Loader
Loader

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ

ബജാജ് അലയൻസ് ഇൻഷുറൻസ് കാൽക്കുലേറ്ററുകൾ

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് നിങ്ങൾക്ക് വിപുലമായ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേഷൻ ടൂളുകൾ നൽകുന്നു. നിങ്ങളുടെ ആവശ്യങ്ങൾ, ബജറ്റ്, പ്രായം എന്നിവ അനുസരിച്ച് തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ രീതിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഇൻഷുറൻസിലെ പ്രീമിയം കണക്കാക്കാം.

നിങ്ങളുടെ അടുക്കളയിൽ കയറി ചുറ്റുപാടും നോക്കിയാൽ, കത്തി മുതൽ ഗ്യാസ് സ്റ്റൗ വരെ ഉപയോഗിക്കുന്ന ദൈനംദിന വസ്തുക്കൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വലിയ അപകടമാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ചിലപ്പോൾ നിങ്ങളുടെ വീട്ടിൽ വൻ തീബാധ ഉണ്ടായേക്കാം. അപ്പോൾപ്പിന്നെ നിങ്ങൾ എന്തു ചെയ്യും? ഇതെല്ലാം ഒഴിവാക്കി വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നത് നിർത്തണോ? തീർച്ചയായും, പറ്റില്ല! നിങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. അതാണ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യേണ്ടത്.

ജീവിതം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്, പക്ഷേ അത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുന്നതിൽ നിന്ന് നിങ്ങളെ തടയരുത്. നിങ്ങളുടെ ജീവിതം പൂർണ്ണമായി ആസ്വദിക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്. അപകടസാധ്യതകളെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികളുണ്ട്, ഇൻഷുറൻസ് നേടുന്നത് അതിലൊന്നാണ്.

നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്‍റെയും ആരോഗ്യം പരിരക്ഷിക്കുന്നത് മുതൽ വീട്, മോട്ടോർ വാഹനം തുടങ്ങിയ നിങ്ങളുടെ വിലയേറിയ സ്വത്തുക്കൾ പരിരക്ഷിക്കുന്നത് വരെ, നിങ്ങൾക്ക് വിലപ്പെട്ട നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളും നിങ്ങൾക്ക് സാമ്പത്തികമായി സംരക്ഷിക്കാനാകും.

എന്നിരുന്നാലും, പ്രീമിയം കണക്കുകൂട്ടലുമായി ബന്ധപ്പെട്ട സങ്കീർണ്ണത നിങ്ങളെ ഈ സുപ്രധാന ടാസ്‌ക് നടത്തുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടെങ്കിൽ, ഓൺലൈനായി ഞങ്ങളുടെ ജനറൽ ഇൻഷുറൻസ് കാൽക്കുലേറ്റർ ആക്‌സസ് ചെയ്‌തുകഴിഞ്ഞാൽ നിങ്ങളുടെ പ്രശ്‌നങ്ങൾ അവസാനിക്കും.

ഹോം, ഹെൽത്ത് മുതൽ കാർ, ട്രാവൽ വരെയുള്ള ഇൻഷുറൻസ് പോളിസിയിലുള്ള പ്രീമിയം ക്വോട്ട് തൽക്ഷണം നൽകുന്നതിന് ഞങ്ങളുടെ കാൽക്കുലേറ്ററിന് ഏതാനും അടിസ്ഥാന വിവരങ്ങളും ഏതാനും സെക്കന്‍റുകളും മതിയാകും. 

 

 

 

 

നിങ്ങളുടെ മാത്ത്സ് പരീക്ഷയ്ക്കിടെ നിങ്ങൾക്ക് ഒരു കാൽക്കുലേറ്റർ ഉപയോഗിക്കാൻ കഴിഞ്ഞതും ആ ആൾജിബ്ര സമവാക്യങ്ങൾ പരിഹരിക്കുന്നത് എത്ര എളുപ്പമാക്കിയെന്നും ഉള്ള ആ സ്കൂൾ കാലഘട്ടം നിങ്ങൾ ഓർക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ ഞങ്ങളുടെ ഓൺലൈൻ ജനറൽ ഇൻഷുറൻസ് കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കുക്കൂട്ടൽ നിഷ്പ്രയാസം ചെയ്യാം!

ഉദാഹരണത്തിന്, നിങ്ങളുടെ അടുത്ത യാത്ര മനോഹരമായ വിദേശ സ്ഥലത്തേക്ക് തീരുമാനിക്കുകയും അതിലുള്ള റിസ്ക് കാരണം നിങ്ങൾ ഒരു ട്രാവൽ ഇൻഷുറൻസ് പോളിസി ലഭ്യമാക്കേണ്ടതുണ്ട് എന്നക്കാര്യത്തെ കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടാവുകയും, എന്നാൽ അതിന് 'എത്ര ചെലവ് വരും?' എന്ന ചോദ്യത്തിന് മുന്നിൽ നിങ്ങൾ പകച്ച് നിൽക്കുകയും ചെയ്യും

സാധാരണയായി, നിങ്ങൾ ഇൻഷുറൻസ് ഓഫീസിലേക്ക് പോകണം, പരിചയസമ്പന്നനായ ഒരു സുഹൃത്തിനെ വിളിക്കണം അല്ലെങ്കിൽ നിങ്ങളുടേതായ ചില വിപുലമായ ഇന്‍റർനെറ്റ് റിസർച്ചിന് തയ്യാറാകണം, എന്നാൽ ഞങ്ങളുടെ ഓൺലൈൻ ജനറൽ ഇൻഷുറൻസ് കാൽക്കുലേറ്റർ, കേവലം 10 സെക്കൻഡിനുള്ളിൽ നിങ്ങളുടെ ഈ ചോദ്യം പരിഹരിക്കും.

ആവശ്യം, ബജറ്റ്, പ്രായം, മറ്റ് വേരിയബിളുകൾ എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ പോളിസിയുടെ പ്രീമിയം വേഗത്തിലും തടസ്സരഹിതമായും കണക്കാക്കാൻ ഞങ്ങളുടെ ഓൺലൈൻ ഇൻഷുറൻസ് കാൽക്കുലേറ്ററുകൾ നിങ്ങളെ സഹായിക്കും.

ഓൺലൈൻ ഇൻഷുറൻസ് കാൽക്കുലേറ്ററുകളുടെ ചില ഗുണങ്ങൾ ഇതാ:

അറിവോടെയുള്ള തീരുമാനം എടുക്കാൻ നിങ്ങളെ സഹായിക്കുന്നു

വിവരങ്ങൾ കരുത്തേറിയതാണെന്ന് എല്ലാവർക്കും അറിയാം, നിങ്ങളുടെ പോളിസിക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന് നിങ്ങൾ എന്തിന് എല്ലായിടത്തും ഓടണം? ഞങ്ങളുടെ ജനറൽ ഇൻഷുറൻസ് കാൽക്കുലേറ്ററുകൾ ഉപയോഗിച്ച്, എല്ലാ ഓപ്ഷനുകളിലേക്കും ആക്സസ് നേടുകയും അവയിൽ ഓരോന്നിന്‍റെയും പ്രീമിയം കണക്കാക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ സുഖമായി ഇരിക്കാം.

അതിനാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് ചായ കുടിച്ചിരുന്ന് നിങ്ങൾക്ക് ഏറ്റവും മികച്ച ഇൻഷുറൻസ് പോളിസി ഏതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

നിങ്ങളെ തയ്യാറാക്കാൻ സഹായിക്കുന്നു

ആരും അപ്രതീക്ഷിത ചെലവുകളെ സ്വാഗതം ചെയ്യാൻ ആഗ്രഹിക്കാറില്ല. എന്നിരുന്നാലും, നിങ്ങൾ ബജറ്റിംഗിനായി എത്ര സമയം ചെലവഴിച്ചാലും അവ ഒഴിവാക്കാനാവില്ല. മുൻകൂട്ടിക്കാണാത്ത ചെലവുകൾക്കായി കരുതിവെയ്ക്കുന്നത് വിവേകമുള്ള കാര്യമാണെങ്കിലും, അറിയാവുന്ന എല്ലാ ചെലവുകളും കൃത്യമായി കണക്കാക്കുന്നത് വളരെ പ്രധാനമാണ്.

ഞങ്ങളുടെ ഓൺലൈൻ ഇൻഷുറൻസ് കാൽക്കുലേറ്ററുകളുടെ സഹായത്തോടെ, നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്‍റെയും മെഡിക്കൽ ചെലവുകൾ, കാർ, വീട് എന്നിവയും മറ്റും പരിരക്ഷിക്കുന്നതിനുള്ള ചെലവ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് കണക്കാക്കാം. ഇത് നിങ്ങളുടെ പേഴ്സണൽ ഫൈനാൻസുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും കൂടുതൽ തയ്യാറെടുക്കാനും നിങ്ങളെ സഹായിക്കും.

സമയം ലാഭിക്കുന്നു

നിങ്ങൾ തിരക്കേറിയ ജീവിതമാണ് നയിക്കുന്നതെന്നും ദിവസം മുഴുവൻ നിങ്ങളെ തിരക്കിലാക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്നും ഞങ്ങൾക്കറിയാം. ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാരണം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു ടാസ്ക്ക് കൂടി എന്തിന് ചേർക്കണം?

ഇൻഷുറൻസ് സംബന്ധിയായ എല്ലാ വിവരങ്ങളും സഹായവും ഞങ്ങൾ ഓൺലൈനിൽ നിങ്ങൾക്ക് ലഭ്യമാക്കുക മാത്രമല്ല, നിങ്ങളുടെ വീടിന്‍റെ സുഖസൗകര്യങ്ങളിൽ ഇരുന്ന് നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കണക്കാക്കാനും ഞങ്ങൾ നിങ്ങളെ അനുവദിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കുമ്പോഴോ ജോലിസ്ഥലത്തേക്ക് പോകുമ്പോഴോ ആകട്ടെ, നിങ്ങളുടെ പ്രീമിയം എസ്റ്റിമേറ്റ് കണ്ടെത്താൻ കുറച്ച് നിമിഷങ്ങൾ മാത്രം മതി. 

 

 

 

 

നിങ്ങൾ ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവരാണ്! മാത്രമല്ല ഇൻഷുറൻസ് പ്രീമിയം നിങ്ങൾക്ക് ഭാരമേറിയതല്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഇത് കാരണമാണ് നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തീരുമാനിക്കുമ്പോൾ ഞങ്ങൾ വിവിധ ഘടകങ്ങൾ പരിഗണിക്കുന്നത്.

വ്യത്യസ്‌ത ഇൻഷുറൻസ് പോളിസികൾ കണക്കിലെടുക്കുമ്പോൾ, വ്യത്യസ്‌ത ഘടകങ്ങൾ പരിഗണിക്കുമ്പോൾ, കൂടുതൽ പൊതുവായ നിർണ്ണായക ഘടകങ്ങളിൽ ചിലത് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

പ്രായം

സാധാരണയായി പ്രായം ഒരു സംഖ്യ മാത്രമാണ്, എന്നാൽ ഇൻഷുറൻസിന്‍റെ കാര്യത്തിൽ, നിങ്ങൾ എത്ര നേരത്തെ നേടുന്നുവോ അത് അത്രയും താങ്ങാനാവുന്നതായിരിക്കും. ഹെൽത്ത് ഇൻഷുറൻസിന്‍റെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് സത്യമാണ്.

എന്നിരുന്നാലും, മോട്ടോർ ഇൻഷുറൻസിന്‍റെ കാര്യത്തിൽ, കാറിന്‍റെ പഴക്കം, പ്രീമിയം കുറയ്ക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ വാഹനത്തിന്‍റെ പഴക്കമനുസരിച്ച് നിങ്ങളുടെ വാഹനത്തിന്‍റെ ഐഡിവി കുറയുകയും പ്രീമിയം കുറയുകയും ചെയ്യുന്നതിനാലാണിത്.

ഇൻഷ്വേർഡ് തുക

നിങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യങ്ങളിൽ നിങ്ങളുടെ ബഡ്ജറ്റ് ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നതിനാൽ, നിങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ തുക തിരഞ്ഞെടുക്കാനുള്ള ഫ്ലെക്സിബിലിറ്റി ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.

അതിനാൽ, നിങ്ങളുടെ ആവശ്യമോ പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ, ഞങ്ങൾക്ക് ഒരു പോളിസി ഉണ്ട്, അതിന്‍റെ പ്രീമിയം നിങ്ങളുടെ മുൻഗണനകൾ മാത്രമല്ല നിങ്ങളുടെ ബജറ്റും നിറവേറ്റും. എന്നിരുന്നാലും, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇൻഷ്വേർഡ് തുകയെ ആശ്രയിച്ച് പ്രീമിയം തുക വ്യത്യാസപ്പെടും.

വ്യക്തി അല്ലെങ്കിൽ ഗ്രൂപ്പ്

ഹെൽത്ത് അല്ലെങ്കിൽ ട്രാവൽ ഇൻഷുറൻസിന് വേണ്ടിയുള്ള പ്രീമിയം തുക തീരുമാനിക്കുമ്പോൾ പരിഗണിക്കപ്പെടുന്ന ഘടകങ്ങളിലൊന്ന് അത് ഒരു വ്യക്തിക്ക് വേണ്ടിയാണോ ഗ്രൂപ്പിനു വേണ്ടിയാണോ എടുക്കേണ്ടത് എന്നതാണ്.

ഒരു ഗ്രൂപ്പിന് വേണ്ടി ലഭ്യമാക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്കായി പരിരക്ഷ വാങ്ങുന്നതിന് നിങ്ങൾ അടയ്ക്കേണ്ട ഇൻഷുറൻസ് പ്രീമിയം തുകയിൽ വ്യത്യാസമുണ്ടായിരിക്കും.

ഇതിന് പുറമെ, നിങ്ങൾ പരിരക്ഷിക്കാൻ ആഗ്രഹിക്കുന്ന ആസ്തിയുടെ തരം അനുസരിച്ച്, ഘടകങ്ങൾ അതനുസരിച്ച് മാറും.

 

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്