റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി

Cashless Health Insurance

ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് :

നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ, പൂർണ്ണമായും ആരോഗ്യകരമായ ജീവിതം നയിക്കുക എന്നത് തീർച്ചയായും ഒരു ആഡംബരമാണ്. നമ്മളിൽ ഭൂരിഭാഗം പേരും ദൈനംദിന ജീവിതാവശ്യങ്ങൾ നിറവേറ്റുന്ന ഒരു ഉപജീവനമാർഗത്തിനായി ജീവിതം ചെലവഴിക്കുന്നു. എന്നാൽ, ജീവിതം പ്രവചനാതീതമാണ്, ഏത് സമയത്തും എന്തും സംഭവിക്കാം. വർദ്ധിച്ചുവരുന്ന മെഡിക്കൽ പണപ്പെരുപ്പത്തെ പരിഗണിക്കുമ്പോൾ, എന്തെങ്കിലും അപ്രതീക്ഷിതമായ മെഡിക്കൽ അടിയന്തിര സാഹചര്യം നമ്മുടെ സമ്പാദ്യം മാത്രമല്ല മാനസിക ആരോഗ്യത്തേയും എളുപ്പത്തിൽ ഇല്ലാതാക്കാം.

ആരോഗ്യസ്ഥിതി ഗുരുതരമാകുന്നതുവരെ ആളുകൾക്ക് അത് മനസ്സിലാകാത്ത സമയങ്ങൾ ഉണ്ട്. ഉടനടി ഹോസ്പിറ്റലൈസേഷൻ വേണ്ട രീതിയിൽ നിർണ്ണായകമായിരിക്കും ആ സമയത്തെ സ്ഥിതിഗതികൾ. അത്തരം ഏതെങ്കിലും അവസ്ഥയിൽ, മെഡിക്കൽ ബില്ലുകൾ അടയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയെ ബാധിക്കാം. ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് അത്തരം പ്രയാസങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഒഴിവാക്കുന്നതിനും വളരെ സഹായകരമാകും.

രാജ്യത്തുടനീളം 8600+ ക്യാഷ്‌ലെസ് ഹോസ്പിറ്റലുകൾ

98%* ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം

ഇൻ-ഹൗസ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം

ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് എന്നാൽ എന്താണ്?

ഹോസ്പിറ്റൽ ബില്ലുകൾ/മെഡിക്കൽ ചെലവുകൾ ഇൻഷുറൻസ് കമ്പനിക്കും നെറ്റ്‌വർക്ക് ഹോസ്പിറ്റലിനും ഇടയിൽ നേരിട്ട് സെറ്റിൽ ചെയ്യുന്ന പോളിസിയാണ് ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ്. ഇൻഷുർ ചെയ്തയാൾ പണമായി ഒന്നും നൽകേണ്ടതില്ല എന്നാണ് ഇതിനർത്ഥം.

സമീപകാലത്ത്, മെഡിക്കൽ ചെലവുകളുടെ വർദ്ധനവ് അത് നിറവേറ്റുന്നതും മികച്ച മെഡിക്കൽ സൗകര്യം പ്രയോജനപ്പെടുത്തുന്നതും ഒരു പേടിസ്വപ്നമാക്കി മാറ്റി. മികച്ച ക്യാഷ്‌ലെസ് മെഡിക്ലെയിം പോളിസി സാധാരണക്കാരെ ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ ഗുണനിലവാരമുള്ള ഹെൽത്ത് കെയർ, മറ്റ് ബന്ധപ്പെട്ട സൗകര്യങ്ങളും ആക്‌സസ് ചെയ്യാൻ സഹായിക്കുന്നു.

കാലക്രമേണ, ഇതിനുള്ള ആവശ്യകതയും ഗണ്യമായി വർദ്ധിച്ചു. അസുഖം വരുന്നത് പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ, അല്ലെങ്കിൽ അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ, കുടുംബത്തിന് ഫണ്ടുകൾ കണ്ടെത്താൻ കഴിയാത്ത സമയങ്ങളുണ്ട്. ക്യാഷ്‌ലെസ് ഇൻഷുറൻസ് എന്നത് ഇൻഷുറർ ഏതെങ്കിലും നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ നേരിട്ട് ചെലവുകൾ സെറ്റിൽ ചെയ്യുന്ന പരിഹാരമാണ്. ക്യാഷ്‌ലെസ് മെഡിക്ലെയിം പോളിസി വാങ്ങുന്നത് അത്തരം അടിയന്തിര സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും. ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ, ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷനും ചികിത്സാ ആനുകൂല്യവും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുക.

ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസിൽ എന്താണ് പരിരക്ഷിക്കപ്പെടുന്നത്?

ഹെൽത്ത് ഇൻഷുറൻസ് ഓഫർ ചെയ്യുന്ന വിവിധ സവിശേഷതകളും ആനുകൂല്യങ്ങളും ഉണ്ട്. അവയിൽ ഒന്നാണ് ക്യാഷ്‌ലെസ് ഇൻഷുറൻസ് സൗകര്യം എന്ന ആനുകൂല്യം. സാധാരണയായി, ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ, പ്ലാനുകൾക്ക് കീഴിൽ വിവിധ കവറേജുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കവറേജുകൾ ഓരോ ഇൻഷുററിനും വ്യത്യാസപ്പെടാം. കൂടാതെ, ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ ഭാഗമായ ചില സ്റ്റാൻഡേർഡ് കവറേജുകൾ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
Cover for pre and post-hospitalization expenses for up to 60 and 90 days

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾക്ക് 60, 90 ദിവസം വരെ പരിരക്ഷ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾക്ക് 60, 90 ദിവസം വരെ പരിരക്ഷ

In-patient expenses cover

ഇൻ-പേഷ്യന്‍റ് ചെലവുകൾക്കുള്ള പരിരക്ഷ

ഇൻ-പേഷ്യന്‍റ് ചെലവുകൾക്കുള്ള പരിരക്ഷ

Ambulance service

ആംബുലന്‍സ്‌ സേവനം

ആംബുലന്‍സ്‌ സേവനം

Daycare treatment expenses

ഡേകെയർ ചികിത്സാ ചെലവുകൾ

ഡേകെയർ ചികിത്സാ ചെലവുകൾ

Medical check-ups/ physician fees/ doctors consultation fees

മെഡിക്കൽ ചെക്ക്-അപ്പുകൾ/ഫിസിഷ്യൻ്റെ ഫീസ്/ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ്

