റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നമ്മുടെ കുടുംബങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്, അവരുടെ ആരോഗ്യത്തിന് നാം ഏറെ പ്രാധാന്യവും നൽകുന്നുണ്ട്. അതിനാൽ ഹെൽത്ത് ഇൻഷുറൻസിന്‍റെ കാര്യത്തിൽ ഏറ്റവും മികച്ചത് തന്നെ നമ്മൾ നേടണം.
ഇത് മനസ്സിൽ സൂക്ഷിക്കുന്നു, ബജാജ് അലയന്സ് ജനറല് ഇന്ഷുറന്സ് സമഗ്രമായ ആനുകൂല്യങ്ങൾ നൽകുന്ന ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ അവതരിപ്പിച്ചു, ഇത് ഒരു മികച്ച ഹെൽത്ത് ഇൻഷുറൻസ്. രോഗം/പരിക്ക് എന്നിവയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നിർഭാഗ്യകരമായ സാഹചര്യത്തിൽ നിങ്ങൾക്കും കുടുംബത്തിനും ഉള്ള ചികിത്സാ ചെലവുകൾ നിറവേറ്റുന്നതിനുള്ള ഉൽപ്പന്നം.
ഇൻഷുർ ചെയ്ത വ്യക്തിക്ക് ഈ പോളിസിക്ക് കീഴിൽ എല്ലാ ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്കും വേണ്ടി ക്ലെയിം ചെയ്യാം. എന്നിരുന്നാലും, ക്ലെയിം അംഗീകരിച്ച തുക തിരഞ്ഞെടുത്ത റൂം റെന്‍റ് പരിധിയ്ക്ക് 100 ഇരട്ടി കവിയുന്നുവെങ്കിൽ (ഒരൊറ്റ ക്ലെയിമിലോ ഒന്നിലധികം ക്ലെയിമുകളിലോ), തുടർന്ന് 15%/20%/25% ന്‍റെ കോ-പേമെന്‍റ് ക്ലെയിം തുകയിൽ ബാധകമാകും. റൂം റെന്‍റ് പരിധിയുടെ 100 മടങ്ങ് കവിയുന്ന ക്ലെയിം അംഗീകരിച്ച തുകയിൽ കോ-പേമെന്‍റ് ബാധകമാണ്, മുഴുവൻ ക്ലെയിമിലുമല്ല.
എല്ലാ ഭൗതികമായ കാര്യങ്ങളും പരിധികളില്ലാത്തത് ആകുമ്പോൾ, എന്തിനാണ് നമ്മുടെ പരിചരണത്തിന് നമ്മൾ പരിധി വെയ്ക്കുന്നത്? നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് തടസ്സമില്ലാത്ത പരിചരണം വിപുലീകരിക്കുന്നതിനുള്ള ഒരു സംരംഭമായ 'ഹെൽത്ത് ഇൻഫിനിറ്റി' ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.
ഈ പ്ലാനിന് കീഴിൽ, ഇൻഷ്വേർഡ് ചെയ്ത തുകയിൽ പരിധിയില്ലാതെ ഒരാൾക്ക് ഇൻഡംനിറ്റി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ പ്രയോജനപ്പെടുത്താം.
വ്യക്തിഗത അടിസ്ഥാനത്തിൽ നിങ്ങൾക്കും, പങ്കാളി, ആശ്രിതരായ കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കും ഈ പോളിസി കവറേജ് നൽകുന്നു
ഈ പോളിസിയില്‍ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള യഥാക്രമം 60 ദിവസം, 90 ദിവസം വരെയുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു.
ഓരോ 3 പോളിസി വർഷത്തിന്‍റെയും അവസാനത്തിൽ നിങ്ങൾക്ക് പ്രിവന്‍റീവ് ഹെൽത്ത് ചെക്ക് അപ്പിന് യോഗ്യതയുണ്ട്, തിരഞ്ഞെടുത്ത പ്രതിദിന റൂം റെന്‍റിന് തുല്യമായ തുക ഞങ്ങൾ ഓരോ വ്യക്തിക്കും രൂ. 5,000 വരെ ഏതാണോ കുറവ് അത് റീഇംബേഴ്സ് ചെയ്യുന്നതാണ്.
ഓരോ ഹോസ്പിറ്റലൈസേഷനും രൂ. 5000 വരെയുള്ള ആംബുലൻസ് ചെലവുകൾക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു.
ലിസ്റ്റ് ചെയ്ത ഡേ കെയർ നടപടിക്രമങ്ങൾക്ക് ചികിത്സിക്കുമ്പോൾ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു
ഈ പോളിസിക്ക് കീഴിൽ, രൂ. 3000 മുതൽ രൂ. 50000 വരെയുള്ള റൂം റെന്‍റ് ഓപ്ഷനുകൾ ഒരാൾക്ക് പ്രയോജനപ്പെടുത്താം
ഈ പോളിസി 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് എടുക്കാം.
1 ഹോസ്പിറ്റലൈസേഷനെക്കുറിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൻ്റെ HAT നെ അറിയിക്കുക.
a) നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക,
ബി) നിങ്ങളുടെ ക്ലെയിം ഓഫ്‌ലൈനിൽ രജിസ്റ്റർ ചെയ്യാൻ, ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ കോൾ ചെയ്യുക: 1800-209-5858.
2 ഡിസ്ചാർജ്ജിന് ശേഷം, താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ 30 ദിവസത്തിനുള്ളിൽ HAT ലേക്ക് സമർപ്പിക്കണം.
3 കൂടുതൽ പ്രോസസ്സിംഗിനായി എല്ലാ ഡോക്യുമെൻ്റും HAT ലേക്ക് അയയ്ക്കേണ്ടതാണ്, തുടർന്ന് മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ അന്തിമ സെറ്റിൽമെന്‍റ് നടത്തുന്നതാണ്.
4 ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവിൻ്റെ ക്ലെയിം ഡോക്യുമെന്‍റുകൾ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ അയയ്ക്കണം.
ചില പ്രത്യേക സാഹചര്യങ്ങൾക്കുള്ള അധിക ആവശ്യകതകൾ:
a) ഒരു തിമിര ശസ്ത്രക്രിയയുടെ കാര്യത്തിൽ, ബിൽ കോപ്പിയുള്ള ലെൻസ് സ്റ്റിക്കർ.
b) ഒരു ശസ്ത്രക്രിയയുടെ കാര്യത്തിൽ, ബിൽ കോപ്പിയുള്ള ഇംപ്ലാന്‍റ് സ്റ്റിക്കർ.
c) ഹൃദയവുമായി ബന്ധപ്പെട്ട ചികിത്സയുടെ കാര്യത്തിൽ, ബിൽ കോപ്പിയുള്ള സ്റ്റെന്‍റ് സ്റ്റിക്കർ.
എല്ലാ യഥാർത്ഥ ഡോക്യുമെന്‍റുകളും താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതുണ്ട്:
ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം
ബജാജ് ഫിൻസെർവ് വെയ്ക്ക്ഫീൽഡ് IT പാർക്ക്, വിമാൻ നഗർ, പൂനെ, മഹാരാഷ്ട്ര 411014\
കവറിന്‍റെ പുറത്ത് നിങ്ങളുടെ പോളിസി നമ്പർ, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.
കുറിപ്പ്: ഡോക്യുമെൻ്റുകളുടെ ഓരോ ഫോട്ടോകോപ്പിയും കൊറിയറിൻ്റെ റഫറൻസ് നമ്പറും നിങ്ങളുടെ റെക്കോർഡിൽ സൂക്ഷിച്ചുവെക്കുക.
നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് ലഭ്യമാക്കാൻ കഴിയുന്ന ആശുപത്രികളുടെ പട്ടിക മാറ്റത്തിനു വിധേയമാണ്, അത് മുന്നറിയിപ്പ് ഇല്ലാതെ മാറ്റാൻ സാധ്യതയുണ്ട്. അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങൾ ഹോസ്പിറ്റൽ ലിസ്റ്റ് പരിശോധിക്കണം. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.
നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ, താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക:
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
മുൻകൂട്ടി പ്ലാൻ ചെയ്ത് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, പ്രവേശനത്തിനായുള്ള നെറ്റ്‌വർക്ക് ആശുപത്രിയുടെ നടപടിക്രമം അനുസരിച്ച് നിങ്ങളുടെ പ്രവേശനം രജിസ്റ്റർ/റിസർവ്വ് ചെയ്യുക.
✓ ടെലിഫോൺ നിരക്കുകൾ
✓ ബന്ധുക്കൾക്കുള്ള ഭക്ഷണങ്ങളും, പാനീയങ്ങളും
✓ടോയ്‌ലറ്ററികൾ
മേല്‍പ്പറഞ്ഞ സേവനങ്ങളുടെ ചെലവ് നിങ്ങള്‍ വഹിക്കുകയും ഡിസ്‍ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് നേരിട്ട് ആശുപത്രിയില്‍ അടയ്ക്കുകയും വേണം.
ഹോസ്പിറ്റലൈസേഷന് മുമ്പ്/ശേഷമുള്ള ചെലവുകളുടെ റീഇമ്പേഴ്സ്മെന്‍റ്
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. അത്തരം സേവനങ്ങളുടെ പ്രിസ്ക്രിപ്ഷനുകളും ബില്ലുകളും/രസീതുകളും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലേക്ക് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ഹെൽത്ത് ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് എന്നറിയപ്പെടുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെയിം സമർപ്പിക്കൽ പ്രോസസ് അവതരിപ്പിക്കുകയുണ്ടായി.
രൂ. 20,000 വരെയുള്ള ക്ലെയിമുകൾക്കായി ആപ്പ് വഴി തന്നെ ക്ലെയിം ഡോക്യുമെന്‍റുകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും ഈ സൗകര്യം നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾ എന്താണ് ചെയ്യേണ്ടത്:
✓ ഇൻഷുറൻസ് വാലറ്റ് ആപ്പിൽ നിങ്ങളുടെ പോളിസിയും കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
✓ ആപ്പിൽ നിങ്ങളുടെ പോളിസിയും ഹെൽത്ത് കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
✓ ക്ലെയിം രജിസ്റ്റർ ചെയ്യുക.
✓ ക്ലെയിം ഫോം പൂരിപ്പിക്കുകയും ആശുപത്രിയുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ സജ്ജീകരിക്കുകയും ചെയ്യുക.
✓ ആപ്പ് മെനു ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക.
✓ കൂടുതൽ പ്രോസസ്സിംഗിനായി ക്ലെയിമുകൾ സമർപ്പിക്കുക.
✓ ഏതാനും മണിക്കൂറിനുള്ളിൽ സ്ഥിരീകരണം നേടുക.
✓ പ്രൊപ്പോസർ/ജീവിതപങ്കാളി/ആശ്രിതരായ മാതാപിതാക്കൾക്കുള്ള കുറഞ്ഞ പ്രവേശന പ്രായം - 18 വയസ്സ്
✓ പ്രൊപ്പോസർ/ജീവിതപങ്കാളി/ആശ്രിതരായ മാതാപിതാക്കൾക്കുള്ള പരമാവധി പ്രവേശന പ്രായം/ - 65 വയസ്സ്
✓ ആശ്രിതരായ കുട്ടികൾക്കുള്ള കുറഞ്ഞ പ്രവേശന പ്രായം - 3 വയസ്സ്
✓ ആശ്രിതരായ കുട്ടികൾക്കുള്ള പരമാവധി പ്രവേശന പ്രായം - 25 വയസ്സ്
അതെ, കോ-പേമെന്‍റ് ഓപ്ഷൻ തിരഞ്ഞെടുക്കണമെന്നത് നിർബന്ധമാണ്. തിരഞ്ഞെടുത്ത പ്രതിദിന റൂം റെന്‍റ് പരിധിയുടെ 100 മടങ്ങ് കവിയുന്ന ക്ലെയിം തുകയിൽ 15%/20%/25% കോ-പേമെന്‍റ് ബാധകമാണ്, മുഴുവൻ ക്ലെയിമിലും ഇല്ല.
എല്ലാ റൂം റെന്‍റ് ഓപ്ഷനുകൾക്കും 25%, 20% എന്നിങ്ങനെ കോ-പേമെന്‍റ് ഓപ്ഷനുകൾ ലഭ്യമാണ്. 15% ന്‍റെ കോ-പേമെന്‍റ് ഓപ്ഷൻ രൂ. 10,000 നും അതിൽ കൂടുതലും ഉള്ള റൂം റെന്‍റ് ഓപ്ഷന് ലഭ്യമാണ്.
പോളിസി ആരംഭിക്കുന്ന സമയത്ത് തിരഞ്ഞെടുത്ത റൂം റെന്‍റ് പ്ലാൻ കവിയുന്ന ഒരു റൂം വിഭാഗത്തിൽ ഇൻഷുർ ചെയ്‌തയാൾ പ്രവേശനം തേടുന്നുവെങ്കിൽ, ഉപഭോഗവസ്തുക്കളും മരുന്നുകളും ഒഴികെയുള്ള എല്ലാ ഹോസ്പിറ്റലൈസേഷൻ ചെലവുകളിലും ആനുപാതികമായ കോ-പേമെന്‍റ് ബാധകമാകും. മുകളിൽ പരാമർശിച്ചിരിക്കുന്ന കോ-പേമെന്‍റിന് മുമ്പ് ഈ കോ-പേമെന്‍റ് ബാധകമാകും.
ആദ്യത്തെ ഹെൽത്ത് ഇൻഫിനിറ്റി പോളിസി ആരംഭിച്ച തീയതി മുതൽ 36 മാസത്തെ കാത്തിരിപ്പ് കാലയളവ് പൂർത്തിയാക്കിയ ശേഷം നിലവിലുള്ള രോഗങ്ങൾ/അവസ്ഥകൾ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ പരിരക്ഷിക്കപ്പെടുന്നതാണ്, അത്തരം രോഗങ്ങൾ/അവസ്ഥകൾ/രോഗലക്ഷണങ്ങൾ അപേക്ഷയുടെ സമയത്ത് പ്രൊപ്പോസൽ ഫോമിൽ പ്രഖ്യാപിക്കുകയും ഞങ്ങൾ അംഗീകരിക്കുകയും ചെയ്തതാണ്.
നിങ്ങളുടെ വെബ്സൈറ്റിലെ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കൽ ശ്രേഷ്ഠവും യൂസർ-ഫ്രണ്ട്‌ലിയും സുഗമവുമാണ്.
ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് വളരെയധികം പിന്തുണ നൽകി, ഞാൻ അത് ശരിക്കും വിലമതിക്കുന്നു. അഭിനന്ദനങ്ങൾ.
ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് പോളിസിയുടെ നേട്ടങ്ങൾ വളരെ നന്നായി വിശദീകരിച്ചുതന്നു. നന്നായി സംസാരിക്കാൻ അറിയുന്ന സ്ത്രീയായിരുന്നു, എല്ലാം നന്നായി വിശദീകരിച്ചുതന്നു.
ഒരു മെഡിക്കൽ എമർജൻസി നിങ്ങളുടെ വാതിൽ മുട്ടുന്നത് വരെ കാത്തിരിക്കരുത്!
ഒരു ക്വോട്ട് നേടുകഹെൽത്ത് CDC വഴി അവിശ്രാന്തമുള്ള ക്ലെയിം സെറ്റിൽമെന്‍റ്.
ഈ പോളിസിയ്ക്കൊപ്പം ആജീവനാന്ത പുതുക്കൽ ഓപ്ഷൻ പ്രയോജനപ്പെടുത്താം.
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.* കൂടുതൽ വായിക്കുക
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായനികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.*
*നിങ്ങൾക്കും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കും ആയി ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ നികുതികളിന്മേൽ പ്രതിവർഷം രൂ. 25,000 കിഴിവ് ലഭിക്കുന്നതാണ് (നിങ്ങൾക്ക് 60 ന് മേൽ പ്രായം ഇല്ലെങ്കിൽ). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം രൂ. 75,000 വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആണ്
ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗമാർന്നതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 8,600 ത്തിലധികം നെറ്റ്‌വർക്ക് ആശുപത്രികളിൽ ഞങ്ങൾ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഓഫർ ചെയ്യുന്നു.
വേഗത്തിലുള്ളതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്ന ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം ഞങ്ങൾക്കുണ്ട്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 8, 600 + നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ ചികിത്സയുടെ കാര്യത്തിൽ ഇത് വളരെ പ്രയോജനകരമാണ്, ഞങ്ങൾ നേരിട്ട് ബില്ലുകൾ നെറ്റ്‍വര്‍ക്ക് ഹോസ്പിറ്റലിലേക്ക് അടയ്ക്കുന്നതാണ്, ഒപ്പം നിങ്ങൾക്ക് സുഖംപ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യാം.
3 പോളിസി വർഷത്തെ ഓരോ ബ്ലോക്കിന്‍റെയും അവസാനത്തിൽ സൗജന്യ പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ്
മറ്റേതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ നിങ്ങൾ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, പോളിസിയുടെ എല്ലാ ആനുകൂല്യങ്ങളും (കാത്തിരിപ്പ് കാലയളവിനുള്ള കുടിശ്ശിക അലവൻസുകൾക്ക് ശേഷം) ആസ്വദിക്കുന്നതിന് നിങ്ങൾക്ക് എല്ലാ പോളിസി ആനുകൂല്യങ്ങളും ഉള്ള ഈ പോളിസിയിലേക്ക് മാറാം.
ഈ പോളിസി 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് വാങ്ങാവുന്നതാണ്.
ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താൻ ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക കൂടുതൽ വായിക്കുക
ഒന്നിലധികം ഡിസ്കൗണ്ടുകൾ
ഒരു ഡിസ്കൗണ്ട് ലഭിക്കുന്നതിന് ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക. ഇതുപോലുള്ള വിവിധ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തുക
1) 5% ന്‍റെ ഫാമിലി ഡിസ്കൗണ്ട്
2) ദീർഘകാല ഡിസ്കൗണ്ട്-2 വർഷത്തേക്ക് 4% 3 വർഷത്തേക്ക് 8%
3) 5% ന്‍റെ വെൽനെസ് ഡിസ്‌ക്കൗണ്ട്
അടയ്‌ക്കേണ്ട എല്ലാ ക്ലെയിമുകളും താഴെപ്പറയുന്ന കാത്തിരിപ്പ് കാലയളവിന് വിധേയമായിരിക്കും
30 ദിവസത്തെ ആദ്യ കാത്തിരിപ്പ് കാലയളവ് :
1 ആദ്യ പോളിസി ആരംഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും രോഗത്തിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ഒഴിവാക്കപ്പെടും, അപകടം കാരണം ഉണ്ടാകുന്ന ക്ലെയിമുകൾക്ക് പരിരക്ഷ ലഭിക്കുന്നത് ഒഴിച്ച്.
2 എന്നിരുന്നാലും, ഇൻഷുർ ചെയ്തയാൾക്ക് പന്ത്രണ്ട് മാസത്തിൽ കൂടുതൽ തുടർച്ചയായ കവറേജ് ഉണ്ടെങ്കിൽ ഈ ഒഴിവാക്കൽ ബാധകമല്ല.
3 തുടര്‍ച്ചയായി ഉയര്‍ന്ന ഇന്‍ഷ്വേർഡ് തുക നല്‍കുന്ന പക്ഷം മെച്ചപ്പെട്ട ഇന്‍ഷ്വേർഡ് തുകയ്ക്ക് റഫര്‍ ചെയ്ത കാത്തിരിപ്പ് കാലയളവ് ബാധകമാക്കും.
മുമ്പേ നിലവിലുള്ള രോഗങ്ങൾ/ പ്രത്യേക നടപടിക്രമത്തിനുള്ള കാത്തിരിപ്പ് കാലയളവ്
മുമ്പുണ്ടായിരുന്ന രോഗങ്ങൾ (PED)/നിർദ്ദിഷ്ട നടപടിക്രമങ്ങൾ/ജോയിന്‍റ് റീപ്ലേസ്‌മെന്‍റ്, ഹൈപ്പർട്രോഫിഡ് ടർബിനേറ്റ്, ജന്മനായുള്ള ആന്തരിക രോഗങ്ങൾ അല്ലെങ്കിൽ തകരാറുകള്‍ എന്നിവ പോലുള്ള കുഴപ്പങ്ങള്‍ക്കും, അവയുടെ നേരിട്ടുള്ള സങ്കീർണതകള്‍ക്കുമുള്ള ചികിത്സാ ചെലവുകൾ, ഞങ്ങളുമായുള്ള ആദ്യത്തെ ഹെൽത്ത് ഇൻഫിനിറ്റി പോളിസി ആരംഭിച്ച തീയതിക്ക് ശേഷം 36 മാസത്തെ തുടർച്ചയായ കവറേജ് തീരുന്നതുവരെ ഒഴിവാക്കപ്പെടുന്നതാണ്. വിശദമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമുള്ള ഒരു സൂചിത ലിസ്റ്റാണ് ഇത്, ദയവായി പോളിസി നിബന്ധനകൾ കാണുക
നിർദ്ദിഷ്ട രോഗം/നടപടിക്രമത്തിനുള്ള കാത്തിരിപ്പ് കാലയളവ്
ലിസ്റ്റ് ചെയ്ത അവസ്ഥകളുടെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ, തിമിരം, ഹെർണിയ, ഹിസ്റ്റെറെക്ടമി തുടങ്ങിയ ശസ്ത്രക്രിയകൾ/ചികിത്സകൾ മുതലായവ ആദ്യത്തെ ഹെൽത്ത് ഇൻഫിനിറ്റി പോളിസി ഞങ്ങൾക്കൊപ്പം ആരംഭിച്ച ശേഷം 24 മാസത്തെ തുടർച്ചയായുള്ള കവറേജ് കാലഹരണപ്പെടുന്നതുവരെ ഒഴിവാക്കപ്പെടും. അപകടം കാരണം ഉണ്ടാകുന്ന ക്ലെയിമുകൾക്ക് ഈ ഒഴിവാക്കൽ ബാധകമല്ല. ഇത് ഒരു സൂചിത ലിസ്റ്റ് ആണ്, വിശദമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വേണ്ടി പോളിസി നിബന്ധനകൾ പരിശോധിക്കുക
* മുകളിലുള്ള ഒഴിവാക്കൽ, ഉൾപ്പെടുത്തൽ സൂചകം മാത്രമാണ്, പൂർണ്ണ വിവരങ്ങൾക്കായി പോളിസി നിബന്ധനകൾ പരിശോധിക്കുക
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
സുന്ദർ കുമാർ മുംബൈ
സ്വമേധയായുള്ള ഇടപെടൽ ആവശ്യമില്ലാതെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ ഓൺലൈനിൽ വാങ്ങാം.
പൂജ മുംബൈ
ബജാജ് അലയൻസ് ഏറെ ഇൻഫർമേറ്റീവാണ്, അതേസമയം പ്രതിനിധികൾ ഏറെ സഹായകരമായിരുന്നു.
നിധി സുറ മുംബൈ
പോളിസി ഇഷ്യു വളരെ വേഗമാർന്നതും ലളിതവുമായിരുന്നു. യൂസർ ഫ്രണ്ട്‌ലി ഇന്‍റർഫേസ്.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