Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ക്രിട്ടി കെയർ പോളിസി

ബജാജ് അലയൻസ് ക്രിട്ടി കെയർ ഇൻഷുറൻസ്
Criti Care Policy

നിങ്ങൾക്കായുള്ള ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി

പേര് എന്‍റർ ചെയ്യുക
ഞങ്ങളെ വിളിക്കൂ
ക്വോട്ട് വീണ്ടെടുക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

Critical Care Cancer


ക്യാൻസർ കെയർ,
ഇത് ക്യാൻസറിന്‍റെ ആദ്യത്തെയും അഡ്വാൻസ് ഘട്ടത്തെയും പരിരക്ഷിക്കുന്നു

Long Term


മൾട്ടി ഇയർ പോളിസി,
1/2/3 വർഷത്തേക്ക് എടുക്കാം


43 ഗുരുതരമായ രോഗം പരിരക്ഷിക്കപ്പെടുന്നു

എന്തുകൊണ്ടാണ് ബജാജ് അലയൻസ് ക്രിട്ടി കെയർ പോളിസി?

ഗുരുതരമായ രോഗങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിലും ചുറ്റുപാടുകളിലും ഗണ്യമായ സ്വാധീനം ചെലുത്തും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ മാനസിക സമ്മർദ്ദത്തിനും മാനസിക പ്രയാസത്തിനും ഇടയാക്കും. തൽഫലമായി, അത് നൽകുന്ന സാമ്പത്തിക ബാധ്യതകൾ വളരെ വലുതായിരിക്കും, കൂടാതെ വ്യക്തിയും അയാളുടെ കുടുംബവും ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയും ചെയ്യും. 

ഇതിന് പിന്തുണ പ്രഖ്യാപിച്ച്, ഒരു വ്യക്തി ജീവിതത്തിൽ ഇരയാകാൻ സാധ്യതയുള്ള ഗുരുതരമായ രോഗങ്ങൾ പരിരക്ഷിക്കുന്നതിന് ബജാജ് അലയൻസ് ക്രിട്ടി കെയർ പോളിസിയുമായി മുന്നോട്ട് വന്നു. ഈ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ് പ്ലാൻ ജീവന് ഭീഷണിയാകുന്ന ചില രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട ഭാരിച്ച ചെലവുകൾക്കെതിരെ പ്രതിരോധം ആയി പ്രവർത്തിക്കും.

പ്രധാന സവിശേഷതകൾ

  • പോളിസിക്ക് കീഴിൽ ലഭ്യമായ അടിസ്ഥാന കവറേജ്

    ഗുരുതര രോഗങ്ങളുടെ വിപുലമായ ശ്രേണിയെ (ആകെ 43 രോഗങ്ങൾ) 5 വിശാലമായ കാറ്റഗറികളായി തിരിച്ചിരിക്കുന്നു. കാൻസർ കെയർ, കാർഡിയോവാസ്കുലർ കെയർ, കിഡ്നി കെയർ, ന്യൂറോ കെയർ, ട്രാൻസ്പ്ലാന്‍റ് കെയർ, സെൻസറി ഓർഗൻ കെയർ.

    ചില ഗുരുതര രോഗങ്ങളുടെ പേരുകൾ പറയാം- 

    •    വൃക്ക തകരാർ,
    •    അർബുദം,
    •    ആഞ്ചിയോപ്ലാസ്റ്റി നടപടിക്രമവും ഹൃദയം മാറ്റിവയ്ക്കലും ഉൾപ്പെടെയുള്ള ഹൃദ്രോഗങ്ങൾ,
    •    സ്ട്രോക്ക്, ബ്രെയിൻ സർജറി, കൂടാതെ
    •    ബോൺ മാരോ ട്രാൻസ്പ്ലാന്‍റേഷൻ ഉൾപ്പെടെയുള്ള പ്രധാന അവയവം മാറ്റിവയ്ക്കൽ
  • പോളിസി തരം

    ക്രിട്ടി കെയർ ഹെൽത്ത് ഇൻഷുറൻസ് വ്യക്തിഗത ഇൻഷ്വേർഡ് തുകയുടെ അടിസ്ഥാനത്തിൽ ലഭ്യമാണ്, അതിൽ ഓരോ കുടുംബാംഗത്തിനും അവരുടേതായ പ്രത്യേക ഇൻഷ്വേർഡ് തുക ഉണ്ടായിരിക്കും. വിപുലമായ ഇൻഷ്വേർഡ് തുകയിൽ നിന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഇത് വ്യക്തിയെ അനുവദിക്കും.