മെഡിക്കൽ ചെക്ക്-അപ്പുകൾ/ഫിസിഷ്യൻ്റെ ഫീസ്/ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ്

Room rent and boarding expenses cover

റൂം വാടകക്കും ബോർഡിംഗ് ചെലവുകൾക്കുമുള്ള പരിരക്ഷ

റൂം വാടകക്കും ബോർഡിംഗ് ചെലവുകൾക്കുമുള്ള പരിരക്ഷ

ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് വിവിധ ഹോസ്പിറ്റലുകളുമായി പങ്കാളിത്തമുണ്ട്. പങ്കാളിത്തമുള്ള ഈ ഹോസ്പിറ്റലുകളെ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളെന്ന് വിളിക്കുന്നു.

ഇൻഷുറൻസ് കമ്പനി ഒരു നെറ്റ്‌വർക്ക് ആശുപത്രി തിരഞ്ഞെടുക്കുന്നത് അതിൻ്റെ കാര്യക്ഷമതയും ഓഫർ ചെയ്യുന്ന മെഡിക്കൽ സേവനങ്ങളും ഉൾപ്പെടുന്ന വിപുലമായ പശ്ചാത്തല പരിശോധനയ്ക്ക് ശേഷമാണ്. ടൈ-അപ്പുകൾ മിക്കതും വാർഷികാടിസ്ഥാനത്തിലാണ്, കൂടാതെ ഓരോ വർഷവും അല്ലെങ്കിൽ പുതുക്കേണ്ട തീയതി പ്രകാരം ഇവ പുതുക്കും. അതിനാൽ, ഹോസ്പിറ്റൽ മുമ്പത്തെപ്പോലെ നിലവാരം പുലർത്തുന്നില്ലെങ്കിൽ, പുതുക്കൽ തുടരാതിരിക്കാനും നല്ല സാധ്യതയുണ്ട്. ഇത് അതിന്‍റെ വിശ്വാസ്യത കാണിക്കുന്നതിനാൽ ഒരു നെറ്റ്‌വർക്ക് ഹോസ്പിറ്റൽ തിരഞ്ഞെടുക്കുന്നതിനുള്ള ഈ പ്രക്രിയ പ്രധാനപ്പെട്ടതാണ്. ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങുമ്പോൾ ഇൻഷുറൻസ് കമ്പനി പോളിസി ഉടമയുമായി നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുടെ പട്ടിക പങ്കിടും. ഗുണനിലവാരം, വ്യത്യസ്തമായ നടപടിക്രമങ്ങൾ, നിരക്കുകൾ മുതലായവ പരിശോധിച്ചതിന് ശേഷമാണ് ഇവ അന്തിമമാക്കിയിരിക്കുന്നത്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, ഞങ്ങൾക്ക് 18,400 + നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളും* ഇൻ-ഹൗസ് എച്ച്എടി ടീമും ഉണ്ട്.

അതേ സമയം, ഒരു നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ മാത്രമേ ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്താനാകൂ എന്നത് ഓർക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ഇൻഷുർ ചെയ്തയാൾ അഡ്മിറ്റ് ചെയ്താൽ, പ്ലാൻ പ്രകാരം ആനുകൂല്യം പ്രയോജനപ്പെടുത്താം. ടിപിഎ എന്നും അറിയപ്പെടുന്ന തേര്‍ഡ്-പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍ കമ്പനിയുടെ പ്രതിനിധിയാണ്, ഔപചാരികതകള്‍ നിറവേറ്റുന്നതിനുള്ള ഉത്തരവാദിത്തം ഇയാൾക്കാണ്. ഇൻഷുററേയും നിങ്ങളേയും തമ്മിൽ കൂട്ടിയോജിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള വ്യക്തിയാണ് ടിപിഎ. ഹെൽത്ത് ഇൻഷുറൻസ് ക്യാഷ്‌ലെസ് ക്ലെയിമുകൾ തടസ്സമില്ലാതെ സെറ്റിൽ ചെയ്യുന്നുവെന്ന് ടിപിഎ ഉറപ്പുവരുത്തുന്നു. ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ അംഗീകരിക്കുന്നതിൽ അല്ലെങ്കിൽ നിരസിക്കുന്നതിൽ ടിപിഎ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

 

ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷന് ആവശ്യമായ ഡോക്യുമെന്‍റുകളുടെ പൂർണ്ണമായ ലിസ്റ്റ്

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, നിങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ പരിപാലിക്കുന്നതിലും ഒരു കൂട്ടം ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിലും ഞങ്ങൾ മുൻപന്തിയിലാണ്. ഏതെങ്കിലും നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ ക്യാഷ്‌ലെസ് ചികിത്സയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആവശ്യമായ ഡോക്യുമെന്‍റുകൾ താഴെപ്പറയുന്നു:

· ഇൻഷുർ ചെയ്തയാൾ കൃത്യമായി ഫയൽ ചെയ്തതും ഒപ്പിട്ടതുമായ ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ ക്ലെയിം ഫോം

