റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ജീവിതം അനിശ്ചിതമാണ് ; അത് ആരെയും എപ്പോൾ വേണമെങ്കിലും അപകടമേറിയ വഴിത്തിരിവുകളിൽ കൊണ്ടുചെന്നെത്തിക്കും. കൂടാതെ, ഒരു അപകടം മൂലം കുടുംബത്തിലെ വരുമാനമുള്ളയാളുടെ മരണം അല്ലെങ്കിൽ വൈകല്യം നിങ്ങളുടെ കുടുംബത്തിന് ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കും, അതിന് നിങ്ങൾ തയ്യാറായിട്ടുണ്ടാകുകയുമില്ല.
അത്തരം സാമ്പത്തിക സമ്മർദ്ദങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കാനും നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത്, എപ്പോൾ വേണമെങ്കിലും ലോകത്തെവിടെയും സഹയം നൽകാനും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന് ഒരു പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ട്.
ഞങ്ങളുടെ ഗ്ലോബൽ പേഴ്സണൽ ഗാർഡ് മരണം, പൂർണ്ണമായ സ്ഥിരമായ വൈകല്യം അല്ലെങ്കിൽ ഭാഗികമായ ശാരീരികവൈകല്യം, അപകടം മൂലം ഉണ്ടാകുന്ന മറ്റ് പരിക്കുകൾ എന്നിവയ്ക്ക് എതിരെയുള്ള വിപുലമായ, ലോകമെമ്പാടുള്ള കവറേജ് ൽകുന്നു. ഗ്ലോബൽ കവറേജ് നൽകുന്നതിനാൽ ഈ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വിദേശത്ത് യാത്ര ചെയ്യുമ്പോൾ അപകടങ്ങൾക്കെതിരെ സൗകര്യപ്രദമാണ്.
ഗ്ലോബൽ പേഴ്സണൽ ഗാർഡ് താഴെപ്പറയുന്ന സവിശേഷതകൾക്കൊപ്പം അപകട പരിക്കുകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നു:
അപകടത്തിലുള്ള മരണവും പരിക്കും പരിരക്ഷിക്കുന്നു
ഈ പോളിസി അപകടത്തിൽ ഉണ്ടാകുന്ന പരിക്കുകൾക്കുള്ള ചെലവുകൾക്ക് പരിരക്ഷ നൽകുന്നു, അപകട മരണ പരിരക്ഷ ഉൾപ്പെടെ.
ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷൻ ബെനഫിറ്റ്
അപകടം മൂലമുള്ള പരിക്കുകൾക്ക് ശേഷം ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷനായി വരുന്ന ചെലവുകൾക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു.
കുടുംബത്തിന് മുഴുവൻ പരിരക്ഷ നൽകുന്നു
ഈ പോളിസി നിങ്ങൾക്കും, നിങ്ങളുടെ ജീവിതപങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്കും ഒറ്റ പോളിസിക്ക് കീഴിൽ പരിരക്ഷ നൽകുന്നു.
ദീർഘകാല പോളിസി
നിങ്ങൾക്ക് ഈ പോളിസി 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് തിരഞ്ഞെടുക്കാം.
ക്യുമുലേറ്റീവ് ബോണസ്
ഓരോ ക്ലെയിം രഹിത വർഷത്തിനും ഇൻഷ്വേർഡ് തുകയുടെ 10% ക്യുമുലേറ്റീവ് ബോണസ് ലഭ്യമാക്കുക.
രൂ. 25 കോടി വരെയുള്ള ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ
നിങ്ങളുടെ ആദായത്തെ അടിസ്ഥാനമാക്കി രൂ. 50,000 മുതൽ രൂ. 25 കോടി വരെയുള്ള ഇൻഷ്വേർഡ് തുകയിൽ നിന്ന് തിരഞ്ഞെടുക്കുക.
അപകടം മൂലമുള്ള പരിക്ക് അല്ലെങ്കിൽ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, റീഇംബേഴ്സ്മെന്‍റ് പ്രോസസ് ഉപയോഗിച്ച് നിങ്ങളുടെ സെറ്റിൽമെന്‍റ് ക്ലെയിം ചെയ്യാം. നിങ്ങൾ ക്ലെയിം ചെയ്ത പരിരക്ഷക്ക് അനുസരിച്ച് ആവശ്യമായ ഡോക്യുമെന്‍റുകൾ ഇവയാണ്:
ക്യാഷ്‌ലെസ് ചികിത്സ നെറ്റ്‌വർക്ക് ആശുപത്രികളിൽ മാത്രമേ ലഭ്യമാകൂ. ക്യാഷ്‌ലെസ് ചികിത്സ പ്രയോജനപ്പെടുത്താൻ, താഴെപ്പറയുന്ന നടപടിക്രമം പിന്തുടരുക:
a. നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ, എന്തെങ്കിലും അപകടമുണ്ടായാൽ ചികിത്സ സ്വീകരിക്കുന്നതിനും കൂടാതെ/അല്ലെങ്കിൽ മെഡിക്കൽ ചെലവുകൾ വഹിക്കുന്നതിനും മുമ്പ്, നിങ്ങൾ ഞങ്ങളെ വിളിക്കുകയും ഞങ്ങൾ നൽകിയ രേഖാമൂലമുള്ള ഫോം വഴി പ്രീ-ഓതറൈസേഷന് അഭ്യർത്ഥിക്കുകയും ചെയ്യണം. അപകടത്തിലുള്ള ശാരീരിക പരിക്ക് കാരണം അടിയന്തിര ഹോസ്പിറ്റലൈസേഷൻ ഉണ്ടാകുന്ന സാഹചര്യത്തിൽ ഈ വ്യവസ്ഥയുടെ ഒഴിവാക്കൽ പരിഗണിക്കും.
b. നിങ്ങളുടെ അഭ്യർത്ഥന പരിഗണിച്ചതിനുശേഷം, പൂർണ്ണമായ വിവരങ്ങളും ഡോക്യുമെന്‍റേഷനും നേടിയ ശേഷം, ഞങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ നെറ്റ്‌വർക്ക് ആശുപത്രിയിലേക്ക് ഒരു ഓതറൈസേഷൻ കത്ത് അയയ്ക്കും. നിങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഓതറൈസേഷൻ കത്ത്, നിങ്ങളുടെ പോളിസി ID കാർഡ്, ഞങ്ങൾ വ്യക്തമാക്കിയ മറ്റേതെങ്കിലും വിവരങ്ങൾ അല്ലെങ്കിൽ ഡോക്യുമെന്‍റേഷൻ എന്നിവ പ്രീ-ഓതറൈസേഷൻ കത്തിൽ പറഞ്ഞ നെറ്റ്‌വർക്ക് ആശുപത്രിയിൽ ഹാജരാക്കണം.
c. മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പാലിക്കുകയാണെങ്കിൽ, അപകടത്തിൽ പരിക്കേറ്റാൽ നെറ്റ്‌വർക്ക് ആശുപത്രിയിലെ ചികിത്സാ ചെലവുകൾക്കായി നിങ്ങൾ നേരിട്ട് പണമടക്കേണ്ടതില്ല. ആകസ്മികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള ചെലവിന് ആശുപത്രിയ്ക്ക് ഞങ്ങൾ പണം നൽകും, കൂടാതെ യഥാർത്ഥ ബില്ലുകളും ചികിത്സയുടെ തെളിവുകളും ആശുപത്രിയിൽ തന്നെ വയ്ക്കുന്നതായിരിക്കും. എന്നിരുന്നാലും, എല്ലാ ചെലവുകളും നിരക്കുകളും ഏറ്റെടുക്കാമെന്ന് പ്രീ-ഓതറൈസേഷൻ ഉറപ്പാക്കുന്നില്ല. മെഡിക്കൽ ചെലവുകൾക്കായി ഓരോ ക്ലെയിമും അവലോകനം ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്, അതനുസരിച്ച് ഈ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും പ്രകാരം കവറേജ് നിർണ്ണയിക്കപ്പെടും. ഏത് സാഹചര്യത്തിലും നിങ്ങൾ മറ്റെല്ലാ ചെലവുകളും നേരിട്ട് തീർപ്പാക്കേണ്ടതുണ്ട്.
അപകടങ്ങൾ മൂലമുണ്ടാകുന്ന മരണം, വൈകല്യം അല്ലെങ്കിൽ പരിക്ക് സംഭവിക്കുന്ന സാഹചര്യത്തിൽ വിപുലമായ ഗ്ലോബൽ കവറേജ് നൽകുന്ന ഒരു ഇൻഷുറൻസ് പ്ലാനാണ് ഗ്ലോബൽ പേഴ്സണൽ ഗാർഡ് പോളിസി.
ഒരു അപകടത്തിന് ശേഷം നിങ്ങൾക്ക് വൈകല്യമോ, പരിക്കോ ഉണ്ടായാൽ പേഴ്സണൽ ആക്സിഡന്‍റ് പോളിസി നിങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. അപ്രതീക്ഷിത മെഡിക്കൽ ചെലവുകൾ സാമ്പത്തികമായി വലിയ തിരിച്ചടിയാകാം. ഒരു കോംപ്രിഹെൻസീവ് പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ്, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അപ്രതീക്ഷിത സംഭവത്തിന് ശേഷം സാമ്പത്തികമായി സുരക്ഷിതരായിരിക്കാൻ അനുവദിക്കുന്നു.
ഒരു സ്റ്റാൻഡ്എലോൺ പേഴ്സണൽ ആക്സിഡന്‍റ് പോളിസി അപകട മരണം, സ്ഥിരമായ വൈകല്യം, ഭാഗിക വൈകല്യം എന്നിവയിൽ നിന്ന് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, ആംബുലൻസ് ചാർജുകൾ, ലോൺ ബാധ്യത, ഫിസിയോതെറാപ്പി, അത്തരത്തിലുള്ള മറ്റ് ചെലവുകൾ എന്നിവയ്ക്ക് നിങ്ങൾക്ക് പരിരക്ഷയുണ്ടാകില്ല. ആഗോള പേഴ്സണൽ ഗാർഡ് പോളിസി വരുമാന നഷ്ടത്തിനുള്ള പരിരക്ഷ, ഫ്രാക്ചർ പരിരക്ഷ, അഡ്വഞ്ചർ സ്പോർട്സ് ആനുകൂല്യം, ദിവസേനയുള്ള ക്യാഷ് ആനുകൂല്യം, യാത്രാ ചെലവിനുള്ള ആനുകൂല്യം എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങൾ എന്നിവയ്ക്കൊപ്പം ഈ ചെലവുകളെല്ലാം പരിരക്ഷിക്കുന്നു, അത് സാമ്പത്തിക സഹായം, നിർഭാഗ്യകരമായ അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ പൂർണ്ണമായ മനസമാധാനം എന്നിവ ഉറപ്പുവരുത്തുന്നു.
ഗ്ലോബൽ പേഴ്സണൽ ഗാർഡ് പോളിസി അപകടങ്ങളോ അപകടങ്ങൾ മൂലമുണ്ടാകുന്ന മരണത്തിനോ മാത്രം പരിരക്ഷ നൽകുന്നു.
അടിസ്ഥാന പരിരക്ഷ മരണം, പൂർണ്ണമായ സ്ഥിരം വൈകല്യം, ഭാഗികമായ സ്ഥിരം വൈകല്യം എന്നിവ ഉൾക്കൊള്ളുന്നു.
മരണം: അപകട മരണം സംഭവിക്കുമ്പോള്‍ ഡെത്ത് ബെനഫിറ്റ്. ഡെത്ത് കവറിന് പുറമേ, ഇതുപോലുള്ള അധിക ആനുകൂല്യങ്ങൾ:
രണ്ട് ആനുകൂല്യങ്ങളും തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയ്ക്ക് പുറമെയാണ്.
കൂടാതെ, ഞങ്ങൾ കാണാതാകലിനുള്ള പരിരക്ഷയും നൽകുന്നു. ഉദാഹരണമായി, വ്യക്തി ഒരു ഗതാഗത മാർഗ്ഗത്തിൽ യാത്ര ചെയ്യുമ്പോൾ അപകടത്തെ തുടർന്ന് നിര്‍ബന്ധിത ലാന്‍ഡിംഗ്, സട്രാൻഡിംഗ്, മുങ്ങൽ അല്ലെങ്കില്‍ കപ്പൽ ഛേദം സംഭവിക്കുകയാണെങ്കിൽ, കാണാതായി 12 മാസങ്ങള്‍ക്ക് ശേഷം, ആ വ്യക്തി അപകടത്തിന്‍റെ ഫലമായി മരിച്ചിട്ടുണ്ടെന്നും നോമിനിക്ക് ആനുകൂല്യം നല്‍കേണ്ടതാണ് എന്നും കണക്കാക്കുന്നതാണ്.
മൊത്തത്തിലുള്ള സ്ഥിരമായ വൈകല്യം:
അപകടത്തിലുള്ള ശാരീരിക പരിക്ക് സംഭവിക്കുന്ന സാഹചര്യത്തിൽ മൊത്തത്തിലുള്ള സ്ഥിരമായ വൈകല്യ ആനുകൂല്യം:
മുകളില്‍ പറഞ്ഞവയ്ക്ക് പുറമേ, ഇന്‍ഷ്വേർഡ് തുകയുടെ 2% ലൈഫ്‍സ്റ്റൈല്‍ മോഡിഫിക്കേഷൻ ബെനഫിറ്റ് ഇന്‍ഷുര്‍ ചെയ്ത വ്യക്തിക്ക് നല്‍കുന്നതാണ്. ഈ ആനുകൂല്യം തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയ്ക്ക് പുറമെയാണ്.
സ്ഥായിയായ ഭാഗിക വൈകല്യം:
പോളിസി കാലയളവിൽ നിങ്ങൾക്ക് അപകടം മൂലം ശാരീരികമായ പരിക്ക് നേരിടുന്നുവെങ്കിൽ, ഇത് അപകടം സംഭവിച്ച തീയതി മുതൽ 12 മാസത്തിനുള്ളിൽ സ്ഥിരമായ ഭാഗിക വൈകല്യത്തിന് കാരണമാകുന്നുവെങ്കിൽ, താഴെ കാണിച്ച പ്രകാരം ഇൻഷുർ ചെയ്ത തുകയുടെ ഒരു ശതമാനം നിങ്ങൾക്ക് ലഭിക്കും:
സ്ഥായിയായ ഭാഗിക വൈകല്യം | ഇൻഷ്വേർഡ് തുകയുടെ % | സ്ഥായിയായ ഭാഗിക വൈകല്യം | ഇൻഷ്വേർഡ് തുകയുടെ % |
---|---|---|---|
രണ്ട് ചെവികളുടെയും കേൾവിശക്തി | 75% | കണങ്കാൽ | 40% |
തോൾ സന്ധി | 70% | ഒരു ചെവിയുടെ കേൾവിശക്തി | 30% |
തുടയ്ക്ക് മുകളിൽ | 70% | ഒരു തള്ളവിരൽ | 20% |
കൈമുട്ട് സന്ധിക്ക് മുകളിൽ | 65% | ഒരു ചൂണ്ടുവിരൽ | 10% |
കൈമുട്ട് സന്ധിക്ക് താഴെ | 60% | ഘ്രാണശക്തി | 10% |
തുടയുടെ മദ്ധ്യംഭാഗം വരെ | 60% | രുചി തിരിച്ചറിയൽ | 5% |
കൈത്തണ്ട | 55% | മറ്റേതെങ്കിലും വിരൽ | 5% |
കാൽമുട്ടിന് താഴെ വരെ | 50% | കാൽ പെരുവിരൽ | 5% |
ഒരു കണ്ണ് | 50% | മറ്റേതെങ്കിലും പെരുവിരൽ | 2% |
കാൽമുട്ട് വരെ | 45% |
അപകടത്തിലുള്ള പരിക്ക് കാരണം കുറഞ്ഞത് 24 മണിക്കൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഇൻ-പേഷ്യന്‍റ് ചികിത്സയ്ക്കും മെഡിക്കൽ ചെലവുകൾക്കും ആക്സിഡന്‍റൽ ഹോസിപിറ്റലൈസേഷൻ പരിരക്ഷ നൽകുന്നു.
എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...
ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ
ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...
അപകടങ്ങളിൽ നിന്ന് സമ്പൂര്‍ണ സംരക്ഷണം.
സാഹസിക കായിക വേളകളിലെ അപകടങ്ങൾക്ക് മാത്രം പരിരക്ഷ നൽകുന്ന പോളിസി.
നിങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു ഓപ്ഷണൽ പരിരക്ഷയാണിത്... കൂടുതൽ വായിക്കുക
ആകസ്മികമായ ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
നിങ്ങളെ കുറഞ്ഞത് 24 മണിക്കൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ അപകടത്തിലുള്ള പരിക്ക് കാരണം ലിസ്റ്റ് ചെയ്ത ഏതെങ്കിലും ഡേകെയർ നടപടിക്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലോ ഉണ്ടാകുന്ന ചികിത്സാ ചെലവുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന ഒരു ഓപ്ഷണൽ പരിരക്ഷയാണിത്. അത്തരം സാഹചര്യത്തിൽ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകളും പരിരക്ഷിക്കുന്നു.
ഈ പോളിസി അപകടം കാരണം മരണം അല്ലെങ്കിൽ ശരീരത്തിനുണ്ടാകുന്ന സ്ഥിരമായ പൂർണ്ണ വൈകല്യത്തിന് ഓപ്ഷണൽ പരിരക്ഷ ലഭ്യമാക്കുന്നു... കൂടുതൽ വായിക്കുക
അഡ്വഞ്ചർ സ്പോർട്സ് ആനുകൂല്യം
ഈ പോളിസി മേൽനോട്ടത്തിന് കീഴിൽ ഏതെങ്കിലും പ്രൊഫഷണൽ അല്ലാത്ത സാഹസിക കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന മരണം അല്ലെങ്കിൽ അപകടത്തിലുള്ള ശാരീരിക പരിക്ക് മൂലമുണ്ടായ സ്ഥിരമായ പൂർണ്ണ വൈകല്യത്തിന് ഓപ്ഷണൽ പരിരക്ഷ നൽകുന്നു.
അപകടം നടന്ന സ്ഥലത്ത് നിന്ന് അടുത്തുള്ള ആശുപത്രി വരെയുള്ള അടിയന്തിര എയർ ആംബുലൻസ് ചെലവുകൾക്ക് ഓപ്ഷണൽ എയർ ആംബുലൻസ് പരിരക്ഷ പണം നൽകുന്നതാണ്.
കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം വിദ്യാഭ്യാസ ചെലവിന് അടയ്ക്കേണ്ട ഒരു ഓപ്ഷണൽ പരിരക്ഷയാണ്... കൂടുതൽ വായിക്കുക
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം
ഒരു അപകടം കാരണം നിങ്ങൾക്ക് സ്ഥിരമായ അംഗവൈകല്യം അല്ലെങ്കിൽ തകരാർ സംഭവിച്ചാൽ നിങ്ങളുടെ ആശ്രിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ ചെലവിന് ലഭിക്കുന്ന ഒരു ഓപ്ഷണൽ പരിരക്ഷയാണ് കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം.
അപകടത്തിലുള്ള പരിക്ക് കാരണം നിങ്ങൾ ഒരു കോമ സ്റ്റേജിൽ ആണെങ്കിൽ, ഈ പോളിസി ഇൻഷ്വേർഡ് തുക വരെ ഓപ്ഷണൽ പരിരക്ഷ നൽകുന്നതാണ്.
പോളിസി നിബന്ധനകൾ അനുസരിച്ച്, അപകടത്തിലുള്ള പരിക്ക് കാരണം സ്ഥിരമായ ഭാഗിക വൈകല്യം സംഭവിക്കുന്ന പക്ഷം 3 മാസത്തേക്ക് നിങ്ങളുടെ സജീവ EMI ഇൻഷുർ ചെയ്യാൻ നിങ്ങൾക്ക് ഈ ഓപ്ഷണൽ പരിരക്ഷ തിരഞ്ഞെടുക്കാം.
രൂ. 5 ലക്ഷം വരെയുള്ള ഈ ഓപ്ഷണൽ പരിരക്ഷ ഒടിവിനുള്ള ചികിത്സയ്ക്ക് ഉണ്ടാകുന്ന ചെലവുകൾക്കുള്ളതാണ്.
ഈ ഓപ്ഷണൽ പരിരക്ഷയ്ക്ക് കീഴിൽ, അപകടത്തിൽ നിന്നുള്ള പരിക്ക് കാരണം ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് 60 ദിവസം വരെയുള്ള പ്രതിദിന ആനുകൂല്യ തുകയ്ക്ക് അർഹതയുണ്ട്.
ഈ ഓപ്ഷണൽ പരിരക്ഷയ്ക്ക് കീഴിൽ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുക വരെ പോളിസിയിൽ വ്യക്തമാക്കിയ നിങ്ങളുടെ ലോണിന്‍റെ ശേഷിക്കുന്ന തുകയുമായി ബന്ധപ്പെട്ട ഒരു തുക നേടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
അപകടത്തിലുള്ള പരിക്ക് കാരണമുള്ള വൈകല്യം മൂലം ഉണ്ടാകുന്ന വരുമാനം നഷ്ടപ്പെടുന്നതിനെതിരെ ഈ പോളിസി നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ചാൽ അടിയന്തര ആംബുലൻസ് ചെലവുകൾക്കായി ഈ ഓപ്‌ഷണൽ പരിക്ഷ ഇൻഷ്വേർഡ് തുക വരെയുള്ള യഥാർഥ തുക നൽകും.
നിങ്ങൾ താമസിക്കുന്ന നഗരത്തിന് പുറത്ത് അപകടത്തിലുണ്ടായ പരിക്ക് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ, ഈ ഓപ്ഷണൽ പരിരക്ഷ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുക വരെ ഒരു കുടുംബാംഗത്തിന്‍റെ യാത്രാ ചെലവുകൾ നൽകും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
രമ അനിൽ മാറ്റേ
നിങ്ങളുടെ വെബ്സൈറ്റിലെ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പോളിസി
പുതുക്കൽ മികച്ചതും
യൂസർ-ഫ്രണ്ട്‌ലിയും സുഗമവുമാണ്.
സുരേഷ് കഡു
ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ്
മികച്ച പിന്തുണ നൽകി, അതിനായി
അഭിനന്ദിക്കാനും ആഗ്രഹിക്കുന്നു. കുഡോസ്.
അജയ് ബിന്ദ്ര
ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് വളരെ നന്നായി
പോളിസിയുടെ ആനുകൂല്യങ്ങൾ വിശദീകരിച്ചു. അവർക്ക് വളരെ നല്ല
കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ട്, കൂടാതെ വളരെ നന്നായി വിശദീകരിച്ചു നൽകി.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 23th ഏപ്രിൽ 2024
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