Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ)

Pradhan Mantri Suraksha Bima Yojana (PMSBY) Policy

നിങ്ങൾക്ക് ലഭിക്കുന്നത് ഇതാ

ഓരോ ഇന്ത്യക്കാരനുമുള്ള ഇൻഷുറൻസ് കാലത്തിന്‍റെ ആഹ്വാനമാണ്! പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന കൊണ്ട്, നിങ്ങൾക്ക് ഇപ്പോൾ സ്വയം 'ഇൻഷ്വേര്‍ഡ്' എന്ന് അഭിമാനത്തോടെ വിളിക്കാം! ഗണ്യമായ കവറേജ് നൽകുന്ന സമഗ്രവും താങ്ങാവുന്നതുമായ ഇൻഷുറൻസ് - അപകട മരണം അല്ലെങ്കിൽ വൈകല്യം ഉണ്ടായാല്‍ സാധാരണക്കാരന്‍റെ സംരക്ഷണ കവചമാണ് ഇത്. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നോ? തുടർന്ന് വായിക്കുക.

ആദ്യം, ഈ അഭിമാനരമായ, ദേശവ്യാപകമായ ഈ ഇൻഷുറൻസ് പ്ലാനിന്‍റെ പിന്നിലെ സാഹചര്യങ്ങൾ നോക്കാം. ഇന്ത്യയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലിന്‍റെ നേട്ടങ്ങള്‍ സമൂഹത്തിന്‍റെ താഴെത്തട്ടിലേക്ക് എത്തിക്കാൻ 2015 ല്‍ ആരംഭിച്ച, പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന (പിഎംഎസ്‍ബിവൈ) പ്രതിമാസം രൂ. 1 എന്ന കുറഞ്ഞ ചെലവിൽ ആക്സിഡന്‍റൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഒരു വിശാല കാഴ്ചപ്പാടിൽ നോക്കിയാല്‍, മതിയായ ഇൻഷുറൻസ് വഴി ഗ്രാമീണ, അർദ്ധ-ഗ്രാമീണ സമൂഹങ്ങള്‍ക്ക് തുല്യമായ വളർച്ചാ അവസരങ്ങൾ നൽകുന്നതിന് സാമ്പത്തിക വിഭവങ്ങൾ സമാഹരിക്കുന്നതിനാണ് ഈ പ്ലാൻ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അത് ഉപഭോക്താക്കൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു, എന്നാണോ? ഇൻഷുറൻസിന്‍റെ അടിസ്ഥാന തത്വം ശക്തിപ്പെടുത്തിക്കൊണ്ട്, അതായത് അനവധി ഘടകങ്ങളിലേക്ക് റിസ്ക്ക് വിന്യസിച്ചുകൊണ്ട്, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രതിവര്‍ഷം രൂ. 12/- എന്ന നാമമാത്രമായ നിരക്കിൽ മരണ-വൈകല്യ കവറേജ് നൽകുന്നു. പ്രത്യേകിച്ചും, അപകടം സംഭവിച്ചാല്‍ അതിലെ ഇരകള്‍ക്ക് തക്ക സമയത്ത് മിതനിരക്കിലുള്ള മെഡിക്കല്‍ പരിചരണം ലഭിക്കാറില്ലാത്ത, സീസണ്‍ അനുസരിച്ച് മാത്രം തൊഴില്‍ ചെയ്യുന്ന ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഇത്. പ്രധാന്‍ മന്ത്രി സുരക്ഷ ബീമ യോജന 18 നും 70 നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും എടുക്കാം.

വിളനാശം പോലെ തന്നെ, ഒരു അപകടവും വരുമാനം നേടാനുള്ള നിങ്ങളുടെ ശേഷി പരിമിതപ്പെടുത്താം. ഇത് നിങ്ങളുടെ കുടുംബത്തിന്‍റെ ഭാഗധേയത്തില്‍ ഉണ്ടാക്കുന്ന അനന്തരഫലം വരും തലമുറകള്‍ക്കും കുമിഞ്ഞുകൂടുന്ന കടവും സാമ്പത്തിക അനിശ്ചിതത്വവും വരുത്തിവെക്കും. പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന ഉള്ളതുകൊണ്ട്, ഒരു അപകടം ഉണ്ടായാല്‍, മെഡിക്കല്‍ ചെലവുകളുമായി ബന്ധപ്പെട്ട് കടബാധ്യത ഉണ്ടാകുന്നത് തടയാന്‍, മിതമായ നിരക്കില്‍ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് കരുതല്‍ ഉണ്ടെന്ന് ഉറപ്പാക്കാം.

പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന റിസ്കിലേക്കുള്ള എക്സ്പോഷർ കുറയ്ക്കുക, സാമ്പത്തിക പ്രതിസന്ധി നൽകുക, ആരോഗ്യസംരക്ഷണ, പുനരധിവാസ ചെലവുകളുടെ കാര്യത്തിൽ നഗര-ഗ്രാമീണ വിഭജനം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ സാമൂഹിക പ്രസ്ഥാനത്തിന്‍റെ ഭാഗമാണ്.

Scroll

പേമെന്‍റ് മോഡ്

പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന ഇന്ത്യാ ഗവൺമെന്‍റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പങ്കെടുക്കുന്ന ബാങ്കുകളുമായി പങ്കാളിത്തത്തിൽ ഒരു ജനറൽ ഇൻഷുറൻസ് കമ്പനി നടത്തുന്നതാണ്. നിങ്ങളുടെ ലോക്കൽ ബാങ്ക് ബ്രാഞ്ചുമായി പങ്കാളിത്തത്തിൽ, പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയ്ക്ക് കീഴിൽ ബജാജ് അലയൻസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയ്ക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ, ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. കാരണം, യോജനയ്ക്ക് കീഴിൽ നിങ്ങൾ അടയ്ക്കുന്ന പ്രീമിയം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഓട്ടോ ഡെബിറ്റ് ചെയ്യുന്നതാണ്.

കവറേജ് അവസാനിപ്പിക്കൽ

18 നും 70 നും ഇടയിൽ പ്രായമുള്ള ഏത് ഇന്ത്യൻ പൗരനും പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയിൽ എൻറോൾ ചെയ്യാം. നിങ്ങൾ അവിവാഹിതന്‍ ആയാലും, പോറ്റാന്‍ കുടുംബം ഉള്ളതായാലും അല്ലെങ്കിൽ കോർപ്പറേറ്റ് ഓഫീസിലെ ദിവസ വേതനം നേടുന്ന ഒരു ജീവനക്കാരനോ ആയാലും, പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന എല്ലാവരെയും അതിലേക്ക് സ്വാഗതം ചെയ്യുന്നു. ലഭിക്കുന്ന നേട്ടങ്ങള്‍ നോക്കുമ്പോള്‍ ഈ ഇൻഷുറൻസ് വാങ്ങുന്നതിന് ഒന്നുകൂടി ആലോചിക്കേണ്ടതില്ല! എന്നാല്‍, ഈ പ്ലാനിന് കീഴിൽ മുഴുവൻ നേട്ടങ്ങളും ലഭിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട ചില വ്യവസ്ഥകളുണ്ട്:

 

  • ✓ നിങ്ങൾക്ക് 70 വയസ്സ് പ്രായം ആയാല്‍, പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനക്ക് കീഴിലുള്ള പരിരക്ഷ അവസാനിക്കും

  • ✓നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്താൽ അല്ലെങ്കിൽ പോളിസി നിലനിർത്താന്‍ മതിയായ ബാങ്ക് ബാലൻസ് ഇല്ലെങ്കിൽ

  • ✓ നിങ്ങൾ പ്രീമിയം അടയ്ക്കുന്ന അക്കൗണ്ടുകളുടെ എണ്ണം കൊണ്ടല്ല പോളിസി കവറേജ് നിർണ്ണയിക്കുക. ഒരു വ്യക്തിക്ക് ഒരു പോളിസിക്ക് മാത്രമാണ് യോഗ്യത

നിബന്ധനകളും വ്യവസ്ഥകളും

ഈ പോളിസിയുടെ നേട്ടങ്ങൾ തുടര്‍ന്നും ആസ്വദിക്കുന്നതിന്, ഇതിന്‍റെ ചട്ടങ്ങള്‍ അറിയാൻ വായിക്കുക:

  • ✓ ഒരു വ്യക്തി, ഒരു പോളിസി

  • ✓ പോളിസി എടുക്കുന്ന തീയതി ഏതായാലും, പ്രീമിയം തുക വ്യത്യാസപ്പെടില്ല

  • ✓ 70 വയസ്സ് വരെ പരിരക്ഷ നൽകുന്നു

  • ✓ പോളിസി നൽകേണ്ട ബാങ്കുമായി നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്

  • ✓ ഓട്ടോ റിന്യുവൽ ആക്ടിവേറ്റ് ചെയ്യാൻ, നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് അയച്ച എസ്എംഎസ് സ്ഥിരീകരണം ആവശ്യമാണ്.

  • ✓ ഇൻഷുറൻസ് പങ്കാളി എന്ന നിലയിൽ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ബജാജ് അലയൻസിന് നല്‍കാം

  • ✓ ഇൻഷുറൻസ് ഉത്തമ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഞങ്ങൾക്ക് നൽകിയ ഏതെങ്കിലും വിവരങ്ങൾ തെറ്റാണെങ്കിൽ, പോളിസിയുമായി മുന്നോട്ട് പോകാൻ കഴിയില്ല. നിങ്ങൾ ഇതിനകം അടച്ച പ്രീമിയം നഷ്ടപ്പെട്ടെന്ന് വരാം

  • ✓ നിശ്ചിത പുതുക്കൽ തീയതിയിൽ നിങ്ങളുടെ ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിൽ നിന്ന് പുതുക്കൽ പ്രീമിയം ഓട്ടോ ഡെബിറ്റ് ചെയ്യുന്നതാണ്

  • ✓ നിങ്ങൾ ഓട്ടോ ഡെബിറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അടുത്ത പ്രീമിയം അടയ്ക്കേണ്ടതിന് മുമ്പ് ഞങ്ങളെ അറിയിക്കുക.

  • ✓ പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയിൽ ജോയിന്‍റ് അക്കൗണ്ട് ഉടമകളെയും സ്വാഗതം ചെയ്യുന്നു! നിങ്ങൾ നിർദ്ദിഷ്ട ഫോമുകൾ പൂരിപ്പിച്ചാല്‍ മാത്രം മതി

     

പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന പോളിസി നിബന്ധനകൾ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

ഈ ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

ഇത് 1950 കളെ ഓര്‍മ്മിപ്പിക്കുന്നു! പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന കൊണ്ട്, ഒരിക്കൽ നിസ്സാരമായ രൂപ പർച്ചേസിംഗ് പവർ നേടി. 

കൂടുതൽ വായിക്കുക

ഇത് 1950 കളെ ഓര്‍മ്മിപ്പിക്കുന്നു! പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന കൊണ്ട്, ഒരിക്കൽ നിസ്സാരമായ രൂപ പർച്ചേസിംഗ് പവർ നേടി. 

നിങ്ങൾ ഒരു കോംപ്രിഹെൻസീവ് ഇൻഷുറൻസ് കവര്‍ എടുക്കുമ്പോൾ യോജന അത് അനുകൂലമാക്കുന്നു. നിക്ഷേപത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേണുകളും ഗണ്യമാണ്. ഇന്ന് സൈൻ അപ്പ് ചെയ്യുമ്പോള്‍ നിങ്ങൾക്ക് ലഭിക്കുന്ന ചില ആനുകൂല്യങ്ങൾ ഇതാ.

മരണം അല്ലെങ്കിൽ സ്ഥിരമായ പൂര്‍ണ വൈകല്യം സംഭവിച്ചാല്‍ ആനുകൂല്യം

അപകടത്തിൽ ജീവനോ കൈകാലുകളോ നഷ്ടപ്പെട്ടാല്‍ എത്ര പണം കിട്ടിയാലും പകരമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും, ഉത്കണ്ഠയും നിസഹായതയും മൂലമുള്ള മാനസിക, വൈകാരിക പ്രയാസത്തിന് ഇൻഷുറൻസ് ആശ്വാസമേകും. 

കൂടുതൽ വായിക്കുക

മരണം അല്ലെങ്കിൽ സ്ഥിരമായ പൂര്‍ണ വൈകല്യം സംഭവിച്ചാല്‍ ആനുകൂല്യം

അപകടത്തിൽ ജീവനോ കൈകാലുകളോ നഷ്ടപ്പെട്ടാല്‍ എത്ര പണം കിട്ടിയാലും പകരമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും, ഉത്കണ്ഠയും നിസഹായതയും മൂലമുള്ള മാനസിക, വൈകാരിക പ്രയാസത്തിന് ഇൻഷുറൻസ് ആശ്വാസമേകും. 

മെഡിക്കൽ എമര്‍ജന്‍സിയില്‍ ആദ്യ എയ്ഡ് കിറ്റ് പോലെ പിഎംബിഎസ്‍വൈ അനിവാര്യമാണ്.

ഒരു അപകടം മരണത്തില്‍ കലാശിച്ചാല്‍, ഉറ്റ കുടുംബാംഗത്തിന് രൂ. 2 ലക്ഷം ലഭിക്കും. ഒരു അപകടം ഇരു കൈകൾക്കും, കാലുകൾക്കും അഥവാ രണ്ട് കണ്ണുകൾക്കും ക്ഷതം ഉണ്ടാക്കിയാല്‍ നിങ്ങൾക്ക് രൂ. 2 ലക്ഷം ലഭിക്കും.

അപകടം മൂലം ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുകയും ഒരു കൈയ്ക്ക് അഥവാ കാലിന് ക്ഷതം ഉണ്ടാക്കുകയോ ചെയ്താൽ 2 ലക്ഷം രൂപ ലഭിക്കാന്‍ നിങ്ങൾക്ക് അർഹതയുണ്ടായിരിക്കും.

സ്ഥായിയായ ഭാഗിക വൈകല്യം ഉണ്ടായാല്‍ ബെനഫിറ്റ്

നിങ്ങളുടെ ഒരു കണ്ണിന്‍റെ കാഴ്ച്ച അല്ലെങ്കിൽ ഒരു കൈ അഥവാ കാല്‍ നഷ്ടപ്പെട്ടാല്‍ പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയ്ക്ക് കീഴിൽ നിങ്ങൾക്ക് 1 ലക്ഷം രൂപ ലഭിക്കും.

11

നിങ്ങൾ ആത്മഹത്യ ചെയ്താൽ, നിങ്ങളുടെ കുടുംബത്തിന് ക്ലെയിം തുക ലഭിക്കില്ല

കൈകൾ, കണ്ണുകൾ അല്ലെങ്കിൽ കാലുകൾ എന്നിവയ്ക്ക് ചികിത്സിച്ച് ഭേദമാക്കാവുന്ന ക്ഷതമാണ് അപകടത്തില്‍ ഉണ്ടാകുന്നതെങ്കില്‍, നിങ്ങളുടെ ക്ലെയിം പ്രോസസ്സ് ചെയ്യില്ല

11

തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 20st ജൂൺ 2022

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്