  • മൾട്ടി-ഇയർ പോളിസി

    പോളിസി 1/2/3 വർഷത്തേക്ക് എടുക്കാം.

    സാധാരണ സാഹചര്യങ്ങളിൽ, പോളിസിക്ക് കീഴിൽ ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് പോളിസി പുതുക്കാവുന്നതാണ്. കൂടാതെ, പോളിസി കാലഹരണപ്പെടുന്ന തീയതി മുതൽ 30 ദിവസത്തെ ഗ്രേസ് പിരീഡും നൽകുന്നു.

  • ഇൻസ്റ്റാൾമെന്‍റായുള്ള പ്രീമിയം പേമെന്‍റ്

    ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിൽ പോളിസി ഇൻസ്റ്റാൾമെന്‍റുകളിൽ അടയ്ക്കാവുന്നതാണ്. കൂടാതെ, വ്യക്തി നിർദ്ദിഷ്ട കൃത്യ തീയതിയിൽ ഇൻസ്റ്റാൾമെന്‍റ് അടച്ചില്ലെങ്കിൽ പലിശ ഈടാക്കുന്നതല്ല. പോളിസിക്ക് അടയ്ക്കേണ്ട ഇൻസ്റ്റാൾമെന്‍റ് പ്രീമിയം അടയ്ക്കാൻ വ്യക്തിക്ക് 15 ദിവസത്തെ റിലാക്സേഷൻ കാലയളവ് നൽകുന്നതാണ്. എന്നാൽ റിലാക്സേഷൻ കാലയളവിനുള്ളിൽ പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെടുന്നത് പോളിസി റദ്ദാക്കലിന് സമാനമാണ്.

  • അഷ്വേർഡ് തുക

    ഇൻഷുർ ചെയ്ത വ്യക്തിക്ക് അവരുടെ പ്ലാൻ അനുസരിച്ച് നൽകുന്ന തുകയാണ് ഇൻഷ്വേർഡ് തുക. തിരഞ്ഞെടുത്ത വിഭാഗവും വ്യക്തിയുടെ പ്രായവും അനുസരിച്ച് ഈ ഇൻഷ്വേർഡ് തുക വ്യത്യാസപ്പെടും. 

    എല്ലാ അഞ്ച് വിഭാഗങ്ങൾക്കും കീഴിൽ

    •      18-65 വരെയുള്ള പ്രവേശന പ്രായത്തിനുള്ള ഏറ്റവും കുറഞ്ഞ എസ്എ 1 ലക്ഷം ആണ്.
    •      60 വയസ്സ് വരെ പ്രവേശന പ്രായത്തിനുള്ള പരമാവധി എസ്എ ഓരോ സെക്ഷനും 50 ലക്ഷം ആണ്.
    •      61-65 ഇടയിൽ പ്രവേശന പ്രായത്തിനുള്ള പരമാവധി എസ്എ ഓരോ സെക്ഷനും 10 ലക്ഷം ആണ്.

    ശ്രദ്ധിക്കുക: 

    a. ഓരോ അംഗത്തിനും അഷ്വേർഡ് തുക പരമാവധി 2 കോടി ആയിരിക്കും

    b. പോളിസിക്ക് 5 സെക്ഷനുകൾ ഉണ്ട്. ഈ അഞ്ച് സെക്ഷനുകളിൽ ഓരോന്നിലും രണ്ട് കാറ്റഗറികൾ ഉണ്ട്, അതായത്, രോഗത്തിന്‍റെ ചെറിയ/പ്രാരംഭ ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന കാറ്റഗറി A, രോഗത്തിന്‍റെ പ്രധാന / വിപുലമായ ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന കാറ്റഗറി B.

