Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഇന്ത്യയിലെ ഡോഗ് ഇൻഷുറൻസ്

ഇന്ത്യയിലെ ഡോഗ് ഇൻഷുറൻസ് പോളിസി

നിങ്ങളുടെ പ്രിയപ്പെട്ടവയ്ക്ക് ഞങ്ങൾ സംരക്ഷണമൊരുക്കുന്നു
Dog Insurance in India

ഡോഗ് ഇൻഷുറൻസ്

പേര് എന്‍റർ ചെയ്യുക
/pet-dog-insurance/buy-online.html ഒരു ക്വോട്ട് നേടുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
സമർപ്പിക്കുക

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

നിർദ്ദിഷ്ട രോഗങ്ങളുടെ അല്ലെങ്കിൽ പരിക്കുകളുടെ കൂടാതെ ശസ്ത്രക്രിയകൾ, ആശുപത്രിവാസം അല്ലെങ്കിൽ രോഗങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ മൂലമുള്ള മരണം എന്നിവയുടെ ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്നു

വളർത്തു നായയുടെ മോഷണം/നഷ്ടം അല്ലെങ്കിൽ വഴിതെറ്റിപ്പോകൽ എന്നിവ പരിരക്ഷിക്കുന്നു

ക്ലെയിം പ്രതിരോധിക്കുന്നതിനുള്ള നിയമപരമായ ചെലവുകൾ ഉൾപ്പെടെ പെറ്റ് ഉടമയുടെ തേർഡ് പാർട്ടി ലീഗൽ ലയബിലിറ്റിക്കെതിരെ സംരക്ഷണം നൽകുന്നു

എന്തുകൊണ്ട് ബജാജ് അലയൻസ് ഡോഗ് ഇൻഷുറൻസ് പോളിസി?

നമ്മളിൽ പലർക്കും, വളർത്തുമൃഗങ്ങൾ സ്വന്തം കുടുംബാംഗത്തെ പോലെയാണ്. അവരെ പരിചരിക്കാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്യുന്നു. വളർത്തുമൃഗങ്ങൾക്ക് നന്നായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും, നല്ല പരിശീലനം നേടുണ്ടെന്നും, ഓടികളിക്കാൻ വേണ്ട സ്ഥലമുണ്ടെന്നും, തീർച്ചയായും, അവയ്ക്ക് വേണ്ട സ്നേഹവും പരിചരണവും നൽകുന്നുണ്ടെന്നും നമ്മൾ ഉറപ്പുവരുത്തുന്നു. അപ്പോൾ പിന്നെ എന്തുകൊണ്ട് ബജാജ് അലയൻസ് പെറ്റ് ഡോഗ് ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് ഇൻഷുറൻസ് ഓഫറുകളുടെ സംരക്ഷണ വലയത്തിലേക്ക് അവയെ ഉൾപ്പെടുത്തികൂടാ.

ബജാജ് അലയൻസ് പെറ്റ് ഡോഗ് ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ അപ്രതീക്ഷിതവും, ചിലവേറിയതുമായ വെറ്റിനറി ബില്ലുകളിൽ നിന്ന് സംരക്ഷിച്ച് കൊണ്ട് നിങ്ങളുടെ നായക്ക് മികച്ച ചികിത്സ നൽകാനാവും. ഈ വാർഷിക പോളിസി ഒരു ഡോഗ് ഹെൽത്ത് ഇൻഷുറൻസ് ആയി മാത്രമല്ല പ്രവർത്തിക്കുന്നത്, നിങ്ങളുടെ നായയെ നഷ്ടപ്പെട്ടാൽ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

ഡോഗ് ഇൻഷുറൻസ് പോളിസിയുടെ നേട്ടങ്ങൾ

പെറ്റ് ഡോഗ് ഇൻഷുറൻസിന്‍റെ വിപുലമായ പരിരക്ഷ

 

  • Lifetime Cover ആജീവനാന്ത പരിരക്ഷ

    3 മാസം മുതൽ 10 വയസ്സ് വരെയുള്ള നിങ്ങളുടെ വളർത്തുനായയെ അവയുടെ ജീവിതക്കാലം മുഴുവൻ പരിരക്ഷിക്കുന്നു 

    *ടി&സി ബാധകം 

  • No Waiting Period for Accidents അപകടങ്ങൾക്ക് കാത്തിരിപ്പ് കാലയളവില്ല

    പോളിസി നൽകുന്ന സമയം മുതൽ, കാത്തിരിപ്പ് കാലയളവൊന്നും ഇല്ലാതെ, അപകടം മൂലമുണ്ടാകുന്ന ഏതെങ്കിലും പരിക്ക്/ശസ്ത്രക്രിയ അല്ലെങ്കിൽ മരണം എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു

  • Discount on RFID Tagging RFID ടാഗിംഗിന് കിഴിവ്

    നിങ്ങളുടെ വളർത്തുമൃഗത്തിന് മൈക്രോ-ചിപ്പ് ഉണ്ടെങ്കിൽ അല്ലെങ്കിൽ RFID ടാഗ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പ്രീമിയത്തിൽ നിങ്ങൾക്ക് 5% അധിക ലാഭം ലഭിക്കും

പെറ്റ് ഡോഗ് ഇൻഷുറൻസ് #കെയറിംഗ്‍ലിപോസ്

ക്ലെയിം പ്രോസസ്

ദൗർഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുകയും, നിങ്ങൾ ഒരു ക്ലെയിം ചെയ്യേണ്ടതുമുണ്ടെങ്കിൽ, ഞങ്ങളുടെ ഈ ടോൾ ഫ്രീ
നമ്പർ 1800-209-5858 ൽ സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ വിളിക്കുക.

 

ക്ലെയിം പ്രോസസ്സിൽ നിങ്ങൾക്ക് ആവശ്യമായ ചില ഡോക്യുമെന്‍റുകളിൽ ഇവ ഉൾപ്പെടുന്നു::

● കൃത്യമായി പൂർത്തിയാക്കിയ ക്ലെയിം ഫോം

● വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ 

● മരണപ്പെട്ട നായയുടെ കളർ ഫോട്ടോകൾക്കൊപ്പം മരണ സർട്ടിഫിക്കറ്റ് (മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷയ്ക്ക് കീഴിലുള്ള ക്ലെയിമിന്‍റെ കാര്യത്തിൽ)

● വെറ്റ് മെഡിക്കൽ പേപ്പറുകളും ബില്ലുകളും (ശസ്ത്രക്രിയ ചെലവുകൾ, ആശുപത്രിവാസ പരിരക്ഷ, മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷ, ദീർഘകാല പരിചരണ പരിരക്ഷ, ഒപിഡി പരിരക്ഷ എന്നിവയ്ക്ക് കീഴിലുള്ള ക്ലെയിമിന്‍റെ കാര്യത്തിൽ)

● പോലീസ് സമർപ്പിച്ച ജനറൽ ഡയറി എൻട്രിയുടെ കോപ്പി (മോഷണം/നഷ്ടപ്പെടൽ/വഴിതെറ്റൽ എന്നിവയ്ക്കുള്ള പരിരക്ഷക്ക് കീഴിലുള്ള ക്ലെയിമിന്‍റെ കാര്യത്തിൽ)

● FIR (തേർഡ് പാർട്ടി ലയബിലിറ്റി പരിരക്ഷക്ക് കീഴിലുള്ള ക്ലെയിമിന്‍റെ കാര്യത്തിൽ)

● പരസ്യത്തിന്‍റെ കോപ്പി (മോഷണം/നഷ്ടപ്പെടൽ/വഴിതെറ്റൽ എന്നിവയ്ക്കുള്ള പരിരക്ഷയ്ക്ക് കീഴിലുള്ള ക്ലെയിമിന്‍റെ കാര്യത്തിൽ)

● ആശുപത്രി ബിൽ (ആശുപത്രിവാസത്തിന് കീഴിലുള്ള ക്ലെയിമിന്‍റെ കാര്യത്തിൽ)

● കോടതി ഉത്തരവുകൾ (തേർഡ് പാർട്ടി ലയബിലിറ്റി പരിരക്ഷക്ക് കീഴിലുള്ള ക്ലെയിമിന്‍റെ കാര്യത്തിൽ)

● രോഗനിർണ്ണയ റിപ്പോർട്ട് (മാരകമായ രോഗത്തിനുള്ള പരിരക്ഷ, ദീർഘകാല പരിചരണ പരിരക്ഷ, ഒപിഡി പരിരക്ഷ എന്നിവയ്ക്ക് കീഴിലുള്ള ക്ലെയിമിന്‍റെ കാര്യത്തിൽ)

● ക്ലെയിം രജിസ്ട്രേഷൻ തീയതിയിലെ ദിനപ്പത്രത്തോടൊപ്പം നിങ്ങളുടെ നായയുടെ കളർ ഫോട്ടോ, പത്രത്തിലെ തീയതി കാണാവുന്ന വിധത്തിൽ.

● നിങ്ങളുടെ നായയ്ക്ക് RFID ടാഗ്/മൈക്രോചിപ്പ് ഉണ്ടെങ്കിൽ, RFID ടാഗിന്‍റെ ഒരു കളർ ഫോട്ടോ , ഐഡന്‍റിഫിക്കേഷൻ നമ്പർ വ്യക്തമായി കാണാനാവുന്നതും ഉപയോഗിക്കാം.

● ക്ലെയിം പ്രോസസ് ചെയ്യാൻ കമ്പനിക്ക് ആവശ്യമാണെങ്കിൽ മറ്റേതെങ്കിലും ഡോക്യുമെന്‍റുകൾ

 

പതിവ് ചോദ്യങ്ങള്‍

ഡോഗിനുള്ള പെറ്റ് ഇൻഷുറൻസ് പ്രധാനപ്പെട്ടതാണോ?

വളർത്തുമൃഗങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം നിലനിർത്തുന്നതിന് ഓരോ വളർത്തു മൃഗ ഉടമയും പെറ്റ് ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്. അനുയോജ്യമായ പെറ്റ് ഇൻഷുറൻസ് പരിരക്ഷയിലൂടെ, നിങ്ങളുടെ നായക്ക് മെഡിക്കൽ കെയർ ലഭ്യമാക്കാനും അപ്രതീക്ഷിത വെറ്ററിനറി ബില്ലുകളിൽ നിന്ന് നിങ്ങളെ സുരക്ഷിതമാക്കനും സാധിക്കും.

ഇന്ത്യയിൽ പെറ്റ് ഡോഗ് ഇൻഷുറൻസ് എങ്ങനെ വാങ്ങാം?

നിങ്ങളുടെ നായയ്ക്ക് പെറ്റ് ഇൻഷുറൻസ് വാങ്ങുമ്പോൾ, അവരുടെ ആവശ്യങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്. പ്രീമിയം കുറവായതുകൊണ്ട് മാത്രം ചെലവ് കുറഞ്ഞ ഡോഗ് ഇൻഷുറൻസ് തിരഞ്ഞെടുക്കരുത്. താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ നായയ്ക്ക് ഞങ്ങളോടൊപ്പം ചേർന്ന് സംരക്ഷണമൊരുക്കുക: സന്ദർശിക്കുക https://www.bajajallianz.com/pet-insurance/dog-insurance.html

1. നിങ്ങളുടെ പേര് എന്‍റർ ചെയ്ത് 'ക്വോട്ട് നേടുക' എന്നതിൽ ക്ലിക്ക് ചെയ്യുക’

2. 'നമുക്ക് ആരംഭിക്കാം' എന്നതിൽ ക്ലിക്ക് ചെയ്യുക’

3. 'കോൾ ബാക്ക് അഭ്യർത്ഥന' ഫോമിൽ ആവശ്യമായ വിവരങ്ങൾ ശരിയായി എന്‍റർ ചെയ്യുക

ഞങ്ങളുടെ 'കസ്റ്റമർ സപ്പോർട്ട്' ടീമിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ ലഭിക്കും, അവർ തടസ്സരഹിതമായ അനുഭവത്തിനായി പ്രക്രിയയിലുടനീളം നിങ്ങളെ സഹായിക്കും.

പെറ്റ് ഡോഗ് ഇൻഷുറൻസ് വാക്സിനേഷൻ ചെലവുകൾക്ക് പരിരക്ഷ നൽകുമോ?

വാക്സിനേഷൻ പരാജയപ്പെടുന്ന സാഹചര്യങ്ങളിലും ഞങ്ങളുടെ പെറ്റ് ഡോഗ് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഇത് ഓരോ ഇൻഷുററിലും വ്യത്യാസപ്പെടാം. നിങ്ങൾ ഒരു പെറ്റ് ഡോഗ് ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, ഭാവിയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാവാതിരിക്കാൻ കവറേജ് ആനുകൂല്യങ്ങൾ ശരിയായി വായിച്ച് മനസിലാക്കുക. 

എനിക്ക് പെറ്റ് ഡോഗ് ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങാൻ കഴിയുമോ?

അതെ, നിങ്ങളുടെ നായയുടെ ആവശ്യങ്ങൾ വിലയിരുത്തുകയും പിന്നീട് പെറ്റ് ഡോഗ് ഇൻഷുറൻസ് ഓൺലൈനിൽ തടസ്സരഹിതമായി വാങ്ങുകയും ചെയ്യുക. 

നായയ്ക്കായി ഇൻഷുറൻസ് വാങ്ങുന്നത് ചെലവേറിയതാണോ?

പെറ്റ് ഗ്രൂമിംഗ്, മെഡിക്കൽ കെയർ തുടങ്ങിയവയുടെ വർദ്ധിച്ചുവരുന്ന ചെലവുകൾ പരിഗണിച്ചാൽ, പെറ്റ് ഡോഗ് ഇൻഷുറൻസ് വാങ്ങുന്നത് ഒരു മികച്ച തീരുമാനമാണ്. അനുയോജ്യമായ പെറ്റ് ഇൻഷുറൻസ് ഉപയോഗിച്ചാൽ, നിങ്ങൾ വേറെ പ്രത്യേക ഡോഗ് മെഡിക്കൽ ഇൻഷുറൻസ് വാങ്ങേണ്ടതില്ല. ഞങ്ങളുടെ പെറ്റ് ഡോഗ് ഇൻഷുറൻസ് നിങ്ങളുടെ നായയെ പലവിധ റിസ്കുകളിൽ നിന്ന് പരിരക്ഷിക്കുന്നു, അതിനാൽ നിങ്ങൾക്ക് ആശങ്കകളില്ലാതെ മുന്നോട്ട് പോവാം.

പെറ്റ് ഇൻഷുറൻസ് വാങ്ങുന്നതിനുള്ള ചെലവ് എന്താണ്?

പെറ്റ് ഇൻഷുറൻസ് പ്രീമിയം പോളിസി കാലയളവ്, ബ്രീഡ്, വളർത്തുമൃഗത്തിന്‍റെ പ്രായം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വളർത്തുനായയ്ക്കുള്ള മെഡിക്കൽ ബില്ലുകളുടെ ശരാശരി ചെലവും ഒരു പെറ്റ് ഡോഗ് ഇൻഷുറൻസ് വാങ്ങുന്നതിന് അടയ്‌ക്കേണ്ടി വരുന്ന പ്രീമിയവും താരതമ്യം ചെയ്യുമ്പോൾ ചെലവ് കുറഞ്ഞത് രണ്ടാമത്തെ ആയതിനാൽ അത് തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി.

അഡോപ്റ്റ് ചെയ്ത തെരുവ് നായയ്ക്ക് എനിക്ക് പെറ്റ് ഇൻഷുറൻസ് വാങ്ങാൻ കഴിയുമോ?

അതെ, അഡോപ്റ്റ് ചെയ്ത തെരുവ് നായയ്ക്ക് നിങ്ങൾക്ക് പെറ്റ് ഇൻഷുറൻസ് വാങ്ങാം. ഇൻഷുർ ചെയ്ത നായ ഒരു ലോക്കൽ ഗവൺമെന്‍റ് അതോറിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ സർട്ടിഫൈഡ് കെനൽ ക്ലബ്ബ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത് ഓരോ ഇൻഷുററിലും വ്യത്യാസപ്പെടാം.

*ടി&സി ബാധകം

എന്‍റെ പെറ്റ് ഡോഗ് മോഷ്ടിക്കപ്പെട്ടാൽ എനിക്ക് നഷ്ടപരിഹാരം ലഭിക്കുമോ?

ഇൻഷുർ ചെയ്ത നായയുടെ മോഷണം/വഴിതെറ്റുന്ന സാഹചര്യത്തിൽ ഒരു പരസ്യം ചെയ്യാൻ ആവശ്യമായ ചെലവിന് പരിരക്ഷ നൽകുന്നു. കൂടാതെ, കസ്റ്റമർ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയും ഞങ്ങൾ അടയ്ക്കുന്നു.

