റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിലെ മെറ്റേണിറ്റി പരിരക്ഷ കുട്ടിയുടെ ജനനത്തിന്‍റെയും ഒരു അമ്മയുടെയും നവജാത ശിശുവിന്‍റെയും ആരോഗ്യസംരക്ഷണത്തിന്‍റെയും ചെലവുകൾ വഹിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു വ്യവസ്ഥയാണ്.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം മെറ്റേണൽ കെയറിന്‍റെ മെഡിക്കൽ ചെലവുകൾ പ്രതിദിനം വർദ്ധിക്കുന്നു. അവിടെയാണ് മെറ്റേണിറ്റി ആനുകൂല്യങ്ങളോട് കൂടിയ ഹെൽത്ത് ഇൻഷുറൻസ് പ്രാധാന്യമർഹിക്കുന്നത്.
നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന മെറ്റേണിറ്റി ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?
1) പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിരക്ഷ
ഗർഭിണിയായ അമ്മയ്ക്ക് നിരന്തരമായ പരിചരണം ആവശ്യമാണ്. പ്രസവത്തിന് മുമ്പ് തന്നെ, ആരോഗ്യ പരിശോധനകളും മരുന്നുകളും ആവശ്യമാണ്. മാത്രമല്ല, ഈ പരിശോധനകളും മരുന്നുകളും കുഞ്ഞുണ്ടായതിന് ശേഷം ഉടൻ നിർത്തുകയുമില്ല. പ്രസവത്തിന് 30 ദിവസം മുമ്പും പ്രസവശേഷം 30-60 ദിവസം (നിങ്ങളുടെ ഹെൽത്ത് പ്ലാനിനെ ആശ്രയിച്ച്) അമ്മയുടെയും കുഞ്ഞിന്‍റെയും എല്ലാ ചികിത്സാ ചെലവുകളും മെറ്റേണിറ്റി പരിരക്ഷ ഏറ്റെടുക്കുന്നു.
2) പ്രസവ പരിരക്ഷ
പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സഹായത്തോടെ ആരോഗ്യകരമായ പ്രസവം സാധ്യമാക്കുക എന്നത് ചെലവേറിയ ഒന്നാണ്. മെറ്റേണിറ്റി പരിരക്ഷ ഈ തുക നിശ്ചിത സബ്-ലിമിറ്റുകൾക്കൊപ്പം നൽകുന്നു, അത് നോർമൽ അല്ലെങ്കിൽ സിസേറിയൻ എന്നിങ്ങനെയുള്ള ഡെലിവറി രീതിക്ക് അനുസരിച്ച് വ്യത്യാസപ്പെടും.
3) നവജാതശിശുവിനുള്ള പരിരക്ഷ
നവജാതശിശുവിന് ജന്മനായുള്ള രോഗങ്ങൾക്കും മറ്റ് സങ്കീർണതകൾക്കും പ്രത്യേക പരിചരണം ആവശ്യമാണെങ്കിൽ, ജനനം മുതൽ 90 ദിവസത്തെ ചെലവുകൾക്ക് ചില ഹെൽത്ത് പ്ലാനുകൾ പരിരക്ഷ നൽകുന്നു.
4) വാക്സിനേഷൻ പരിരക്ഷ
നിങ്ങളുടെ ഹെൽത്ത് പ്ലാനിന്‍റെ അടിസ്ഥാനത്തിൽ, നിങ്ങളുടെ മെറ്റേണിറ്റി ആനുകൂല്യം ശിശുവിന്‍റെ നിർബന്ധിത വാക്സിനേഷനുകളും പരിരക്ഷിക്കും. സാധാരണയായി ജനനത്തിന്‍റെ 1-ാം വർഷത്തെ ഇമ്മ്യൂണൈസേഷൻ ചെലവുകൾ, പോളിയോ വാക്സിനേഷനുകൾ, ടെറ്റനസ്, ഡിഫ്‌തീരിയ, വില്ലൻ ചുമ, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് എന്നിവ മെറ്റേണിറ്റി പരിരക്ഷയുടെ കീഴിൽ പരിരക്ഷിക്കപ്പെടുന്നു.
കുഞ്ഞിന്‍റെ ജനനം, പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം, നവജാതശിശുവിന്‍റെ ആദ്യ വർഷത്തേക്കുള്ള ചികിത്സാ ചെലവ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി അധികച്ചെലവുകൾ മെറ്റേണിറ്റി പരിരക്ഷ വഹിക്കുന്നു. നിങ്ങളുടെ ഹെൽത്ത് പ്ലാനിൽ മെറ്റേണിറ്റി പരിരക്ഷ ഉള്ളത് നിങ്ങൾക്ക് മനസ്സമാധാനം നൽകുകയും മാതൃത്വം പൂർണ്ണമായി ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.
കൂടുതൽ തിരയുക ഹെൽത്ത് ഇൻഷുറൻസ് സവിശേഷതകൾ
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