ബജാജ് അലയൻസ് ക്രിട്ടി കെയറിന്‍റെ ചില അധിക ആനുകൂല്യങ്ങളും ഡിസ്‌ക്കൗണ്ടുകളും

ഓരോ സെക്ഷന് കീഴിലുള്ള കാറ്റഗറികളും ഡിസ്‌ക്കൗണ്ടുകളും
Critical Care Cancer

ക്യാൻസർ റീകൺസ്ട്രക്ടീവ് സർജറി:

സെക്ഷൻ I (ക്യാൻസർ കെയർ) കാറ്റഗറി B ക്ക് കീഴിലുള്ള നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് നൽകും കൂടുതൽ വായിക്കുക

ക്യാൻസർ റീകൺസ്ട്രക്ടീവ് സർജറി:

സെക്ഷൻ I (കാൻസർ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 10% അധികമായി നൽകും. ഇൻഷുർ ചെയ്ത വ്യക്തിക്ക് ക്യാൻസർ റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയയ്ക്ക് (സ്തനം, തല അല്ലെങ്കിൽ കഴുത്ത് പോലുള്ളവ) ലംപ്സം ബെനിഫിറ്റ് തുകയും നൽകുന്നു.

കാർഡിയാക് നഴ്സിംഗ്:

സെക്ഷൻ II (കാർഡിയോവാസ്കുലാർ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് നൽകും കൂടുതൽ വായിക്കുക

കാർഡിയാക് നഴ്സിംഗ്:

സെക്ഷൻ II (കാർഡിയോവാസ്കുലാർ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 5% അധികമായി നൽകും. ഇൻഷുർ ചെയ്തയാൾക്ക് കാർഡിയാക് നഴ്സിംഗിനായി ലംപ്സം ബെനിഫിറ്റ് തുകയും നിർദ്ദേശിക്കുന്നു.

Criti Care Care Dialysis

ഡയാലിസിസ് കെയർ:

സെക്ഷൻ III (കിഡ്നി കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് നൽകും കൂടുതൽ വായിക്കുക

ഡയാലിസിസ് കെയർ:

സെക്ഷൻ III (കിഡ്നി കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 10% അധികമായി നൽകും. ഇൻഷുർ ചെയ്തയാൾക്ക് ഡയലിസിസ് കെയറിനായി ലംപ്സം ബെനിഫിറ്റ് തുകയും നിർദ്ദേശിക്കുന്നു.

Critical Illeness care Insurance

ഫിസിയോതെറാപ്പി കെയർ

സെക്ഷൻ IV (ന്യൂറോ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് നൽകും കൂടുതൽ വായിക്കുക

ഫിസിയോതെറാപ്പി കെയർ:

സെക്ഷൻ IV (ന്യൂറോ കെയർ) കാറ്റഗറി B ക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 5% അധികമായി നൽകും. ഇൻഷുർ ചെയ്ത വ്യക്തിയുടെ ഫിസിയോതെറാപ്പി കെയറിനായി ലംപ്സം ബെനിഫിറ്റ് തുകയും നിർദ്ദേശിക്കുന്നു.

Critical Illeness care Insurance

സെൻസറി കെയർ

സെക്ഷൻ V (ട്രാൻസ്പ്ലാന്‍റ്സ് കെയർ, സെൻസറി ഓർഗൻ കെയർ) കാറ്റഗറി B ക്ക് കീഴിലുള്ള നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, കൂടുതൽ വായിക്കുക

സെൻസറി കെയർ:

സെക്ഷൻ V (ട്രാൻസ്പ്ലാന്‍റ്സ് കെയർ, സെൻസറി ഓർഗൻ കെയർ) കാറ്റഗറി B ക്ക് കീഴിലുള്ള നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, ബജാജ് അലയൻസ് ഇൻഷ്വേർഡ് തുകയുടെ 5% അധിക തുക നൽകും. കോക്ലിയർ ഇംപ്ലാന്‍റുകൾ പോലുള്ള സ്പീച്ച് തെറാപ്പി, ശ്രവണ നഷ്ട ചികിത്സകൾ എന്നിവയ്ക്ക് വിധേയരായ ഇൻഷുർ ചെയ്തവർക്ക് ഒരു ലംപ് സം ബെനിഫിറ്റ് തുക നൽകും.

Wellness discount

വെൽനെസ് ഡിസ്‌ക്കൗണ്ട്‌

ബജാജ് അലയൻസ് ക്രിട്ടി കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്ത ഏതൊരു വ്യക്തിക്കും 5% ഡിസ്കൗണ്ടിന് യോഗ്യതയുണ്ട് കൂടുതൽ വായിക്കുക

വെൽനെസ് ഡിസ്‌ക്കൗണ്ട്‌:

ബജാജ് അലയൻസ് ക്രിട്ടി കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്ത ഏതൊരു വ്യക്തിക്കും ഓരോ പുതുക്കലിലും 5% ഡിസ്കൗണ്ടിന് യോഗ്യതയുണ്ട്. എന്നിരുന്നാലും, ഏതെങ്കിലും ഫിസിക്കൽ ആക്ടിവിറ്റിയിൽ പതിവായി ഏർപ്പെടുത്തുന്നതിലൂടെ വ്യക്തി തക്കതായ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതുണ്ട്. ഫിസിക്കൽ ആക്ടിവിറ്റി എന്നതുകൊണ്ട്, ഓരോ ആഴ്ചയും കുറഞ്ഞത് 15,000 ചുവടുകൾ അല്ലെങ്കിൽ ഓരോ മാസവും 60,000 ചുവടുകൾ എടുക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.

 

ഇൻഷുർ ചെയ്തയാൾ മികച്ച ലാബോറട്ടറിയിൽ നടത്തിയ ടെസ്റ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുകയാണെങ്കിൽ, വർഷത്തിൽ ഒരിക്കൽ ഈ വെൽനെസ് ഡിസ്‌ക്കൗണ്ട്‌ റിഡീം ചെയ്യാം.

Long Term policy

ദീർഘകാല പോളിസി ഡിസ്‌ക്കൗണ്ട്‌

പോളിസി രണ്ട് വർഷത്തേക്ക് തിരഞ്ഞെടുത്താൽ, 4% ഡിസ്‌ക്കൗണ്ട്‌ ബാധകമാണ്. കൂടുതൽ വായിക്കുക

ദീർഘകാല പോളിസി ഡിസ്‌ക്കൗണ്ട്‌

  • പോളിസി രണ്ട് വർഷത്തേക്ക് തിരഞ്ഞെടുത്താൽ, 4% ഡിസ്‌ക്കൗണ്ട്‌ ബാധകമാണ്.
  • പോളിസി മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുത്താൽ, 8% ഡിസ്‌ക്കൗണ്ട്‌ ബാധകമാണ്.

 

ശ്രദ്ധിക്കുക: ഇൻഷുർ ചെയ്ത വ്യക്തി ഇൻസ്റ്റാൾമെന്‍റ് പ്രീമിയം ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഈ ഡിസ്‌ക്കൗണ്ട്‌ ബാധകമല്ല

Family discount

ഓൺലൈൻ ഡിസ്‌ക്കൗണ്ട്‌

വെബ്സൈറ്റ് വഴി ഓൺലൈനിൽ ബുക്ക് ചെയ്ത എല്ലാ പോളിസികൾക്കും, നേരിട്ടുള്ള ഉപഭോക്താക്കൾക്ക് 5% ഡിസ്‌ക്കൗണ്ട്‌ ആനുകൂല്യം ലഭിക്കും.

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

ക്രിട്ടി കെയർ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

സെക്ഷൻ I : ക്യാൻസർ കെയർ

ഈ സെക്ഷനിൽ ക്യാൻസറിന്‍റെ പ്രാരംഭ ഘട്ടവും വിപുലമായ ഘട്ടങ്ങളും പരിരക്ഷിക്കുന്നു

സെക്ഷൻ II : കാർഡിയോവാസ്കുലർ കെയർ

ഈ സെക്ഷനിൽ ഹൃദയ സംബന്ധമായ ഗുരുതര രോഗങ്ങളും ആൻജിയോപ്ലാസ്റ്റിക്കുള്ള ചെലവുകളും പരിരക്ഷിക്കുന്നു.

സെക്ഷൻ III : കിഡ്നി കെയർ

വൃക്കയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ശസ്ത്രക്രിയകൾ, ഒരു വൃക്ക നീക്കം ചെയ്യൽ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങിയവ ഈ സെക്ഷനിൽ പരിരക്ഷിക്കുന്നു.

സെക്ഷൻ IV : ന്യൂറോ കെയർ

മസ്തിഷ്കം അല്ലെങ്കിൽ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗങ്ങളെ ഈ സെക്ഷൻ പരിരക്ഷിക്കുന്നു.