*ടി&സി ബാധകം

പെറ്റ് ഇൻഷുറൻസിൽ തേർഡ്-പാർട്ടി ലയബിലിറ്റിക്ക് എന്തെങ്കിലും പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടോ?

രൂ. 15, 00,000 വരെയുള്ള ഇൻഷ്വേർഡ് തുക ഉപയോഗിച്ച് പെറ്റ് ഉടമയുടെ തേർഡ് പാർട്ടി ലയബിലിറ്റി ഇത് പരിരക്ഷിക്കുന്നു. എല്ലാ പെറ്റ് ഇൻഷുറൻസ് കമ്പനികളും ഈ ആനുകൂല്യം നൽകണമെന്നില്ല. അതിനാൽ, അതിനായി ഇൻഷുററുമായി പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.

*ടി&സി ബാധകം

* ശ്രദ്ധിക്കുക : ഈ ഇൻഷുറൻസ് പ്ലാനിന്‍റെ പ്രീമിയം നായയുടെ പ്രായം, വർഗ്ഗം, ലിംഗഭേദം എന്നിവയെ ആശ്രയിച്ചിരിക്കും. നായയുടെ വർഗ്ഗത്തെ അടിസ്ഥാനമാക്കി അവയെ ചെറുത്, ഇടത്തരം, വലുത് അല്ലെങ്കിൽ വളരെ വലുത് എന്നിങ്ങനെ തരംതിരിക്കുന്നു.

Claim settlement

നിങ്ങളുടെ നായക്ക് ഞങ്ങൾ മാരക രോഗങ്ങൾക്കുള്ള പരിരക്ഷയും നൽകുന്നു

നിങ്ങളുടെ ഡോഗ് ഇൻഷുറൻസ് പോളിസിയിലെ അധിക ആനുകൂല്യങ്ങൾ

ഞങ്ങളുടെ പെറ്റ് ഡോഗ് ഇൻഷുറൻസ് നിങ്ങളുടെ നായക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നു:
Pre-Policy Medical Check-ups

പ്രീ-പോളിസി മെഡിക്കൽ ചെക്ക്-അപ്പുകൾ

നിങ്ങളുടെ നായയ്ക്ക് നല്ല പ്രായമുണ്ടെങ്കിലും, നിർബന്ധിത പ്രീ-പോളിസി മെഡിക്കൽ പരിശോധനകളൊന്നുമുണ്ടാകില്ല. എന്നിരുന്നാലും ചില രോഗങ്ങൾക്ക് ചില കാത്തിരിപ്പ് കാലയളവുകൾ ഉണ്ടായിരിക്കും.

Vaccination

വാക്സിനേഷൻ

നിങ്ങളുടെ നായയ്ക്ക് ആവശ്യമുള്ളപ്പോൾ വാക്സിനേഷനുകൾ നൽകുന്നുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പാണ്, ഈ കാലയളവിൽ.. കൂടുതൽ വായിക്കുക

വാക്സിനേഷൻ :

പോളിസിയുടെ കാലയളവിൽ നിങ്ങളുടെ നായയ്ക്ക് വാക്സിനേഷൻ ആവശ്യമുള്ളപ്പോൾ നൽകുന്നുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഉവ്വ് എങ്കിൽ, വാക്സിനേഷൻ നൽകുന്നതിൽ പരാജയപ്പെടുന്നതും ഈ ഇൻഷുറൻസ് പരിരക്ഷിക്കും. പരിരക്ഷ സാധുതയുള്ളതായിരിക്കുന്നതിന്, പോളിസി കാലയളവിൽ ഉടനീളം നിങ്ങളുടെ നായയ്ക്ക് വാക്സിനേഷൻ നൽകേണ്ടതുണ്ട് എന്നത് ദയവായി ശ്രദ്ധിക്കുക.

* ശ്രദ്ധിക്കുക : വാങ്ങാനുള്ള യാത്ര പ്ലാൻ A വെബ്സൈറ്റിൽ ലഭ്യമാണ്, എന്നിരുന്നാലും, നിങ്ങൾക്ക് സമീപത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടാം അല്ലെങ്കിൽ ഞങ്ങളുടെ 24 മണിക്കൂർ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം 1800-209-5858 / 1800-102-5858 ബദലിനായി പ്ലാൻ B

ഡോഗ് ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

ശസ്ത്രക്രിയ ചെലവുകളും ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷയും

ഈ പ്രോഡക്ടിലെ ഒരേയൊരു നിർബന്ധിത പരിരക്ഷയാണിത്, ഇതിൽ ഉൾപ്പെടുന്നവ

കൂടുതൽ വായിക്കുക

 ശസ്ത്രക്രിയ ചെലവുകളും ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷയും :

ഈ പ്രോഡക്ടിലെ ഒരേയൊരു നിർബന്ധിത പരിരക്ഷയാണിത്, ഇതിൽ ഉൾപ്പെടുന്നവ

ശസ്ത്രക്രിയ ചെലവുകൾ:

യോഗ്യതയുള്ള ഒരു വെറ്റിനറി സർജൻ നടത്തുന്ന നായയുടെ ചികിത്സയ്ക്കുള്ള ശസ്ത്രക്രിയ ചെലവുകൾ പരമാവധി രൂ. 50000 വരെ ക്ലെയിം ചെയ്യാൻ ഈ പരിരക്ഷ നിങ്ങളെ അനുവദിക്കുന്നു. ഇത് നിങ്ങളുടെ നായയുടെ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചെലവുകൾക്ക് പരിരക്ഷ നൽകുന്നു, അതുവഴി നിങ്ങളുടെ നായയ്ക്ക് സുഖകരമായി സുഖം പ്രാപിക്കാൻ കഴിയും. കൂടാതെ, നായയുടെ പൊട്ടിയ കാലുകളുടെ ചികിത്സക്കും പരമാവധി രൂ. 5000 പരിധിക്ക് വിധേയമായി നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.

ഹോസ്പിറ്റലൈസേഷൻ ചെലവുകൾ:

നിങ്ങളുടെ നായയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ടെങ്കിൽ, ഉണ്ടാകുന്ന ചെലവുകൾക്ക് നിങ്ങളെ സാമ്പത്തികമായി സംരക്ഷിക്കുന്ന പരിരക്ഷയാണിത്,. ഇൻഷുർ ചെയ്ത നായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരമാവധി 4 ദിവസത്തേക്ക് പ്രതിദിനം രൂ. 2500 ന് വിധേയമായിരിക്കും.

മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷ

ഈ ഓപ്ഷണൽ പരിരക്ഷ നിങ്ങളെ ക്ലെയിം ഫയൽ ചെയ്യാൻ അനുവദിക്കുന്നു 

കൂടുതൽ വായിക്കുക

മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷ :

ദൗർഭാഗ്യവശാൽ നിങ്ങളുടെ നായ രോഗം, അപകടം, പ്രജനനം, ഗർഭം അല്ലെങ്കിൽ വെറ്റിനറി സർജൻ നിർദ്ദേശിച്ച ദയാവധം എന്നിവ മൂലം മരണപ്പെട്ടാൽ, ഈ ഓപ്ഷണൽ പരിരക്ഷ SI (ഇൻഷുർ ചെയ്ത തുക) വരെ ക്ലെയിം ഫയൽ ചെയ്യാൻ നിങ്ങളെ അനുവദിക്കും. മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷ നിങ്ങളുടെ നായയുടെ ദഹിപ്പിക്കൽ/സംസ്കാരം എന്നിവയ്ക്ക് രൂ. 3,000 നിങ്ങൾക്ക് നൽകുന്നതാണ്.

മാരക രോഗങ്ങൾക്കുള്ള പരിരക്ഷ

ഈ ഓപ്ഷണൽ പരിരക്ഷ നിങ്ങൾക്ക് ലംപ്സം നഷ്ടപരിഹാരം നൽകുന്നു 

കൂടുതൽ വായിക്കുക

മാരക രോഗങ്ങൾക്കുള്ള പരിരക്ഷ :

നിങ്ങളുടെ പൊന്നോമനയ്ക്ക് ഇനിപ്പറയുന്ന ഏതെങ്കിലും ഗുരുതരമായ രോഗങ്ങൾ നിർണ്ണയിക്കുകയാണെങ്കിൽ, ഈ ഓപ്ഷണൽ പരിരക്ഷ നഷ്ടപരിഹാരമായി നിങ്ങൾക്ക് രൂ. 30,000 ലംപ്സം തുക നൽകുന്നതാണ്:

✓ ക്യാൻസർ

✓ വൃക്ക തകരാർ

✓ കോഗുലേഷൻ ഡിസോഡർ

✓ ഹൃദയസംബന്ധമായ തകരാറുകൾ

✓ ഡിസ്റ്റെമ്പർ

✓ ലെപ്റ്റോസ്പിറോസിസ് 

 

ദീർഘകാല പരിചരണ പരിരക്ഷ

ഓപ്ഷണൽ ദീർഘകാല പരിചരണ പരിരക്ഷ നിങ്ങൾക്ക് മൊത്തം തുക നഷ്ടപരിഹാരം നൽകുന്നു 

കൂടുതൽ വായിക്കുക

ദീർഘകാല പരിചരണ പരിരക്ഷ :

ഓപ്ഷണൽ ദീർഘകാല പരിചരണ പരിരക്ഷ, നിങ്ങളുടെ പൊന്നോമനയ്ക്ക് താഴെ പറയുന്ന ദീർഘകാല പരിചരണം ആവശ്യമായ ഏതെങ്കിലും രോഗങ്ങൾ നിർണ്ണയിക്കുകയാണെങ്കിൽ, രൂ. 25,000 ലംപ്സം തുക നഷ്ടപരിഹാരം നൽകുന്നതാണ്:

✓ അപസ്‌മാരം

✓ പാൻക്രിയാറ്റൈറ്റിസ്

✓ കുഷിംഗ്സ് സിൻഡ്രോം

✓ പ്രമേഹം

✓ തൈറോയിഡ് തകരാർ

✓ വയർ വീര്‍ക്കല്‍

✓ ഗ്ലോക്കോമ

✓ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്

ഒപിഡി പരിരക്ഷ

ഒരു അപകടത്തിൽ നിങ്ങളുടെ വളര്‍ത്തു നായയ്ക്ക് പരിക്കേറ്റാൽ, അല്ലെങ്കില്‍ രോഗങ്ങള്‍ ബാധിച്ചാൽ 

കൂടുതൽ വായിക്കുക

ഒപിഡി പരിരക്ഷ :

ഒരു അപകടം കാരണം നിങ്ങളുടെ വളർത്തു മൃഗത്തിന് പരിക്കേൽക്കുകയോ അല്ലെങ്കിൽ താഴെ പരാമർശിച്ചിരിക്കുന്ന രോഗങ്ങൾ ബാധിക്കുകയോ ചെയ്താൽ, ഞങ്ങളുടെ ഓപ്ഷണൽ OPD പെറ്റ് പരിരക്ഷയ്ക്ക് മികച്ച ഉപയോഗമുണ്ടാകും. പരിരക്ഷിക്കപ്പെടുന്ന രോഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:

✓ മെനിഞ്ചൈറ്റിസ്

✓ ഹെപ്പറ്റൈറ്റിസ്/കരൾ തകരാർ

✓ ന്യൂമോണിയ

✓ പെരിട്ടോനൈറ്റിസ്

✓ പ്രോസ്റ്റേറ്റ് ഗ്രന്ഥികളുടെ വീക്കം

✓ പയോമെട്ര

✓ വെസ്റ്റിബ്യുലാർ ഡിസോഡർ

✓ ഗ്ലോക്കോമ ഒഴികെയുള്ള കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

✓ പാർവോ വൈറസ്

ഇത് നിങ്ങൾക്ക് രൂ. 30,000 ചെലവ് വരെ പരിരക്ഷിക്കുന്നു. എന്നിരുന്നാലും, ക്ലെയിം തുകയുടെ 10% കിഴിവ്, കുറഞ്ഞത് രൂ. 1000 ന് വിധേയമായി, ഓരോ ക്ലെയിമിനും ബാധകമാണ്.

തേർഡ് പാർട്ടി ലയബിലിറ്റി പരിരക്ഷ

വളർത്തുമൃഗങ്ങൾ ഉള്ളിടത്ത് അപകടങ്ങളുണ്ടാകും

കൂടുതൽ വായിക്കുക

തേർഡ് പാർട്ടി ലയബിലിറ്റി പരിരക്ഷ :

വളർത്തുമൃഗങ്ങൾ ഉള്ളിടത്ത് അപകടങ്ങളുണ്ടാകും. പരിക്ക്, മരണം, രോഗം അല്ലെങ്കിൽ മറ്റൊരാളുടെ സ്വത്തിന് കേടുപാട് വരുത്തുന്ന ഒരു ദുരന്തത്തിന് നിങ്ങളുടെ വളർത്തുമൃഗം കാരണമാകുകയാണെങ്കിൽ, നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഈ പരിരക്ഷ നിങ്ങളുടെ നിയമ ബാദ്ധ്യതയ്ക്ക് പിന്തുണ നൽകും. കൂടാതെ, ഒരു ക്ലെയിമിനെ പ്രതിരോധിക്കുന്നതിനുള്ള നിയമപരമായ ചെലവുകളിൽ നിന്നും ഞങ്ങൾ നിങ്ങളെ പരിരക്ഷിക്കുന്നതാണ്. ഈ പരിരക്ഷയ്ക്ക് കീഴിൽ നിങ്ങൾക്ക് രൂ. 5 ലക്ഷത്തിന്‍റെയോ, രൂ. 10 ലക്ഷത്തിന്‍റെയോ ഇൻഷുറൻസ് തുക തിരഞ്ഞെടുക്കാം.

മോഷണം/വഴിതെറ്റിപ്പോകൽ/നഷ്ടം എന്നിവയ്ക്കുള്ള പരിരക്ഷ

ഒരു ഓപ്ഷണൽ പരിരക്ഷ, നിങ്ങളുടെ വളർത്തു മൃഗത്തെ കാണാതായാൽ നിങ്ങൾ തിരഞ്ഞെടുത്ത 

കൂടുതൽ വായിക്കുക

മോഷണം/വഴിതെറ്റിപ്പോകൽ/നഷ്ടം എന്നിവയ്ക്കുള്ള പരിരക്ഷ :

ഒരു ഓപ്ഷണൽ പരിരക്ഷ, നിങ്ങളുടെ വളർത്തു മൃഗത്തെ കാണാതായാൽ നിങ്ങൾ തിരഞ്ഞെടുത്ത SI (ഇൻഷുർ ചെയ്ത തുക) വരെ ഇതിനായി ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് അർഹതയുണ്ട്. കൂടാതെ, നിങ്ങളുടെ വിലപ്പെട്ട വളർത്തു മൃഗത്തെ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന ആർക്കും രൂ. 5000 വരെ റിവാർഡ് നൽകാൻ ഈ പരിരക്ഷ നിങ്ങളെ അനുവദിക്കുന്നു.

ഒരു നഷ്ടം സംഭവിച്ചാൽ, നിങ്ങൾ ഉടൻ പോലീസ് അധികാരികൾക്ക് നഷ്ടം റിപ്പോർട്ട് ചെയ്യുകയും പൊതുവായ ഡയറി എൻട്രി സമർപ്പിക്കുകയും, കൂടാതെ ഞങ്ങളുടെ അടുത്ത് രജിസ്റ്റർ ചെയ്യുകയും വേണം. ആവശ്യമെങ്കിൽ, പ്രാദേശിക പത്രങ്ങളിലെ പരസ്യം എന്നിവ ഉൾപ്പെടെ കുറഞ്ഞത് 45 ദിവസത്തേക്ക് നിങ്ങളുടെ വളർത്തു മൃഗത്തെ കണ്ടെത്താൻ നിങ്ങൾ പൂർണ്ണമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്, കൂടാതെ പരസ്യ ചെലവിനായി രൂ. 1000 വരെ ഈ പരിരക്ഷ ഇൻഷുർ ചെയ്യുകയും ചെയ്യുന്നു.

11

ശസ്ത്രക്രിയ ചെലവുകളും ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷയും

അപകടം/രോഗം കാരണം ആവശ്യമില്ലാത്ത ഏതെങ്കിലും ശസ്ത്രക്രിയകൾ

കൂടുതൽ വായിക്കുക

ശസ്ത്രക്രിയ ചെലവുകളും ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷയും 

 

വിഭാഗം 1A (ശസ്ത്രക്രിയ) യ്ക്ക് ബാധകമായ പ്രത്യേക ഒഴിവാക്കലുകൾ:

താഴെപ്പറയുന്നവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവിന് ഈ വിഭാഗത്തിന് കീഴിൽ ഇൻഷുർ ചെയ്തയാൾക്ക് കമ്പനി നഷ്ടപരിഹാരം നൽകുന്നതല്ല: 

1 അപകടം/രോഗം കാരണം ആവശ്യമില്ലാത്ത ഏതെങ്കിലും ശസ്ത്രക്രിയകൾ

2 ജന്മനായുള്ള തകരാറുകൾ/അംഗവൈകല്യങ്ങൾ ചികിത്സിക്കുന്നതിന് ചെയ്ത ഏതെങ്കിലും ശസ്ത്രക്രിയകൾ 

3 5 വയസ്സിൽ കൂടുതൽ പ്രായമുള്ള വലിയ ബ്രീഡുകൾക്കും 7 വയസ്സിൽ കൂടുതൽ പ്രായമുള്ള മറ്റ് എല്ലാ ബ്രീഡുകൾക്കുമുള്ള തിമിര ശസ്ത്രക്രിയയ്ക്ക്. (പ്ലാൻ B യിൽ പരിരക്ഷ നൽകാം) 

4 ഒരു രോഗം/അപകടം കാരണം വൈദ്യപരമായി ആവശ്യമില്ലാത്ത പക്ഷം ഹിസ്റ്റെറക്ടമി, സ്പേയിംഗ്, കാസ്ട്രേഷൻ തുടങ്ങിയ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ശസ്ത്രക്രിയകൾ അല്ലെങ്കിൽ, അത്തരം നടപടിക്രമങ്ങളിൽ നിന്ന് ഉണ്ടാകുന്ന സങ്കീർണതകൾക്കുള്ള ചികിത്സയ്ക്ക് ക്ലെയിം ചെയ്ത ചെലവുകൾ‌

5 ഗർഭം അല്ലെങ്കിൽ പ്രസവവുമായി ബന്ധപ്പെട്ട് ചെയ്ത ഏതെങ്കിലും ശസ്ത്രക്രിയ. 

6 അപകടം മൂലമല്ലാത്ത ദന്ത ശസ്ത്രക്രിയ 

7 ഗ്രൂമിംഗുമായി ബന്ധപ്പെട്ട് ചെയ്ത ഏതെങ്കിലും ശസ്ത്രക്രിയ

8 വാലിലെ രോമം നീക്കൽ, നഖങ്ങൾ നീക്കം ചെയ്യൽ, കൺപീലികൾ നീക്കംചെയ്യൽ, ചെവികളിലെ രോമം നീക്കൽ, അല്ലെങ്കിൽ അസുഖമോ പരിക്കോ ആയി ബന്ധമില്ലാത്ത മറ്റേതെങ്കിലും നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള കോസ്മെറ്റിക്, ഏസ്തെറ്റിക് അല്ലെങ്കിൽ തിരഞ്ഞെടുത്ത ശസ്ത്രക്രിയ.

9 അരിമ്പാറ അല്ലെങ്കിൽ കുരു പോലുള്ള അസാധാരണമായ വളർച്ച നീക്കം ചെയ്യുന്നതിനുള്ള ഏതെങ്കിലും ശസ്ത്രക്രിയകൾ 

10 ചർമ്മ രോഗങ്ങളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ 

11 ഏതെങ്കിലും പരീക്ഷണ ശസ്ത്രക്രിയകൾ 

12 കൃത്രിമ ശരീരഭാഗങ്ങളുടെയും/അല്ലെങ്കിൽ കൃത്രിമാവയവങ്ങളുടെയും ചെലവ്. 

13 ആശുപത്രിവാസത്തിന് കീഴിൽ (വിഭാഗം1 B) പരിരക്ഷിക്കാവുന്ന ഏത് ചെലവുകളും 

 

1B ൽ ബാധകമായ പ്രത്യേക ഒഴിവാക്കലുകൾ (ആശുപത്രിവാസം): 

ഇന്‍ഷുര്‍ ചെയ്ത നായയ്ക്ക് ഇനിപ്പറയുന്നതിന് വേണ്ടി ആശുപത്രിവാസത്തിന് കീഴില്‍ കമ്പനി ഒരു തുകയും അടയ്ക്കില്ല: 

1 ചികിത്സ ഒരു പരിക്കുമായി ബന്ധപ്പെട്ടതല്ലെങ്കിൽ ദന്ത ചികിത്സയുടെ ചെലവ്. 

2 ചർമ്മവുമായി ബന്ധപ്പെട്ട ചികിത്സകളിൽ നിന്ന് ഉണ്ടാകുന്ന എന്തെങ്കിലും ക്ലെയിം. 

3 ഈ നടപടിക്രമത്തില്‍ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും സങ്കീര്‍ണ്ണതകള്‍ ചികിത്സിക്കുന്നതിനുള്ള ചെലവുകള്‍ ഒഴികെയുള്ള വാക്സിനേഷനും മൈക്രോ-ചിപ്പിംഗിനും ഉണ്ടാകുന്ന ചെലവുകളില്‍ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ക്ലെയിം. 

4 ഗർഭാശയം നീക്കം ചെയ്യൽ (തെറ്റായ ഗർഭധാരണത്തെത്തുടർന്ന് ഗർഭാശയം നീക്കം ചെയ്യുന്നത് ഉൾപ്പെടെ) അല്ലെങ്കിൽ വൃഷ്‌ണച്ഛേദം എന്നിവയ്ക്കായി ചെലവാക്കിയതിൽ നിന്നും ഉണ്ടാകുന്ന ഏതെങ്കിലും ക്ലെയിം, അല്ലാത്തപക്ഷം:  

              ഒരു. ഇൻഷുർ ചെയ്ത നായയ്ക്ക് പരിക്ക് അല്ലെങ്കിൽ അസുഖം ബാധിക്കുമ്പോൾ ഈ നടപടിക്രമം നടത്തുന്നു, പരിക്ക് അല്ലെങ്കിൽ അസുഖത്തെ ചികിത്സിക്കാൻ നടപടിക്രമം അത്യാവശ്യമാണ് 

               b. ഈ നടപടിക്രമത്തിൽ നിന്ന് ഉണ്ടാകുന്ന സങ്കീർണതകൾക്ക് ഉള്ളതാണ് ക്ലെയിം ചെയ്ത നിരക്കുകൾ. 

5 ബ്രീഡിംഗ്, ഗർഭം അല്ലെങ്കിൽ ജനനവുമായി ബന്ധപ്പെട്ട ചെലവുകളിൽ നിന്ന് ഉണ്ടാകുന്ന എന്തെങ്കിലും ക്ലെയിം.

6 ഇൻഷുർ ചെയ്ത നായയ്ക്ക് ഇൻഷുർ ചെയ്തയാൾ വഴി ഉണ്ടാകുന്ന ഏതെങ്കിലും ചികിത്സാ ചെലവ്.

7 ഏതെങ്കിലും തിരഞ്ഞെടുത്ത ചികിത്സ, ഏതെങ്കിലും പ്രതിരോധ ചികിത്സ, അല്ലെങ്കിൽ പരിക്ക് അല്ലെങ്കിൽ രോഗവുമായി നേരിട്ട് ബന്ധമില്ലാത്തതും ഇൻഷുർ ചെയ്ത വ്യക്തി തിരഞ്ഞെടുത്തതുമായ ഏതെങ്കിലും ചികിത്സ, അതുമൂലം ഉണ്ടാകുന്ന എന്തെങ്കിലും സങ്കീർണതയ്ക്ക് ഉൾപ്പടെയുള്ള ചെലവ്.

8 പോളിസിയുടെ പ്രാബല്യ തീയതിക്ക് മുമ്പ് പ്രകടമാകുന്ന വൈദ്യപരമായ ലക്ഷണങ്ങൾ അല്ലെങ്കിൽ പോളിസിയുടെ ആരംഭ തീയതിക്ക് മുമ്പായിട്ട് ആദ്യത്തെ പതിനാല് (14) ദിവസങ്ങളിൽ പ്രകടമാകുന്ന ജന്മനായുള്ള വൈകല്യങ്ങൾ അല്ലെങ്കിൽ അസാധാരണതകൾ എന്നിവയ്ക്കുള്ള ചെലവുകളിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ക്ലെയിം; 

രോഗം അല്ലെങ്കിൽ പരിക്ക് എന്നിവ ചികിത്സിക്കുന്നത് മൂലം ഉണ്ടാകുന്ന ചെലവുകളിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ക്ലെയിം:

                a. റേസിംഗ്;

                b. കോഴ്സിംഗ്;

                c. കൊമേഴ്ഷ്യൽ ഗാർഡിംഗ്;

                d. ഓർഗനൈസ്ഡ് ഫൈറ്റിംഗ്; അല്ലെങ്കിൽ

                e. ഇൻഷുർ ചെയ്ത നായയുടെ മറ്റേതെങ്കിലും ജോലിസംബന്ധമായ, തൊഴില്‍സംബന്ധമായ, ബിസിനസ് സംബന്ധമായ ഉപയോഗങ്ങൾ; 

9 ഇൻഷുർ ചെയ്‌തയാൾ അല്ലെങ്കിൽ ഇൻഷുർ ചെയ്‌ത ആളുടെ കുടുംബത്തിലെ ഒരു അംഗം ഇൻഷുർ ചെയ്ത നായയെ മനപ്പൂർവ്വം പരുക്കേൽപ്പിച്ചതിന്‍റെയോ അല്ലെങ്കിൽ ദുരുപയോഗിച്ചതിന്‍റെയോ ഫലമായി (നിരന്തരമായ അവഗണന ഉൾപ്പെടെ) ഉണ്ടായ ചിലവുകൾക്കുള്ള ഏതെങ്കിലും ക്ലെയിം;

10 പോളിസി ആരംഭിക്കുന്നതിന് മുമ്പ് ഒരു വെറ്റിനറി സർജൻ പ്രതിരോധ നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടിട്ടും അവൻ/അവൾ അത് ചെയ്യാതിരുന്നത് മൂലം രോഗം അല്ലെങ്കിൽ പരിക്കിന്‍റെ ചികിത്സക്ക് ഇൻഷുർ ചെയ്ത ആൾക്ക് ഉണ്ടായ ചെലവുകൾ അല്ലെങ്കിൽ ഫീസ്. 

 

 

മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷ

രോഗം വർദ്ധിച്ചത് മൂലം നിങ്ങളുടെ നായയെ മയക്കി കിടത്തുകയാണെങ്കിൽ, ഇത് ഒരു അസുഖം മൂലമാണെന്ന് ആരോപിക്കാനാവില്ലെങ്കിൽ

കൂടുതൽ വായിക്കുക

 മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷ :

1 രോഗം വർദ്ധിച്ചത് മൂലം നിങ്ങളുടെ നായയെ മയക്കി കിടത്തുകയാണെങ്കിൽ, ഇത് ഒരു അസുഖം മൂലമാണെന്ന് ആരോപിക്കാനാവില്ലെങ്കിൽ, ഒരു വെറ്റിനറി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കിൽ.

2 5 വയസ്സിന് മുകളിലുള്ള വലിയ ഇനങ്ങൾക്കും 7 വയസ്സിന് മുകളിലുള്ള മറ്റെല്ലാ ഇനങ്ങൾക്കും വൃക്ക തകരാർ മൂലം മരണം സംഭവിക്കുകയാണെങ്കിൽ. (പ്ലാൻ B യിൽ പരിരക്ഷ നൽകാം)

3 സർക്കാർ, പ്രാദേശിക ഭരണകൂടം അല്ലെങ്കിൽ ഈ വിഷയത്തിൽ അധികാരപരിധിയിലുള്ള ഏതെങ്കിലും വ്യക്തി എന്നിവരുടെ ഉത്തരവ് പരിഗണിക്കാതെ മന:പൂർവമായ കൊലപാതകത്തിൽ നിന്ന് ഉണ്ടാകുന്ന ക്ലെയിമുകൾ.

 

*ശ്രദ്ധിക്കുക:

✓ 4 വയസ്സിനു മുകളിലുള്ള വലിയ ഇനങ്ങൾക്കും 7 വയസ്സിനു മുകളിലുള്ള മറ്റെല്ലാ ഇനങ്ങൾക്കും മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷ മുടക്കമില്ലാതെ ഞങ്ങളുടെ പക്കൽ പുതുക്കിയവ ഒഴികെ ലഭ്യമാകില്ല.

✓ മാരക രോഗങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗം കാരണമുള്ള മരണത്തിന് മാരക രോഗ വിഭാഗങ്ങൾക്ക് കീഴിൽ ഒരിക്കൽ പേമെന്‍റ് നൽകിയാൽ പിന്നിട് പണം നൽകുന്നതല്ല.

മാരക രോഗങ്ങൾക്കുള്ള പരിരക്ഷ

രോഗനിർണയം നടത്തിയ തീയതി മുതൽ 30 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ നായ മരണപ്പെട്ടാൽ 

കൂടുതൽ വായിക്കുക

 മാരക രോഗങ്ങൾക്കുള്ള പരിരക്ഷ :

1 മുകളിൽ പട്ടികപ്പെടുത്തിയ മാരക രോഗങ്ങൾ കണ്ടെത്തിയ തീയതി മുതൽ 30 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ നായ മരണപ്പെട്ടാൽ

2 നിങ്ങളുടെ നായയുടെ ജീവിതകാലത്തുടനീളമായി ഒന്നിലധികം ക്ലെയിമുകൾ ഈ വിഭാഗത്തിന് കീഴിൽ അംഗീകരിക്കാൻ കഴിയില്ല.

 

*ശ്രദ്ധിക്കുക:

✓ 5 വയസ്സിന് മുകളില്‍ വരുന്ന വലിയ ഇനങ്ങൾക്കും, 7 വയസ്സിന് മുകളിൽ വരുന്ന മറ്റെല്ലാ ഇനങ്ങൾക്കും മാരക രോഗങ്ങള്‍ക്കുള്ള പരിരക്ഷ ലഭ്യമല്ല. (പ്ലാന്‍ Bയില്‍ പരിരക്ഷ ലഭിക്കും)

✓ പോളിസിക്ക് കീഴിൽ ഒരിക്കൽ ക്ലെയിം ചെയ്താൽ മാരക രോഗങ്ങൾക്കുള്ള പരിരക്ഷ ആയുഷ്കാലത്തേക്ക് അവസാനിക്കുന്നതാണ്. 

ദീർഘകാല പരിചരണ പരിരക്ഷ

നിങ്ങളുടെ നായയുടെ ജീവിതകാലത്തുടനീളമായി ഒന്നിലധികം ക്ലെയിമുകൾ ഈ വിഭാഗത്തിന് കീഴിൽ അംഗീകരിക്കാൻ കഴിയില്ല.

ഒപിഡി പരിരക്ഷ

ഗ്ലൂക്കോമയുമായി ബന്ധപ്പെട്ട ഏതെങ്കിലും ക്ലെയിം ഈ പോളിസിക്ക് കീഴിൽ നൽകുന്നതല്ല.

കൂടുതൽ വായിക്കുക

ഒപിഡി പരിരക്ഷ :

1 ഗ്ലൂക്കോമയുമായി ബന്ധപ്പെട്ട ഏതെങ്കിലും ക്ലെയിം ഈ പോളിസിക്ക് കീഴിൽ നൽകുന്നതല്ല.

2 നിങ്ങളുടെ നായയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ നിന്നുള്ള ഏതെങ്കിലും ക്ലെയിം.

 

*ശ്രദ്ധിക്കുക:

4 വയസ്സിനു മുകളിലുള്ള വലിയ ഇനങ്ങൾക്കും 7 വയസ്സിനു മുകളിലുള്ള മറ്റെല്ലാ ഇനങ്ങൾക്കും ഒപിഡി പരിരക്ഷ ലഭ്യമാകില്ല, മുടക്കമില്ലാതെ ഞങ്ങളുടെ പക്കൽ പുതുക്കിയത് ഒഴികെ

തേർഡ് പാർട്ടി ലയബിലിറ്റി പരിരക്ഷ

ബന്ധപ്പെട്ട കോടതി അല്ലെങ്കിൽ ട്രിബ്യൂണൽ അല്ലെങ്കിൽ നിയമ പ്രകാരം രൂപീകരിച്ച ഫോറം എന്നിവ ബാധ്യത സമർത്ഥിക്കാത്തപ്പോഴുള്ള ക്ലെയിമുകൾ.

കൂടുതൽ വായിക്കുക

തേർഡ് പാർട്ടി ലയബിലിറ്റി പരിരക്ഷ :

1 ബന്ധപ്പെട്ട കോടതി അല്ലെങ്കിൽ ട്രിബ്യൂണൽ അല്ലെങ്കിൽ നിയമ പ്രകാരം രൂപീകരിച്ച ഫോറം എന്നിവ ബാധ്യത സമർത്ഥിക്കാത്തപ്പോഴുള്ള ക്ലെയിമുകൾ.

2 നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ, നിങ്ങളുടെ ജീവനക്കാർ, സ്റ്റാഫ്/കെയർടേക്കർ എന്നിവർ ഉൾപ്പടെയുള്ളവരുടെ മന:പൂർവമായ പ്രവൃത്തികൾ അല്ലെങ്കിൽ ഉപേക്ഷ മൂലം ഉണ്ടാകുന്ന പരിക്കിന് അല്ലെങ്കിൽ ഹാനിക്ക് വരുന്ന ചെലവുകൾ.

3 നിങ്ങളുടെ നായ രക്ഷപ്പെടുകയും നിങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള പ്രദേശത്ത് പ്രവേശിക്കുകയും ചെയ്തിട്ടില്ലെങ്കിൽ, നായ്ക്കളെ പ്രത്യേകമായി നിരോധിച്ചിരിക്കുന്ന പ്രദേശത്തോ സ്ഥലത്തോ ഉണ്ടാകുന്ന അപകടത്തിനുള്ള എന്തെങ്കിലും നഷ്ടപരിഹാരവും ചെലവുകളും.

4 പരിക്കേറ്റ വ്യക്തി നിങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമാണെങ്കിൽ, നിങ്ങളുടെ വീട്ടിൽ താമസിക്കുന്നതാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ നായയെ പരിപാലിക്കുന്നതിനായി പണം നൽകി നിർത്തിയിരിക്കുന്നതാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ നായയെ പരിശീലിപ്പിക്കുന്നതിനായി പണം നൽകി നിർത്തിയിരിക്കുന്നതാണെങ്കിൽ നഷ്ടപരിഹാരം അല്ലെങ്കിൽ നിയമപരമായ ചെലവുകൾ.

5 എല്ലാ വെറ്റിനറി സർജൻമാരും, നായ പരിശീലകരും, നായവളർത്തു കേന്ദ്രത്തിലുള്ളവരും, നായയെ പ്രജനനം ചെയ്യുന്നവരും, പെറ്റ് ഷോപ്പ് ഉടമകളും അവരുടെ തൊഴിൽ /ജോലി ചെയ്യുന്നതിനിടയിലാണ് അപകടം നടന്നതെങ്കിൽ

 

മോഷണം/നഷ്ടം/വഴിതെറ്റൽ എന്നിവയ്ക്കുള്ള പരിരക്ഷ

നിങ്ങളുടെ നഷ്ടപ്പെട്ട നായയെ കണ്ടെത്തുന്നതിന് ചെയ്ത ഏതെങ്കിലും തരത്തിലുള്ള പരസ്യങ്ങളുടെ തെളിവ് പിന്തുണയ്ക്കാത്ത ഏതെങ്കിലും ക്ലെയിം.

കൂടുതൽ വായിക്കുക

മോഷണം/നഷ്ടം/വഴിതെറ്റൽ എന്നിവയ്ക്കുള്ള പരിരക്ഷ :

1 നിങ്ങളുടെ നഷ്ടപ്പെട്ട നായയെ കണ്ടെത്തുന്നതിന് ചെയ്ത ഏതെങ്കിലും തരത്തിലുള്ള പരസ്യങ്ങളുടെ തെളിവ് പിന്തുണയ്ക്കാത്ത ഏതെങ്കിലും ക്ലെയിം.

2 നിങ്ങൾ ചെയ്യുന്ന രീതി ഞങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ നായയെ കണ്ടെത്താൻ ശ്രമിക്കുന്നതിന് നിങ്ങൾ ചെലവഴിച്ച പണം തിരിച്ചടയ്ക്കൽ.

3 നിങ്ങളോടൊപ്പം താമസിക്കുന്ന നിങ്ങളുടെ കുടുംബത്തിലോ വീട്ടിലോ ഉള്ള ആർക്കും അല്ലെങ്കിൽ നിങ്ങൾ ജോലി നൽകുന്ന ഏതൊരു വ്യക്തിക്കും ഉള്ള പ്രതിഫലം.

*പ്രത്യേക വ്യവസ്ഥകൾ:

1 ഒരു നഷ്ടം സംഭവിച്ചാൽ, നിങ്ങൾ ഉടൻ തന്നെ നഷ്ടം സംബന്ധിച്ച് പോലീസ് അധികാരികളെ അറിയിക്കുകയും ഒരു പൊതു ഡയറി എൻ‌ട്രി സമർപ്പിക്കുകയും വേണം.

2 ആവശ്യമെങ്കിൽ, പ്രാദേശിക പത്രങ്ങളിലെ പരസ്യം ഉൾപ്പെടെ നിങ്ങളുടെ നായയെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തും.

3 നഷ്ടം സംഭവിച്ച് 24 മണിക്കൂറിനുള്ളിൽ മോഷണം/മോഷ്ടിക്കപ്പെട്ട സംഭവം രജിസ്റ്റർ ചെയ്ത് നിങ്ങൾ കമ്പനിയെ അറിയിക്കണം. 45 ദിവസത്തിനുള്ളിൽ നിങ്ങളുടെ നായയുടെ യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ അന്തിമ ക്ലെയിം ഡോക്യുമെന്‍റ് സമർപ്പിച്ചുകഴിഞ്ഞാൽ നിങ്ങൾ ക്ലെയിം അറിയിപ്പ് നമ്പർ നൽകണം.

4 വിവിധ ശ്രമങ്ങൾ നടത്തിയിട്ടും അപ്രത്യക്ഷമായ തീയതി മുതൽ 45 ദിവസത്തിനുള്ളിൽ നിങ്ങളുടെ നായയെ കണ്ടെത്തിയില്ലെങ്കിൽ, മോഷണത്തിന് അല്ലെങ്കിൽ വഴിതെറ്റിപ്പോയതിന് ഞങ്ങൾക്ക് ഒരു ക്ലെയിം സമർപ്പിക്കുക (നിങ്ങളുടെ നായയെ കാണാതായ തീയതിക്ക് ശേഷം ഒരു വർഷത്തിൽ വൈകാതെ).

5 നിങ്ങളുടെ നായയെ കണ്ടെത്തുകയോ പിന്നീട് തിരികെ ലഭിക്കുകയോ ചെയ്താൽ, പോളിസിയുടെ ഈ പരിരക്ഷയ്ക്ക് കീഴിൽ അടച്ച മുഴുവൻ തുകയും നിങ്ങൾ തിരിച്ചടയ്ക്കണം.

*ശ്രദ്ധിക്കുക:

4 വയസ്സിന് മുകളിലുള്ള വലിയ ഇനങ്ങൾക്കും 7 വയസ്സിന് മുകളിലുള്ള മറ്റെല്ലാ ഇനങ്ങൾക്കും മോഷണം/നഷ്ടപ്പെടൽ/ വഴിതെറ്റൽ എന്നിവയ്ക്കുള്ള പരിരക്ഷ ലഭ്യമാകില്ല, മുടക്കമില്ലാതെ ഞങ്ങളുടെ പക്കൽ പുതുക്കിയത് ഒഴികെയുള്ള

 

11

* ശ്രദ്ധിക്കുക: മോർട്ടാലിറ്റി ബെനിഫിറ്റ് പരിരക്ഷയ്ക്കും മോഷണം/നഷ്ടപ്പെടൽ/വഴിതെറ്റൽ എന്നിവയ്ക്കുള്ള പരിരക്ഷയ്ക്കും, നിങ്ങൾക്ക് പരമാവധി വില വരെ ഇൻഷുർ ചെയ്ത ഏതെങ്കിലും തുക തിരഞ്ഞെടുക്കാം (ഇത് നായയുടെ ഇനത്തെയും, നായ പെഡിഗ്രിയാണോ അല്ലെങ്കിൽ നോൺ-പെഡിഗ്രിയാണോ എന്നതിനെയും ആശ്രയിച്ചിരിക്കും). പെഡിഗ്രി നായയ്ക്ക് മാത്രം ബാധകമായ ഒരു ഇൻഷുർ തുക തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പെഡിഗ്രി പാരമ്പര്യം തെളിയിക്കുന്നതിന് Kennel Club Of India (KCI) ൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ് നിങ്ങൾ ഞങ്ങൾക്ക് നൽകണം. പരമാവധി വിലയ്‌ക്ക് അതീതമായ ഒരു ഇൻഷുർ തുക തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഞങ്ങൾക്ക് ഒരു ഇൻവോയ്സ് അല്ലെങ്കിൽ വാങ്ങൽ വിലയുടെ മറ്റേതെങ്കിലും തെളിവ് നൽകണം.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

പെറ്റ് ഡോഗ് ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റ് ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

 

ഡോഗ് ഇൻഷുറൻസിനുള്ള എൻട്രി, എക്സിറ്റ് പ്രായം

 

നിങ്ങൾ പെറ്റ് ഡോഗ് ഇൻഷുറൻസ് ഓപ്ഷനുകൾ അന്വേഷിക്കുന്നത് ഒരു മികച്ച ആശയമാണെന്ന് ഞങ്ങൾ കരുതുന്നു. ഈ പരിരക്ഷയ്ക്ക് യോഗ്യത നേടുന്നതിന്, നിങ്ങളുടെ നായയ്ക്ക് അസാമാന്യ വലുപ്പമുള്ള ഇനങ്ങൾക്ക് 3 മാസം മുതൽ 4 വയസ്സ് വരെയും അല്ലെങ്കിൽ ചെറിയ/ഇടത്തരം/വലിയ ഇനങ്ങൾക്ക് 3 മാസം മുതൽ 7 വയസ്സ് വരെയും പ്രായമുണ്ടായിരിക്കണം. ഞങ്ങളുടെ പക്കൽ പുതുക്കുകയാണെങ്കിൽ‌, നിങ്ങളുടെ നായയ്ക്കുള്ള ഇൻ‌ഷുറൻ‌സ് അസാമാന്യ വലുപ്പമുള്ള ഇനങ്ങൾക്ക് 6 വയസ്സ് വരെ അല്ലെങ്കിൽ ചെറിയ/ഇടത്തരം/വലിയ ഇനങ്ങൾ‌ക്ക് 10 വയസ്സ് വരെയും ഓഫർ ചെയ്യാനാവും.

ഇപ്പോൾ, പോളിസി വാങ്ങുമ്പോൾ നിങ്ങൾ എന്തൊക്കെ ഡോക്യുമെന്‍റുകൾ സമർപ്പിക്കണം എന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടാവും. ആരംഭിക്കാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള ഒരു പട്ടിക ഇതാ:

 

ഡോഗ് ഇൻഷുറൻസ് വാങ്ങുമ്പോൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ

 

  • ✓ നിങ്ങൾ ഫോം പൂരിപ്പിക്കുകയും ഞങ്ങളുടെ വെബ്സൈറ്റിൽ നിങ്ങളുടെ വളർത്തുനായയെ സംബന്ധിച്ച വിശദാംശങ്ങൾ നൽകുകയും ചെയ്യണം

  • ✓ നിങ്ങളുടെ വളർത്തുമൃഗത്തെ തിരിച്ചറിയാൻ സഹായിക്കുന്നതിന്, മുന്നിലും പിന്നിലും ഇടത്തും വലത്തും മുകളിലുമായി 5 വശങ്ങളിൽ നിന്ന് നിങ്ങളുടെ വളർത്തുമൃഗത്തിൻ്റെ കളർ ഫോട്ടോകൾ ഞങ്ങൾക്ക് ആവശ്യമാണ്. നിങ്ങളുടെ വളർത്തു മൃഗത്തിന് RFID ചിപ്പ് ഉണ്ടെങ്കിൽ, ഐഡന്‍റിഫിക്കേഷൻ നമ്പർ വ്യക്തമായി കാണാനാവുന്ന ഒരു കളർഫോട്ടോ മതിയാകും. ഫോട്ടോയിൽ അപേക്ഷയുടെ ദിവസത്തെ പത്രം ഉൾപ്പെടുത്തേണ്ടതാണ്, പത്രത്തിലെ തീയതി കാണാൻ സാധിക്കണം.

  • ✓ നിങ്ങളുടെ വളർത്തു മൃഗങ്ങൾക്ക് അവയുടെ എല്ലാ വാക്സിനേഷനുകളും സമയത്ത് ലഭിച്ചിട്ടുണ്ടെന്നും നിങ്ങൾ സ്വയം പ്രസ്താവിക്കേണ്ടതുണ്ട്

  • ✓ നിങ്ങളുടെ വളർത്തുമൃഗത്തിന് 4 വയസ്സിൽ കൂടുതലാണെങ്കിൽ, നിങ്ങൾ 90 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ (പ്രത്യേക വ്യവസ്ഥകളിൽ വിശദീകരിച്ചിരിക്കുന്നത് പോലെ) ഞങ്ങൾക്ക് ബയോ കെമിസ്ട്രി ടെസ്റ്റ്, സർക്കുലേറ്ററി ബ്ലഡ് കൗണ്ട്, യൂറിൻ ടെസ്റ്റ്, നെഞ്ചിന്‍റെ എക്സ്-റേ പോലുള്ള ചില രോഗനിർണയ പരിശോധനാ ഫലങ്ങൾ ആവശ്യമാണ്.

  • ✓ പെഡിഗ്രി വംശപരമ്പരയ്ക്ക് ബാധകമായ ഇൻഷുറൻസ് തുക നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ Kennel Club Of India ൽ നിന്നുള്ള ഒരു പെഡിഗ്രി സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്

  • ✓ ആ ഇനത്തിന് നിർവ്വചിച്ചിരിക്കുന്ന പരമാവധി നിരക്കിനേക്കാൾ ഉയർന്ന ഇൻഷുറൻസ് തുക നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ പർച്ചേസ് പ്രൂഫ് നൽകേണ്ടതുണ്ട്

     

     

പ്രത്യേക വ്യവസ്ഥകൾ

 

നിങ്ങൾ 4 വയസ്സിന് മുകളിലുള്ള ഒരു വളർത്തു നായക്ക് വേണ്ടി അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ ഇതിൽ ഒരെണ്ണം തിരഞ്ഞെടുക്കേണ്ടതാണ്:

 

താഴെപ്പറയുന്ന മെഡിക്കൽ ടെസ്റ്റുകൾക്കായി കഴിഞ്ഞ 7 ദിവസങ്ങളിൽ നായയ്ക്ക് നടത്തിയ മെഡിക്കൽ ടെസ്റ്റ് റിപ്പോർട്ടുകൾ അവതരിപ്പിക്കുന്നു; ബയോ-കെമിസ്ട്രി ടെസ്റ്റ്, സർക്കുലേറ്ററി ബ്ലഡ് കൗണ്ട്, യൂറിനറി ടെസ്റ്റ്, നെഞ്ചിന്‍റെ എക്സ്-റേ തുടങ്ങിയവ.

അല്ലെങ്കിൽ

ഇനിപ്പറയുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ശസ്ത്രക്രിയ, ആശുപത്രിവാസം, മരണം, മാരക രോഗങ്ങൾ, ദീർഘകാല പരിചരണം അല്ലെങ്കിൽ OPD സംബന്ധിച്ച പരിരക്ഷകൾ എന്നിവയ്ക്ക് പോളിസി ആരംഭിച്ച തീയതിൽ മുതൽ കാലയളവിന്‍റെ ആദ്യത്തെ 90 ദിവസത്തേക്ക് പരിരക്ഷ ലഭിക്കുകയില്ല:

ക്രമ നമ്പര്‍. രോഗത്തിന്‍റെ പേര്
1 കരൾ തകരാർ
2 വൃക്ക തകരാർ
3 പാൻക്രിയാറ്റിക് തകരാർ
4 കുഷിംഗ്സ് സിൻഡ്രോം
5 ഡയബറ്റിസ്
6 തൈറോയിഡ് തകരാർ
7 എല്ലാ തരത്തിലുള്ള ക്യാൻസറുകളും ട്യൂമറുകളും
8 മെനിഞ്ചൈറ്റിസ്
9 അപസ്മാരം
10 പെരിട്ടോനൈറ്റിസ്
11 പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം
12 കോയാഗുലേഷൻ ഡിസോഡർ
13 ഹൃദയത്തിന്‍റെ തകരാർ
14 ഒറ്റൈറ്റിസ്
15 ഹിപ് ഡിസ്പ്ലാസിയ
16 വയർ വീര്‍ക്കല്‍
17 പാർവോ വൈറസ് അണുബാധ
18 ഡിസ്റ്റെമ്പർ
19 കാനിൻ ലെപ്ടോസ്പിറോസിസ്
20 അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫെക്ഷൻ
21 യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ
22 വെസ്റ്റിബ്യുലാർ ഡിസോഡർ
23 ന്യൂമോണിയ
24 പയോമെട്ര
25 അസ്ഥി തേയൽ
26 വെനറിയൽ ഗ്രാനുലോമ
27 ഇൻസുലിനോമ
28 ചെവിയിലെ വീക്കം
29 കണ്ണുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും

 

 

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക