റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

മോട്ടോർ ഇൻഷുറൻസ്

Vehicle Insurance Online
  • Motor spot road assistance

    24x7
    റോഡ്സൈഡ് അസിസ്റ്റന്‍സ്

  • Motor insurance claim disbursements

    ഓൺ ദ സ്പോട്ട്
    ക്ലെയിം സെറ്റിൽമെന്‍റുകൾ

  • Car insurance repaire

    7,200 +
    നെറ്റ്‌വർക്ക് ഗാരേജുകൾ

  •  

    About Motor Insurance

    മോട്ടോർ ഇൻഷുറൻസിനെക്കുറിച്ച്

    ട്രക്ക്, കാർ, ജീപ്പ്, ബൈക്ക്, സ്കൂട്ടർ തുടങ്ങിയ വാഹനങ്ങൾക്ക് നിർബന്ധമായ ഒരു വാഹന ഇൻഷുറൻസ് പോളിസിയാണ് മോട്ടോർ ഇൻഷുറൻസ്. അപകടങ്ങളോ മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങളോ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് എതിരെ വാഹന ഉടമ/ഡ്രൈവര്‍ക്ക് ഈ പോളിസി പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

    സാധ്യതയുള്ള സാമ്പത്തിക റിസ്കുകളിൽ നിന്ന് വാഹന ഉടമകളെ സംരക്ഷിക്കുന്നതിന് സാധുതയുള്ള മോട്ടോർ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് ഇന്ത്യയിൽ നിർബന്ധമാണ്. ഒരു അപകടത്തെത്തുടർന്ന് ഉണ്ടാകുന്ന പ്രധാനപ്പെട്ട ചെലവുകൾ തടയാൻ നിങ്ങൾക്ക് നേടാവുന്ന ഏറ്റവും മികച്ച സെക്യൂരിറ്റിയാണിത്. നിത്യേന മോട്ടോർ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ സുരക്ഷ ഗവൺമെന്‍റിന് നിർബന്ധമാണ്.

    വീട് കഴിഞ്ഞാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ രണ്ടാമത്തെ ഏറ്റവും ചെലവേറിയ നിക്ഷേപം ഒരു വാഹനം വാങ്ങുന്നതാണ് എന്ന കാര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. അതിനാൽ, അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് ആ നിക്ഷേപം സംരക്ഷിക്കേണ്ടത് നിർണ്ണായകമാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളുടെ ചെലവുകൾ കൂടിവരുന്നതും വണ്ടി ഓടിക്കുന്നതിലെ റിസ്കുകളും നോക്കുമ്പോൾ, നിർഭാഗ്യകരമായ ഒരു അപകടത്തിന് നിങ്ങളുടെ പോക്കറ്റ് കാലിയാക്കാൻ കഴിയും.

    മോട്ടോർ ഇൻഷുറൻസ് പോളിസിക്കായി നിങ്ങൾ അടയ്ക്കുന്ന വാർഷിക പ്രീമിയങ്ങൾ, ദുരന്തങ്ങൾ ഉണ്ടായാൽ ഈ പരിരക്ഷ നിങ്ങൾക്ക് ഓഫർ ചെയ്യുന്ന ഗുണങ്ങളും സംരക്ഷണവുമായി താരതമ്യപ്പെടുത്തുമ്പോൾ തുച്ഛമാണ്. ഈ പോളിസിയുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകൾ ഉണ്ടെങ്കിലും, വ്യത്യസ്ത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന പ്രത്യക്ഷ തകരാറുകൾക്കുള്ള നഷ്ടപരിഹാരം ഇത് നിങ്ങൾക്ക് തീർച്ചയായും നൽകും.

     

    നിങ്ങൾ എന്തിന് ഒരു വാഹന ഇൻഷുറൻസ് പോളിസി വാങ്ങണം?

    വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇന്ത്യയിൽ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട റിസ്കുകൾ നിരവധിയാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, വീട്ടിൽ കുറഞ്ഞത് ഒരു വാഹനം എങ്കിലും കാണും. യാത്രയ്ക്കുള്ള പ്രധാന മാർഗമായി വാഹനങ്ങൾ മാറിയതോടെ പൊതുഗതാഗത മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ കുറഞ്ഞിരിക്കുന്നു. അതേസമയം, സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് റോഡ് അപകടങ്ങളുടെയും നിയമ ലംഘനങ്ങളുടെയും റിസ്ക്ക് വർദ്ധിപ്പിക്കുന്നുവെന്നും നമുക്ക് അറിയാം. അത്തരം ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, ഒരു വാഹന ഇൻഷുറൻസ് പോളിസി സ്വന്തമാക്കുന്നത് നിർണ്ണായകമാകുന്നു. അതിന് പുറമേ, ഒരു സമഗ്ര മോട്ടോർ ഇൻഷുറൻസ് പോളിസി വാങ്ങേണ്ടതിൻ്റെ പ്രാഥമിക കാരണങ്ങൾ നമുക്ക് ഒന്ന് റിവ്യൂ ചെയ്യാം.

    • നിയമപരമായ ആവശ്യകത

      തീർച്ചയായും ആദ്യത്തെ കാരണം, സർക്കാരിന്‍റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുക എന്നതാണ്. വാഹനം നിരത്തിൽ ഇറക്കുന്നതിനു മുമ്പ് മിനിമം കവറേജ് ഉള്ള മോട്ടോർ ഇൻഷുറൻസ് പോളിസി വാങ്ങാൻ ഒരു വ്യക്തി ബാധ്യസ്ഥനാണ്.

    • തേര്‍ഡ്-പാര്‍ട്ടി നാശനഷ്ട പരിരക്ഷ

      മതിയായ കവറേജ് ഉപയോഗിച്ച്, ഒരു തേര്‍ഡ് പാര്‍ട്ടിയുമായി കൂട്ടിയിടിച്ചാൽ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നിങ്ങള്‍ക്ക് പണം നൽകാനാകും. മോട്ടോർ ഇൻഷുറൻസ് ഇല്ലെങ്കിൽ, നിങ്ങൾക്ക് സ്വന്തം കീശയിൽ നിന്ന് പണമടയ്ക്കേണ്ടിവരും, അനുയോജ്യമായ ഒരു തുകയ്ക്കുള്ള കവറേജ് അത്തരം ചെലവുകൾ നിറവേറ്റുന്നതാണ്.

    • മോഷണത്തിന് എതിരെയുള്ള സുരക്ഷ

      ഒരു വാഹനം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഭീഷണികളിൽ ഒന്നാണ് മോഷണം. എന്നാൽ ഒരു വാഹന ഇൻഷുറൻസ് പോളിസിയിലൂടെ, മോഷണം, നശീകരണപ്രവർത്തനം, മനുഷ്യനിർമ്മിതമായ ദോഷകരമായ എല്ലാ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് നിങ്ങൾ സംരക്ഷിക്കപ്പെടുന്നു.

    • തകരാറിനായി വരുന്ന ചെലവിനുള്ള പരിരക്ഷ

      വാഹനത്തിൻ്റെ കേടുപാട് പരിഹരിക്കുന്നതിനായി പെട്ടെന്ന് പണമിറക്കേണ്ടി വന്നാൽ അത് നിങ്ങളുടെ സാമ്പത്തിക അവസ്ഥയെ ബാധിക്കും. എന്നിരുന്നാലും, മതിയായ കവറേജ് ഉണ്ടെങ്കിൽ അത്തരം തകരാറുകൾക്ക് ഗണ്യമായ തുക ചെലവായാലും അത് ഇൻഷുറൻസിൽ നിന്ന് നിങ്ങൾക്ക് അടയ്ക്കാം.

    • വ്യക്തിഗത പരിക്കുകൾക്ക് എതിരെയുള്ള ഇൻഷുറൻസ്

      പരിക്കുകളില്ലാതെ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഭാഗ്യം എല്ലാ വാഹന ഉടമകൾക്കും ഉണ്ടാകാറില്ല. അപകടങ്ങൾ കാരണം സംഭവിച്ചേക്കാവുന്ന ചെറുതും വലുതുമായ എല്ലാ പരിക്കുകൾക്കുമുള്ള ചെലവ് മോട്ടോർ ഇൻഷുറൻസ് പോളിസി വഹിക്കും.

    പവർ പായ്ക്ക് ചെയ്ത മോട്ടോർ ഇൻഷുറൻസ്, നിങ്ങളുടെ വിരൽത്തുമ്പിൽ

     

    POWER-PACKED MOTOR INSURANCE, AT YOUR FINGERTIPS

     

     

    മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ സവിശേഷതകൾ

    വാഹന ഉടമകൾക്ക് മാത്രമല്ല മറ്റ് കക്ഷികൾക്കും ഗുണകരമായ നിരവധി സവിശേഷതകളാണ് വാഹന ഇൻഷുറൻസ് പോളിസിയിൽ അടങ്ങിയിരിക്കുന്നത്. ഇൻഷുറൻസ് കമ്പനികൾ താഴെപ്പറയുന്ന സവിശേഷതകൾ നൽകി വാഹന ഉടമകളെ അവരുടെ ഉപഭോക്താക്കളെയും മറ്റുള്ളവരെയും റോഡിൽ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നു.

    • കുറഞ്ഞ ശ്രമം കൊണ്ട് ഓൺലൈനിൽ മോട്ടോർ ഇൻഷുറൻസ് സ്വന്തമാക്കാനുള്ള പ്രയാസ രഹിതമായ മാർഗ്ഗം.
    • പൂർണ്ണമായ സംരക്ഷണത്തിനായി കോംപ്രിഹെൻസീവ്, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രയോജനപ്പെടുത്തുക.
    • നിങ്ങളുടെ സമയം പാഴാക്കാതെ അല്ലെങ്കിൽ ഫോമുകളുടെ ഹാർഡ് കോപ്പികൾ പൂരിപ്പിക്കാതെ ഓൺലൈനിൽ ഇൻഷുറൻസ് പുതുക്കുക.
    • വെള്ളപ്പൊക്കം, ഭൂകമ്പം, മോഷണം, അപകടങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങൾക്കെതിരെ ശരിയായ കവറേജ് നേടുക.
    • മറ്റ് കക്ഷികളുടെ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി കവറേജ് ഉള്‍പ്പെടുത്തുക.
    • അപകടങ്ങളും മോഷണവും ഉണ്ടായാൽ മതിയായ തെളിവുകൾ നൽകി ക്യാഷ്‌ലെസ് ക്ലെയിമുകൾ നടത്തുന്നതും എളുപ്പമാണ്.
    • മിക്ക കമ്പനികൾക്കും ഗാരേജുകളുടെ ഒരു നെറ്റ്‌വർക്ക് ഉണ്ട്, അവിടെ നിങ്ങൾക്ക് അറ്റകുറ്റപ്പണികൾ ചെയ്ത് കിട്ടുമെന്നു മാത്രമല്ല, ദുരന്തങ്ങൾക്ക് ശേഷം വാഹനത്തിന്‍റെ അവസ്ഥയുടെ മൂല്യനിർണ്ണയം നടത്താൻ ആവശ്യപ്പെടുകയും ചെയ്യാം.
    • നോ ക്ലെയിം ബോണസ് ഫീച്ചർ വാഹന ഉടമയെ എപ്പോൾ വേണമെങ്കിലും ക്ലെയിം ചെയ്യാനും മറ്റ് ഇൻഷുറർമാർക്ക് കൈമാറ്റം ചെയ്യാനും അനുവദിക്കുന്നു.
    • എല്ലാ മോട്ടോർ ഇൻഷുറൻസ് കമ്പനികളും ഉപഭോക്താക്കളെ മോട്ടോർ ഇൻഷുറൻസ് പോളിസിയും ക്ലെയിം സ്റ്റാറ്റസും സംബന്ധിച്ച് അപ്ഡേറ്റ് ചെയ്യുന്നതിന് അവർക്ക് അർപ്പണബോധത്തോടെയുള്ള സഹായവും കസ്റ്റമർ സപ്പോർട്ട് സേവനവും ഓഫർ ചെയ്യുന്നു.
    • ഏത് ഘട്ടത്തിലും പോളിസിയിൽ കവറേജ് കൂട്ടിച്ചേർക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിന് ആഡ്-ഓൺ സവിശേഷതകളും ലഭ്യമാണ്.

     

    എന്തുകൊണ്ടാണ് ബജാജ് അലയൻസ് മോട്ടോർ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത്?

    ഫീച്ചര്‍ ബജാജ് അലയൻസ് ഓഫറുകൾ
    ചെലവിനുള്ള പരിരക്ഷ പ്രകൃതിദത്ത ദുരന്തങ്ങളോ വാഹനത്തിന്‍റെ പ്രവർത്തന തകരാറോ മൂലമുണ്ടാകുന്ന അപകടങ്ങൾക്കും കേടുപാടുകൾക്കും മുഴുവൻ കവറേജ്
    തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി മറ്റുള്ളവർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം
    വ്യക്തിഗത ആനുകൂല്യങ്ങൾ അപകടങ്ങൾ മൂലം ഉണ്ടാകുന്ന കടുത്ത പരിക്കുകൾ അല്ലെങ്കിൽ സ്ഥിരമായ വൈകല്യത്തെ തുടർന്ന് സാമ്പത്തിക സഹായം
    PA പരിരക്ഷ രൂ. 15 ലക്ഷം വരെ
    ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ 98%
    നോ ക്ലെയിം ബോണസ് 50% വരെ
    ആഡ്-ഓണ്‍ ആനുകൂല്യങ്ങള്‍ സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, ബ്രേക്ക്ഡൗൺ സഹായം, കൺവെയൻസ് ആനുകൂല്യം, കൺസ്യൂമബിൾ പരിരക്ഷ തുടങ്ങിയവയും അതിലേറെയും
    ഓൺലൈൻ സേവനങ്ങൾ പേപ്പർലെസ്-ഡിജിറ്റൽ ഇൻഷുറൻസ് അപേക്ഷയും പ്രോസസ്സിംഗും, ഓൺലൈൻ ക്ലെയിമുകൾ, സ്പോട്ട് സർവ്വീസുകൾ, കവറേജ് അഡോപ്ഷൻ
    ക്ലെയിം പ്രോസസ് ഡിജിറ്റൽ - 20 മിനിറ്റിനുള്ളിൽ*

     

    ഇന്ത്യയിലെ മോട്ടോർ ഇൻഷുറൻസ് തരങ്ങൾ

    നിങ്ങൾ വാങ്ങുന്നത് ഒരു സ്വകാര്യ കാർ, ടു-വീലർ അല്ലെങ്കിൽ കൊമേഴ്ഷ്യൽ വാഹനം ആയിക്കൊള്ളട്ടെ, മോട്ടോർ ഇൻഷുറൻസ് പ്ലാനുകളെ വിശാലമായ അർത്ഥത്തിൽ രണ്ടായി തരംതിരിക്കാം:

     

    • കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി

      ഈ പോളിസി ഉപയോഗിച്ച്, മോട്ടോർബൈക്കുകൾ,സ്വകാര്യ കാറുകൾ, സ്കൂട്ടറുകൾ, കൊമേഴ്ഷ്യൽ വാഹനങ്ങൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെയും മറ്റുള്ളവരുടെയും വാഹനത്തിൻ്റെ കേടുപാടുകൾക്കാകുന്ന ചെലവ് വഹിക്കാൻ നിങ്ങൾക്ക് കഴിയും.


    • തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി

      തേര്‍ഡ്-പാര്‍ട്ടി മോട്ടോര്‍ ഇൻഷുറൻസ് പോളിസി എല്ലാ വാഹനങ്ങള്‍ക്കും ഒരുപോലെ ബാധകമായ ലയബിലിറ്റി കവറേജ് ആണ്. 1988 ലെ മോട്ടോർ വാഹന നിയമം പ്രകാരം, തേർഡ് പാർട്ടി കാർ ഇൻഷുറൻസ് കൂടാതെ ബൈക്കിനുള്ള തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ് ഇന്ത്യൻ റോഡുകളിൽ ഓടുന്ന വാഹനങ്ങൾക്ക് നിർബന്ധമാണ്. ഈ നിയമം പാലിക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തിക്ക് 2019 ലെ മോട്ടോർ ഭേദഗതി നിയമ പ്രകാരം ഉയർന്ന പിഴ അടയ്ക്കേണ്ടി വരും.


    • നിങ്ങൾ ഓടിക്കുന്നതിന് പണമടയ്ക്കൂ

      ഇത് പോളിസി ഉടമകളെ ഓടിയ കിലോമീറ്റർ കണക്കാക്കി പണമടയ്ക്കാൻ അനുവദിക്കുന്ന പുതിയ തരത്തിലുള്ള ഒരു പോളിസിയാണ്.

    ഈ രണ്ട് മോട്ടോർ ഇൻഷുറൻസ് പോളിസികൾ പരിഗണിച്ച്, വാഹന ഇൻഷുറൻസിനെ ഇങ്ങനെ തരംതിരിക്കാം.

     

    • Car Insurance

      കാർ ഇൻഷുറൻസ്

      നിങ്ങളുടെ സ്വകാര്യ ഫോർ വീലർ സുരക്ഷിതമാക്കുന്നതിനുള്ള അനുയോജ്യമായ തിരഞ്ഞെടുപ്പാണ് കാർ ഇൻഷുറൻസ്. കോംപ്രിഹെൻസീവ് പോളിസിയും തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റിയും ഉള്‍പ്പെടുന്ന, വാഹന ഉടമയ്ക്കും ഇൻഷുറൻസ് കമ്പനിക്കും ഇടയിലുള്ള കരാറാണ് ഇത്. ഈ പ്ലാൻ പ്രകാരം നിങ്ങൾക്ക് ഇതുപോലുള്ള ആനുകൂല്യങ്ങൾ ലഭിക്കും:

      • ക്യാഷ്‍ലെസ്സ് ക്ലെയിമുകൾ
      • പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ
      • നഷ്ടപ്പെടുന്നതിന്/കേടുപാടുകള്‍ക്ക് സംരക്ഷണം
      • തേര്‍ഡ്-പാര്‍ട്ടി പരിക്കുകള്‍ക്കും മരണ ക്ലെയിമുകള്‍ക്കുമുള്ള അൺലിമിറ്റഡ് ലയബിലിറ്റി
    • Two Wheeler Insurance

      ടു വീലര്‍ ഇൻഷുറൻസ്

      പേര് സൂചിപ്പിക്കുന്നത് പോലെ, ടു വീലര്‍ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ ബൈക്ക് ഇൻഷുറൻസ് സ്കൂട്ടറുകൾ, ബൈക്കുകൾ, മറ്റ് ടു വീലറുകൾ എന്നിവയെ ഉദ്ദേശിച്ചാണ്. വ്യക്തിപരമായി പരിക്കുകൾ ഉണ്ടാകാനുള്ള റിസ്ക്ക് ടു വീലറുകളിൽ യാത്ര ചെയ്യുമ്പോൾ കുറച്ച് കൂടുതൽ ഉള്ളതിനാൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന തരത്തിലുള്ള ഒരു വാഹന ഇൻഷുറൻസാണ് ഇത്. ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്:

      • സമഗ്രമായ പരിരക്ഷ
      • 2/3 വർഷത്തെ ഓൺ ഡാമേജ് മോട്ടോർ ഇൻഷുറൻസ്
      • നോ ക്ലെയിം ബോണസ് പ്രൊട്ടക്ഷൻ
      • പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷണം
    • Commercial Vehicle Insurance

      കൊമേഴ്ഷ്യൽ വെഹിക്കിള്‍ ഇൻഷുറൻസ്

      കൊമേഴ്ഷ്യൽ വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കാനുള്ള റിസ്ക്ക് സ്വകാര്യ വാഹനങ്ങളേക്കാൾ കൂടുതലാണ്. അതിനാൽ, കൊമേഴ്ഷ്യൽ വെഹിക്കിള്‍ ഇൻഷുറൻസ് നിർഭാഗ്യകരമായ സംഭവങ്ങളിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ കുറയ്ക്കാൻ ഡ്രൈവർമാരെ അനുവദിക്കുന്നു. ഇതിൽ ട്രാക്ടറുകൾ, ക്രെയിനുകൾ, ടാക്സികൾ, ചരക്കു വാഹനങ്ങൾ, യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾ മുതലായവ ഉൾപ്പെടുന്നു. ആനുകൂല്യങ്ങളിൽ ഇവ ഉൾപ്പെടുന്നതാണ്:

      • പരിക്കുകൾക്കും മരണ ക്ലെയിമുകൾക്കുമുള്ള അൺലിമിറ്റഡ് ലയബിലിറ്റി കവറേജ്
      • പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ
      • നഷ്ടം, കേടുപാടുകൾ എന്നിവയ്ക്കുള്ള സംരക്ഷണം വാഗ്ദാനം ചെയ്യുന്നു
      • മറ്റുള്ള പ്രോപ്പർട്ടിക്കുള്ള നഷ്ടപരിഹാരം

      ഏറ്റവും മോശം സാഹചര്യങ്ങളിൽ എല്ലാ തരത്തിലുള്ള വാഹനങ്ങളെയും സംരക്ഷിക്കുന്ന അനുയോജ്യമായ വാഹന ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് വാങ്ങാവുന്നതാണ്. അഗ്നിബാധ, കവർച്ച, നശീകരണ പ്രവർത്തനം, ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, അപകടങ്ങൾ എന്നിങ്ങനെ എന്തുമായിക്കൊള്ളട്ടെ, എല്ലാ സാഹചര്യങ്ങളിലും, നിങ്ങൾക്ക് സുരക്ഷിതത്വം അനുഭവിക്കാൻ കഴിയും.

     

     

    മോട്ടോർ ഇൻഷുറൻസ് പരിരക്ഷ

    കവറേജ് തേര്‍ഡ്-പാര്‍ട്ടി സമഗ്രം
    പ്രകൃതി ദുരന്തങ്ങൾക്കെതിരെ ഇല്ല ഉവ്വ്
    മനുഷ്യനിർമ്മിത ദുരന്തങ്ങൾക്കെതിരെ ഇല്ല ഉവ്വ്
    പേഴ്സണൽ ആക്സിഡന്‍റ് കവറേജ് ഉവ്വ് ഉവ്വ്
    തേര്‍ഡ്-പാര്‍ട്ടി ചെലവ് പരിരക്ഷ ഉവ്വ് ഉവ്വ്
    അഗ്നിബാധ വരുത്തുന്ന കേടുപാടുകൾ ഇല്ല ഉവ്വ്
    എഞ്ചിൻ പ്രൊട്ടക്ഷന്‍ ഇല്ല ഉവ്വ്
    ഡിപ്രീസിയേഷൻ പ്രൊട്ടക്ഷൻ ഇല്ല ഉവ്വ്
    സിഎൻജി കിറ്റ് പരിരക്ഷ ഇല്ല ആഡ് ഓൺ
    ആക്സസറീസ് കവറേജ് ഇല്ല ആഡ് ഓൺ
      ക്വോട്ടേഷന്‍ നേടുക ക്വോട്ടേഷന്‍ നേടുക

     

    ഞങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിലുള്ള ഉൾപ്പെടുത്തലുകൾ

    വാഹന ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ്, പ്ലാനുകളിൽ ഉൾപ്പെടുന്ന കവറേജിൻ്റെ പരിധി നിങ്ങൾ പരിശോധിച്ചറിയണം. ബജാജ് അലയൻസ് ഓഫർ ചെയ്യുന്ന കോംപ്രിഹെൻസീവ് പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നവയുടെ പട്ടിക ഇതാ. ഒരു കോംപ്രിഹെന്‍സീവ് വെഹിക്കിള്‍ ഇൻഷുറൻസ് പോളിസിയില്‍ തേര്‍ഡ്-പാര്‍ട്ടി ബാധ്യതയും ഉള്‍പ്പെടുന്നുണ്ടെന്ന് ഓര്‍ക്കുക.

    • തേര്‍ഡ്-പാര്‍ട്ടി കവറേജ് : ഒരു വ്യക്തി നിമിത്തം മറ്റുള്ളവര്‍ക്കും അവരുടെ പ്രോപ്പര്‍ട്ടിക്കും ഉണ്ടാകുന്ന നാശനഷ്ടത്തിൻ്റെ ചെലവ് വഹിച്ചുകൊണ്ട് നിങ്ങളുടെ ബാധ്യതകള്‍ നിറവേറ്റുന്നതിനുള്ളതാണ് തേര്‍ഡ്-പാര്‍ട്ടി കവറേജ്

    • പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ : സ്ഥായിയായ വൈകല്യം അല്ലെങ്കിൽ ഒരു വ്യക്തിയുടെ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർ അല്ലെങ്കിൽ വാഹന ഉടമയെ, തേർഡ് പാർട്ടിക്ക് രൂ. 15 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഇത് അനുവദിക്കും.

    • മനുഷ്യനിർമ്മിത ദുരന്തങ്ങൾ മൂലമുണ്ടാകുന്ന തകരാർ :കവർച്ച, കലാപം, സമരം, ദ്രോഹകരമായ പ്രവർത്തനങ്ങൾ, മോഷണം, നശീകരണ പ്രവർത്തനം, സമാനമായ മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയ മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾ എന്നിവയും നിങ്ങളുടെ വാഹന ഇൻഷുറൻസ് പോളിസിയിൽ പരിരക്ഷിക്കപ്പെടുന്നു.
      തേർഡ്-പാർട്ടി ലയബിലിറ്റി, കോംപ്രിഹെൻസീവ് കവറേജ് ഇവ രണ്ടും സ്വകാര്യ കാറുകൾ, ടു-വീലറുകൾ, കൊമേഴ്ഷ്യൽ വാഹനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും നിയമപരമായി ആവശ്യമാണ്. അത് പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, നിങ്ങൾക്ക് അധിക തുക ഒടുക്കേണ്ടിവരാം. അതിനാൽ, നിങ്ങളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും സുരക്ഷിതമാക്കുന്നതിന് മതിയായ കവറേജ് നൽകുന്ന പോളിസി തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക.
      നിങ്ങൾ ആഗ്രഹിക്കുന്ന പ്ലാനിന്‍റെ ഉൾപ്പെടുത്തലുകളുടെയും ഒഴിവാക്കലുകളുടെയും വിശദമായ പട്ടിക പരിശോധിക്കുന്നതിന്, പരിശോധിക്കുക മോട്ടോർ ഇൻഷുറൻസ് പോളിസി നിബന്ധനകൾ.

    IRDAI യുടെ നിയമത്തിന് ശേഷം അപ്ഡേറ്റ് ചെയ്ത വാഹന ഇൻഷുറൻസ് പരിരക്ഷകൾ

    വാഹന ഉടമകൾക്ക് വാഹന ഇൻഷുറൻസ് കൂടുതൽ താങ്ങാവുന്നതാക്കുന്നതിന് IRDAI ഊന്നൽ നൽകിയിരിക്കുകയാണ്. അതിനാൽ, മോട്ടോർ ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അപ്ഡേറ്റ് ചെയ്തു.

     

    ഇൻഷുറൻസ് പരിരക്ഷകൾ ഐആർഡിഎഐ 2018 റെഗുലേഷൻ ഐആർഡിഎഐ 2020 റെഗുലേഷൻ
    തേര്‍ഡ് പാര്‍ട്ടി ഒണ്‍ലി കവര്‍ കാറുകൾക്കുള്ള 3 വർഷത്തെ TP ഇൻഷുറൻസ്, 5 വർഷത്തെ TP പരിരക്ഷ നിലനിർത്തിയിരിക്കുന്നു
    തേര്‍ഡ് പാര്‍ട്ടി + കോംപ്രിഹെന്‍സീവ് പരിരക്ഷ 3-വർഷവും 5-വർഷത്തെ TP + കോംപ്രിഹെൻസീവ് പരിരക്ഷ 3 വർഷത്തെയും 5 വർഷത്തെയും TP + 1 വർഷത്തെ കോംപ്രിഹെൻസീവ് പരിരക്ഷ എന്നിവയാക്കി അപ്ഡേറ്റ് ചെയ്തു
    സ്റ്റാൻഡലോൺ കോംപ്രിഹെൻസീവ് പരിരക്ഷ (TP പരിരക്ഷ നിർബന്ധമാണ്) 3-വർഷവും 5-വർഷവും സമഗ്രമായ പരിരക്ഷ 1-വർഷത്തെ കോംപ്രിഹെൻസീവ് OD കവർ

     

    പോളിസി ഉടമകളെ ഏറ്റവും ഗണ്യമായി ബാധിക്കുന്ന മാറ്റങ്ങൾ ഇതാ:

    • മൂന്ന് വർഷം വരെയുള്ള സ്വകാര്യ കാറുകൾക്കുള്ള ഇൻഷ്വേർഡ് തുക റോഡ് ടാക്സ്/രജിസ്ട്രേഷൻ, ഓൺ-റോഡ് വാഹന വില, നിർമ്മാതാക്കളുടെ ആക്സസറികൾ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും.
    • നിങ്ങൾ വ്യത്യസ്ത തീയതികളിൽ സ്റ്റാൻഡ് എലോൺ OD പോളിസി വാങ്ങുകയാണെങ്കിൽ, ദീർഘകാല പോളിസി കാലഹരണപ്പെടുന്ന തീയതിയും തേർഡ് പാർട്ടി കാലഹരണ തീയതിയും തമ്മിൽ പൊരുത്തപ്പെടില്ല.
    • വാഹനത്തിൻ്റെ ഐഡിവി, ഭൂമിശാസ്ത്രപരമായ സ്ഥാനം, കാറിൻ്റെ നിർമ്മിതി, മോഡൽ, എഞ്ചിൻ ശേഷി അല്ലെങ്കിൽ മറ്റുള്ളവ എന്നിവയെ അടിസ്ഥാനമാക്കി പ്രീമിയം നിർണ്ണയിക്കുന്നതിന് പകരം, അത് വ്യക്തിയുടെ ഡ്രൈവിംഗ് ശീലങ്ങളെ ആശ്രയിച്ചിരിക്കും.
    • 20-50% പുതുക്കൽ റേഞ്ചിൽ വരുന്ന എല്ലാ വാഹന ഇൻഷുറൻസ് പോളിസികൾക്കും ഉള്ള നോ ക്ലെയിം ബോണസ് ഗ്രിഡ് IRDAI സ്റ്റാൻഡേർഡൈസ് ചെയ്തു.
    • മോഷണം, മൊത്തം നഷ്ടം/നിർമ്മാണപരമായ മൊത്തം നഷ്ടം എന്നീ ക്ലെയിമുകൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതും അവയുടെ ഡോക്യുമെന്‍റുകൾ സറണ്ടർ ചെയ്യേണ്ടതും ആണ്.
    • നിർബന്ധിത കിഴിവുകൾ ഇപ്പോൾ സ്റ്റാൻഡേർഡ് ആണ്, അവ്യക്തത ഒഴിവാക്കുന്നതിന് ഈ കിഴിവുകളുടെ ഒഴിവാക്കൽ രേഖയും എടുത്തു കളഞ്ഞിരിക്കുന്നു.
    • ക്ലെയിം സെറ്റിൽമെന്‍റിൽ സെറ്റിൽ ചെയ്യുന്ന വാഹനത്തിന്‍റെ ഡിപ്രീസിയേഷൻ മൂല്യം കണക്കാക്കാൻ ഒരു സ്റ്റാൻഡേർഡ് ഗ്രിഡ് നിർദ്ദേശിച്ചു.
    • അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, മോട്ടോർ വാഹനങ്ങളിലെ യാത്രക്കാർക്ക് മെഡിക്കൽ ചെലവിനായി രൂ.25,000 പരിരക്ഷ ലഭിക്കും, അത് അടിസ്ഥാന പോളിസി പ്രകാരം ഉള്ളതാണ്.
    • പോളിസി ഷെഡ്യൂളിൽ ഡ്രൈവറുടെ വിശദാംശങ്ങൾ ഉൾപ്പെടുത്താൻ സ്വകാര്യ കാറുകൾക്കും ടു-വീലറുകൾക്കുമായി, പേരുള്ള ഡ്രൈവർ പോളിസി അംഗീകരിച്ചിരിക്കുന്നു.
    • ഇലക്ട്രിക് വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് 15% ഡിസ്ക്കൌണ്ട് ലഭിക്കും. ഒരു കമ്പനിയിൽ നിന്ന് ദീർഘകാല പരിരക്ഷ പിൻവലിച്ച് മറ്റൊന്നിലേക്ക് മാറ്റാനുള്ള സ്വാതന്ത്ര്യം, ഒരു കസ്റ്റമർ-ഫ്രണ്ട്‌ലി നീക്കം ആണ്. ക്രിയാത്മകമായ നിരവധി മാറ്റങ്ങൾ വരുത്തിയ ഇന്ത്യയിലെ വാഹന ഇൻഷുറൻസ് തീർച്ചയായും താങ്ങാനാവുന്നതാണ്.

     

    മോട്ടോർ ഇൻഷുറൻസ് പോളിസി ഒഴിവാക്കലുകൾ

    ഒഴിവാക്കലുകള്‍ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കുന്നത്, ക്ലെയിം ചെയ്യുന്ന സമയത്ത് വെല്ലുവിളികള്‍ നേരിടാതിരിക്കാൻ നിങ്ങളെ സഹായിക്കും:

    • വാഹനത്തിന്‍റെ ഡിപ്രീസിയേഷൻ മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല, സാധാരണ തേയ്മാനവും ഘടകങ്ങളുടെ കാലപ്പഴക്കവും അനന്തര ഫലങ്ങളായതിനാലാണിത്.
    • നിരോധിത വസ്തുക്കളുടെ സ്വാധീനത്തിൽ വാഹനം ഓടിച്ചാൽ നിങ്ങൾക്ക് ക്ലെയിം ചെയ്യാനുള്ള യോഗ്യതയില്ല. എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ സുരക്ഷിതമായ ഡ്രൈവിംഗിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
    • സാധുതയുള്ള ലൈസൻസ് ഇല്ലാതെ ഡ്രൈവ് ചെയ്യുന്നത് നിയമവിരുദ്ധമായതിനാൽ അസാധുവായ ലൈസൻസ് നിങ്ങളുടെ ഇൻഷുറൻസ് സംരക്ഷണം അസാധുവാക്കും.
    • യുദ്ധം, കലാപം, ന്യൂക്ലിയർ ആക്രമണങ്ങൾ എന്നിവ പോലുള്ള അശുഭകരമായ റിസ്കുകൾ കുഴപ്പംപിടിച്ചതും അനിയന്ത്രിതവുമാണ്, അതുകൊണ്ടുതന്നെ ഇവയെ ഇൻഷുറൻസ് പോളിസിയിൽ നിന്ന് ഒഴിവാക്കുന്നു.

    വാഹന ഇൻഷുറൻസ് പ്രീമിയത്തെ ബാധിക്കുന്ന മാനദണ്ഡങ്ങൾ

    ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ഉള്ള വാഹന ഇൻഷുറൻസിൻ്റെ പ്രീമിയങ്ങളെ ബാധിക്കുന്ന മാനദണ്ഡങ്ങൾ ഇവയാണ്.

    • മോഡൽ/നിർമ്മിതി/വേരിയന്‍റ്: വാഹനത്തിന്‍റെ എലമെന്‍റൽ കംപോസിഷൻ, അതിന്‍റെ തരം, എഞ്ചിന്‍റെ ക്യൂബിക് കപ്പാസിറ്റി മുതലായവ മോട്ടോർ ഇൻഷുറൻസിൻ്റെ പ്രീമിയത്തെ നേരിട്ട് ബാധിക്കും.

    • കാലപ്പഴക്കവും എഞ്ചിൻ്റെ തരവും : കാലം കടന്നുപോകുന്നതോടെ വാഹനത്തിന്‍റെ മൂല്യം കുറയ്ക്കുന്ന ഡിപ്രീസിയേഷൻ മൂല്യവും ഇൻഷുർ ചെയ്ത പ്രഖ്യാപിത മൂല്യവുമായി കാലപ്പഴക്കം ബന്ധപ്പെട്ടിരിക്കുന്നു. എഞ്ചിൻ്റെ തരം, അതായത്, പെട്രോൾ ആണോ ഡീസൽ ആണോ എന്നത് ഐഡിവിയെ ബാധിക്കുകയും പ്രീമിയം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

    • ജനസംഖ്യ:അപകടങ്ങൾ ഉണ്ടാകാനുള്ള വർദ്ധിച്ച റിസ്ക്ക് കാരണം മെട്രോ മേഖലയിൽ കാർ ഉപയോഗിക്കുന്നത് ചെലവേറിയ കാര്യമാണ്.

    • പരിരക്ഷ:കോംപ്രിഹെന്‍സീവ് കവറേജ് ലഭിക്കുന്നതിന് നിങ്ങള്‍ക്ക് സ്റ്റാന്‍ഡ് എലോണ്‍ തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി കവറേജിനേക്കാള്‍ കൂടുതല്‍ ചെലവാകും, ഇത് നിങ്ങൾ ഇന്‍ഷുര്‍ ചെയ്യുന്ന തുക കുറഞ്ഞുപോകാൻ ഇടയാക്കും.

    • ആഡ്-ഓൺ: സീറോ ഡിപ്രീസിയേഷൻ, യാത്രക്കാരുടെ പരിരക്ഷ മുതലായ സെക്യൂരിറ്റി ഫീച്ചറുകളും പരിരക്ഷയും കൂട്ടിച്ചേർക്കുന്നത് പ്രീമിയം തുക വർദ്ധിപ്പിക്കും.

    • നോ ക്ലെയിം ബോണസ്:മുൻ പോളിസി കാലയളവിൽ നിങ്ങൾ ക്ലെയിം ഉന്നയിച്ചില്ലെങ്കിൽ പോളിസി പ്രീമിയത്തിൽ നിങ്ങൾക്ക് ഡിസ്ക്കൌണ്ട് ലഭിക്കും.

    • കിഴിവുകൾ:മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നൽകുന്നതിലൂടെ മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ കുറയ്ക്കുന്നതിനായി സ്വമേധയാ കിഴിവ് തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് ചോയിസ് ലഭിക്കുന്നതാണ്.

    • ആന്‍റി-തെഫ്റ്റ് ഫീച്ചറുകൾ:ARAI സാക്ഷ്യപ്പെടുത്തിയ ആന്‍റി-തെഫ്റ്റ് ഡിവൈസുകൾ ഇൻസ്റ്റോൾ ചെയ്യുന്നത് മോട്ടോർ ഇൻഷുറൻസ് പ്രീമിയത്തിൽ മികച്ച ഡിസ്ക്കൌണ്ടുകൾ നേടാൻ നിങ്ങളെ സഹായിക്കും.

    • വിൽപ്പനക്കാരൻ:മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ കുറയ്ക്കാൻ, ഒരു ഏജന്‍റിനെ സമീപിക്കുന്നതിന് പകരം വിൽപ്പനക്കാരിൽ നിന്ന് നേരിട്ട് ഒരു പോളിസി വാങ്ങുക.

    • ഡിജിറ്റൽ ഇൻഷുറൻസ്: പുതിയ പർച്ചേസിനും പോളിസി പുതുക്കുന്നതിനും വിപണിയേക്കാൾ കുറഞ്ഞ നിരക്കിലുള്ള വിവിധ സവിശേഷതകളുമായി ഡിജിറ്റൽ-ഫസ്റ്റ് പ്ലാൻ വരുന്നു.

    വാഹന ഇൻഷുറൻസ് കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

    മിക്ക കമ്പനികളും ഉപയോഗിക്കുന്നു സ്റ്റാൻഡേർഡ് മോട്ടോർ ഇൻഷുറൻസ് കാൽക്കുലേറ്റർ തിരഞ്ഞെടുത്ത കവറേജിനുള്ള പ്രീമിയങ്ങളുടെ തുക നിർണ്ണയിക്കുന്നതിന് വേണ്ടി. വ്യത്യസ്ത കമ്പനികള്‍ വ്യതിരിക്തമായ മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെങ്കിലും, ഞങ്ങള്‍ കണക്കുകൂട്ടലുകള്‍ വളച്ചുകെട്ടില്ലാതെ കാണിക്കുകയും മനസ്സിലാക്കാന്‍ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട അവശ്യം ചില വിവരങ്ങൾ നൽകി നിങ്ങൾക്ക് ഞങ്ങളുടെ ഓൺലൈൻ കാൽക്കുലേറ്റർ ഉപയോഗിക്കാം.

    ഒരു പുതിയ കാറിനുള്ള മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ കണക്കാക്കുന്നതിന് നിങ്ങൾ ഞങ്ങൾക്ക് താഴെപ്പറയുന്ന വിവരങ്ങൾ നൽകേണ്ടതുണ്ട്.

    • വാഹന നിർമ്മാതാവിന്‍റെ പേര്
    • കാർ മോഡൽ
    • കാറിന്‍റെ രജിസ്ട്രേഷൻ സ്റ്റേറ്റ്
    • നിർമ്മിച്ച വർഷം
    • കാർ ഉടമയുടെ വിശദാംശങ്ങൾ

    യൂസ്ഡ് കാറിൻ്റെ കാര്യത്തിൽ, വാഹന ഇൻഷുറൻസ് കാൽക്കുലേറ്ററിന് താഴെ കൊടുത്തിരിക്കുന്ന പ്രകാരം അല്പം മാറ്റമുള്ള ചില വിവരങ്ങൾ ആവശ്യമാണ്:

    • ഉപയോഗിച്ച കാറിന്‍റെയും ഇന്ധനത്തിന്‍റെയും തരം
    • മുമ്പത്തെ കാർ മോട്ടോർ ഇൻഷുറൻസ് പ്ലാൻ വിശദാംശങ്ങൾ
    • രജിസ്ട്രേഷൻ നമ്പർ
    • ഉടമസ്ഥാവകാശ രേഖകളുടെ മാറ്റം (ബാധകമാണെങ്കിൽ)
    • ക്ലെയിമുകളുടെ ചരിത്രം

    ഈ വിശദാംശങ്ങൾ ഉപയോഗിച്ച്, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഇൻഷുറൻസ് കവറേജിനായി ഞങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മൂല്യമുള്ള പ്രീമിയങ്ങൾ കണക്കാക്കാം.

     

    മോട്ടോർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിന്‍റെ/പുതുക്കുന്നതിന്‍റെ നേട്ടങ്ങൾ

    ഏതാണ്ട് അടുത്ത കാലം വരെ ഇൻഷുറൻസ് പോളിസികളെക്കുറിച്ച് മനസ്സിലാക്കാൻ ആളുകൾക്ക് സ്റ്റോറുകൾ സന്ദർശിക്കേണ്ടിവന്നിരുന്നു. എന്നാൽ എല്ലാ സേവനങ്ങളും ഡിജിറ്റൈസേഷൻ ചെയ്തതോടെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഓൺലൈനിൽ മോട്ടോർ ഇൻഷുറൻസ് വാങ്ങുന്നതിന്‍റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താം. ഇത് ഇൻഷുറൻസ് എടുക്കുന്നതിനുള്ള പരമ്പരാഗത രീതിയേക്കാൾ ഒരുപാട് മികച്ചതാണ്, കൂടാതെ, നിങ്ങളുടെ തീരുമാനം താരതമ്യം ചെയ്യാനും ഉറപ്പിക്കാനുമുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഇത് കാഴ്ചവെക്കുന്നു.

    മോട്ടോർ വാഹന ഇൻഷുറൻസ് ഓൺലൈനിൽ ലഭിക്കുന്നതിന്‍റെ ചില പ്രധാന നേട്ടങ്ങൾ ഇവയാണ്.

     

    • Easy Comparison

      എളുപ്പത്തിൽ താരതമ്യം ചെയ്യാം:

      ഒന്നിലധികം സ്റ്റോറുകൾ സന്ദർശിക്കുന്നതിന് പകരം, സാധ്യമായത്ര മോട്ടോർ ഇൻഷുറൻസ് ദാതാക്കളിൽ നിന്ന് നിങ്ങൾക്ക് ക്വോട്ടുകൾ നേടാനും അനാവശ്യമായ യാതൊരു ഇടപെടലും കൂടാതെ അവരുടെ സേവനങ്ങളും നിരക്കുകളും താരതമ്യം ചെയ്യാനും നിങ്ങൾക്ക് കഴിയും. മിക്ക കമ്പനികളും അവരുടെ പ്ലാനുകൾ സംബന്ധിച്ച് സവിസ്തരം വിശദീകരണം നൽകുന്നു, അതാകട്ടെ ഉപഭോക്താക്കൾക്ക് സവിശേഷതകളും ആനുകൂല്യങ്ങളും പ്രയാസ രഹിതമായ രീതിയിൽ തട്ടിച്ചു നോക്കുന്നത് സാധ്യമാക്കുന്നു.

    • Time-Saving

      സമയം ലാഭിക്കുന്നു:

      വിപുലമായ പേപ്പർ വർക്കിലൂടെ കടന്നുപോയി മേലാൽ സമയം പാഴാക്കേണ്ടതില്ല! കുറഞ്ഞ വിവരങ്ങൾ ശേഖരിച്ച് മുഴുവൻ പ്രോസസ്സും തികച്ചും ആയാസരഹിതമാക്കി മാറ്റിക്കൊണ്ടാണ് വാഹന ഇൻഷുറൻസ് ഓൺലൈൻ സേവനങ്ങൾ പ്രവർത്തിക്കുന്നത്. വിവരങ്ങൾ സുഗമമായി പ്രോസസ് ചെയ്യുകയും കൂടുതൽ കാലതാമസം ഇല്ലാതെ ഇഷ്യൂ ചെയ്യുകയും ചെയ്യുന്നു.

    • Secure Transactions

      സുരക്ഷിതമായ ട്രാൻസാക്ഷനുകൾ:

      മോട്ടോർ ഇൻഷുറൻസ് പോളിസികളുടെ ഓഫ്‌ലൈൻ പർച്ചേസിൽ സ്വകാര്യമായ ഡാറ്റ ഉൾപ്പെടുന്ന നിരവധി പേപ്പർവർക്ക് ഉൾപ്പെടുന്നു. ഓൺലൈൻ പ്രോസസിംഗ് ആ റിസ്ക്ക് നീക്കം ചെയ്യുന്നു, ഡോക്യുമെന്‍റേഷൻ ഇല്ലാതെയുള്ള ട്രാൻസാക്ഷനുകൾ അതിനെ സുരക്ഷിതമാക്കി മാറ്റുന്നു.

    • Multiple Payment Modes

      ഒന്നിലധികം പേമെന്‍റ് മോഡുകൾ:

      മിക്ക കമ്പനികളും ഇൻഷുറൻസ് പോളിസിയുടെ ട്രാൻസാക്ഷനുകളും പ്രീമിയം പേമെന്‍റുകളും ക്യാഷ്‌ലെസ് ആക്കാൻ ഒന്നിലധികം പേമെന്‍റ് രീതികൾ ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് ഇപ്പോൾ പോളിസി ഓൺലൈനിൽ പുതുക്കുകയും ചെയ്യാവുന്നതാണ്.

    • Customisation Option

      കസ്റ്റമൈസേഷൻ ഓപ്ഷൻ:

      ഉപഭോക്താക്കൾക്ക് ഏതൊരു കവറേജ് പ്ലാൻ തിരഞ്ഞെടുക്കുകയും നിങ്ങൾക്ക് ആഗ്രഹിക്കുന്ന പോളിസിയിൽ ആഡ്-ഓൺ നേടുകയും ചെയ്യാം. മാത്രമല്ല, മികച്ച പ്ലാൻ കണ്ടെത്താൻ വിവിധ കമ്പനികളുടെ സവിശേഷതകളും പോളിസികളും സംബന്ധിച്ച് നിങ്ങൾക്ക് വിശദമായി അറിയാനും കഴിയും.

    • Transparency

      സുതാര്യത:

      ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്ന പരമ്പരാഗത രീതിയിലുള്ള തിരയലുകളും മോട്ടോർ ഇൻഷുറൻസ് ഏജൻ്റുമാരുമായുള്ള ഇടപാടുകളും ഇപ്പോൾ ആവശ്യമില്ല. വാങ്ങാൻ സാധ്യതയുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് ഏജന്‍റുമാർ നിരവധി വിവരങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ വാഹന ഇൻഷുറൻസ് ഓൺലൈൻ പരിരക്ഷ പ്രകാരം, പ്രോസസ് ഇപ്പോൾ സുതാര്യമാണ്

    • No Middleman

      ഇടനിലക്കാരൻ ഇല്ല:

      മുകളില്‍ പറഞ്ഞതുപോലെ, മോട്ടോര്‍ ഇൻഷുറൻസ് ഏജന്‍റുമാർ അല്ലെങ്കില്‍ തേര്‍ഡ്-പാര്‍ട്ടികള്‍ പോളിസിയുടെ എല്ലാ വശങ്ങളും നിയമങ്ങളും ചട്ടങ്ങളും വ്യക്തമാക്കില്ല. എന്നാൽ ഓൺലൈൻ പ്രോസസ് ഇടനിലക്കാരനെ ഒഴിവാക്കുകയും മികച്ച പ്ലാൻ തിരഞ്ഞെടുക്കുന്നതിൽ നിന്ന് അനിശ്ചിതത്വം ഒഴിവാക്കുകയും ചെയ്യുന്നു.

    • Immediate Policy Issuance

      പെട്ടന്നുള്ള പോളിസി നൽകൽ:

      നിങ്ങൾ വാഹന ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുകയാണെങ്കിൽ, എല്ലാ ഡോക്യുമെന്‍റുകളും പ്രോസസ് ചെയ്യുന്നതിന് എടുക്കുന്ന സമയം ഏതാനും മിനിറ്റായി ചുരുങ്ങുന്നു. നിങ്ങള്‍ക്ക് പോളിസി തല്‍ക്ഷണം നേടാനാവും, നിങ്ങള്‍ സമര്‍പ്പിക്കുന്ന വിശദാംശങ്ങള്‍ ഇന്‍ഷുറര്‍ സേവ് ചെയ്യും

    • Convenient

      സൗകര്യപ്രദം:

      നിങ്ങൾ നഗരത്തിന് പുറത്തായാലും നിങ്ങൾക്ക് തിരക്കേറിയ ഷെഡ്യൂൾ ആണെങ്കിലും, വീട്ടിൽ അല്ലെങ്കിൽ ഓഫീസിൽ ഇരുന്ന് എപ്പോൾ വേണമെങ്കിലും ആഗ്രഹിക്കുന്ന മോട്ടോർ ഇൻഷുറൻസ് കവറേജ് വാങ്ങാൻ നിങ്ങൾക്ക് കഴിയും.

    • Online Renewal

      ഓൺലൈൻ പുതുക്കൽ:

      ഓൺലൈൻ മോട്ടോർ ഇൻഷുറൻസിന്‍റെ എടുത്തുപറയത്തക്ക ഒരു മെച്ചം അത് നിങ്ങൾക്ക് പോളിസി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു തരുകയും കാലഹരണപ്പെടുന്നതിന് മുമ്പ് പ്ലാൻ പുതുക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും എന്നതാണ്.

     

    വാഹന ഇൻഷുറൻസ് വാങ്ങുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ

    വാങ്ങുന്ന സമയത്ത്, സമഗ്രമായ കവറേജ് പ്രകാരം മികച്ച നിരക്കുകൾ ലഭിക്കുന്നതിന് നിങ്ങൾ താഴെപ്പറയുന്ന ഘടകങ്ങൾ അറിയേണ്ടതുണ്ട്.

    • കവറേജ് : നിങ്ങൾക്ക് കോംപ്രിഹെൻസീവ് കവറേജ് ആണോ അല്ലെങ്കിൽ അടിയന്തിരമായി തേർഡ്-പാർട്ടി ലയബിലിറ്റി കവറേജ് ആണോ ആവശ്യം എന്നത് പരിശോധിക്കുക. ഞങ്ങളുടെ അഭിപ്രായത്തിൽ, ഓൺലൈനിൽ കോംപ്രിഹെൻസീവ് വാഹന ഇൻഷുറൻസ് വാങ്ങുന്നതാണ് കൂടുതൽ നല്ലത്.

    • ആഡ്-ഓണുകൾ : കമ്പനി നൽകുന്ന ആഡ്-ഓൺ സവിശേഷതകളെക്കുറിച്ച് മനസ്സിലാക്കുക, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ അധിക കവറേജ് തിരഞ്ഞെടുക്കുക.

    • പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ : നിങ്ങൾ വാങ്ങുന്ന പോളിസി പേഴ്സണൽ അപകടങ്ങൾ ഉണ്ടാകുന്നെങ്കിൽ നിങ്ങൾക്ക് പരിരക്ഷ നൽകുമോ, ഇല്ലയോ എന്നത് എപ്പോഴും കണക്കിലെടുക്കുക.

    • ക്ലെയിം നടപടിക്രമം : ഏതെങ്കിലും സമയത്ത് നിങ്ങൾക്ക് ഒരു ക്ലെയിം ഫയൽ ചെയ്യേണ്ടിവരുന്നെങ്കിൽ അത് എത്ര സങ്കീർണ്ണമാകാം എന്ന് കണ്ടെത്താൻ ക്ലെയിം പ്രോസസ് പരിശോധിക്കുക.

    • ഗാരേജുകൾ : എല്ലാ മോട്ടോർ ഇൻഷുറൻസ് ദാതാക്കൾക്കും ലോക്കൽ ഗാരേജുകളേക്കാൾ താങ്ങാനാവുന്ന നിരക്കിൽ വാഹനം സർവ്വീസ് ചെയ്യുകയും റിപ്പയർ ചെയ്യുകയും ചെയ്യുന്ന ഗാരേജുകളുടെ നെറ്റ്‌വർക്ക് ഉണ്ട്. നിങ്ങൾ യാത്ര ചെയ്യുമ്പോൾ വാഹനത്തിന് കൂടുതൽ പതിവായി സർവ്വീസിംഗ് ആവശ്യമായി വരുമെന്നതിനാൽ നിങ്ങൾ അവ പരിഗണിക്കണം.

    • സീറോ ഡിപ്രീസിയേഷൻ പരിരക്ഷ : ഷോറൂമിൽ നിന്ന് പുറത്ത് വരുന്നതോടെ കാറിന്‍റെ മൂല്യം ഏറെക്കുറെ പകുതിയായി മാറുന്നു. വാഹനത്തിന്‍റെ സാമ്പത്തിക മൂല്യം നിലനിർത്താൻ, മൂല്യശോഷണത്തെത്തുടർന്ന് ഉണ്ടാകുന്ന നഷ്ടം നേരിടാൻ നിങ്ങൾ സീറോ ഡിപ്രീസിയേഷൻ പരിരക്ഷ തിരഞ്ഞെടുക്കണം.

    • എൻസിബി : കാലഹരണപ്പെട്ടതിന് ശേഷം നിങ്ങൾ പോളിസി പുതുക്കേണ്ടിവരുമ്പോൾ മോട്ടോർ ഇൻഷുറൻസ് ദാതാക്കൾ നല്ല നോ ക്ലെയിം ബോണസും മറ്റ് ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തുക. നിങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യാത്ത ഓരോ വർഷവും, അടുത്ത വർഷത്തെ പ്ലാനിനുള്ള ഡിസ്ക്കൌണ്ട് ക്രമേണ വർദ്ധിക്കും.

    • ഐഡിവി : വിശ്വസനീയമായ ഇൻഷുറൻസ് കമ്പനികൾ മാത്രമേ, ഡിപ്രീസിയേഷൻ തുക കിഴിച്ച് വാഹനത്തിന്‍റെ ഏറ്റവും മികച്ച മാർക്കറ്റ് മൂല്യം ഓഫർ ചെയ്യുകയുള്ളൂ. ഇതിനൊപ്പം, നിങ്ങളുടെ വാഹനം മോഷ്ടിക്കപ്പെടുന്ന അല്ലെങ്കിൽ മൊത്തം നശിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഇൻഷ്വേർഡ് തുക എന്ന നഷ്ടപരിഹാരവും നിങ്ങൾക്ക് ലഭിക്കും.

    • പോളിസി ഡോക്യുമെന്‍റ് : പോളിസി വായിക്കുകയും അവലോകനം ചെയ്യുകയും ചെയ്യാതെ ഒരിക്കലും ഒരു ഡോക്യുമെൻ്റിലും ഒപ്പിടരുത്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയേക്കാവുന്ന നിരവധി ക്ലോസുകൾ ഡോക്യുമെന്‍റിൽ ഉണ്ട്. അതുകൊണ്ട്, എല്ലായ്പ്പോഴും ഡോക്യുമെന്‍റ് ശ്രദ്ധാപൂർവ്വം പരിശോധിച്ചിട്ടു മാത്രം വാങ്ങുന്ന കാര്യം ഉറപ്പിക്കുക.

    • പ്രീമിയങ്ങൾ : നിങ്ങളുടെ ഓൺലൈൻ മോട്ടോർ ഇൻഷുറൻസിൻ്റെ പ്രീമിയങ്ങൾ കമ്പനി എങ്ങനെ കണക്കാക്കുന്നു എന്നതിൻ്റെ വിശദ വിവരങ്ങൾ ആവശ്യപ്പെടുക. അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് അറിയുകയും മടികൂടാതെ നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുക.

     

    വാഹന ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ

    മോട്ടോർ ഇൻഷുറൻസ് ഓൺലൈനിൽ ലഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ ഇവയാണ്.

      • ✓ ഐഡന്‍റിറ്റി പ്രൂഫ് (പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്/ആധാർ/PAN കാർഡ്/സർക്കാർ നൽകിയ ഫോട്ടോ ID)
      • ✓ വിലാസത്തിന്‍റെ തെളിവിനായി പാസ്പോർട്ട്/DL/ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്ബുക്ക്/ഗവൺമെന്‍റ് നൽകിയ ഫോട്ടോ ID
      • ✓ സമീപകാല പാസ്പോർട്ട് സൈസ് ഫോട്ടോ
      • ✓ ഡ്രൈവിംഗ് ലൈസൻസ്
      • ✓ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

       

    മോട്ടോർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിനുള്ള/പുതുക്കുന്നതിനുള്ള ഘട്ടങ്ങൾ

    ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും ഞങ്ങളുടെ സേവനങ്ങൾ മികച്ചതാക്കാൻ, ഇന്ത്യയിൽ വാഹന ഇൻഷുറൻസ് വാങ്ങുകയും പുതുക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ഉടനീളം ഞങ്ങൾ എല്ലാവരെയും ശ്രദ്ധാപൂർവ്വം വഴിനയിക്കുന്നു.

    • മോട്ടോർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുക

      മോട്ടോർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിന്, ബജാജ് അലയൻസ് എല്ലാ ഉപഭോക്താക്കൾക്കും ലളിതവും നേരിട്ടുള്ളതുമായ ഒരു രീതി ഓഫർ ചെയ്യുന്നു. നിങ്ങൾ ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് മോഡൽ, വേരിയന്‍റ്, ലൊക്കേഷൻ തുടങ്ങിയ നിങ്ങളുടെ വാഹനത്തിന്‍റെ വിശദാംശങ്ങൾ നൽകുക. ഈ വിശദാംശങ്ങൾ നൽകുന്നതിലൂടെ, സ്ക്രീനിൽ വ്യത്യസ്ത പ്ലാനുകൾ പ്രത്യക്ഷപ്പെടുന്നത് അനുസരിച്ച് നിങ്ങൾക്ക് അടുത്ത പടിയിലേക്കു നീങ്ങാം.

      ഒരു പ്ലാൻ തിരഞ്ഞെടുക്കുക, അധിക പരിരക്ഷകൾ കൂട്ടിച്ചേർക്കുക, പ്ലാനിനായി ക്വോട്ടുകൾ നേടുക. പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ഒരു കോളിലൂടെ നേരിട്ട് ഞങ്ങളെ ബന്ധപ്പെടാം. ഞങ്ങളുടെ ഏജന്‍റുമാർ നിങ്ങൾക്ക് നടപടിക്രമങ്ങൾ പറഞ്ഞുതരുന്നതായിരിക്കും. തിരഞ്ഞെടുത്ത കവറേജ് നിങ്ങൾക്ക് തൃപ്തികരമാകുമ്പോൾ, ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും പോളിസി വാങ്ങൽ പൂർത്തിയാക്കുകയും ചെയ്യുക. നിങ്ങളുടെ എല്ലാ ഡോക്യുമെന്‍റുകളും മെയിൽ വഴി അയയ്ക്കുന്നതാണ്, തുടർന്ന് ഒരു ഹാർഡ് കോപ്പി നിങ്ങളുടെ വീട്ടിലേക്ക് അയയ്ക്കുന്നതായിരിക്കും.

    • വാഹന ഇൻഷുറൻസ് സ്റ്റാറ്റസ് പരിശോധിക്കുക

      മോട്ടോർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിനുള്ള നല്ല കാരണങ്ങളിൽ ഒന്ന് നിങ്ങൾക്ക് ഓൺലൈനിലും സ്റ്റാറ്റസ് പരിശോധിക്കാം എന്നതാണ്. ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഓൺലൈനിൽ ആക്സസ് ചെയ്യാവുന്നതാണ്, കാലഹരണപ്പെടുന്ന തീയതി സംബന്ധിച്ച് നിങ്ങൾക്ക് അലർട്ടുകളും ലഭിക്കും. ഡോക്യുമെന്‍റുകളിൽ പ്ലാൻ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന തീയതികൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ഞങ്ങളുടെ ഡിജിറ്റൽ-ഫസ്റ്റ് സേവനം ഉപയോഗിച്ച്, നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓൺലൈനിൽ സ്റ്റാറ്റസ് പരിശോധിക്കാം. അതിന് പുറമേ, സ്റ്റാറ്റസ് വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം അല്ലെങ്കിൽ ഒരു ഇമെയിൽ അയയ്ക്കാം. വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുടെ നമ്പറിലേക്കും ഇമെയിൽ അഡ്രസിലേക്കും അയയ്ക്കുന്നതാണ്.

    • മോട്ടോർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുക

      മോട്ടോർ ഇൻഷുറൻസ് പുതുക്കലിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ പ്രോസസ് പുതുതായി വാങ്ങുന്നവരുടേതിന് സമാനമാണ്. മുകളിൽ പറഞ്ഞ വിവരങ്ങൾ നിങ്ങൾ നൽകേണ്ടതാണ്. നിങ്ങൾക്ക് ഇതിനകം ഞങ്ങളിൽ നിന്ന് എടുത്ത ഒരു പോളിസി ഉണ്ടെങ്കിൽ, കേവലം പോളിസി നമ്പർ എന്‍റർ ചെയ്താൽ, പുതുക്കൽ സുഗമമാക്കുന്നതിന് നിങ്ങളുടെ എല്ലാ ഇൻഷുറൻസ് വിശദാംശങ്ങളും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് എക്സ്ട്രാക്റ്റ് ചെയ്തു കിട്ടുന്നതാണ്. വിശദാംശങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ, നിങ്ങൾ തുടരാൻ ആഗ്രഹിക്കുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുക. മികച്ച കവറേജ് ലഭിക്കുന്നതിന് പോളിസിയുടെ കൂടുതലായ ഫീച്ചറുകളും ആഡ്-ഓണുകളും തിരയാനും പേമെന്‍റ് നടത്താനും മറക്കരുത്. ഡോക്യുമെന്‍റുകൾ തൽക്ഷണം ഓൺലൈനിൽ അയയ്ക്കുന്നതാണ്.

    • മൊബൈൽ ആപ്പ് വഴി വാഹന ഇൻഷുറൻസ് ഓൺലൈനിൽ ലഭ്യമാക്കുക

      ബജാജ് അലയൻസ് വെഹിക്കിൾ ഇൻഷുറൻസ് പുതുക്കൽ മൊബൈൽ ആപ്പ് വഴിയും സാധ്യമാണ്. മോട്ടോർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങാൻ സഹായിക്കുന്ന ഒരു സമർപ്പിത മൊബൈൽ ആപ്ലിക്കേഷൻ ഞങ്ങൾക്കുണ്ട്, അത് വെബ്സൈറ്റിന്‍റെ എല്ലാ സവിശേഷതകളും ഉള്ള, ഏജന്‍റുമാരുമായി ബന്ധപ്പെടാനുള്ള പ്രയാസ രഹിതമായ ഒരു മാർഗ്ഗമാണ്. പഴയ പോളിസിയുടെ വിശദാംശങ്ങൾ നൽകുന്നതിന് ആപ്പ് എന്‍റർ ചെയ്ത് ഓൺലൈൻ പുതുക്കൽ ഫോം പൂരിപ്പിക്കുക. ഫോമിലെ വിവരങ്ങൾ പരിശോധിച്ച് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് അന്തിമ പേമെന്‍റ് നടത്തുക. പുതുക്കിയ പോളിസി ഡോക്യുമെന്‍റ് ഉടൻ തന്നെ ജനറേറ്റ് ചെയ്യുന്നതാണ്. ഡോക്യുമെന്‍റ് സേവ് ചെയ്ത് നിങ്ങൾക്ക് സമയം കിട്ടുമ്പോൾ പ്രിന്‍റ് ഔട്ട് എടുക്കുക.

    • മോട്ടോർ ഇൻഷുറൻസ് ഓഫ്‌ലൈൻ പ്രോസസ്

      എല്ലാ ഡോക്യുമെന്‍റുകളും സഹിതം ബ്രാഞ്ച് സന്ദർശിക്കുന്നതായിരുന്നു മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള പരമ്പരാഗത മാർഗ്ഗം. ഓഫ്‌ലൈൻ പ്രോസസ് ഏതാണ്ട് ഇതിനു സമാനമാണ്, നിങ്ങൾ ഡോക്യുമെന്‍റുകളുടെ ഫിസിക്കൽ കോപ്പി നൽകേണ്ടതില്ല എന്ന വ്യത്യാസം മാത്രം. അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കാൻ ഷെഡ്യൂൾ ചെയ്ത് ചെക്ക്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി പണമടച്ച് അനുയോജ്യമായ കവറേജ് ഉള്ള പോളിസി വാങ്ങുക.

    ഇന്ത്യയിൽ മോട്ടോർ ഇൻഷുറൻസ് എന്തുകൊണ്ടാണ് നിർബന്ധമാക്കിയത്?

    ഇന്ത്യയിലെ ഡ്രൈവിംഗ് സംബന്ധിച്ച നിയമങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കുന്നത് മോട്ടോർ വെഹിക്കിൾ ആക്റ്റ് ആണ്. രാജ്യത്ത് വർഷം തോറും നടക്കുന്ന അപകടങ്ങളുടെ എണ്ണം പരിഗണിച്ച് എല്ലാ ഡ്രൈവർമാരും വാഹന ഉടമകളും മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് സ്വന്തമാക്കേണ്ടത് നിർബന്ധമാണെന്ന് നമുക്കറിയാം.

    മോട്ടോർ വാഹന നിയമം എന്താണ് വ്യക്തമാക്കുന്നത്?

    മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം, പൊതു സ്ഥലത്ത് ഓടുന്ന എല്ലാ വാഹനങ്ങളും മതിയായ മോട്ടോർ വാഹന കവറേജ് നേടേണ്ടതാണ്. അപകടങ്ങളില്‍ അല്ലെങ്കില്‍ ദുരന്തങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന്, അടിസ്ഥാന മോട്ടോര്‍ ഇൻഷുറൻസ് പോളിസി, തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി കവറേജിന്‍റെ കുറഞ്ഞ തുക പരിരക്ഷിക്കേണ്ടതുണ്ട്.

    മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനുള്ള പ്രാഥമിക കാരണം അപകടങ്ങൾക്ക് ശേഷം സംഭവിക്കുന്ന ചെലവ് ഒഴിവാക്കുക എന്നതാണ്. മറക്കരുത്, അനിയന്ത്രിതമായി ജനസംഖ്യ കുതിച്ചുയരുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതിന്‍റെ ഫലമായി, വാഹനങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു. റോഡിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് വാഹന ഇൻഷുറൻസ്.

    1988 ലെ ഭേദഗതിക്ക് ശേഷം, ഡ്രൈവറുടെ ലൈസൻസ്, വാഹന രജിസ്ട്രേഷൻ ഡോക്യുമെന്‍റ്, പെർമിറ്റുകൾ, ബാധ്യതാ കവറേജ്, ഇൻഷുറൻസ് പരിരക്ഷ മുതലായവ പോലുള്ള വിവിധ വ്യവസ്ഥകൾ കൈവശം വെക്കേണ്ടത് അത്യാവശ്യമാണ്. അടുത്തയിടെ വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, ഈ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ അത് രൂ.500 മുതൽ 25,000 വരെ ഫൈനുകളും പിഴകളും അടയ്ക്കുന്നതിലേക്കും നിങ്ങളുടെ ഡോക്യുമെന്‍റുകൾ കണ്ടുകെട്ടുന്നതു പോലുള്ള അധിക ശിക്ഷ നടപ്പിലാക്കുന്നതിലേക്കും നയിക്കും.

     

    വാഹന ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

    ഒരു വാഹന ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നത് നിങ്ങൾ ആലോചിക്കുന്നത് പോലെ സങ്കീർണ്ണമല്ല, നിങ്ങൾ ശരിയായ ഇൻഷുറൻസ് ദാതാവിനെ തിരഞ്ഞെടുക്കണമെന്നു മാത്രം. നിങ്ങൾ ഒടുവിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ തീരുമാനിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില അവശ്യ വിഷയങ്ങൾ ഇവയാണ്.

     

    • ✓ നിങ്ങൾ ഒരു അപകടത്തിൽപ്പെടുന്ന ഉടനെ നിങ്ങളുടെ ഇൻഷുററെ ബന്ധപ്പെടുകയും എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്യുക.
    • ✓ അപകട രംഗത്തിന്‍റെ എല്ലാ തെളിവുകളും സുരക്ഷിതമാക്കിയ ശേഷം മാത്രം വാഹനത്തെ അടുത്തുള്ള ഗാരേജിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനുള്ള സഹായം തേടുക.
    • ✓ റിപ്പയറിന് ചെലവാകാവുന്ന തുക കണക്കാക്കി നെറ്റ്‌വർക്ക് ഗാരേജ് നിങ്ങൾക്ക് ഒരു ക്വോട്ട് നൽകും.
    • ✓ ഇൻഷുറൻസ് ദാതാക്കൾക്ക് സമർപ്പിക്കുന്നതിന് നിങ്ങൾക്ക് ആ ബിൽ ആവശ്യമാണ്.
    • ✓ ഇൻഷുറർ ഡോക്യുമെന്‍റുകൾ വെരിഫൈ ചെയ്യുകയും അവയുടെ ആധികാരികത വിലയിരുത്തുകയും ചെയ്യും, അതിനു ശേഷം മാത്രമേ ക്ലെയിം പ്രോസസ് ആരംഭിക്കാനാകൂ.
    • ✓ കിഴിവുകളും ഡിപ്രീസിയേഷൻ മൂല്യവും ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന് അറിയുക. ശേഷിക്കുന്ന തുക മാത്രമേ നിങ്ങൾക്ക് നഷ്ടപരിഹാരമായി നൽകുകയുള്ളൂ.
    • ✓ ഇതെല്ലാം കണക്കിലെടുത്തതിനു ശേഷം, നിങ്ങൾ പിന്തുടരേണ്ട പ്രോസസ് ഇതാണ്.
    • ഘട്ടം 1: ക്ലെയിമിനായി രജിസ്റ്റർ ചെയ്യുക

      ഒരു ക്ലെയിം രജിസ്റ്റർ ചെയ്യാൻ ഞങ്ങളുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുക. ക്ലെയിം ചെയ്യുന്നതിലും ഞങ്ങളെ ബന്ധപ്പെടുന്നതിലും കാലതാമസം വരുത്തിയാൽ, നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തെളിവ് ഇല്ലാതാകാനുള്ള സാധ്യത കൂടുതലാണ്.

    • ഘട്ടം 2: നിർബന്ധ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക

      മോട്ടോർ ഇൻഷുറൻസ് ക്ലെയിം പ്രോസസ് തടസ്സമില്ലാതെ പോകുന്നുവെന്ന് ഉറപ്പാക്കുന്നതിന് താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ നിങ്ങൾ ഞങ്ങൾക്ക് സമർപ്പിക്കേണ്ടതുണ്ട്.

      • ✓ ചാസിസ്, എഞ്ചിൻ നമ്പർ
      • ✓ അപകടത്തിന്‍റെ തീയതിയും സമയവും
      • ✓ സംഭവം നടന്ന ലൊക്കേഷനും വിവരണവും
      • ✓ കാർ പരിശോധന വിലാസം
      • ✓ കിലോമീറ്റർ റീഡിംഗ്സ്
      • ✓ പോലീസ് പരാതി (അപകടങ്ങളും മോഷണവും ഉണ്ടാകുന്നെങ്കിൽ)
    • ഘട്ടം 3: ക്ലെയിം സെറ്റിൽമെന്‍റ്

      നിങ്ങൾ ഡോക്യുമെന്‍റുകൾ സമർപ്പിക്കുന്ന നിമിഷം ഞങ്ങൾ പ്രോസസ് ആരംഭിക്കുകയും വെരിഫിക്കേഷൻ കഴിഞ്ഞ് പണം, സ്വീകരിക്കുന്ന കക്ഷിക്ക് നേരിട്ട് അയച്ചുകൊടുക്കുകയും ചെയ്യും.

     

    മോട്ടോർ ഇൻഷുറൻസ് പുതുക്കലിന്‍റെ പ്രാധാന്യം

    നിങ്ങൾ വിശ്വസിച്ചെന്നു വരില്ല, പക്ഷേ ഒരു സർവേ പ്രകാരം, ഇന്ത്യയിലെ നിരത്തുകളിൽ ഓടുന്ന 60% വാഹനങ്ങളും സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്തവയാണ്. അതുകൊണ്ടാണ് മോട്ടോർ ഇൻഷുറൻസ് പുതുക്കലിന്‍റെ പ്രാധാന്യം ആളുകൾക്ക് മനസ്സിലാകാത്തത്. ഇന്ത്യയിൽ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കുള്ള ഒരു നിയമപരമായ ആവശ്യമാണ് മോട്ടോർ ഇൻഷുറൻസ്. മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട റിസ്കുകൾ നമുക്ക് ഗ്രഹിക്കാവുന്നതിലും വലുതാണ്. അതിനാൽ, കാലഹരണപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ ഇൻഷുറൻസ് പോളിസികൾ പുതുക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു.

    • കാർ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കില്ല:

      കാലഹരണപ്പെടുന്ന തീയതിക്കു മുമ്പ് നിങ്ങളുടെ പോളിസി പുതുക്കുന്നത് ക്ലെയിം പ്രോസസ്സിൽ നിങ്ങൾ വെല്ലുവിളികൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കും. പോളിസി ലാപ്സ് ആയതിനു ശേഷം വലിയൊരു അപകടം സംഭവിക്കുകയാണെങ്കിൽ, അറ്റകുറ്റപ്പണികൾക്കായോ മെഡിക്കൽ ചെലവുകൾ കൈകാര്യം ചെയ്യാനോ നിങ്ങൾക്ക് യാതൊരു ബാക്കപ്പും ഉണ്ടായിരിക്കില്ല.

    • ഇൻഷുറൻസ് പ്രീമിയങ്ങൾ മോഡറേറ്റ് ആയി സൂക്ഷിക്കുക:

      ഒരു നിശ്ചിത കാലയളവിനുള്ളിൽ പോളിസി പുതുക്കിയിട്ടില്ലെങ്കിൽ വാഹന ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള നിങ്ങളുടെ അപേക്ഷ നിരസിക്കാവുന്നതാണ്. ഇനി അപേക്ഷ സ്വീകരിച്ചാലും, നിങ്ങൾ ഗണ്യമായ ഒരു പ്രീമിയം അടയ്ക്കേണ്ടിവരും. ഇൻഷുറൻസ് സമയത്ത് പുതുക്കുന്നതിലൂടെ ഇതെല്ലാം ഒഴിവാക്കാം.

    • നോ ക്ലെയിം ബോണസ് ഉപയോഗിച്ച് സേവ് ചെയ്യുക:

      സ്വന്തം ഇൻഷുറൻസ് പ്ലാനുകൾ ഗൗരവമായി എടുക്കുന്ന പോളിസി ഉടമകൾക്ക് മാത്രമാണ് നോ ക്ലെയിം ബോണസ് ഓഫർ ചെയ്യുന്നത്. നിങ്ങൾ പോളിസി കാലഹരണപ്പെടാൻ അനുവദിച്ചാൽ, വാഹന ഉടമകൾക്ക് അങ്ങേയറ്റം ഗുണകരമായ ഡിസ്ക്കൌണ്ട് അസാധുവാകും, കൂടാതെ, നിങ്ങൾ വലിയ തുക ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടതായും വരും.

    • പുതുക്കുന്നതിനുള്ള എളുപ്പമുള്ള പരിശോധന:

      വാഹന ഇൻഷുറൻസ് പുതുക്കലിനുള്ള ഒരു സ്റ്റാൻഡേർഡ് നടപടിക്രമമാണ് കമ്പനികൾ പിന്തുടരുന്നത്, അതിൽ നിങ്ങളുടെ വാഹനത്തിൻ്റെ അവസ്ഥ വിലയിരുത്തുന്നതിനുള്ള പരിശോധന ഉൾപ്പെടുന്നു. വിലയിരുത്തലിലൂടെ, നിങ്ങൾക്ക് എന്തുമാത്രം ഇൻഷുറൻസ് കവറേജ് വാങ്ങണം എന്ന് നിർണ്ണയിക്കാം.

    • വേഗത്തിലുള്ളതും തടസ്സരഹിതവുമായ പുതുക്കൽ:

      പോളിസി പുതുക്കുന്നില്ലെങ്കിൽ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തിരസ്കരണം പ്രതീക്ഷിക്കാം. ഒരു പുതിയ ഇൻഷുറൻസ് ദാതാവിനെ അന്വേഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ നിങ്ങൾ സമയത്ത് വാഹന ഇൻഷുറൻസ് പുതുക്കണം. ഞങ്ങളെ വിശ്വസിക്കൂ, ഒരു ലാപ്സിന് ശേഷം നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു ദാതാവിനെ തിരഞ്ഞുപിടിക്കുന്നത് വളരെ പ്രയാസമാണ്.

    തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത് : 09th ഒക്ടോബർ 2023

     

    വാഹന ഇൻഷുറൻസ് കസ്റ്റമർ റിവ്യൂകൾ

     

    ശരാശരി റേറ്റിംഗ്:

     4.75

    (3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

     

    സിബ പ്രസാദ് മൊഹന്തി

    ക്യാപ്ഷൻഡ് വാഹനം അപകടത്തില്‍ പെട്ടു. 31.10.2020 ൽ. ഞങ്ങളുടെ സോണൽ മാനേജർ സര്‍ ആണ് വാഹനം ഉപയോഗിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വാഹനം ഉപയോഗ സജ്ജമാക്കുന്നതിന് നിങ്ങൾ ചെയ്ത സമയബന്ധിതവും വേഗത്തിലുള്ളതുമായ നടപടിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ പ്രവർത്തനത്തെ എല്ലാവരും അഭിനന്ദിക്കുന്നു.

    പ്രമോദ്‌ ചാന്ദ് ലാകഡാ

    എന്‍റെ ക്ലെയിമുമായി ബന്ധപ്പെട്ട് എന്നോട് ഇടപെട്ട വിധം എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. കസ്റ്റമർ ഡീലിംഗ് പ്രൊഫഷണൽ രീതിയിലും സൗഹാർദ്ദപരവും ആയിരുന്നു, ബജാജ് അലയന്‍സിൻ്റെ ഡീലിംഗ് എന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു, ഇത് മനസ്സിൽപ്പിടിച്ചുകൊണ്ട് ഭാവിയിൽ എനിക്കും മറ്റുള്ളവർക്കുമായി ഇത് റഫറൻസ് ആയി ഉപയോഗിക്കുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

    ചന്ദൻ കുമാര്‍ ദത്ത

    ബജാജ്-അലയൻസിൻ്റെ സേവനത്തിൽ ഞാൻ വളരെ സംതൃപ്തനാണ്. ഏറ്റവും പുതിയ ഒടിഎസ് സേവനം ഉപയോഗിച്ച് 2 മണിക്കൂറിനുള്ളിൽ എന്‍റെ ക്ലെയിം സെറ്റിൽ ചെയ്തു. കൂടാതെ, സർവേയർ ശ്രീ. ദുർഗ്ഗാ പ്രസന്ന ഗിരി എനിക്ക് മികച്ച സേവനമാണ് നൽകിയത് .

    ആർ ഗോവര്‍ദ്ധന്‍ റെഡ്ഡി

    എന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് ബുദ്ധിമുട്ടില്ലാതെ നിങ്ങളുടെ സ്റ്റാഫ് ലോക്ക്ഡൗൺ കാലയളവിൽ നല്ല സേവനം കാഴ്ചവെച്ചു. ഒരിക്കൽക്കൂടി നന്ദി. ദയവായി പോളിസി കോപ്പി കൊറിയറിൽ അയയ്ക്കുക

    രംഗരാജൻ ശേഷാദ്രി

    തുടക്കത്തിൽ ലോക്ക്ഡൗൺ സമയത്ത്, എന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആരും ഇല്ലെന്ന് എനിക്ക് തോന്നി. സ്റ്റാഫിംഗ് നല്ലതായതോടെ, നിങ്ങളുടെ കസ്റ്റമർ കെയർ ടീം ഒന്നാന്തരം ജോലിയാണ് ചെയ്തത്, എനിക്ക് വാഹന പോളിസിയുടെ കോപ്പിയും ലഭിച്ചു. ശരിക്കും പറഞ്ഞാൽ, എന്‍റെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പാക്കാൻ നിരവധി പേരാണ് എന്നെ വിളിച്ചത്. വളരെ നന്ദി.

    പിയാൽ നാഗ്

    ക്ലെയിം സെറ്റിൽമെന്‍റിനുള്ള പ്രതികരണം വേഗത്തിലായിരുന്നു, പ്രത്യേകിച്ച് കോവിഡ് ലോക്ക് ഡൗൺ കാലയളവിൽ. അത് പ്രയാസ രഹിതമായിരുന്നു..

    ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

    കോൾ ബാക്ക് അഭ്യര്‍ത്ഥന

    പേര് എന്‍റർ ചെയ്യുക
    +91
    സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
    ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
    ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

    ഡിസ്ക്ലെയ്മർ

    സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

     

    മോട്ടോർ ഇൻഷുറൻസ് പതിവ് ചോദ്യങ്ങൾ

     

     

     

       മോട്ടോർ ഇൻഷുറൻസിന് എങ്ങനെ അപേക്ഷിക്കാം?

    ഞങ്ങളുടെ ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് ബജാജ് അലയൻസ് വഴി മോട്ടോർ ഇൻഷുറൻസിനായി അപേക്ഷിക്കുന്നതിന് ഏതാനും മിനിറ്റുകളേ എടുക്കൂ. നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് ഉപയോഗിച്ച് ഫോം പൂരിപ്പിച്ച് അപേക്ഷ പൂർത്തിയാക്കാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കാം. ഡോക്യുമെന്‍റുകൾ വെരിഫൈ ചെയ്യുന്നതാണ്, ഒപ്പം, നിങ്ങൾക്ക് നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ ഒരു പ്ലാൻ തിരഞ്ഞെടുക്കാനും സാധ്യമായത്രയും വേഗത്തിൽ വാഹന ഇൻഷുറൻസ് പോളിസി ഫൈനലൈസ് ചെയ്യാനും കഴിയും. 

       ഏതു കാലയളവിലേക്കാണ് മോട്ടോർ പോളിസി നൽകുന്നത്?

    പൊതുവെ, ഒരു മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ സാധുത ഒരു വർഷമാണ്. അതിന് ശേഷം, വാഹന ഉടമ നിശ്ചിത തീയതിക്ക് മുമ്പ് വിഴ്ചവരുത്താതെ പോളിസി പുതുക്കേണ്ടതാണ്; അല്ലെങ്കിൽ, അത് എൻസിബി ഡിസ്ക്കൌണ്ടുകളെയും പ്രീമിയം നിരക്കുകളെയും ബാധിക്കും. 

       കസ്റ്റമറിൽ നിന്ന് ഞങ്ങൾക്ക് എപ്പോഴാണ് ഒരു പ്രോപ്പോസൽ ഫോം ആവശ്യമുള്ളത്?

    പ്രോപ്പോസൽ ഫോം ഈ സാഹചര്യങ്ങളിൽ ആവശ്യമാണ്:

    ● പുതിയ ബിസിനസ്

    ● മറ്റ് കമ്പനി പുതുക്കൽ

    ● പലിശ ട്രാൻസ്ഫർ ചെയ്യുന്നതിന്

    ● ലയബിലിറ്റി ഓൺലി പരിരക്ഷ ഫുൾ പാക്കേജ് പോളിസിയിലേക്ക് മാറ്റുന്നതിന്

    ● വാഹനത്തിന്‍റെ മാറ്റം/വരുത്തൽ

    ● നിലവിലെ പോളിസിയുടെ കാലയളവിൽ അല്ലെങ്കിൽ പുതുക്കുന്ന സമയത്ത് വാഹനം പരിഷ്കരിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്താൽ 

       എന്താണ് കവർ നോട്ട്?

    കവർ നോട്ട് എന്നത് വാഹന ഇൻഷുറൻസിന്‍റെ താൽക്കാലിക ഡോക്യുമെന്‍റേഷൻ വിവരിക്കുന്ന ഇൻഷുറൻസ് ദാതാക്കൾ സാധാരണ ഉപയോഗിക്കുന്ന ഒരു പദമാണ്. നിങ്ങൾക്ക് അന്തിമ ഡോക്യുമെന്‍റ് ലഭിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് സാധുതയുള്ള ഇൻഷുറൻസ് മുൻകൂട്ടി ഉണ്ട് എന്നതിനുള്ള തെളിവായി ഇത് വർത്തിക്കുന്നു. പേര്, വിലാസം, വാഹന രജിസ്ട്രേഷൻ, വാഹനത്തിന്‍റെ ഉദ്ദേശ്യം, ഏതു ലെവലിൽ ഉള്ള പരിരക്ഷയാണ്, പോളിസി നമ്പർ, കാലഹരണപ്പെടുന്ന തീയതി, പ്രത്യേക വ്യവസ്ഥകൾ തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

       ഐഡിവി എന്നാല്‍ എന്താണ്?

    ഐഡിവി എന്നാൽ ഇൻഷുറൻസ് പ്രഖ്യാപിത മൂല്യം എന്നാണ്, ഇത് കേടുപാടുകൾ സംഭവിക്കുമ്പോൾ അല്ലെങ്കിൽ മോഷ്ടിക്കപ്പെടുമ്പോൾ ഇൻഷുറർ നിങ്ങളുടെ വാഹനത്തിന് നൽകുന്ന പരമാവധി ക്ലെയിം ആണ്

       പ്രീ-അക്സപ്റ്റൻസ് ഇൻസ്പെക്ഷൻ എപ്പോഴാണ് നടത്തേണ്ടത്?

    വാഹനത്തിന്‍റെ പ്രീ-ഇൻസ്പെക്ഷൻ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ നടത്തുന്നു:

    ● ബ്രേക്ക്-ഇൻ ഇൻഷുറൻസ്

    ● TP പരിരക്ഷ OD പരിരക്ഷയിലേക്ക് മാറ്റുമ്പോൾ

    ● ഇറക്കുമതി ചെയ്ത വാഹനങ്ങൾ ഉൾപ്പെടുത്തുമ്പോൾ

    ● ബൌൺസ് ആയ ചെക്കിന് ശേഷം പുതിയ പേമെന്‍റ് എത്തുമ്പോൾ

    ● അണ്ടർറൈറ്റിംഗ് ഡിപ്പാർട്ട്മെന്‍റിൽ നിന്നുള്ള ഒരു അംഗീകൃത വ്യക്തി വാഹന പരിശോധനയ്ക്കായി വരുമ്പോൾ 

       ഞാൻ ഒരു പുതിയ വാഹനം വാങ്ങുമ്പോൾ എന്‍റെ മോട്ടോർ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യുമോ?

    ഇല്ല, നിങ്ങൾ ഒരു പുതിയ വാഹനം വാങ്ങുകയാണെങ്കിൽ, നിങ്ങൾ രണ്ടിനും വേണ്ടി പ്രത്യേകം ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്. നിയമങ്ങൾ അനുസരിച്ച്, നിങ്ങൾക്ക് ഒരേസമയം രണ്ട് വാഹനങ്ങൾക്കുമായി ഒരു പ്രധാന ഇൻഷുറൻസ് പോളിസി ഉണ്ടാക്കാൻ കഴിയില്ല. എന്നിരുന്നാലും, ബജാജ് അലയൻസിൽ, ഒരു പോളിസിക്ക് കീഴിൽ രണ്ട് വാഹനങ്ങൾക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയ്ക്കുള്ള വ്യവസ്ഥയുണ്ട്. 

       എപ്പോഴാണ് ഒരു എൻഡോഴ്സ്മെന്‍റ് ആവശ്യമാകുക?

    ഒരു പോളിസിയിൽ മാറ്റം വരുത്തുന്നതിനുള്ള തെളിവായി വർത്തിക്കുന്ന ഡോക്യുമെന്‍റാണ് എൻഡോഴ്സ്മെന്‍റ്. കസ്റ്റമർ ഏതെങ്കിലും മാറ്റങ്ങള്‍ ആവശ്യപ്പെട്ടാല്‍ പോളിസി നിബന്ധനകളിലെ മാറ്റങ്ങള്‍ ഇതിൽ ഉള്‍പ്പെടുത്തുന്നു, ഇഷ്യൂ ചെയ്യുന്ന സമയത്ത് മോട്ടോര്‍ ഇൻഷുറൻസ് കമ്പനിയെ സമീപിച്ച് ഇത് ചെയ്യാം. 

       പോളിസി പുതുക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

    നിങ്ങൾ പോളിസി പുതുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ ഇനിപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്:

    ● പ്രീമിയം ചെക്ക്

    ● പുതുക്കൽ മറുപടി ഫോം

    ● പുതിയ പോളിസിയിൽ കസ്റ്റമർക്ക് ആവശ്യമായ മാറ്റങ്ങൾ

    ● പഴയ പോളിസി വിശദാംശങ്ങൾ

    ● വാഹന രജിസ്ട്രേഷൻ നമ്പർ

    ● പേമെന്‍റ് വിശദാംശങ്ങൾ

    ● ഐഡന്‍റിറ്റി പ്രൂഫ്

    ● വിലാസത്തിന്‍റെയും വാഹന ഉടമസ്ഥതയുടെയും തെളിവ് 

       ജീവനക്കാരുടെ നഷ്ടപരിഹാര നിയമം എന്താണ്? TP ഇൻഷുറൻസ് ക്ലെയിമുകളെ ഇത് എങ്ങനെ ബാധിക്കും?

    എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരം, ഒരു വ്യവസായിക അപകടം അല്ലെങ്കില്‍ തൊഴില്‍ സംബന്ധമായ രോഗം ഒരു ജീവനക്കാരൻ്റെ വൈകല്യത്തിനോ പെട്ടെന്നുള്ള മരണത്തിനോ കാരണമാകുന്നെങ്കിൽ അത്തരം എല്ലാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ധനസഹായം ലഭിക്കും. 

    അത്തരം നിർഭാഗ്യകരമായ സംഭവം നടക്കുകയും നിങ്ങൾ ആരെയെങ്കിലും ശാരീരികമായി പരിക്കേൽപ്പിക്കുകയും അത് മരണത്തിന് ഇടയാക്കുകയും ചെയ്താൽ, തേർഡ് പാർട്ടി ഇൻഷുറൻസ് കവറേജ് എതിർ കക്ഷിയുടെ നഷ്ടത്തിന് ധനസഹായം നൽകുകയും നഷ്ടപരിഹാരം എന്ന നിലയിൽ അൺലിമിറ്റഡ് ലയബിലിറ്റി നൽകുകയും ചെയ്യും, ഇത് സാധാരണയായി കോടതിയാണ് നിശ്ചയിക്കുന്നത്. 

       തേര്‍ഡ്-പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ വിധിനിർണ്ണയത്തിൽ നീതിന്യായ കോടതികളുടെ പങ്ക് എന്താണ്?

    മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് ആക്റ്റ് നടപ്പിലാക്കിയ ശേഷം, സങ്കീർണ്ണമായ ഇൻഷുറൻസ് കേസുകളും വർദ്ധിച്ചുവരുന്ന തട്ടിപ്പ് സംഭവങ്ങളും നീതിന്യായ കോടതികളിലൂടെ മികച്ച കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാവുന്നതാണ്. സ്വാഭാവിക നീതി നടപ്പാക്കുന്നതിനൊപ്പം നീതിന്യായ കോടതികൾ കെട്ടിക്കിടക്കുന്ന ജോലികളും തീർപ്പാക്കാൻ സഹായിക്കും. 

       തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി കവര്‍ എന്നാല്‍ എന്താണ്? ഇത് എന്‍റെ മോട്ടോർ ഇൻഷുറൻസ് പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്നുണ്ടോ?

    തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്‍റെ അടിസ്ഥാനത്തിൽ, തേര്‍ഡ് പാര്‍ട്ടിക്ക് ആനുകൂല്യങ്ങളും നാശനഷ്ട പരിരക്ഷയും ലഭിക്കുന്നു. ട്രാൻസാക്ഷനിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് പാർട്ടികൾ അല്ലാത്ത മറ്റൊരു ഗുണഭോക്താവാണ് മൂന്നാമത്തേത്. മോട്ടോർ ഇൻഷുറൻസ് പോളിസി പ്രകാരം, ഇൻഷുർ ചെയ്തയാൾ കൂടുതലായി തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്, കാരണം, കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇത് പരിരക്ഷിക്കപ്പെടുന്നില്ല. 

       തേര്‍ഡ്-പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സില്‍ അശ്രദ്ധയായി കണക്കാക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണ്?

    അശ്രദ്ധ എന്നത് നേരത്തേ തീരുമാനിച്ചിരുന്ന കർത്തവ്യങ്ങളുടെ ലംഘന ഫലമായി മറ്റൊന്നിന് പരിക്ക് അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുന്നതിനെ സൂചിപ്പിക്കുന്നു. രണ്ട് തരത്തിലുള്ള അശ്രദ്ധയില്‍, കോൺട്രിബ്യൂട്ടറി നെഗ്ലിജൻസ് സംഭവിക്കുന്നത് പരിക്കേറ്റ വ്യക്തി തന്നെ മറ്റ് കക്ഷിക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമ്പോഴാണ്. മറ്റൊരു കക്ഷി കാരണം അപകടം സംഭവിക്കുകയും പരിക്കേറ്റ വ്യക്തി സംഭവത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ലാതിരിക്കുകയും ചെയ്യുന്നതിനെയാണ് കോമ്പോസിറ്റ് നെഗ്ലിജൻസ് എന്നു വിളിക്കുന്നത്. 

       എന്‍റെ വാഹന ഇൻഷുറൻസ് പ്ലാനിന് കീഴിൽ എന്‍റെ നോ ക്ലെയിം ബോണസ് (എൻസിബി) ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ?

    ഉവ്വ്, നിങ്ങൾ മുൻ വാഹന ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നോ ക്ലെയിം ബോണസ് സമാഹരിച്ചിട്ടുണ്ടെങ്കിൽ എൻസിബി ആനുകൂല്യങ്ങൾ ബജാജ് അലയൻസ് മോട്ടോർ ഇൻഷുറൻസിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ആനുകൂല്യങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ നിങ്ങൾക്ക് 90 ദിവസം മാത്രമേ ലഭിക്കൂ. 

       വാഹനം അപകടത്തിൽപ്പെട്ടാൽ/മോഷ്ടിക്കപ്പെട്ടാൽ ഞാൻ എന്ത് ചെയ്യണം?

    നിങ്ങൾ ചെയ്യേണ്ട ആദ്യ കാര്യം നിങ്ങളുടെ വാഹനം മോഷ്ടിക്കപ്പെട്ട സ്ഥലത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഒരു FIR രജിസ്റ്റർ ചെയ്യുക എന്നതാണ്. എന്നിട്ട് നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയിൽ ക്ലെയിം ചെയ്യാം. എന്നിരുന്നാലും, FIR, ക്ലെയിം ഡോക്യുമെന്‍റുകൾ എന്നിവ ഉൾപ്പെടെ പല അവശ്യ ഡോക്യുമെന്‍റുകൾ നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ക്ലെയിം ഓൺലൈനിൽ സമർപ്പിക്കാം, പ്രതിനിധിയോട് ചോദിക്കാം, അല്ലെങ്കിൽ ഞങ്ങൾക്ക് ഫോൺ ചെയ്യാം. 

       എന്‍റെ വാഹനത്തിനുള്ള ഇൻഷുറൻസ് ഞാൻ എപ്പോഴാണ് പുതുക്കേണ്ടത്, എന്തുകൊണ്ട്?

    നിങ്ങളുടെ ഇൻഷുറൻസ് പുതുക്കാനുള്ള അനുയോജ്യമായ സമയം നിലവിലുള്ള ഇൻഷുറൻസ് പോളിസി കാലഹരണപ്പെടുന്നതിന് മുമ്പാണ്. ഇൻഷുറൻസ് പോളിസി പുതുക്കുന്നത് ഉചിതമാണ്, കാരണം ഇത് ഏതു തരം കേടുപാടുകളിൽ നിന്നും നിങ്ങളുടെ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്ന സംഭവങ്ങളിൽ നിന്നും വാഹനം സുരക്ഷിതമായി സൂക്ഷിക്കുന്നതിന്‍റെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകുന്നു. 

       മോട്ടോർ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് എന്തെങ്കിലും യോഗ്യതാ മാനദണ്ഡം ഉണ്ടോ?

    മോട്ടോർ ഇൻഷുറൻസ് പോളിസി വാങ്ങാൻ പ്രത്യേക വ്യവസ്ഥകളൊന്നുമില്ല. നിയമപരമായി സ്വന്തമാക്കിയ ഒരു വാഹനം നിങ്ങളുടെ പേരിൽ ഉണ്ടെങ്കിൽ, ബജാജ് അലയൻസിൽ നിന്ന് ഏതു തരത്തിലും ഉള്ള മോട്ടോർ ഇൻഷുറൻസ് പോളിസി നേടാൻ നിങ്ങൾക്ക് യോഗ്യതയുണ്ട്. 

       ഇന്ത്യയിലെ മോട്ടോർ ഇൻഷുറൻസിന്‍റെ അടിസ്ഥാന പ്രവർത്തന മോഡൽ എന്താണ്?

    ഇന്ത്യയിലെ മോട്ടോർ ഇൻഷുറൻസ് പോളിസി ലളിതവും ഫലപ്രദവുമായ ഒരു സംവിധാനത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യം, വാങ്ങുന്നയാൾക്ക് ഇൻഷുററിൽ നിന്ന് ഒരു ഇൻഷുറൻസ് പോളിസി ലഭിക്കുന്നു, വാഹനത്തിന് തകരാർ സംഭവിക്കുകയാണെങ്കിൽ പോളിസി ഉടമ ക്ലെയിം ചെയ്തിട്ട്, ഇൻഷുറർ അത് വെരിഫൈ ചെയ്യുകയും തുടർന്ന് അംഗീകരിക്കുകയും ചെയ്യുന്നതിനായി കാത്തിരിക്കാം. വാങ്ങുമ്പോൾ നിശ്ചയിച്ചിരുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഇൻഷുറൻസ് കമ്പനി ക്ലെയിം തീർപ്പാക്കുന്നു. 

       മറ്റൊരു ഇൻഷുറർ, മറ്റൊരു ഇൻഷുറൻസ് പ്ലാൻ എന്നിവയിലേക്ക് മാറുന്നത് സാധ്യമാണോ?

    മറ്റൊരു ഇൻഷുറൻസ് പ്ലാനിലേക്ക് മാറുകയും മറ്റൊരു ഇൻഷുററിൽ നിന്ന് സേവനങ്ങൾ നേടുകയും ചെയ്യുക സാധ്യമാണെങ്കിലും, നിങ്ങൾക്ക് ഇതിനകം ഒരു ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ അത് ചെയ്യാൻ കഴിയില്ല. പോളിസി പുതുക്കുമ്പോൾ നിങ്ങൾക്ക് പോളിസികളും പോളിസി ദാതാക്കളെയും മാറ്റാവുന്നതാണ്. 

       ഓൺലൈൻ വാഹന ഇൻഷുറൻസ് പോളിസി വാങ്ങൽ പ്രോസസ് എത്ര സമയം എടുക്കും?

    ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും വേഗമേറിയതും എളുപ്പമുള്ളതുമായ മാർഗ്ഗങ്ങളിലൊന്നാണ് ഓൺലൈൻ ഇൻഷുറൻസ് പർച്ചേസിംഗ് പ്രോസസ്. വാഹന ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങാൻ 3 മുതൽ 5 മിനിറ്റ് വരെ മാത്രമേ എടുക്കൂ. എന്നാൽ, ഒരു പ്ലാൻ വാങ്ങുന്നതിന് മുമ്പുതന്നെ നിങ്ങൾ നിങ്ങളുടെ ഗവേഷണം നടത്തേണ്ടതുണ്ട്. 

       മോട്ടോർ ഇൻഷുറൻസ് പോളിസിയില്‍ എന്താണ് പരിരക്ഷിക്കപ്പെടുന്നത്?

    മോട്ടോർ ഇൻഷുറൻസ് പോളിസി പരിരക്ഷയ്ക്ക് കീഴിൽ ഇൻഷുർ ചെയ്തയാൾക്ക് ഇവ ലഭിക്കും;

    ● അവരുടെ സ്വന്തം വാഹനത്തിനുള്ള നാശനഷ്ടങ്ങൾക്ക് പരിരക്ഷ.

    ● പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

    ● യാത്രക്കാർക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

    ● തേർഡ് പാർട്ടിയുടെ മരണം അല്ലെങ്കിൽ ശാരീരിക പരിക്ക്

    ● തേർഡ് പാർട്ടി പ്രോപ്പർട്ടിക്ക് കേടുപാടുകൾ

       വാഹന ഇൻഷുറൻസിന് കീഴിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ആക്സസറികൾ പരിരക്ഷിക്കപ്പെടുന്നുണ്ടോ?

    ഓൺലൈൻ വാഹന ഇൻഷുറൻസ് പോളിസിക്ക് കീഴിൽ, ഉപയോക്താക്കൾക്ക് ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് ആക്സസറികൾക്ക് പരിരക്ഷ ലഭിക്കും, എന്നാൽ നിലവിലുള്ള ഇൻഷുറൻസ് പോളിസിക്ക് പുറമെ അധിക ആഡ്-ഓൺ പരിരക്ഷ നേടേണ്ടതുണ്ട്. 

       മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ അനുവദിക്കാവുന്ന ഇളവുകൾ എന്തൊക്കെയാണ്?

    കാഴ്ചയില്ലാത്തവർ, വികലാംഗർ, മറ്റ് ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകിച്ച് രൂപകല്‍പ്പന ചെയ്തതും പരിഷ്കരിച്ചതുമായ വാഹനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നു. അതിനാൽ, ഈ വ്യക്തികൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഓൺലൈനിൽ മോട്ടോർ ഇൻഷുറൻസ് പോളിസി വാങ്ങാൻ കഴിയും. 

       മോട്ടോർ ഇൻഷുറൻസിന് കീഴിൽ ലഭ്യമായ അധിക PA പരിരക്ഷകൾ എന്തൊക്കെയാണ്?

    ഇന്ത്യയിലെ മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ, അധിക PA പരിരക്ഷകളിൽ ഇവ ഉൾപ്പെടുന്നു;

    ● ഉടമസ്ഥനായ ഡ്രൈവർക്കും ശമ്പളത്തിനു വെച്ചിരിക്കുന്ന ഡ്രൈവർക്കും PA. ഇതിന് പുറമെ, പേര് വെച്ചിട്ടില്ലാത്ത യാത്രക്കാർക്കും പേര് വെച്ചിട്ടുള്ള യാത്രക്കാർക്കുമുള്ള PA പരിരക്ഷയും നിങ്ങൾക്ക് ലഭിക്കും. 

       ഞാൻ എന്‍റെ വാഹനം വിൽക്കുമ്പോൾ എന്‍റെ മോട്ടോർ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യുമോ?

    മറ്റൊരു വ്യക്തിയുടെ പേരിൽ വാഹന ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്യുക സാധ്യമാണ്. എന്നിരുന്നാലും, വാഹനം കൈമാറിയ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ ഇത് ചെയ്തിരിക്കണം. നിലവിലുള്ള ഉടമ ഒരു പുതിയ കാർ വാങ്ങുകയും പുതിയ വാഹനത്തിലേക്ക് ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്താൽ, കൈമാറിയ വാഹനത്തിന്‍റെ ഉടമ ഒരു പുതിയ ഓൺലൈൻ മോട്ടോർ ഇൻഷുറൻസ് പോളിസി എടുക്കണം. 

       വ്യത്യസ്ത വാഹനങ്ങൾക്ക് എനിക്ക് ഒന്നിലധികം PA പരിരക്ഷകൾ ആവശ്യമുണ്ടോ?

    ഇല്ല, പുതിയ IRDAI ചട്ടങ്ങൾ അനുസരിച്ച്, ഒന്നിലധികം വാഹനങ്ങളുടെ ഉടമകളായവർക്ക് മോട്ടോർ ഇൻഷുറൻസ് വാങ്ങുമ്പോൾ ഒരു സ്റ്റാൻഡ് എലോൺ പേഴ്സണൽ അപകട പരിരക്ഷ എടുക്കാൻ കഴിയും. 

       മോട്ടോർ TP ഇൻഷുറൻസിൽ 'ഫോൾട്ട്, നോ ഫോൾട്ട് ലയബിലിറ്റി' എന്നിവ എന്താണ് അർത്ഥമാക്കുന്നത്?

    നോ ഫോൾട്ട് ലയബിലിറ്റി മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ, ഒരു അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ ക്ലെയിം ചെയ്യുന്ന വ്യക്തി തൻ്റെയോ തൻ്റെ വാഹനത്തിന്‍റെയോ പിഴവോ അശ്രദ്ധയോ തെളിയിക്കേണ്ട കാര്യമില്ല. പുതിയ മോട്ടോർ ഇൻഷുറൻസ് നിയമം നോ ഫോൾട്ട് ലയബിലിറ്റി വാഹന ഇൻഷുറൻസ് ക്ലെയിമിന്‍റെ നഷ്ടപരിഹാരം മരണം സംഭവിച്ചാൽ 5 ലക്ഷവും പരിക്ക് സംഭവിക്കുന്ന സാഹചര്യത്തിൽ 2.5 ലക്ഷവും ആയി വർദ്ധിപ്പിച്ചിരിക്കുന്നു. ഫോൾട്ട് ലയബിലിറ്റിക്ക് കീഴിൽ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ക്ലെയിം ചെയ്യുന്ന വ്യക്തി അശ്രദ്ധയും വീഴ്ചയും തെളിയിക്കേണ്ടതുണ്ട്. 

       ദീർഘകാല മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ സവിശേഷതകൾ എന്തൊക്കെയാണ്?

    ദീർഘകാല ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്തയാൾക്ക് വാഹനവുമായി ബന്ധപ്പെട്ട തേർഡ് പാർട്ടി വാഹന ഇൻഷുറൻസ് കവറേജിൻ്റെ എല്ലാ ആനുകൂല്യങ്ങളും ക്ലെയിം ചെയ്യാം. ഇതിനു പുറമെ ഈ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ, പോളിസിക്ക് കീഴിൽ ഉറപ്പുവരുത്തിയ റിസ്ക്കുകൾ ഉടനടി നേരിട്ടാൽ ഇൻഷുർ ചെയ്ത വ്യക്തിക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഒരു കാറിന് മൂന്ന് വർഷത്തേക്കും ടു-വീലറിന് അഞ്ച് വർഷത്തേക്കും ദീർഘകാല ഓൺലൈൻ മോട്ടോർ ഇൻഷുറൻസ് പോളിസി എടുക്കാം. 

       വാഹനം മറ്റൊരാളുടെ പേരിൽ രജിസ്റ്റര്‍ ചെയ്തിരിക്കുകയും എന്നാല്‍ ഞാന്‍ അത് ഓടിക്കുകയും ഞാന്‍ പ്രീമിയം അടയ്ക്കുകയും ചെയ്താൽ എനിക്ക് പേഴ്സണല്‍ ആക്സിഡന്‍റ് പരിരക്ഷ ലഭിക്കുമോ?

    നിയമങ്ങൾ അനുസരിച്ച്, പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയിൽ ഉടമ-ഡ്രൈവർ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും പരിക്കുകളും ആണ് ഉൾപ്പെടുന്നത്. വാഹനത്തിന് മറ്റൊരു ഡ്രൈവർ ഉണ്ടെങ്കിൽ, ഇൻഷുർ ചെയ്ത വ്യക്തി അധിക പ്രീമിയം അടച്ച് ഒരു അധിക പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ വാങ്ങേണ്ടതുണ്ട്. 

       എങ്ങനെയാണ് വാഹനത്തിന്‍റെ മൂല്യം (ഐഡിവി - ഇൻഷുർ ചെയ്ത പ്രഖ്യാപിത മൂല്യം) നിർണ്ണയിക്കുന്നത്?

    വാഹനത്തിന്‍റെ ഐഡിവി കണക്കാക്കാൻ, ഞങ്ങൾക്ക് മൂന്ന് കാര്യങ്ങൾ നോക്കേണ്ടതുണ്ട്;

    ● നിർമ്മാതാവ് ലിസ്റ്റ് ചെയ്ത വിലയ്ക്കുള്ള കാർ വില (ബ്രാൻഡും മോഡലും അനുസരിച്ച്)

    ● വാഹന ഇൻഷുറൻസ് പോളിസിയുടെ ആരംഭം (പുതിയതോ പുതുക്കലോ)

    ● ഡിപ്രീസിയേഷൻ 

    വാഹനത്തിന്‍റെ ഐഡിവി കണക്കാക്കുമ്പോൾ, സൈഡ് കാറുകളും മറ്റ് ആക്സസറികളും ലിസ്റ്റിംഗ് വിലയിൽ ഉൾപ്പെടുത്താൻ പാടില്ല. 

       എന്‍റെ വാഹനത്തിന്‍റെ പ്രീമിയം എന്തായിരിക്കും?

    വാഹന ഇൻഷുറൻസ് പ്രീമിയം കണക്കുകൂട്ടുന്നത് ധാരാളം കാര്യങ്ങൾ പരിഗണിച്ചാണ്.

    ● തരം

    ● നിർമ്മിതി

    ● ഉപയോഗം (ഓടിയ കിലോമീറ്റർ)

    ● ക്യൂബിക് കപ്പാസിറ്റി

    ● രജിസ്ട്രേഷൻ തീയതിയും സ്ഥലവും

    ● മുമ്പുള്ള ക്ലെയിമുകൾ

       എന്‍റെ വാഹനത്തിനുള്ള ഇൻഷുറൻസ് പ്രീമിയം എനിക്ക് എങ്ങനെ കുറയ്ക്കാം?

    ഏറ്റവും ചെലവ് കുറഞ്ഞ വാഹന ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം ആണ് നിങ്ങൾ അടയ്ക്കുന്നത് എന്ന് ഉറപ്പാക്കുന്നതിന്, വ്യത്യസ്ത ഓഫറുകളും ഇൻഷുറൻസ് പ്ലാനുകളും താരതമ്യം ചെയ്ത് തുടങ്ങുക. ഇതിന് പുറമെ, മുഴുവൻ കാലയളവിലും ഇൻഷുറൻസ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാതിരിക്കുന്നത് അടുത്ത പോളിസിയുടെ പ്രീമിയം കുറയ്ക്കാനും സഹായിക്കും. അവസാനമായി, സുരക്ഷാ ഉപകരണങ്ങളും വാഹനം ഓടിക്കുന്നതിൽ നല്ല റെക്കോർഡ് ഉള്ള ഡ്രൈവർമാരും ഉള്ള വാഹനങ്ങൾ കുറഞ്ഞ പ്രീമിയം അടയ്ക്കുന്നതിന് ഇടയാക്കും. 

       എന്‍റെ മോട്ടോർ ഇൻഷുറൻസ് പ്രീമിയത്തെ GST എങ്ങനെ ബാധിക്കും?

    കാർ ഇൻഷുറൻസ് പ്രീമിയം 18% GST നൽകണം. മുമ്പ് സർവ്വീസ് ടാക്സിന് കീഴിൽ 15% ആയിരുന്നു ഇൻഷുറൻസ് പ്രീമിയം. എന്നാൽ GST പ്രകാരം, ഉപയോക്താക്കൾ മുമ്പത്തെ സ്കീമിനേക്കാൾ 3% ഉയർന്ന ടാക്സ് അടയ്ക്കേണ്ടതാണ്. 

       അപകടത്തില്‍ ഒരു വഴിയാത്രികന് പരിക്കേൽക്കുകയാണെങ്കില്‍ ഞാന്‍ വാഹന ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണോ?

    പരിക്കേറ്റ വ്യക്തിയെ പരിചരിക്കുകയും പേടിക്കാതിരിക്കുകയും ചെയ്യുന്നതിനു പുറമെ, നിങ്ങള്‍ അപകട സ്ഥലം സുരക്ഷിതമാക്കുകയും വാഹനത്തിന്‍റെയും പരിക്കേറ്റ വ്യക്തികളുടെയും മതിയായ ചിത്രങ്ങള്‍ എടുക്കുകയും വേണം. പോലീസിനെ അറിയിക്കുകയും അപകട സ്ഥലത്ത് നിന്ന് ഓടിപ്പോകാതിരിക്കുകയും ചെയ്യുക, കാരണം അത് കുറ്റസമ്മതം നടത്തുന്നതിലേക്കും നിങ്ങളുടെ പോളിസിയിൽ സമഗ്രമായ അവകാശവാദം ഉന്നയിക്കുന്നതിലേക്കും നയിച്ചേക്കാം. പ്രോസസ് പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് ഒരു കോൺട്രിബ്യൂട്ടറി ക്ലെയിം ക്ഷണിക്കാനുള്ള അവസരങ്ങളുണ്ട്. 

       ഈ വാഹന ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടാത്ത സംഭവങ്ങൾ അല്ലെങ്കിൽ നഷ്ടങ്ങൾ എന്തൊക്കെയാണ്?

    മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ, ഇനിപ്പറയുന്ന കാരണങ്ങളാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല:

    ● ബ്രേക്ക്ഡൗൺ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ)

    ● കാലപ്പഴക്കം കാരണം വാഹനത്തിന്‍റെ അഴുക്കു പുരണ്ട അവസ്ഥ

    ● ഡിപ്രീസിയേഷനും ഫലപ്രദമായ നഷ്ടം

    ● വിശദമായ അപകടങ്ങൾ കാരണം സംഭവിക്കുന്ന നഷ്ടങ്ങൾ

    ● സ്വാധീനത്താലുള്ള ഡ്രൈവിംഗ് മൂലമുള്ള നഷ്ടങ്ങൾ

    ● ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതു കാരണം സംഭവിച്ച നാശനഷ്ടങ്ങൾ

       ഗ്രേസ് പിരീഡിൽ എനിക്ക് എന്‍റെ വാഹന ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യാൻ കഴിയുമോ?

    ഇൻഷുർ ചെയ്ത വ്യക്തി കൃത്യസമയത്ത് പ്രീമിയം അടയ്ക്കാതിരിക്കുമ്പോൾ ഇൻഷുറർ നൽകുന്ന എക്സ്റ്റൻഷനെയാണ് ഗ്രേസ് പീരിയഡ് എന്നു പറയുന്നത്. എന്നിരുന്നാലും, ഗ്രേസ് പിരീഡിൽ കവറേജ് നൽകാത്തതിനാൽ ഇൻഷുർ ചെയ്തയാൾക്ക് ഗ്രേസ് പിരീഡിൽ ക്ലെയിം ചെയ്യാൻ കഴിയില്ല. 

       ഞാൻ ഒരു വാഹന ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്താൽ ക്ലെയിം സെറ്റിൽമെന്‍റിന് എത്ര സമയം എടുക്കും?

    ഒരു ഇൻഷുറൻസ് കമ്പനി ദാതാവ് നൽകുന്ന ക്ലെയിം തീർപ്പാക്കാനുള്ള അനുയോജ്യമായ സമയം 14 മുതൽ 28 ദിവസമാണ്. എന്നാൽ ഇത് സാഹചര്യങ്ങളെയും ക്ലെയിമിന്‍റെ നിലവിലുള്ള വ്യവസ്ഥകളെയും കൂടെ ആശ്രയിച്ചിരിക്കുന്നു. 

       എന്‍റെ മോട്ടോർ ഇൻഷുറൻസ് പോളിസി കാലഹരണപ്പെട്ടാൽ എന്ത് സംഭവിക്കും?

    നിങ്ങളുടെ വാഹന ഇൻഷുറൻസ് കാലഹരണപ്പെടുന്നെങ്കിൽ, പുതിയ പോളിസി ഉടൻ എടുക്കാൻ നിങ്ങളെ ഉപദേശിക്കുന്നു. ഇന്ത്യയിലെ റോഡുകളിൽ ഇൻഷുറൻസ് പോളിസി ഇല്ലാതെ വാഹനം ഓടിക്കാൻ അനുവാദമില്ല. കാലഹരണപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ ഇൻഷുറൻസ് പോളിസി പുതുക്കുക എന്നതാണ് നല്ല ശീലം, എന്നാൽ കാലഹരണപ്പെട്ടതിന് ശേഷവും നിങ്ങൾക്ക് അത് വീണ്ടും ആരംഭിക്കാം. 

     

    തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 22nd ഏപ്രിൽ 2024

    ഡിസ്ക്ലെയ്മർ

    സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

    സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

    • തിരഞ്ഞെടുക്കുക
      ദയവായി തിരഞ്ഞെടുക്കൂ
    • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

    ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

    ഞങ്ങളുമായി ചാറ്റ് ചെയ്യുക