുടെ രോഗത്തിന്/പരിക്കിന് ചികിത്സ പ്രയോജനപ്പെടുത്തുമ്പോൾ, നിങ്ങൾക്ക് ക്യാഷ്‌ലെസ് മെഡിക്ലെയിമിന് യോഗ്യതയുണ്ട്. ക്യാഷ്‌ലെസ് മെഡിക്ലെയിം ഉപയോഗിച്ച്, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനി നിങ്ങളുടെ മെഡിക്കൽ ബിൽ നെറ്റ്‌വർക്ക് ആശുപത്രിയിൽ നേരിട്ട് അടയ്ക്കുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ പോളിസി നിബന്ധനകൾ അനുസരിച്ച് നോൺ-മെഡിക്കൽ ഇനങ്ങളുടെയും മറ്റ് പണം അടയ്ക്കാത്ത ഇനങ്ങളുടെയും ചെലവ് നിങ്ങൾ സ്വയം വഹിക്കേണ്ടതുണ്ട്.

   ക്യാഷ്‌ലെസ് ചികിത്സയ്ക്കായി ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നെങ്കിൽ, ഞാൻ എങ്ങനെ സമീപിക്കും?

ക്യാഷ്‌ലെസ് ക്ലെയിമുകളുടെ ആനുകൂല്യം ലഭിക്കുന്നതിന്, നിങ്ങൾ ചെയ്യേണ്ടത് ഒരു നെറ്റ്‌വർക്ക് ഹോസ്പിറ്റലിനെ സമീപിക്കുകയും നിങ്ങളുടെ ഹെൽത്ത് കാർഡ് കാണിക്കുകയും ചെയ്യുക എന്നതാണ്. ഈ ഹെൽത്ത് കാർഡിൽ നിങ്ങളുടെ പോളിസി നമ്പർ, ഇൻഷുറൻസ് കമ്പനിയുടെ പേര്, ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ തരം എന്നിവ അടങ്ങിയിരിക്കുന്നു. നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ഇൻഷുറർക്ക് അയക്കുന്ന ഒരു പ്രീ-ഓതറൈസേഷൻ ഫോം കൂടി നിങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ഇൻഷുറർ ഈ ഡോക്യുമെന്‍റുകളുടെ വെരിഫിക്കേഷൻ നടത്തി, ക്ലെയിം ഹോസ്പിറ്റലിലേക്ക് നേരിട്ട് സെറ്റിൽ ചെയ്യുന്നതാണ്.

   ഞാൻ ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തിയാൽ, നിങ്ങൾ മുഴുവൻ തുകയും അടയ്ക്കുമോ, അല്ലെങ്കിൽ ഹോസ്പിറ്റൽ ബില്ലിന്‍റെ ഒരു ഭാഗം ഞാൻ വഹിക്കേണ്ടതുണ്ടോ?

അതെ, ഒരു മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങളെ എല്ലാ മെഡിക്കൽ ചെലവുകളിൽ നിന്നും പരിരക്ഷിക്കും. എന്നിരുന്നാലും, നിങ്ങളുടെ പോളിസി നിബന്ധനകളിൽ പരാമർശിച്ചിരിക്കുന്ന നോൺ-മെഡിക്കൽ ഇനങ്ങൾക്കും പണം അടയ്ക്കാത്ത ഇനങ്ങൾക്കും നിങ്ങൾ പണമടയ്‌ക്കേണ്ടതുണ്ട്.

   ഒരു ക്ലെയിം ഫയൽ ചെയ്ത് സെറ്റിൽ ചെയ്തതിന് ശേഷം എന്‍റെ പോളിസിക്ക് എന്ത് സംഭവിക്കും?

നിങ്ങളുടെ ക്ലെയിം ഫയൽ ചെയ്ത് സെറ്റിൽ ചെയ്ത ശേഷം, നിങ്ങളുടെ ഇൻഷുറൻസ് കവറേജിൽ നിന്ന് ഇതിനകം നഷ്ടപരിഹാരം നൽകിയ തുക കുറയ്ക്കും.

ഉദാഹരണത്തിന്, ജനുവരിയിൽ രൂ. 5 ലക്ഷം കവറേജ് സഹിതം നിങ്ങളുടെ പോളിസി ഇഷ്യൂ ചെയ്യുകയും നിങ്ങൾ ജൂലൈയിൽ രൂ. 3 ലക്ഷം ക്ലെയിം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആഗസ്റ്റ്-ഡിസംബർ ന് ഇടയിൽ രൂ. 2 ലക്ഷം ബാലൻസ് നിങ്ങൾക്ക് ലഭ്യമായിരിക്കും.

   ഒരു പോളിസി കാലയളവിനുള്ളിൽ ഞാൻ ക്ലെയിം ചെയ്തില്ലെങ്കിൽ, എനിക്ക് എന്‍റെ പണം റീഫണ്ട് ലഭിക്കുമോ?

പോളിസി വർഷത്തിൽ നിങ്ങൾ ക്ലെയിം ഫയൽ ചെയ്തില്ലെങ്കിൽപ്പോലും നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം റീഫണ്ട് ലഭിക്കില്ല. എന്നാൽ നിങ്ങൾ എൻസിബിക്ക് (നോ-ക്ലെയിം ബോണസ്) അർഹത നേടും, അത് നിങ്ങളുടെ പോളിസി പുതുക്കുമ്പോൾ പ്രീമിയം തുക കുറയ്ക്കും. കൂടാതെ, മുൻ പോളിസി വർഷത്തിലെ അതേ പ്രീമിയം അടച്ച് ഇൻഷ്വേർഡ് തുകയുടെ ആനുകൂല്യം ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സഞ്ചിത ബോണസിന് നിങ്ങൾ യോഗ്യനാകും.

   ടിപിഎ എന്നാല്‍ എന്താണ്?

തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ എന്നതാണ് ടിപിഎയുടെ പൂർണ്ണരൂപം. ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ക്ലെയിമുകൾ പ്രോസസ് ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഇത് നിങ്ങളുടെ ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിനും സെറ്റിൽ ചെയ്യുന്നതിനും നിങ്ങൾക്കും ഇൻഷുറൻസ് കമ്പനിക്കും ഇടയിലുള്ള ഒരു ഇടനിലക്കാരനായി പ്രവർത്തിക്കുന്നു.

   ട്രീറ്റ്‌മെന്‍റ് കാലയളവിൽ എനിക്ക് ആശുപത്രി മാറ്റാൻ കഴിയുമോ?

അതെ, ട്രീറ്റ്‌മെന്‍റ് സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ ഹോസ്പിറ്റൽ മാറ്റാൻ കഴിയും. എന്നാൽ നിങ്ങൾ അത് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ദാതാവിനെ അറിയിക്കുകയും അവർക്ക് ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും വേണം.

   എനിക്ക് എത്ര തവണ കോൺവാലസൻസ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ കഴിയും?

പോളിസി വർഷത്തിൽ ഒരിക്കൽ മാത്രമേ കോൺവാലസൻസ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാനാകൂ.

   ഞാൻ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ആശുപത്രിയിൽ എന്‍റെ പോളിസി മെഡിക്കൽ ട്രീറ്റ്‌മെന്‍റിന് പരിരക്ഷ നൽകുമോ?

അതെ, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് ആശുപത്രിയിലെ (നെറ്റ്‌വർക്ക് അല്ലെങ്കിൽ നോൺ-നെറ്റ്‌വർക്ക് ഹോസ്പിറ്റൽ) മെഡിക്കൽ ട്രീറ്റ്‌മെന്‍റിനും നിങ്ങളുടെ മെഡിക്കൽ പോളിസി പരിരക്ഷ നൽകുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ ചില ആശുപത്രികൾ ഉണ്ടായേക്കാം, ആവശ്യമായ വൈദ്യചികിത്സ ലഭിക്കുന്നതിന് ആ ആശുപത്രികളിലൊന്ന് നിങ്ങൾ തിരഞ്ഞെടുത്താൽ നിങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല.

   നോൺ-നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിലെ ചികിത്സയ്ക്ക് എനിക്ക് റീഇംബേഴ്സ്മെൻ്റ് ലഭിക്കുമോ?

ഉവ്വ്, നിങ്ങൾ നോൺ-നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ ചികിത്സ പ്രയോജനപ്പെടുത്തിയാൽ റീഇംബേഴ്സ്മെന്‍റ് ക്ലെയിം ഫയൽ ചെയ്യാൻ നിങ്ങളുടെ മെഡിക്കൽ ബില്ലുകളും മറ്റ് ഡോക്യുമെന്‍റുകളും സമർപ്പിക്കാവുന്നതാണ്.

   യഥാർത്ഥ ചെലവുകൾ കവറേജിനേക്കാൾ കൂടുതലാണെങ്കിൽ ഞാൻ ആ തുക അടയ്‌ക്കേണ്ടതുണ്ടോ?

അതെ, യഥാർത്ഥ ചെലവുകൾ നിങ്ങൾ തിരഞ്ഞെടുത്ത കവറേജിനേക്കാൾ കൂടുതലാണെങ്കിൽ, നിങ്ങൾ ആ തുക അടയ്ക്കണം.

   ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം എന്നാൽ എന്താണ്?

ഹെൽത്ത് അണ്ടർറൈറ്റിംഗ്, ക്ലെയിം സെറ്റിൽമെന്‍റ് ഉത്തരവാദിത്തമുള്ള ഡോക്ടർമാരും പാരാമെഡിക്കുകളും ഉൾക്കൊള്ളുന്നതാണ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം (എച്ച്എടി). ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള ഏകജാലക സഹായമാണിത്. ഈ ഇൻ-ഹൗസ് ടീം പോളിസി ഉടമകൾക്കുള്ള ഹെൽത്ത് ഇൻഷുറൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. ഒരൊറ്റ കോൺടാക്റ്റ് പോയിന്‍റായി ടീം അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ് ഉറപ്പാക്കുന്നു. ഹെൽത്ത് ഇൻഷുറൻസ് വിദഗ്ധർ മുഖേന ഉപഭോക്തൃ ചോദ്യങ്ങൾ പെട്ടെന്ന് പരിഹരിക്കുന്നതിന് ഇത് ഫലപ്രദമാണ്. ഇൻ-ഹൗസ് ശേഷികൾ ഉപയോഗിച്ച് ഇത് ക്ലെയിം സെറ്റിൽമെന്‍റുകളും കസ്റ്റമർ സർവ്വീസും നിയന്ത്രിക്കുന്നു.

   ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ ക്ലെയിമുകൾ നിരസിക്കുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനി നിങ്ങളുടെ ക്ലെയിം സെറ്റിൽമെന്‍റ് നിരസിച്ചേക്കാം:

✓ സോദ്ദേശ്യമായ സ്വയം പരിക്കിന് ഫയൽ ചെയ്ത ക്ലെയിം.

✓ തെറ്റിധരിപ്പിക്കൽ, തട്ടിപ്പ്, വസ്തുതകൾ മറച്ചുവെയ്ക്കൽ അല്ലെങ്കിൽ ഇൻഷുർ ചെയ്ത വ്യക്തിയുടെ ഭാഗത്ത് നിന്ന് സഹകരണം ഇല്ലായ്മ എന്നീ സാഹചര്യങ്ങളിൽ.

✓ മുൻകൂട്ടി നിലവിലുള്ള രോഗങ്ങളുടെ കവറേജിനായി വെയ്റ്റിംഗ് പിരീഡ് കഴിയുന്നതിന് മുമ്പ് ക്ലെയിം ഫയൽ ചെയ്തു.

✓ പോളിസി ഡോക്യുമെന്‍റിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും ഒഴിവാക്കലുകൾക്ക് ക്ലെയിം ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ.

 

 

   എന്‍റെ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി കോവിഡ്-19 നുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് പരിരക്ഷ നൽകുമോ?

ഉവ്വ്, നിങ്ങളുടെ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ, സൂചിപ്പിച്ച നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷനിൽ കോവിഡ്-19 മൂലമുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകൾ പരിരക്ഷിക്കപ്പെടുന്നതാണ്.

   കോവിഡ്-19 മൂലമുള്ള ചെലവുകൾക്ക് എന്‍റെ കുടുംബാംഗങ്ങൾക്ക് പരിരക്ഷ ലഭിക്കുമോ?

നിങ്ങളുടെ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് പരിരക്ഷ ഉണ്ടെങ്കിൽ, കോവിഡ്-19 സംബന്ധിച്ച പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്കായി (ഇൻ പേഷ്യന്‍റ് ഹോസ്‌പിറ്റലൈസേഷന് കീഴിൽ) അവർക്ക് പരിരക്ഷ ലഭിക്കുന്നതാണ്.

   എന്‍റെ പോളിസിക്ക് കീഴില്‍ പരിരക്ഷ ലഭിക്കാത്ത കോവിഡ്-19 ന് ചെലവുകള്‍ എന്തൊക്കെയാണ്?

IRDAI നൽകിയ പണം അടയ്ക്കാത്ത ലിസ്റ്റിനൊപ്പം നിങ്ങളുടെ പോളിസി ഡോക്യുമെന്‍റിൽ പരാമർശിച്ചിരിക്കുന്ന പണം അടയ്ക്കാത്ത എല്ലാ ഇനങ്ങളും കോവിഡ്-19 കവറേജിൽ നിന്ന് ഒഴിവാക്കുന്നതാണ്.

   കോവിഡ്-19 സംബന്ധിച്ച മെഡിക്കൽ പ്രാക്ടീഷണർ കൺസൾട്ടേഷൻ, ഡയഗ്നോസ്റ്റിക് ടെസ്റ്റ് എന്നിവയ്ക്ക് എന്‍റെ പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കുമോ?

ഔട്ട്-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷന് നിങ്ങളുടെ പോളിസി പരിരക്ഷ നൽകുകയാണെങ്കിൽ ഈ ചെലവുകൾക്ക് പരിരക്ഷ ലഭിക്കുന്നതാണ്. ദയവായി നിങ്ങളുടെ ഇൻഷുററെ ബന്ധപ്പെടുകയും നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഈ കവറേജുകൾ സംബന്ധിച്ച് വ്യക്തത നേടുകയും ചെയ്യുക.

   വിദേശത്തെ എന്‍റെ ട്രാവൽ ഹിസ്റ്ററി പോളിസിക്ക് കീഴിലുള്ള ക്ലെയിമുകളുടെ സ്വീകാര്യതയെ ബാധിക്കുമോ?

ഇല്ല, നിങ്ങളെ ഇന്ത്യയിലെ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിട്ടുള്ളതെങ്കിൽ, നിങ്ങളുടെ വിദേശത്തെ ട്രാവൽ ഹിസ്റ്ററി ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ക്ലെയിം സ്വീകരിക്കുന്നതിനെ ബാധിക്കില്ല.

   ഹോസ്പിറ്റലൈസേഷന് ശേഷം എനിക്ക് എങ്ങനെ എന്‍റെ ക്ലെയിം അറിയിക്കാനാകും?

ബജാജ് അലയൻസിന്‍റെ സുഗമമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉപയോഗിച്ച്, ലോക്ക്ഡൗൺ സമയത്ത് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം എങ്ങനെ രജിസ്റ്റർ ചെയ്യാനും സെറ്റിൽ ചെയ്യാനും കഴിയും എന്ന് ഇതാ:

✓ ഞങ്ങളുടെ "കെയറിംഗ്‍ലി യുവേർസ്" ആപ്പ് ഉപയോഗിച്ച്, പേപ്പർ-ലെസ് നടപടിക്രമം വഴി നിങ്ങൾക്ക് രൂ. 20,000 വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ രജിസ്റ്റർ ചെയ്യാം - ഹെൽത്ത് സിഡിസി (ഡയറക്ട് ക്ലിക്ക് വഴിയുള്ള ക്ലെയിം) ഞങ്ങളുടെ "കെയറിംഗ്‍ലി യുവേർസ്" ആപ്പിൽ ലഭ്യമാണ്.

✓ നിങ്ങൾക്ക് +91 80809 45060 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകാം, ഞങ്ങൾ നിങ്ങളെ തിരികെ വിളിക്കുകയും പ്രോസസ് ചെയ്യാൻ സഹായിക്കുന്നതുമാണ്.

✓ നിങ്ങൾക്ക് 'WORRY' എന്ന് 575758 -ലേക്ക് എസ്എംഎസ് ചെയ്യാം.

✓ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാൻ bagichelp@bajajallianz.co.in -ലേക്ക് ഒരു മെയിൽ അയയ്ക്കുന്നതും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

✓ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള മറ്റൊരു മാർഗ്ഗം ഞങ്ങളുടെ ഓൺലൈൻ ക്ലെയിം പോർട്ടൽ സന്ദർശിക്കുക എന്നതാണ്, അവിടെ നിങ്ങളുടെ പോളിസി നമ്പർ പോലുള്ള ചില അടിസ്ഥാന വിവരങ്ങൾ നൽകി വേഗത്തിൽ ക്ലെയിം ചെയ്യാനാകും.

   കോവിഡ്-19 ന് കീഴിലുള്ള ക്ലെയിമുകൾക്ക് ഏതെങ്കിലും വെയ്റ്റിംഗ് പിരീഡ് ബാധകമാണോ?

അതെ, കോവിഡ്-19 ന് ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള ക്ലെയിമുകൾക്ക് 30 ദിവസത്തെ സ്റ്റാൻഡേർഡ് വെയ്റ്റിംഗ് പിരീഡ് ബാധകമാണ്.

   എന്‍റെ ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കാൻ എനിക്ക് അനുവാദമുണ്ടോ?

അണ്ടർറൈറ്റിംഗ് നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് നിങ്ങളുടെ പോളിസിയുടെ പുതുക്കൽ പ്രക്രിയയിൽ നിങ്ങളുടെ ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയും.

 

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക