പ്രോഡക്ടുകൾ
പുതുക്കുക
ക്ലെയിം
പിന്തുണ
ഒരു ഏജന്റ് ആകു
നിര്ദ്ദേശിച്ചത്
Mobile App
Download this one-stop-shop for all your farming queries!
കർഷകരെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് ടെക്നോളജി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു സംരംഭമാണ് ഫാർമിത്ര ആപ്പ്. കാലാവസ്ഥാ പ്രവചനം, ഇന്ത്യയിലുടനീളമുള്ള വിപണി വില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിക്കൊണ്ട് ഈ ആപ്പ് കർഷകരുടെ ഒരു ഉത്തമ സുഹൃത്തായി വർത്തിക്കുന്നു. കൃഷിയെക്കുറിച്ച് ആവശ്യമായ എല്ലാ അറിവുകളും കർഷകർക്ക് നൽകി അവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സംരംഭമാണ് ഈ ആപ്പ്.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്‍റെ വിള ഇൻഷുറൻസ് ഉപയോക്താക്കൾക്ക്, ഇത് ഒരൊറ്റ വ്യൂ പോയിന്‍റായി പ്രവർത്തിക്കുന്നു, കൂടാതെ ക്ലെയിം സപ്പോർട്ടിനും ഇത് സഹായിക്കുന്നു.
കൃഷിയിൽ കാലാവസ്ഥ ഒരു പ്രധാന പങ്ക് വഹിക്കുകയും കാർഷിക പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ഈ ആപ്പ് ഏഴ് ദിവസം വരെയുള്ള മഴയുടെ സാധ്യത, താപനില വ്യതിയാനങ്ങൾ, ഈർപ്പത്തിന്‍റെ അളവ്, കാറ്റിന്‍റെ വേഗത എന്നിവ ഉൾപ്പെടെയുള്ള കാലാവസ്ഥാ അപ്‌ഡേറ്റുകൾ ബ്ലോക്ക് തലത്തിൽ നൽകുന്നു. ആപ്പ് ഇപ്പറയുന്നവ ഷെയർ ചെയ്യും:
വിളയുടെ ആരോഗ്യം കർഷകർക്ക് ഏറെ പ്രധാനമാണ്. ഇതുപോലുള്ള പല തരത്തിൽ അവരെ സഹായിക്കുന്ന ഫീച്ചറുകളാൽ സമ്പന്നമാണ് ഈ ആപ്പ്:
കർഷകർക്ക് നിത്യോപയോഗ സാധനങ്ങളുടെ വിപണി വില അറിയേണ്ടത് അത്യാവശ്യമാണ്. എപ്പോൾ എന്ത് വിൽക്കണം എന്ന കാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ ഈ ആപ്പ് കർഷകരെ സഹായിക്കും.
കാർഷിക മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ, മെച്ചപ്പെട്ട സമ്പ്രദായങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ, കർഷകരുടെ വിജയഗാഥകൾ, നല്ല കാർഷിക രീതികൾ, സർക്കാർ സ്കീമുകൾ, അഗ്രി-ഇൻഷുറൻസ്, ലോണുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ എന്നിവ പ്രാദേശിക ഭാഷയിൽ കർഷകർ അറിഞ്ഞിരിക്കണം. ഈ ആപ്പ് അവരെ ഗൈഡ് ചെയ്യുകയും ഇവ എനേബിൾ ചെയ്യുകയും ചെയ്യും:
ഈ സർവ്വീസ് കർഷകർക്ക് തങ്ങളുടെ പോളിസിയുടെയും ക്ലെയിം വിവരങ്ങളുടെയും ഒരൊറ്റ വീക്ഷണം സാധ്യമാക്കും. ഈ സർവ്വീസ് കർഷകനെ പ്രാപ്തമാക്കും:
ആപ്പിനെ നന്നായി മനസ്സിലാക്കാനും പൊരുത്തപ്പെടാനും കർഷകരെ സഹായിക്കുന്നതിന് പ്രാദേശിക ഭാഷകളിലും ഫാംമിത്ര ആപ്പ് ലഭ്യമാണ്.
മണ്ണ്, കാലാവസ്ഥ, വൈവിധ്യമാർന്ന മുൻഗണന, ഇടവിള സമ്പ്രദായങ്ങൾ തുടങ്ങി എല്ലാ പ്രാദേശിക ഘടകങ്ങളും പരിഗണിച്ച് ശാസ്ത്രീയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഉപദേശങ്ങൾ. അവ പ്രാദേശിക ഭാഷയിൽ നൽകുകയും വിളയുടെ ജീവിതചക്രം, വിതയ്ക്കൽ തീയതി എന്നിവയെ ആശ്രയിച്ച് കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.
ഉവ്വ്, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ കർഷകർക്ക് സൗജന്യ അഡ്വൈസറികൾ ലഭ്യമാണ്.
ലോംഗിറ്റ്യൂഡ്, ലാറ്റിറ്റ്യൂഡ് വിവരങ്ങളെ അടിസ്ഥാനമാക്കി ഫാംമിത്രയിൽ ലഭ്യമായ കാലാവസ്ഥാ പ്രവചനം ഞങ്ങളുടെ ഉപദേശക പങ്കാളികളാണ് നൽകുന്നത്. ഇതുവഴി, ബ്ലോക്ക് തലത്തിൽ ഏറ്റവും സാധുതയുള്ള കാലാവസ്ഥാ പ്രവചനം നൽകാൻ ഞങ്ങൾക്ക് കഴിയും.
സമയോചിതമായ കാലാവസ്ഥാ പ്രവചനവുമായി ആപ്പ് ഏകോപിപ്പിച്ചിരിക്കുന്നു, ഇത് ബ്ലോക്ക് തലത്തിൽ മണിക്കൂറിൽ പെയ്യുന്ന മഴയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു. ജലസേചനം, തളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഈ മണിക്കൂർ തോറുമുള്ള കാലാവസ്ഥാ പ്രവചനം നിങ്ങളെ സഹായിക്കും.
വിശ്വസ്തമായ കാലാവസ്ഥാ പ്രവചന ഏജൻസികളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും അപ്‌ഡേറ്റുകളും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സഹായിക്കും. വിതയ്ക്കൽ/നടീൽ തീയതിയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് പ്രവർത്തനങ്ങളുടെ പൂർണ്ണമായ വിള കലണ്ടർ കാണാൻ കഴിയും. വിവിധ കൃഷിരീതികൾ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും.
ഇന്ത്യയിലുടനീളമുള്ള മണ്ണ്, വിത്ത് പരിശോധനാ ലാബുകൾ തിരയുന്നതിനുള്ള ലൊക്കേറ്റർ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്. ലൊക്കേഷൻ തിരഞ്ഞെടുക്കാനും ലാബുകളുടെ വിലാസം കാണാനും നിങ്ങൾക്ക് ഒരു ഓപ്ഷൻ ഉണ്ട്.
ഇന്ത്യയിലുടനീളം ലൊക്കേറ്റർ വിവരങ്ങൾ ലഭ്യമാണ്. നിങ്ങളുടെ പ്രദേശം തിരഞ്ഞെടുത്ത് ഡ്രോപ്പ് ഡൗണിൽ നിന്ന് ലൊക്കേറ്റർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ പ്രദേശത്ത് ശീതീകരണ സംഭരണിയുള്ള ഏറ്റവും അടുത്തുള്ള സ്ഥലം നിങ്ങൾ കണ്ടെത്തും.
ഉവ്വ്! കീടനാശിനി തന്മാത്രയുടെ ശരിയായ സംയോജനത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ ലഭ്യമാണ്. നിങ്ങൾക്ക് ഫാംമിത്ര ആപ്പ് തിരയാനും ആവശ്യമായ വിശദാംശങ്ങൾ കണ്ടെത്താനും കഴിയും.
നിങ്ങളുടെ വിള, അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ നൽകി നിങ്ങൾക്ക് ആപ്ലിക്കേഷൻ, പോളിസി വിവരങ്ങൾ തിരയാനാകും. ഇൻഷ്വേർഡ് തുക, ഏരിയ, പരിരക്ഷിക്കുന്ന വിള എന്നിവ പോലുള്ള എല്ലാ വിശദാംശങ്ങളും ആപ്പിൽ ലഭ്യമാകും.
ഫാംമിത്ര ആപ്പിന്‍റെ ഇൻഷുറൻസ് ബ്രീഫ്‌കേസ് മൊഡ്യൂളിൽ ക്ലെയിം ഫംഗ്‌ഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു, അവിടെ നിങ്ങളുടെ ഇൻഷുർ ചെയ്‌ത വിളയുടെ നഷ്ടത്തിനെതിരായ പ്രാദേശികവൽക്കരിച്ച ക്ലെയിം നിങ്ങൾക്ക് അറിയിക്കാം.
പിഎംഎഫ്ബിവൈ സ്കീമുമായി ബന്ധപ്പെട്ട പ്രാദേശിക വിളകളുടെ ക്ലെയിം നഷ്ടം മാത്രമേ ‘ഫാംമിത്ര’ മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയിക്കാൻ കഴിയൂ.
ഇടവിള അല്ലെങ്കിൽ മിശ്രവിള സമ്പ്രദായത്തിൽ വിളകൾ 2 അല്ലെങ്കിൽ 2 ൽ കൂടുതൽ ആണെങ്കിൽ, ഓരോ വിള ക്ലെയിമിനും അതത് ബാധിത പ്രദേശവുമായി പ്രത്യേകം ബന്ധപ്പെടണം.
'സഹായം' വിഭാഗത്തിന് കീഴിൽ ഫാംമിത്ര ആപ്പ് വഴി നിങ്ങളുടെ ചോദ്യങ്ങൾ ഉന്നയിക്കാം.
അക്കൗണ്ട് നമ്പറിലെ എന്തെങ്കിലും സങ്കീർണതകൾ, സർക്കാർ സബ്‌സിഡിയുടെ കാലതാമസം, സർവേയിലെ കാലതാമസം, തെറ്റായ അറിയിപ്പുകൾ എന്നിവ ക്ലെയിം പേമെന്‍റുകൾ വൈകുന്നതിന് ഇടയാക്കിയേക്കാം.
Get the assistance you need for all your insurance queries. We're here to help!
What makes our insurance unique
With Motor On-The-Spot, Health Direct Click, etc we provide fast claim process , Our sales toll free number:1800-209-0144