റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ഓൺലൈൻ

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ്

നവദമ്പതികളായ രവിയും റിതയും ഹണിമൂണിന് യുഎസ്എ-യിലേക്ക് പോകാന്‍ ഒരുങ്ങി നിൽക്കുകയാണ്. ട്രാവൽ ഇൻഷുറൻസിന്‍റെ പ്രാധാന്യം അറിയാവുന്ന ഇരുവരും, അത് എടുക്കുകയും ചെയ്തു. എന്നാല്‍, അവിടെ എത്തിയപ്പോള്‍, ബാഗേജ് ചിക്കാഗോ എയർപോർട്ടിൽ കുടുങ്ങിയെന്നും, അടുത്ത ദിവസമാണ് കിട്ടുകയെന്നും അവര്‍ക്ക് അറിയിപ്പ് കിട്ടി.

ചെക്ക്-ഇന്‍ ചെയ്ത ബാഗേജ് വൈകുന്നതിന് തങ്ങളുടെ പോളിസിയില്‍ പരിരക്ഷ ഇല്ലെന്നും, ഉണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കില്ലെന്നും അറിഞ്ഞപ്പോള്‍ അവരുടെ ആശങ്ക വര്‍ധിച്ചു. ചെലവ് കുറഞ്ഞ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തതിനാല്‍ കുറച്ച് പണം ലാഭിക്കാനായി എങ്കിലും അത് ആവശ്യമായി വന്നപ്പോൾ പലതും വിട്ടുപോയി എന്ന് മനസിലായി!

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ഓഫറുകളില്‍ ആകൃഷ്ടരായ രവിയും റിത്തയും കവറേജ് വിശദാംശങ്ങളില്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് ശ്രദ്ധിച്ചില്ല. നിങ്ങളുടെ വിദേശ യാത്രയ്ക്കിടെ എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് സമഗ്രമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ട്രാവല്‍ ഇൻഷുറൻസ് പോളിസി എടുക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഈ ദമ്പതികളുടെ അനുഭവം വ്യക്തമാക്കുന്നത്.

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ട്രാവൽ ഇൻഷുറൻസ് വാങ്ങുമ്പോൾ 1 മുതൽ 3 വരെയുള്ള ഒരു സ്കെയിലിൽ നിങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി റേറ്റ് ചെയ്യുന്നത് എന്തായിരിക്കും? ട്രാവൽ ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 3C എന്നാണ് ഞങ്ങൾ അതിനെ വിളിക്കുന്നത്- കവറേജ്, കസ്റ്റമർ സപ്പോർട്ട്, ക്ലെയിം സെറ്റിൽമെൻ്റ്!

ട്രാവൽ ഇൻഷുറൻസ് പ്ലാനുകളിൽ നിങ്ങൾ ഒരു നല്ല ഡീൽ ഇഷ്ടപ്പെടുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാല്‍, നിങ്ങളുടെ ബ്രൗസറില്‍ 'ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ' എന്ന് ടൈപ്പ് ചെയ്യുന്നതിനുപകരം, അവ ചെലവ് അനുസരിച്ച് എത്രത്തോളം ഉപയോഗപ്രദമാണ് എന്ന് നോക്കി പ്ലാനുകൾ വിലയിരുത്തുന്നത് മനസ്സിലാക്കാൻ അല്‍പ്പനേരം ചെലവഴിക്കാൻ ഞങ്ങള്‍ നിർദ്ദേശിക്കുന്നു.

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ പലപ്പോഴും നിങ്ങളുടെ ആവശ്യങ്ങൾ പൂര്‍ണമായും നിറവേറ്റാത്ത പരിമിതമായ പരിരക്ഷയാണ് നൽകുക, പ്രത്യേകിച്ച് കുട്ടികളെയും ഒപ്പം ലഗേജും ഒരേ പോലെ കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു വിദേശ രാജ്യത്ത്!

അതിനാൽ, 360-ഡിഗ്രി സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു പോളിസി തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. പല കാര്യങ്ങളും ഒഴിവാക്കി ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നത് യാത്രക്കിടെ പലവിധ പ്രതിസന്ധികൾക്ക് കാരണമാകും.

അപ്പോൾ ഈ ചോദ്യം മനസ്സിലേക്ക് കടന്നു വരാം: എന്‍റെ ആവശ്യങ്ങൾക്ക് ഏറ്റവും യോജിച്ച ട്രാവൽ ഇൻഷുറൻസ് പ്ലാൻ എങ്ങനെയാണ് തിരഞ്ഞെടുക്കുക? പ്രീമിയം ആയിരിക്കും ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുക എന്നത് ഉറപ്പാണ്. ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. എന്നാല്‍, രവിയുടെയും റിതയുടെയും ദുരനുഭവം വ്യക്തമാക്കുന്നത് ട്രാവൽ ഇൻഷുറൻസ് എടുക്കുമ്പോൾ എത്രമാത്രം പണമടയ്ക്കുന്നു എന്നത് കൂടാതെ കൂടുതല്‍ കാര്യങ്ങൾ തെരെഞ്ഞെടുക്കേണ്ടതുണ്ട് എന്നതാണ്.

കൂടുതൽ അറിയാൻ തുടര്‍ന്ന് വായിക്കുക.

1 വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

എല്ലാ ഇൻഷുറൻസ് പ്ലാനുകളും ഒരുപോലെയല്ല. ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റും, എന്നാൽ അവ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍, പ്ലാൻ നല്‍കുന്ന കവറേജ് മനസ്സിലാക്കാന്‍ പോളിസി വിവരണം ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, ചില പ്ലാനുകൾ മോഷണം, ബാഗേജ് നഷ്ടപ്പെടൽ അല്ലെങ്കിൽ ഫ്ലൈറ്റ് വൈകല്‍ എന്നിവയ്ക്കെതിരെ പരിരക്ഷ നല്‍കുമ്പോള്‍, ബാഗേജ് വൈകുന്ന സാഹചര്യത്തിൽ പരിരക്ഷ ഉണ്ടാവുകയില്ല.

അതിനാൽ, മരുന്നോ ഭക്ഷണ സാധനമോ വാങ്ങുന്നതിന് മുമ്പ് കാലഹരണ തീയതി നോക്കുന്നപോലെ, പോളിസി വിലയിരുത്തി നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുക.

2 പരിക്കുകൾ, മരണം, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ എന്നിവ മാത്രമല്ല

ഭംഗി അല്ലെങ്കിൽ എഞ്ചിൻ ശേഷി മാത്രം അടിസ്ഥാനമാക്കിയാണോ നിങ്ങൾ കാർ വാങ്ങുക? ഭംഗിയും എഞ്ചിൻ ശേഷിയും പ്രധാനപ്പെട്ടതാണെങ്കിലും, അതുമാത്രം മതിയാവില്ല. അതുപോലെ, ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിലോ ഓഫ്‌ലൈനിലോ വാങ്ങുമ്പോൾ, പരിക്കുകൾ, മരണം അല്ലെങ്കിൽ മെഡിക്കൽ എമര്‍ജന്‍സികള്‍ എന്നിവയ്ക്ക് പുറമെയുള്ള കാര്യങ്ങളിലും പരിരക്ഷ ഉണ്ടോ എന്ന് നോക്കേണ്ടത് പ്രധാനമാണ്.

ചെലവ് കുറഞ്ഞ ട്രാവല്‍ ഇൻഷുറൻസ് എപ്പോഴും നല്ലതാകണമെന്നില്ല! ഫ്ലൈറ്റ് വൈകല്‍, പാസ്‌പോർട്ടും അവശ്യ ഡോക്യുമെന്‍റുകളും നഷ്‌ടപ്പെടൽ, ട്രിപ്പ് ക്യാൻസലേഷൻ എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടം നികത്തുകയും, എമർജൻസി ക്യാഷ് ബെനിഫിറ്റ് നല്‍കുകയും ചെയ്യുന്ന ഒരു ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം

ഉദാഹരണത്തിന്, എമർജൻസി ക്യാഷ് അഡ്വാൻസ് എന്നത് ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനുകളുടെ ഒരു പ്രധാന സവിശേഷതയാണ്, ഇതില്‍ നിങ്ങൾക്ക്, ലഗേജ് മോഷണമോ കവർച്ചയോ ഉണ്ടായാല്‍ ഞങ്ങൾ അടിയന്തിരമായി പണം നല്‍കും.

3. ഓൺ-സപ്പോർട്ട് കോൾ

അത്യാവശ്യ ഡോക്യുമെന്‍റുകൾ നഷ്ടപ്പെട്ട് പ്രിയപ്പെട്ടവരോടൊപ്പം വിദേശ രാജ്യത്ത് കുടുങ്ങുന്ന അവസ്ഥ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഇനി മറ്റൊരു സാഹചര്യം നോക്കാം. അത്തരം സന്ദർഭത്തിൽ നിങ്ങളെ സഹായിക്കാന്‍ ഒരു സുഹൃത്ത് ഉണ്ടെന്ന് കരുതുക. ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതല്‍ ആശ്വാസം തോന്നുന്നില്ലേ?

നിങ്ങൾ ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ, ലോകത്ത് എവിടെയും 24X7 ക്ലെയിം സപ്പോർട്ട് ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. അടിയന്തിര സാഹചര്യത്തെ നിങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഇത് സഹായിക്കും.

ഉദാഹരണത്തിന്, ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനില്‍, +91-124-6174720 ൽ മിസ്ഡ് കോൾ നൽകി ലോകത്തെവിടെ നിന്നും നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം. നിങ്ങൾക്ക് ആവശ്യമുള്ള ഏത് സമയത്തും, എപ്പോൾ വേണമെങ്കിലും സൗഹൃദ പൂർണ്ണവും ആശ്വാസം പകരുന്നതുമായ പ്രതികരണം ഇതിലൂടെ ലഭിക്കും.

വിശകലനം ചെയ്ത് മടുത്തോ ഇനിയും ഒരു തീരുമാനത്തില്‍ എത്താനായില്ലെങ്കില്‍, ഇതാണ് ഉത്തമ പ്രതിവിധി!

4. ക്ലെയിം പ്രോസസ്

ഒരുപക്ഷെ ഇൻഷുറൻസ് പോളിസിയുടെ ഏറ്റവും അനിവാര്യമായ ഘടകം ക്ലെയിം സെറ്റിൽമെന്‍റ് ആണ്. രാജ്യത്തെ പ്രമുഖ ഇൻഷുറന്‍സ് കമ്പനികളില്‍ ഒന്നായ ബജാജ് അലയൻസ്, നിങ്ങളുടെ ക്ലെയിമുകൾ വേഗത്തിലും കാര്യക്ഷമമായും തീര്‍പ്പാക്കാൻ പരിശ്രമിക്കുന്നു. ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ഓൺലൈനിൽ താരതമ്യം ചെയ്യുമ്പോൾ, സെറ്റിൽമെന്‍റ് പ്രോസസ് എത്ര ലളിതമാണ് അല്ലെങ്കിൽ അനായാസമാണെന്നും, ഇതിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ ഏതെന്നും പരിശോധിക്കുക.

കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാം, ചെലവ് കുറഞ്ഞ യാത്രാ ഇൻഷുറൻസ് പ്ലാനുകളുടെ അടിസ്ഥാനം പണം ലാഭിക്കുക എന്നതാണെങ്കിൽ, ബജാജ് അലയൻസിലെ ക്ലെയിം പ്രോസസ്സ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത് മറ്റൊരു വിലപ്പെട്ട സംഗതിയായ സമയം ലാഭിക്കുന്നതിനാണ്!

ബജാജ് അലയന്‍സില്‍, ഞങ്ങള്‍ വിശ്വസിക്കുന്നത് ക്ലെയിം നടപടികൾ സുഗമമാക്കുന്നതിലാണ്. ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനില്‍, നിങ്ങളുടെ ക്ലെയിം travel@bajajallianz.co.in ലേക്ക് ഇമെയിൽ അയച്ചോ അല്ലെങ്കിൽ ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ 1800-209-5858 ൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം. അതായത് അതിവേഗവും, കാര്യക്ഷമവും, അനായാസവുമാണ് ഞങ്ങളുടെ ക്ലെയിം നടപടികൾ.

നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയത്തിൽ എങ്ങനെ ഗണ്യമായി ലാഭം നേടാം?

പണം ലാഭിക്കാം എന്നതാണ് ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾക്ക് വലിയ പ്രചാരം ലഭിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ കൈവശമുള്ള പണം കൊണ്ട് നിങ്ങൾക്ക് നിരവധി പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ കൈയിലുള്ള പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍, അത് നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും.

നിരാശപ്പെടേണ്ട! ട്രാവൽ ഇൻഷുറൻസ് പ്രീമിയത്തിൽ പണം ലാഭിക്കുക എന്നത് നിങ്ങൾ കരുതുന്നതുപോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഈ ലളിതമായ വിദ്യകളിലൂടെ നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയം എളുപ്പത്തിൽ കുറയ്ക്കാം:

●    നിങ്ങൾക്ക് സൗകര്യപ്രദമായ പരിരക്ഷയുടെ ലെവൽ തിരഞ്ഞെടുക്കുക

ട്രാവൽ ഇൻഷുറൻസ് പോളിസികൾ സാധാരണയായി മൂന്ന് വിശാല പരിരക്ഷകൾ നല്‍കുന്നു - ബേസിക്, അഡ്വാന്‍സ്ഡ്, കോംപ്രിഹെൻസീവ്. ആനുകൂല്യങ്ങൾ വർദ്ധിക്കുമ്പോള്‍ ഓരോന്നിലും പ്രീമിയവും വര്‍ധിക്കുന്നു. നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ പരിരക്ഷയുടെ ലെവൽ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

ഉദാഹരണത്തിന്, ഈ മൂന്ന് പരിരക്ഷകളും മെഡിക്കൽ എമര്‍ജന്‍സിക്കും അല്ലെങ്കിൽ ട്രിപ്പ് കാന്‍സലേഷനും പരിരക്ഷ നൽകുമെങ്കിലും, ബാഗേജ് എത്തിച്ചേരുന്നതിൽ കാലതാമസം ഉണ്ടാകുന്ന പക്ഷം ഇവയിൽ എല്ലാ പരിരക്ഷകളും നഷ്ടപരിഹാരം നല്‍കണമെന്നില്ല. അതിനാൽ, നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ലെവൽ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

കോംപ്രിഹെൻസീവ് പരിരക്ഷ നിങ്ങൾക്ക് മനസമാധാനം ഉറപ്പ് നൽകുന്നുവെങ്കിൽ അത് തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ചില ദുരിത ഘട്ടങ്ങളിൽ അടിസ്ഥാന പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പോളിസികൾ തിരഞ്ഞെടുക്കാം.

●   നിങ്ങൾക്ക് ആവശ്യമില്ലാത്ത ആഡ്-ഓണുകൾ ഒഴിവാക്കുക

അമിത ബാഗേജ് വലിച്ചുകൊണ്ട് നടക്കുമ്പോള്‍ കൈത്തണ്ട വേദനിക്കുന്ന പോലെ, നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ആഡ്-ഓണുകള്‍ കൂട്ടുന്നത് പ്രീമിയം ഗണ്യമായി കൂട്ടും. അത്യാവശ്യമല്ലാത്ത ആഡ്-ഓണുകള്‍ ഒഴിവാക്കുന്നത് പ്രീമിയം കുറയ്ക്കാന്‍ ഫലപ്രദമായിരിക്കും.

ഉദാഹരണത്തിന്, അഡ്വഞ്ചർ സ്പോർട്സ് ഇല്ലാത്ത ഒരിടത്താണ് പോകുന്നതെങ്കില്‍, നിങ്ങളുടെ ട്രാവൽ പോളിസിയില്‍ ചേര്‍ത്ത അഡ്വഞ്ചർ സ്പോർട്സ് പരിരക്ഷ കൊണ്ട് ഗുണമൊന്നുമില്ല. അതുപോലെ, നിങ്ങൾ കൊണ്ടുപോകുന്ന സാധനങ്ങളില്‍ വിലപിടിപ്പുള്ളതൊന്നും ഇല്ലെങ്കില്‍ ഹൈ-വാല്യു പേഴ്സണല്‍ ഐറ്റം കവര്‍ കൊണ്ട് കാര്യമൊന്നുമില്ല.

●   ഓൺലൈനില്‍ വാങ്ങുക

ചോക്ക് മുതല്‍ ചീസ് വരെ എല്ലാം ഓൺലൈനിൽ വാങ്ങുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി എന്തുകൊണ്ട് അങ്ങനെ വാങ്ങിക്കൂടാ? വാസ്തവത്തിൽ, ഓൺലൈനിൽ ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് വീടിന്‍റെ സൗകര്യത്തില്‍ വാങ്ങാനുള്ള അവസരം മാത്രമല്ല, ഇന്‍ഷുറന്‍സ് കമ്പനിക്ക് വിതരണ ചെലവ് ലാഭമായതിനാൽ ഡിസ്കൗണ്ടുകളും ലഭ്യമാകും.

ഏതാനും വർഷങ്ങൾക്ക് മുമ്പ്, ട്രാവൽ ഇൻഷുറൻസ് എടുക്കാന്‍ ഇൻഷുറന്‍സ് കമ്പനി ഓഫീസിൽ നിങ്ങള്‍ ക്യൂ നിന്നിട്ടുണ്ടാകും. ഇന്നാകട്ടെ, ചെലവ്, കമ്പനി, കവറേജ് മുതലായ അടിസ്ഥാന കാര്യങ്ങള്‍ നല്‍കിയാല്‍, തിരഞ്ഞെടുക്കാന്‍ ചെലവ് കുറഞ്ഞ ഇന്‍ഷുറന്‍സ് ഓപ്ഷനുകള്‍ അനവധി കാണാം!

ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് എല്ലാവർക്കും നേട്ടമാണ്. ഒരു ഉപഭോക്താവെന്ന നിലയിൽ, നിങ്ങൾക്ക് മത്സരക്ഷമ നിരക്കിലുള്ള പ്രോഡക്ടുകള്‍ (അതായത് ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ്!) ടോപ്പ് റേറ്റഡ് ഇൻഷുറൻസ് ദാതാക്കളിൽ നിന്ന് തിരഞ്ഞെടുക്കാം. അത്ര തന്നെ!

നല്‍കിയേക്കാവുന്ന ഓഫറുകളെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ഇൻഷുറന്‍സ് കമ്പനിയുടെ ന്യൂസ്‌ലെറ്ററുകൾക്കായി സൈൻ അപ്പ് ചെയ്യാം. അതേ സമയം, നിങ്ങൾക്ക് അത് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് ഡിസ്‌ക്കൗണ്ടഡ് പോളിസിയുടെ ഫീച്ചറുകള്‍ പരിശോധിക്കാം.

●    മൾട്ടി-ട്രിപ്പ് പോളിസി എടുക്കുക

നിങ്ങള്‍ ജോലിയുടെ ഭാഗമായി ഇടയ്ക്കിടെ വിദൂര യാത്രകള്‍ നടത്താറുള്ള വ്യക്തി ആണോ? ആണെങ്കില്‍, പ്രീമിയം കുറയ്ക്കാന്‍ ഏറ്റവും മികച്ച മാർഗ്ഗമാണ് മൾട്ടി-ട്രിപ്പ് പോളിസി. അത്തരം പോളിസി ഒരു യാത്ര മാത്രമല്ല, ഒരു വർഷത്തിൽ നടത്തുന്ന എല്ലാ യാത്രകള്‍ക്കും പരിരക്ഷ നല്‍കുന്നു.

മള്‍ട്ടിപ്പിള്‍ എൻട്രി വിസ പോലെ, ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസിന്‍റെ കാര്യത്തിൽ അത് നിങ്ങള്‍ക്ക് ഉത്തമമായിരിക്കും. നിങ്ങൾ കോർപ്പറേറ്റ് ട്രാവലര്‍ ആണെങ്കിൽ നിങ്ങളുടെ പ്രതിമാസ ബിസിനസ് ചെലവുകൾ ന്യായീകരിക്കാന്‍ എളുപ്പമാകും.

അതിനാൽ, ഓരോ തവണയും വെവ്വേറെ പോളിസികൾ എടുക്കാതെ, മള്‍ട്ടി-ട്രിപ്പ് പോളിസി പരിഗണിക്കുക, നിങ്ങളുടെ ചെലവ് ഗണ്യമായി കുറയും. യാത്രാ മംഗളങ്ങള്‍!

ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന കവറേജ്

നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ചിലത് നമ്മൾ റിസ്ക് ഏറ്റെടുക്കുമ്പോഴാണ് ഉണ്ടാവുക. ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസില്‍, ഞങ്ങൾ ഒപ്പമുണ്ടെന്ന് മനസ്സിലാക്കി നിങ്ങള്‍ക്ക് അത് ചെയ്യാം. ട്രാവൽ പരിരക്ഷയിൽ നിന്ന് പരമാവധി നേടാൻ ഞങ്ങൾ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം:
Coverage Offered

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

എല്ലാ ഇൻഷുറൻസ് പ്ലാനുകളും ഒരുപോലെയല്ല. ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ശ്രദ്ധ പിടിച്ചു പറ്റുമെങ്കിലും, എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ കൂടുതൽ വായിക്കുക

എല്ലാ ഇൻഷുറൻസ് പ്ലാനുകളും ഒരുപോലെയല്ല. ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റും, എന്നാൽ അവ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍, പ്ലാൻ നല്‍കുന്ന കവറേജ് മനസ്സിലാക്കാന്‍ പോളിസി വിവരണം ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, ചില പ്ലാനുകൾ മോഷണം, ബാഗേജ് നഷ്ടപ്പെടൽ അല്ലെങ്കിൽ ഫ്ലൈറ്റ് വൈകല്‍ എന്നിവയ്ക്കെതിരെ പരിരക്ഷ നല്‍കുമ്പോള്‍, ബാഗേജ് വൈകുന്ന സാഹചര്യത്തിൽ പരിരക്ഷ ഉണ്ടാവുകയില്ല.

അതിനാൽ, മരുന്നോ ഭക്ഷണ സാധനമോ വാങ്ങുന്നതിന് മുമ്പ് കാലഹരണ തീയതി നോക്കുന്നപോലെ, പോളിസി വിലയിരുത്തി നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുക.

Go Beyond Injuries, Death and Medical Emergencies

പരിക്കുകൾ, മരണം, മെഡിക്കൽ എമര്‍ജ്ജന്‍സികള്‍ എന്നിവയ്ക്കും അപ്പുറം ചിന്തിക്കുക

ലുക്ക് അഥവാ എഞ്ചിൻ ശേഷി മാത്രം നോക്കിയാണോ നിങ്ങൾ കാർ വാങ്ങുക? കൂടുതൽ വായിക്കുക

ഭംഗി അല്ലെങ്കിൽ എഞ്ചിൻ ശേഷി മാത്രം അടിസ്ഥാനമാക്കിയാണോ നിങ്ങൾ കാർ വാങ്ങുക? ഭംഗിയും എഞ്ചിൻ ശേഷിയും പ്രധാനപ്പെട്ടതാണെങ്കിലും, അതുമാത്രം മതിയാവില്ല. അതുപോലെ, ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിലോ ഓഫ്‌ലൈനിലോ വാങ്ങുമ്പോൾ, പരിക്കുകൾ, മരണം അല്ലെങ്കിൽ മെഡിക്കൽ എമര്‍ജന്‍സികള്‍ എന്നിവയ്ക്ക് പുറമെയുള്ള കാര്യങ്ങളിലും പരിരക്ഷ ഉണ്ടോ എന്ന് നോക്കേണ്ടത് പ്രധാനമാണ്.

ചെലവ് കുറഞ്ഞ ട്രാവല്‍ ഇൻഷുറൻസ് എപ്പോഴും നല്ലതാകണമെന്നില്ല! ഫ്ലൈറ്റ് വൈകല്‍, പാസ്‌പോർട്ടും അവശ്യ ഡോക്യുമെന്‍റുകളും നഷ്‌ടപ്പെടൽ, ട്രിപ്പ് ക്യാൻസലേഷൻ എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടം നികത്തുകയും, എമർജൻസി ക്യാഷ് ബെനിഫിറ്റ് നല്‍കുകയും ചെയ്യുന്ന ഒരു ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം

ഉദാഹരണത്തിന്, എമർജൻസി ക്യാഷ് അഡ്വാൻസ് എന്നത് ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനുകളുടെ ഒരു പ്രധാന സവിശേഷതയാണ്, ഇതില്‍ നിങ്ങൾക്ക്, ലഗേജ് മോഷണമോ കവർച്ചയോ ഉണ്ടായാല്‍ ഞങ്ങൾ അടിയന്തിരമായി പണം നല്‍കും.

On-Support Call

ഓൺ-സപ്പോർട്ട് കോൾ

അത്യാവശ്യ ഡോക്യുമെന്‍റുകൾ നഷ്ടപ്പെട്ട് പ്രിയപ്പെട്ടവരുമായി ഒരു വിദേശ രാജ്യത്ത് കുടുങ്ങിപ്പോകുന്നത് സങ്കൽപ്പിക്കുക. കൂടുതൽ വായിക്കുക

അത്യാവശ്യ ഡോക്യുമെന്‍റുകൾ നഷ്ടപ്പെട്ട് പ്രിയപ്പെട്ടവരോടൊപ്പം വിദേശ രാജ്യത്ത് കുടുങ്ങുന്ന അവസ്ഥ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഇനി മറ്റൊരു സാഹചര്യം നോക്കാം. അത്തരം സന്ദർഭത്തിൽ നിങ്ങളെ സഹായിക്കാന്‍ ഒരു സുഹൃത്ത് ഉണ്ടെന്ന് കരുതുക. ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതല്‍ ആശ്വാസം തോന്നുന്നില്ലേ?

നിങ്ങൾ ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ, ലോകത്ത് എവിടെയും 24X7 ക്ലെയിം സപ്പോർട്ട് ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. അടിയന്തിര സാഹചര്യത്തെ നിങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഇത് സഹായിക്കും.

ഉദാഹരണത്തിന്, ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനില്‍, +91-124-6174720 ൽ മിസ്ഡ് കോൾ നൽകി ലോകത്തെവിടെ നിന്നും നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം. നിങ്ങൾക്ക് ആവശ്യമുള്ള ഏത് സമയത്തും, എപ്പോൾ വേണമെങ്കിലും സൗഹൃദ പൂർണ്ണവും ആശ്വാസം പകരുന്നതുമായ പ്രതികരണം ഇതിലൂടെ ലഭിക്കും.

വിശകലനം ചെയ്ത് മടുത്തോ ഇനിയും ഒരു തീരുമാനത്തില്‍ എത്താനായില്ലെങ്കില്‍, ഇതാണ് ഉത്തമ പ്രതിവിധി!

The Claims Process

ക്ലെയിം പ്രോസസ്

ഏതൊരു ഇൻഷുറൻസ് പോളിസിയുടെയും ഏറ്റവും പ്രധാന കാര്യം ക്ലെയിം സെറ്റിൽമെന്‍റ് ആണ്. കൂടുതൽ വായിക്കുക

ഒരുപക്ഷെ ഇൻഷുറൻസ് പോളിസിയുടെ ഏറ്റവും അനിവാര്യമായ ഘടകം ക്ലെയിം സെറ്റിൽമെന്‍റ് ആണ്. രാജ്യത്തെ പ്രമുഖ ഇൻഷുറന്‍സ് കമ്പനികളില്‍ ഒന്നായ ബജാജ് അലയൻസ്, നിങ്ങളുടെ ക്ലെയിമുകൾ വേഗത്തിലും കാര്യക്ഷമമായും തീര്‍പ്പാക്കാൻ പരിശ്രമിക്കുന്നു. ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ഓൺലൈനിൽ താരതമ്യം ചെയ്യുമ്പോൾ, സെറ്റിൽമെന്‍റ് പ്രോസസ് എത്ര ലളിതമാണ് അല്ലെങ്കിൽ അനായാസമാണെന്നും, ഇതിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ ഏതെന്നും പരിശോധിക്കുക.

കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാം, ചെലവ് കുറഞ്ഞ യാത്രാ ഇൻഷുറൻസ് പ്ലാനുകളുടെ അടിസ്ഥാനം പണം ലാഭിക്കുക എന്നതാണെങ്കിൽ, ബജാജ് അലയൻസിലെ ക്ലെയിം പ്രോസസ്സ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത് മറ്റൊരു വിലപ്പെട്ട സംഗതിയായ സമയം ലാഭിക്കുന്നതിനാണ്!

ബജാജ് അലയൻസിൽ, ക്ലെയിം പ്രയാണം മുഴുവനും സുഗമമാക്കുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനില്‍, travel@bajajallianz.co.in ലേക്ക് ഇമെയിൽ അയച്ച് അല്ലെങ്കിൽ ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ 1800-209-5858 ൽ വിളിച്ച് നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാം. അതിവേഗം, കാര്യക്ഷമം, തടസ്സരഹിതം.

നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയത്തിൽ എങ്ങനെ ഗണ്യമായി ലാഭം നേടാം?

പണം ലാഭിക്കാം എന്നതാണ് ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾക്ക് വലിയ പ്രചാരം ലഭിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ കൈവശമുള്ള പണം കൊണ്ട് നിങ്ങൾക്ക് നിരവധി പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ കൈയിലുള്ള പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍, അത് നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും.

നിരാശപ്പെടേണ്ട! ട്രാവൽ ഇൻഷുറൻസ് പ്രീമിയത്തിൽ പണം ലാഭിക്കുക എന്നത് നിങ്ങൾ കരുതുന്നതുപോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഈ ലളിതമായ വിദ്യകളിലൂടെ നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയം എളുപ്പത്തിൽ കുറയ്ക്കാം:

  • നിങ്ങൾക്ക് സൗകര്യപ്രദമായ പരിരക്ഷയുടെ ലെവൽ തിരഞ്ഞെടുക്കുക

    ട്രാവൽ ഇൻഷുറൻസ് പോളിസികൾ സാധാരണയായി മൂന്ന് വിശാല പരിരക്ഷകൾ നല്‍കുന്നു - ബേസിക്, അഡ്വാന്‍സ്ഡ്, കോംപ്രിഹെൻസീവ്. ആനുകൂല്യങ്ങൾ വർദ്ധിക്കുമ്പോള്‍ ഓരോന്നിലും പ്രീമിയവും വര്‍ധിക്കുന്നു. നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ പരിരക്ഷയുടെ ലെവൽ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

    ഉദാഹരണത്തിന്, ഈ മൂന്ന് പരിരക്ഷകളും മെഡിക്കൽ എമര്‍ജന്‍സിക്കും അല്ലെങ്കിൽ ട്രിപ്പ് കാന്‍സലേഷനും പരിരക്ഷ നൽകുമെങ്കിലും, ബാഗേജ് എത്തിച്ചേരുന്നതിൽ കാലതാമസം ഉണ്ടാകുന്ന പക്ഷം ഇവയിൽ എല്ലാ പരിരക്ഷകളും നഷ്ടപരിഹാരം നല്‍കണമെന്നില്ല. അതിനാൽ, നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ലെവൽ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

    കോംപ്രിഹെൻസീവ് പരിരക്ഷ നിങ്ങൾക്ക് മനസമാധാനം ഉറപ്പ് നൽകുന്നുവെങ്കിൽ അത് തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ചില ദുരിത ഘട്ടങ്ങളിൽ അടിസ്ഥാന പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പോളിസികൾ തിരഞ്ഞെടുക്കാം.

  • നിങ്ങൾക്ക് ആവശ്യമില്ലാത്ത ആഡ്-ഓണുകൾ ഒഴിവാക്കുക

    അമിത ബാഗേജ് വലിച്ചുകൊണ്ട് നടക്കുമ്പോള്‍ കൈത്തണ്ട വേദനിക്കുന്ന പോലെ, നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ആഡ്-ഓണുകള്‍ കൂട്ടുന്നത് പ്രീമിയം ഗണ്യമായി കൂട്ടും. അത്യാവശ്യമല്ലാത്ത ആഡ്-ഓണുകള്‍ ഒഴിവാക്കുന്നത് പ്രീമിയം കുറയ്ക്കാന്‍ ഫലപ്രദമായിരിക്കും.

    ഉദാഹരണത്തിന്, അഡ്വഞ്ചർ സ്പോർട്സ് ഇല്ലാത്ത ഒരിടത്താണ് പോകുന്നതെങ്കില്‍, നിങ്ങളുടെ ട്രാവൽ പോളിസിയില്‍ ചേര്‍ത്ത അഡ്വഞ്ചർ സ്പോർട്സ് പരിരക്ഷ കൊണ്ട് ഗുണമൊന്നുമില്ല. അതുപോലെ, നിങ്ങൾ കൊണ്ടുപോകുന്ന സാധനങ്ങളില്‍ വിലപിടിപ്പുള്ളതൊന്നും ഇല്ലെങ്കില്‍ ഹൈ-വാല്യു പേഴ്സണല്‍ ഐറ്റം കവര്‍ കൊണ്ട് കാര്യമൊന്നുമില്ല.

  • ഓൺലൈനില്‍ വാങ്ങുക

    ചോക്ക് മുതല്‍ ചീസ് വരെ എല്ലാം ഓൺലൈനിൽ വാങ്ങുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി എന്തുകൊണ്ട് അങ്ങനെ വാങ്ങിക്കൂടാ? വാസ്തവത്തിൽ, ഓൺലൈനിൽ ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് വീടിന്‍റെ സൗകര്യത്തില്‍ വാങ്ങാനുള്ള അവസരം മാത്രമല്ല, ഇന്‍ഷുറന്‍സ് കമ്പനിക്ക് വിതരണ ചെലവ് ലാഭമായതിനാൽ ഡിസ്കൗണ്ടുകളും ലഭ്യമാകും.

    ഏതാനും വർഷങ്ങൾക്ക് മുമ്പ്, ട്രാവൽ ഇൻഷുറൻസ് എടുക്കാന്‍ ഇൻഷുറന്‍സ് കമ്പനി ഓഫീസിൽ നിങ്ങള്‍ ക്യൂ നിന്നിട്ടുണ്ടാകും. ഇന്നാകട്ടെ, ചെലവ്, കമ്പനി, കവറേജ് മുതലായ അടിസ്ഥാന കാര്യങ്ങള്‍ നല്‍കിയാല്‍, തിരഞ്ഞെടുക്കാന്‍ ചെലവ് കുറഞ്ഞ ഇന്‍ഷുറന്‍സ് ഓപ്ഷനുകള്‍ അനവധി കാണാം!

    ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് എല്ലാവർക്കും നേട്ടമാണ്. ഒരു ഉപഭോക്താവെന്ന നിലയിൽ, നിങ്ങൾക്ക് മത്സരക്ഷമ നിരക്കിലുള്ള പ്രോഡക്ടുകള്‍ (അതായത് ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ്!) ടോപ്പ് റേറ്റഡ് ഇൻഷുറൻസ് ദാതാക്കളിൽ നിന്ന് തിരഞ്ഞെടുക്കാം. അത്ര തന്നെ!

    നല്‍കിയേക്കാവുന്ന ഓഫറുകളെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ഇൻഷുറന്‍സ് കമ്പനിയുടെ ന്യൂസ്‌ലെറ്ററുകൾക്കായി സൈൻ അപ്പ് ചെയ്യാം. അതേ സമയം, നിങ്ങൾക്ക് അത് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് ഡിസ്‌ക്കൗണ്ടഡ് പോളിസിയുടെ ഫീച്ചറുകള്‍ പരിശോധിക്കാം.

  • മൾട്ടി-ട്രിപ്പ് പോളിസി എടുക്കുക

    നിങ്ങള്‍ ജോലിയുടെ ഭാഗമായി ഇടയ്ക്കിടെ വിദൂര യാത്രകള്‍ നടത്താറുള്ള വ്യക്തി ആണോ? ആണെങ്കില്‍, പ്രീമിയം കുറയ്ക്കാന്‍ ഏറ്റവും മികച്ച മാർഗ്ഗമാണ് മൾട്ടി-ട്രിപ്പ് പോളിസി. അത്തരം പോളിസി ഒരു യാത്ര മാത്രമല്ല, ഒരു വർഷത്തിൽ നടത്തുന്ന എല്ലാ യാത്രകള്‍ക്കും പരിരക്ഷ നല്‍കുന്നു.

    മള്‍ട്ടിപ്പിള്‍ എൻട്രി വിസ പോലെ, ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസിന്‍റെ കാര്യത്തിൽ അത് നിങ്ങള്‍ക്ക് ഉത്തമമായിരിക്കും. നിങ്ങൾ കോർപ്പറേറ്റ് ട്രാവലര്‍ ആണെങ്കിൽ നിങ്ങളുടെ പ്രതിമാസ ബിസിനസ് ചെലവുകൾ ന്യായീകരിക്കാന്‍ എളുപ്പമാകും.

    അതിനാൽ, ഓരോ തവണയും വെവ്വേറെ പോളിസികൾ എടുക്കാതെ, മള്‍ട്ടി-ട്രിപ്പ് പോളിസി പരിഗണിക്കുക, നിങ്ങളുടെ ചെലവ് ഗണ്യമായി കുറയും. യാത്രാ മംഗളങ്ങള്‍!

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

Sonal Gopujkar

സോണല്‍‌ ഗോപുജ്കാർ

മികച്ച പ്രോസസ്! ഉപയോഗിക്കാൻ വളരെ എളുപ്പവും തൽക്ഷണ ഔട്ട്പുട്ടും

Ushaben Pipalia

ഉഷാബെൻ പിപാലിയ

വളരെ വേഗത്തിലുള്ള പ്രൊഫഷണല്‍ സേവനം. ബജാജ് അലയൻസിന്‍റെ കസ്റ്റമർ സർവ്വീസ് ടീമിൽ സന്തുഷ്ടയാണ്.

K.V.Rangareddy

കെ.വി.രംഗറെഡ്ഡി

മികച്ച കസ്റ്റമൈസ് ചെയ്ത വെബ്സൈറ്റ്. ബജാജ് അലയൻസ് വെബ്സൈറ്റിലെ അനുഭവം ഏറെ ഇഷ്ടപ്പെട്ടു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്