റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Day Care Procedures List, Benefits In Health Insurance
21 ജൂലൈ 2020

ഡേ കെയർ നടപടിക്രമങ്ങളുടെ പട്ടിക, ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ

സാങ്കേതിക പുരോഗതിയോടെ, ഇപ്പോൾ ഒരു ദിവസം കൊണ്ട് പല ശസ്ത്രക്രിയകളും (സങ്കീർണ്ണവും ലളിതവും) വിജയകരമായി പൂർത്തിയാക്കാനും രോഗികളെ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനും കഴിയും. 24 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ട ആവശ്യമില്ലാത്ത ഇത്തരം മെഡിക്കൽ നടപടിക്രമങ്ങളാണ് ഡേ കെയർ നടപടിക്രമങ്ങൾ.

താഴെപ്പറയുന്ന നടപടിക്രമങ്ങൾ സാധാരണയായി ഡേ കെയർ നടപടിക്രമങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നു:

  • തിമിരം
  • റേഡിയോതെറാപ്പി
  • കീമോതെറാപ്പി
  • സെപ്റ്റോപ്ലാസ്റ്റി
  • ഡയാലിസിസ്
  • ആഞ്ചിയോഗ്രഫി
  • ടോൺസിലെക്ടമി
  • ലിത്തോട്രിപ്സി
  • ഹൈഡ്രോസെൽ
  • പൈൽസ് / ഫിസ്റ്റുല
  • പ്രോസ്റ്റേറ്റ്
  • സൈനസൈറ്റിസ്
  • ലിവർ ആസ്പിരേഷൻ
  • കോളനോസ്കോപ്പി
  • അപ്പെൻഡെക്ടമി

ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ബെസ്റ്റ് ഇൻ ക്ലാസ് സേവനങ്ങൾ നൽകുന്നതിന്, ഞങ്ങളുടെ വിവിധ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്കൊപ്പം മിക്ക ഡേ കെയർ നടപടിക്രമങ്ങൾക്കും ഞങ്ങൾ ബജാജ് അലയൻസ് കവറേജ് ഓഫർ ചെയ്യുന്നുണ്ട്.

ഡേ കെയർ നടപടിക്രമങ്ങളെക്കുറിച്ചുള്ള വ്യാപകമായ ഒരു മിഥ്യാധാരണ അവക്ക് പരിരക്ഷ ലഭിക്കുന്നില്ല എന്നതാണ് ഇതിന് കീഴിൽ; ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ . നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ദൈർഘ്യമേറിയ ഹോസ്പിറ്റലൈസേഷന് മാത്രമേ പരിരക്ഷ ലഭിക്കൂ എന്ന് നിങ്ങളിൽ മിക്കവരും വിശ്വസിക്കുന്നു, എന്നാൽ എല്ലാ സമയത്തും ഇത് അങ്ങനെയല്ല. മെഡിക്കൽ നടപടിക്രമങ്ങളിലെ പുരോഗതിയോടെ, ചികിത്സ സമയം ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതിനാൽ, ഈ ഹ്രസ്വകാല ഹോസ്പിറ്റലൈസേഷൻ നടപടിക്രമങ്ങളും ഉൾപ്പെടുത്തുന്ന രീതിയിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ സജ്ജമാക്കിയിട്ടുണ്ട്.

ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ ഡേ കെയർ നടപടിക്രമങ്ങൾ ഉൾപ്പെടുത്തുന്നതിന്‍റെ നേട്ടങ്ങൾ

ഹെൽത്ത് ഇൻഷുറൻസിൽ ഡേ കെയർ നടപടിക്രമങ്ങൾ ഉൾപ്പെടുത്തുന്നതിന്‍റെ ഗുണങ്ങൾ താഴെപ്പറയുന്നു:

  • മനസ്സമാധാനം: ഒരൊറ്റ ദിവസത്തേക്കാണെങ്കിൽ പോലും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത് സമ്മർദ്ദത്തിന് കാരണമാകുന്നു. തീർച്ചയായും ചികിത്സയുടെ ഭാരിച്ച ചെലവും സമ്മർദ്ദം ഇരട്ടിയാക്കും. എന്നാൽ, നിങ്ങളുടെ ഡേ കെയർ ചെലവുകൾ നിങ്ങളുടെ ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കുമെന്ന് അറിയുന്നത് ഈ സമ്മർദ്ദത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും നിങ്ങൾക്ക് മനസ്സമാധാനം നൽകുകയും ചെയ്യും.
  • ഷ്ലെസ്സ് സര്‍വീസ്: നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ വിധേയമാകുന്ന ഒരു ശസ്ത്രക്രിയയെക്കുറിച്ച് (ഡേ കെയർ നടപടിക്രമം) നിങ്ങൾക്ക് മുൻകൂട്ടി അറിയാമെങ്കിൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുമായി പരിശോധിച്ച് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ലിസ്റ്റ് ചെയ്ത ഡേ കെയർ നടപടിക്രമങ്ങൾക്കായി ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ്  ക്ലെയിം സെറ്റിൽമെന്‍റിന്‍റെ പ്രയോജനം നേടാം.
  • ടാക്സ് സേവിംഗ് ആനുകൂല്യം: ഇന്ത്യയിൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് പ്രീമിയം അടയ്ക്കുന്നതിന് ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80 ഡി പ്രകാരം നിങ്ങൾക്ക് ടാക്സ് ഇളവിന്‍റെ ആനുകൂല്യം ലഭിക്കുന്നു. അതിനാൽ, ഡേ കെയർ നടപടിക്രമങ്ങൾക്കായി നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പരിരക്ഷിക്കുന്ന ഒരു പോളിസിക്ക് നിങ്ങൾക്ക് അധിക ടാക്സ് സേവിംഗ് ആനുകൂല്യം നൽകാൻ കഴിയും.
  • മികച്ച മെഡിക്കൽ കെയർ: നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ഡേ കെയർ നടപടിക്രമങ്ങൾക്കുള്ള ചികിത്സ നിങ്ങൾക്ക് ലഭിക്കും, അവിടെ നിങ്ങൾക്ക് ക്യാഷ്‌ലെസ് സേവനത്തിന്റെ അധിക നേട്ടത്തോടെ മികച്ച വൈദ്യസഹായം ലഭിക്കും. ഹോസ്പിറ്റലൈസേഷൻ ഒരു ഹ്രസ്വകാലത്തേക്ക് ആണെങ്കിലും, ഒരു നെറ്റ്‌വർക്ക് ഹോസ്പിറ്റലിലെ ചികിത്സ, നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയും.
  • ഹെൽത്ത് സിഡിസി ആനുകൂല്യം: ഞങ്ങളുടെ ഇൻഷുറൻസ് വാലറ്റ് ആപ്പിൽ ബജാജ് അലയൻസ് നൽകുന്ന ഒരു സവിശേഷ ഫീച്ചറാണ് ഹെൽത്ത് സിഡിസി (ക്ലിക്ക് ബൈ ഡയറക്ട് ക്ലെയിം), അത് വേഗത്തിലും സൗകര്യപ്രദമായും രൂ. 20,000 വരെ ക്ലെയിം ഉന്നയിക്കാനും സെറ്റിൽ ചെയ്യാനും നിങ്ങളെ അനുവദിക്കുന്നു.

ഡേ കെയർ നടപടിക്രമങ്ങളുടെ ഒഴിവാക്കലുകൾ

ഡെന്‍റൽ ക്ലീൻ-അപ്പ് പോലുള്ള ഒപിഡി (ഔട്ട്-പേഷ്യന്‍റ് ഡിപ്പാർട്ട്മെന്‍റ്) ചികിത്സകൾക്ക് ഡേ കെയർ നടപടിക്രമങ്ങൾക്ക് കീഴിൽ പരിരക്ഷ ലഭിക്കുന്നതല്ല, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനി അതിനായി റീഇംബേർസ് ചെയ്യുന്നതല്ല. മിക്ക പ്ലാനുകളും ഡേ കെയർ നടപടിക്രമങ്ങൾക്ക് പരിരക്ഷ നൽകുന്നു, എന്നാൽ ഒപിഡി അതിൽ ഉൾപ്പെടുന്നില്ല, അതിനാൽ പരിരക്ഷയില്ലാത്ത ചികിത്സകൾക്കായി നിങ്ങൾ ക്ലെയിമുകൾ ഫയൽ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഹെൽത്ത് ഇൻഷുറൻസ് പോളിസികളിലെ ഒഴിവാക്കലുകൾ ബ്രൗസ് ചെയ്യേണ്ടത് പ്രധാനമാണ്.

പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കാനും നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ഏത് ഡേ കെയർ നടപടിക്രമങ്ങളാണ് പരിരക്ഷിക്കപ്പെടുന്നതെന്ന് മനസ്സിലാക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ഡേ കെയർ നടപടിക്രമങ്ങൾക്കായി ഒരു ക്ലെയിം ഫയൽ ചെയ്യുമ്പോൾ നിങ്ങൾക്ക് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരാതിരിക്കാൻ, നിങ്ങളുടെ ഇൻഷൂററുമായി അത് സംബന്ധിച്ച ഉൾപ്പെടുത്തലുകളെയും ഒഴിവാക്കലുകളെയും കുറിച്ച് ചർച്ച ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

  • Dai Software - മാർച്ച് 25, 2021 10:33 pm-ന്

    ഇതിനെക്കുറിച്ച് സംസാരിക്കാൻ ധൈര്യം കാണിച്ചതിന് നന്ദി, ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു, ഇത് എനിക്ക് വളരെ പ്രയോജനകരമായ ഒരു പോസ്റ്റായിരുന്നു. നന്ദി.

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്