റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഇന്ത്യയിലെ ഓൺലൈൻ സൈബർ ഇൻഷുറൻസ്

നിങ്ങൾ ഇഷ്ടപ്പെടുന്നതിനെ ഞങ്ങൾ സംരക്ഷിക്കുന്നു
Cyber Liability Insurance by Bajaj Allianz

നമുക്ക് തുടങ്ങാം

പേര് എന്‍റർ ചെയ്യൂ
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
/സൈബർ-ഇൻഷുറൻസ്/വാങ്ങൂ-ഓൺലൈൻ.html
ഒരു ക്വോട്ട് നേടുക
ക്വോട്ട് വീണ്ടെടുക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ

നിങ്ങൾക്കായി ഇതിൽ എന്താണ്

കൗൺസലിംഗ്, IT കൺസൾട്ടന്‍റ് സർവ്വീസുകളുടെ പരിരക്ഷ

10 സാധാരണ സൈബർ റിസ്കുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു

തികച്ചും താങ്ങാനാവുന്ന പ്രീമിയങ്ങൾ

ബജാജ് അലയൻസിൻ്റെ വ്യക്തിഗത സൈബർ സുരക്ഷാ ഇൻഷുറൻസ് പോളിസി

നമുക്ക് വേഗത്തിൽ വാക്കു കൊണ്ട് ഒരു കളി കളിക്കാം. ഞങ്ങൾ 'ഇന്‍റർനെറ്റ്' എന്ന് പറയുമ്പോൾ, എന്താണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്?
സോഷ്യൽ മീഡിയ, സുഹൃത്തുക്കൾ, വിനോദം, ഇതോക്കെ ഇന്‍റർനെറ്റിൻ്റെ സമ്മാനമാണ്. ഇന്‍റർനെറ്റ് ഇല്ലാതിരുന്ന ഒരു കാലത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും നമുക്ക് ഇന്ന് അത്ര എളുപ്പമല്ല. ഒരല്പം ഭാവന ഉപയോഗിച്ച് ചിന്തിച്ചാലോ, എന്തൊരു ബോറിംഗ് ആയിരുന്നു അക്കാലം, ഏതാണ്ട് ഒരു ഇരുണ്ട യുഗം എന്നൊക്കെ നമ്മൾ കരുതിയേക്കാം. എന്നിരുന്നാലും, പല വിധത്തിൽ ഇന്നത്തേതിലും സുരക്ഷിതമായിരുന്നു അക്കാലം

എന്നിരുന്നാലും, ഇക്കാലത്ത്, ഓൺലൈൻ ലോകത്തിൽ സ്വയം എക്സ്പോസ് ചെയ്യാതെ പ്രവർത്തിക്കുന്നത് ഏതാണ്ട് അസാധ്യമാണ്, ഒരു പരിധി വരെയെങ്കിലും. ഒരുവനെ അപകടത്തിലേക്ക് തള്ളിവിട്ടേക്കാം എന്ന ഒരു മറുവശം കൂടി ഇതിനുണ്ട്.

തട്ടിപ്പ്, ഫിഷിംഗ്, സൈബർ സ്റ്റാക്കിംഗ് എന്നിവ തിരിച്ചറിയുക

ഏതാണ്ട് എല്ലാ ദിവസവും നിങ്ങൾ ഈ അപകടങ്ങളെ നേരിടാനുള്ള സാധ്യതയുണ്ട്. അപ്പോൾപ്പിന്നെ നിങ്ങൾ എന്തു ചെയ്യും? ഇന്‍റർനെറ്റ് ഉപയോഗിക്കുന്നത് നിർത്തുമോ? ഒരിക്കലും ഇല്ല! സാധ്യതയുള്ള സൈബർ ഭീഷണികളിൽ നിന്നും റിസ്കുകളിൽ നിന്നും സ്വയം സംരക്ഷിക്കാനുള്ള മാർഗ്ഗം നിങ്ങൾക്ക് കണ്ടെത്താം, ബജാജ് അലയൻസ് സൈബർ ഇൻഷുറൻസ് അത് ചെയ്യാനാണ് നിങ്ങളെ സഹായിക്കുന്നത്.

ഇന്ത്യയില്‍ സൈബര്‍ ഇന്‍ഷുറന്‍സിന്‍റെ വർദ്ധിച്ചുവരുന്ന ആവശ്യം മനസ്സിലാക്കി, പേഴ്സണൽ സൈബര്‍ ഇന്‍ഷുറന്‍സ് വിപണിയെ പിന്തുണയ്ക്കുന്നതിന് ഞങ്ങള്‍ ഞങ്ങളുടെ പോളിസി രൂപകല്‍പ്പന ചെയ്യുകയും സൈബര്‍ ഇൻഷുറൻസ് ഓഫർ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഇന്‍ഷുറര്‍ ആയി മാറുകയും ചെയ്തു.

മനുഷ്യൻ്റെ കണ്ടുപിടിത്തങ്ങളിൽ വെച്ച് ഒരുപക്ഷേ ഏറ്റവും മികച്ചതും ഏറ്റവും മോശമായതും ഇന്‍റർനെറ്റ് ആണ്. കണക്ടിവിറ്റി, ആശയവിനിമയം, സൗകര്യം എന്നീ ഗുണങ്ങൾക്കൊപ്പം ഇത് ഒരു പറ്റം നവ യുഗ റിസ്ക്കുകളും കൊണ്ടുവരുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതും ഡാറ്റ മോഷണം മുതൽ സൈബർ സ്റ്റാക്കിംഗ്, വ്യക്തിവിവര മോഷണം എന്നിവ വരെ ഏതുമാകാം.

ബജാജ് അലയൻസ്, പുതിയ കാലത്തെ റിസ്ക് ഘടകങ്ങളും അവയുടെ സ്വാധീനവും മനസ്സിലാക്കുന്നു. ഞങ്ങളുടെ വ്യക്തിഗത സൈബർ സേഫ് ഇൻഷുറൻസ് പോളിസി സൈബർ ഭീഷണികൾക്കും അപകടസാധ്യതകൾക്കും എതിരെ നിങ്ങൾക്ക് ഒപ്റ്റിമൽ പരിരക്ഷ നൽകുന്നവയാണ്.

ഒരൊറ്റ പോളിസിക്ക് കീഴിൽ ഒന്നിലധികം പരിരക്ഷകൾ

ബജാജ് അലയൻസ് സൈബർ സുരക്ഷാ ഇൻഷുറൻസ് പോളിസി കവറേജ്

സൈബർ ഭീഷണികളുടെ ഏറ്റവും വലിയ അപകടം എന്താണെന്നുവെച്ചാൽ, സാധാരണയായി അവ സംഭവിച്ചു കഴിയുന്നതു വരെ അവ കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ്. യഥാർത്ഥ ജീവിതത്തിൽ പിറകെ നടന്ന് ശല്യം ചെയ്യുന്ന ഒരാളെപ്പോലെയല്ല സൈബർ സ്റ്റാക്കർ, കാണാൻ കഴിയില്ല, ATM ൻ്റെ പരിസരത്ത് സംശയാസ്പദമായി കറങ്ങിനടക്കുന്ന വ്യക്തിയെ പോലെയല്ല ഫിഷർ, തിരിച്ചറിയുക പ്രയാസമാണ്. നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോഴെല്ലാം നേരിട്ടേക്കാവുന്ന സാധ്യമായ എല്ലാ സൈബർ ഭീഷണികളും റിസ്ക്കുകളും കണക്കിലെടുത്താണ് നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങളുടെ സൈബർ ഇൻഷുറൻസ് പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഐഡന്‍റിറ്റി മോഷണം

നിങ്ങളുടെ ഡിജിറ്റൽ ഡിവൈസുകൾ നിങ്ങളുടെ കൃത്യമായ പ്രതിഫലനമാണ്, കാരണം അവ നിങ്ങളെക്കുറിച്ച് സത്യമായതും പച്ചയായതും ആയ എല്ലാം സ്റ്റോർ ചെയ്യുന്നു. ഇതിൽ നിങ്ങളുടെ വ്യക്തിഗത സംഭാഷണങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, ടെക്സ്റ്റ്, ബ്രൌസർ ഹിസ്റ്ററി, പാസ്‌വേഡുകൾ, ബാങ്ക് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നു. ദീർഘകാല ബന്ധമുള്ള ആളുകൾ പോലും ഫോൺ, അക്കൗണ്ട് പാസ്‌വേഡുകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കുകയാണ് പതിവ്. കൂടുതൽ വായിക്കുക

നിങ്ങളുടെ ഡിജിറ്റൽ ഡിവൈസുകൾ ഉൾപ്പെടെ നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ സ്റ്റോർ ചെയ്ത നിങ്ങളുടെ വ്യക്തിഗത ഡാറ്റയുടെ ഉപയോഗം, ഡിലീറ്റ് ചെയ്യൽ അല്ലെങ്കിൽ മാറ്റം വരുത്തൽ എന്നിവയ്ക്കായി ഏതെങ്കിലും വഞ്ചനയിലൂടെയോ അനധികൃതമായോ ആക്സസ് ചെയ്യുന്നതാണ് വ്യക്തിവിവര മോഷണം. ഇത് ഭയപ്പെടുത്തുന്നതു പോലെ യഥാർത്ഥ സാധ്യതയും ആണ്.

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • ബാധിക്കപ്പെട്ട കക്ഷി ക്ലെയിം ചെയ്തതിന്‍റെ ഫലമായി വരുന്ന വ്യവഹാര ചെലവുകൾ
 • വ്യക്തിവിവര മോഷണത്തിൻ്റെ പേരിൽ തേര്‍ഡ് പാര്‍ട്ടിക്ക് എതിരെയുള്ള പ്രോസിക്യൂഷന്‍ ചെലവുകള്‍
 • കോടതിയിലേക്കുള്ള യാത്രയ്ക്കും ഡോക്യുമെന്‍റുകളുടെ ഫോട്ടോകോപ്പി എടുക്കാനുമുള്ള ചെലവ്

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ സൈബർ-ആക്രമണങ്ങൾ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതലാണ്. എന്നാൽ ഞങ്ങളുടെ പേഴ്സണൽ സൈബർ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, നിങ്ങളുടെ നിയമപരമായ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സൈബർ ആക്രമണത്തിന്‍റെ ഫലമായി സംഭവിക്കുന്ന വ്യക്തിവിവര മോഷണത്തിന് എതിരെയുള്ള വ്യവഹാര, പ്രോസിക്യൂഷൻ ചെലവുകൾ ഞങ്ങൾ വഹിക്കും.

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • ബാധിക്കപ്പെട്ട കക്ഷി ക്ലെയിം ചെയ്തതിന്‍റെ ഫലമായി വരുന്ന വ്യവഹാര ചെലവുകൾ
 • സോഷ്യൽ മീഡിയയിൽ നിന്ന് വ്യക്തിവിവര മോഷണം നടത്തിയ തേർഡ് പാർട്ടിക്ക് എതിരെയുള്ള പ്രോസിക്യൂഷൻ ചെലവുകൾ
 • കോടതിയിലേക്കുള്ള യാത്രയ്ക്കും ഡോക്യുമെന്‍റുകളുടെ ഫോട്ടോകോപ്പി എടുക്കാനുമുള്ള ചെലവ്

സൈബർ സ്റ്റാക്കിംഗ്

സൈബർ സ്റ്റാക്കിംഗ് ഒരു ഭയപ്പെടുത്തുന്ന വിധിയാണ്, ആർക്കും അത് ഒരിക്കലും സംഭവിക്കരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു വ്യക്തിയെ ഉപദ്രവിക്കാനോ ഭയപ്പെടുത്താനോ ഡിജിറ്റൽ ആശയവിനിമയത്തിന്‍റെ ആവർത്തിച്ച ഉപയോഗമാണിത്. ഇത് ഒരാളെ എല്ലായ്പ്പോഴും താൻ ആക്രമിക്കപ്പെടുകയാണെന്നു ചിന്തിക്കുന്നതിലേക്കും അസുരക്ഷിതത്വം അനുഭവപ്പെടുന്നതിലേക്കും നയിക്കുന്നു, എവിടെ ആയിരുന്നാലും. കൂടുതൽ വായിക്കുക

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • സൈബർ സ്റ്റാക്കിംഗ് നടത്തിയ ഒരു തേർഡ് പാർട്ടിക്ക് എതിരെയുള്ള ക്രിമിനൽ കേസിൻ്റെ പ്രോസിക്യൂഷന് നിങ്ങൾക്ക് ഉണ്ടാകുന്ന ചെലവുകൾ

മാൽവെയർ ആക്രമണം

നിങ്ങൾക്ക് പ്രതിദിനം എത്ര ടെക്സ്റ്റ് മെസ്സേജുകൾ ലഭിക്കുന്നു എന്നും അല്ലെങ്കിൽ നിങ്ങൾ ഇന്‍റർനെറ്റിൽ നിന്ന് എത്ര തവണ ഡൗൺലോഡ് ചെയ്യുന്നു എന്നും ഒരു മിനിറ്റ് ഒന്നു ചിന്തിച്ചു നോക്കൂ. ഒരുപാട് തവണ, അല്ലേ? കൂടുതൽ വായിക്കുക

അതിനാൽ, ദുരുദ്ദേശ്യമുള്ള ഒരാൾക്ക് നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ SMS, ഇന്‍റർനെറ്റ് ഡൗൺലോഡുകൾ, ഫയൽ ട്രാൻസ്ഫർ തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കുന്ന ഏതെങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാമിന്‍റെ സഹായത്തോടെ നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് നുഴഞ്ഞുകയറി തകരാറുണ്ടാക്കാൻ വളരെ എളുപ്പമാണ്. 

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • മാൽവെയർ മൂലമുണ്ടാകുന്ന തകരാർ കാരണം നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിന്‍റെ റീസ്റ്റോറേഷൻ ചെലവുകൾ
 • നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിലെ മാൽവെയർ മൂലം ബാധിക്കപ്പെട്ട കക്ഷി നിയമപരമായ ബാധ്യതയ്ക്കായി ക്ലെയിം ചെയ്തതിനാൽ വരുന്ന വ്യവഹാര ചെലവുകൾ
 • കോടതിയിലേക്കുള്ള യാത്രയ്ക്കും ഡോക്യുമെന്‍റുകളുടെ ഫോട്ടോകോപ്പി എടുക്കാനുമുള്ള ചെലവ്

IT കൊള്ള മൂലമുള്ള നഷ്ടം

ഓൺലൈനിൽ ബാങ്ക് ട്രാൻസാക്ഷൻ നടത്താനുള്ള സൗകര്യവും സൈബർ മോഷണവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. ഞങ്ങളുടെ സൈബർ സുരക്ഷാ പോളിസി നിങ്ങളെ മോശം വശത്തിൽനിന്ന് പരിരക്ഷിക്കുന്നതിനാൽ നിങ്ങൾക്ക് തുടർന്നും നല്ല വശം ആസ്വദിക്കാം. കൂടുതൽ വായിക്കുക

ഒരു തേര്‍ഡ് പാര്‍ട്ടി അനധികൃതമായി, ലക്ഷ്യം വെച്ച് നിങ്ങളുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ നടത്തിയ സൈബര്‍ നുഴഞ്ഞുകയറ്റത്തിൻ്റെ നേരിട്ടുള്ള ഫലമായി നിങ്ങള്‍ തെറ്റായി അല്ലെങ്കില്‍ അബദ്ധത്തിൽ പണം അടച്ചതിനാൽ ഉണ്ടായ സാമ്പത്തിക നഷ്ടം പരിരക്ഷിക്കപ്പെടുന്നതാണ്. 

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • IT കൊള്ള മൂലമുള്ള സാമ്പത്തിക നഷ്ടം
 • ഫൈനാന്‍ഷ്യല്‍ സ്ഥാപനം അല്ലെങ്കില്‍ പേമെന്‍റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്ക് എതിരെ നിങ്ങള്‍ സമർപ്പിച്ച ക്ലെയിമിനുള്ള നിയമപരമായ ഫീസ് ഉള്‍പ്പടെയുള്ള ചെലവുകള്‍
 • IT കൊള്ള മൂലം നഷ്ടം ഉണ്ടാക്കിയതിന് തേര്‍ഡ് പാര്‍ട്ടിക്ക് എതിരെയുള്ള പ്രോസിക്യൂഷന്‍ ചെലവ്

ഫിഷിംഗ്/ ഇന്‍റര്‍നെറ്റിലൂടെയുള്ള വിവരങ്ങള്‍ തട്ടിപ്പ്

അപകടത്തെക്കുറിച്ച് ചിന്തിക്കാത്ത ആളുകളെ ചതിക്കുന്നതിന് തട്ടിപ്പുകാരും വഞ്ചകരും ഉപയോഗിക്കുന്ന ഒരു പുതിയ മാർഗ്ഗമാണ് ഫിഷിംഗ്. പലപ്പോഴും ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തിൽ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ ഒരു വിശ്വാസ്യതയുള്ള സ്ഥാപനമായി നടിച്ച് നിങ്ങളുടെ യൂസർനെയിമുകൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ (ചിലപ്പോൾ പരോക്ഷമായി, പണം) എന്നിവ പോലുള്ള നിങ്ങളുടെ സെൻസിറ്റീവ് വിവരങ്ങൾ നേടാനുള്ള ഏതൊരു ശ്രമവും ഇതിൽപ്പെടും. കൂടുതൽ വായിക്കുക

ഞങ്ങളുടെ വ്യക്തിഗത സൈബർ ഇൻഷുറൻസ് പോളിസി നിങ്ങളെ സാമ്പത്തിക നഷ്ടം നികത്തുന്നതിനു മാത്രമല്ല, തിരികെ പോരാടാനും സഹായിക്കും.

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • ഒരു തേര്‍ഡ് പാര്‍ട്ടി നടത്തിയ ഫിഷിംഗിന്‍റെ നിരപരാധിയായ ഇര എന്ന നിലയിൽ നിങ്ങള്‍ നേരിട്ട തികഞ്ഞ സാമ്പത്തിക നഷ്ടം
 • ഫിഷിംഗ് ആക്രമണത്തിൻ്റെ പേരിൽ തേര്‍ഡ് പാര്‍ട്ടിക്ക് എതിരെയുള്ള പ്രോസിക്യൂഷന്‍ ചെലവുകള്‍

ഇമെയിൽ സ്പൂഫിംഗ്

ഇമെയിൽ സ്പൂഫിംഗ് ഒരു ഇമെയിൽ ഹെഡറിൽ കള്ളത്തരം അല്ലെങ്കിൽ അന്യായമായി കൃത്രിമത്വം കാട്ടലാണ്, അതു വഴി, സന്ദേശം യഥാർത്ഥ സ്രോതസ്സിൽ നിന്നാണ് വന്നതെന്ന് തോന്നിപ്പോകും. കൂടുതൽ വായിക്കുക

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • തേര്‍ഡ് പാര്‍ട്ടി നടത്തിയ ഇമെയില്‍ സ്പൂഫിംഗിന്‍റെ നിരപരാധിയായ ഇര എന്ന നിലയിൽ നിങ്ങള്‍ നേരിട്ട തികഞ്ഞ സാമ്പത്തിക നഷ്ടം
 • ഇമെയിൽ സ്പൂഫിംഗിൻ്റെ പേരിൽ തേർഡ് പാർട്ടിക്ക് എതിരെയുള്ള പ്രോസിക്യൂഷൻ ചെലവുകൾ

മീഡിയ ലയബിലിറ്റി ക്ലെയിമുകൾ

നിങ്ങളുടെ ഡിജിറ്റൽ ഡിവൈസുകൾ ഉൾപ്പെടെയുള്ള നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ സൈബർ ആക്രമണം നടത്തിയതിൻ്റെ ഫലമായി നിങ്ങൾ ഉദ്ദേശിക്കാത്ത വിധത്തിൽ ഏതെങ്കിലും ഡിജിറ്റൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ ബ്രോഡ്കാസ്റ്റിംഗ് ചെയ്യുകയോ ചെയ്തതു മൂലം എന്തെങ്കിലും ബാധ്യത ഉണ്ടായാൽ ഞങ്ങളുടെ പേഴ്സണൽ സൈബർ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും. കൂടുതൽ വായിക്കുക

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • മീഡിയയുടെ തെറ്റായ ഉപയോഗത്തിന് നിങ്ങൾക്ക് എതിരെയുള്ള ഒരു തേർഡ് പാർട്ടിയുടെ ക്ലെയിമിനുള്ള വ്യവഹാര ചെലവുകൾ
 • മീഡിയയുടെ തെറ്റായ ഉപയോഗത്തിന് തേര്‍ഡ് പാര്‍ട്ടിക്ക് എതിരെയുള്ള പ്രോസിക്യൂഷന്‍ ചെലവുകള്‍
 • കോടതിയിലേക്കുള്ള യാത്രയ്ക്കും ഡോക്യുമെന്‍റുകളുടെ ഫോട്ടോകോപ്പി എടുക്കാനുമുള്ള ചെലവ്

സൈബർ കൊള്ള

സ്വകാര്യതാ ലംഘനം, ഡാറ്റാ ലംഘനം അല്ലെങ്കിൽ സൈബർ-ആക്രമണം എന്നിവയ്ക്ക് കാരണമാകുന്ന ഏതു ഭീഷണിയെയും സൈബർ കൊള്ള എന്നു വിളിക്കാം. ഒരു യാഥാർത്ഥ വ്യക്തി കത്തികാട്ടി മുന്നിൽ നിൽക്കുന്നതിനേക്കാൾ ഭയാനകമാണിത്, കാരണം, ഓൺലൈനിൽ ആളുകൾക്ക് അജ്ഞത എന്ന മറയ്ക്കു പിന്നിൽ ഒളിച്ചിരിക്കാൻ കഴിയുമെന്നു മാത്രമല്ല പ്രതിരോധിക്കാൻ കഴിയില്ല എന്ന് നിങ്ങൾക്ക് പലപ്പോഴും തോന്നിപ്പോകും. കൂടുതൽ വായിക്കുക

ഞങ്ങളുടെ സൈബർ ലയബിലിറ്റി ഇൻഷുറൻസ് ഉപയോഗിച്ച്, തിരികെ പോരാടുന്നതിനായി നിങ്ങളെ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. 

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • സൈബർ കൊള്ള എന്ന ഭീഷണിയുടെ ഫലമായി നിങ്ങൾക്ക് ഉണ്ടാകുന്ന സൈബർ കൊള്ളയുടെ നഷ്ടം
 • സൈബർ കൊള്ളയുടെ പേരിൽ തേർഡ് പാർട്ടിക്ക് എതിരെയുള്ള പ്രോസിക്യൂഷൻ ചെലവുകൾ

തേർഡ് പാർട്ടിയുടെ സ്വകാര്യതാ, ഡാറ്റാ ലംഘനങ്ങൾ

ഇന്ന്, ഇന്‍റർനെറ്റും നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റവും 'പ്രിയപ്പെട്ട ഡയറി’യുടെ നവയുഗ പതിപ്പ് പോലെയാണ്. അവയിൽ നിങ്ങളുടെ വ്യക്തിപരമായ ഒരുപാട് ഡാറ്റ - ഫോട്ടോകൾ, വീഡിയോകൾ, ടെക്സ്റ്റ് എന്നിവയും അതിലേറെയും - അടങ്ങിയിരിക്കുന്നു, ഒരുപക്ഷേ മറ്റാരും ഒരിക്കലും അത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. കൂടുതൽ വായിക്കുക

ഒരു തേര്‍ഡ് പാര്‍ട്ടി നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ അനധികൃതമായി വെളിപ്പെടുത്തുകയോ അല്ലെങ്കില്‍ ഒരു തേര്‍ഡ് പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ അനധികൃതമായി ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് സ്വകാര്യതാ, ഡാറ്റാ ലംഘനങ്ങൾ.

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

 • സ്വകാര്യതാ ലംഘനം അല്ലെങ്കിൽ ഡാറ്റാ ലംഘനം എന്നിവയുടെ പേരിൽ ഒരു തേർഡ് പാർട്ടിക്ക് എതിരെ നാശനഷ്ടങ്ങൾക്കായി നിങ്ങൾ ക്ലെയിം ചെയ്യുമ്പോൾ, നിങ്ങൾക്ക് ഉണ്ടാകുന്ന നിയമപരമായ ഫീസ് ഞങ്ങൾ വഹിക്കുന്നതാണ്

വ്യക്തിഗത സൈബർ ഇൻഷുറൻസ് പോളിസി വാങ്ങിയാലുള്ള അധിക ആനുകൂല്യങ്ങൾ

 • ഉൾപ്പെടുത്തലുകൾ

 • ഒഴിവാക്കലുകൾ

കൗൺസലിംഗ് സേവനങ്ങൾ

സാമ്പത്തിക ഭാരം - തികഞ്ഞ സാമ്പത്തിക നഷ്ടവും നിയമപരമായ ചെലവുകളും - വഹിക്കുന്നത് പ്രശ്ന പരിഹാരത്തിന്‍റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളുവെന്ന് ഞങ്ങൾക്ക് അറിയാം. 

കൂടുതൽ വായിക്കുക

കൗൺസലിംഗ് സേവനങ്ങൾ 

സാമ്പത്തിക ഭാരം - തികഞ്ഞ സാമ്പത്തിക നഷ്ടവും നിയമപരമായ ചെലവുകളും - വഹിക്കുന്നത് പ്രശ്ന പരിഹാരത്തിന്‍റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളുവെന്ന് ഞങ്ങൾക്ക് അറിയാം. മിക്ക കാര്യത്തിലും, ഒന്നിനു പുറകെ ഒന്നായി പലതും സംഭവിക്കാറുണ്ട്, അതുപോലെ, സൈബർ-സ്റ്റാക്കിംഗ്, വ്യക്തിവിവര മോഷണം തുടങ്ങിയ സൈബർ കുറ്റകൃത്യത്തിന് വിധേയമാകുന്നത് ഒരുവൻ്റെ മാനസിക ആരോഗ്യത്തെയും ക്ഷേമത്തെയും ഗുരുതരമായി ബാധിച്ചേക്കാം. അതുകൊണ്ട്, ഞങ്ങളുടെ വ്യക്തിഗത സൈബര്‍ ഇന്‍ഷുറന്‍സ് പോളിസി, മേല്‍പ്പറഞ്ഞ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഫലമായി ഉണ്ടാകുന്ന സമ്മര്‍ദ്ദം, ഉത്കണ്ഠ, സമാനമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ ചികിത്സിക്കുന്നതിനായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു അംഗീകൃത മനോരോഗ ചികിത്സകൻ, മനഃശാസ്ത്രജ്ഞൻ അല്ലെങ്കില്‍ കൗണ്‍സിലര്‍ എന്നിവർക്കായി മുടക്കുന്ന ന്യായമായ എല്ലാ ഫീസുകളും ചെലവുകളും വഹിക്കുന്നതാണ്.

ഇന്ത്യയില്‍ സൈബര്‍ ക്രൈം ഇൻഷുറൻസ് പോളിസി ഓഫർ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഇന്‍ഷുറര്‍ ഞങ്ങളാണ്, സമഗ്രമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന രീതിയില്‍ ഞങ്ങളുടെ പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. 

IT കൺസൾട്ടന്‍റ് സർവ്വീസ് പരിരക്ഷ

പല ചെലവുകളും മുൻകൂട്ടി പ്രതീക്ഷിക്കാൻ കഴിയുന്നതല്ല, വന്നു കഴിഞ്ഞാലേ തീരുമാനിക്കാൻ പറ്റൂ. ഇത് ബജറ്റ് ചെയ്യുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്നതിനും പ്രതിബന്ധമായേക്കാം. 

കൂടുതൽ വായിക്കുക

IT കൺസൾട്ടന്‍റ് സർവ്വീസ് പരിരക്ഷ 

പല ചെലവുകളും മുൻകൂട്ടി പ്രതീക്ഷിക്കാൻ കഴിയുന്നതല്ല, വന്നു കഴിഞ്ഞാലേ തീരുമാനിക്കാൻ പറ്റൂ. ഇത് ബജറ്റ് ചെയ്യുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്നതിനും പ്രതിബന്ധമായേക്കാം. നിങ്ങൾ ഒരു സൈബർ കുറ്റകൃത്യത്തിന് ഇരയായാൽ, പരിരക്ഷയുള്ള നഷ്ടത്തിന്‍റെ പരിധിയും തുകയും തെളിയിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഒരു IT കൺസൾട്ടന്‍റ് ആവശ്യമാണ്. IT കൺസൾട്ടന്‍റുമാർ ടെക്ക് പ്രതിഭകളാണ്, എന്നാൽ അവരുടെ സേവനങ്ങൾക്ക് ചെലവ് അല്പം കൂടുതലായിരിക്കാം.

എന്നിരുന്നാലും, ഞങ്ങളുടെ വ്യക്തിഗത സൈബർ ഇൻഷുറൻസ് പോളിസി IT കൺസൾട്ടന്‍റ് സർവ്വീസ് ചെലവിന് പരിരക്ഷ നൽകുന്നു. സൈബർ കുറ്റകൃത്യത്തിന് എതിരായി പോരാടുന്നതിനുള്ള ഏറ്റവും മികച്ച സഹായം കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുക, ചെലവിനെക്കുറിച്ച് ഒരിക്കൽപ്പോലും ചിന്തിക്കേണ്ടതില്ല, കാരണം നിങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങളുണ്ട്.

11

വിശ്വാസം കെട്ടിപ്പടുക്കുക എന്നത് ഇരുകൂട്ടരുടെയും ഉത്തരവാദിത്വമാണ്, അതിനാൽ സത്യസന്ധത ഇല്ലായ്മയും അനുചിതമായ പെരുമാറ്റവും ഞങ്ങൾ അംഗീകരിക്കില്ല

മാനസിക വിഷമമോ വൈകാരിക ക്ലേശമോ അസ്വസ്ഥതകളോ ഒഴികെയുള്ള വസ്തുവകകളുടെ നാശനഷ്ടം അല്ലെങ്കില്‍ ശാരീരിക പരിക്ക്

ഏതൊരു അജ്ഞാത ആശയവിനിമയം അല്ലെങ്കിൽ കത്തിടപാട്‌, വയർടാപ്പിംഗ്, ഓഡിയോ അല്ലെങ്കിൽ വീഡിയോ റിക്കോർഡിംഗ് അല്ലെങ്കിൽ ടെലിഫോൺ മാർക്കറ്റിംഗ്

വ്യക്തിഗത ഡാറ്റാ ക്ലയന്‍റ് വിവരങ്ങളുടെ അനധികൃത ശേഖരണം

വംശീയ, തീവ്രവാദ, അശ്ലീല, അസാന്മാർഗ്ഗിക, നികൃഷ്‌ട സേവനങ്ങളുമായി ബന്ധപ്പെട്ട നഷ്ടങ്ങളിൽ ഞങ്ങൾ സഹതപിക്കില്ല

11

സൈബർ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ മുൻ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യൂ
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
                                  ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമര്‍ അഭിപ്രായങ്ങള്‍

ASHISH SHARMA

ആശിഷ് ശർമ്മ

ബജാജ് അലയൻസിന്‍റെ ലളിതവും തടസ്സമില്ലാത്തതുമായ പ്രോസസ്. നല്ല ഉദ്യമം, ഇനിയും തുടരുക

ADARSHA UPPUNDA

ആദർശ ഉപ്പണ്ഡ

ഓൺലൈൻ പോർട്ടൽ തികച്ചും യൂസർ ഫ്രണ്ട്ലിയാണ്

UJAGAR PRASAD SINGH

ഉജാഗർ പ്രസാദ് സിംഗ്

പോളിസി വിവരണം മനസ്സിലാക്കുന്നതിന് ഉതകുന്ന നല്ല ഡിസൈൻ 

ചോദ്യം ഉണ്ടോ? ചില ഉത്തരങ്ങൾ ഇതാ

ആർക്കാണ് ഈ പോളിസി വാങ്ങാൻ കഴിയുക?

18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിയും.

ഇപ്പോൾ എല്ലാവരും ദിവസവും എന്തിന് മണിക്കൂറുകളോളം പോലും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, അതിനാൽ ഞങ്ങളുടെ വ്യക്തിഗത സൈബർ സേഫ് പോളിസിയുടെ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയുന്ന വിധത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, നിയമപരമായ പ്രായം ഉണ്ടായിരിക്കണം എന്നതു പോലെ അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. 

എന്താണ് പോളിസി കാലയളവ്?

ഇത് ഒരു വാർഷിക പോളിസിയാണ്.

എന്നിരുന്നാലും, പോളിസിയുടെ പുതുക്കൽ വളരെ വേഗത്തിലുള്ളതും എളുപ്പവുമാണ്, ഏതാനും ക്ലിക്കുകൾ കൊണ്ട് ഓൺലൈനിൽ പുതുക്കി, നിങ്ങൾ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നിടത്തോളം കാലം പേഴ്സണൽ സൈബർ ഇൻഷുറൻസ് പോളിസിയുടെ സംരക്ഷണം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. 

ഈ പോളിസിക്ക് കീഴിൽ ലഭ്യമായ പ്ലാനുകൾ എന്തൊക്കെയാണ്?

ഓരോ വ്യക്തിക്കും വ്യത്യസ്ത ആവശ്യങ്ങൾ ഉണ്ടെന്നും മറ്റ് കാര്യങ്ങൾക്കൊപ്പം, നിങ്ങളുടെ ഇന്‍റർനെറ്റ് ഉപയോഗ ശീലങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ഒരു വ്യത്യസ്ത കവറേജ് തുക ആവശ്യമായി വന്നേക്കാം എന്നും ഞങ്ങൾ മനസ്സിലാക്കുന്നു.

അതിനാൽ, രൂ. 1 ലക്ഷം മുതൽ രൂ. 1 കോടി വരെ പോകുന്ന പ്ലാനുകൾ ഞങ്ങളുടെ സൈബർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഉണ്ട്. പേഴ്സണൽ സൈബർ ഇൻഷുറൻസ് ചെലവ് അതനുസരിച്ച് വ്യത്യാസപ്പെടും, ഇതിൽ നിരവധി താങ്ങാനാവുന്ന പ്ലാനുകൾ ഉൾപ്പെടുന്നു.

ഈ പോളിസിയിലെ എക്സസ് എന്താണ്?

സൈബർ ഇൻഷുറൻസ് പോളിസിയിൽ ഒരു എക്സസും ഇല്ല.

ഇൻഷുറൻസ് ദാതാവ് ക്ലെയിം തീർപ്പാക്കുന്നതിന് മുമ്പ് ഒരു ക്ലെയിമിനായി നിങ്ങൾ അടയ്ക്കേണ്ട തുകയാണ് എക്സസ്. ഇൻഷുറൻസ് പോളിസി വാങ്ങുന്ന സമയത്ത് തുക തീരുമാനിക്കുന്നു. ഞങ്ങളുടെ സൈബർ ഇൻഷുറൻസ് പോളിസി, പക്ഷേ, എക്സസ് ഈടാക്കുന്നില്ല. 

ഒരേ സമയത്ത് ഒന്നിൽ കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഞാൻ ഇരയായാലോ?

അത് കേട്ടതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. അത് സംഭവിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പോളിസി പ്രകാരം ക്ലെയിം ചെയ്യുന്നതുമായി മുന്നോട്ടു പോകാം. എന്നിരുന്നാലും, ഒരു സംഭവത്തിന് നിങ്ങൾക്ക് ഇൻഷുറിംഗ് ക്ലോസുകളിൽ ഒന്നിനു കീഴിൽ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ.  

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യൂ
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 21st  ഡിസംബർ 2022 മുതൽ പ്രാബല്യത്തിലുള്ളതാണ്

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക