റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഗുരുതരമായ ഒരു രോഗത്തിന് നിങ്ങളുടെ ജീവിതത്തെ പിടിച്ചുകുലുക്കാൻ കഴിയും. ജീവിതശൈലിയിൽ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം എന്നു മാത്രമല്ല, അപ്രതീക്ഷിതവും പലപ്പോഴും ഭാരിച്ചതുമായ ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടി വരുകയും ചെയ്യും. വൈദ്യ സഹായത്തിനുള്ള ചെലവ് കുതിച്ചുയരുകയാണ്, അതുപോലെതന്നെ ഗുരുതരമായ രോഗങ്ങൾ ബാധിക്കുന്ന സംഭവങ്ങളും; അതു മൂലം ആശുപത്രി വാസം, വൈദ്യ ചികിത്സ എന്നിവയ്ക്കുള്ള ചെലവും വർദ്ധിക്കുന്നു.
അതിനാൽ, ഓരോ വ്യക്തിയും ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കേണ്ടത് അനിവാര്യമാണ്; കാരണം, ചില സാഹചര്യങ്ങളിൽ ഈ രോഗങ്ങൾ കുടുംബത്തിന്‍റെ ഏക വരുമാന സ്രോതസ്സായ അംഗത്തിന്‍റെ തൊഴിലില്ലായ്മയിലേക്ക് നയിച്ചേക്കാം. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ജീവന് ഭീഷണിയായ അത്തരം രോഗങ്ങൾ വരുത്തുന്ന സാമ്പത്തിക ഭാരത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ് ഞങ്ങളുടെ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പരിരക്ഷ.
ഞങ്ങളുടെ ക്രിട്ടിക്കല്‍ ഇല്‍നെസ് ഇൻഷുറൻസ് പ്ലാൻ ക്യാന്‍സര്‍, അവയവ മാറ്റിവയ്ക്കൽ, ഹൃദയാഘാതം എന്നിങ്ങനെ ജീവന് ഭീഷണിയായ പ്രധാന രോഗാവസ്ഥകളിൽ സംരക്ഷണം നൽകുന്നു. ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്ന 10 മെഡിക്കൽ സാഹചര്യങ്ങൾ നമുക്ക് നോക്കാം:
അയോർട്ട ഗ്രാഫ്റ്റ് സർജറി
ക്യാൻസർ
കൊറോണറി ആർട്ടറി ബൈപാസ് സർജറി
ആദ്യത്തെ ഹൃദയാഘാതം (മൈയോകാർഡിയൽ ഇൻഫാർക്ഷൻ)
വൃക്ക തകരാർ
പ്രധാന അവയവം മാറ്റിവയ്ക്കൽ
വിട്ടുമാറാത്ത ലക്ഷണങ്ങളുള്ള മൾട്ടിപ്പിൾ സ്ക്ലീറോസിസ്
കൈകാലുകൾക്ക് സംഭവിക്കുന്ന സ്ഥായിയായ പക്ഷാഘാതം
പ്രൈമറി പൾമനറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ
സ്ട്രോക്ക്
നിങ്ങളെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പരിരക്ഷയിൽ താഴെപ്പറയുന്ന സവിശേഷതകൾ ഉണ്ടെന്ന അറിവോടെ നിങ്ങൾക്ക് ഞങ്ങളെ ഉറച്ച് വിശ്വസിക്കാം:
ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ
ഈ പോളിസി 10 ഗുരുതരമായ രോഗങ്ങൾക്ക് സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
ഒന്നിലധികം ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ
ഫ്ലെക്സിബിൾ
നിങ്ങളുടെ പോളിസി പുതുക്കുന്ന സമയത്ത് ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കുകയും താങ്ങാനാവുന്ന പ്രീമിയം നിരക്കുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുക.
100% പേഔട്ട്
നിങ്ങൾക്ക് ഒരു ഗുരുതരമായ രോഗം ഉള്ളതായി നിര്‍ണ്ണയിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം ലഭിക്കുന്നതാണ് (പോളിസി പ്രകാരമുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ നിങ്ങൾ പാലിക്കുകയും രോഗനിര്‍ണ്ണയം നടത്തി 30 ദിവസത്തിന് ശേഷം നിങ്ങൾ ജീവിച്ചിരിക്കുകയും ചെയ്താൽ).
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പരിരക്ഷിക്കുന്നു
6 വയസ്സിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെ ഈ പോളിസി നിങ്ങളുടെ മുഴുവൻ കുടുംബത്തിനും പരിരക്ഷ നൽകുന്നു.
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്:
ക്രിട്ടിക്കല്‍ ഇല്‍നെസ് പരിരക്ഷ എന്നത് ഒരു ഇൻഷുറൻസ് പോളിസിയാണ്, അത് പ്രകാരം, നിങ്ങൾക്ക് ജീവന് ഭീഷണിയായ/ഗുരുതരമായ ഒരു രോഗം ഉള്ളതായി നിർണ്ണയിക്കപ്പെട്ടാൽ ഒരുമിച്ച് ഒരു ലംപ്സം പേമെൻറ് പണമായി നല്‍കുന്നതാണ്. ക്യാൻസർ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, വൃക്ക തകരാർ, അത്തരത്തിലുള്ള മറ്റ് രോഗങ്ങൾ എന്നിങ്ങനെയുള്ള ഗുരുതരമായ അസുഖങ്ങൾ ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.
ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീമിൽ (HAT) ഇൻ-ഹൗസ് ഡോക്ടർമാരും ആരോഗ്യ അണ്ടർറൈറ്റിംഗ്, ക്ലെയിം സെറ്റിൽമെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന പാരാമെഡിക്സും ഉൾപ്പെടുന്നു. ഹെൽത്ത് ഇൻഷുറൻസുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉടമകൾക്കും അവർ ഒരൊറ്റ കുടക്കീഴിൽ സഹായം നൽകുന്നു. ഹെൽത്ത് ഇൻഷുറൻസ് കസ്റ്റമറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ ഇൻ-ഹൗസ് ടീം പരിഹരിക്കുന്നു. വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്റുകൾ ഉറപ്പുവരുത്തുന്ന സിംഗിൾ പോയിന്റ് കോൺടാക്ട് കൂടിയാണ് ആണ് ഇത്.
നിങ്ങളുടെ പോളിസി പുതുക്കുന്ന സമയത്ത് ഒരു പുതിയ പ്രോപ്പോസൽ ഫോം ഞങ്ങൾക്ക് സമർപ്പിച്ച് ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് അപേക്ഷിക്കാം.
ഈ പോളിസി 1 വർഷത്തേക്ക് ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
ഗുരുതരമായ ഒരു രോഗം പിടിപെട്ടാൽ അത് നിങ്ങളെ സാമ്പത്തികമായി തളർത്തിക്കളഞ്ഞേക്കാം, കാരണം, അത്തരം രോഗങ്ങളുടെ ചികിത്സയ്ക്കും ആശുപത്രി ചെലവുകൾക്കുമായി ഭീമമായ ഒരു തുക ചെലവാകാം. അതിനാൽ, ജീവന് ഭീഷണിയാകുന്ന ഒരു രോഗം നിങ്ങൾക്ക് ഉണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടാൽ ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷ നിങ്ങളുടെ സഹായത്തിനെത്തും. താഴെപ്പറയുന്ന പ്രകാരം താങ്ങാനാവുന്ന പ്രീമിയം നിരക്കുകളിൽ ഞങ്ങൾ ക്രിട്ടിക്കൽ ഇൽനെസ് കവറേജ് ഓഫർ ചെയ്യുന്നു:
പ്രീമിയം പട്ടിക
ഇൻഷ്വേർഡ് |
പ്രായം (വർഷത്തിൽ) |
||||||
21- 25 |
26 - 35 |
36 - 40 |
41 - 45 |
46 – 50 |
51 - 55 |
56 – 60 |
|
1 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
200 |
300 |
550 |
800 |
1,200 |
1,750 |
3,000 |
3 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
600 |
900 |
1,650 |
2,400 |
3,600 |
5,250 |
9,000 |
5 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
1,000 |
1,500 |
2,750 |
4,000 |
6,000 |
8,750 |
15,000 |
10 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
2,000 |
3,000 |
5,500 |
8,000 |
12,000 |
17,500 |
30,000 |
നിങ്ങൾ വേഗത്തിലുള്ളതും തടസ്സരഹിതവുമായ പർച്ചേസ് ആഗ്രഹിക്കുന്നുവെങ്കിൽ, ഓൺലൈനിൽ വാങ്ങുന്നതാണ് ഏറ്റവും മികച്ച മാർഗ്ഗം. ക്രിട്ടിക്കൽ ഇൻഷുറൻസ് പ്ലാൻ എളുപ്പത്തിലും കാര്യക്ഷമമായും വാങ്ങാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങളുടെ ഒന്നിലധികം പേമെന്‍റ് ഓപ്ഷനുകൾ നിങ്ങളുടെ പേമെന്റിനെ കൂടുതൽ എളുപ്പമാക്കും. നിങ്ങളുടെ പോളിസി ഓൺലൈനിൽ ഇഷ്യു ചെയ്യുന്നത് അതിന്റെ യഥാർത്ഥ കോപ്പി കൊണ്ടുനടക്കുന്നതിൻ്റെ കഷ്ടപ്പാട് ഒഴിവാക്കുകയും എപ്പോൾ വേണമെങ്കിലും അത് ആക്സസ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളും മുൻകൈ എടുത്തു പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ടും ഇൻഷുറൻസ് പോളിസി ഓൺലൈനിൽ വാങ്ങുന്നതിനെ നല്ലൊരു മാർഗ്ഗമാക്കി മാറ്റുന്നു.
ബജാജ് അലയൻസ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി നിങ്ങൾ അടയ്ക്കുന്ന പ്രീമിയങ്ങൾക്ക് ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് എങ്ങനെ ടാക്സ് ലാഭിക്കാം എന്ന് ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം:
നിങ്ങൾ നിങ്ങൾക്കായും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കായും അടയ്ക്കുന്ന പ്രീമിയത്തിന് നിങ്ങൾക്ക് വർഷത്തിൽ രൂ. 25,000 നികുതി ഇനത്തിൽ കിഴിവ് നേടാം (നിങ്ങളുടെ പ്രായം 60 വയസ്സിൽ കൂടുതൽ ആയിരിക്കരുതെന്നു മാത്രം). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം രൂ. 75,000 വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആണ്.
ഗുരുതരമായ രോഗങ്ങളുടെ ഭീഷണിയിൽ നിന്ന് സ്വയം സംരക്ഷിക്കുക
കഴിഞ്ഞ 6 മാസങ്ങളിൽ ഏതാണ്ട് 4000 കസ്റ്റമേർസ് ഈ പോളിസി എടുത്തു.
ഈ പോളിസിക്ക് ആജീവനാന്തം പുതുക്കാന്‍ കഴിയും എന്ന നേട്ടമുണ്ട്.
വേഗത്തിലും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്ന ഒരു ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം ഞങ്ങൾക്കുണ്ട്. കൂടുതൽ വായിക്കുക
തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്
വേഗത്തിലുള്ളതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്ന ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം ഞങ്ങൾക്കുണ്ട്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 6, 500 + നെറ്റ്‌വർക്ക് ഹോസ്‌പിറ്റലുകളിൽ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്റും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ ചികിത്സയുടെ കാര്യത്തിൽ ഇത് വളരെ പ്രയോജനകരമാണ്, ഞങ്ങൾ നേരിട്ട് ബില്ലുകൾ നെറ്റ്വര്‍ക്ക് ഹോസ്പിറ്റലിലേക്ക് അടയ്ക്കുന്നതാണ്, ഒപ്പം നിങ്ങൾക്ക് സുഖംപ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യാം.
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക*. കൂടുതൽ വായിക്കുക
ടാക്സ് സേവിംഗ്
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക*.
*നിങ്ങൾ നിങ്ങൾക്കായും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കായും ക്രിട്ടിക്കൽ ഇൽനെസ്സ് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുത്തുകൊണ്ട് നിങ്ങൾക്ക് വർഷത്തിൽ രൂ. 25,000 നികുതി ഇനത്തിൽ കിഴിവ് നേടാം (നിങ്ങളുടെ പ്രായം 60 വയസ്സിൽ കൂടുതൽ ആയിരിക്കരുതെന്നു മാത്രം). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം രൂ. 75,000 വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആണ്.
മറ്റേതെങ്കിലും ക്രിട്ടിക്കൽ ഇൽനെസ്സ് പോളിസിക്ക് കീഴിൽ നിങ്ങൾ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, നേടിയ എല്ലാ ആനുകൂല്യങ്ങളും സഹിതം (വെയ്റ്റിംഗ് പിരീഡിനുള്ള കുടിശ്ശിക അലവൻസുകൾക്ക് ശേഷം) ഈ പോളിസിയുടെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ നിങ്ങൾക്ക് ഈ പോളിസിയിലേക്ക് മാറാവുന്നതാണ്!
യുദ്ധം, കടന്നുകയറ്റം, വിദേശ ശത്രുവിന്‍റെ പ്രവർത്തനങ്ങൾ, വിദ്വേഷപരമായ പ്രവർത്തനങ്ങൾ (യുദ്ധം പ്രഖ്യാപിക്കപ്പെട്ടാലും ഇല്ലെങ്കിലും), ആഭ്യന്തരയുദ്ധം, വിമത നീക്കം, വിപ്ലവം എന്നിവയുടെ ഫലമായി ഉണ്ടാകുന്ന ചികിത്സ.
സായുധ സേനയുടെയോ വ്യോമസേനയുടെയോ നാവിക അല്ലെങ്കില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന പരിക്ക്, ആയുധങ്ങളുടെ ഉപയോഗം വേണ്ടിവരുന്ന പ്രവർത്തനങ്ങൾ അല്ലെങ്കില്‍ തീവ്രവാദികള്‍, വിമതര്‍ തുടങ്ങിയവരെ നേരിടാൻ സൈനിക അധികാരികള്‍ ഓര്‍ഡര്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കല്‍.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
സതീഷ് ചന്ദ് കടോച്ച്
പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.
ആഷിഷ് മുഖർജ്ജി
എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.
ജയകുമാർ റാവു
വളരെ യൂസർ ഫ്രണ്ട്‍ലി. എനിക്ക് 10 മിനിറ്റിനുള്ളിൽ പോളിസി ലഭിച്ചു.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 02nd ഫെബ്രുവരി 2023
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