റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ശക്തമായ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഒരു പ്രിവിലേജ് അല്ല, നിർബന്ധമായും വേണ്ടതാണ്. ജീവിതം പ്രവചനാതീതമാണ്, നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. എന്നാല്‍, ഭാവിയിലെ ആകസ്മിതകള്‍ക്ക് നമ്മള്‍ സജ്ജമായിരിക്കണം, നിർഭാഗ്യകരമായ സംഭവങ്ങൾ മൂലമുള്ള സാമ്പത്തിക ഭാരത്തിൽ നിന്ന് സ്വയം സുരക്ഷിതരാകണം. അതിനാൽ, ദുരന്തമോ അപകടമോ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് നിങ്ങളെയും പ്രിയപ്പെട്ടവരെയും പരിരക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പോളിസി എടുക്കുന്നതാണ് വിവേകം.
ബജാജ് അലയൻസ് പ്രീമിയം പേഴ്സണൽ ഗാർഡ് ഒരു പേഴ്സണൽ ആക്സിഡന്‍റ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ്, അത് അപകടങ്ങളിൽ സമഗ്രമായ പരിരക്ഷ നൽകുകയും പ്രതിസന്ധിയിൽ നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രീമിയം പേഴ്സണൽ ഗാർഡ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഒരു അപകടം മൂലം ഉണ്ടാകുന്ന ശാരീരിക പരിക്ക് അല്ലെങ്കിൽ മരണത്തിന് പരിരക്ഷ നൽകുകയും രൂ. 10 ലക്ഷം മുതൽ രൂ. 25 ലക്ഷം വരെയുള്ള ഉയർന്ന ഇൻഷുറൻസ് തുക ഓപ്ഷനും ഓഫർ ചെയ്യുന്നു.
വിവിധ പ്രതികൂല അവസ്ഥകളിൽ നിന്ന് ഇത് ലഭ്യമാക്കുന്ന പരിരക്ഷ കാരണം ഈ പ്ലാൻ നിങ്ങൾക്ക് സമ്മർദ്ദരഹിതവും മനസ്സമാധാനവും നൽകുന്നു. ഒരു ആപത്തിന് ശേഷവും ഇത് നിങ്ങളുടെ ജീവിതം എങ്ങനെ ലളിതമാക്കും എന്നത് ഇതാ:
വിപുലമായ പരിരക്ഷ
പെർമനന്‍റ് ടോട്ടൽ ഡിസെബിലിറ്റി (പിടിഡി): അപകടം മൂലം ഉണ്ടായ പിടിഡി സാഹചര്യത്തിൽ, ഇൻഷ്വേർഡ് തുകയുടെ 200% പേഔട്ടിന് നിങ്ങൾക്ക് യോഗ്യതയുണ്ടായിരിക്കും.
പെർമനന്‍റ് പാർഷ്യൽ ഡിസെബിലിറ്റി (പിപിഡി): ഒരു അപകടം മൂലം പിപിഡി സംഭവിച്ചാൽ, അടയ്‌ക്കേണ്ട ഇൻഷ്വേർഡ് തുക താഴെ കാണിച്ചിരിക്കുന്ന പ്രകാരമാണ്:
തോൾ സന്ധി |
70% |
കൈമുട്ടിന്‍റെ സന്ധിക്ക് മീതെ |
65% |
കൈമുട്ട് സന്ധിക്ക് താഴെ |
60% |
കൈത്തണ്ട |
55% |
ഒരു തള്ളവിരൽ |
20% |
ഒരു ചൂണ്ടു വിരൽ |
10% |
മറ്റേതെങ്കിലും വിരൽ |
5% |
തുടയ്ക്ക് മുകളിൽ |
70% |
തുടയുടെ മധ്യഭാഗം വരെ |
60% |
കാൽമുട്ടിന് താഴെ |
50% |
കാൽമുട്ട് വരെ |
45% |
കണങ്കാൽ |
40% |
കാൽ പെരുവിരൽ |
5% |
മറ്റേതെങ്കിലും പെരുവിരൽ |
2% |
ഒരു കണ്ണ് |
50% |
ഒരു ചെവിയുടെ കേൾവിശക്തി |
30% |
രണ്ട് ചെവികളുടെയും കേൾവിശക്തി |
75% |
ഘ്രാണശക്തി |
10% |
രുചി തിരിച്ചറിയൽ |
5% |
ടെമ്പററി ടോട്ടൽ ഡിസെബിലിറ്റി (ടിടിഡി): അപകടം മൂലമുള്ള ശാരീരിക പരിക്ക് കാരണം ടിടിഡി സംഭവിച്ചാൽ, നിങ്ങൾ തിരഞ്ഞെടുത്ത പ്ലാൻ പ്രകാരം പ്രതിവാരം ആനുകൂല്യം നൽകുന്നതാണ്. ടിടിഡി ആനുകൂല്യത്തിന് കീഴിലുള്ള ക്ലെയിം പേമെന്‍റ് നിങ്ങളുടെ ജീവിതപങ്കാളിക്ക് 50% ആയി നിയന്ത്രിച്ചിരിക്കുന്നു.
അപകട മരണ പരിരക്ഷ അപകടം മൂലം മരണം സംഭവിച്ചാൽ ഇൻഷ്വേർഡ് തുകയുടെ 100% നോമിനിക്ക് നൽകുന്നതാണ്.
കുടുംബത്തിനുള്ള പരിരക്ഷ
അപകട പരിക്ക് അല്ലെങ്കിൽ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ ഈ പോളിസി നിങ്ങളെയും നിങ്ങളുടെ ജീവിതപങ്കാളിയെയും കുട്ടികളെയും പരിരക്ഷിക്കുന്നു.
സമഗ്രമായ അപകട പരിരക്ഷ
അപകടം മൂലം സംഭവിക്കുന്ന ശാരീരിക പരിക്ക്, വൈകല്യം അല്ലെങ്കിൽ മരണം എന്നിവയിൽ നിന്ന് ഈ പ്ലാൻ നിങ്ങളെ പരിരക്ഷിക്കുന്നു.
ഹോസ്പിറ്റൽ കൺഫൈന്‍മെൻറ് അലവൻസ്
നിങ്ങൾ ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ പരമാവധി 30 ദിവസത്തേക്ക് പ്രതിദിനം രൂ. 1,000 മുതൽ രൂ. 2,500 വരെ ആനുകൂല്യം ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം
മരണം അല്ലെങ്കിൽ പിടിഡി എന്നീ സാഹചര്യങ്ങളിൽ, നിങ്ങളുടെ പരമാവധി 2 ആശ്രിതരായ കുട്ടികളുടെ (നിങ്ങളുടെ അപകട ദിവസം 19 വയസ്സിനു താഴെ പ്രായമുള്ള) വിദ്യാഭ്യാസത്തിനായി രൂ. 5,000 (ഒരു കുട്ടിക്ക്) ലഭിക്കും.
ക്യുമുലേറ്റീവ് ബോണസ്
ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% വരെ ക്ലെയിം രഹിത വർഷത്തേക്ക് നിങ്ങളുടെ ഇൻഡംനിറ്റി പരിധി വരെ 10% സഞ്ചിത ബോണസ് ലഭ്യമാക്കുക.
വർദ്ധിപ്പിച്ച ഇൻഷ്വേർഡ് തുക
നിങ്ങളുടെ പോളിസി പുതുക്കുമ്പോൾ ഇൻഷ്വേർഡ് തുക നിങ്ങൾക്ക് പരിഷ്ക്കരിക്കാം.
അപകടം മൂലമുള്ള പരിക്ക് അല്ലെങ്കിൽ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, ഒരു സെറ്റിൽമെന്‍റിനുള്ള ക്ലെയിം റീഇംബേഴ്സ്‍മെന്‍റ് പ്രോസസിലൂടെ നടത്താവുന്നതാണ്. പ്രോസസ് വേളയിൽ, പൂർണ്ണമായ ട്രീറ്റ്‌മെന്‍റിന്‍റെ പ്രാരംഭ ചെലവ് നിങ്ങൾ വഹിക്കേണ്ടതാണ്. നിങ്ങൾ ആവശ്യമായ എല്ലാ പേപ്പർവർക്കും ഡോക്യുമെന്‍റുകളും സമർപ്പിക്കുമ്പോൾ ഞങ്ങൾ ഈ തുക തിരികെ നൽകുന്നതാണ്.
നിങ്ങൾ ക്ലെയിം ചെയ്ത പരിരക്ഷക്ക് അനുസരിച്ച് ആവശ്യമായ ഡോക്യുമെന്‍റുകൾ ഇവയാണ്:
എ) മരണം:
ബി) പിടിഡി, പിപിഡി, ടിടിഡി:
സി) കുട്ടികളുടെ വിദ്യാഭ്യാസ ബോണസ്:
ഡി) ഹോസ്പിറ്റൽ കൺഫൈൻമെന്‍റ് അലവൻസ്:
അപകട പരിക്കുകളിൽ നിന്ന് വിപുലമായ കവറേജ് നൽകി പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നു. ഇതിന്‍റെ ആനുകൂല്യങ്ങള്‍ അപകട മരണം, വൈകല്യം, പരിക്ക് എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു.
പ്രോപ്പോസറുടെയും അവരുടെ ജീവിതപങ്കാളിയുടെയും പ്രായം 18 വയസ്സിനും 65 വയസ്സിനും ഇടയിലാണ്. കുട്ടികൾക്കുള്ള പ്രവേശന പ്രായം 5 വയസ്സിനും 21 വയസ്സിനും ഇടയിലാണ്.
ഹെൽത്ത് അണ്ടർറൈറ്റിംഗ്, ക്ലെയിം സെറ്റിൽമെന്‍റ് ഉത്തരവാദിത്തമുള്ള ഡോക്ടർമാരും പാരാമെഡിക്കുകളും ഉൾക്കൊള്ളുന്നതാണ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം (എച്ച്എടി). ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉടമകൾക്കും ഉള്ള ഏക ജാലക സഹായമാണ് ഇത്. ഈ ഇൻ-ഹൗസ് ടീം ഹെൽത്ത് ഇൻഷുറൻസ് കസ്റ്റമേർസിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. സിംഗിൾ പോയിന്‍റ് ഓഫ് കോണ്ടാക്ട് എന്ന നിലയിൽ, അവർ വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ് ഉറപ്പുവരുത്തുന്നു. കസ്റ്റമർ അന്വേഷണങ്ങളുടെ വേഗത്തിലുള്ള പരിഹാരത്തിനും എച്ച്എടി കാര്യക്ഷമമാണ്.
പോളിസി കവറേജ്, നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, ആദ്യ വർഷത്തെ പോളിസി ഡോക്യുമെന്‍റുകൾ ലഭിച്ച്, ഒരു ക്ലെയിം ഇല്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പോളിസി റദ്ദാക്കാം. പോളിസി പുതുക്കലിന് ഫ്രീ ലുക്ക് പിരീഡ് ബാധകമല്ല എന്നത് ദയവായി ശ്രദ്ധിക്കുക.
ഞങ്ങളുടെ പ്രീമിയം പേഴ്സണൽ ഗാർഡ് മിതമായ പ്രീമിയം നിരക്കുകൾക്കൊപ്പം അപകട പരിക്കുകളിൽ നിന്ന് സമഗ്രമായ കവറേജ് നൽകുന്നു, അവ താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്നു:
പ്ലാൻ |
|
'എ' |
'ബി' |
'സി' |
'ഡി' |
എസ്ഐ (രൂ.) |
|
10 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
15 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
20 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
25 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
ബേസ് പ്ലാൻ |
മരണം |
100% |
100% |
100% |
100% |
PTD1 |
200% |
200% |
200% |
200% |
|
PPD2 |
ടേബിൾ പ്രകാരം |
||||
TTD3(രൂ./പ്രതിവാരം) |
5,000/100 |
5,000/100 |
7,500/100 |
10,000/100 |
|
ആഡ് ഓൺ |
ആക്‌സിഡെന്‍റൽ ഹോസ്പിറ്റലൈസേഷൻ ആനുകൂല്യം (രൂ.) |
2,00,000 |
3,00,000 |
4,00,000 |
5,00,000 |
ആശുപത്രിവാസം |
1,000 |
1,500 |
2,000 |
2,500 |
|
പ്രീമിയം |
ബേസ് പ്ലാൻ* |
1,300 |
2,100 |
2,875 |
3,650 |
ആഡ് ഓൺ* |
475 |
710 |
950 |
1,200 |
|
അഡീഷണൽl അംഗം 'എ' |
ജീവിതപങ്കാളി |
സെൽഫ് പ്ലാനിന്‍റെ 50% ആനുകൂല്യങ്ങൾ |
|||
ബേസ് പ്ലാൻ* |
650 |
1,050 |
1,438 |
1,825 |
|
ആഡ് ഓൺ* |
238 |
355 |
475 |
600 |
|
അഡീഷണൽl അംഗം 'ബി' |
ഓരോ കുട്ടിയും |
സെൽഫ് പ്ലാനിന്‍റെ 25% ആനുകൂല്യങ്ങൾ |
|||
ബേസ് പ്ലാൻ* |
325 |
525 |
719 |
913 |
|
ആഡ് ഓൺ* |
119 |
178 |
238 |
300 |
നിങ്ങൾക്ക് ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിലേക്ക് വിളിക്കാം അല്ലെങ്കിൽ ഞങ്ങളുടെ ഏജന്‍റുമാരെ നേരിട്ട് ബന്ധപ്പെടാം. ഞങ്ങളുടെ യൂസർ-ഫ്രണ്ട്‌ലി പ്രോസസിലൂടെ നിങ്ങളെ ഘട്ടം ഘട്ടമായി കൊണ്ടുപോകുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിന് നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് www.bajajallianz.co.in സന്ദർശിക്കാം.
നിങ്ങൾ വേഗത്തിലുള്ളതും തടസ്സരഹിതവുമായ പർച്ചേസ് ആഗ്രഹിക്കുന്നുവെങ്കിൽ, ഓൺലൈനിൽ വാങ്ങുന്നതാണ് ഏറ്റവും മികച്ച മാർഗ്ഗം. പ്രീമിയം പേഴ്സണൽ ഗാർഡ് പോളിസി എളുപ്പത്തിലും കാര്യക്ഷമമായും വാങ്ങാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെ ഉണ്ട്. ഞങ്ങളുടെ ഒന്നിലധികം പേമെന്‍റ് ഓപ്ഷനുകൾ നിങ്ങളുടെ പേമെന്‍റിനെ കൂടുതൽ എളുപ്പമാക്കും. നിങ്ങളുടെ പോളിസി ഓൺലൈനിൽ നൽകിയിരിക്കുന്നു, ഇത് നിങ്ങൾക്ക് ഹാർഡ് കോപ്പി കൊണ്ടുനടക്കുന്നതിന്‍റെ കഷ്ടപ്പാട് ഒഴിവാക്കുന്നു. ഈ ഘടകങ്ങളും മുൻകൈ എടുത്തു പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ടും പ്രീമിയം പേഴ്സണല്‍ ഗാര്‍ഡ് പോളിസി ഓൺലൈനിൽ വാങ്ങുന്നതിനെ നല്ലൊരു മാർഗ്ഗമാക്കി മാറ്റുന്നു.
നിങ്ങൾക്ക് ഞങ്ങളുടെ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുകയും താഴെപ്പറയുന്ന രീതികൾ ഉപയോഗിച്ച് പണമടയ്ക്കുകയും ചെയ്യാം:
· ഞങ്ങളുടെ ബ്രാഞ്ചിൽ ചെക്ക് അല്ലെങ്കിൽ ക്യാഷ് പേമെന്‍റ്.
· ഇസിഎസ്
· ഓൺലൈൻ പേമെന്‍റ് – ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്.
എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...
ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ
ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...
ഇന്ന് തന്നെ പ്രീമിയം പേഴ്സണൽ ഗാർഡിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പരിരക്ഷ നേടുക.
10 ലക്ഷം മുതൽ 25 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുക.
രൂ. 10 ലക്ഷം മുതൽ രൂ. 25 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുക ഓപ്ഷൻ.
ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ് നൽകുന്നു. ഞങ്ങൾ ക്യാഷ്‌ലെസും ഓഫർ ചെയ്യുന്നു... കൂടുതൽ വായിക്കുക
തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്
ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ് നൽകുന്നു. ഇന്ത്യയിൽ ഉടനീളമുള്ള 18,400+ നെറ്റ്‌വർക്ക് ആശുപത്രികളിൽ ഞങ്ങൾ ക്യാഷ്‌ലെസ് സൗകര്യം ഓഫർ ചെയ്യുന്നു. ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ ചികിത്സയുടെ കാര്യത്തിൽ ഇത് വളരെ പ്രയോജനകരമാണ്, ഞങ്ങൾ നേരിട്ട് ബില്ലുകൾ നെറ്റ്‌വർക്ക് ഹോസ്പിറ്റലിലേക്ക് അടയ്ക്കുന്നതാണ്, ഒപ്പം നിങ്ങളുടെ രോഗം ഭേദമാകുന്നതിലും തിരികെ വരുന്നതിലും നിങ്ങൾക്ക് ശ്രദ്ധ നൽകാം.
നിങ്ങൾക്ക് ആജീവനാന്ത കാലത്തേക്ക് നിങ്ങളുടെ പ്രീമിയം പേഴ്സണൽ ഗാർഡ് പോളിസി പുതുക്കാൻ കഴിയും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
രമ അനിൽ മാറ്റേ
നിങ്ങളുടെ വെബ്സൈറ്റിലെ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കൽ ശ്രേഷ്ഠവും യൂസർ-ഫ്രണ്ട്‌ലിയും സുഗമവുമാണ്.
സുരേഷ് കഡു
ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് വളരെയധികം പിന്തുണ നൽകി, ഞാൻ അത് ശരിക്കും വിലമതിക്കുന്നു. അഭിനന്ദനങ്ങൾ.
അജയ് ബിന്ദ്ര
ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് പോളിസിയുടെ നേട്ടങ്ങൾ വളരെ നന്നായി വിശദീകരിച്ചുതന്നു. നന്നായി സംസാരിക്കാൻ അറിയുന്ന സ്ത്രീയായിരുന്നു, എല്ലാം നന്നായി വിശദീകരിച്ചുതന്നു.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
എഴുതിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 16th മെയ് 2022
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