· വിശദമായ ചെലവ് വിവരങ്ങൾ ഉള്ള ഒറിജിനൽ ഹോസ്പിറ്റൽ ബിൽ

· അടച്ച ഒറിജിനൽ രസീതുകൾ

· ഒറിജിനൽ ഡിസ്ചാർജ് സമ്മറി ഡോക്യുമെന്‍റ്

· ലാബ്, ടെസ്റ്റ് റിപ്പോർട്ടുകൾ

· ഇംപ്ലാന്‍റുകളുടെ കാര്യത്തിൽ ഇൻവോയ്സ്/സ്റ്റിക്കറുകൾ/ബാർകോഡ് എന്നിവയുടെ പകർപ്പ്

· ഡോക്ടറിൽ നിന്നുള്ള ആദ്യ കൺസൾട്ടേഷൻ ലെറ്റർ

· നോ യുവർ കസ്റ്റമർ ഫോം

· പോളിസി ഉടമ/പ്രൊപ്പോസർ പൂരിപ്പിച്ചതും ഒപ്പിട്ടതുമായ എന്‍ഇഎഫ്‌ടി ഫോം

ശ്രദ്ധിക്കുക: ഡോക്യുമെന്‍റുകളുടെ പൂർണ്ണമായ ലിസ്റ്റിന്, ഇൻഷുററെ ബന്ധപ്പെടുക

ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം

മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം മുമ്പത്തേതിനേക്കാൾ കൂടുതൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഒരു മഹാമാരിയിലാണ്, മെഡിക്കൽ പണപ്പെരുപ്പത്തിനൊപ്പം, ആളുകൾ ചികിത്സാ ചെലവുകൾക്കൊപ്പം ബുദ്ധിമുട്ടുന്നു. ഇതുപോലുള്ള ഒരു അവസ്ഥയിൽ, ക്യാഷ്‌ലെസ് മെഡിക്കൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നത് ഒരു അനുഗ്രഹം അല്ലാതെ മറ്റൊന്നുമല്ല. ശരിയായ പ്ലാൻ ഉണ്ടാകുന്നത് ഹെൽത്ത്കെയർ സൗകര്യം ആക്സസ് ചെയ്യാൻ പ്രാപ്തമാക്കുകയും, അടിയന്തിരമായി പണം സംഘടിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നു.

ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങുമ്പോൾ, ക്യാഷ്‌ലെസ് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇൻഷുറർ ഓഫർ ചെയ്യുന്നു. ഇതിനർത്ഥം ചെലവുകൾ ഇൻഷുറൻസ് കമ്പനി നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ്. മികച്ച ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസിന്‍റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താൻ, ഏതെങ്കിലും നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ മാത്രം ചികിത്സ നേടുന്നുവെന്ന് ഉറപ്പുവരുത്തുക. ഹോസ്പിറ്റലിൽ നേരിട്ട് ബില്ലുകൾ സെറ്റിൽ ചെയ്യുന്ന പ്രക്രിയയിൽ നിങ്ങൾ ഭാഗമാകേണ്ടതില്ല എന്നതിനാൽ ശരിയായ പ്ലാൻ ഉണ്ടായിരിക്കുന്നത് നിങ്ങൾക്ക് മനസമാധാനം നൽകുന്നു. 

 

ക്യാഷ്‌ലെസ് ക്ലെയിം ചെയ്യുന്നതിന് മുമ്പ് മനസ്സിൽ സൂക്ഷിക്കേണ്ട നുറുങ്ങുകൾ

ക്യാഷ്‌ലെസ് ക്ലെയിം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ ആശങ്കയുണ്ടോ? ഇത് മടുപ്പിക്കുന്ന പ്രക്രിയയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ, വിഷമിക്കേണ്ട. ക്യാഷ്‌ലെസ് ക്ലെയിം ചെയ്യുന്നതിന് മുമ്പ് നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ട ചില നുറുങ്ങുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്: 

· ഉടൻ തന്നെ അറിയിക്കുക: ഹോസ്പിറ്റലൈസേഷൻ പ്ലാൻ ചെയ്തതാണെങ്കിലും പ്ലാൻ ചെയ്യാത്തതാണെങ്കിലും, ഇൻഷുറൻസ് കമ്പനിയെ ഉടൻ തന്നെ അറിയിക്കുക. അങ്ങനെ ചെയ്യുന്നത് ഇൻഷുററെ പോളിസി അവലോകനം ചെയ്യാനും ക്ലെയിം അഭ്യർത്ഥന അംഗീകരിക്കാനും സഹായിക്കും. അടിയന്തിര ചികിത്സയുടെ കാര്യത്തിൽ ഇതിൽ ഇളവ് ഉണ്ട്. 

· വിവരങ്ങൾ തയ്യാറാക്കി വെയ്ക്കുക: പ്ലാനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തയ്യാറാക്കി വെയ്ക്കുക. അടിയന്തിര ഹോസ്പിറ്റലൈസേഷൻ്റെ സമയത്ത്, നിങ്ങൾക്ക് ഇൻഷുററെ ബന്ധപ്പെടുകയും തടസ്സങ്ങളില്ലാതെ സഹായം നേടുകയും ചെയ്യാം.

· ശരിയായ വിവരങ്ങൾ നൽകുക: പ്രീ-ഓതറൈസേഷന് രോഗിയുടെ മെഡിക്കൽ ചരിത്രം, മുൻകൂർ നിലവിലുള്ള അവസ്ഥകൾ, ചെലവുകൾ മുതലായ പ്രധാന വിവരങ്ങൾ ആവശ്യമാണ്. നൽകുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക, അതുവഴി ക്ലെയിമുകൾ എളുപ്പത്തിലും സുഗമമായും പ്രോസസ്സ് ചെയ്യുന്നതാണ്.

· ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും അറിയുക: പോളിസി ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും മനസ്സിലാക്കേണ്ടത് എല്ലായ്‌പ്പോഴും പ്രധാനമാണ്. ഉണ്ടാകനിടയുള്ള ചെലവുകൾ മനസ്സിലാക്കാൻ ഇത് എല്ലായ്‌പ്പോഴും സഹായിക്കും, കൂടാതെ നിങ്ങൾ അവയ്ക്കായി മുൻകൂട്ടി തയ്യാറായിരിക്കും. പ്ലാനിനെക്കുറിച്ച് ഇതുവരെയുള്ള കാര്യങ്ങൾ മനസിലാക്കുന്നത് പിന്നീടുള്ള ആശയക്കുഴപ്പം ഒഴിവാക്കും. 

 

ശരിയായ ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാനുള്ള നുറുങ്ങുകൾ

മെഡിക്ലെയിം പോളിസി തിരഞ്ഞെടുക്കുമ്പോൾ ഹോസ്പിറ്റലുകളുടെ വിപുലമായ നെറ്റ്‌വർക്ക് ഉള്ളതും ക്യാഷ്‌ലെസ് ഹെൽത്ത് ട്രീറ്റ്‌മെന്‍റ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഒരു ഇൻഷുററെ തിരഞ്ഞെടുക്കുക. ശരിയായ ക്യാഷ്‌ലെസ് മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില പ്രധാനപ്പെട്ട നുറുങ്ങുകൾ ഞങ്ങൾ ചുവടെ ചേർക്കുന്നു:

 

ഗവേഷണം

വിപുലമായ ഗവേഷണം നടത്തുകയും പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകളും ആനുകൂല്യങ്ങളും താരതമ്യം ചെയ്യുകയും ചെയ്യുക എന്നതാണ് പ്രധാന നുറുങ്ങ്. ചില സവിശേഷതകൾ സാധാരണമായിരിക്കും, മിക്ക ഇൻഷുറൻസ് കമ്പനികളും ഇതിന് പരിരക്ഷ നൽകുന്നുണ്ടാകും. എന്നിരുന്നാലും, ആവശ്യമനുസരിച്ച് പ്ലാൻ കസ്റ്റമൈസ് ചെയ്യാൻ എല്ലായ്‌പ്പോഴും ശുപാർശ ചെയ്യുന്നു. നിങ്ങൾ ഒരു പ്ലാൻ സീറോ ഡൗൺ ചെയ്യുന്നതിന് മുമ്പ്, ആവശ്യങ്ങൾ വിശകലനം ചെയ്ത് അതനുസരിച്ച് അറിവോടെയുള്ള തീരുമാനം എടുക്കുക.

 

• ധാരാളം നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ:

ഒരു പ്ലാൻ വാങ്ങുമ്പോൾ നിങ്ങൾ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുടെ പട്ടിക പരിശോധിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ക്യാഷ്‌ലെസ് ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യം ഏതെങ്കിലും നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ മാത്രമേ പ്രയോജനപ്പെടുത്താനാകൂ. നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ ഇന്ത്യയിലാകെ വ്യാപിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അതിനാൽ, എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ നിങ്ങൾക്ക് ഉടൻ ആശുപത്രിയിലേക്ക് പോകാവുന്നതാണ്.

 

• വിശ്വാസ്യത

ക്യാഷ്‌ലെസ് മെഡിക്ലെയിം ഇൻഷുറൻസ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ, പേരുകേട്ടതും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം ഉള്ളതുമായ ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കുക. ഒരു കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇത് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ അടയ്ക്കുന്നതിലുള്ള കാര്യക്ഷമതയെക്കുറിച്ച് ഒരു മികച്ച ധാരണ നിങ്ങൾക്ക് നൽകുന്നു.

 

• പോളിസി ഡോക്യുമെന്‍റ് വായിക്കുക:

ഹെൽത്ത് ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റുകൾ ശ്രദ്ധാപൂർവ്വം വായിക്കാതിരിക്കുക എന്നത് നമ്മളിൽ പലരും വരുത്തുന്ന ഒരു പിഴവാണ്. പ്ലാൻ വാങ്ങുന്നതിനുള്ള അവസാന പേമെന്‍റ് നടത്തുന്നതിന് മുമ്പ്, പ്ലാനിൽ ഓഫർ ചെയ്യുന്ന എല്ലാ നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടാം. മുൻകൂട്ടി ചെയ്യുന്ന ഈ ഒരു ചെറിയ കാര്യം ദീർഘകാലാടിസ്ഥാനത്തിൽ സഹായകരമാണ്. പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും മനസ്സിലാക്കുന്നത് ബുദ്ധിമുട്ടുള്ള സമയത്ത് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല.

 

• ആവശ്യങ്ങൾ തിരിച്ചറിയുക

ശരിയായ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതിനുള്ള ബുദ്ധിപരമായ മാർഗം വ്യത്യസ്ത ഹെൽത്ത്കെയർ ആവശ്യങ്ങൾ തിരിച്ചറിയുക എന്നതാണ്. ക്യാഷ്‌ലെസ് ആനുകൂല്യങ്ങളുടെ പരിമിതികൾ നോക്കാനും ശുപാർശ ചെയ്യുന്നു. മുൻഗണനകൾ നിശ്ചയിക്കുകയും ആവശ്യങ്ങൾ നിറവേറ്റുന്ന മികച്ച ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

 

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

 

ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസിനെക്കുറിച്ച് എല്ലാം

ക്യാഷ്‌ലെസ് സൗകര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

നാം നയിക്കുന്ന ജീവിതശൈലി കാരണം, നിസ്സംശയമായും നമുക്കെല്ലാവർക്കും വിവിധ ജീവിതശൈലി രോഗങ്ങൾക്ക് സാധ്യതയുണ്ട്. ഈ കഴിഞ്ഞ വർഷങ്ങളിൽ, മെഡിക്കൽ ചെലവുകളും ഗണ്യമായി വർദ്ധിച്ചു. ഒരു വശത്ത്, മെഡിക്കൽ സൗകര്യം പ്രയോജനപ്പെടുത്തുക എന്നത് പ്രധാനമാണ്, എന്നാൽ നാണയത്തിൻ്റെ മറുവശവും നമുക്ക് അവഗണിക്കാനാവില്ല.

അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്, മികച്ച ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ, ക്യാഷ്‌ലെസ് ക്ലെയിമുകൾക്ക് പ്രചാരമേറുകയാണ്. ഈ അടുത്ത കാലത്തായി ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ആളുകൾ ക്യാഷ്‌ലെസ് ഓപ്ഷനുകൾ പ്രയോജനപ്പെടുത്തുന്നതും പരിഗണിക്കുന്നു. ഇന്ത്യയിലെ ക്യാഷ്‌ലെസ് സൗകര്യം സംബന്ധിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്:

 

· ഏതെങ്കിലും നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ചികിത്സ ലഭ്യമാക്കിയാൽ മാത്രമേ ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്താനാകൂ.

· നെറ്റ്‌വർക്ക് ഹോസ്പിറ്റൽ പോളിസി ഉടമയ്ക്കോ അല്ലെങ്കിൽ ഇൻഷുറർക്കോ ചികിത്സയെക്കുറിച്ചും പോളിസി വ്യവസ്ഥയെക്കുറിച്ചും വിശദീകരിക്കും.

· ക്യാഷ്‌ലെസ് സൗകര്യമാണോ അല്ലയോ എന്നത് പരിഗണിക്കാതെ, ആരോഗ്യ സംബന്ധമായ എല്ലാ ഡോക്യുമെന്‍റുകളും മെഡിക്കൽ ബില്ലുകളും സുരക്ഷിതവും തയ്യാറാക്കി വെയ്ക്കുന്നുവെന്നും ഉറപ്പുവരുത്തുക.

· നിങ്ങൾ ഒരു പ്ലാൻ സീറോ ഡൗൺ ചെയ്യുന്നതിന് മുമ്പ്, മെഡിക്ലെയിം ക്യാഷ്‌ലെസ് സൗകര്യത്തിനായി ഇൻഷുറർ വാഗ്ദാനം ചെയ്യുന്ന നിബന്ധനകളും വ്യവസ്ഥകളും ഒന്നിൽ കൂടുതൽ തവണ വായിക്കുക.

· ചികിത്സാ തുക ഇൻഷ്വേർഡ് തുകയേക്കാൾ കൂടുതലാണെങ്കിൽ, ശേഷിക്കുന്ന ബാലൻസ് ഇൻഷുർ ചെയ്തയാൾ വഹിക്കുന്നതാണ്. അത്തരം സാഹചര്യത്തിൽ പൂർണ്ണമായ തുക അടയ്ക്കാൻ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ല.

 

ക്യാഷ്‌ലെസ് മെഡിക്ലെയിം പോളിസി കുടുംബത്തിനായി വാങ്ങുമ്പോൾ, നിങ്ങൾക്ക് മതിയായ പരിരക്ഷയുണ്ടെന്ന് ഉറപ്പുവരുത്തുക.

 

 

ക്യാഷ്‌ലെസ്, റീഇംബേഴ്സ്മെന്‍റ് ക്ലെയിമുകളുടെ താരതമ്യം

നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ, മെഡിക്ലെയിം ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് വളരെ നിർണായകമാണ്. ഇന്ത്യയിൽ, ഹെൽത്ത് ഇൻഷുറൻസിൽ സാധാരണയായി രണ്ട് തരത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റുകൾ ഉണ്ട്. ക്യാഷ്‌ലെസ്, റീഇംബേഴ്സ്മെന്‍റ് സെറ്റിൽമെന്‍റുകൾ എന്നിവയാണ് അവ. 

ക്യാഷ്‌ലെസ് ചികിത്സയുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ കാര്യത്തിൽ, ഡിസ്ചാർജ് സമയത്ത് ബില്ലുകൾ ഇൻഷുറർ വഹിക്കുന്നു. റീഇംബേഴ്സ്മെന്‍റിൽ, മെഡിക്കൽ ബില്ലുകൾ ആദ്യം വ്യക്തിയാണ് വഹിക്കുക. പിന്നീട്, ആവശ്യമുള്ള എല്ലാ പ്രധാനപ്പെട്ട ഡോക്യുമെന്‍റുകളും നൽകി ഇൻഷുർ ചെയ്തയാൾക്ക് ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് അത് ക്ലെയിം ചെയ്യാം.

വിവിധ മാനദണ്ഡങ്ങളിൽ ക്യാഷ്‌ലെസ്, റീഇംബേഴ്സ്മെന്‍റ് ക്ലെയിമുകളുടെ താരതമ്യം താഴെയുള്ള പട്ടികകളിൽ കാണിച്ചിരിക്കുന്നു: 

 

മാനദണ്ഡങ്ങൾ

ക്യാഷ്‌ലെസ് പ്രോസസ്

റീഇംബേഴ്സ്മെന്‍റ് പ്രോസസ്

വ്യക്തിയുടെ ബാധ്യത

ഇൻഷുർ ചെയ്തയാൾ മെഡിക്കൽ ബില്ലുകൾ അല്ലെങ്കിൽ ചെലവുകൾ സ്വയം അടയ്ക്കേണ്ടതില്ല. ഇൻഷുറൻസ് കമ്പനി നേരിട്ട് നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ ബില്ലുകൾ സെറ്റിൽ ചെയ്യും

തുടക്കത്തിൽ, മെഡിക്കൽ ചെലവുകൾ ഇൻഷുർ ചെയ്തയാൾ വഹിക്കേണ്ടതുണ്ട്. ഡിസ്ചാർജിന് ശേഷം, ഇൻഷുർ ചെയ്ത വ്യക്തി ബില്ലുകൾ സമർപ്പിക്കുകയും ഇൻഷുററുടെ അടുത്ത് ഒരു ക്ലെയിം ഫയൽ ചെയ്യുകയും വേണം

നെറ്റ്‌വർക്ക് ഹോസ്പിറ്റൽ

ഇൻഷുറൻസ് കമ്പനിയിൽ എംപാനൽ ചെയ്ത നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ മാത്രമേ ക്യാഷ്‌ലെസ് ചികിത്സയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താനാകൂ

ഏതെങ്കിലും നെറ്റ്‌വർക്കിലോ നോൺ-നെറ്റ്‌വർക്ക് ആശുപത്രികളിലോ മെഡിക്കൽ ചികിത്സ പ്രയോജനപ്പെടുത്താം

ക്ലെയിം പ്രോസസ്

പ്ലാൻ ചെയ്ത അല്ലെങ്കിൽ അടിയന്തിര ഹോസ്പിറ്റലൈസേഷൻ്റെ കാര്യത്തിൽ, ഇൻഷുറൻസ് കമ്പനിയെ ഉടൻ തന്നെ അറിയിക്കേണ്ടതുണ്ട്

ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ, ഇൻഷുർ ചെയ്ത വ്യക്തി ബില്ലുകൾ നേരിട്ട് അടയ്ക്കുകയും റീഇംബേഴ്സ്മെന്‍റിനായി ഫയൽ ചെയ്യുകയും വേണം

ക്ലെയിം സെറ്റിൽമെന്‍റ് സമയം

ഇൻഷുർ ചെയ്തയാൾ ചികിത്സയിലിരിക്കുമ്പോൾ അല്ലെങ്കിൽ ഹോസ്പിറ്റലൈസ് ചെയ്യുമ്പോൾ തന്നെ ബില്ലുകൾ സെറ്റിൽ ചെയ്യുന്നതാണ്

ക്യാഷ്‌ലെസ് ആനുകൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ, റീഇംബേഴ്സ്മെന്‍റിന് കുറച്ച് സമയം എടുക്കും

 

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, ഞങ്ങൾ ഹെൽത്ത് സിഡിസി (നേരിട്ടുള്ള സെറ്റിൽമെന്‍റ് പ്രകാരമുള്ള ക്ലെയിം) എന്ന പ്രത്യേക ഫീച്ചർ ഓഫർ ചെയ്യുന്നു. ഇതിന് കീഴിൽ രൂ. 20,000 വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് തൽക്ഷണം സെറ്റിൽ ചെയ്യുന്നതാണ്.

ഇൻഷുർ ചെയ്തയാൾക്ക്/പോളിസി ഉടമയ്ക്ക് നിർണായക സമയങ്ങളിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുക എന്ന പ്രധാന ഉദ്ദേശ്യത്തോടെയാണ് ക്യാഷ്‌ലെസ് മെഡിക്ലെയിം പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുടുംബത്തിനായുള്ള ക്യാഷ്‌ലെസ് മെഡിക്കൽ ഇൻഷുറൻസ് വളരെ സഹായകരവും ഇൻഷ്വേർഡ് തുക വരെ പണമായി ഒന്നും നൽകേണ്ടതില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. 

നിങ്ങളുടെ മാതാപിതാക്കൾക്കായി ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 • ഉൾപ്പെടുത്തലുകൾ

 • ഒഴിവാക്കലുകൾ

മെഡിക്കൽ എമർജൻസി:

കൂടുതൽ വായിക്കുക

ഫൈനാൻസുകൾ കൃത്യമായി ആസൂത്രണം ചെയ്തിട്ടില്ലെങ്കിൽ ഏതെങ്കിലും മോശം മെഡിക്കൽ അടിയന്തിര സാഹചര്യം സമ്മർദ്ദം സൃഷ്ടിക്കാം. കുടുംബത്തിന് ഫണ്ടുകൾ സംഘടിപ്പിക്കാൻ ഓടിനടക്കേണ്ടി വരില്ല എന്നതിനാൽ ക്യാഷ്‌ലെസ് ക്ലെയിമുകൾ കൂടുതൽ ഗുണകരമാണ്. ഹെൽത്ത് കാർഡ് നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ കാണിച്ച് ഇൻഷുർ ചെയ്തയാൾക്ക് ഉടൻ മെഡിക്കൽ ചികിത്സ പ്രയോജനപ്പെടുത്താൻ കഴിയും.

മനസമാധാനം

കൂടുതൽ വായിക്കുക

ഒരു ആവശ്യം വരുമ്പോൾ, ക്യാഷ്‌ലെസ് മെഡിക്ലെയിം ഇൻഷുറൻസ് പോളിസി ഉള്ളത് ഫൈനാൻസ് നിങ്ങൾക്ക് ഒരു ആശങ്കയായിരിക്കില്ലെന്ന് ഉറപ്പാക്കുന്നു. ഇൻഷുർ ചെയ്തയാൾക്ക് ഏതെങ്കിലും നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ എളുപ്പത്തിൽ അഡ്മിറ്റ് ആകാനും തടസ്സരഹിതമായ രീതിയിൽ ചികിത്സ പ്രയോജനപ്പെടുത്താനും കഴിയും. ഇൻഷുർ ചെയ്തയാൾക്ക് പണത്തിന്‍റെ കാര്യത്തിൽ ആശങ്കപ്പെടാതെ രോഗമുക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും കഴിയും. 

ഒരു കൂട്ടം പരിരക്ഷകൾ

കൂടുതൽ വായിക്കുക

ഒപിഡി പരിരക്ഷ, പ്രീ, പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള വിപുലമായ പരിരക്ഷാ ഓപ്ഷനുകൾ ക്യാഷ്‌ലെസ് മെഡിക്ലെയിം പോളിസി വാഗ്ദാനം ചെയ്യുന്നു. പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകളും ആനുകൂല്യങ്ങളും സംബന്ധിച്ച് കാലാകാലങ്ങളിൽ ഇൻഷുററോട് അന്വേഷിക്കാനും ശുപാർശ ചെയ്യുന്നു. 

നികുതി ആനുകൂല്യം

കൂടുതൽ വായിക്കുക

ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ അടയ്ക്കുന്ന പ്രീമിയത്തിന് നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട് ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80ഡി 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് രൂ. 50,000 വരെ പ്രയോജനപ്പെടുത്താം, മുതിർന്ന പൗരന്മാർക്ക് രൂ. 50,000 വരെ ലഭ്യമാക്കാം. 

ശ്രദ്ധിക്കുക: നികുതി ആനുകൂല്യം നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് മാറ്റത്തിന് വിധേയമാണ്. 

ആംബുലൻസ് പരിരക്ഷ

കൂടുതൽ വായിക്കുക

ഹോസ്പിറ്റലിലേക്ക് അല്ലെങ്കിൽ ഹോസ്പിറ്റലുകളിലേക്ക് മാറ്റുന്നതിനുള്ള ചെലവുകൾക്ക് പരിരക്ഷ നൽകുന്നു. ഇത് ഹോസ്പിറ്റലിൻ്റെ ആംബുലൻസിനെയും ഒരു നിശ്ചിത പരിധി വരെ ആംബുലൻസ് സേവന ദാതാവ് നൽകുന്ന ആംബുലൻസിനെയും സൂചിപ്പിക്കുന്നു. 

ആധുനിക ചികിത്സാ രീതി

കൂടുതൽ വായിക്കുക

ആധുനിക ചികിത്സാ രീതികളും സാങ്കേതികവിദ്യകളിലെ പുരോഗതികളും ഇൻഷ്വേർഡ് തുകയുടെ 50% അല്ലെങ്കിൽ രൂ. 5 ലക്ഷം വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. ഓറൽ കീമോതെറപ്പി, ഇൻട്രാവിട്രിയൽ ഇഞ്ചക്ഷൻ, ബ്രോഞ്ചിയൽ തെർമോപ്ലാസ്റ്റി മുതലായവ ഇതിൽ ഉൾപ്പെടുന്നു.*

*ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല. കൂടുതൽ വിവരങ്ങൾക്ക്, ദയവായി പ്രോഡക്ട് ബ്രോഷർ പരിശോധിക്കുക. 

11

യുദ്ധം: യുദ്ധം കാരണമാണ് ചികിത്സ വേണ്ടതെങ്കിൽ ക്യാഷ്‌ലെസ് ചികിത്സ വാഗ്ദാനം ചെയ്യുന്നില്ല. 

സ്വയം ഏൽപ്പിക്കുന്ന പരിക്ക്: നിങ്ങൾ മനപ്പൂർവ്വം സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചാൽ, അവ ചികിത്സിക്കുന്നതിനുള്ള ചെലവുകളും പരിരക്ഷിക്കപ്പെടുന്നില്ല. 

ദന്ത ചികിത്സ: ക്യാൻസർ അല്ലെങ്കിൽ അതി ഗുരുതര പരിക്ക് കാരണം ആവശ്യമായി വരുന്നവ അല്ലാത്തപക്ഷം വിശദമായ ചികിത്സയ്ക്കുള്ള ചെലവുകൾ പരിരക്ഷിക്കപ്പെടുന്നതല്ല. 

ബാഹ്യ ഉപകരണങ്ങൾ: കൃത്രിമപ്പല്ല്‌, ഹിയറിംഗ് എയ്ഡ്സ്, കോണ്ടാക്ട് ലെൻസ്, ക്രച്ചസ് മുതലായവ ഉൾപ്പെടുന്ന ഏതൊരു ചെലവും ക്യാഷ്‌ലെസ് മെഡിക്കൽ പോളിസിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. 

പ്ലാസ്റ്റിക് സർജറി: ക്യാൻസർ അല്ലെങ്കിൽ ഏതെങ്കിലും പൊള്ളൽ അല്ലെങ്കിൽ അപകടം മൂലമുള്ള ശാരീരിക പരിക്ക് എന്നിവ ചികിത്സിക്കുന്നത് ഒഴികെയുള്ള ഏതൊരു കോസ്മെറ്റിക് സർജറിയും പരിരക്ഷിക്കപ്പെടുന്നില്ല. 

11

ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ

1. കോവിഡ് -19 ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുമോ?

ഹെൽത്ത് ഇൻഷുറൻസ് പ്ലാനിലെ റീഇംബേഴ്സ്മെന്‍റ് ക്ലെയിം നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വേഗത്തിൽ സെറ്റിൽ ചെയ്യണമെന്ന് IRDAI ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാഷ്‌ലെസ് പ്രീഓതറൈസേഷൻ നൽകുന്നതിനും ഇൻഷുർ ചെയ്ത രോഗിയുടെ അന്തിമ ഡിസ്ചാർജിനും ഇൻഷുറൻസ് റെഗുലേറ്റർ ഒരു നിശ്ചിത സമയം നിശ്ചയിച്ചിട്ടുണ്ട്. ഏത് ആവശ്യത്തിനും ഇൻഷുററുമായി ബന്ധപ്പെടാൻ ഇത് ശുപാർശ ചെയ്യുന്നു. 

2. ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുക സാധ്യമാണോ?

അതെ, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കാവുന്നതാണ്:

· മെഡിക്കൽ അവസ്ഥ/ചികിത്സ പ്ലാനിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ലെങ്കിൽ.

· ഇൻഷുറൻസ് കമ്പനിയിൽ എംപാനൽ ചെയ്തിട്ടില്ലാത്ത നോൺ-നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ ചികിത്സ ലഭ്യമാക്കുകയാണെങ്കിൽ.

· നെറ്റ്‌വർക്ക് ഹോസ്പിറ്റൽ നൽകുന്ന വിവരങ്ങൾ അപൂർണ്ണമാണെങ്കിൽ അല്ലെങ്കിൽ പോളിസി ഡോക്യുമെന്‍റിൽ പരാമർശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ.

· പ്രീ-ഓതറൈസേഷൻ ഫോം സമയബന്ധിതമായി അയച്ചില്ലെങ്കിൽ. 

3. ക്യാഷ്‌ലെസ് മെഡിക്കൽ ഇൻഷുറൻസ് പ്ലാനിന്‍റെ കാലയളവ് എത്രയാണ്?

ക്യാഷ്‌ലെസ് മെഡിക്കൽ ഇൻഷുറൻസ് പ്ലാനിന്‍റെ കാലയളവ് ഓരോ ഇൻഷുററിനും വ്യത്യാസപ്പെടാം. ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടാനും പോളിസിയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നേടാനും ശക്തമായി നിർദ്ദേശിക്കുന്നു. 

4. ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് കവറേജിൽ, ഓരോ വർഷവും എത്ര ക്ലെയിമുകൾ അനുവദിക്കുന്നു?

ഇൻഷുർ ചെയ്തയാൾക്ക് ഇൻഷ്വേർഡ് തുകയ്ക്ക് വിധേയമായി പോളിസി കാലയളവിൽ ഒന്നിലധികം തവണ ക്ലെയിം ചെയ്യാൻ കഴിയും. അതിനാൽ, ഒരു പ്ലാൻ വാങ്ങുമ്പോൾ ഉയർന്ന ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കാനും സുരക്ഷിതരായിരിക്കാനും ശുപാർശ ചെയ്യുന്നു. 

5. ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് റീഇംബേഴ്സ്മെന്‍റ് പ്രോസസിനേക്കാൾ മികച്ചതാണോ?

റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ്സുമായി താരതമ്യം ചെയ്യുമ്പോൾ ക്യാഷ്‌ലെസ് ക്ലെയിം പ്രോസസ് എല്ലായ്‌പ്പോഴും മികച്ചതാണ്. ക്യാഷ്‌ലെസ് ക്ലെയിം പ്രോസസ് ലളിതവും സൗകര്യപ്രദവും, സമയം ലാഭിക്കുന്നതുമാണ്. ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ മെഡിക്കൽ ചികിത്സയ്ക്ക് കാരണമാകുന്ന എന്തും ഇൻഷുർ ചെയ്ത വ്യക്തിയെ മാത്രമല്ല ആശ്രിതരേയും ബാധിക്കുന്നു. ഇൻഷുർ ചെയ്തയാൾ ചെലവുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ലാത്തതിനാലും രോഗമുക്തിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും എന്നതിനാലും ക്യാഷ്‌ലെസ് ആനുകൂല്യം മികച്ചതാണ്. 

6. ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ക്ലെയിം ഫയൽ ചെയ്യുന്നതിന് വെയ്റ്റിംഗ് പിരീഡ് ഉണ്ടോ?

ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രയോജനപ്പെടുത്തുമ്പോൾ, ഇൻഷുറൻസ് കമ്പനികൾ 30-ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ഓഫർ ചെയ്യുന്നു. ഇത് പോളിസിയുടെ ആരംഭ തീയതി മുതൽ തുടങ്ങുന്നു. ഈ കാലയളവിൽ, അപകട സാഹചര്യങ്ങൾക്ക് ഒഴികെയുള്ള ക്ലെയിമുകളൊന്നും സ്വീകരിക്കില്ല എന്നാണ് ഇതിനർത്ഥം. എന്നിരുന്നാലും, വെയ്റ്റിംഗ് പിരീഡ് ഓരോ ഇൻഷുററിനും, മെഡിക്കൽ അവസ്ഥ/രോഗത്തിനും വ്യത്യാസപ്പെടാം എന്നതും ശ്രദ്ധിക്കേണ്ടതാണ്. പുതുക്കലിനെ തുടർന്നുള്ള പ്ലാനിന് വെയ്റ്റിംഗ് പിരീഡ് ബാധകമല്ല.

7. ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, ക്യാഷ്‌ലെസ് ചികിത്സയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രക്രിയ ലളിതമാണ്. ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസിന്‍റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിനുള്ള ഘട്ടങ്ങൾ താഴെ നൽകിയിരിക്കുന്നു:

1. ഇൻഷുററെ ഉടനടി അറിയിക്കുക.

2. ചികിത്സിക്കേണ്ട നെറ്റ്‌വർക്ക് ഹോസ്പിറ്റൽ സന്ദർശിക്കുക

3. നെറ്റ്‌വർക്ക് ഹോസ്പിറ്റലിലെ തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ ഡെസ്ക് ക്യാഷ്‌ലെസ് ചികിത്സയ്ക്കായി ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടും.

ഞങ്ങൾ ഒപ്പമുള്ളപ്പോൾ നിങ്ങൾ വിഷമിക്കേണ്ടതില്ല, ഹോസ്പിറ്റൽ വിശദാംശങ്ങൾ വെരിഫൈ ചെയ്യുകയും കൃത്യമായി പൂരിപ്പിച്ച പ്രീ-ഓതറൈസേഷൻ ഫോം അയക്കുകയും ചെയ്യും. പോളിസി ആനുകൂല്യങ്ങൾക്കൊപ്പം എല്ലാ വിശദാംശങ്ങളും ഞങ്ങൾ വെരിഫൈ ചെയ്യുന്നു. ഒരു ദിവസത്തിനുള്ളിൽ അല്ലെങ്കിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ തീരുമാനം അറിയിക്കുന്നു. ക്യാഷ്‌ലെസ് ക്ലെയിം അംഗീകരിച്ചാൽ, 60 മിനിറ്റിനുള്ളിൽ ഹെൽത്ത്കെയർ ദാതാവിന് ആദ്യ പ്രതികരണം അയക്കുന്നതാണ്. നെറ്റ്‌വർക്ക് ഹോസ്പിറ്റലിലെ ചികിത്സാ ചെലവുകൾ വേഗത്തിൽ സെറ്റിൽ ചെയ്യുന്നതാണ്.

*സാധാരണ ടി&സി ബാധകം

8. ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

വിവിധ ഘടകങ്ങൾ ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തെ ബാധിക്കുന്നു. ഹെൽത്ത് ഇൻഷുറൻസ് കവറേജ് കൂടുംന്തോറും, പ്രീമിയം കുത്തനെ കൂടുമെന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ലിംഗത്വം, പ്രായം, പുകയില ഉപഭോഗം, ജീവിതശൈലി ശീലങ്ങൾ, മുൻകൂർ നിലവിലുള്ള രോഗം, ബോഡി മാസ് ഇൻഡെക്സ് തുടങ്ങിയവയാണ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തെ നേരിട്ട് ബാധിക്കുന്ന ചില ഘടകങ്ങൾ. 

9. ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് കവറേജിന് കീഴിലുള്ള 'ഫ്രീ-ലുക്ക് പീരിയഡ്' എന്താണ്?

ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ കാര്യത്തിൽ, പോളിസി ഉടമകൾക്ക് ഫ്രീ-ലുക്ക് പീരിയഡിൽ എളുപ്പത്തിൽ തീരുമാനം എടുക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ ആനുകൂല്യങ്ങൾ നേടാനും കഴിയും. ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ 15 ദിവസത്തെ ഫ്രീ ലുക്ക് പീരിയഡ് ഓഫർ ചെയ്യുന്നു. ഈ കാലയളവിൽ, പ്ലാൻ ആവശ്യകതകൾ നിറവേറ്റുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് പോളിസി ഉടമക്ക് അന്തിമ തീരുമാനം എടുക്കാം.

പ്ലാൻ ആവശ്യകതകൾ നിറവേറ്റുന്നില്ലെന്ന് പോളിസി ഉടമയ്ക്ക് തോന്നുന്ന സാഹചര്യത്തിൽ, ആ വ്യക്തിക്ക് 15 ദിവസത്തിനുള്ളിൽ പോളിസി റദ്ദാക്കാനാകും. 15 ദിവസത്തിനുള്ളിൽ പ്ലാൻ റദ്ദാക്കിയാൽ റദ്ദാക്കൽ നിരക്കുകൾ ഉണ്ടാകില്ല. എന്നിരുന്നാലും, വ്യക്തി അന്തിമ തീരുമാനം എടുക്കുന്ന ദിവസങ്ങൾക്ക് പ്രീമിയം ഈടാക്കുന്നതാണ്.

 തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത് : 10th ജനുവരി 2024

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക