റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Pre-Existing Diseases In Health Insurance
മാർച്ച്‎ 30, 2021

ഹെൽത്ത് ഇൻഷുറൻസിൽ മുൻകൂർ നിലവിലുള്ള രോഗങ്ങൾ

ഇന്ത്യയിൽ വസിക്കുന്ന ഒരോ വ്യക്തിയുടെയും ശരാശരി മെഡിക്കൽ ചെലവ് ഓരോ വർഷവും കൂടിവരുമ്പോൾ, വ്യക്തിയുടെ ശരാശരി ആരോഗ്യം മോശമായി വരികയാണെന്ന് പറയാം. ഇതിനർത്ഥം, നമുക്ക് രോഗം വരാനുള്ള സാധ്യത നമ്മുടെ മാതാപിതാക്കളേക്കാൾ കൂടുതലാണ്, മാതാപിതാക്കൾക്ക് രോഗസാധ്യത മുൻ തലമുറയേക്കാൾ കൂടുതലാണ്. അത്തരം പ്രശ്നങ്ങൾക്ക് വരുന്ന സാമ്പത്തിക റിസ്ക് കുറയ്ക്കുന്നതിനാണ്, നമ്മൾ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത്. പലപ്പോഴും ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി നമ്മുടെ ധാരണക്കും അപ്പുറമുള്ള വിവിധ വ്യവസ്ഥയോടെയാണ് ലഭിക്കുക. അത്തരം ഒരു വ്യവസ്ഥ മുൻകൂർ നിലവിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടതാകാം.

മുൻകൂർ നിലവിലുള്ള രോഗം അർത്ഥമാക്കുന്നത്

ഇൻഷുറർ നൽകിയ പോളിസിയുടെ അല്ലെങ്കിൽ അതിന്‍റെ പുനഃസ്ഥാപിക്കലിന്‍റെ പ്രാബല്യ തീയതിക്ക് മുമ്പുള്ള 48 മാസത്തിനുള്ളിൽ, അല്ലെങ്കിൽ ഇൻഷുറർ നൽകിയ പോളിസിയുടെ അല്ലെങ്കിൽ അതിന്‍റെ പുനഃസ്ഥാപിക്കലിന്‍റെ പ്രാബല്യ തീയതിക്ക് മുമ്പുള്ള 48 മാസത്തിൽ ഒരു ഡോക്ടർ മെഡിക്കൽ ഉപദേശം നൽകിയ അഥവാ ചികിത്സ ശുപാർശ ചെയ്ത അഥവാ ലഭിച്ച,ഒരു ഡോക്ടർ രോഗനിർണ്ണയം നടത്തിയ അവസ്ഥ, രോഗം, ക്ഷതം അല്ലെങ്കിൽ അസുഖം ആണ് മുൻകൂർ നിലവിലുള്ള രോഗമായി IRDAI നിർവചിക്കുന്നത്. ലളിതമായി പറഞ്ഞാൽ, ഒരു പോളിസി എടുക്കുന്നതിന് 2 വർഷത്തിനുള്ളിൽ നിങ്ങൾക്ക് രോഗനിർണ്ണയം നടത്തുന്ന ഒരു രോഗമാണ് മുൻകൂർ നിലവിലുള്ള രോഗം എന്ന് അർത്ഥമാക്കുന്നത്. കുറേനാൾ കഴിയുമ്പോൾ ഗുരുതര രോഗമായി മാറാനുള്ള സാധ്യത അതിനുണ്ട്.

ഹെൽത്ത് ഇൻഷുറൻസിൽ മുൻകൂർ നിലവിലുള്ള രോഗങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നതും ഒഴിവാക്കുന്നതും എന്താണ്?

ഹെൽത്ത് ഇൻഷുറൻസിൽ മുൻകൂർ നിലവിലുള്ള രോഗങ്ങളിൽ ഇപ്പോൾ സാധാരണമായ രക്തസമ്മർദ്ദം, പ്രമേഹം, തൈറോയിഡ്, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടുന്നു. പനി, വൈറൽ ഫ്ലൂ, ചുമ, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങൾ മുൻകൂർ നിലവിലുള്ള രോഗങ്ങളിൽ ഉൾപ്പെടില്ല എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

മുൻകൂർ നിലവിലുള്ള രോഗങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി കവറേജിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെടുന്നുണ്ടോ?

ഹെൽത്ത് ഇൻഷുറൻസിൽ മുൻകൂർ നിലവിലുള്ള രോഗങ്ങൾ എന്താണെന്ന് അറിഞ്ഞ ശേഷം സാധാരണയായി പലർക്കും ഉണ്ടാകുന്ന ചോദ്യം മുൻകൂർ നിലവിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും ഹെൽത്ത് ഇൻഷുറൻസ് കവറേജിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നതാണ്. അതിന് 'ഇല്ല' എന്നതാണ് ഉത്തരം’. വെയ്റ്റിംഗ് പിരീഡ് പൂർത്തിയായ ശേഷം അത്തരം രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ അംഗീകരിക്കുന്നു. ഈ വെയിറ്റിംഗ് പിരീഡ് എന്നത് ഇൻഷ്വേർഡ് വ്യക്തിക്ക് നിലവിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ സമർപ്പിക്കാൻ സാധിക്കാത്ത സമയമാണ്. ഈ കാലയളവ് സാധാരണയായി 2 മുതൽ നാല് വർഷം വരെ ആകാം, ഇത് ദാതാവിനെ ആശ്രയിച്ചിരിക്കുന്നു. സമീപഭാവിയിൽ ഈ രോഗവുമായി ബന്ധപ്പെട്ട് ക്ലെയിം വയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, വെയ്റ്റിംഗ് പിരീഡ് കുറവുള്ള പോളിസി എടുക്കുന്നതാണ് നല്ലത്.

മുൻകൂർ നിലവിലുള്ള രോഗങ്ങളിൽ പരിഗണിക്കേണ്ട കാര്യങ്ങൾ

മുൻകൂർ നിലവിലുള്ള രോഗങ്ങൾ തിരിച്ചറിയൽ

ആദ്യം, ഉദ്ദിഷ്ട പോളിസി ഉടമക്ക് മുൻകൂർ നിലവിലുള്ള രോഗത്തിന്‍റെ അർത്ഥത്തെക്കുറിച്ച് പറഞ്ഞുകൊടുക്കണം, തനിക്ക് അത്തരം രോഗം ഉണ്ടോ ഇല്ലയോ എന്ന് അയാൾക്ക് എളുപ്പം വിലയിരുത്താൻ കഴിയും. ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ നിലവിലുള്ള വ്യവസ്ഥകൾ പരിഹരിക്കുന്നതിന് ഉയർന്ന ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു.

മുഴുവൻ മെഡിക്കൽ ഹിസ്റ്ററിയുടെയും വെളിപ്പെടുത്തൽ

നിങ്ങൾക്ക് ഉള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ഇൻഷുറൻസ് കമ്പനി ചോദിക്കും; മറ്റുള്ളവർക്ക് കഴിഞ്ഞ 2 മുതൽ 5 വർഷത്തെ മെഡിക്കൽ ഹിസ്റ്ററി വെളിപ്പെടുത്തിയാൽ മതിയാകും. ഇത് ദാതാവിനെയും പോളിസിയുടെ നിബന്ധന, വ്യവസ്ഥകളെയും ആശ്രയിച്ചിരിക്കുന്നു. എല്ലാ വിശദാംശങ്ങളും പൂർണ്ണമായും സത്യസന്ധമായും വെളിപ്പെടുത്തുന്നത് പോളിസി ഉടമക്ക് നല്ലതാണ്.

പ്രീ ഇൻഷുറൻസ് ഹെൽത്ത് ചെക്ക്-അപ്പ്

മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾ തിരിച്ചറിയുന്നതിന് നിങ്ങൾ മെഡിക്കൽ ചെക്ക്-അപ്പ് ചെയ്യേണ്ടതുണ്ട്, അതിന് നിങ്ങളുടെ ആരോഗ്യാവസ്ഥ നിർണ്ണയിക്കാൻ കഴിയും.

വെയ്റ്റിംഗ് പിരീഡിനെക്കുറിച്ച് പരമാർശിക്കുന്ന ഒരു പോളിസി തിരഞ്ഞെടുക്കൽ

സമീപഭാവിയിൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് കരുതുന്നുണ്ടെങ്കിൽ, വെയ്റ്റിംഗ് പിരീഡ് കുറഞ്ഞ പോളിസി എടുക്കുന്നതാണ് നല്ലത്. വ്യക്തിയുടെ മെഡിക്കൽ അവസ്ഥകൾ അടിസ്ഥാനമാക്കിയുള്ള ഒരു വ്യക്തിഗത വിലയിരുത്തലാണ് ഇത്.

മുൻകൂർ നിലവിലുള്ള രോഗങ്ങൾ ഞാൻ വെളിപ്പെടുത്തിയില്ലെങ്കിൽ എന്ത് സംഭവിക്കും?

മുൻകൂർ നിലവിലുള്ള രോഗങ്ങൾ വെളിപ്പെടുത്താത്തത് പോളിസി പുതുക്കുന്ന സമയത്ത് നിരസിക്കാനോ അത്തരം രോഗങ്ങൾക്കായി നൽകുന്ന ക്ലെയിമുകൾ തള്ളാനോ ഇടയാക്കും.

മുൻകൂർ നിലവിലുള്ള രോഗങ്ങൾക്ക് പ്രീമിയം തുകയിൽ സ്വാധീനം ഉണ്ടോ?

ഉവ്വ്, പൊതുവെ ഇൻഷുറൻസ് പ്രീമിയം തുക കൂടുതലാണ് നിലവിലുള്ള അസുഖങ്ങളുടെ കാര്യത്തിൽ, കാരണം അത്തരം സന്ദർഭങ്ങളിൽ ക്ലെയിം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

പതിവ് ചോദ്യങ്ങൾ

മുൻകൂർ നിലവിലുള്ള രോഗങ്ങൾക്കായുള്ള വെയ്റ്റിംഗ് പിരീഡ് കുറയ്ക്കാൻ മാർഗമുണ്ടോ? ഉവ്വ്, പ്രീമിയം പേമെന്‍റായി കുറച്ച് തുക അടച്ചതിന് ശേഷം വെയ്റ്റിംഗ് പിരീഡ് ഒരു വർഷമായി കുറയ്ക്കാം. മുൻകൂർ നിലവിലുള്ള രോഗം കവറേജ് തുകയെ ബാധിക്കുമോ? ഇല്ല, ഇൻഷുറൻസിൽ കവറേജ് വ്യക്തിപരമായ തീരുമാനമാണ്, അതിന് മുൻകൂർ നിലവിലുള്ള രോഗങ്ങളുമായി ബന്ധമില്ല. രമേഷ് ചോദിക്കുന്നു, "എനിക്ക് ഹൃദയാഘാതം ഉണ്ടായി, ബൈപാസ് നടത്തണം. പോളിസി എടുത്ത് ആറ് മാസത്തിന് ശേഷമാണ് ഇത് കണ്ടെത്തിയത്. ഇത് മുൻകൂർ നിലവിലുള്ള രോഗം ആണോ?” ഇല്ല, പോളിസി എടുത്ത ശേഷമാണ് രോഗം തിരിച്ചറിയുന്നതെങ്കിൽ, അതിനെ ഇങ്ങനെ വിളിക്കാൻ കഴിയില്ല നേരത്തെ നിലവിലുള്ള രോഗം. ധ്യാന ചോദിക്കുന്നു, "മുൻകൂർ നിലവിലുള്ള രോഗമായി കരുതാവുന്ന ചില അവസ്ഥകളെക്കുറിച്ച് എനിക്ക് അറിയാം, പക്ഷെ ഇൻഷുറൻസ് കമ്പനിക്ക് ഞാൻ അത് വെളിപ്പെടുത്തിയില്ല, പിന്നീട് ഈ അവസ്ഥ കാരണം, എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിന് ഞാൻ ഒരു ക്ലെയിം വയ്ക്കുകയും ചെയ്താലുള്ള അനന്തരഫലം എന്താണ്?" മുൻകൂർ നിലവിലുള്ള രോഗം വെളിപ്പെടുത്തിയില്ല എന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനിക്ക് ക്ലെയിം നിരസിക്കാം.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്