Loader
Loader

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ട്രാവൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

സമഗ്രമായ ട്രാവൽ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റിന് നിങ്ങളുടെ ഒരൊറ്റ ക്ലിക്ക് മതി

കാത്തുകാത്തിരുന്ന അവധിക്കാലം ആഘോഷിക്കാൻ നിങ്ങളുടെ കുടുംബത്തോടൊപ്പം യാത്ര പോകാൻ ആലോചിക്കുകയാണോ? വിഷമിക്കേണ്ടാ, ഞങ്ങൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നതാണ്. എന്നിരുന്നാലും, പ്രിയപ്പെട്ടവർക്ക് ഒപ്പം നിങ്ങൾ നല്ല ഹോളിഡേ മൂഡിൽ ആയിരിക്കുമ്പോൾ, നിങ്ങളുടെ യാത്രയ്ക്കും താമസത്തിനുമിടയ്ക്ക് ഉയർന്നുവന്നേക്കാവുന്ന അടിയന്തരമായ ഏതു സാഹചര്യവും കൈകാര്യം ചെയ്യാനായി നന്നായി തയ്യാറായിരിക്കാൻ മറക്കരുത്.

ട്രാവൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യുക

ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്യുക

1800-209-5858

ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക

bagichelp@bajajallianz.co.in

ഓൺലൈൻ ക്ലെയിം സമർപ്പിക്കൽ
ഓവർസീസ് ട്രാവൽ ഇൻഷുറൻസ് ക്ലെയിം ഫോം

ട്രാവൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

  • 1.

    ക്യാഷ്‌ലെസ് ട്രാവൽ ഇൻഷുറൻസ് ക്ലെയിം

  • 2.

    ക്യാഷ്‌ലെസ് ഓവർസീസ് ഹോസ്പിറ്റലൈസേഷൻ

ക്യാഷ്‌ലെസ് ട്രാവൽ ഇൻഷുറൻസ് ക്ലെയിം:

നിങ്ങൾ ഡോക്യുമെന്‍റുകൾ അയച്ചാൽ (അതിൽ‌ ഏറ്റവും കുറഞ്ഞത്), പോളിസി കവറേജ് ഉപയോഗിച്ച് ഞങ്ങൾ അവ വെരിഫൈ ചെയ്യും

കൊള്ളാം! നിങ്ങളുടെ ക്ലെയിം അംഗീകരിച്ചിരിക്കുന്നു

  • ഞങ്ങൾ 2 പ്രവൃത്തി ദിവസത്തിനുള്ളിൽ ഹെൽത്ത്കെയർ ദാതാവിന് പേമെൻറ് ലെറ്റർ ഗ്യാരണ്ടി അയയ്ക്കും.
  • ഹെൽത്ത്കെയർ ദാതാവ് നിങ്ങളെ ചികിത്സിക്കുകയും നിങ്ങളുടെ മെഡിക്കൽ ബില്ലുകൾ ഞങ്ങൾ വഹിക്കുന്നതായിരിക്കും

ഞങ്ങൾക്ക് ഒരു ചോദ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ

  • ഞങ്ങൾ നിങ്ങൾക്കും ഹെൽത്ത്കെയർ ദാതാവിനും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ചോദ്യ കത്ത് അയയ്ക്കും
  • ഞങ്ങൾക്ക് ആ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, 3 പ്രവൃത്തി ദിവസത്തിനുള്ളിൽ ഞങ്ങൾ ശുഷ്കാന്തിയോടെ പേമെൻറ് ലെറ്റർ ഗ്യാരണ്ടി റിലീസ് ചെയ്യും

ക്ഷമിക്കണം, നിങ്ങളുടെ ക്ലെയിം നിരസിച്ചെങ്കിൽ

  • ഞങ്ങൾ നിങ്ങൾക്കും ഹെൽത്ത്കെയർ ദാതാവിനും ഒരു നിരാകരണ കത്ത് അയയ്ക്കുന്നതാണ്
  • പൂർണ്ണമായും പണമടച്ചു നടത്തുന്ന ചികിത്സ പോലെതന്നെ ദാതാവ് ചികിത്സ തുടരും
  • എന്നിരുന്നാലും, പിന്നീട് ഒരു തീയതിയിൽ റീഇംബേഴ്സ്മെന്‍റിനായി നിങ്ങൾക്ക് ഒരു ക്ലെയിം ഫയൽ ചെയ്യാം
ട്രാവൽ ഇൻഷുറൻസ് റീഇംബേഴ്സ്മെന്‍റ് ക്ലെയിം:
  • ഹോസ്പിറ്റലൈസേഷനുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്‍റുകളും ശേഖരിച്ച് അവയുടെ ഒറിജിനൽ BAGIC HAT ന് സമർപ്പിക്കുക
  • ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളുടെയും പതിവ് വെരിഫിക്കേഷൻ ഞങ്ങൾ നടത്തും

ഞങ്ങൾക്ക് കുറച്ച് കൂടി വിവരങ്ങൾ ആവശ്യമുണ്ട്

  • അത്തരത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ നൽകുന്നതിന് നിങ്ങൾക്ക് മതിയായ സമയം ലഭിക്കുന്നതിന് ഞങ്ങൾ നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ്.
  • ആവശ്യമായ ഡോക്യുമെന്‍റുകൾ ലഭിക്കുകയും കൂടുതലായ പരിശോധന നടത്തുകയും ചെയ്തു കഴിഞ്ഞാൽ, ഞങ്ങൾ ജനറൽ ഇൻഷുറൻസ് ക്ലെയിമുകളുടെ സെറ്റിൽമെന്‍റ് പ്രോസസ് ആരംഭിക്കുമെന്നും 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ഒരു ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ NEFT വഴി പേമെൻറ് റിലീസ് ചെയ്യുമെന്നും നിങ്ങൾക്ക് ഉറപ്പിക്കാം.
  • ശേഷിക്കുന്ന രേഖകൾ നൽകാൻ എന്നിട്ടും നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, അറിയിപ്പ് നൽകിയ തീയതി മുതൽ ഓരോ 15 ദിവസം കൂടുമ്പോഴും ഞങ്ങൾ നിങ്ങൾക്ക് മൂന്ന് റിമൈൻഡറുകൾ അയയ്ക്കുന്നതാണ്.
  • എന്നിരുന്നാലും, അറിയിപ്പ് നൽകിയ ദിവസം മുതൽ (45 ദിവസം) 3 റിമൈൻഡറുകൾ നൽകിയിട്ടും ശേഷിച്ച ഡോക്യുമെൻ്റുകൾ ഹാജരാക്കാൻ നിങ്ങൾ പരാജയപ്പെട്ടാൽ, ക്ലെയിം ക്ലോസ് ചെയ്യാനും അത് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കത്ത് അയയ്ക്കാനും ഞങ്ങൾ നിർബന്ധിതരായിത്തീരും.

കൊള്ളാം! നിങ്ങളുടെ ക്ലെയിം അംഗീകരിച്ചിരിക്കുന്നു

  • ഞങ്ങൾ ഡോക്യുമെന്‍റുകളുടെ ആധികാരികതയുടെ പതിവ് വെരിഫിക്കേഷൻ ആരംഭിക്കുകയും പോളിസിയുടെ പരിധിക്കുള്ളിൽ അനുവദനീയമാണെന്ന് കണ്ടെത്തിയാൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ഒരു ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ NEFT വഴി ഞങ്ങൾ പേമെൻറ് റിലീസ് ചെയ്യുകയും ചെയ്യും

എന്നിരുന്നാലും, നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിം, പോളിസിയുടെ പരിധിക്കുള്ളിൽ വരില്ലെങ്കിൽ ഞങ്ങൾ ക്ലെയിം നിരസിക്കുകയും അത് സൂചിപ്പിക്കുന്ന ഒരു കത്ത് നിങ്ങൾക്ക് അയയ്ക്കുകയും ചെയ്യും.

ക്യാഷ്‌ലെസ് ഓവർസീസ് ഹോസ്പിറ്റലൈസേഷൻ:

ബജാജ് അലയൻസിൽ, സമയത്തിന്‍റെ മൂല്യം ഞങ്ങൾ മനസ്സിലാക്കുന്നു, പ്രത്യേകിച്ച് ഒരു മെഡിക്കൽ എമർജൻസി സംഭവിക്കുന്ന സാഹചര്യത്തിൽ. അടിയന്തിര ചികിത്സ/പുനരധിവാസം എന്നിവയ്ക്കായി നിങ്ങൾക്ക് സമീപത്തുള്ള ഏതെങ്കിലും ഹെൽത്ത്കെയർ ദാതാക്കളെ സന്ദർശിക്കാം. ബില്ലുകൾ 500 USD യിലും കവിഞ്ഞാൽ, നിങ്ങൾക്ക് ഞങ്ങളുടെ ക്യാഷ്‌ലെസ് സൗകര്യത്തിനായി അപേക്ഷിക്കാം. എന്നിരുന്നാലും, ബിൽ അതിനേക്കാൾ കുറവാണെങ്കിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും പ്രയാസ രഹിതമായ റീഇംബേഴ്സ്മെന്‍റ് ക്ലെയിം ഫയൽ ചെയ്യാം.

നിങ്ങളുടെ സഹപ്രവർത്തകൻ/സഹയാത്രികൻ ആകെക്കൂടി ചെയ്യേണ്ടത് ഇനിപ്പറയുന്ന ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ ക്ലെയിം സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അറിയിക്കുക എന്നതാണ്:

  • ഇമെയിൽ: travel@bajajallianz.co.in
  • ഇവിടെ ക്ലിക്ക് ചെയ്ത് ഓരോ രാജ്യത്തിനും പ്രത്യേകമായുള്ള ടോൾ ഫ്രീ നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുക. (നിങ്ങളുടെ ട്രാവൽ കിറ്റിലും പരാമർശിച്ചിരിക്കും)
  • +91-20-30305858 ൽ ഞങ്ങളെ വിളിക്കുക (ചാർജ് ഈടാക്കുന്നതാണ്)
  • എല്ലാ ഹോസ്പിറ്റലൈസേഷൻ വിശദാംശങ്ങളും +91 20 30512207 ൽ ഫാക്സ് ചെയ്യുക
നെറ്റ്‌വർക്ക് ആശുപത്രികളുടെ പട്ടിക

ഞങ്ങൾക്ക് ക്ലെയിം അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, ബാക്കിയുള്ള നടപടിക്രമങ്ങളിലൂടെ ഞങ്ങൾ നിങ്ങളെ നയിക്കുന്നതാണ്.

ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ആശുപത്രികൾ ഏതാണെന്ന് അറിയാൻ ആഗ്രഹമുണ്ടോ? travel@bajajallianz.co.in ൽ ഒരു മെയിൽ അയയ്ക്കുകയോ ഓരോ രാജ്യത്തിനും പ്രത്യേകമായുള്ള ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ ചെയ്താൽ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുടെ ലിസ്റ്റ് ഞങ്ങൾ നിങ്ങൾക്കു നൽകുന്നതാണ്.

ക്ലെയിം ഫോം:

നിങ്ങളുടെ ക്ലെയിമിന്‍റെ രീതിയെ അടിസ്ഥാനമാക്കി താഴെയുള്ള ആവശ്യമായ ക്ലെയിം ഫോം പൂരിപ്പിക്കുക.

  • ക്ലെയിം ഫോം
  • മെഡിക്കൽ വിവരങ്ങളുമായി ബന്ധപ്പെട്ടവ
  • ചികിത്സിക്കുന്ന ഡോക്ടറുടെ സ്റ്റേറ്റ്മെന്‍റ് (APS)
  • ക്ലെയിം ഫോം
LET’S SIMPLIFY

ഞങ്ങൾ ലളിതമാക്കാം

എന്താണ് കവർ നോട്ട്?

പോളിസി നൽകുന്നതിന് മുമ്പ് നിങ്ങളുടെ ഇൻഷുറർ നിങ്ങൾക്ക് നൽകുന്ന ഒരു താൽക്കാലിക ഇൻഷുറൻസ് സർട്ടിഫിക്കറ്റാണ് ഇത്. ഇത് നിങ്ങൾ പ്രോപ്പോസൽ ഫോം കൃത്യമായി പൂരിപ്പിച്ച്, ഒപ്പിട്ട്, മുഴുവനായി പ്രീമിയം അടച്ചതിന് ശേഷം ആണ്.

ഇതിന് 60 ദിവസത്തെ (ഇത് ഇഷ്യൂ ചെയ്ത തീയതി മുതൽ) സാധുതയുണ്ട്, കവർ നോട്ട് കാലഹരണപ്പെടുന്നതിന് മുമ്പ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇൻഷുറൻസ് കമ്പനിയോട് ഇത് ആവശ്യപ്പെടുന്നു.

പോളിസിക്കുള്ളിൽ ചില മാറ്റങ്ങൾ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നെങ്കിലോ?

നിങ്ങൾ ഇവിടെ അന്വേഷിക്കുന്ന പദം എൻഡോഴ്സ്മെന്‍റ് ആണ്, നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിലെ മാറ്റങ്ങൾ സംബന്ധിച്ച രേഖാമൂലമുള്ള ഒരു കരാറാണ് ഇത്. ആഡ്-ഓണുകൾ അവതരിപ്പിക്കുന്നതിനും കൂടുതൽ വിപുലമായ കവറേജ് നൽകുന്നതിനും അല്ലെങ്കിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും പോളിസി നൽകുന്ന സമയത്ത് എൻഡോഴ്സ്മെന്‍റ് നടത്താൻ കഴിയും.

നോ ക്ലെയിം ബോണസ് എന്നാല്‍ എന്താണ്?

നിങ്ങളുടെ പോളിസിയുടെ കാലയളവിൽ ഒരിക്കൽ പോലും ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ നോ ക്ലെയിം ബോണസിന് (എൻസിബി) നിങ്ങൾക്ക് അർഹതയുണ്ടായിരിക്കും. നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം കുറയ്ക്കുന്ന ഇത് നിങ്ങൾ നല്ല ഒരു ഡ്രൈവർ ആയിരിക്കുന്നതിനുള്ള ഉപഹാരമാണ്.

അതേ ക്ലാസിലുള്ള പുതിയ വാഹനത്തിലേക്ക് എൻസിബി ട്രാൻസ്ഫർ ചെയ്യാവുന്നതാണ്, നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസി കാലഹരണപ്പെടുന്നതു മുതൽ 90 ദിവസത്തേക്ക് ഇതിന് സാധുതയുണ്ടായിരിക്കും. എന്നിരുന്നാലും, പുതിയ മെഷീൻ കൂടുതൽ ചെലവേറിയതാണെങ്കിൽ, ഉയർന്ന ഇൻഷുറൻസ് പ്രീമിയത്തിന് പുറമെ നിങ്ങളിൽ നിന്ന് അധിക അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഈടാക്കിയേക്കാം.

എന്‍റെ പോളിസി കാലഹരണപ്പെടുമ്പോൾ എന്ത് ചെയ്യണം?

നിങ്ങളുടെ സ്പീഡ് ഡയലിൽ ബജാജ് അലയൻസിനെ ഉൾപ്പെടുത്തി നിങ്ങളുടെ പോളിസി കാലഹരണപ്പെട്ടാൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 ൽ വിളിക്കുക. നിങ്ങൾക്ക് പ്രയാസ രഹിതമായ ഇൻഷുറൻസ് അനുഭവം നൽകുന്നതിന് ഞങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു!

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക