റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിനെക്കുറിച്ച്

ഞങ്ങളെക്കുറിച്ച്

ഞങ്ങൾ ആരാണ്

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ലോകത്തിലെ പ്രമുഖ ഇൻഷുറർ അലയൻസ് എസ്ഇ, ബജാജ് ഫിൻസെർവ് ലിമിറ്റഡ് എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമാണ്. കമ്പനിക്ക് ഇന്ത്യയിൽ ജനറൽ ഇൻഷുറൻസ് ബിസിനസ് നടത്തുന്നതിന് 2nd മെയ് 2001 ന് IRDAI-ൽ നിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇന്ന്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് 1100 ല്‍ പരം പട്ടണങ്ങളിലും നഗരങ്ങളിലും ഓഫീസുകളുള്ള ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇൻഷുറർ ആണ്. കമ്പനി അതിന്‍റെ ഉപഭോക്താക്കളിലേക്ക് എത്താന്‍ അതിന്‍റെ പ്രവർത്തനങ്ങൾ നിരന്തരമായി വിപുലീകരിക്കുന്നു.

ആരോഗ്യം, വീട്, വീട്ടിലുള്ളവ, വാഹനങ്ങൾ, ബിസിനസുകൾ എന്നിങ്ങനെ ഏറ്റവും വിലപ്പെട്ടവ ചുറ്റിപ്പറ്റിയുള്ള ഉപഭോക്താവിന്‍റെ സാമ്പത്തിക ആശങ്കകള്‍ കണക്കിലെടുത്ത് സംരക്ഷണവും കരുതലുമേകുന്ന ബ്രാന്‍ഡ് ആയി ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുന്നതിനായി കമ്പനി ഇയ്യിടെ അതിന്‍റെ ബ്രാൻഡ് ഐഡന്‍റിറ്റി 'കെയറിംഗ്‍ലി യുവേർസ്' എന്നാക്കി മാറ്റി. ഇതിലൂടെ, കമ്പനി അതിന്‍റെ സേവനം അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുക മാത്രമല്ല, ഓരോ ടച്ച്പോയിന്‍റിലും മികച്ച ഉപഭോക്തൃ അനുഭവം നൽകാനും, അടിച്ചേല്‍പ്പിക്കുന്നതിന് പകരം എത്തിപ്പിടിക്കുന്ന ഉൽപ്പന്നമായി ഇൻഷുറൻസിനെ മാറ്റാനുമാണ് ശ്രമിക്കുന്നത്. 

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് രാജ്യത്തെ വൈവിധ്യമാര്‍ന്ന ജനസമൂഹങ്ങളിലെയും കോർപ്പറേറ്റ് മേഖലയിലെയും വ്യക്തികൾക്ക് ഇൻഷുറൻസിനും അപ്പുറമുള്ള വിപുലമായ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നു. കമ്പനി ഇൻഷുറൻസ് പ്രതിവിധികള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുക മാത്രമല്ല, അതിന്‍റെ നൂതന ഡിജിറ്റൽ, മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇൻഷുറൻസ് വ്യാപ്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് ഡിജിറ്റൽ ഓഫീസുകളിലൂടെ ഇന്ത്യയിലുടനീളമുള്ള 1000 ല്‍ പരം പുതിയ ടിയർ 2, 3 പട്ടണങ്ങളിലേക്ക് ഇത് എത്തി. കമ്പനിക്ക് കസ്റ്റമർ സെൻട്രിസിറ്റിയിൽ ശക്തമായ ഊന്നലുണ്ട്, ഉപഭോക്താവിന് മികച്ച, കരുതല്‍ അനുഭവത്തോടെ മേല്‍ത്തരം മൂല്യം നൽകുന്നതിന് ലക്ഷ്യമിടുകയും ചെയ്യുന്നു. ഇന്ന് കമ്പനി ഉപഭോക്താക്കളുമായുള്ള ബന്ധങ്ങൾ അനവധി ഡിജിറ്റൈസ്ഡ് കസ്റ്റമർ-സെൻട്രിക് ഉദ്യമങ്ങള്‍ അവര്‍ക്ക് ഓഫര്‍ ചെയ്തുകൊണ്ട് ഇൻഷുറൻസിന് അപ്പുറത്തേക്ക് എത്തിക്കുന്നു. 

കമ്പനി Q1 സാമ്പത്തിക വർഷം 2023-24 ൽ രൂ. 3,834 കോടി റവന്യൂ നേടിക്കൊണ്ട് മികച്ച സാമ്പത്തിക ഫലങ്ങളാണ് രേഖപ്പെടുത്തിയത്. കമ്പനി രൂ.415 കോടിയുടെ മൊത്തം ലാഭം രേഖപ്പെടുത്തി. ഈ കാലയളവിൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ആരോഗ്യകരമായ 100.7% അനുപാതവും 388% സോൾവൻസി അനുപാതവും റിപ്പോർട്ട് ചെയ്തു.     

ഞങ്ങളുടെ ഫൈനാൻഷ്യലുകളുടെ സംഗ്രഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ വാർഷിക റിപ്പോർട്ടുകൾക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.

മുമ്പെങ്ങുമില്ലാത്ത ജനറൽ ഇൻഷുറൻസ് മികവിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ നേട്ടങ്ങൾ

ഞങ്ങളുടെ വിജയത്തിന് നിങ്ങൾ ഞങ്ങളിൽ കാണിച്ച വിശ്വാസത്തോടാണ് ഞങ്ങള്‍ക്ക് കടപ്പാട്. സ്ഥാപനത്തിന്‍റെ പ്രവർത്തന റിസ്ക് മാനേജ്മെന്‍റ് പ്രോസസ്സ് ഐഎസ്ഒ 9001:2015 സർട്ടിഫൈഡ് ആണ്, ഇത് റിസ്കുകൾ ഗുണപരമായി കൈകാര്യം ചെയ്യുന്നതിനും, ആത്യന്തികമായി ഉപഭോക്താവിന്‍റെ പ്രതീക്ഷകൾക്കൊത്തും അതിലുപരിയും നൽകുന്നതിനുമുള്ള ഞങ്ങളുടെ മികവിനെയാണ് വ്യക്തമാക്കുന്നത്. നിങ്ങളുടെ അനുഭവത്തിന്‍റെ നിലവാരം മെച്ചപ്പെടുന്നതിനും അത് സാധ്യമാകുന്നത്ര തടസ്സരഹിതമാക്കുന്നതിനും, കമ്പനി ഒരു പ്രൈമറി എനേബ്ലറായി ഡിജിറ്റലൈസേഷൻ സ്വീകരിച്ചു, നിരന്തരം സേവന ഓഫറിംഗുകളുടെ ഓട്ടോമേഷന്‍, ഡിജിറ്റൈസേഷന്‍ എന്നിവയില്‍ പ്രവർത്തിക്കുന്നു.

ഞങ്ങളുടെ ലോകോത്തര നിലവാര സംവിധാനങ്ങളും പ്രക്രിയകളും മൊബൈൽ ആപ്ലിക്കേഷനുകളും സമർപ്പിത പോർട്ടലുകളും വഴി ഞങ്ങളുടെ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും റിയൽ-ടൈം പ്രതിവിധികള്‍ വാഗ്ദാനം ചെയ്യുന്നു. സവിശേഷമായ ഫാം ഇക്കോസിസ്റ്റം; ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്-ഡ്രിവൻ ചാറ്റ്ബോട്ട്, ആപ്പ്-ബേസ്ഡ് ഇന്‍സ്റ്റന്‍റ് മോട്ടോർ ക്ലെയിം സെറ്റിൽമെന്‍റ്, ഇമേജ് ബേസ്ഡ് ക്ലെയിം സെറ്റിൽമെന്‍റുകൾ, ബ്ലോക്ക്‍ചെയിൻ ടെക്നോളജി വഴിയുള്ള പ്രോആക്ടീവ് ക്ലെയിം ട്രാവൽ ക്ലെയിം സെറ്റിൽമെന്‍റ്, ക്യാഷ്‍ലെസ് ക്ലെയിം സെറ്റിൽമെന്‍റുകൾ, വെൽനെസ് ആപ്പ്, പോർട്ടലുകൾ, ഡിജിറ്റൽ ഓഫീസുകൾ, ഈസി ടാബ്, കെയറിംഗ്‍ലി യുവേർസ് ആപ്പ് പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിങ്ങനെയുള്ള വിവിധ ഇന്‍ഡസ്ട്രി-ഫസ്റ്റ് ഇനിഷ്യേറ്റീവുകള്‍ കമ്പനി അവതരിപ്പിച്ചത് ഇൻഡസ്ട്രിയിൽ ഒരു ബെഞ്ച്മാർക്ക് ഇട്ടു. ഞങ്ങളുടെ ടെലിമാറ്റിക്സ് അടിസ്ഥാനമാക്കിയുള്ള ഓഫറിംഗ്, ഡ്രൈവ് സ്മാർട്ട്, വ്യക്തികൾക്ക് സൈബർ ഇൻഷുറൻസ് സംരക്ഷണം, സമഗ്രമായ റീട്ടെയിൽ പെറ്റ് ഡോഗ് ഇൻഷുറൻസ് എന്നിവയിലൂടെ ഉപയോഗം അടിസ്ഥാനമാക്കിയുള്ള ഇൻഷുറൻസിന് അടിത്തറ പാകുന്ന രാജ്യത്തെ പ്രഥമ ഇൻഷുറൻസ് കമ്പനിയാണ് ഞങ്ങള്‍.

കമ്പനിക്ക് IDC ഫൈനാൻഷ്യൽ ഇൻസൈറ്റ്സ് ഇന്നൊവേഷൻ അവാർഡ്സ് ബെസ്റ്റ് ഇൻഷുറർ ഇൻ ഇന്ത്യ 2020 ബഹുമതി നൽകി. ബെസ്റ്റ് കസ്റ്റമർ എക്സ്പീരിയൻസ് 2020 & ബെസ്റ്റ് ബ്രാൻഡ് എക്സ്പീരിയൻസ് 2020 എന്നിവയ്ക്ക് സിഎക്സ് ഏഷ്യ എക്സലൻസ് അവാർഡ്സ് നല്‍കി കമ്പനിയെ ആദരിച്ചു. ഇതിന് മുന്‍പ്, ഇന്ത്യ ഇൻഷുറൻസ് സമ്മിറ്റ് & അവാര്‍ഡ്സ് 3rd എഡിഷന്‍ കമ്പനിയെ ജനറൽ ഇൻഷുറൻസ് കമ്പനി ഓഫ് ദി ഇയര്‍ 2020 പുരസ്ക്കാരം നല്‍കി, IDC ഫൈനാൻഷ്യൽ ഇൻസൈറ്റ്സ് ഏഷ്യ പസിഫിക് ആകട്ടെ കമ്പനിയെ ബെസ്റ്റ് ഇൻഷുറർ ഇൻ ഏഷ്യ പസിഫിക് ഗണത്തില്‍ ലിസ്റ്റ് ചെയ്തു. നോൺ-ലൈഫ് ഇൻഷുറർ വിഭാഗത്തിൽ കമ്പനി അഭിമാനകരമായ Outlook money അവാർഡ്സിൽ2020 ഗോൾഡ് അവാർഡ് നേടി. മാത്രമല്ല, Outlook travellerന്‍റെ ബെസ്റ്റ് ട്രാവൽ ഇൻഷുറൻസ് അവാർഡും, money today-യുടെ ബെസ്റ്റ് മോട്ടോർ ഇൻഷുറൻസ് പ്രൊവൈഡര്‍ ഓഫ് ദി ഇയര്‍ അവാർഡ്, ക്രിയേറ്റിംഗ് ഡിസ്റ്റിംഗ്റ്റ് വാല്യു കാറ്റഗറിക്ക് കീഴിൽ കമ്പനി 2019 ലെ പോർട്ടർ പ്രൈസ് അവാർഡ് കരസ്ഥമാക്കി, ഇൻഷുറൻസ് ഏഷ്യ അവാർഡ് 2019 ല്‍ ഡൊമസ്റ്റിക് ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍– ഇന്ത്യ; 4th ആനുവൽ ഇൻഷുറൻസ് സമ്മിറ്റ് & അവാർഡ്സില്‍ ജനറൽ ഇൻഷുറൻസ് കമ്പനി ഓഫ് ദി ഇയർ, കസ്റ്റമർ സർവ്വീസ് പ്രൊവൈഡർ ഓഫ് ദി ഇയര്‍ എന്നീ പുരസ്ക്കാരങ്ങളും കമ്പനിക്ക് ലഭിച്ചു. ഏഷ്യ ഇൻഷുറൻസ് ഇൻഡസ്ട്രി അവാർഡ്സില്‍ 2017 ലും 2018 ലുമായി രണ്ട് തവണ സ്ഥാപനം അഭിമാനകരമായ ഡിജിറ്റൽ ഇൻഷുറർ അവാർഡ് നേടി.

ഞങ്ങളുടെ ബ്രാൻഡ് വിഷൻ യാഥാർത്ഥ്യമാക്കി മുന്നോട്ട് നയിക്കുന്ന ശക്തി ഞങ്ങളുടെ ജീവനക്കാർ ആണ്. ഞങ്ങളുടെ ഉപഭോക്താക്കൾ അവരുടെ ഇഷ്ടപ്പെട്ട ഇൻഷുറൻസ് ദാതാവായി ബജാജ് അലയൻസ് തിരഞ്ഞെടുക്കുന്നതിനുള്ള കാരണം അവർ സൃഷ്ടിക്കുന്നു. സമഗ്രവും വളർച്ച അധിഷ്ഠിതവുമായ പ്രവർത്തന പരിസ്ഥിതി നൽകുന്നതിന്, ഇൻഡസ്ട്രിയിലെ മികച്ച മാനവശേഷി മൂലധന മാനേജ്മെന്‍റ് രീതികള്‍ ബജാജ് അലയൻസ് സ്വായത്തമാക്കുകയും, അവ ഞങ്ങളുടെ പ്രവർത്തനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

നിങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറം മൂല്യം നൽകുന്ന ഇന്നൊവേറ്റീവ് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ഇത് ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഊര്‍ജ്ജം പകരുന്നു യോഗ്യതയും നവീനതയും അംഗീകരിക്കുന്ന ഞങ്ങളുടെ ഉയർന്ന പെര്‍ഫോമന്‍സ് സംസ്കാരം നിങ്ങളുടെ ആവശ്യങ്ങളെ അവര്‍ ചെയ്യുന്ന എല്ലാറ്റിന്‍റെയും കേന്ദ്രബിന്ദുവാക്കുന്ന കസ്റ്റമര്‍ അഡ്വക്കേറ്റ്സ് ആയി അവരെ മാറ്റുന്നതിലേക്ക് നയിച്ചു ഈ സമീപനം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും അഭിവൃദ്ധിക്ക് സഹായകമായതില്‍ ഞങ്ങൾ അഭിമാനിക്കുന്നു!

ബഹുമതികള്‍ തുടര്‍ന്നും പ്രവഹിച്ചു! ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന് 2018 ലും 2016 ലുമായി രണ്ട് തവണ aon ബെസ്റ്റ് എംപ്ലോയേഴ്സ് പുരസ്ക്കാരം ലഭിച്ചു, ജീവനക്കാരുടെ സൗഹൃദ പോളിസികൾ രൂപകൽപ്പന ചെയ്യുന്നതിനൊപ്പം സുതാര്യമായ സംസ്കാരവും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നതിൽ കമ്പനി പുലര്‍ത്തിയ മികവാണ് അത് എടുത്തുകാട്ടുന്നത്. ആദരണീയമായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ടോപ്പ് 15 ഗ്രേറ്റ് വര്‍ക്ക്പ്ലേസസ് ടു വര്‍ക്ക് ഇന്‍ ബിഎഫ്എസ്ഐ ഇന്‍ ഇന്ത്യ 2018 ല്‍ ഒന്നായും സ്ഥാപനത്തെ ആദരിച്ചു.

ബജാജ് അലയൻസ് ജിഐസി നേടിയ അവാർഡുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

അവാർഡുകളും സർട്ടിഫിക്കറ്റും

 • ഏറ്റവും പുതിയ അവാർഡുകൾ
  സെലന്‍റ് മോഡൽ ഇൻഷുറർ അവാർഡ് 2020
 • സർട്ടിഫിക്കറ്റ്
  IRDA രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്