Loader
Loader

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ഇൻഷുറൻസ്

Commercial Property insurance in india by Bajaj Allianz

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

 
ദയവായി വിഭാഗം തിരഞ്ഞെടുക്കുക
പേര് എന്‍റർ ചെയ്യുക
ദയവായി കമ്പനി പേര് എന്‍റർ ചെയ്യുക
ദയവായി സാധുതയുള്ള കോണ്ടാക്ട് വിവരങ്ങൾ എന്‍റർ ചെയ്യുക
 
ദയവായി ലൊക്കേഷൻ/നഗരം തിരഞ്ഞെടുക്കുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

പ്രോപ്പർട്ടി ഇൻഷുറൻസ് ഓൺലൈൻ

നിങ്ങൾ ബിസിനസ് നടത്തുമ്പോൾ, നിങ്ങളുടെ ബിസിനസ് നടപ്പിലാക്കുകയും സാധനങ്ങൾ സംഭരിക്കുകയും ചെയ്യുന്ന ഒരു ബേസ് ക്യാമ്പായിരിക്കും നിങ്ങളുടെ ബിസിനസ് പ്രോപ്പർട്ടി. എല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇവിടെയായിരിക്കും. പ്ലാന്‍റുകളും മെഷിനറികളും മുതൽ കമ്പ്യൂട്ടറുകളും പ്രിന്‍ററുകളും വരെയുള്ള നിങ്ങളുടെ എല്ലാ വസ്തുവകകളും ഉൾക്കൊള്ളുന്നത് ഇവിടെയായിരിക്കും, കൂടാതെ നിങ്ങളും ജീവനക്കാരും ചർച്ചകൾ നടത്തുകയും കഠിനമായി പ്രയത്നിച്ച് മാസ്മരികത തീർക്കുന്നതുമായ സ്ഥലം കൂടിയായിരിക്കും ഇത്. ഇത് നിങ്ങളുടെ ബിസിനസിന്‍റെ അസ്തിത്വം, അതിജീവനം, വളർച്ച എന്നിവയുടെ കേന്ദ്രസ്ഥാനം കൂടിയാണ്.

വലുതോ ചെറുതോ ആയ ഏത് തടസ്സവും നിങ്ങളുടെ കമ്പനിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കും, ഒടുവിൽ അത് വൻ ദുരന്തമായേക്കും. ഉദാഹരണത്തിന്, തീപിടുത്തം കെട്ടിടത്തിന് മാത്രമല്ല, അതിനുള്ളിലെ സ്റ്റോക്കിനും യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കും കേടുപാട് വരുത്തും. ഇത് വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും മാത്രമല്ല നിങ്ങളുടെ ബിസിനസ്സിന്‍റെ ദൈനംദിന പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ക്ലയന്‍റുകളുമായുള്ള ബന്ധം തകർക്കുകയും ചെയ്യും.  

അത്തരം സാഹചര്യത്തിലുള്ള മിക്ക കമ്പനികളും അപകടം തരണം ചെയ്ത് പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്താൻ പ്രയാസപ്പെടും. നിങ്ങൾ എത്ര മുൻകരുതലുകൾ എടുത്താലും, അത്തരത്തിലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ വളരെ അപ്രതീക്ഷിതമായി നിങ്ങൾക്കും സംഭവിച്ചേക്കും എന്നുള്ളതാണ് ഏറ്റവും ഗൌരവമേറിയ കാര്യം.

നിങ്ങൾക്ക് ഉള്ളതെല്ലാം എടുത്താണ് നിങ്ങൾ ബിസിനസ് കെട്ടിപ്പൊക്കിയതെന്ന് ഞങ്ങൾക്കറിയാം, അത്തരമൊരു സംഭവം കാരണം അവയെല്ലാം പാഴായിപ്പോകുന്നത് അന്യായവും അനാവശ്യവുമാണെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ, ഞങ്ങൾ നിങ്ങൾക്ക് ബജാജ് അലയൻസ് പ്രോപ്പർട്ടി ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു. 

എന്തുകൊണ്ട് ബജാജ് അലയൻസ് പ്രോപ്പർട്ടി ഇൻഷുറൻസ്?

