Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

കൊറോണ കവച് പോളിസി

 

കൊറോണവൈറസിനുള്ള ഹെൽത്ത് ഇൻഷുറൻസ്
Corona Kavach Policy by Bajaj Allianz

നിങ്ങൾക്കായുള്ള പ്രത്യേക കോവിഡ്-19 ഹെൽത്ത് ഇൻഷുറൻസ്

പേര് എന്‍റർ ചെയ്യുക
ഞങ്ങളെ വിളിക്കൂ
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

കോവിഡ്-19 മഹാമാരി പരിരക്ഷിക്കുന്നു

വിപുലമായ കുടുംബത്തിനുള്ള പരിരക്ഷ. ഇതിൽ നിങ്ങളും, പങ്കാളി, മാതാപിതാക്കൾ, പങ്കാളിയുടെ മാതാപിതാക്കൾ, ആശ്രിതരായ കുട്ടികൾ എന്നിവരും ഉൾപ്പെടുന്നു.

50,000 മുതൽ 5 ലക്ഷം വരെയുള്ള ഒന്നിലധികം ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ

എന്താണ് കൊറോണ കവച് പോളിസി?

പേര് സൂചിപ്പിക്കുന്നത് പോലെ, കൊറോണ വൈറസിനുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ ആവശ്യകത നിറവേറ്റുന്നതിന് പ്രത്യേകം സൃഷ്ടിച്ച ഒരു സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് കൊറോണ കവച് പോളിസി. ഈ കൊറോണവൈറസ് ഹെൽത്ത് ഇൻഷുറൻസിന്‍റെ ലക്ഷ്യം സാധ്യമായത്രയും ആളുകൾക്ക് ഇൻഷുറൻസ് സംരക്ഷണം വിപുലീകരിക്കുക എന്നതാണ്, അതുവഴി നമ്മുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പൊരുതാൻ കഴിയും. ഇത് ഒരു സ്റ്റാൻഡേർഡ് പോളിസി ആയതിനാൽ, കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന്‍റെ കവറേജുകളും നിബന്ധനകളും വ്യവസ്ഥകളും പല കമ്പനികളിലും ഒന്നുതന്നെയായിരിക്കും.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൊറോണ കവച് ഉപയോഗിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ ഈ പോളിസികൾ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നതിന് സാമ്പത്തികമായി സ്വയം തയ്യാറാകാൻ സാധിക്കും; ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ. ഈ നേരായതും വ്യക്തവുമായ COVID-19 ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കാം.

COVID-19 വ്യാപിക്കുന്നതിനിടയിൽ ഹെൽത്ത് ഇൻഷുറൻസിന്‍റെ ആവശ്യം

കൊറോണവൈറസ് വ്യാപനം ലോകമെമ്പാടും ഉണ്ടാക്കിയ അരാജകത്വത്തെയും പരിഭ്രാന്തിയെയും കുറിച്ച് കൂടുതൽ പറയേണ്ടതില്ല. ഇത് ജീവിതത്തിൽ വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയത്, മുഴുവൻ രാജ്യത്തെയും ഇത് നിശ്ചലമാക്കി. നാമ്മെല്ലാവരും ഇപ്പോഴും ഈ മഹാമാരിക്കെതിരെ പോരാടാൻ ശ്രമിക്കുമ്പോൾ, ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞു, അത് വേറൊന്നുമല്ല ഒരു നല്ല ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ ആവശ്യകതയാണ്.

എന്തുകൊണ്ട് എന്നറിയാൻ ആഗ്രഹമുണ്ടോ കൊറോണവൈറസിനുള്ള ഹെൽത്ത് ഇൻഷുറൻസ്, പ്രത്യേകിച്ച് കൊറോണ കവച് പോളിസി എന്തുകൊണ്ട് പ്രധാനമാണ് എന്ന്?? തുടർന്ന് വായിക്കുക! കൊറോണവൈറസ് ലോകമെമ്പാടുമെത്തി വേഗത്തിൽ വ്യാപിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്. ലോക്ക്ഡൗണും അതുപോലുള്ള നടപടികളും തീർച്ചയായും വൈറസ് വ്യാപനം മന്ദഗതിയിലാക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ ലോൺഡൗൺ ഒക്കെ മാറിവരുന്ന സാഹചര്യത്തിൽ, നാം ചിന്തിക്കുന്നതിനേക്കാൾ വൈറസ് നമ്മുക്ക് തൊട്ടടുത്ത് തന്നെ ഉണ്ടെന്ന ബോധം നമ്മുക്കുണ്ടായിരിക്കണം. 

വൈറസുമായി സമ്പർക്കം പുലർത്താതിരിക്കാൻ ശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് നമ്മുക്കെല്ലാവർക്കും ഇപ്പോൾ അറിയാം. എന്നാൽ ഒരു രീതിയും 100% പിഴവ് ഇല്ലാത്തതല്ല. വാസ്തവത്തിൽ, CDDEP (US ആസ്ഥാനമായുള്ള സെന്‍റർ ഫോർ ഡിസീസ്, ഡൈനാമിക്സ് & ഇക്കണോമിക് പോളിസി) റിപ്പോർട്ട് ഇന്ത്യയിലെ കേസ് 2020 സെപ്റ്റംബറോടെ 55-138 കോടി വരെയാകാമെന്ന് പ്രവചിച്ചിരുന്നു. അവിടെയാണ് കൊറോണ വൈറസ് ഇൻഷുറൻസ് പോളിസി രോഗത്തെ ചെറുക്കുന്നതിനുള്ള നിങ്ങളുടെ ഏറ്റവും വലിയ ആയുധമാകുന്നത്.

SARS-COV-2 വൈറസിന്‍റെ പ്രവചനാതീതമായ സ്വഭാവവും അതുമായി പോരാടുന്നതിന് വേണ്ടിവരുന്ന വർദ്ധിച്ച ചെലവുകളും കണക്കാക്കുമ്പോൾ, കൊറോണവൈറസിന് പോസിറ്റീവ് എന്ന് നിങ്ങൾ അറിയുന്ന മോശപ്പെട്ട സാഹചര്യത്തിൽ, കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസ് യഥാർത്ഥത്തിൽ തിളങ്ങുന്ന കവചമണിഞ്ഞ ഒരു വീരയോദ്ധാവ് തന്നെയാണ്.

കൊറോണ കവച് പോളിസിയുടെ പ്രധാന സവിശേഷതകൾ

ഞങ്ങളുടെ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി സവിശേഷതകൾ ഒരു കൂട്ടം ഹെൽത്ത് ഇൻഷുറൻസ് സൊലൂഷനുകൾ നൽകുന്നുണ്ട്.

ഞങ്ങളുടെ ഇൻഡിവിജ്വൽ മെഡിക്കൽ ഇൻഷുറൻസ് പോളിസിയെക്കുറിച്ചും അതിന്‍റെ പ്രധാന സവിശേഷതകളെക്കുറിച്ചും കൂടുതൽ അറിയാൻ വായിക്കുക.

  • Individual & Family Floater options വ്യക്തിഗത, ഫാമിലി ഫ്ലോട്ടർ ഓപ്ഷനുകൾ

    കൊറോണ കവച് പോളിസി ഉപയോഗിച്ച് നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേക ഇൻഷുറൻസ് തുക തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്. നിങ്ങളുടെ മുഴുവൻ കുടുംബത്തെയും ഒരൊറ്റ പരിരക്ഷയിൽ ഉൾപ്പെടുത്തണമെങ്കിൽ, കൊറോണ കവച് പോളിസി ആ ഓപ്ഷനും നൽകുന്നുണ്ട്. 

  • Minimal Waiting Periods കുറഞ്ഞ കാത്തിരിപ്പ് കാലയളവ്

    കൊറോണ കവച് പരിരക്ഷ ഉള്ളപ്പോൾ, പരമ്പരാഗത ഹെൽത്ത് ഇൻഷുറൻസ് പോളിസികളെ പോലെ നിങ്ങൾക്ക് ദൈർഘ്യമേറിയ വെയിറ്റിംഗ് പിരീയഡ് ഉണ്ടായിരിക്കില്ല. പോളിസി ആരംഭിച്ചതിന് ശേഷം കേവലം 15 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ആണ് ഈ COVID-19 ഹെൽത്ത് ഇൻഷുറൻസിന് ഉള്ളത്.

  • Multiple Sum insured options ഒന്നിലധികം ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ

    50,000 ന്‍റെ ഗുണിതങ്ങളിൽ രൂ.50,000 മുതൽ രൂ.5 ലക്ഷം വരെ തിരഞ്ഞെടുക്കാനുള്ള ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ നിങ്ങൾക്കുണ്ട്

  • Nominal Sub-limits നാമമാത്രമായ സബ്-ലിമിറ്റുകൾ

    ഓരോ സംഭവത്തിനും എത്ര ദിവസത്തെ പരിരക്ഷ ഉണ്ടാകും എന്നതിന്‍റെ അടിസ്ഥാനത്തിൽ കൊറോണ കവച് പോളിസിയിൽ വളരെ കുറവും ന്യായമായതുമായ സബ്-ലിമിറ്റുകൾ മാത്രമേ ഉള്ളൂ. കൊറോണവൈറസ് രോഗികൾക്ക് രോഗം ഭേദമാകാൻ എടുത്ത ശരാശരി ദൈർഘ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നമ്പർ, ഇത് ഏകദേശം 15 ദിവസമാണ്. നിങ്ങൾ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയുടെ ശതമാനത്തെ അടിസ്ഥാനമാക്കി ഹോസ്പിറ്റൽ ക്യാഷിന്‍റെ ഓപ്ഷണൽ പരിരക്ഷയിലും ഒരു സബ്-ലിമിറ്റ് ഉണ്ട്. 

    ഇതല്ലാതെ, കൊറോണ കവച് പരിരക്ഷയിൽ മറ്റ് സബ്-ലിമിറ്റുകളൊന്നുമില്ല!

  • Extensive Eligibility വിപുലമായ യോഗ്യത

    കൊറോണ കവച് പരിരക്ഷ വാങ്ങാൻ ആർക്കാണ് അർഹതയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്കുള്ള ഉത്തരം ഇതാ - 18 മുതൽ 65 വരെ പ്രായമുള്ള ആർക്കും! നിങ്ങൾക്കൊപ്പം നിങ്ങളുടെ കുടുംബത്തെ പരിരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ ആർക്കൊക്കെ പരിരക്ഷ ലഭിക്കുമെന്നത് ഇതാ:

    • നിങ്ങളുടെ ജീവിതപങ്കാളി
    • നിങ്ങളുടെ മാതാപിതാക്കൾ/പങ്കാളിയുടെ മാതാപിതാക്കൾ
    • നിങ്ങളുടെ കുട്ടികൾ (1 ദിവസത്തിനും 25 വയസ്സിനും ഇടയിൽ)
  • Cover for Room Rent റൂം റെന്‍റിനുള്ള പരിരക്ഷ

    കൊറോണ വൈറസ് പോസിറ്റീവ് ആയതിനാൽ നിങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കേണ്ടിവരുന്ന സാഹചര്യത്തിൽ റൂം റെന്‍റിന് വരുന്ന ചെലവുകൾക്കും കൊറോണ കവച് പോളിസി പരിരക്ഷയേകുന്നുണ്ട്.

നിരവധി ആനുകൂല്യങ്ങളുള്ള കൊറോണ കവച് പോളിസി. കൂടുതൽ അറിയാൻ വീഡിയോ കാണുക.

ലളിതവും, പ്രയാസരഹിതവും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ്

ഏത് കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെയും യഥാർത്ഥ പരിശോധന ക്ലെയിം സമയത്താണ് നടക്കുക. കൊറോണ കവച് ഉപയോഗിച്ച്, പ്രത്യേകിച്ച്, ക്ലെയിം സെറ്റിൽമെന്‍റ് എളുപ്പമാക്കാം, ഇതുതന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്ന ഘടകം. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ നിന്ന് കൊറോണ കവച് വാങ്ങാൻ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതും അതുകൊണ്ട് തന്നെയാണ്. നിങ്ങൾക്ക് ലഭ്യമായ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകൾ ഉപയോഗിച്ച് തികച്ചും തടസ്സമില്ലാത്ത ക്ലെയിം അനുഭവം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. 

നിങ്ങളുടെ കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ക്ലെയിമുകൾ പരിഹരിക്കുന്നതിന് ഞങ്ങൾ വേഗത്തിലും എളുപ്പത്തിലും ഉള്ള ചില നടപടികളിലൂടെ കടന്നുപോകുമ്പോൾ തുടർന്ന് വായിക്കൂ.

ഓർക്കുക, ഏതെങ്കിലും തരത്തിലുള്ള ക്ലെയിം ഉണ്ടെങ്കിൽ, നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയായ ഞങ്ങളെ അറിയിക്കാൻ മറക്കരുത്, അങ്ങനെയെങ്കിൽ സമ്പൂർണ പ്രോസസ്സിലൂടെ ഞങ്ങൾക്ക് നിങ്ങളെ നയിക്കാൻ കഴിയും.

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ, ഞങ്ങൾക്ക് ഇന്ത്യയിലുടനീളമുള്ള നെറ്റ്‌വർക്ക് ആശുപത്രികളുമായി വിപുലമായ ടൈ-അപ്പ് ഉണ്ട്. കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ ഈ ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ പ്രയോജനപ്പെടുത്താനുള്ള നിങ്ങളുടെ യോഗ്യതയെയാണ് അത് സൂചിപ്പിക്കുന്നത്. 

നിങ്ങളുടെ കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ക്യാഷ്‌ലെസ് ക്ലെയിം ഉണ്ടെങ്കിൽ, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇതാ:

ഘട്ടം 1: അറിയിപ്പ്

നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്ത് അംഗീകാരത്തിനായി ഞങ്ങൾക്ക് അയക്കുന്ന ബജാജ് അലയൻസ് നെറ്റ്‌വർക്ക് ആശുപത്രിയെ നിങ്ങൾ സമീപിക്കേണ്ടതുണ്ട്

ഘട്ടം 2: അംഗീകാരം

ആശുപത്രിയിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങൾ വിശദാംശങ്ങൾ പരിശോധിച്ച്, നിങ്ങളുടെ ക്ലെയിം അനുവദിക്കാമെങ്കിൽ, ഒരു ദിവസത്തിനകം ഞങ്ങൾ അംഗീകരിക്കും. എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ ആശുപത്രിയുമായി ബന്ധപ്പെടും, ആ ചോദ്യങ്ങൾ തൃപ്തികരമായി പരിഹരിച്ചുക്കഴിഞ്ഞാൽ ഞങ്ങൾ മുന്നോട്ട് പോകുകയും 7 ദിവസത്തിനുള്ളിൽ അവർക്ക് ഒരു അംഗീകാര കത്ത് അയക്കുകയും ചെയ്യും.

ഘട്ടം 3: ചികിത്സ

നിങ്ങൾക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ ചെയ്യേണ്ടത് ആശുപത്രി പ്രവേശനം നേടുകയും ചികിത്സ നേടുകയും വേഗത്തിൽ സുഖംപ്രാപിക്കുകയും ചെയ്യുക എന്നതാണ്. ആശുപത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ മെഡിക്കൽ ബില്ലുകളും ചെലവുകളും ക്ലിയർ ചെയ്യേണ്ട തലവേദന ഞങ്ങൾ ഏറ്റെടുത്തുക്കൊള്ളും!

എളുപ്പമല്ലേ?

ചില കാരണങ്ങളാൽ ബജാജ് അലയൻസ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ആക്‌സസ് ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുന്നതിന് റീഇമ്പേഴ്സ്മെന്‍റ് പ്രോസസ് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, ചികിത്സാ ചെലവുകൾക്കായി നിങ്ങൾ ആശുപത്രിയിൽ പണമടയ്ക്കേണ്ടി വരും, നിങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ, നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് അതിനുള്ള റീഇമ്പേഴ്സ്മെന്‍റ് ലഭിക്കുന്നതാണ്.

നിങ്ങളുടെ റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ് സുഗമമാക്കുന്നതിന് ഓർമ്മിക്കേണ്ട ചില പ്രധാന പോയിന്‍റുകൾ ഇതാ:

  • നിങ്ങൾ ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ഒറിജിനൽ മെഡിക്കൽ ബില്ലുകളും രസീതുകളും ശേഖരിച്ച് ഭദ്രമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുക
  • കൃത്യമായി പൂരിപ്പിച്ച ക്ലെയിം ഫോം സഹിതം നിങ്ങൾ ഈ ബില്ലുകളെല്ലാം ഞങ്ങൾക്ക് അയക്കണം 
  • ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിച്ച് ഈ ഡോക്യുമെന്‍റുകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാം, അല്ലെങ്കിൽ അവ ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം പ്രോസസ്സിംഗ് യൂണിറ്റ്- HAT (ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം) ലേക്ക് കൊറിയർ വഴി അയക്കാം

നിങ്ങളുടെ ക്ലെയിം ഞങ്ങൾക്ക് ലഭിച്ചു കഴിഞ്ഞാൽ, എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ വേഗത്തിൽ ഡോക്യുമെന്‍റുകളും വിശദാംശങ്ങളും പരിശോധിക്കുന്നതാണ്. ചില പ്രധാനപ്പെട്ട ഡോക്യുമെന്‍റുകൾ അയക്കാൻ ശേഷിക്കുന്നുണ്ടെങ്കിൽ, വിഷമിക്കേണ്ട. ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതിനാൽ നിങ്ങൾക്ക് അത് നൽകാം, 30 ദിവസത്തിനുള്ളിൽ മൂന്ന് റിമൈൻഡറുകൾ ഞങ്ങൾ അയക്കും. ഈ സമയത്തിനുള്ളിൽ നിങ്ങൾക്ക് നൽകാതെയുള്ള ഡോക്യുമെന്‍റുകൾ ഞങ്ങൾക്ക് അയക്കാം, അതിനനുസരിച്ച് ഞങ്ങൾ പ്രോസസ് തുടരുന്നതായിരിക്കും.

ഒരു ക്ലെയിം പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

നിങ്ങൾക്കായി ക്ലെയിം പ്രോസസ് എളുപ്പമാക്കുന്നതിന്, നിങ്ങൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകളുടെ ഒരു സമഗ്ര ലിസ്റ്റ് ഞങ്ങൾ ചേർത്തിട്ടുണ്ട്:

 

ഹോസ്പിറ്റലൈസേഷൻ ക്ലെയിമുകൾക്ക്:

  • മുഴുവനായും പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ക്ലെയിം ഫോം
  • നിങ്ങളുടെ പാസ്പോർട്ട്/ഫോട്ടോ ഐഡന്‍റിറ്റി പ്രൂഫ് എന്നിവയുടെ ഒരു കോപ്പി (നിങ്ങൾക്ക് പാസ്പോർട്ട് ഇല്ലെങ്കിൽ)
  • പ്രവേശനം നിർദേശിക്കുന്ന മെഡിക്കൽ പ്രാക്ടീഷണറുടെ പ്രിസ്ക്രിപ്ഷൻ
  • ഇനങ്ങൾ തിരിച്ചുള്ള യഥാർത്ഥ ബില്ലുകൾ
  • പേമെന്‍റ് രസീതുകൾ
  • മറ്റ് വിശദാംശങ്ങൾക്കൊപ്പം രോഗിയുടെ പൂർണ്ണമായ മെഡിക്കൽ ഹിസ്റ്ററി ഉൾപ്പെടെയുള്ള ഡിസ്ചാർജ് സമ്മറി.
  • COVID നായുള്ള അംഗീകൃത ഡയഗ്നോസ്റ്റിക് സെന്‍ററിൽ നിന്നുള്ള നിങ്ങളുടെ ടെസ്റ്റ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള അന്വേഷണ റിപ്പോർട്ടുകൾ
  • ബാധകമായ ഇടങ്ങളിലെല്ലാം നടത്തിയ ഓപ്പറേഷന്‍റെ വിശദാംശങ്ങൾ നൽകുന്ന OT കുറിപ്പുകൾ അല്ലെങ്കിൽ സർജന്‍റെ സർട്ടിഫിക്കറ്റ്
  • ഇംപ്ലാന്‍റുകളുടെ സ്റ്റിക്കർ/ഇൻവോയിസ്, ബാധകമാകുന്നിടത്തെല്ലാം.
  • NEFT വിശദാംശങ്ങൾ (ബാങ്ക് അക്കൌണ്ടിലേക്ക് ക്ലെയിം തുകയുടെ നേരിട്ടുള്ള ക്രെഡിറ്റ് പ്രാപ്തമാക്കുന്നതിന്), ക്യാൻസൽ ചെയ്ത ചെക്ക്.
  • പ്രോപ്പസറുടെ (അഡ്രസ്സ് സഹിതമുള്ള ഐഡന്‍റിറ്റി പ്രൂഫ്), AML മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്ലെയിം ബാധ്യത രൂ. 1 ലക്ഷത്തിന് മുകളിലാകുന്ന സാഹചര്യത്തിൽ
  • നിയപരമായ അവകാശി/അനന്തരവകാശി സർട്ടിഫിക്കറ്റ്, ബാധകമായിടത്തെല്ലാം
  • ചില സാഹചര്യങ്ങളിൽ, ഞങ്ങൾക്ക് മറ്റ് പ്രസക്തമായ ഡോക്യുമെന്‍റുകളും ആവശ്യമായി വന്നേക്കാം, അവ ഓരോന്നോരോന്നായി ഞങ്ങൾ നിങ്ങളെ അറിയിക്കും.

     

    വീട്ടിലെ ചികിത്സയ്ക്കുള്ള ക്ലെയിമുകൾക്ക്:

  • മുഴുവനായും പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ക്ലെയിം ഫോം
  • നിങ്ങളുടെ പാസ്പോർട്ട്/ഫോട്ടോ ഐഡന്‍റിറ്റി പ്രൂഫ് എന്നിവയുടെ ഒരു കോപ്പി (നിങ്ങൾക്ക് പാസ്പോർട്ട് ഇല്ലെങ്കിൽ)
  • പ്രവേശനം നിർദേശിക്കുന്ന മെഡിക്കൽ പ്രാക്ടീഷണറുടെ പ്രിസ്ക്രിപ്ഷൻ
  • വീട്ടിൽ ചികിത്സ നിർദേശിക്കുന്ന മെഡിക്കൽ പ്രാക്ടീഷണറിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഹോം കെയർ ആനുകൂല്യം ലഭ്യമാക്കുന്നതിൽ നിങ്ങളുടെ സമ്മതം
  • ഹോം കെയർ ചികിത്സ ആരംഭിക്കുന്നതും പൂർത്തിയാക്കുന്നതുമായ തീയതി വ്യക്തമാക്കുന്ന മെഡിക്കൽ പ്രാക്ടീഷണറിൽ നിന്നുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ്
  • ദിവസേനയുള്ള മോണിറ്ററിംഗ് ചാർട്ട് (ചികിത്സാ ഡോക്ടർ ഒപ്പിട്ട നടത്തിയ ചികിത്സയുടെ റെക്കോർഡുകൾ ഉൾപ്പെടെ)

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

വിക്രം അനിൽ കുമാർ

എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ എനിക്ക് നൽകിയ സഹകരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങൾക്ക് വളരെയധികം നന്ദി.

പൃഥ്ബി സിംഗ് മിയാൻ

ലോക്ക്ഡൗൺ സമയത്തു പോലും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് സേവനം. അതുകൊണ്ട് പരമാവധി ഉപഭോക്താക്കൾക്ക് ബജാജ് അലയൻസ് ഹെൽത്ത് പോളിസി വിൽക്കാൻ എനിക്കു കഴിഞ്ഞു

അമാഗോണ്ട് വിട്ടപ്പ അരകേരി

ബജാജ് അലയൻസിന്‍റേത് മികച്ച, തടസ്സരഹിത സർവ്വീസാണ്, ഉപഭോക്തൃ സൗഹൃദമായ സൈറ്റ്, മനസ്സിലാക്കാനും ഉപയോഗിക്കാനും എളുപ്പം. തികഞ്ഞ സന്തോഷത്തോടെ ഉപഭോക്താക്കൾക്ക് സർവ്വീസ് നൽകുന്നതിന് ടീമിന് നന്ദി...

ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ

ബജാജ് അലയൻസിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ആയ കോവിഡ് കവച്, മഹാമാരിയെ നേരിടാൻ പൂർണ്ണമായും തയ്യാറാകാൻ ആഗ്രഹിക്കുന്ന ആർക്കും വളരെ ഗുണകരമാണ്. കോവിഡ് -19 മഹാമാരിയെ പരിരക്ഷിക്കുന്നതിന് ഈ ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള കവറേജാണ് ഇതിനെ സവിശേഷമാക്കുന്നത്. അതിനാൽ, നിങ്ങളുടെ പതിവ് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷിക്കാത്ത കൊറോണ വൈറസ് പോസിറ്റീവ് കേസുമായി ബന്ധപ്പെട്ട എല്ലാ പ്രധാന മെഡിക്കൽ ആവശ്യകതകളും സംഭവങ്ങളും ഈ പോളിസി പരിരക്ഷിക്കുന്നതാണ്. 

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

ഒരു മെഡിക്കൽ എമർജൻസി നിങ്ങളുടെ വാതിൽ മുട്ടുന്നത് വരെ കാത്തിരിക്കരുത്!

കൊറോണ കവച് പോളിസി പരിരക്ഷ

കൊറോണവൈറസിന്‍റെ ചികിത്സയുടെ കാര്യത്തിൽ, ഒന്നുകിൽ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാം അല്ലെങ്കില്‍ ഹോം ക്വാരന്‍റൈന് കീഴില്‍ അവരുടെ വീട്ടില്‍ തന്നെ ചികിത്സ നൽകാം. കൊറോണ കവച് പോളിസിക്ക് കീഴിൽ, കൊറോണവൈറസിനുള്ള ഈ രണ്ട് പ്രധാന കോഴ്സുകൾക്ക് നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു. കൊറോണ കവച് പരിരക്ഷയ്ക്ക് കീഴിൽ എന്തോക്കെ വരുന്നു എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക:

കോവിഡ് ഹോസ്പിറ്റലൈസേഷൻ പരിരക്ഷ

കൊറോണ വൈറസിന്‍റെ ചികിത്സയ്ക്കായി നിങ്ങൾ ആശുപത്രിയിൽ പ്രവേശിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ചെലവുകൾക്ക് കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള ഈ പരിരക്ഷ നഷ്ടപരിഹാരം നൽകുന്നതായിരിക്കും. കൂടുതൽ വായിക്കുക

കോവിഡ് ഹോസ്പിറ്റലൈസേഷൻ പരിരക്ഷ

കൊറോണ വൈറസിന്‍റെ ചികിത്സയ്ക്കായി നിങ്ങൾ ആശുപത്രിയിൽ പ്രവേശിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ചെലവുകൾക്ക് കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള ഈ പരിരക്ഷ നഷ്ടപരിഹാരം നൽകുന്നതായിരിക്കും. ഈ വിഭാഗത്തിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നതെല്ലാം ഇതാ:

  • റൂം റെന്‍റ്, ബോർഡിംഗ്, നഴ്സിംഗ് ചെലവുകൾ (ആശുപത്രി നൽകിയതുപോലെ)
  • ICU/ICCU (ഇന്‍റൻസീവ് കെയർ യൂണിറ്റ്/ഇന്‍റൻസീവ് കാർഡിയാക് കെയർ യൂണിറ്റ്) ചെലവുകൾ, നിങ്ങളെ അതിലേക്ക് പ്രവേശിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കിൽ
  • സർജൻ, അനസ്തെറ്റിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷണർ, കൺസൾട്ടന്‍റ് അല്ലെങ്കിൽ സ്പെഷ്യലിസ്റ്റ് എന്നിവരുടെ സേവനങ്ങൾ ലഭിക്കുന്നതിന് നേരിട്ട് ഒരു ഡോക്ടർ അല്ലെങ്കിൽ ആശുപത്രിയിലേക്ക് അടച്ച ഫീസ്
  • അനസ്തേഷ്യ ചെലവുകൾ, രക്തം/ഓക്സിജൻ/ഓപ്പറേഷൻ തീയേറ്റർ നിരക്കുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള നിരക്കുകൾ, വെന്‍റിലേറ്റർ നിരക്കുകൾ, മരുന്നുകൾക്കും ഡ്രഗിനുമുള്ള ചെലവുകൾ, ഡയഗ്നോസ്റ്റിക്സ്/ഡയഗ്നോസ്റ്റിക് ഇമേജിംഗ് മോഡലിറ്റികൾക്കുള്ള ചെലവുകൾ, PPE കിറ്റ്/കൈയുറകൾ/മാസ്കുകൾ എന്നിവയ്ക്കുള്ള ചെലവ്, അത്തരത്തിലുള്ള മറ്റ് ചെലവുകൾ
  • COVID സംബന്ധിച്ച് ഹോസ്പിറ്റലൈസേഷൻ ഉണ്ടാകുന്ന സാഹചര്യത്തിൽ, ട്രാൻസ്പോർട്ടേഷനുള്ള റോഡ് ആംബുലൻസ് നിരക്ക് രൂ. 2000 വരെ

പരിരക്ഷ ലഭിക്കുന്നതിന്, നിങ്ങൾ കുറഞ്ഞത് 24 മണിക്കൂർ തുടർച്ചയായ കാലയളവിൽ ഹോസ്പിറ്റലൈസ് ആകേണ്ടതുണ്ട്.

ഹോം കെയർ ചികിത്സ ചെലവുകൾക്കുള്ള പരിരക്ഷ

സർക്കാർ അംഗീകൃത ഡയഗ്നോസ്റ്റിക് സെന്‍ററിൽ നിന്നുള്ള നിങ്ങളുടെ പരിശോധന പോസിറ്റീവ് ആണെങ്കിൽ, ആശുപത്രിക്കുപകരം നിങ്ങളുടെ വീട്ടിൽ തന്നെ ചികിത്സ നേടേണ്ടതുണ്ടെങ്കിൽ, കൊറോണ കവച് പോളിസി ഇതും പരിരക്ഷിക്കുന്നതാണ്.കൂടുതൽ വായിക്കുക

ഹോം കെയർ ചികിത്സ ചെലവുകൾക്കുള്ള പരിരക്ഷ

സർക്കാർ അംഗീകൃത ഡയഗ്നോസ്റ്റിക് സെന്‍ററിൽ നിന്നുള്ള നിങ്ങളുടെ പരിശോധന പോസിറ്റീവ് ആണെങ്കിൽ, ആശുപത്രിക്കുപകരം നിങ്ങളുടെ വീട്ടിൽ തന്നെ ചികിത്സ നേടേണ്ടതുണ്ടെങ്കിൽ, കൊറോണ കവച് പോളിസി അതും പരിരക്ഷിക്കുന്നതാണ്. ഈ പരിരക്ഷ നടപ്പിലാക്കുന്നതിന്, ഏതാനും നിബന്ധനകൾ ഉണ്ട്:

  • വീട്ടിലെ ചികിത്സ ഒരു മെഡിക്കൽ പ്രാക്ടീഷനറുടെ ഉപദേശത്തിലായിരിക്കണം
  • ഒരു മെഡിക്കൽ പ്രാക്ടീഷണർ ഹെൽത്ത് സ്റ്റാറ്റസ് നിരീക്ഷിച്ച് ലഭ്യമാക്കിയ ചികിത്സയുടെ വശദാംശങ്ങൾ ആവശ്യമുണ്ട്

ഈ രണ്ട് നിബന്ധനകളും നിങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ട ചികിത്സയുടെ റെക്കോർഡ് ഉൾപ്പെടെ പ്രതിദിന ചാർട്ട് പരിപാലിക്കാനും നൽകാനും നിങ്ങൾക്ക് കഴിയുമെങ്കിൽ, കൊറോണ കവച് പരിരക്ഷ നിങ്ങൾക്ക് ബാധകമാണ്.

ഈ കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസിന്‍റെ ഹോം കെയർ ചികിത്സാ ചെലവുകളുടെ പരിധിയിൽ വരുന്നവയുടെ ഒരു ലിസ്റ്റ് ഇവിടെയുണ്ട്:

  • നടത്തിയ ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെ ചെലവുകൾ
  • എഴുത്താൽ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളുടെ ചെലവ്
  • മെഡിക്കൽ പ്രാക്ടീഷണറിന് കൺസൾട്ടേഷൻ ചാർജ് ആയി അടച്ച ഫീസ്
  • നഴ്സിംഗ് നിരക്കുകൾ, മെഡിക്കൽ സ്റ്റാഫുമായി ബന്ധപ്പെട്ട് അടച്ചത്
  • മരുന്നുകളുടെ പാരന്‍റൽ അഡ്മിനിസ്ട്രേഷനിൽ പരിമിതപ്പെടുത്തിയിരിക്കുന്ന മെഡിക്കൽ നടപടിക്രമങ്ങൾക്കുള്ള നിരക്കുകൾ
  • പൾസ് ഓക്സിമീറ്റർ, ഓക്സിജൻ സിലിണ്ടർ, നെബ്യൂലൈസർ എന്നിവയുടെ ചെലവ്
Individual ayurvedic homeopathic

ആയുഷ് ചികിത്സ പരിരക്ഷ

സാധാരണ ആശുപത്രികൾ‌ തിരഞ്ഞെടുക്കാതെ‌, നിങ്ങൾ‌ ആയുർ‌വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ അല്ലെങ്കിൽ‌ ഹോമിയോപ്പതി എന്നിവയുടെ രൂപത്തിൽ‌ COVID-19 നായി ചികിത്സ തേടുന്നുവെങ്കിൽ‌, കൊറോണ കവച് പരിരക്ഷ നിങ്ങൾക്ക് തേടാം. കൂടുതൽ വായിക്കുക

ആയുഷ് ചികിത്സ പരിരക്ഷ

സാധാരണ ആശുപത്രികൾ‌ തിരഞ്ഞെടുക്കാതെ‌, നിങ്ങൾ‌ ആയുർ‌വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ അല്ലെങ്കിൽ‌ ഹോമിയോപ്പതി എന്നിവയുടെ രൂപത്തിൽ‌ COVID-19 നായി ചികിത്സ തേടുന്നുവെങ്കിൽ‌, കൊറോണ കവച് പരിരക്ഷ നിങ്ങൾക്ക് തേടാം. കൊറോണ വൈറസ് പോസിറ്റീവ് ആകുന്ന പക്ഷം ഏതെങ്കിലും ആയുഷ് ആശുപത്രിയിൽ പ്രവേശനം നേടാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, കൊറോണ കവച് പോളിസിയുടെ ഈ സെക്ഷൻ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ

കൊറോണ കവച് പോളിസി ഉള്ളപ്പോൾ, ആശുപത്രിയിലായിരിക്കുമ്പോഴും ശേഷവും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടായിരിക്കും. കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസ് 15 ദിവസം വരെയുള്ള ഹോസ്പിറ്റലൈസേഷന് മുമ്പുള്ള മെഡിക്കൽ ചെലവുകൾക്കും 30 ദിവസം വരെയുള്ള ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചികിത്സയ്ക്കും പരിരക്ഷ നൽകുന്നു.

കൊറോണ കവച് പോളിസിക്ക് കീഴിൽ കോമോർബിഡ് അവസ്ഥയ്ക്കുള്ള പരിരക്ഷ

കൊറോണ വൈറസിനെ കുറിച്ച് പറയുമ്പോൾ, ഇതുമായി ബന്ധപ്പെട്ട ‘കോമോർബിഡിറ്റി’ എന്ന പദം നിങ്ങൾ പലതവണ കേട്ടിരിക്കാം. വാസ്തവത്തിൽ, ഈ കോമോർബിഡിറ്റി ഘടകമാണ് ഈ രോഗത്തെ പ്രായമായരിൽ ഏറെ മാരകമാക്കുന്നത്, 

അപ്പോൾ എന്താണ് കോമോർബിഡിറ്റി? ലളിതമായി പറഞ്ഞാൽ, ഒരേ രോഗിയിൽ ഒന്നിൽ കൂടുതൽ രോഗങ്ങൾ നിലനിൽക്കുന്നതിനെയാണ് കോമോർബിഡിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ആർക്കെങ്കിലും ഡയബറ്റിസും ഹൃദയസംബന്ധമായ രോഗവും ഉണ്ടെങ്കിൽ, അത് കോമോർബിഡിറ്റിക്ക് കീഴിൽ വരും. അതുപോലെ, കൊറോണ വൈറസിന്‍റെ കാര്യത്തിൽ, SARS-COV-2 ബാധിച്ച രോഗിക്ക് തുടർന്ന് ശ്വാസകോശ സംബന്ധമായ അസുഖം അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗം ഉണ്ടാകുന്ന അവസ്ഥയെ കോമോർബിഡിറ്റി എന്ന് പറയും.

കോമോർബിഡിറ്റി നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ സാധാരണമാണ്, കൊറോണവൈറസിനൊപ്പം അവ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് കൊറോണവൈറസിനുള്ള ഈ ഹെൽത്ത് ഇൻഷുറൻസ് കോമോർബിഡിറ്റികളെയും പരിരക്ഷിക്കുന്നത്.

ഓപ്ഷണൽ ആഡ്-ഓൺ പരിരക്ഷ

പോളിസിയുടെ അടിസ്ഥാന പരിരക്ഷയ്ക്ക് പുറമെ, കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് ഹോസ്പിറ്റൽ ക്യാഷിനുള്ള ആഡ്-ഓൺ പരിരക്ഷ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും നൽകുന്നു. ഈ ആഡ്-ഓൺ പരിരക്ഷ എന്നത് ആശുപത്രിയിൽ പ്രവേശിച്ച ഓരോ ദിവസവും നിങ്ങളുടെ ഇൻഷ്വേർഡ് തുകയുടെ 0.5% ന് നിങ്ങളെ അർഹരാക്കുന്ന ഒരു ആനുകൂല്യ പരിരക്ഷയാണ്.

ഇത് ഒരു ആനുകൂല്യ ആഡ്-ഓൺ പരിരക്ഷ ആയതിനാൽ, ബില്ലുകളോ രസീതുകളോ ആവശ്യമില്ല. നിങ്ങളുടെ അടിസ്ഥാന ക്ലെയിം സ്വീകരിക്കുകയാണെങ്കിൽ, ഈ പരിരക്ഷയ്ക്ക് കീഴിൽ നിങ്ങളുടെ കുടിശ്ശികയുള്ള തുക നിങ്ങൾക്ക് ലഭിക്കും.

കൊറോണ കവച് പോളിസി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

PPE കിറ്റുകൾ, കൈയുറകൾ, ഓക്സിജൻ എന്നിവയുടെ ചെലവുകൾ

COVID ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം അനുവദിക്കുമ്പോൾ PPE കിറ്റുകൾ, കൈയുറകൾ, ഓക്സിജൻ എന്നിവയുടെ ചെലവ് കൊറോണ കവച് പോളിസി പരിരക്ഷിക്കുന്നതാണ്.

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ

15 ദിവസം വരെ ഹോസ്പിറ്റലൈസേഷന് മുമ്പുള്ള മെഡിക്കൽ ചെലവുകളും, 30 ദിവസം വരെ ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചികിത്സകളും പരിരക്ഷിക്കുന്നു

ആയുഷ് ചികിത്സ പരിരക്ഷ

COVID-19 പോസിറ്റീവ് കേസിന്‍റെ ചികിത്സയ്ക്കായി ആയുഷ് ആശുപത്രി പ്രവേശനത്തിനുള്ള ചെലവുകളും ഈ പോളിസി പരിരക്ഷിക്കുന്നു

11

കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ടതെല്ലാം ഈ കൊറോണ കവച് പോളിസിയിൽ അനുവദനീയമാണെങ്കിലും, ഒഴിവാക്കലുകളിൽ ഉൾപ്പെടുന്ന ചില കാര്യങ്ങളുണ്ട്.

കൂടുതൽ വായിക്കുക

 കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ടതെല്ലാം ഈ കൊറോണ കവച് പോളിസിയിൽ അനുവദനീയമാണെങ്കിലും, ഒഴിവാക്കലുകളിൽ ഉൾപ്പെടുന്ന ചില കാര്യങ്ങളുണ്ട്. നിങ്ങൾക്ക് ഒരു ക്ലെയിം ഫയൽ ചെയ്യേണ്ടിവരുമ്പോൾ നിരാശകളോ അഹിതകരമായ സംഭവങ്ങളോ ഒഴിവാക്കാനായി, ഒരിക്കൽ കൂടി അവ പരിശോധിക്കുക.

കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള ഒഴിവാക്കലുകളുടെ പട്ടിക ഇതാ:

പോളിസി ആരംഭ തീയതിക്ക് മുമ്പ് രോഗനിർണ്ണയം ചെയ്തിട്ടുള്ള COVID സംബന്ധിച്ച ഏത് ക്ലെയിമും.

ഡേ കെയർ ചികിത്സയിലും OPD ചികിത്സയിലും ഉണ്ടാകുന്ന ഏത് ചെലവും

ഇന്ത്യയ്ക്ക് പുറത്തുള്ള രോഗനിർണ്ണയം/ചികിത്സ

സർക്കാർ അംഗീകരിക്കാത്ത ഒരു ഡയഗ്നോസ്റ്റിക് സെന്‍ററിൽ നടത്തുന്ന പരിശോധന ഈ പോളിസിക്ക് കീഴിൽ അംഗീകരിക്കുന്നതല്ല

ഇന്‍ഷുര്‍ ചെയ്ത വ്യക്തി ഇന്ത്യാ ഗവണ്‍മെന്‍റ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്താല്‍ ഈ പോളിസിക്ക് കീഴിലുള്ള എല്ലാ പരിരക്ഷയും ഇല്ലാതാകും

സർക്കാർ അംഗീകരിച്ചിട്ടില്ലാത്ത ഒരു ഡയഗ്നോസ്റ്റിക് സെന്‍ററിൽ പരിശോധന നടത്തിയാൽ

ഇന്ത്യാ ഗവൺമെന്‍റ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ ഏത് രാജ്യത്തിലേക്കുമുള്ള യാത്ര നിങ്ങളെ ക്ലെയിമിന് അയോഗ്യനാക്കും

11

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

 

കൊറോണ കവച് പോളിസി vs സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ്

 

നിങ്ങളുടെ ആവശ്യം കൊറോണ കവച് സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസി
എന്താണ് പരിരക്ഷിക്കപ്പെടുന്നത് COVID-19 ചികിത്സ മാത്രം COVID-19 ഉൾപ്പെടെയുള്ള എല്ലാ രോഗങ്ങളും പരിരക്ഷിക്കുന്നു
ഇൻഷ്വേർഡ് തുക 5,00,000 വരെ രൂ. 50,000 50,00,000 വരെ രൂ. 50,000
നിങ്ങളുടെ കുടുംബത്തിനുള്ള പരിരക്ഷ ഉവ്വ് ഉവ്വ്
പരമാവധി എൻട്രി പ്രായപരിധി 65 വയസ്സ് 70 വയസ്സ് (മുതിർന്ന പൗരന്മാർക്കുള്ള പ്ലാനിന്)
COVID ന് എതിരെയുള്ള പരിരക്ഷ COVID ന് മാത്രം മറ്റ് രോഗങ്ങളോടൊപ്പം COVID പരിരക്ഷിക്കുന്നു
ആജീവനാന്തം പുതുക്കാം ബാധകമല്ല ലഭ്യമാണ്
പോളിസി കാലയളവ് 3.5/6.5/9.5 മാസം കുറഞ്ഞത് 1 വർഷം മുതൽ പരമാവധി 3 വർഷം വരെ
PPE കിറ്റ് ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു പരിരക്ഷിക്കപ്പെടുന്നില്ല
വെയിറ്റിംഗ് പിരീഡ് 15 ദിവസം മിനിമം 30 ദിവസം
മുൻപേ നിലവിലുള്ള രോഗം പരിരക്ഷിക്കപ്പെടുന്നില്ല ഒരു നിശ്ചിത കാത്തിരിപ്പ് കാലയളവിനു ശേഷം പരിരക്ഷിക്കപ്പെടുന്നു
പ്രീ-പോളിസി മെഡിക്കൽ ബാധകമല്ല ബാധകം
പ്രീമിയം പേമെന്‍റ് ടേം സിംഗിൾ ഇൻസ്റ്റാൾമെന്‍റ് ഓപ്ഷൻ ലഭ്യമാണ്

കൊറോണ കവച് പോളിസി ലളിതമാക്കാം

കൊറോണ കവച് പോളിസിക്ക് കീഴിലുള്ള വെയ്റ്റിംഗ് പിരീഡ് എത്രയാണ്?

കൊറോണ കവച് പോളിസിക്ക് കീഴിലുള്ള വെയ്റ്റിംഗ് പിരീഡ് പോളിസി ആരംഭിച്ച് 15 ദിവസമാണ്.

PPE കിറ്റുകൾ, കൈയുറകൾ, ഓക്സിജൻ എന്നിവയ്ക്കുള്ള ചെലവ് കൊറോണ കവച് പരിരക്ഷയ്ക്ക് കീഴിൽ പരിരക്ഷിക്കപ്പെടുമോ?

അതെ, നിങ്ങളുടെ ക്ലെയിം സ്വീകരിക്കാൻ കഴിയുമെങ്കിൽ, ഇവ തീർച്ചയായും കൊറോണ കവച് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.

കൊറോണ കവച് പരിരക്ഷ വാങ്ങാൻ ആർക്കാണ് യോഗ്യത?

നിങ്ങളുടെ പ്രായം 18 മുതൽ 65 വരെയാണെങ്കിൽ, കൊറോണ കവച് പരിരക്ഷ നിങ്ങൾക്ക് വാങ്ങാവുന്നതാണ്!

എന്താണ് കോമോർബിഡിറ്റി?

ഒരേ രോഗിയിൽ ഒന്നിലധികം രോഗങ്ങൾ ഒരേസമയം നിലനിൽക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ പദമാണ് കോമോർബിഡിറ്റി. ഉദാഹരണത്തിന്, ആർക്കെങ്കിലും ഡയബറ്റിസും ഹൃദയരോഗവും ഉണ്ടെങ്കിൽ അത് കമോർബിഡിറ്റിയുടെ കേസ് ആയിരിക്കും.

കൊറോണ കവച് പരിരക്ഷയ്ക്ക് കീഴിൽ നിലവിലുള്ള കോമോർബിഡ് അവസ്ഥകൾ പരിരക്ഷിക്കപ്പെടുന്നുണ്ടോ?

ഏതെങ്കിലും ഹെൽത്ത് ഡിക്ലറേഷനുള്ള പ്രൊപ്പോസലുകൾ UW തീരുമാനത്തിനായി റഫർ ചെയ്യുന്നതാണ്.

COVID-19 മൂലമുള്ള ഹോം ട്രീറ്റ്മെന്‍റ് ചെലവുകൾക്ക് എനിക്ക് പരിരക്ഷ ലഭിക്കുമോ?

ഉവ്വ്. നിങ്ങളുടെ വീട്ടിൽ COVID-19 ചികിത്സയ്ക്ക് വിധേയരാകാൻ നിങ്ങളുടെ ഡോക്ടർ ഉപദേശിക്കുകയും നിങ്ങളുടെ മെഡിക്കൽ പ്രാക്ടീഷണർ ഒപ്പിട്ട ചികിത്സയുടെ പ്രതിദിന മോണിറ്ററിംഗ് ചാർട്ട് നിങ്ങൾക്ക് നൽകാനും കഴിഞ്ഞാൽ, കൊറോണ കവച് പരിരക്ഷയ്ക്ക് കീഴിൽ COVID-19 മൂലമുള്ള ചികിത്സാ ചെലവുകൾക്കായി നിങ്ങൾക്ക് തീർച്ചയായും ക്ലെയിം ചെയ്യാൻ സാധിക്കും.

ഈ പോളിസിക്ക് കീഴിൽ എനിക്ക് എന്‍റെ കുടുംബാംഗങ്ങളെ ചേർക്കാൻ കഴിയുമോ?

ഉവ്വ്. കൊറോണ കവച് പോളിസിക്ക് ഒരു ഫാമിലി ഫ്ലോട്ടർ ഓപ്ഷൻ കൂടിയുണ്ട്, ഇതിന് കീഴിൽ നിങ്ങളുടെ ജീവിതപങ്കാളി, മാതാപിതാക്കൾ, പങ്കാളിയുടെ മാതാപിതാക്കൾ, ആശ്രിതരായ കുട്ടികൾ (25 വയസ്സ് വരെ) എന്നിവരെ നിങ്ങൾക്ക് ഒരൊറ്റ പോളിസിയിൽ പരിരക്ഷിക്കാം.

കൊറോണ കവച് പരിരക്ഷയ്ക്ക് കീഴിലുള്ള സബ് ലിമിറ്റുകൾ എന്തൊക്കെയാണ്?

കൊറോണ കവച് ഹെൽത്ത് ഇൻഷുറൻസിന്‍റെ അടിസ്ഥാന പരിരക്ഷയ്ക്ക് സമയപരിധി ഒഴിച്ചാൽ വലിയ സബ്-ലിമിറ്റുകളൊന്നുമില്ല. ഹോസ്പിറ്റൽ ക്യാഷ് ആഡ്-ഓൺ പരിരക്ഷയ്ക്ക്, സബ്-ലിമിറ്റ് ഇൻഷ്വേർഡ് തുകയുടെ 0.5% ആണ്.

ഹെൽത്ത്കെയർ ജോലിക്കാർ കൊറോണ കവച് പോളിസിക്ക് കീഴിലുള്ള ഇളവിന് യോഗ്യരാണോ?

അതെ! ഹെൽത്ത്കെയർ ജോലിക്കാർക്ക് 5% ഡിസ്ക്കൌണ്ട് ലഭിക്കും

എനിക്ക് പ്രീമിയം ഇൻസ്റ്റാൾമെന്‍റുകളിൽ അടയ്ക്കാൻ കഴിയുമോ?

നിർഭാഗ്യവശാൽ, കൊറോണ കവച് പോളിസിക്കുള്ള പ്രീമിയം ഇൻസ്റ്റാൾമെന്‍റുകളിൽ അടയ്ക്കാൻ കഴിയില്ല.

എനിക്ക് കൊറോണവൈറസ് ഇൻഷുറൻസ് പരിരക്ഷ ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

കൊറോണവൈറസിന്‍റെ വ്യാപനം അഭൂതപൂർവമാണ്, എല്ലാ സുരക്ഷാ മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും, നിങ്ങൾക്ക് രോഗം പിടിപെടാം, കാരണം ലോക്ക്ഡൌണിന് കൂടുതൽ കൂടുതൽ ഇളവുകൾ ലഭിച്ചുക്കൊണ്ടിരിക്കുകയാണ്. ഈ രോഗത്തിനുള്ള ചികിത്സ, നിങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ടി വന്നാൽ, അതിന്‍റെ തീവ്രതയെയും നിങ്ങൾ ചികിത്സിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തെയും ആശ്രയിച്ച് ലക്ഷങ്ങൾ വരെ ആകാം. അതിനാൽ, നിങ്ങൾക്ക് കൊറോണവൈറസ് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, കാരണം അത്തരമൊരു അടിയന്തര സാഹചര്യത്തിൽ മാത്രമേ ഇത് എത്ര അമൂല്യമായിരുന്നുവെന്ന് തിരിച്ചറിയുകയുള്ളൂ.

ഞാൻ എന്തിന് കൊറോണ കവച് പോളിസി വാങ്ങണം?

കൊറോണവൈറസിനുള്ള സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് ആണ് കൊറോണ കവച് പോളിസി. പല കമ്പനികളും സമാനമായിട്ടുള്ള കവറേജ് വാഗ്ദാനം ചെയ്യുന്ന കൊറോണവൈറസ് ഇൻഷുറൻസ് പോളിസിയാണ് ഇത് എന്നാണ് ഇതർത്ഥമാക്കുന്നത്. 

കൊറോണവൈറസ് ഹോസ്പിറ്റലൈസേഷനിൽ നിന്ന് ഉണ്ടാകുന്ന മെഡിക്കൽ ആവശ്യങ്ങൾ പ്രത്യേകമായി നിറവേറ്റുന്നതിനാണ് ഈ COVID-19 ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടാക്കിയിരിക്കുന്നത്. രോഗം വരുത്തുന്നതിനേക്കാൾ അത് പ്രതിരോധിക്കുന്നതാണ് നല്ലത് എന്നതിനാൽ, ഭാവിയിൽ നിർഭാഗ്യകരമായ സാഹചര്യത്തിൽ പോസിറ്റീവ് എന്ന് രോഗനിർണയം ചെയ്യപ്പെട്ടാൽ, സുരക്ഷാ മാനദണ്ഡമായി നിങ്ങൾക്ക് ഈ സവിശേഷ ഹെൽത്ത് ഇൻഷുറൻസ് പോളിസി ലഭ്യമാക്കാം.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 10th  ജനുവരി 2024

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക