Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ട്രാവൽ ഇൻഷുറൻസിന് കീഴിലുള്ള സീനിയര്‍ സിറ്റിസണ്‍ പരിരക്ഷ

സീനിയര്‍ സിറ്റിസണ്‍ ട്രാവൽ ഇൻഷുറൻസ് പ്ലാനിന്‍റെ വിശദാംശങ്ങള്‍ അറിയുക 

സീനിയര്‍ സിറ്റിസണ്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് എളുപ്പത്തിലും സുരക്ഷിതമായും യാത്ര ചെയ്യുന്നതിന് രൂപകൽപ്പന ചെയ്തതാണ്.

യാത്ര എന്നത് ജീവിതത്തിൽ ആഹ്ലാദപൂര്‍ണ്ണമായ അനുഭവങ്ങൾ നൽകുന്നതിനൊപ്പം നിരവധി റിസ്കുകളും അപകടങ്ങളും നിറഞ്ഞ ഒന്നുകൂടിയാണ്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ. പ്രായവുമായി ബന്ധപ്പെട്ട അവശതകളാണ് ഇതിൽ ഒന്നാമത് ഒപ്പം സാധാരണ യാത്രാ എമര്‍ജന്‍സികളും ഉൾപ്പെടുന്നു.

ബജാജ് അലയൻസ് നല്‍കുന്ന സീനിയർ സിറ്റിസൺ പ്ലാനിലെ ചില പ്രധാന സവിശേഷതകള്‍ ട്രാവൽ ഇൻഷുറൻസ് എന്നതിനെ വിശിഷ്ടമായ ഒന്നാക്കി മാറ്റുന്നു:

എമര്‍ജന്‍സി ഇവാക്യുവേഷനുള്ള പരിരക്ഷ

വിദേശ രാജ്യത്തിലെ അടിയന്തരാവസ്ഥ നിങ്ങളെ ഒഴിപ്പിക്കേണ്ട ഒരു സാഹചര്യത്തിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന്, പ്രകൃതി ദുരന്തമോ മുൻകൂട്ടി നിലവിലുള്ള മെഡിക്കൽ അവസ്ഥ പെട്ടെന്ന് വീണ്ടും സംഭവിക്കുകയോ ചെയ്താൽ, നിങ്ങളുടെ യാത്ര ഉപേക്ഷിച്ച് ഉടൻ വീട്ടിലേക്ക് മടങ്ങേണ്ടിവരും എന്നാണ് അർത്ഥമാക്കുന്നത്.

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് പ്ലാൻ അത്തരം സാഹചര്യങ്ങളിൽ സഹായകരമാകും, അത് നിങ്ങളുടെ അടിയന്തിര ഇവാക്യുവേഷന് വേണ്ട ചെലവ് പരിരക്ഷിക്കുക മാത്രമല്ല, പ്രോസസ് വേഗത്തിലാക്കാന്‍ ഏര്‍പ്പാടും ചെയ്യും.

നേരത്തെ നിലവിലുള്ള രോഗങ്ങള്‍

ഈ പോളിസികൾ പ്രായമായ യാത്രികന്‍റെ നേരത്തെയുള്ള രോഗങ്ങൾക്കും കവറേജ് നൽകുന്നു. യാത്ര വേളയില്‍, രോഗം പെട്ടെന്ന് വീണ്ടും ഉണ്ടായാല്‍, ചെലവിനെക്കുറിച്ച് ആശങ്കപ്പെടാതെ മികച്ച ഹെൽത്ത്കെയർ സൗകര്യങ്ങൾ ലഭ്യമാക്കാൻ നിങ്ങളുടെ ട്രാവൽ ഇൻഷുറർ നിങ്ങളെ സഹായിക്കും.

അപകട മരണം അല്ലെങ്കിൽ പരിക്ക്

യാത്ര വേളയില്‍ ഒരാള്‍ക്ക് മരണമോ അംഗവൈകല്യമോ ഉണ്ടാക്കാവുന്ന തരത്തിലുള്ള അപകടം ഉണ്ടായാൽ, പോളിസി ഉടമക്കോ അല്ലെങ്കിൽ നോമിനിക്കോ നേരത്തെ നിശ്ചയിച്ച തുക ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി നല്‍കും. യാത്ര വേളയില്‍ ആകസ്മികമായി ഇന്‍ഷ്വേര്‍ഡ് വ്യക്തിക്ക് മരണം സംഭവിച്ചാല്‍ അയാളുടെ/അവരുടെ ഭൗതിക ശരീരം എത്തിക്കുന്ന ചെലവുകൾക്കും ഇത് പരിരക്ഷ നൽകും.

മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്ക് പുറമേ, ഒരു സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ് ബാഗേജ് അല്ലെങ്കിൽ പാസ്പോർട്ട് നഷ്ടപ്പെടൽ, ട്രിപ്പ് കാന്‍സലേഷന്‍ തുടങ്ങിയ സാധാരണ പ്രതികൂല സാഹചര്യങ്ങൾക്കും പരിരക്ഷ നൽകുന്നു. എന്നാല്‍, സാധരണ പോളിസിയിൽ നിന്ന് വ്യത്യസ്തമായി, മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് പ്ലാൻ 60 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് എടുക്കാൻ സാധിക്കൂ. എന്നാല്‍, ഇത് ഇൻഷുറര്‍ അനുസരിച്ച് വ്യത്യാസപ്പെടുന്നു.

കൂടുതൽ തിരയുക ട്രാവൽ ഇൻഷുറൻസ് സവിശേഷതകൾ.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
GOT A QUESTION? HERE ARE SOME ANSWERS

ചോദ്യം ഉണ്ടോ? ചില ഉത്തരങ്ങൾ ഇതാ

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് എന്താണ് പരിരക്ഷിക്കുന്നത്?

മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, അടിയന്തിര ഇവാക്യുവേഷനുകൾ, ആകസ്മികമായ മരണം അല്ലെങ്കിൽ പരിക്ക്, ബാഗേജ് നഷ്ടപ്പെടൽ, യാത്ര റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി റിസ്കുകളും അടിയന്തിര സാഹചര്യങ്ങളും മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് പരിരക്ഷിക്കുന്നു. യാത്ര ചെയ്യുമ്പോൾ മുതിർന്ന പൗരന്മാർക്ക് സമഗ്രമായ സംരക്ഷണം ഇത് ഉറപ്പുവരുത്തുന്നു.

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസിന് കീഴിൽ മുൻകൂട്ടി നിലവിലുള്ള മെഡിക്കൽ അവസ്ഥകൾക്ക് പരിരക്ഷ ലഭിക്കുമോ?

അതെ, മുൻകൂട്ടി നിലവിലുള്ള മെഡിക്കൽ അവസ്ഥകൾ മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു. യാത്രയിൽ മുതിർന്ന യാത്രക്കാരൻ മുൻകൂട്ടി നിലവിലുള്ള രോഗത്തിന്‍റെ പെട്ടെന്നുള്ള റിക്കറൻസ് അനുഭവിച്ചാൽ, ആവശ്യമായ ഹെൽത്ത്കെയർ ചെലവുകൾ ഇൻഷുറൻസ് പരിരക്ഷിക്കും.

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസിന് പരമാവധി യാത്രാ കാലയളവ് ഉണ്ടോ?

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസിനുള്ള പരമാവധി യാത്രാ കാലയളവ് ഇൻഷുറർ അനുസരിച്ച് വ്യത്യാസപ്പെടും. സാധാരണയായി, പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ഇൻഷുറർമാർ പരിമിതപ്പെടുത്തുന്നു, യാത്രയിലുടനീളം മതിയായ കവറേജ് ഉറപ്പുവരുത്തുന്നു.

അന്താരാഷ്ട്ര യാത്രകൾക്കായി മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ കഴിയുമോ?

ഉവ്വ്, അന്താരാഷ്ട്ര യാത്രകൾക്കായി മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് വാങ്ങാവുന്നതാണ്. മുതിർന്ന യാത്രക്കാർക്ക് അവരുടെ രാജ്യത്തിന് പുറത്തുള്ള ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുന്നതിന് ഇത് സംരക്ഷണവും മനസമാധാനവും നൽകുന്നു.

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് പോളിസികളിൽ എന്തെങ്കിലും ഒഴിവാക്കലുകളോ പരിമിതികളോ ഉണ്ടോ?

നിർദ്ദിഷ്ട മെഡിക്കൽ അവസ്ഥകൾക്കോ പ്രവർത്തനങ്ങൾക്കോ ഉള്ള കവറേജ് പരിധികൾ പോലുള്ള മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് പോളിസികൾക്ക് ഒഴിവാക്കലുകളും പരിധികളും ബാധകമായേക്കാം. എന്താണ് ഒഴിവാക്കിയിരിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് പോളിസി വിശദാംശങ്ങൾ അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്.

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസിന് ലഭ്യമായ പരമാവധി കവറേജ് തുക എത്രയാണ്?

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസിന് ലഭ്യമായ പരമാവധി കവറേജ് തുക ഇൻഷുററെയും തിരഞ്ഞെടുത്ത പ്ലാനിനെയും ആശ്രയിച്ചിരിക്കുന്നു. യാത്രക്കാരന്‍റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സാമ്പത്തിക പരിരക്ഷ നൽകുന്ന കവറേജ് തുക വ്യത്യാസപ്പെടാം.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്