റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Pre-Existing Disease List
മാർച്ച്‎ 30, 2021

ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ ഉള്ള മുൻകൂട്ടി നിലവിലുള്ള രോഗങ്ങളുടെ പട്ടിക

കുടുംബത്തിന്‍റെ വൈദ്യ ചരിത്രം തൊട്ട് ജീവിതശൈലി മാറ്റങ്ങൾ വരെയുള്ള പല കാരണത്താൽ, ചില രോഗങ്ങൾ വർദ്ധിക്കുകയുണ്ടായി. ഇക്കാലത്ത്, ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യവും മെഡിക്കൽ അത്യാഹിതങ്ങൾക്ക് വളരെ ആവശ്യമായ സാമ്പത്തിക ബാക്കപ്പ് പ്ലാനുമാണ്. ഒരാൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ തന്നെ നിലനിൽക്കുന്ന ഒരു രോഗാവസ്ഥയാണ് മുൻകാല രോഗം എന്നുപറയുന്നത്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ്, ആസ്ത്മ, വിഷാദരോഗം തുടങ്ങിയ മെഡിക്കൽ അവസ്ഥകൾ മുൻകാല രോഗങ്ങളായി കണക്കാക്കപ്പെടുന്നു. പുതിയ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ മുൻകാല രോഗങ്ങൾക്ക് പ്രധാനപ്പെട്ട ഹെൽത്ത് ഇൻഷുറൻസ് പോളിസി കമ്പനികൾ പരിരക്ഷ നൽകാറില്ല. കാരണം, മുൻകാല രോഗങ്ങളുള്ള ആളുകൾക്ക് പലപ്പോഴും നിരവധി നടപടിക്രമങ്ങൾ നടത്തേണ്ടതായി വരും. ഇത് ഇൻഷുറർമാർക്ക് ഉയർന്ന ഫൈനാൻഷ്യൽ റിസ്ക് വരുത്തും. പ്രത്യേക പോളിസിയും നോക്കേണ്ടതായി വരും, പരിരക്ഷ നൽകുന്നതിന്; ഹെൽത്ത് ഇൻഷുറൻസിൽ നിലവിലുള്ള രോഗങ്ങൾക്ക്. മിസിസ്സ്. ഭട്ട് രൂ. 5 ലക്ഷത്തിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുകയുണ്ടായി. ഫോമിലുള്ള മുൻകാല അസുഖങ്ങളെക്കുറിച്ച് പൂരിപ്പിച്ച ശേഷം, കൂടുതൽ പ്രീമിയങ്ങൾ അടയ്ക്കാൻ ഭയപ്പെട്ടതിനാൽ, അവർ ആസ്ത്മ പ്രശ്നം വെളിപ്പെടുത്തിയില്ല. മുൻകാല രോഗങ്ങൾക്ക് പരിരക്ഷ നൽകുന്ന മറ്റ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഉണ്ടോയെന്ന് പോലും അവർ പരിശോധിച്ചില്ല. ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങി, ഒരു വർഷം കഴിഞ്ഞപ്പോൾ മിസിസ്സ്. ഭട്ടിനെ ശ്വാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്പിറ്റൽ ബിൽ സെറ്റിൽ ചെയ്യുമ്പോൾ, ഹെൽത്ത് ഇൻഷുറൻസ് കമ്പനി അവരുടെ ക്ലെയിം നിരസിച്ചു, കാരണം അത് മുൻകാല രോഗങ്ങൾ പരിരക്ഷിക്കുന്നതായിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി അവർക്ക് ആസ്ത്മ ഉണ്ടെന്നാണ് അവരുടെ റിപ്പോർട്ട് കാണിക്കുന്നത്. മിസിസ്സ്. ഭട്ടിനെപ്പോലുള്ള പലരും ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ തങ്ങളുടെ മുൻകാല രോഗങ്ങൾ മറച്ചുവയ്ക്കുകയും ക്ലെയിം ചെയ്യുമ്പോൾ അവ നിരസിക്കപ്പെടുകയും ചെയ്യുന്നു. നിങ്ങൾക്ക് എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ ഏത് ഹെൽത്ത് ഇൻഷുറൻസ് ആണ് വാങ്ങേണ്ടതെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, മാത്രമല്ല നിബന്ധനകളും വ്യവസ്ഥകളും സഹിതം ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ നൽകിയിട്ടുള്ള മുൻകാല രോഗങ്ങളുടെ പട്ടിക പരിശോധിക്കുകയും വേണം.

ഹെൽത്ത് ഇൻഷുറൻസിൽ ഉള്ള മുൻകൂട്ടി നിലവിലുള്ള രോഗങ്ങളുടെ പട്ടിക എന്താണ്?

വ്യത്യസ്‌ത ഹെൽത്ത് ഇൻഷുറൻസ് ദാതാക്കൾക്ക് മുൻകാല രോഗങ്ങൾക്കായി വ്യത്യസ്ത കാത്തിരിപ്പ് കാലയളവ് ആയിരിക്കും ഉണ്ടാവുക. ചില ഇൻഷുറർക്ക് രണ്ട് വർഷത്തെ കാത്തിരിപ്പ് കാലയളവായിരിക്കും, ചിലർക്ക് ഏകദേശം നാല് വർഷമായിരിക്കും. കാത്തിരിപ്പ് കാലയളവ് സമയത്ത്, നിർദ്ദിഷ്ട അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നതുവരെ പോളിസി ഉടമ കാത്തിരിക്കേണ്ടതുണ്ട്. അതുവരെ, പോളിസി ഉടമ ക്ലെയിമിനായി അപേക്ഷിക്കുകയാണെങ്കിൽ, അത് നിരസിക്കപ്പെടും. കാത്തിരിപ്പ് കാലയളവ് കഴിഞ്ഞാൽ മാത്രമേ അതിന് പരിരക്ഷ ലഭിക്കുകയുള്ളൂ. എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് പ്രാപ്യമാക്കുന്നതിന്, മുൻകാല രോഗങ്ങൾ ഉൾപ്പടെയുള്ളവർക്ക്, ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ, 2020 ഓക്ടോബറിൽ, IRDAI (ഇൻഷുറൻസ് റെഗുലേറ്റർ ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ) മുൻകാല രോഗങ്ങളുടെ നിർവചനത്തിൽ ചില മാറ്റങ്ങൾ വരുത്തി.
 • മാനസികരോഗം, അപകടകരമായ പ്രവർത്തനങ്ങൾ മൂലമുള്ള അസുഖങ്ങൾ (ഫാക്ടറി മെഷീനുകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക്), ജനിതക വൈകല്യങ്ങൾ, ആർത്തവവിരാമം മുതലായവ പോലുള്ള നിരവധി രോഗങ്ങൾ മുമ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ പരിരക്ഷിച്ചിരുന്നില്ല, അവ ഇപ്പോൾ പരിരക്ഷിക്കപ്പെടുന്നുണ്ട്.
 • ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകുന്നതിന് നാല് വർഷം മുമ്പ് ഡോക്ടർ കണ്ടുപിടിക്കുന്ന ഏതൊരു രോഗവും മുൻകാല രോഗാവസ്ഥയ്ക്ക് കീഴിൽ വരും.
 • ക്ലെയിം ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ക്ലെയിം തീർപ്പാക്കുകയോ നിരസിക്കുകയോ ചെയ്യേണ്ടതുണ്ട്.
 • പോളിസി ഉടമ എട്ട് വർഷം പ്രീമിയം അടച്ച് കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനിക്ക് ക്ലെയിം നിരസിക്കാൻ കഴിയില്ല.
ഈ ഭേദഗതി പല പോളിസി ഉടമകൾക്കിടയിലും ഉണ്ടാകുന്ന ക്ലെയിം നിരസിക്കൽ കുറച്ചു. കൂടാതെ, ചില ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് മുൻകാല ആരോഗ്യ അവസ്ഥകൾക്കായി കോ-പേമെന്‍റ് സൗകര്യങ്ങളുമുണ്ട്. കോ-പേമെന്‍റിന്‍റെ കാര്യത്തിൽ, പോളിസി ഉടമ തുകയുടെ ചെറിയ ശതമാനം നൽകേണ്ടതുണ്ട്, ബാക്കി തുക ഹെൽത്ത് ഇൻഷുറൻസ് കമ്പനി നൽകും.

ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലെ മുൻകാല രോഗങ്ങളുടെ പട്ടിക സംബന്ധിച്ച് പോളിസി ഉടമ ചോദിക്കുന്ന ചില പതിവ് ചോദ്യങ്ങൾ താഴെപ്പറയുന്നു:

 1. ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ നിങ്ങൾക്ക് മുൻകാല ആരോഗ്യസ്ഥിതി ഉള്ളപ്പോൾ എന്തൊക്കെ കാര്യങ്ങൾ തിരിച്ചറിയണം?
 • നിങ്ങൾക്കുള്ള അസുഖങ്ങൾ തിരിച്ചറിയുക: എല്ലാ അവസ്ഥകളും മുൻകാല രോഗമായി കണക്കാക്കില്ല. പ്രമേഹം, തൈറോയിഡ്, ദുര്‍ബലമായി പ്രവര്‍ത്തിക്കുന്ന ഹൃദയം, ആസ്ത്മ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളെ മുൻകാല രോഗങ്ങളായി കണക്കാക്കാം.
 • മുൻകാല രോഗങ്ങളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക: ഒന്നും മറച്ചുവയ്ക്കരുത്, അല്ലെങ്കിൽ അത് ഭാവിയിൽ ക്ലെയിം നിരസിക്കലിലേക്ക് നയിച്ചേക്കാം.
 • ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് ചെക്ക്-അപ്പ് നടത്തുക: മുൻകാല രോഗങ്ങളുടെ പല കേസുകളിലും, ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് സമ്പൂർണ മെഡിക്കൽ പരിശോധന നടത്താൻ ഹെൽത്ത് ഇൻഷുറൻസ് സേവന ദാതാക്കൾ ആവശ്യപ്പെട്ടേക്കാം.
 • കാത്തിരിപ്പ് കാലയളവ് പരിശോധിക്കുക: ചില ഇൻഷുറൻസ് കമ്പനികൾക്ക് രണ്ട് വർഷത്തെ കാത്തിരിപ്പ് കാലയളവ് ആയിരിക്കും, ചിലർക്ക് ദൈർഘ്യമേറിയതാകാം. പോളിസി ഉടമയുടെ മുൻകാല ആരോഗ്യസ്ഥിതി പരിരക്ഷിക്കുന്നതിന് ചില ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് കുറഞ്ഞ കാത്തിരിപ്പ് കാലയളവ് ആയിരിക്കും ഉണ്ടാവുക.
 • പ്രീമിയം: ഹെൽത്ത് ഇൻഷുറൻസ് കമ്പനി പോളിസി ഉടമയുടെ മുൻകാല രോഗങ്ങൾ പരിരക്ഷിക്കുന്നതിനാൽ; പ്രീമിയം തുക ഉയർന്നതായിരിക്കും.
 1. മുൻപേ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുകയാണെങ്കിൽ കവറേജ് തുകയിൽ എന്തെങ്കിലും സ്വാധീനം ഉണ്ടാകുമോ?
ഇല്ല. കവറേജ് തുകയിൽ സ്വാധീനം ഉണ്ടാകില്ല. എന്നിരുന്നാലും, ക്ലെയിം ചെയ്യുന്നതിന് മുമ്പ് പോളിസി ഉടമ കാത്തിരിക്കേണ്ട ഒരു നിശ്ചിത കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും.

ചുരുക്കി പറയുകയാണെങ്കിൽ

ഓരോ ഹെൽത്ത് ഇൻഷുറൻസ് പോളിസിയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. അതിനാൽ, നിലവിലുള്ള രോഗങ്ങളുടെ പട്ടികയും കാത്തിരിപ്പ് കാലയളവും സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കേണ്ടതുണ്ട്. ചുമ, ജലദോഷം, പനി, അല്ലെങ്കിൽ മറ്റ് ചെറിയ രോഗങ്ങൾ തുടങ്ങിയവ ഹെൽത്ത് ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടുന്നില്ല. വാങ്ങുന്നത് പരിഗണിക്കുക ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാൻ, നിലവിലുള്ള രോഗങ്ങൾ പരിരക്ഷിക്കുന്നവ, നിങ്ങൾ മുതിർന്ന മാതാപിതാക്കളെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ. ബജാജ് അലയൻസ് സിൽവർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ 46 നും 70 നും ഇടയിൽ പ്രായമുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, പോളിസിയുടെ രണ്ടാം വർഷം മുതൽ ഇത് മുൻകാല രോഗങ്ങൾക്ക് പരിരക്ഷ നൽകും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്