റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി

നിങ്ങളുടെ ആരോഗ്യത്തിൽ നിക്ഷേപിച്ച് സുരക്ഷിതരായി തുടരൂ

കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ
Port Health Insurance Policy

നിങ്ങൾക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി

പേര് എന്‍റർ ചെയ്യുക
/health-insurance-plans/individual-health-insurance-plans/buy-online.html ഒരു ക്വോട്ട് നേടുക
ക്വോട്ട് വീണ്ടെടുക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
സമർപ്പിക്കുക

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

ക്യാഷ്‌ലെസ് ചികിത്സ
6500 + നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ

ഇൻ-ഹൗസ് ഹെൽത്ത്
അഡ്മിനിസ്ട്രേഷൻ ടീം

ക്യാഷ്‌ലെസ് പ്രതികരണ സമയം
60 മിനിറ്റിനുള്ളിൽ

എന്താണ് ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി?

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി എന്ന ആശയം മനസ്സിലാക്കാൻ പോർട്ടബിൾ എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്ന് നമ്മൾ അറിയേണ്ടതുണ്ട്. എളുപ്പത്തിൽ നീക്കം ചെയ്യാനോ കൊണ്ടുപോകാനോ കഴിയുന്ന കാര്യങ്ങൾക്കാണ് പോർട്ടബിൾ ഉപയോഗിക്കുന്നത്. ഇവിടെ ഇൻഷുറൻസ് പോർട്ടബിലിറ്റി എന്നത് പോളിസി ഉടമയ്ക്ക് (ഫാമിലി പരിരക്ഷ ഉൾപ്പെടെ) നൽകുന്ന അവകാശത്തെ സൂചിപ്പിക്കുന്നു.

നിലവിലെ കമ്പനിയിൽ നിന്ന് ഒരു പുതിയ ഇൻഷുറൻസ് കമ്പനിയിലേക്ക് മാറാൻ ഇൻഷുർ ചെയ്ത വ്യക്തിക്ക് ഈ ഓപ്ഷൻ ഉപയോഗിക്കാം. ഒരു വ്യക്തിയെ തൻ്റെ ഇൻഷുറൻസ് കമ്പനി മാറ്റാൻ പ്രേരിപ്പിക്കുന്നത് എന്താണ്? മറ്റൊരു ഇൻഷുറൻസ് കമ്പനിയിൽ ലഭ്യമായ മികച്ച ഓഫറുകൾ ഉൾപ്പെടെ ഇൻഷുറൻസ് ദാതാക്കളെ മാറ്റുന്നതിൽ നിരവധി കാരണങ്ങൾ ഉണ്ട്.

അതിനാൽ, ഏതൊരു വ്യക്തിക്കും ഏത് ഇൻഷുറൻസ് വാങ്ങുന്ന സമയത്തും ഈ അവകാശം ഉള്ളത് വാങ്ങുന്നയാൾക്ക് വിവിധ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന മികച്ച ഓപ്ഷനുകൾ പ്രയോജനപ്പെടുത്തുന്നത് എളുപ്പമാക്കുന്നു. വിപണിയിൽ ഒരുപാട് ഇൻഷുറൻസ് കമ്പനികൾ ഉണ്ട്, അതിനാൽ ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി നിങ്ങൾക്കുള്ള ഒരു തുറുപ്പ് ചീട്ട് ആണ്.

<

← സ്വൈപ്പ്/സ്ക്രോൾ ചെയ്യൂ →

>

ഹെൽത്ത് ഇൻഷുറൻസ് പോളിസി എന്തുകൊണ്ട് ബജാജ് അലയൻസിലേക്ക് പോർട്ട് ചെയ്യണം?

A ഹെൽത്ത് ഇൻഷുറൻസ് പോളിസി മെഡിക്കൽ അടിയന്തിര ഘട്ടങ്ങൾ പോലുള്ള നിർണായക സാഹചര്യങ്ങളിൽ നിങ്ങളുടെ സാമ്പത്തിക ചെലവുകൾ നിറവേറ്റുന്ന ഒരു നിക്ഷേപമായി പ്രവർത്തിക്കുന്നു. എന്നാൽ വിപണിയിൽ ഒരു കൂട്ടം ഇൻഷുറൻസ് കമ്പനികൾ ഉള്ള സാഹചര്യത്തിൽ, ഏത് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ വാങ്ങുന്നയാൾ വലയേണ്ടതായി വരുന്നു. ബജാജ് അലയൻസ് താഴെ ലിസ്റ്റ് ചെയ്ത ആനുകൂല്യങ്ങളും കവറേജ് പ്ലാനുകളും ഉള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുന്നു.

ബജാജ് അലയൻസിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നതിന്‍റെ നേട്ടങ്ങൾ

  • ബജാജ് അലയൻസ് 6,000 ലധികം ഹോസ്പിറ്റലുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും നിങ്ങൾക്ക് ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
  • ക്ലെയിം സെറ്റിൽമെന്‍റ് സേവനം ലഭ്യമാക്കുന്നതിനായി 24/7 ഫോൺ വഴിയുള്ള സഹായം ലഭ്യമാണ്.
  • ഇൻ-ഹൗസ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം (എച്ച്എടി) വേഗത്തിലും കാര്യക്ഷമവുമായി ക്ലെയിം സെറ്റിൽമെന്‍റ് നടത്തുന്നു.
  • പോളിസി ഉടമക്ക് അവരുടെ ആപ്പ്-ഇൻഷുറൻസ് വാലറ്റ് വഴി ഒരു ക്ലെയിം രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ഹെൽത്ത് സിഡിസി ആനുകൂല്യമുണ്ട്.
  • കസ്റ്റമേർസിന് ഓരോ ക്ലെയിം രഹിത വർഷത്തിനും 100% വരെ 10% സഞ്ചിത ബോണസ് ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു.
  • ഇൻഷുർ ചെയ്ത കുട്ടിയെ അനുഗമിക്കുന്നതിന് ദിവസേനയുള്ള ക്യാഷ് ആനുകൂല്യം നൽകുന്നു.
  • ബജാജ് അലയൻസിന്‍റെ പോളിസി ഇൻഷുർ ചെയ്ത തുക വരെ അവയവ ദാതാവിന്‍റെ ചെലവുകൾക്ക് പരിരക്ഷ നൽകുന്നു.
  • ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനും പുതുക്കുന്നതിനുമുള്ള പ്രക്രിയ ഓൺലൈനിലാണ് നടക്കുന്നത്, ഇത് സങ്കീർണ്ണമായ പേപ്പർവർക്കിന്‍റെ ബുദ്ധിമുട്ടുകൾ അകറ്റി സമയം ലാഭിക്കും.
  • ബാരിയാട്രിക് ശസ്ത്രക്രിയ പോലുള്ള സങ്കീർണ്ണമായ നടപടിക്രമങ്ങൾക്ക് ഇത് കവറേജ് ആനുകൂല്യം നൽകുന്നു.
  • ഇൻഷുറർമാർക്ക് അവരുടെ ചോദ്യങ്ങൾക്കുള്ള ഫലപ്രദവും വേഗത്തിലുള്ള പരിഹാരം ഹെൽത്ത് ഇൻഷുറൻസ് വിദഗ്ധരിൽ നിന്ന് ലഭിക്കും.
  • ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം കിഴിവുകൾക്കൊപ്പം രൂ. 100,000 വരെ നികുതി ഇളവ് ആനുകൂല്യവും നൽകുന്നു. 

ബജാജ് അലയൻസ് ഓഫർ ചെയ്യുന്ന കവറേജ്

  • ബജാജ് അലയൻസ് തങ്ങളുടെ കസ്റ്റമേർസിന് ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള നിരക്കുകൾക്ക് കവറേജ് നൽകുന്നു.
  • പ്രസവത്തിനും നവജാതശിശുവിന്‍റെ ചെലവുകൾക്കുമുള്ള കവറേജ് പ്ലാൻ ഓഫർ ചെയ്യുന്നു.
  • ഇത് ഇൻ-ഹോസ്പിറ്റൽ ചെലവുകൾ, മുറി വാടക, ബോർഡിംഗ് ചെലവുകൾ എന്നിവയ്ക്കും കവറേജ് നൽകുന്നു.
  • ബജാജ് അലയൻസിൽ നിന്ന് വാങ്ങിയ ഹെൽത്ത് ഇൻഷുറൻസ് പോളിസി ആയുർവേദം, യോഗ, ഹോമിയോപ്പതി തുടങ്ങിയ ബദൽ ചികിത്സകൾക്ക് കവറേജ് നൽകുന്നു.
  • ബജാജ് അലയൻസ് നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ഡോക്ടറുടെ കൺസൾട്ടേഷനും ആംബുലൻസ് നിരക്കുകളും പരിരക്ഷിക്കപ്പെടുന്നു. 

നിങ്ങളുടെ ഹെൽത്ത് പോളിസിയിൽ നിങ്ങൾക്ക് പോർട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ ലിസ്റ്റ്

നിങ്ങൾ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോഴെല്ലാം, വ്യക്തമായി മനസ്സിലാക്കേണ്ട വ്യത്യസ്തമായ കാര്യങ്ങളുണ്ട്. നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ പോർട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അറിയാൻ താഴെ ഒരു ലിസ്റ്റ് നൽകിയിരിക്കുന്നു.

  1. നിങ്ങളുടെ നിലവിൽ ഇൻഷുർ ചെയ്ത എല്ലാ അംഗങ്ങളെയും പോർട്ട് ചെയ്യാം.
  2. നിർദ്ദിഷ്ട രോഗങ്ങൾക്കായി നിങ്ങൾക്ക് വെയ്റ്റിംഗ് പിരീഡ് പോർട്ട് ചെയ്യാം.
  3. വെയ്റ്റിംഗ് പിരീഡ് ഇതിനുള്ളത്; നിലവിലുള്ള രോഗങ്ങൾ പോർട്ടിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താം.
  4. നിലവിൽ ഇൻഷുർ ചെയ്ത തുക.
  5. നിങ്ങൾ മെറ്റേണിറ്റി ബെനിഫിറ്റ് വെയ്റ്റിംഗ് പിരീഡ് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അതും പോർട്ട് ചെയ്യാവുന്നതാണ്.
  6. നിങ്ങളുടെ ശേഖരിച്ച സഞ്ചിത ബോണസും ഈ ലിസ്റ്റിലേക്ക് ചേർക്കാം.

 

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി ലഭ്യമാക്കുമ്പോൾ, താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കുക. ആവശ്യമായ ഡോക്യുമെന്‍റുകൾ പരാമർശിക്കുന്ന ഒരു ലിസ്റ്റ് താഴെപ്പറയുന്നു. 

  1. നിങ്ങൾ മുമ്പത്തെ പോളിസി ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്. വർഷങ്ങളുടെ തുടർച്ച സമർപ്പിച്ച പോളിസികൾക്ക് വിധേയമായിരിക്കും.
  2. ഒരു പ്രൊപ്പോസൽ ഫോം ആവശ്യമാണ്.
  3.  മുമ്പത്തെ ക്ലെയിമിന്‍റെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
  4. പ്രായ തെളിവ് കാണിക്കുന്നതിനുള്ള ഡോക്യുമെന്‍റുകൾ.
  5. അന്വേഷണം, ഡിസ്ചാർജ് കാർഡ്, റിപ്പോർട്ടുകൾ, ഏറ്റവും പുതിയ പ്രിസ്ക്രിപ്ഷനുകൾ, ക്ലിനിക്കൽ അവസ്ഥ തുടങ്ങിയ പോസിറ്റീവ് ഡിക്ലറേഷനുകൾ ഉണ്ടോയെന്ന് നിങ്ങളോട് ചോദിക്കും.

ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

നിലവിലുള്ള ഇൻഷുറൻസ് പോളിസി മറ്റൊരു ഇൻഷുറൻസ് കമ്പനിയിലേക്ക് പോർട്ട് ചെയ്യുന്നത് പോളിസി ഉടമയ്ക്ക് അനുവദിച്ചിട്ടുള്ള അവകാശമാണെങ്കിലും, അത് ചെയ്യുന്നതിനുള്ള പ്രക്രിയ അൽപ്പം സങ്കീർണ്ണമാണ്. അതിനാൽ, നിങ്ങളുടെ അനുഭവം കാര്യക്ഷമമാക്കാനും ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള സുഗമമായ പരിവർത്തനം ഉറപ്പാക്കുന്നതിനും ബജാജ് അലയൻസ് അവർ ഓഫർ ചെയ്യുന്ന പോർട്ടബിലിറ്റി പ്രോസസ് ലളിതമാക്കിയിട്ടുണ്ട്. നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യാൻ നിങ്ങൾ മൂന്ന് ഘട്ടങ്ങളുള്ള ഈ നടപടിക്രമം പിന്തുടരണം.

ഘട്ടം 1 : ഇൻഷുർ ചെയ്ത വ്യക്തിയുടെ പേരും പ്രായവും ഉൾപ്പെടെ നിലവിലുള്ള ഇൻഷുറൻസ് വിശദാംശങ്ങൾ ഉപയോഗിച്ച് പോർട്ടബിലിറ്റി ഫോം പൂരിപ്പിക്കുക.

ഘട്ടം 2 : പുതിയ ഇൻഷുറൻസ് കമ്പനിയുടെ പൂർണ്ണമായ വിശദാംശങ്ങൾ ഉപയോഗിച്ച് പ്രൊപ്പോസൽ ഫോം പൂരിപ്പിക്കുക.

ഘട്ടം 3 : പ്രസക്തമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.

IRDA പ്രകാരമുള്ള ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി നിയമങ്ങൾ

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി, നിങ്ങളുടെ നിലവിലുള്ള ഇൻഷുറൻസ് പോളിസി മറ്റൊരു ഇൻഷുറൻസ് കമ്പനിയിലേക്ക് പോർട്ട് ചെയ്യാനുള്ള അവകാശം നിങ്ങൾക്ക് നൽകുന്നു, അതിനായി പിന്തുടരേണ്ട ഒരു കൂട്ടം നിയമങ്ങളുണ്ട്.

ഇൻഷുറൻസ് കമ്പനികളുടെ മാറ്റത്തെ നിയന്ത്രിക്കുന്നതിന് ഒരു ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി ആക്ട് നിലവിലില്ലെങ്കിലും, ഇതിനുള്ള നിയമങ്ങളും ചട്ടങ്ങളും IRDA നിർദ്ദേശിക്കുന്നു. അതിനാൽ, ഇൻഷുറൻസ് പോളിസികൾ പോർട്ട് ചെയ്യുമ്പോൾ ഇൻഷുറൻസ് കമ്പനിയും പോളിസി ഉടമയും ഈ നിർദ്ദിഷ്ട നിയമങ്ങൾ പാലിക്കണം. 

പോളിസി ഉടമയുടെ അവകാശങ്ങൾ

പോളിസിയുടെ തരം: പോളിസി ഉടമ സമാനമായ തരത്തിലുള്ള പോളിസിയിലേക്ക് മാത്രമേ ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യാവൂ. പോർട്ടബിലിറ്റി പ്രോസസ്സിൽ കവറേജിലോ പോളിസിയുടെ തരത്തിലോ വലിയ മാറ്റം വരുത്താൻ കഴിയില്ല.

ഇൻഷുറൻസ് കമ്പനി: ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ, പോളിസി ഉടമ ലൈഫ് ഇൻഷുറൻസ് കമ്പനിയും ജനറൽ ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്.

ഒരു വ്യക്തി സമാനമായ തരത്തിലുള്ള ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുത്താൽ മാത്രമേ ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പോർട്ടബിലിറ്റി സാധ്യമാകൂ. അത്തരം വിശദീകരണങ്ങൾ നിലവിലുള്ളതും എടുക്കാൻ പോകുന്നതുമായ ഇൻഷുറൻസ് കമ്പനികളുടെ കടമകൾക്ക് കീഴിലാണ് വരുന്നത്.

നിലവിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള പ്രതികരണം: പോളിസി ഉടമയുടെ പോർട്ടബിലിറ്റി അഭ്യർത്ഥന അംഗീകരിക്കുന്നതിന് നിലവിലെ ഇൻഷുറർക്ക് മൂന്ന് ദിവസത്തെ കാലയളവ് അനുവദിച്ചിരിക്കുന്നു.

പോർട്ടിംഗ് ഫീസ്: നിലവിലുള്ള ഇൻഷുറർക്കോ പുതിയ ഇൻഷുറർക്കോ ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ കഴിയില്ല. ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിയുടെ കാര്യത്തിൽ IRDA ഏർപ്പെടുത്തിയ നിയമങ്ങളിൽ ഒന്നാണിത്.

ഗ്രേസ് കാലയളവ്: ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി പ്രോസസ്സ് ചെയ്യുമ്പോൾ അധിക ഗ്രേസ് കാലയളവ് ലഭ്യമാക്കാനുള്ള അവകാശം പോളിസി ഉടമയ്ക്ക് ഉണ്ട്.

30 ദിവസത്തെ കാലയളവ് നൽകുന്നു, ഈ കാലയളവിൽ പോളിസി ഉടമ പ്രോ-റാറ്റ അടിസ്ഥാനത്തിൽ പ്രീമിയം അടയ്‌ക്കേണ്ടതുണ്ട്. അതിനാൽ, പഴയ പോളിസി ആക്ടീവ് ആയ ദിവസങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഈടാക്കേണ്ട പ്രീമിയം കണക്കാക്കും.

●     ഇൻഷ്വേർഡ് തുകയും കവറേജിന്‍റെ പരിധിയും: പോളിസി ഉടമയ്ക്ക് ഇൻഷ്വേർഡ് തുക , പുതിയ പോളിസിയുടെ പരിരക്ഷയുടെ വ്യാപ്തി എന്നിവ വർദ്ധിപ്പിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ ഇത് പൂർണ്ണമായും ഇൻഷുറൻസ് കമ്പനിയെയും അവരുടെ അപ്രൂവലിനെയും ആശ്രയിച്ചിരിക്കും.

നിറവേറ്റേണ്ട വ്യവസ്ഥകൾ

കാലതാമസം: പോളിസി പുതുക്കലിൽ എന്തെങ്കിലും കാലതാമസം ഉണ്ടെങ്കിൽ, ആ പോളിസി മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല. നിലവിലെ പോളിസിയിലുള്ള കാലതാമസം എല്ലാ തരത്തിലുള്ള ഇൻഷുറൻസ് കമ്പനികൾക്കും തങ്ങളുടെ സേവനങ്ങളിലേക്കുള്ള ഉപഭോക്താവിന്‍റെ ആക്സസിനെ പരിമിതപ്പെടുത്തിയേക്കാം.

അതിനാൽ, ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി സമയത്ത് നിങ്ങളുടെ പോളിസി പുതുക്കുന്നതിൽ കാലതാമസം ഉണ്ടാകരുത്.

ഇൻഷുറൻസ് കമ്പനിയെ അറിയിക്കൽ: പോളിസി ഉടമ നിലവിലെ ഇൻഷുറൻസ് കമ്പനിക്ക് എഴുതുകയും മാറ്റത്തെ സംബന്ധിച്ച് അവരെ അറിയിക്കുകയും വേണം. നിലവിലുള്ള ഇൻഷുറൻസ് പ്ലാനിന്‍റെ പുതുക്കൽ തീയതിക്ക് 45 ദിവസം മുമ്പ് ഈ അറിയിപ്പ് നൽകണം.

പ്രീമിയത്തിലെ മാറ്റങ്ങൾ: ഏതൊരു ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെയും പ്രീമിയം ഇൻഷുറൻസ് കമ്പനി നിശ്ചയിക്കുന്നത് ഒന്നിലധികം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. നിങ്ങളുടെ പഴയ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മാറുമ്പോൾ നിങ്ങൾ അധിക പ്രീമിയം അടയ്ക്കേണ്ടി വന്നേക്കാം.

സമാനമായ പോളിസിക്ക് പുതിയ ഇൻഷുറർ വ്യത്യസ്തമായ പ്രീമിയം തുക ഈടാക്കുമ്പോഴാണ് ഇത് സംഭവിക്കുക.

വെയ്റ്റിംഗ് പിരീഡ്: അധിക വെയ്റ്റിംഗ് പിരീഡ് ആശ്രയിച്ചിരിക്കുന്ന ഒരു ഘടകമാണ് കവറേജിന്‍റെ വ്യാപ്തി. പോളിസി ഉടമ കവറേജ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുകയും അത് ഇൻഷുറൻസ് കമ്പനിയുടെ അംഗീകാരം നേടുകയും ചെയ്താൽ, പുതിയ ഇൻഷുറൻസ് കമ്പനിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പോളിസി ഉടമ വെയ്റ്റിംഗ് പിരീഡ് പിന്തുടരണം.

നിങ്ങൾ എപ്പോഴാണ് ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി പരിഗണിക്കേണ്ടത്?

നിങ്ങളുടെ ഇൻഷുറൻസ് സേവനങ്ങളിൽ നിങ്ങൾ തൃപ്തനല്ലാത്തപ്പോൾ: ഡൽഹിയിൽ നിന്നുള്ള ശ്രീ. കരൺ നിലവിലുള്ള തൻ്റെ ഇൻഷുറൻസ് കമ്പനി നൽകുന്ന സേവനങ്ങളിൽ സന്തുഷ്ടനല്ലാത്തതിനാൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യാൻ ആഗ്രഹിച്ചു. അതിനാൽ, കുറഞ്ഞ പ്രായത്തിൽ തന്നെ, ബജാജ് അലയൻസിലെ ഉയർന്ന ആനുകൂല്യങ്ങൾ മനസിലാക്കി, ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. അതുപോലെ, തൻ്റെ 58 ആം വയസ്സിൽ മുംബൈയിൽ നിന്നുള്ള ശ്രീ. വിശ്വാസ് ബജാജ് അലയൻസിൽ നിന്നും പ്രയോജനപ്പെടുത്താൻ കഴിയുന്ന മികച്ച സേവനങ്ങളെക്കുറിച്ച് അറിയാൻ ഇടവന്നു, അതിനാൽ അദ്ദേഹം ഹെൽത്ത് പോളിസി പോർട്ടബിലിറ്റിക്ക് തയ്യാറായി.

നിങ്ങൾക്ക് അധിക പരിരക്ഷ ലഭിക്കാത്തപ്പോൾ: പോളിസി ഉടമയ്ക്ക് നൽകുന്ന ഉയർന്ന ഇൻഷ്വേർഡ് തുകയെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ ബാംഗ്ലൂരിൽ നിന്നുള്ള ശ്രീമതി ലത ബജാജ് അലയൻസിലേക്ക് ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി നടത്തി.

നിങ്ങൾക്ക് മികച്ച ഓപ്ഷനുകൾ ലഭിക്കുമ്പോൾ: നിങ്ങൾ രണ്ട് വ്യത്യസ്ത ഇൻഷുറൻസ് കമ്പനികളെ താരതമ്യം ചെയ്യുമ്പോൾ, ഓരോ കമ്പനിയിൽ നിന്നുമുള്ള വ്യത്യസ്ത ആനുകൂല്യങ്ങൾ നിങ്ങൾക്ക് കാണാം. പുതുക്കുന്നതിനുള്ള പ്രായപരിധി, മുറി വാടകയ്ക്കുള്ള പരിധി, പോളിസി പ്രീമിയം എന്നിവയെക്കുറിച്ച് അറിഞ്ഞതിന് ശേഷം ചണ്ഡീഗഡിൽ നിന്നുള്ള ശ്രീമതി അനിത ബജാജ് അലയൻസിലേക്ക് ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി നടത്താൻ തീരുമാനിച്ചു.

സുതാര്യതയിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ: പോളിസിയിൽ ഉൾപ്പെടുന്ന ഡോക്യുമെന്‍റുകളുടെ സുതാര്യത ബജാജ് അലയൻസ് ഉറപ്പുവരുത്തുന്നു. പൂനെയിൽ നിന്നുള്ള ശ്രീ. കാർത്തിക് കമ്പനിയുടെ സുതാര്യതാ നയത്തെക്കുറിച്ച് ആഴത്തിൽ വായിക്കുകയും ഹെൽത്ത് പോളിസി പോർട്ടബിലിറ്റി നടത്തുകയും ചെയ്തു.

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിയുടെ ഗുണങ്ങളും ദോഷങ്ങളും

നിങ്ങൾ ഒരു ഉപകരണം വാങ്ങുമ്പോഴും അല്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോഴും, എല്ലാത്തിനും നിരവധി ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഹെൽത്ത് പോളിസി പോർട്ടബിലിറ്റിയുടെ ഈ ഗുണദോഷങ്ങളെക്കുറിച്ച് വായിച്ചില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വന്നേക്കാം. അതിനാൽ, ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി സംബന്ധിച്ച് ആലോചിക്കുമ്പോൾ നിങ്ങൾ താഴെ പറയുന്ന ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കണം. 

ഗുണങ്ങൾ  ദോഷങ്ങൾ
തുടർച്ചയായ ആനുകൂല്യം: ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും ഉപേക്ഷിക്കേണ്ടതില്ല എന്നതാണ്. നിങ്ങൾക്ക് ഈ ആനുകൂല്യങ്ങളുടെ തുടർച്ച ആസ്വദിക്കാം. പുതുക്കുന്ന സമയത്തെ ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി: ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ടബിലിറ്റിയുടെ ഒരു പോരായ്മ പോളിസി കാലഹരണ തീയതിക്ക് മുമ്പ് മാത്രമേ അത് ലഭ്യമാകൂ എന്നതാണ്. 
നോ ക്ലെയിം ബോണസ് നിലനിർത്തുന്നു: ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി നിങ്ങളുടെ പുതിയ ഇൻഷുറൻസ് പോളിസി പ്രീമിയത്തിൽ പ്രതിഫലിക്കുന്ന നോ ക്ലെയിം ബോണസ് നിലനിർത്താൻ നിങ്ങളെ അനുവദിക്കും.  പരിമിതമായ പ്ലാൻ മാറ്റങ്ങൾ: ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിക്കുള്ള പ്ലാൻ അന്തിമമാക്കിയ ശേഷം നിങ്ങളുടെ പ്ലാനിൽ നിരവധി മാറ്റങ്ങൾ വരുത്താൻ കഴിയില്ല. പ്ലാനിലെ മാറ്റങ്ങൾ കസ്റ്റമൈസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, പ്രീമിയവും മറ്റ് നിബന്ധനകളും വ്യവസ്ഥകളും അതനുസരിച്ച് മാറുന്നതാണ്.
വെയ്റ്റിംഗ് പിരീഡിൽ യാതൊരു സ്വാധീനവും ഇല്ല: നിങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യുമ്പോൾ അത് നിങ്ങളുടെ പോളിസികളുടെ വെയ്റ്റിംഗ് പിരീഡിനെ ബാധിക്കില്ല. വിപുലമായ കവറേജിന് ഉയർന്ന പ്രീമിയം: നിങ്ങൾ നിങ്ങളുടെ മുമ്പത്തെ പ്ലാനിനെ അപേക്ഷിച്ച് ഉയർന്ന കവറേജ് ആഗ്രഹിക്കുന്നെങ്കിൽ, ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിക്ക് ശേഷം നിങ്ങൾ ഉയർന്ന പ്രീമിയം അടയ്‌ക്കേണ്ടിവരും.

നിങ്ങളുടെ ഹെൽത്ത് പോളിസി പോർട്ടബിലിറ്റി അഭ്യർത്ഥന എപ്പോഴാണ് നിരസിക്കുക?

ചിലപ്പോൾ ഇൻഷുറർക്ക് ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിക്കുള്ള നിങ്ങളുടെ അഭ്യർത്ഥന നിരസിക്കാൻ കഴിയും. അതിനാൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യുന്നതിന് ആവശ്യമായ ഏതാനും കാര്യങ്ങൾ നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

നിങ്ങൾ അപൂർണ്ണമായ വിവരങ്ങൾ നൽകുമ്പോൾ: ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി സമയത്ത് നിങ്ങൾ പുതിയ ഇൻഷുറൻസ് ദാതാവിനോട് സുതാര്യത പുലർത്തണം. ഇൻഷുർ ചെയ്തയാളെയും ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവയ്ക്കുന്നത് നിരസിക്കലിന് കാരണമാകുന്നു. അതിനാൽ ഇൻഷുററുമായി വ്യക്തിപരമായി ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നത് നല്ലതാണ്.

ഡോക്യുമെന്‍റ് സമർപ്പിക്കുന്നതിലെ കാലതാമസം: ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിയുടെ നടപടിക്രമം പൂർത്തിയാക്കുന്നതിന് പോളിസി ഉടമ ഒരു നിശ്ചിത സമയപരിധി പാലിക്കേണ്ടതുണ്ട്. അതിനാൽ, നിങ്ങളുടെ ഡോക്യുമെന്‍റുകൾ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്താൻ പാടില്ല, കൂടാതെ നിങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യാൻ പ്ലാൻ ചെയ്യുന്നതായി ഇൻഷുററെ അറിയിക്കുകയും വേണം.

ക്ലെയിം ഹിസ്റ്ററി അപ്രൂവലിനെയും ബാധിക്കാം: വഞ്ചനാപരമായ ക്ലെയിം ചരിത്രമുണ്ടെങ്കിൽ നിരസിക്കാനുള്ള സാധ്യത പലമടങ്ങ് വർദ്ധിക്കും. നൽകിയിരിക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തട്ടിപ്പ് അല്ലെങ്കിൽ തെറ്റിധരിപ്പിക്കാനുള്ള ശ്രമം കണ്ടെത്തിയാൽ ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിക്കുള്ള നിങ്ങളുടെ അഭ്യർത്ഥന നിരസിക്കാനുള്ള അവകാശം ഇൻഷുറൻസ് കമ്പനിക്കുണ്ട്.

മുമ്പത്തെ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

എന്തുകൊണ്ട് ബജാജ് അലയൻസ്?

  • ഇൻഡസ്ട്രിയിലെ മികച്ച സേവനങ്ങൾ..
  • ക്ലെയിമുകളുടെ വേഗത്തിലുള്ള ഇൻ-ഹൗസ് സെറ്റിൽമെന്‍റ്..
  • മികച്ച അണ്ടർറൈറ്റിംഗ് പ്രാക്ടീസുകൾക്കായുള്ള കമ്പനിയുടെ സുസ്ഥിര പ്രകടനം.
  • ഹോസ്പിറ്റലൈസേഷൻ പരിരക്ഷകൾ, പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷകൾ, ഗുരുതര രോഗങ്ങൾക്കുള്ള ടോപ്പ് അപ്പുകൾ, ഹോസ്പിറ്റൽ ക്യാഷ് എന്നിവ പോലെയുള്ള ഉൽപ്പന്നങ്ങളുടെ വലിയ ശ്രേണി, ഒപ്പം മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും.
  • ഇന്ത്യയിലുടനീളം ക്യാഷ്‌ലെസ് ആനുകൂല്യം നൽകുന്നു.
  • വിപണിയിൽ ഇ-ഒപ്പീനിയൻ നൽകുന്ന ഒരേയൊരു കമ്പനി.

എന്തുകൊണ്ട് ഹെൽത്ത് ഇൻഷുറൻസ്?

ആരോഗ്യം നമ്മുടെ ജീവിതത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. അത് അതീവ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ നിലവിലെ ജീവിതശൈലികൾ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായേക്കാം. അതിനാൽ, ഹെൽത്ത് ഇൻഷുറൻസ് പോളിസി സഹിതം തയ്യാറായി ഇരിക്കേണ്ടത് പ്രധാനമാണ്.

video_alt

ഹെൽത്ത് ഇൻഷുറൻസ് പോർട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെഡിക്കൽ അടിയന്തര സാഹചര്യം നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഒപ്പം പോക്കറ്റിനെയും പ്രതികൂലമായി ബാധിക്കാം. ഒരു വ്യക്തിക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ, അയാളുടെ സമ്പാദ്യം മുഴുവൻ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാവാം. അതിനാൽ, ഹെൽത്ത് ഇൻഷുറൻസ് പോളിസികളുടെ എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ ഒരു വ്യക്തി ശരിയായ പരിരക്ഷ വാങ്ങേണ്ടതുണ്ട്. പോളിസി വാങ്ങുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ, ജീവിതശൈലി, കവറേജ് എന്നിവ പരിഗണിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ക്ലെയിം തുകയെ ബാധിക്കും. അതിനാൽ, നിങ്ങൾ ഒരു പുതിയ കമ്പനിയിലേക്ക് ഹെൽത്ത് ഇൻഷുറൻസ് പോർട്ട് ചെയ്യുമ്പോൾ ഏതാനും കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
Drive Smart Benefit Smart Benefit

നിലവിലെ പോളിസി കാലഹരണ തീയതി

ഒരിക്കൽ കാലഹരണപ്പെട്ടാൽ നിങ്ങൾക്ക് നിങ്ങളുടെ പോളിസി പോർട്ട് ചെയ്യാൻ കഴിയില്ല. അതിനാൽ, പുതുക്കൽ തീയതി സംബന്ധിച്ച് ശ്രദ്ധ വേണം കൂടുതൽ വായിക്കുക

നിലവിലെ പോളിസി കാലഹരണ തീയതി

കാലഹരണപ്പെട്ടാൽ നിങ്ങളുടെ പോളിസി പോർട്ട് ചെയ്യാൻ കഴിയില്ല. അതിനാൽ, പുതുക്കുന്ന സമയത്ത് മാത്രമേ പോർട്ട് ചെയ്യാൻ കഴിയുകയുള്ളൂ എന്നതുകൊണ്ട് നിങ്ങളുടെ പോളിസിയുടെ പുതുക്കൽ തീയതി സംബന്ധിച്ച് ശ്രദ്ധ വേണം. മാത്രമല്ല, പുതുക്കൽ തീയതിക്ക് 45 ദിവസം മുമ്പ് പോർട്ടിംഗിനെക്കുറിച്ച് നിലവിലെ ഇൻഷുററെ അറിയിക്കേണ്ടതുണ്ട്

നിരസിക്കലുകൾ ഒഴിവാക്കാൻ സത്യസന്ധരാകൂ

പുതിയ ഇൻഷുറൻസ് ദാതാവുമായി നിങ്ങൾ സുതാര്യത നിലനിർത്തണം. നിങ്ങളുടെ എല്ലാം നിങ്ങൾ പങ്കുവെയ്ക്കണം കൂടുതൽ വായിക്കുക

നിരസിക്കലുകൾ ഒഴിവാക്കാൻ സത്യസന്ധരാകൂ

പുതിയ ഇൻഷുറൻസ് ദാതാവുമായി നിങ്ങൾ സുതാര്യത നിലനിർത്തണം. ഇൻഷുറൻസ് ദാതാവിൽ നിന്നുള്ള നിരസിക്കലുകൾ ഒഴിവാക്കാൻ നിങ്ങളുടെ എല്ലാ മെഡിക്കൽ ഹിസ്റ്ററിയും ക്ലെയിം ഹിസ്റ്ററിയും നിങ്ങൾ പങ്കുവെയ്‌ക്കേണ്ടതുണ്ട്.

വ്യത്യസ്ത ആനുകൂല്യങ്ങളുള്ള സമാനമായ പ്ലാനുകൾ

വ്യത്യസ്ത ഇൻഷുറൻസ് കമ്പനികൾ ഓഫർ ചെയ്യുന്ന സമാനമായ പ്ലാനുകൾ കൂടുതൽ വായിക്കുക

വ്യത്യസ്ത ആനുകൂല്യങ്ങളുള്ള സമാനമായ പ്ലാനുകൾ

വ്യത്യസ്ത ഇൻഷുറൻസ് കമ്പനികൾ ഓഫർ ചെയ്യുന്ന സമാനമായ പ്ലാനുകൾ നിങ്ങൾക്ക് വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുമെന്ന് നിങ്ങൾ ഓർക്കേണ്ടതുണ്ട്. അതിനാൽ, ആനുകൂല്യങ്ങളെക്കുറിച്ച് വായിക്കുമ്പോൾ നിങ്ങൾ കാര്യങ്ങൾ ഊഹിക്കേണ്ടതില്ല മറിച്ച് ശ്രദ്ധിക്കുക.

ലിമിറ്റുകളും സബ്-ലിമിറ്റുകളും

ഹെൽത്ത് ഇൻഷുറൻസിന്‍റെ ഓരോ തരത്തിലുള്ള കവറേജിലും ക്ലെയിം ചെയ്യാവുന്ന തുകയ്ക്ക് ഒരു നിശ്ചിത പരിധി ഉണ്ട് കൂടുതൽ വായിക്കുക

ലിമിറ്റുകളും സബ്-ലിമിറ്റുകളും

ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ ഓരോ തരത്തിലുള്ള കവറേജിലും ക്ലെയിം ചെയ്യാവുന്ന തുകയ്ക്ക് ഒരു നിശ്ചിത പരിധി ഉണ്ട്. ഉദാഹരണത്തിന്, പ്രതിദിന റൂം വാടക രൂ. 3500 ആയി പരിമിതപ്പെടുത്താം. അതിനാൽ, നിങ്ങളുടെ പോളിസി പോർട്ട് ചെയ്യുമ്പോൾ നിങ്ങൾ അത്തരം ലിമിറ്റുകൾ പരിശോധിക്കേണ്ടതുണ്ട്. പോളിസി പോർട്ട് ചെയ്യുന്നതിന് മുമ്പ്, ലിമിറ്റുകളും സബ്-ലിമിറ്റുകളും നിങ്ങൾക്ക് സ്വീകാര്യമാണെന്ന് ഉറപ്പാക്കുക.

Health Insurance Portability FAQs

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി പതിവ് ചോദ്യങ്ങൾ

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിയുടെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ഹെൽത്ത് പോളിസി പോർട്ടബിലിറ്റിക്ക് താഴെ പറയുന്ന ചില നേട്ടങ്ങൾ ഉണ്ട്:

  • നിങ്ങളുടെ ആവശ്യങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ പോളിസികൾ ലഭിക്കുന്നു.
  • നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിന് മികച്ച മൂല്യം.
  • വർദ്ധിപ്പിച്ച ഇൻഷ്വേർഡ് തുക ലഭിക്കാനുള്ള സാധ്യത.
  • ക്ലെയിം-സെറ്റിൽമെന്‍റുകൾ തടസ്സരഹിതമാക്കിയിരിക്കുന്നു.
  • നിങ്ങൾക്ക് കവറേജ് തുടർച്ച ആസ്വദിക്കാം.
  • നോ ക്ലെയിം ബോണസ് മുന്നോട്ട് കൊണ്ടുപോകാം.

 

ഏത് ഹെൽത്ത് ഇൻഷുറൻസ് പോളിസികളാണ് പോർട്ട് ചെയ്യാവുന്നത്?

ജനറൽ ഇൻഷുറൻസ് കമ്പനി അല്ലെങ്കിൽ സ്പെഷ്യലൈസ്ഡ് ഹെൽത്ത് ഇൻഷുറൻസ് കമ്പനി നൽകുന്ന ഏതൊരു വ്യക്തിഗത പോളിസിയും അല്ലെങ്കിൽ ഫാമിലി പോളിസിയും നിങ്ങൾക്ക് പോർട്ട് ചെയ്യാം. 

എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്താണ് ഇതിൻ്റെ നടപടിക്രമം?

ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യാൻ നിങ്ങൾ ഈ ഘട്ടങ്ങൾ പിന്തുടരണം:

  •  ഇൻഷുർ ചെയ്ത വ്യക്തിയുടെ പേരും പ്രായവും ഉൾപ്പെടെ നിലവിലുള്ള ഇൻഷുറൻസ് വിശദാംശങ്ങൾ ഉപയോഗിച്ച് പോർട്ടബിലിറ്റി ഫോം പൂരിപ്പിക്കുക.
  •  പൂർണ്ണമായ വിശദാംശങ്ങൾ സഹിതം പുതിയ ഇൻഷുറൻസ് കമ്പനിക്കുള്ള പ്രൊപ്പോസൽ ഫോം പൂരിപ്പിക്കുക.
  •  പ്രസക്തമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.

ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി സമയത്ത് എന്‍റെ സഞ്ചിത ബോണസിനും വെയ്റ്റിംഗ് പിരീഡിനും എന്ത് സംഭവിക്കും?

നിങ്ങൾക്ക് നിങ്ങളുടെ സഞ്ചിത ബോണസ് മുന്നോട്ട് കൊണ്ടുപോകുകയും വെയ്റ്റിംഗ് പിരീഡ് കുറച്ച് പോളിസി ആനുകൂല്യങ്ങൾ തടസ്സമില്ലാത്ത തുടരുകയും ചെയ്യാം. അതിനാൽ, ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി സമയത്ത് നിങ്ങളുടെ വെയ്റ്റിംഗ് പിരീഡും തുടർ ആനുകൂല്യങ്ങളും പരിഗണിക്കുന്നു.

എന്തെങ്കിലും അധിക പോർട്ടബിലിറ്റി നിരക്കുകൾ ഉണ്ടോ?

ഇല്ല, ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിക്ക് പോർട്ടബിലിറ്റി ചാർജ്ജുകളൊന്നുമില്ല. ചില ഇൻഷുറൻസ് കമ്പനികൾ അത്തരം കീഴ്വഴക്കങ്ങൾ തേടാം, എന്നാൽ ബജാജ് അലയൻസിൽ, അത്തരം ചാർജ്ജുകളൊന്നുമില്ലെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താം. 

ഇൻഷുറൻസ് കമ്പനി മാറ്റുമ്പോൾ എനിക്ക് എന്‍റെ ഇൻഷ്വേർഡ് തുക മാറ്റാൻ കഴിയുമോ?

ഉവ്വ്, പുതിയ ഇൻഷുറൻസ് കമ്പനിയിൽ നിങ്ങളുടെ ഇൻഷ്വേർഡ് തുക മാറ്റാൻ കഴിയും, എന്നിരുന്നാലും, ഇതിൻ്റെ സ്വീകാര്യത പരിഷ്കരിച്ച ഇൻഷുററുടെ മുൻഗണനയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 

ഞാൻ ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി തിരഞ്ഞെടുത്താൽ എനിക്ക് എന്തെങ്കിലും മെഡിക്കൽ ചെക്ക്-അപ്പ് ചെയ്യേണ്ടതുണ്ടോ?

ഇത് പുതിയ ഇൻഷുററുടെ പോളിസി നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു. മെഡിക്കൽ ഔപചാരികതകൾക്ക് നിങ്ങൾക്ക് സമയപരിധി നൽകിയിട്ടുണ്ടെങ്കിൽ, നൽകിയിരിക്കുന്ന കാലയളവിൽ അത് ചെയ്യേണ്ടതുണ്ട്. 

പോർട്ടബിലിറ്റിക്ക് ഞാൻ എപ്പോഴാണ് അപേക്ഷിക്കേണ്ടത്?

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പുതുക്കൽ തീയതിയുടെ 60 ദിവസത്തിന് മുമ്പ് നിങ്ങൾ അപേക്ഷിക്കണം. കാരണമെന്തെന്നാൽ, കാലഹരണപ്പെടൽ തീയതിക്ക് മുമ്പ് പോർട്ട് ചെയ്യാത്തതും നിലവിലുള്ള ഇൻഷുറൻസ് ദാതാവിന് പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെടുന്നതും പോളിസിയിലുണ്ടാകുന്ന കാലതാമസത്തിന് തുല്യമാണ്, ഇത് പോർട്ടബിലിറ്റി അഭ്യർത്ഥന നിരസിക്കുന്നതിനുള്ള ശക്തമായ കാരണമാണ്. 

എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യുമ്പോൾ എനിക്ക് എന്തെങ്കിലും നഷ്ടപ്പെടുമോ?

ഇല്ല, ശേഖരിച്ച സഞ്ചിത ബോണസ്, കടന്നു പോയ വെയ്റ്റിംഗ് പിരീഡ് തുടങ്ങിയ കാര്യങ്ങൾ നിങ്ങൾക്ക് നഷ്ടപ്പെടുന്നില്ല.

എനിക്ക് എപ്പോൾ വേണമെങ്കിലും ഹെൽത്ത് ഇൻഷുറൻസ് പോർട്ട് ചെയ്യാൻ കഴിയുമോ?

ഇല്ല, നിങ്ങളുടെ നിലവിലെ പോളിസി കാലഹരണപ്പെടുന്നതിന് മുമ്പ് മാത്രമേ നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യാനാകൂ. അതിനാൽ, നിങ്ങളുടെ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുന്ന തീയതിക്ക് 45 ദിവസം മുമ്പ് നിങ്ങൾ ഇൻഷുററെ അറിയിക്കേണ്ടതാണ്.

എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി അഭ്യർത്ഥന നിരസിച്ചു. അടുത്തതായി ഞാൻ എന്ത് ചെയ്യണം?

നിങ്ങളുടെ അഭ്യർത്ഥന നിരസിച്ചതിന് പിന്നിലുള്ള കാരണങ്ങൾ ഇൻഷുറർ വ്യക്തമാക്കിയിരിക്കണം. അതിനാൽ, നിങ്ങളുടെ ഫോം സമർപ്പിക്കുന്നതിലെ അന്തരം ഒഴിവാക്കാൻ ശ്രദ്ധിക്കണം. നിങ്ങളെക്കുറിച്ചും നിലവിലെ ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ ക്ലെയിം ഹിസ്റ്ററിയെക്കുറിച്ചുമുള്ള പൂർണ്ണമായ വിവരങ്ങൾ ഇൻഷുറർക്ക് നൽകേണ്ടതുണ്ട്. ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുത്. 

രണ്ട് വ്യത്യസ്ത ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് കവറേജ് വാങ്ങുന്നത് നല്ല ആശയമാണോ?

വ്യത്യസ്ത ഇൻഷുറൻസ് കമ്പനികളിൽ നിന്ന് സമാനമായ കവറേജ് പ്ലാനുകൾ വാങ്ങാനാണ് നിങ്ങൾ പദ്ധതിയിടുന്നതെങ്കില്‍, അത് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കില്ല. അതിനാൽ, രണ്ട് വ്യത്യസ്ത ഇൻഷുറർമാർ നൽകുന്ന കവറേജ് പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം നിങ്ങൾ പരിഗണിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്ലാനും കമ്പനിയുമായി മുന്നോട്ട് പോകുകയും വേണം. വ്യത്യസ്ത ഇൻഷുറർമാരിൽ നിന്ന് രണ്ട് വ്യത്യസ്ത കവറേജുകൾ വാങ്ങുന്നത് ഗുരുതരമായ മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങളെ സഹായിക്കും.

എന്തെങ്കിലും പ്രതികൂലമായ ഹിസ്റ്ററി ഉണ്ടെങ്കിൽ പ്രീമിയത്തിൽ ലോഡിംഗ് ഉണ്ടാകുമോ?

ഏതെങ്കിലും പ്രതികൂലമായ മെഡിക്കൽ ഹിസ്റ്ററി ഉണ്ടെങ്കിൽ, IRDA-ൽ ഫയൽ ചെയ്ത ഉൽപ്പന്നത്തിന്‍റെ അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ലോഡിംഗ് ബാധകമാകാം.

പോർട്ടബിലിറ്റി അഭ്യർത്ഥന നിരസിക്കുന്നതിനുള്ള കാരണങ്ങൾ

  • പൂർണ്ണമായ വിവരങ്ങൾ ഇല്ലായിരിക്കാം.
  • ഡോക്യുമെന്‍റുകൾ സമർപ്പിച്ചതിൽ കാലതാമസം ഉണ്ടാവാം അല്ലെങ്കിൽ സമർപ്പിച്ച ഡോക്യുമെന്‍റുകളിൽ പിഴവുണ്ടാകാം.
  • അണ്ടർറൈറ്റിംഗ് നിരസിക്കൽ- ക്ലെയിം ഹിസ്റ്ററി, മെഡിക്കൽ പ്രൊഫൈലിംഗ്, മുൻ ഇൻഷുറൻസ് കമ്പനിയുടെയും പുതിയ ഇൻഷുറൻസ് കമ്പനിയിലെ തിരഞ്ഞെടുത്ത ഉൽപ്പന്നവും തമ്മിൽ കവറേജിലുള്ള വ്യത്യാസം.
  • ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി അഭ്യർത്ഥനകൾ നിരസിക്കുന്നതിനുള്ള മറ്റൊരു കാരണം പോളിസി പുതുക്കലിൽ വന്ന കാലതാമസം ആകാം.
  • പ്രായം മാനദണ്ഡത്തിലേതിനേക്കാൾ കൂടുതലാണെങ്കിൽ.

പോർട്ടിംഗിന് പകരം, നിലവിലെ ഹെൽത്ത് ഇൻഷുറൻസ് ദാതാവുമായി ചേർന്ന് എനിക്ക് എന്‍റെ പ്ലാൻ മാറ്റാൻ കഴിയുമോ?

അതെ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുന്ന സമയത്ത് പ്ലാനിലും കവറേജിലും മാറ്റങ്ങൾ വരുത്താൻ കഴിയും. ഈ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പോർട്ട് ചെയ്യേണ്ടതില്ല. 

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

വിക്രം അനിൽ കുമാർ

എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ എനിക്ക് നൽകിയ സഹകരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങൾക്ക് വളരെയധികം നന്ദി. 

പൃഥ്ബി സിംഗ് മിയാൻ

ലോക്ക്ഡൗൺ സമയത്തു പോലും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് സേവനം. അതുകൊണ്ട് പരമാവധി ഉപഭോക്താക്കൾക്ക് ബജാജ് അലയൻസ് ഹെൽത്ത് പോളിസി വിൽക്കാൻ എനിക്കു കഴിഞ്ഞു

അമാഗോണ്ട് വിട്ടപ്പ അരകേരി

ബജാജ് അലയൻസിന്‍റേത് മികച്ച, തടസ്സരഹിത സർവ്വീസാണ്, ഉപഭോക്തൃ സൗഹൃദമായ സൈറ്റ്, മനസ്സിലാക്കാനും ഉപയോഗിക്കാനും എളുപ്പം. തികഞ്ഞ സന്തോഷത്തോടെ ഉപഭോക്താക്കൾക്ക് സർവ്വീസ് നൽകുന്നതിന് ടീമിന് നന്ദി ...

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 16th മെയ് 2022

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്