ആരോഗ്യപ്രശ്നങ്ങൾക്ക് സമ്പന്നനെന്നോ ദരിദ്രനെന്നോ വേർതിരിവില്ല. എല്ലാവരും ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരുപോലെ ഇരയാകുന്നു, ചിലർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ. ഇത് നിങ്ങളുടെ ദൈനംദിന ശീലങ്ങളെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു; അതായത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ, നിങ്ങളുടെ ദുശ്ശീലങ്ങൾ എന്നിവയും മറ്റും. അതിനാൽ, രാജ്യത്തെ ഓരോ പൗരന്‍റെയും സുരക്ഷയ്ക്കായി, ഇന്ത്യാ സർക്കാർ ആയുഷ്മാൻ ഭാരത് യോജന അവതരിപ്പിച്ചു. സാർവത്രിക ആരോഗ്യ കവറേജ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം ആരംഭിച്ചത്. "ആരെയും ഉപേക്ഷിക്കരുത്" എന്ന പ്രതിബദ്ധതയോടെ സുസ്ഥിര വികസനമാണ് ആയുഷ്മാൻ ഭാരത് സ്കീം ലക്ഷ്യമിടുന്നത്. മേഖലാപരമായതും വിഭജിക്കപ്പെട്ടതുമായതിനെ സമഗ്രമായ ആവശ്യാധിഷ്ഠിത സമീപനത്തിലേക്ക് മാറ്റാൻ ആയുഷ്മാൻ ഭാരത് യോജന ശ്രമിക്കുകയാണ്. ആയുഷ്മാൻ ഭാരത് യോജനക്ക് രണ്ട് ഘടകങ്ങളുണ്ട് -
- ഹെൽത്ത്, വെൽനെസ് സെന്‍ററുകൾ
- പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ)
ഹെൽത്ത്, വെൽനെസ് സെന്‍ററുകൾ:
ഇന്ത്യാ ഗവൺമെന്‍റ് 2018 ഫെബ്രുവരിയിൽ നിലവിലുള്ള സബ്‌സെന്‍ററുകളെയും പ്രൈമറി ഹെൽത്ത് സെന്‍ററുകളെയും ഹെൽത്ത്, വെൽനസ് സെന്‍ററുകളാക്കി മാറ്റി. ദരിദ്രർക്ക് ഹെൽത്ത്കെയർ കൂടുതൽ സൗകര്യപ്രദമായി എത്തിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. സൗജന്യ ഡയഗ്‌നോസ്റ്റിക് സേവനങ്ങളും അവശ്യ മരുന്നുകളും സഹിതം മാതൃ-ശിശു സംരക്ഷണ സേവനങ്ങൾ വിതരണം ചെയ്യുന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രധാന ആകർഷണം.
പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ):
നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 23-ന് ആരംഭിച്ച പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന അഥവാ പിഎംജെഎവൈ ആയുഷ്മാൻ ഭാരത് സ്കീമിന്‍റെ രണ്ടാമത്തെ ഘടകമാണ്. പിഎംജെഎവൈ
ഹെൽത്ത് ഇൻഷുറൻസ് ന് ഉള്ള ലോകത്തെമ്പാടമുള്ള ഏറ്റവും വലിയ സ്കീമുകളിലൊന്നാണ്. ഡയഗ്നോസ്റ്റിക്സ് ടെസ്റ്റുകൾ, പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, മെഡിക്കൽ ചികിത്സാ ചെലവുകൾ എന്നിവയ്ക്കുള്ള കവറേജിനൊപ്പം ഇത് പ്രതിവർഷം രൂ. 5 ലക്ഷം പരിരക്ഷ നൽകുന്നു. മാത്രമല്ല,
ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പിഎംജെഎവൈക്ക് കീഴിൽ ഫീച്ചറും പേപ്പർലെസ് സൗകര്യവും ലഭ്യമാണ്. ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 40% വരുന്ന 10.74 കോടി താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലേക്ക് പിഎംജെഎവൈ കവറേജ് വ്യാപിക്കുന്നു. സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് 2011 (എസ്ഇസിസി 2011) പ്രകാരം ഗ്രാമ-നഗര പ്രദേശങ്ങൾക്കായി കണക്കാക്കിയിട്ടുള്ള ദാരിദ്ര്യ, തൊഴിൽ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സ്കീമിന് കീഴിൽ ആളുകൾക്ക് പരിരക്ഷ നൽകുന്നത്. മുമ്പ് പിഎംജെഎവൈ അറിയപ്പെട്ടിരുന്നത് നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീം (എൻഎച്ച്പിഎസ്) എന്നായിരുന്നു. 2008-ൽ ആരംഭിച്ച രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആർഎസ്ബിവൈ) ഇതിൽ ഉൾപ്പെടുന്നു. അതിനാൽ, ഈ മുൻകാല സ്കീമുകൾക്ക് കീഴിൽ ഉള്ളവരെ പിഎംജെഎവൈയുടെ കീഴിൽ സ്വയമേവ ഉൾപ്പെടുത്തുകയും അതുവഴി ദരിദ്രരിലേക്ക് അതിന്‍റെ പരിധി വ്യാപിപ്പിക്കുകയും ചെയ്യുന്നു.
പിഎംജെഎവൈ സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?
- പിഎംജെഎവൈ സ്കീമിൽ 3 ദിവസത്തെ പ്രീ-ഹോസ്പിറ്റലൈസേഷനും 15 ദിവസത്തെ പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകളും രോഗനിർണയവും, മരുന്നുകളുടെ ചെലവും ഉൾപ്പെടുന്നു.
- കുടുംബത്തിന്‍റെ വലുപ്പം, പ്രായം അല്ലെങ്കിൽ ലിംഗത്വം എന്നിവ അടിസ്ഥാനമാക്കി നിയന്ത്രണം ഇല്ല.
- നിലവിലുള്ള ഏത് രോഗത്തിനും ആദ്യ ദിവസം മുതൽ കവറേജ്. ഇല്ല വെയിറ്റിംഗ് പിരീഡ്.
- ഡേകെയർ ചെലവുകൾക്കും കവറേജ് ഉണ്ട്.
- സ്കീമിന് കീഴിൽ എൻറോൾ ചെയ്തവർക്ക് ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസിനൊപ്പം പേപ്പർ രഹിത സൗകര്യവും ലഭ്യമാണ്.
- പിഎംജെഎവൈയുടെ കീഴിലുള്ള ഫെസിലിറ്റികളിലേക്ക് ആക്സസ് രാജ്യത്തുടനീളം ലഭ്യമാണ്.
പിഎംജെഎവൈ: ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിലുള്ള യോഗ്യതാ മാനദണ്ഡം എന്താണ്?
ആയുഷ്മാൻ ഭാരത് സ്കീം 50 കോടിയിലധികം വ്യക്തികൾക്ക്, അതായത് പത്ത് കോടിയിലധികം കുടുംബങ്ങൾക്ക് ഗുണം നൽകാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും നഗര-ഗ്രാമീണ ജനസംഖ്യയ്ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്.
റൂറൽ പിഎംജെഎവൈ: ആയുഷ്മാൻ ഭാരത് യോജന യോഗ്യത
ഗ്രാമീണ മേഖലയിലെ ഹെൽത്ത്‌കെയർ സൗകര്യങ്ങളുടെ പ്രാഥമിക ആശങ്ക മെഡിക്കൽ ഹെൽത്ത് കെയറിന്‍റെ കുതിച്ചുയരുന്ന ചെലവിനനുസരിച്ച് വർദ്ധിച്ചുവരുന്ന പ്രവേശനക്ഷമതയാണ്. ഭാരിച്ച മെഡിക്കൽ ബില്ലുകൾ തിരിച്ചടയ്ക്കാൻ ആളുകൾ കടക്കെണിയിൽ വീഴുന്നത് പലപ്പോഴായി നിരീക്ഷിക്കപ്പെടുന്നുണ്ട് -
- 16 മുതൽ 59 വയസ്സ് വരെ പ്രായമുള്ള പുരുഷ അംഗങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ.
- 16 മുതൽ 59 വയസ്സ് വരെ പ്രായമുള്ള മുതിർന്നവർ ഇല്ലാത്ത കുടുംബങ്ങൾ.
- അംഗവൈകല്യമുള്ള അംഗവും ശാരീരിക വൈകല്യമുള്ള പ്രായപൂർത്തിയായ അംഗങ്ങളും ഉള്ള കുടുംബം.
- പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങൾ.
- തങ്ങളുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം ശാരീരിക അധ്വാനത്തിലൂടെ സമ്പാദിക്കുന്ന ഭൂരഹിത കുടുംബങ്ങൾ.
- താൽക്കാലിക ചുവരുകളും മേൽക്കൂരയുമുള്ള ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബങ്ങൾ.
- ശുചീകരണ ജോലികൾ ചെയ്യുന്ന കുടുംബങ്ങൾ.
- വീടില്ലാത്ത കുടുംബങ്ങൾ.
- പ്രാകൃത ഗോത്ര വിഭാഗങ്ങൾ.
- നിയമപരമായി മോചിപ്പിച്ച ബന്ധിത തൊഴിൽ.
- കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുന്നവർ അല്ലെങ്കിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നവർ.
അർബൻ പിഎംജെഎവൈ: ആയുഷ്മാൻ ഭാരത് യോജന യോഗ്യത
ഓരോ കുടുംബത്തിനും രൂ. 5 ലക്ഷം ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ, ആയുഷ്മാൻ ഭാരത് സ്കീം അർബൻ മേഖലകളിലെ താഴെപ്പറയുന്ന വിഭാഗത്തിലുള്ള ആളുകൾക്ക് പ്രയോജനപ്പെടും -
- ഭിക്ഷടെയുത്ത് ജീവിക്കുന്നവർ
- യാചകർ
- ഗാർഹിക തൊഴിലാളികൾ
- വഴിയോരക്കച്ചവടക്കാർ, ചെരുപ്പുകുത്തുന്നവർ, ആക്രിവ്യാപാരം നടത്തുന്നവർ അല്ലെങ്കിൽ നടപ്പാതകളിൽ സേവനങ്ങൾ നൽകുന്ന മറ്റ് വ്യക്തികൾ.
- നിർമ്മാണ തൊഴിലാളികൾ, പ്ലംബർ, തൊഴിലാളികൾ, പെയിന്‍റർമാർ, വെൽഡർമാർ, സെക്യൂരിറ്റി ഗാർഡുകൾ
- തൂപ്പുകാരും ശുചീകരണ തൊഴിലാളികളും
- ഡ്രൈവർമാർ, കണ്ടക്ടർമാർ, ഹെൽപ്പർമാർ, ഉന്തുവണ്ടി അല്ലെങ്കിൽ റിക്ഷാ വലിക്കുന്നവർ തുടങ്ങിയ ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികൾ, ചുമട്ട് തൊഴിലാളികൾ.
- വീട്ടുജോലിക്കാർ, തയ്യൽക്കാർ ഉൾപ്പെടെയുള്ള കൈത്തൊഴിൽ ചെയ്യുന്നവരും കരകൗശല തൊഴിലാളികളും.
- കടയിലെ തൊഴിലാളികൾ, ഹെൽപ്പർമാർ അല്ലെങ്കിൽ ചെറിയ സ്ഥാപനങ്ങളിലെ പ്യൂണുകൾ, ഡെലിവറി ബോയ്‌സ്, വെയിറ്റർമാർ.
- അലക്കുകാരൻ അല്ലെങ്കിൽ ചൗക്കിദാർ.
മുകളിൽ പറഞ്ഞവ കൂടാതെ, രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജനയിൽ (ആർഎസ്ബിവൈ) ഉൾപ്പെട്ട കുടുംബങ്ങൾക്കും ഈ സ്കീമിന് കീഴിൽ പരിരക്ഷ ലഭിക്കും.
പിഎംജെഎവൈ: ആയുഷ്മാൻ ഭാരത് യോജനക്ക് കീഴിൽ ഒഴിവാക്കപ്പെടുന്ന വിഭാഗങ്ങൾ?
താഴെപ്പറയുന്ന വ്യക്തികള്‍ അല്ലെങ്കില്‍ കുടുംബങ്ങള്‍ പിഎംജെഎവൈയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതാണ് -
- ആദായ നികുതിയോ പ്രൊഫഷണൽ നികുതിയോ അടയ്‌ക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഏതൊരു കുടുംബവും.
- ഒരു സർക്കാർ ജീവനക്കാരൻ അംഗമായി ഉള്ള കുടുംബങ്ങൾ.
- സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർഷികേതര സംരംഭങ്ങളിൽ ജോലി ചെയ്യുന്നവർ.
- പ്രതിമാസം രൂ. 10,000 ൽ കൂടുതൽ ലഭിക്കുന്ന കുടുംബത്തിലെ ഏതെങ്കിലും അംഗം.
- രൂ. 50,000 ക്രെഡിറ്റ് പരിധിയുള്ള കിസാൻ കാർഡുകൾ ഉള്ള കുടുംബങ്ങൾ.
- രണ്ടോ മൂന്നോ നാലോ ചക്ര വാഹനമോ മോട്ടോർ ഘടിപ്പിച്ച മത്സ്യബന്ധന ബോട്ടോ ഉള്ള വ്യക്തികൾ.
- റഫ്രിജറേറ്ററുകളും ലാൻഡ്‌ലൈൻ ഫോണുകളും ഉള്ള കുടുംബങ്ങൾ.
- ജലസേചന ഉപകരണങ്ങളോടു കൂടി 2.5 ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർ.
- കെട്ടുറപ്പുള്ള വീട്ടിൽ താമസിക്കുന്നവർ.
ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിലുള്ള രജിസ്ട്രേഷൻ പ്രോസസ് എന്താണ്?
ആയുഷ്മാൻ ഭാരത് യോജന രജിസ്ട്രേഷനായി ആരും ഒരു പ്രത്യേക പ്രോസസും പിന്തുടരേണ്ടതില്ല. പിഎംജെഎവൈയുടെ കീഴിലുള്ള ഗുണഭോക്താക്കളെ സോഷ്യോ-ഇക്കണോമിക് കാസ്റ്റ് സെൻസസ്, 2011 (എസ്ഇസിസി 2011), ആർഎസ്ബിവൈ സ്കീം എന്നിവ പ്രകാരമാണ് കണ്ടെത്തുന്നത്. പിഎംജെഎവൈ സ്കീമിന് കീഴിലുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കുന്നത് ഇപ്രകാരമാണ് - എസ്ഇസിസി 2011 തിരിച്ചറിഞ്ഞിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കും ഇതിനകം ആർഎസ്ബിവൈ സ്കീമിന്‍റെ ഭാഗമായവർക്കും ഇത് ബാധകമായതിനാൽ, പിഎംജെഎവൈക്ക് പ്രത്യേകമായ ആയുഷ്മാൻ ഭാരത് രജിസ്ട്രേഷൻ നടപടിക്രമമൊന്നുമില്ല. എന്നിരുന്നാലും, പിഎംജെഎവൈയുടെ ഗുണഭോക്താവാകാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാർഗ്ഗം ഇതാ.
- പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- 'എനിക്ക് യോഗ്യതയുണ്ടോ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അടുത്തതായി, നിങ്ങളുടെ മൊബൈൽ നമ്പറും സെക്യൂരിറ്റി ക്യാപ്ച്ചയും നൽകി 'ഒടിപി ജനറേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് നിങ്ങളുടെ പേര് അല്ലെങ്കിൽ എച്ച്എച്ച്ഡി നമ്പർ അല്ലെങ്കിൽ റേഷൻ കാർഡ് അല്ലെങ്കിൽ മൊബൈൽ നമ്പർ പ്രകാരം തിരയുക.
മേൽപ്പറഞ്ഞ പ്രോസസിലൂടെ നിങ്ങളുടെ കുടുംബത്തിന് പിഎംജെഎവൈ സ്കീമിന് കീഴിൽ പരിരക്ഷ ലഭിക്കുമോ എന്നതിന്‍റെ ഫലങ്ങൾ നിങ്ങൾക്ക് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി എംപാനൽ ചെയ്ത ഹെൽത്ത് കെയർ പ്രൊവൈഡറെ (ഇഎച്ച്സിപി) ബന്ധപ്പെടുക എന്നതാണ് അപേക്ഷ സമർപ്പിക്കാനുള്ള മറ്റൊരു മാർഗ്ഗം.
ഒരു മറുപടി നൽകുക