ബജാജ് അലയൻസ് ജനറൽ ഇൻ‌ഷുറൻ‌സിൽ‌, ഞങ്ങൾ ഏറ്റവും സങ്കീർ‌ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങൾക്ക് കോമേഴ്ഷ്യൽ പ്രോപ്പർ‌ട്ടി ഇൻ‌ഷുറൻ‌സ് വാഗ്ദാനം ചെയ്യുന്നതിൽ‌ പ്രത്യേക ശ്രദ്ധപുലർത്തുന്നു. പ്രധാന നാഷണല്‍ റിസ്ക് പോർട്ട്‌ഫോളിയോകൾ കേന്ദ്രീകരിച്ച്, ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾ മുതൽ വലിയ കോർപ്പറേഷനുകൾ വരെയുള്ള എല്ലാ ഓർഗനൈസേഷനുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ പ്രോപ്പർട്ടി ഡാമേജ്, ബിസിനസ് ഇന്‍ററപ്ഷൻ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു.

കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ഇൻ‌ഷുറൻ‌സിലെ ഞങ്ങളുടെ വിപുലമായ പരിജ്ഞാനം ഉപയോഗിച്ച്, മറ്റ് ഇൻ‌ഷുറർ‌മാർ‌ക്ക് പരിഹരിക്കാൻ കഴിയാത്ത റിസ്കുകൾ പരിഹരിക്കാൻ‌ ഞങ്ങൾ‌ക്ക് കഴിയും. വലിയ തോതിൽ ശേഷി വർധിപ്പിക്കുക മാത്രമല്ല ഞങ്ങൾ ചെയ്യുന്നത്, പ്രത്യേക വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പോടെ ഞങ്ങളതിന് പിൻബലമേകുകയും അങ്ങനെ അത് തികച്ചും മൂല്യവത്താക്കുകയും ചെയ്യുന്നു.

ടെക്നിക്കലി സർട്ടിഫൈഡ് ആയിട്ടുള്ള റിസ്ക് കൺസൾട്ടന്‍റുകളുടെ ഒരു ഇന്‍റേണൽ ടീമും ലോകമെമ്പാടുമുള്ള അലയൻസ് റിസ്ക് കൺസൾട്ടന്‍റുകളിലേക്കുള്ള ആക്സസ്സും ഞങ്ങൾക്കുണ്ട്, ഒപ്പം ഈ കൂട്ടായ അനുഭവജ്ഞാനത്തിൽ നിന്ന് ക്ലയന്‍റുകൾക്ക് പ്രയോജനം ലഭിക്കുമെന്നും ഞങ്ങൾ ഉറപ്പാക്കുന്നു. ഇതിൽ റിസ്ക് സർവേ പ്രോഗ്രാം അല്ലെങ്കിൽ ഏറ്റവും പുതിയ പ്രോപ്പർട്ടി റിസ്ക് മോഡലിംഗ് ടെക്നിക്കുകൾ വഴി പ്രകൃതിദുരന്തത്തിന്‍റെ അപകടസാധ്യതയ്ക്ക് ഉള്ള സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ ക്ലയന്‍റുമായി പ്രവർത്തിക്കുന്നതും ഉൾപ്പെടാം.

കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ഇൻഷുറൻസ്, ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ റിസ്കുകളെ നേരിടാനുള്ള ഉപാധിയും ശേഷിയും, കൂടാതെ നിങ്ങളുടെ കമ്പനിയുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ നിർമ്മിച്ച പോളിസികൾ എന്നിവയിലെ ഞങ്ങളുടെ വിപുലമായ പരിജ്ഞാനം ഉപയോഗിച്ച്, ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ലഭിച്ചുവെന്ന് വിശ്വസിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു.

ഞങ്ങളുടെ കഴിവുകളെക്കുറിച്ച് ഞങ്ങൾക്ക് തുടർന്നും പറയാൻ കഴിയും, എന്നാൽ ഞങ്ങളുടെ വൈദഗ്ധ്യവും ശേഷിയും നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള ഞങ്ങളുടെ ഗ്രാഹ്യവും അതിനോടുള്ള ഉത്തരവാദിത്തബോധവും ശ്രദ്ധയും കൊണ്ട് പിന്തുണയ്ക്കപ്പെടുന്നുവെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. 

ഞങ്ങൾ വിവിധ തരത്തിലുള്ള പ്രോപ്പർട്ടി ഇൻഷുറൻസ് പോളിസികളും പാക്കേജ് പോളിസികളും വാഗ്ദാനം ചെയ്യുന്നുണ്ട്, അതിനാൽ നിങ്ങളുടെ ബിസിനസിന്‍റെ ആവശ്യതകൾക്ക് അനുസരിച്ച് നിങ്ങൾക്ക് തിരഞ്ഞെടുക്കാം, എന്തെന്നാൽ നിങ്ങളേക്കാൾ നന്നായി നിങ്ങളുടെ ബിസിനസ്സ് വേറെ ആർക്കറിയാനാവും ?

സ്റ്റാൻഡേർഡ് ഫയർ, സ്പെഷ്യൽ പെരിൽസ് ഇൻഷുറൻസ്

    ഒരു ചെറിയ തീപ്പൊരി വലിയ അഗ്നിബാധക്ക് കാരണമാകാം, അത് നിങ്ങളുടെ എല്ലാ വസ്തുവകകളെയും ദഹിപ്പിക്കുകയും ചെയ്യും. അത്തരം അപകടങ്ങൾ സാധാരണമാണ്, പലപ്പോഴും ഒഴിവാക്കാനാവാത്തതും വിനാശകരവുമാണ്. ഏറ്റവും അനിവാര്യമായ പ്രോപ്പർട്ടി ഇൻഷുറൻസ് പോളിസിയായ ഞങ്ങളുടെ സ്റ്റാൻഡേർഡ് ഫയർ & സ്പെഷ്യൽ പെരിൽസ് ഇൻഷുറൻസ് പോളിസി, അത്തരം അപകടത്തിന്‍റെ ഫലങ്ങളിൽ നിന്ന് നിങ്ങളുടെ കമ്പനിയെ സംരക്ഷിക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.

    ആകസ്മികമായ തീ, മിന്നൽ, സ്ഫോടനം, പൊട്ടിത്തെറി, ഏരിയൽ ഡിവൈസ് മൂലമുണ്ടായ നാശം അല്ലെങ്കിൽ തകരാർ എന്നിവ കാരണം നിങ്ങളുടെ വസ്തുവകകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളും കേടുപാടുകളും ഞങ്ങൾ പരിരക്ഷിക്കുന്നതാണ്. കലാപം, സമരം തുടങ്ങിയ മനുഷ്യ നിർമ്മിത ദുരന്തങ്ങളും കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും ഞങ്ങൾ പരിരക്ഷിക്കുന്നു. റെയിൽ അല്ലെങ്കിൽ റോഡ് വാഹനം മൂലമുണ്ടായ നാശനഷ്ടങ്ങളും ഞങ്ങൾ പരിരക്ഷിക്കുന്നു.  

    ഉരുള്‍പൊട്ടല്‍ അല്ലെങ്കിൽ മണ്ണിടിച്ചിൽ മൂലമുള്ള നാശനഷ്ടം, മലിനീകരണം, മാലിന്യം എന്നിവ മൂലമുള്ള നാശനഷ്ടം, പൈപ്പ് പൊട്ടി വാട്ടർടാങ്ക് കവിഞ്ഞൊഴുകൽ, മിസൈൽ പരിശോധന പ്രവർത്തനങ്ങൾ, ഓട്ടോമാറ്റിക് സ്പ്രിംഗളർ ഇൻസ്റ്റലേഷനുകളിൽ നിന്നുള്ള ചോർച്ച, കാട്ടു തീ എന്നിവയുടെ കാര്യത്തിലും പരിരക്ഷ ലഭിക്കുന്നു.

    അപകടം പ്രകൃത്യാലുള്ളതോ മനുഷ്യനിർമ്മിതമോ ആണെങ്കിൽ കൂടിയും, അതിന്‍റെ പരിണതഫലങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ലെന്നും ഞങ്ങൾ അത് ശ്രദ്ധിച്ചോളാമെന്നും ഈ പോളിസി അടിസ്ഥാനപരമായി ഉറപ്പാക്കുന്നു.

ബിസിനസ് ഇന്‍ററപ്ഷന്‍ ഇന്‍ഷുറന്‍സ്

    പ്രോപ്പർട്ടി ഇൻഷുറൻസ് പോളിസികളുടെ ഒരു ശ്രേണി തന്നെ ലഭ്യമാക്കുന്നത് നേരിട്ടുള്ള സാമ്പത്തിക നഷ്ടം പരിരക്ഷിക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ഫയർ & സ്‌പെഷ്യൽ പെരിൾസ് ഇൻഷുറൻസ് അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ യന്ത്രങ്ങൾക്കുണ്ടാകുന്ന നാശനഷ്ടം അല്ലെങ്കിൽ തകരാർ പരിരക്ഷിക്കുന്നതാണ്.

    എന്നിരുന്നാലും, പരോക്ഷമായ നഷ്ടത്തെക്കുറിച്ച് എങ്ങനെയാണ് ? യന്ത്രങ്ങൾ നന്നാക്കുകയോ റീപ്ലേസ് ചെയ്യുകയോ ചെയ്യുന്ന സമയത്ത് നിർമ്മാണത്തിലുണ്ടാകുന്ന തടസ്സമൂലം നഷ്ടമുണ്ടായാൽ? അത്തരത്തിലുള്ള നഷ്ടം വളരെ പ്രധാന്യമർഹിക്കുന്നതാണ്, മാത്രമല്ല നിങ്ങളുടെ ബിസിനസ്സിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ തടസ്സമുണ്ടാക്കുകയും ചെയ്യും. ഞങ്ങളുടെ ബിസിനസ് ഇന്‍ററപ്ഷന്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ സഹായത്തോടെ അത്തരം നഷ്ടങ്ങള്‍ നമ്മുക്ക് നികത്താം.

    നിങ്ങളുടെ ബിസിനസിനെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും അപകടത്തിന്‍റെയോ സംഭവത്തിന്‍റെയോ ആഘാതം നിങ്ങളുടെ കമ്പനിക്ക് അനുഭവപ്പെടില്ലെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ അത്തരത്തിലുള്ള നഷ്ടം പരിരക്ഷിക്കുന്നതാണ്. 

ബർഗ്ലറി ഇൻഷുറൻസ്

    കവർച്ചക്കാർ നമ്മുടെ സമൂഹത്തിന് തന്നെ ആപത്താണ്, നിങ്ങളുടെ ബിസിനസ്സ് പ്രോപ്പർട്ടിക്ക് വേണ്ടി നിങ്ങൾ എത്രതന്നെ സുരക്ഷാ മുൻകരുതലുകൾ നടത്തിയാലും, അത് അവരുടെ അടുത്ത ലക്ഷ്യമാണെങ്കിൽ, പിന്നെ അത് സുരക്ഷിതമല്ല.

    ബജാജ് അലയന്‍സ് ബര്‍ഗ്ലറി ഇന്‍ഷുറന്‍സ് ഒരു പ്രധാന പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയാണ്, അത് നിങ്ങളുടെ ഇന്‍ഷുര്‍ ചെയ്ത പരിസരത്തുള്ള വസ്തുക്കൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അല്ലെങ്കിൽ തകരാറുകൾക്ക് പരിരക്ഷ നൽകും. യഥാർത്ഥ മോഷണം അല്ലെങ്കിൽ കവർച്ച നടന്നാൽ മാത്രമല്ല, മോഷണം അല്ലെങ്കിൽ കവർച്ചയ്ക്കുള്ള ശ്രമം നടത്തിയാൽ കൂടിയും അത്തരത്തിലുള്ള നഷ്ടങ്ങൾക്കും കേടുപാടുകൾക്കും ഞങ്ങൾ പരിരക്ഷ നൽകുന്നതാണ്.

ഇൻഡസ്ട്രിയൽ ഓൾ റിസ്ക്സ് ഇൻഷുറൻസ്

    നിർഭാഗ്യകരമായ ഒരു സംഭവം ഒഴിവാക്കുന്നതിനും അതുവഴി അതിന്‍റെ അനന്തരഫലങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും എടുക്കാവുന്ന മുൻകരുതലുകൾ സാദാരണഗതിയിൽ ഞങ്ങൾ മനസ്സിലാകുന്നു. 

    ജീവിതം സങ്കീർണതകൾ നിറഞ്ഞതാണ് എന്നതാണ് അതിന് കാരണം. കാര്യങ്ങൾ വിശാലമായി കാണാനും സൂക്ഷ്മ തലത്തിൽ കാണാനും എപ്പോഴും സാധ്യമായെന്ന് വരില്ല.

    എന്നിരുന്നാലും, ഈ ഉദ്ദേശത്തിന് വേണ്ടിയാണ് ഞങ്ങൾ ഇൻഡസ്ട്രിയൽ ഓൾ റിസ്ക് ഇൻഷുറൻസ് പോളിസി ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഒരു സമഗ്രമായ പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് പാക്കേജ് പോളിസിയാണ്, അത് നിങ്ങളുടെ കമ്പനി ദിവസേനയുള്ള പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന എല്ലാ റിസ്കുകള്‍ക്കും അപകടങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നു.

    ഞങ്ങളുടെ വ്യവസായ അനുഭവത്തിന്‍റെയും വൈദഗ്ദ്യത്തിന്‍റെയും സഹായത്തോടെ, നഷ്ടം അല്ലെങ്കിൽ തകരാറിന്‍റെ സാധ്യതയിൽ നിന്ന് നിങ്ങളുടെ ബിസിനസിന്‍റെ എല്ലാ വശങ്ങളും പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ഈ സമഗ്രമായ പരിരക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്രോപ്പർട്ടി ഇൻഷുറൻസ് പരിരക്ഷ നിങ്ങളുടെ കെട്ടിടം, യന്ത്രം, ഫർണിച്ചർ, ഫിക്സ്ചറുകൾ ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾ,റീഇൻസ്റ്റേറ്റ്മെന്‍റ് മൂല്യം തുടങ്ങിയവ സംരക്ഷിക്കുന്നു. വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ഇത് നിങ്ങളുടെ സ്റ്റോക്കിനെയും പരിരക്ഷിക്കുന്നു.

    ഇൻഡസ്ട്രിയൽ ഓൾ റിസ്ക് ഇൻഷുറൻസ് പോളിസി, നിങ്ങളുടെ ബിസിനസിന് ആവശ്യമായ ഫയർ & സ്‌പെഷ്യൽ പെരിൾസ് ഇൻഷുറൻസ്, ബിസിനസ് ഇന്‍ററപ്ഷൻ ഇൻഷുറൻസ് പോലുള്ള പല ഇൻഡിവിച്വൽ ഇൻഷുറൻസ് പരിരക്ഷകളും ഉൾക്കൊള്ളുന്നു, ഇതുവഴി നിങ്ങൾ ഒരിക്കലും സാമ്പത്തിക കുഴപ്പത്തിൽ ഏർപ്പെടില്ലെന്ന് ഉറപ്പാക്കുന്നു.

മെഗാ റിസ്ക് ഇൻഷുറൻസ്

    നിങ്ങളുടേത് വലിയ കോർപ്പറേഷൻ ആണെങ്കിൽ, റിസ്കിനുള്ള സാധ്യതയും അത്രമാത്രം കൂടുതലായിരിക്കും. അത്തരം വലിയ തോതിൽ റിസ്കുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ഇൻഷുറൻസ് പോളിസി നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, ബജാജ് അലയൻസ് മെഗാ റിസ്ക് ഇൻഷുറൻസ് പോളിസി ഇതാ ഇവിടെയുണ്ട്.

    നിങ്ങളുടെ ബിസിനസ്സിന്‍റെ ലൊക്കേഷനായി ബിസിനസ് ഇന്‍ററപ്ഷൻ ഇൻഷുറൻസ്, മെഷിനറി ഇൻഷുറൻസ് പേലുള്ള നിങ്ങൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഇൻഷുറൻസ് പോളിസികൾക്ക് ഇൻഷുറൻസ് തുക രൂ. 2500 അല്ലെങ്കിൽ അതിലധികം വരികയാണെങ്കിൽ നിങ്ങൾക്ക് വേണ്ടത് മെഗാ റിസ്ക് ഇൻഷുറൻസ് ആണ്.

റിസ്ക് മാനേജ്മെന്‍റ് സർവ്വീസ്

    നിങ്ങളുടെ കമ്പനി ഏറ്റെടുക്കുന്ന എല്ലാ പ്രോജക്റ്റുകളിലും സംരംഭങ്ങളിലും ഒരു കൂട്ടം സവിശേഷ റിസ്കുകളുണ്ട്. എന്നാൽ അത് ബിസിനസിന്‍റെ ഒരു രീതി മാത്രമാണെന്നും അത് നിങ്ങളെ ഭയപ്പെടുത്തില്ലെന്നും ഞങ്ങൾക്കറിയാം. നിങ്ങളുടെ ആ സ്പിരിറ്റ് പ്രശംസനീയമാണ്!

    അത്തരം അപകടസാധ്യതകളെ ഭയപ്പെടുത്താതിരിക്കുന്നത് നല്ലതാണെങ്കിലും, അവയെ തടയുന്നതിനും നിങ്ങളുടെ ബിസിനസ്സിന്‍റെ പ്രവർത്തനങ്ങളിലും ലാഭത്തിലുമുള്ള അവരുടെ സ്വാധീനം കുറയ്ക്കുന്നതിന് തന്ത്രപരമായ നടപടികൾ കൈക്കൊള്ളുന്നതും നല്ലതാണ്.

    സാധ്യതയുള്ള റിസ്കുകൾ പ്രവചിക്കാനും തടയാനും മാത്രമല്ല തീരുമാനങ്ങൾക്ക് മുൻഗണന നൽകാനും ബജാജ് അലയൻസ് റിസ്ക് മാനേജുമെന്‍റ് സേവനങ്ങൾ നിങ്ങളെ സഹായിക്കും. ഇത് സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് സഹായിക്കുകയും നിങ്ങളുടെ ഓർഗനൈസേഷനെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യും.

കൊമേഴ്ഷ്യൽ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക