റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Coinsurane Meaning & Definition | Bajaj Allianz
21 ജൂലൈ 2020

കോഇൻഷുറൻസ് അർത്ഥവും നിർവചനവും ലളിതമാക്കി

മെഡിക്കൽ ബില്ലുകൾ അടയ്ക്കാനും അവളുടെ സഹോദരനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനും അവൾ കാത്തിരുന്നു. എന്നാൽ, ബിൽ തുക കണ്ടപ്പോൾ അവൾക്ക് തല കറങ്ങി. അവൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായിരുന്നു ഇത്.

മിക്ക മെഡിക്കൽ ചെലവുകളും നേരിടാന്‍ സഹോദരന്‍റെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനില്‍ മതിയാകുമെന്നും, കുറച്ച് തുക മാത്രം (പ്രധാനമായും കിഴിവുകൾ) കൈയില്‍ നിന്ന് എടുത്താല്‍ മതിയാകുമെന്നും അവൾക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ആരോഗ്യ പരിചരണത്തിന്‍റെയും മറ്റ് മെഡിക്കൽ നടപടിക്രമങ്ങളുടെയും ചെലവ് വർദ്ധിച്ച കാര്യം അവർ കണക്കിലെടുത്തില്ല, അത് അന്തിമ ബിൽ തുകയെ വളരെയധികം ബാധിച്ചു.

വേറെ മാര്‍ഗ്ഗം ഇല്ലാതെ അവള്‍ മുഴുവന്‍ ബില്ലും അടച്ചു, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം ഫയല്‍ ചെയ്തപ്പോള്‍ ഒരു ചെറിയ ഭാഗമാണ് റീഇംബേഴ്സ്മെന്‍റായി ലഭിച്ചത്.

ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുക (എസ്ഐ) മതിയാകില്ലെന്നും ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിലും വലിയ മെഡിക്കൽ ബില്ലുകൾ അടയ്‌ക്കേണ്ടതുണ്ടെന്നും അവളും സഹോദരനും മനസ്സിലാക്കിയില്ല. ഒന്നിൽ കൂടുതൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങിയിരുന്നെങ്കില്‍, ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു, അങ്ങനെ മറ്റേ പോളിസി ആദ്യത്തെ പോളിസിയിലെ എസ്ഐ കഴിഞ്ഞാൽ അവർക്ക് പരിരക്ഷ നൽകും, കൈയില്‍ നിന്നുള്ള ചെലവുകൾ കുറയ്ക്കുകയും ചെയ്യുമായിരുന്നു.

എന്താണ് കോഇൻഷുറൻസ്?

രണ്ട് ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ തമ്മില്‍ ആശുപത്രി ചെലവുകൾ ഷെയർ ചെയ്യുന്ന ആശയമാണ് കോഇൻഷുറൻസ്. ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ/പുതുക്കുമ്പോൾ നിങ്ങൾക്ക് കോഇൻഷുറൻസ് തിരഞ്ഞെടുക്കാം.

ഉദാഹരണത്തിന്, നിങ്ങൾക്ക് ബജാജ് അലയൻസിന്‍റെ വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടെങ്കിൽ, വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ എസ്ഐ കാലഹരണപ്പെട്ടാൽ, മറ്റൊരു ഹെൽത്ത് ഇൻഷുറൻസ് പോളിസി കമ്പനി ബി-യിൽ നിന്ന് വാങ്ങാം, അത് നിങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കും.

കോഇൻഷുറൻസ് എന്നെ എങ്ങനെ സഹായിക്കും?

പരിമിതമായ കവറേജിനായി ഒരൊറ്റ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ വലിയ തുക നിക്ഷേപിക്കുന്നതിന് പകരം, പല ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വാങ്ങിയാല്‍ കുറഞ്ഞ പ്രീമിയം തുക അടച്ചാല്‍ മതി, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കവറേജ് വർദ്ധിപ്പിക്കാം.

കോഇൻഷുറൻസ് ഉള്ളത്, അതായത് പല ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ നിക്ഷേപിക്കുന്നത്, ഒരു കമ്പനി ക്ലെയിം നിരസിച്ചാലും മറ്റൊരു കമ്പനി അത് സ്വീകരിക്കുമ്പോള്‍, പോളിസി ഡോക്യുമെന്‍റിലെ നിബന്ധന, വ്യവസ്ഥകള്‍ അനുസരിച്ച് നിങ്ങള്‍ക്ക് സഹായകമാകും. അങ്ങനെ, ഒരു ഇൻഷുറൻസ് പ്ലാനിലെ ക്ലെയിം നിരസിച്ചാലും, ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ മറ്റൊരു പോളിസി വഹിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് സാമ്പത്തിക ഭാരം വരില്ല.

കോഇൻഷുറൻസ് എങ്ങനെ പ്രവർത്തിക്കുന്നു?

പല ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഉണ്ടെങ്കിൽ, അവയെല്ലാം നിങ്ങൾ തിരഞ്ഞെടുത്ത കോഇൻഷുറൻസിന്‍റെ അടിസ്ഥാനത്തിൽ ചികിത്സയുടെ തുക റീഇംബേഴ്സ് ചെയ്യും. മുഴുവന്‍ ക്ലെയിം തുക പല തവണ റീഇംബേഴ്സ് ചെയ്യുന്നതല്ല, എന്നാൽ ക്ലെയിം തുക ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ/പോളിസികള്‍ വിഭജിച്ച്, അതനുസരിച്ച് നിങ്ങൾക്ക് റീഇംബേഴ്സ്മെന്‍റ് ലഭിക്കും. ഇത് ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് സൗകര്യം ഉപയോഗിച്ചും പ്രയോജനപ്പെടുത്താം.

ഉദാഹരണത്തിന്‍റെ സഹായത്തോടെ നമുക്ക് കോഇൻഷുറൻസിന്‍റെ ആശയം മനസ്സിലാക്കാം.

നിങ്ങൾ തിരഞ്ഞെടുത്ത കോഇൻഷുറൻസ് രണ്ട് ഇൻഷുറൻസ് കമ്പനികൾ/പോളിസികൾ എ, ബി എന്നിവ തമ്മില്‍ 70% വും 30% വും ആണെങ്കിൽ, ഒരേ അനുപാതത്തിൽ കമ്പനികൾ/പോളിസികൾ രൂ. 1 ലക്ഷത്തിന്‍റെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഷെയർ ചെയ്യുന്നതാണ് (അതായത് കമ്പനി/പോളിസി എ രൂ. 70,000 നല്‍കും, കമ്പനി/പോളിസി ബി രൂ. 30,000 നല്‍കും).

നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം, നിങ്ങളുടെ രണ്ട് ഇൻഷുറൻസ് കമ്പനികളും/പോളിസികളും നിങ്ങൾക്ക് മുഴുവൻ ക്ലെയിം തുകയും നൽകില്ല എന്നതാണ്. കോഇൻഷുറൻസിന്‍റെ അടിസ്ഥാനത്തിൽ ഇത് എല്ലായ്‌പ്പോഴും തീരുമാനിക്കും. കൂടാതെ, രണ്ട് പോളിസികളുടെയും ഡിഡക്ടബിളുകൾ നിങ്ങൾ അടയ്‌ക്കേണ്ടതുണ്ട്, ശേഷിക്കുന്ന ക്ലെയിം തുക നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഷെയർ ചെയ്യുന്നതാണ്. നിങ്ങളുടെ പോളിസി പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കോഇൻഷുറൻസ്, സെക്ഷൻ 80ഡി പ്രകാരം നികുതി കിഴിവുകൾ തുടങ്ങിയ ഹെൽത്ത് ഇൻഷുറൻസ് പോളിസികളുടെ ആനുകൂല്യങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്