സെക്ഷൻ V : ട്രാൻസ്പ്ലാന്‍റ്സ് കെയർ, സെൻസറി ഓർഗൻ കെയർ

തകരാർ സംഭവിച്ചാൽ ശ്വാസകോശം അല്ലെങ്കിൽ കരൾ പോലുള്ള അവയവങ്ങൾ മാറ്റിവയ്ക്കൽ ഈ സെക്ഷനിൽ പരിരക്ഷിക്കപ്പെടുന്നു. അന്ധത, ബധിരത തുടങ്ങിയ സെൻസറി അവയവങ്ങളുടെ തകരാറിനും ഇത് പരിരക്ഷ നൽകുന്നു.

11

വെയിറ്റിംഗ് പിരീഡ്

ആദ്യ 180/120 ദിവസത്തിനുള്ളിൽ ഇൻഷുർ ചെയ്ത വ്യക്തിക്ക് ഗുരുതരമായ രോഗം പിടിപെടുകയോ അല്ലെങ്കിൽ അതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തുകയോ ചെയ്താൽ

കൂടുതൽ വായിക്കുക

വെയിറ്റിംഗ് പിരീഡ്:

ആദ്യ പോളിസി ആരംഭിച്ച തീയതിയുടെ ആദ്യ 180/120 ദിവസങ്ങൾക്കുള്ളിൽ ഇൻഷുർ ചെയ്ത വ്യക്തിക്ക് ഗുരുതരമായ രോഗം പിടിപെടുകയോ അല്ലെങ്കിൽ അതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തുകയോ ചെയ്താൽ, അത് ഇൻഷുറൻസിന് കീഴിൽ ഉൾപ്പെടില്ല.

എന്നിരുന്നാലും, പിന്നീടുള്ള വർഷങ്ങളിൽ ഇടവേളയില്ലാതെ കവറേജ് പുതുക്കുമ്പോൾ അത് ഒഴിവാക്കപ്പെടുന്നില്ല.

പോളിസി ഷെഡ്യൂളിൽ പരമാർശിച്ച പ്രകാരം, രോഗനിർണയം നടത്തിയ തീയതി മുതൽ ഗുരുതരമായ രോഗത്തിന് ചികിത്സതേടി, ഇൻഷുർ ചെയ്തയാൾ 0/7/15 ദിവസത്തോളം അതിജീവിച്ചതിനുശേഷം മാത്രമേ ക്ലെയിം ആനുകൂല്യം നൽകൂ.

ലൈംഗികമായി പകരുന്ന രോഗങ്ങൾ

ലൈംഗികമായി പകരുന്ന രോഗങ്ങൾ ഇൻഷുറൻസിന് കീഴിൽ ഉൾപ്പെടുന്നതല്ല.

ജന്മനായുള്ള വൈകല്യങ്ങളും അപാകതകളും

ജന്മനായുള്ള വൈകല്യങ്ങളുടെയും അപാകതകളുടെയും ഫലമായാണ് രോഗം ഉണ്ടാകുന്നതെങ്കിൽ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടില്ല.

ഇതുപോലുള്ള ഒഴിവാക്കലുകൾ

പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും, ഏതെങ്കിലും തരത്തിലുള്ള യുദ്ധം, ഒരു വിദേശ ശത്രുവിന്‍റെ പ്രവർത്തനം, സൈനിക പ്രവർത്തനം അല്ലെങ്കിൽ അട്ടിമറി, കലാപം, പണിമുടക്ക്, ലോക്കൗട്ട്, സൈനിക അല്ലെങ്കിൽ ജനകീയ പ്രക്ഷോഭം തുടങ്ങിയവ.

പ്രകൃതി ദുരന്തങ്ങൾ

പേമാരി, കൊടുങ്കാറ്റ്, ഹിമപാതം, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനങ്ങൾ, ചുഴലിക്കാറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും പ്രകൃതിക്ഷോഭങ്ങൾ പോലുള്ള പ്രകൃതി ദുരന്തങ്ങൾ.

റേഡിയോആക്ടീവ് കണ്ടാമിനേഷൻ

റേഡിയോആക്ടീവ് കണ്ടാമിനേഷൻ മൂലമുണ്ടാകുന്ന രോഗം.

ആത്മഹത്യാ ശ്രമം / നിയമവിരുദ്ധ / ക്രിമിനൽ പ്രവർത്തനത്തിൽ പങ്കെടുക്കൽ

ആത്മഹത്യാ ശ്രമം അല്ലെങ്കിൽ നിയമവിരുദ്ധമായ അല്ലെങ്കിൽ ക്രിമിനൽ കാര്യത്തിൽ പങ്കെടുക്കുന്നതിലൂടെ ഉണ്ടാകുന്ന പരിക്കുകൾ.

ലഹരി മരുന്നുകൾ / മദ്യം

ഒരു മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശിച്ചതല്ലാതെ ലഹരി മരുന്നുകളുടെയോ മദ്യത്തിന്‍റെയോ ദുരുപയോഗം അല്ലെങ്കിൽ അമിത അളവ്.

11

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

Faiz Siddiqui

വിക്രം അനിൽ കുമാർ

എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ എനിക്ക് നൽകിയ സഹകരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങൾക്ക് വളരെയധികം നന്ദി. 

Rekha Sharma

പൃഥ്ബി സിംഗ് മിയാൻ

ലോക്ക്ഡൗൺ സമയത്തു പോലും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് സേവനം. അതുകൊണ്ട് പരമാവധി ഉപഭോക്താക്കൾക്ക് ബജാജ് അലയൻസ് ഹെൽത്ത് പോളിസി വിൽക്കാൻ എനിക്കു കഴിഞ്ഞു

Susheel Soni

അമാഗോണ്ട് വിട്ടപ്പ അരകേരി

ബജാജ് അലയൻസിന്‍റേത് മികച്ച, തടസ്സരഹിത സർവ്വീസാണ്, ഉപഭോക്തൃ സൗഹൃദമായ സൈറ്റ്, മനസ്സിലാക്കാനും ഉപയോഗിക്കാനും എളുപ്പം. തികഞ്ഞ സന്തോഷത്തോടെ ഉപഭോക്താക്കൾക്ക് സർവ്വീസ് നൽകുന്നതിന് ടീമിന് നന്ദി...

Critical Care Policy FAQs

ക്രിട്ടിക്കൽ കെയർ പോളിസി സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

ഗുരുതര രോഗങ്ങളുടെ നിർവചനം

ഈ പോളിസിയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും വ്യക്തമാക്കിയിരിക്കുന്ന രോഗം, അസുഖം അല്ലെങ്കിൽ അസ്വാസ്ഥ്യം അല്ലെങ്കിൽ തിരുത്തൽ നടപടി എന്നാണ് അർത്ഥമാക്കുന്നത്.

ഫിക്സഡ് ബെനിഫിറ്റ് പോളിസിയുടെ നേട്ടം എന്താണ്?

ഫിക്സഡ് ബെനഫിറ്റ് ഹെൽത്ത് ഇൻഷുറൻസ് എന്നത് ഒരു ഹെൽത്ത് ഇൻഷുറൻസ് തരമാണ്, അതിൽ അടയ്‌ക്കേണ്ട ഇൻഷ്വേർഡ് തുക നിശ്ചിതമാണ്.

മുൻകൂട്ടി നിലവിലുള്ള രോഗം എന്നാല്‍ എന്താണ്?

മുൻകൂട്ടി നിലവിലുള്ള രോഗം എന്നാൽ ഏതെങ്കിലും അവസ്ഥ, രോഗം അല്ലെങ്കിൽ പരിക്ക് അല്ലെങ്കിൽ അസുഖം എന്നാണ്. ഇൻഷുറർ നൽകിയ പോളിസിയുടെ അല്ലെങ്കിൽ അതിന്‍റെ പുനഃസ്ഥാപിക്കലിന്‍റെ പ്രാബല്യ തീയതിക്ക് മുമ്പുള്ള 48 മാസത്തിനുള്ളിൽ ഒരു ഫിസിഷ്യൻ രോഗനിർണയം ചെയ്തതാകണം. ഇൻഷുറർ നൽകിയ പോളിസിയുടെ അല്ലെങ്കിൽ അതിന്‍റെ പുനഃസ്ഥാപിക്കലിന്‍റെ പ്രാബല്യ തീയതിക്ക് മുമ്പുള്ള 48 മാസത്തിനുള്ളിൽ, ഒരു ഫിസിഷ്യൻ മെഡിക്കൽ ഉപദേശം നൽകിയതോ ചികിത്സ ശുപാർശ ചെയ്തതോ അഥവാ സ്വീകരിച്ചതോ ആയതായിരിക്കണം.

തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 10th  ജനുവരി 2024

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക