Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ടിവിഎസ് ബൈക്ക് ഇൻഷുറൻസ് വാങ്ങുക/പുതുക്കുക

Tvs Bike Insurance

ബൈക്ക് ഇൻഷുറൻസ് ക്വോട്ടിനുള്ള വിശദാംശങ്ങൾ ഷെയർ ചെയ്യുക

പേര് എന്‍റർ ചെയ്യുക
ദയവായി മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
സാധുതയുള്ള ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

നിങ്ങൾ തിരയുന്നത് ഒരു സ്കൂട്ടർ അല്ലെങ്കിൽ ബൈക്ക് ആകട്ടെ, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ടിവിഎസ് മോട്ടോർ കമ്പനി-ക്ക് ഒരു ശ്രേണി തന്നെയുണ്ട്. ഇതിൽ ജൂപിറ്റർ, Apache, Ronin, Scooty എന്നീ താരങ്ങളും ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര വാഹന നിർമ്മാതാക്കളെന്ന നേട്ടം കമ്പനി അവകാശപ്പെടുന്നു. ഇത് മിഡിൽ ഈസ്റ്റ്, സെൻട്രൽ, ലാറ്റിൻ അമേരിക്ക, ഇന്ത്യൻ ഉപഭൂഖണ്‌ഡം തുടങ്ങിയ മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നു.

നിങ്ങൾക്ക് ഇതിനകം ഒരു ടിവിഎസ് ടു-വീലർ സ്വന്തമായിട്ടുണ്ടെങ്കിലും, അഥവാ ഒരെണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുകയാണെങ്കിലും, അതിന്‍റെ മെയിന്‍റനൻസും നിലനിർത്തലും നിങ്ങളുടെ മുൻഗണനകളിൽ ഒന്നായിരിക്കണം എന്നത് ഓർക്കുക. അത് സാധ്യമായ ഏറ്റവും മികച്ച അവസ്ഥയിൽ നിലനിർത്തുന്നതിനുള്ള ഒരു മാർഗ്ഗം, ഭാവിയിൽ ഉണ്ടാകുന്ന ചെലവുകൾ അല്ലെങ്കിൽ അനന്തരഫലങ്ങൾ എന്നിവ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. ഇതിനായി, ഇൻഷുറൻസ് സഹായിക്കും. നിങ്ങളുടെ ബൈക്കിന്‍റെ നാശനഷ്ടങ്ങളിൽ നിന്ന് നിങ്ങൾ സാമ്പത്തിക പരിരക്ഷ തേടുകയാണെങ്കിൽ, നിങ്ങൾ ഒരു ടിവിഎസ് ഇൻഷുറൻസ് പോളിസി വാങ്ങേണ്ടതാണ്. 

ടിവിഎസ് മോട്ടോർ മോഡലുകൾക്ക് ലഭ്യമായ ഇൻഷുറൻസ് പ്ലാനുകളുടെ തരങ്ങൾ

അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള ഈ ബൈക്കുകൾ മിതമായ വിലയിൽ വാങ്ങാൻ സാധിച്ചേക്കാം. റൈഡ് ചെയ്യാൻ എളുപ്പവും ഇന്ധനം ലാഭിക്കുന്നതുമാണ്, അവ നിങ്ങൾക്കായുള്ള മികച്ച ഗതാഗത മാർഗ്ഗമാണ്. നിങ്ങൾ ഒരു TVS ബൈക്ക് വാങ്ങുമ്പോൾ, നിങ്ങൾ വാങ്ങുന്നുവെന്ന് ഉറപ്പുവരുത്തണം ടു-വീലർ ഇൻഷുറൻസ് പോളിസി.

തേര്‍ഡ്-പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ്

തേര്‍ഡ്-പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ് മോട്ടോർ വാഹന നിയമം, 1988 പ്രകാരം നിർബന്ധമായ ഏറ്റവും അടിസ്ഥാന തരം ഇൻഷുറൻസാണ്. ഒരു തേര്‍ഡ്-പാര്‍ട്ടി വ്യക്തിക്കോ പ്രോപ്പര്‍ട്ടിക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കോ പരിക്കുകള്‍ക്കോ പോളിസി ഉടമയുടെ നിയമപരമായ ബാധ്യത ഈ തരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷിക്കുന്നു. നിങ്ങളുടെ ടിവിഎസ് ബൈക്ക് ഉൾപ്പെടുന്ന അപകടം കാരണം തേർഡ് പാർട്ടിക്ക് നാശനഷ്ടങ്ങൾ അല്ലെങ്കിൽ പരിക്കുകൾ ഉണ്ടായാൽ, പോളിസിയുടെ കവറേജ് പരിധി വരെയുള്ള നാശനഷ്ടങ്ങളുടെയും പരിക്കുകളുടെയും ചെലവ് ഇൻഷുറൻസ് പോളിസി പരിരക്ഷിക്കും. എന്നിരുന്നാലും, ടിവിഎസ് ബൈക്കുകൾക്കുള്ള തേർഡ്-പാർട്ടി ബൈക്ക് ഇൻഷുറൻസ് നിങ്ങളുടെ സ്വന്തം ടിവിഎസ് ബൈക്കിന്‍റെ നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നില്ല.

കോംപ്രിഹെൻസീവ് ടു-വീലർ ഇൻഷുറൻസ്

നിങ്ങളുടെ സ്വന്തം ടിവിഎസ് ബൈക്കിന്‍റെയും തേര്‍ഡ്-പാര്‍ട്ടിയുടെയും ബാധ്യതകളും നാശനഷ്ടങ്ങളും പരിരക്ഷിക്കുന്ന ഒരു ഇന്‍ഷുറന്‍സ് പോളിസിയാണ് കോംപ്രിഹെന്‍സീവ് ടു-വീലര്‍ ഇന്‍ഷുറന്‍സ്. തേര്‍ഡ്-പാര്‍ട്ടി ബാധ്യതകള്‍ക്ക് പരിരക്ഷ നല്‍കുന്നതിന് പുറമേ, ഈ തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസി അപകടങ്ങള്‍, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, കലാപം, മോഷണം, അഗ്നിബാധ തുടങ്ങിയ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ എന്നിവ കാരണം നിങ്ങളുടെ ടിവിഎസ് ബൈക്കിന് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കും കവറേജ് നല്‍കുന്നു. അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ മരണം അല്ലെങ്കിൽ വൈകല്യം ഉണ്ടായാൽ പോളിസി ഉടമയ്ക്ക് പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയും ഇത് ഓഫർ ചെയ്യുന്നു. കോംപ്രിഹെൻസീവ് ഇൻഷുറൻസ് സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, പില്യൺ റൈഡർ പരിരക്ഷ, എഞ്ചിൻ പ്രൊട്ടക്ഷൻ പരിരക്ഷ തുടങ്ങിയ ആഡ്-ഓണുകൾ ഉപയോഗിച്ച് ടിവിഎസ് ബൈക്ക് പോളിസി കസ്റ്റമൈസേഷൻ അനുവദിക്കുന്നു.

തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും, കോംപ്രിഹെന്‍സീവ് ടു-വീലര്‍ ഇന്‍ഷുറന്‍സ് പോളിസി നിര്‍ദ്ദേശിക്കുന്നു, കാരണം ഇത് കൂടുതല്‍ വിപുലമായ കവറേജ് നല്‍കുകയും നിങ്ങളുടെ ടിവിഎസ് ബൈക്കിന് കൂടുതല്‍ സാമ്പത്തിക സംരക്ഷണം ഓഫർ ചെയ്യുകയും ചെയ്യുന്നു.

 

ടിവിഎസ് ഇൻഷുറൻസിന്‍റെ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും

 • ഉൾപ്പെടുത്തലുകൾ

 • ഒഴിവാക്കലുകൾ

തേര്‍ഡ്-പാര്‍ട്ടി വാഹനത്തിനും അവരുടെ പ്രോപ്പര്‍ട്ടിക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍.

ഒരു അപകടം കാരണം സംഭവിച്ച തേര്‍ഡ്-പാര്‍ട്ടി പരിക്കുകള്‍.

ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ.

കലാപം പോലുള്ള മനുഷ്യനിർമിത ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ.

അഗ്നിബാധ കാരണം ഉണ്ടാകുന്ന ബൈക്കിന്‍റെ തകരാറുകൾ/നഷ്ടം.

മോഷണം മൂലം ഉണ്ടാകുന്ന ബൈക്കിന്‍റെ തകരാറുകൾ/നഷ്ടം.

പോളിസി ഉടമയ്ക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ.

11

സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയുള്ള ഡ്രൈവിംഗ്.

മയക്കുമരുന്നിന്‍റെയോ മദ്യത്തിന്‍റെയോ സ്വാധീനത്തിൽ വാഹനം ഓടിക്കൽ.

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ബൈക്ക് ഉപയോഗിക്കൽ.

തേയ്മാനം അല്ലെങ്കിൽ മെക്കാനിക്കൽ ബ്രേക്ക്ഡൗൺ കാരണം സംഭവിക്കുന്ന ഏതെങ്കിലും തകരാർ.

ഇൻഷുറൻസ് പോളിസി നിഷ്ക്രിയം അല്ലെങ്കിൽ കാലഹരണപ്പെടുന്ന കാലയളവിൽ ബൈക്കിന് സംഭവിക്കുന്ന നാശനഷ്ടങ്ങൾ.

അപകടം മൂലം ഉണ്ടാകുന്ന ഏതെങ്കിലും അനന്തരഫലമായുള്ള നഷ്ടങ്ങൾ അല്ലെങ്കിൽ തകരാറുകൾ.

പോളിസി വ്യക്തമാക്കിയ ഭൂമിശാസ്ത്രപരമായ പരിധിക്ക് പുറത്ത് സംഭവിക്കുന്ന നാശനഷ്ടങ്ങൾ അല്ലെങ്കിൽ പരിക്കുകൾ.

11

നിങ്ങൾ തിരഞ്ഞെടുക്കുന്ന ടിവിഎസ് ഇൻഷുറൻസ് പോളിസിയുടെ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും മനസ്സിലാക്കുന്നതിന് പോളിസി ഡോക്യുമെന്‍റുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടത് പ്രധാനമാണ്. ക്ലെയിം പ്രോസസിനിടെ എന്തെങ്കിലും ആശ്ചര്യങ്ങൾ ഒഴിവാക്കാനും ഏതെങ്കിലും നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായാൽ പോളിസിയിൽ നിന്ന് നിങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് നിങ്ങളെ സഹായിക്കും.

ടിവിഎസ് ബൈക്ക് ഇൻഷുറൻസിൽ ലഭ്യമായ ആഡ്-ഓൺ പരിരക്ഷകൾ

ടിവിഎസ് ബൈക്ക് ഇൻഷുറൻസ് പോളിസികളിൽ അടിസ്ഥാന ഇൻഷുറൻസ് പോളിസി ഓഫർ ചെയ്യുന്ന പരിരക്ഷ മെച്ചപ്പെടുത്താൻ കഴിയുന്ന നിരവധി ആഡ്-ഓൺ പരിരക്ഷകൾ ലഭ്യമാണ്. ഏറ്റവും സാധാരണമായ ചില ആഡ്-ഓണുകൾ ഇതാ:

• എഞ്ചിൻ പ്രൊട്ടക്ഷൻ പരിരക്ഷ:

ഈ ആഡ്-ഓൺ ബൈക്കിന്‍റെ എഞ്ചിനെയും അതിന്‍റെ ഭാഗങ്ങളെയും വാട്ടർലോഗിംഗ് അല്ലെങ്കിൽ ഓയിൽ ലീക്ക് മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

 

• സീറോ ഡിപ്രീസിയേഷൻ പരിരക്ഷ:

ക്ലെയിം സെറ്റിൽമെന്‍റ് സമയത്ത് ബൈക്കിന്‍റെ പാർട്ടുകളുടെ ഡിപ്രീസിയേഷൻ മൂല്യം കണക്കിലെടുക്കുന്നില്ലെന്ന് ഈ ആഡ്-ഓൺ പരിരക്ഷ ഉറപ്പുവരുത്തുന്നു. ഇതിനർത്ഥം എന്തെങ്കിലും തകരാറുകൾ അല്ലെങ്കിൽ റിപ്പയർ ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് ഉയർന്ന ക്ലെയിം തുക ലഭിക്കും എന്നാണ്.

 

• പില്യൻ റൈഡറിനുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ:

അപകടം മൂലമുള്ള പരിക്ക് അല്ലെങ്കിൽ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ പില്യൺ റൈഡറിന് ഈ ആഡ്-ഓൺ ഫൈനാൻഷ്യൽ സംരക്ഷണം നൽകുന്നു.

 

• റോഡ്‍സൈഡ് അസിസ്റ്റൻസ് പരിരക്ഷ:

ഫ്ലാറ്റ് ടയറുകൾ, ബാറ്ററി ബ്രേക്ക്ഡൗണുകൾ അല്ലെങ്കിൽ അപകടങ്ങൾ തുടങ്ങിയ എമർജൻസി സാഹചര്യങ്ങളിൽ ഈ ആഡ്-ഓൺ 24x7 സഹായം നൽകുന്നു.

 

• നോ ക്ലെയിം ബോണസ് (എൻസിബി) സംരക്ഷണം:

നോ ക്ലെയിം ബോണസ് ഒരു ക്ലെയിം ഉണ്ടാകുന്ന പക്ഷം ആഡ്-ഓൺ നിങ്ങളുടെ എൻസിബി സംരക്ഷിക്കുന്നു, ശേഖരിച്ച ബോണസിന്‍റെ മുഴുവൻ ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

 

• റിട്ടേൺ ടു ഇൻവോയ്സ് പരിരക്ഷ:

മൊത്തം നഷ്ടം അല്ലെങ്കിൽ മോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ ബൈക്കിന്‍റെ മുഴുവൻ ഇൻവോയ്സ് മൂല്യവും നിങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഈ ആഡ്-ഓൺ ഉറപ്പുവരുത്തുന്നു.

 

ഓരോ ആഡ്-ഓണും അധിക പ്രീമിയത്തോടെയാണ് വരുന്നതെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, കവറേജും ഇൻഷുററും അനുസരിച്ച് ചെലവ് വ്യത്യാസപ്പെടും. അതിനാൽ, ഏതെങ്കിലും ആഡ്-ഓണുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ആവശ്യകതകൾ ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

ഒരു ടിവിഎസ് ടു-വീലറിന് ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ വാങ്ങാം?

നിങ്ങളുടെ ടിവിഎസ് ടു-വീലറിനായി ഓൺലൈനിൽ ബൈക്ക് ഇൻഷുറൻസ് വാങ്ങുന്നത് ലളിതവും സൗകര്യപ്രദവുമായ പ്രോസസ് ആണ്. അതിനായി ഇപ്പറയുന്നവ പിന്തുടരുക:

 • ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
 • നിങ്ങളുടെ ടിവിഎസ് ടു-വീലറിന്‍റെ നിർമ്മാണം, മോഡൽ, നിർമ്മാണ വർഷം, രജിസ്ട്രേഷൻ നമ്പർ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
 • നിങ്ങൾക്ക് ആവശ്യമുള്ള ഇൻഷുറൻസ് പോളിസിയുടെ തരം തിരഞ്ഞെടുക്കുക - തേര്‍ഡ്-പാര്‍ട്ടി ബൈക്ക് ഇൻഷുറൻസ് അല്ലെങ്കിൽ കോംപ്രിഹെന്‍സീവ് ബൈക്ക് ഇൻഷുറൻസ്.
 • നിങ്ങൾക്ക് ആവശ്യമുള്ള ആഡ്-ഓണുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ തിരഞ്ഞെടുക്കുക. ചില സാധാരണ ആഡ്-ഓണുകളിൽ സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, പില്യൺ റൈഡർമാർക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ, എഞ്ചിൻ പ്രൊട്ടക്ഷൻ പരിരക്ഷ, റോഡ്സൈഡ് അസിസ്റ്റൻസ് പരിരക്ഷ എന്നിവ ഉൾപ്പെടുന്നു.
 • നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ്, ബൈക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മുമ്പത്തെ ഇൻഷുറൻസ് പോളിസി വിശദാംശങ്ങൾ തുടങ്ങിയ ആവശ്യമായ ഡോക്യുമെന്‍റുകൾ നൽകുക.
 • പോളിസി വിശദാംശങ്ങളും പ്രീമിയം തുകയും അവലോകനം ചെയ്യുക. സുരക്ഷിതമായ പേമെന്‍റ് ഗേറ്റ്‌വേ ഉപയോഗിച്ച് ടിവിഎസ് ഇൻഷുറൻസ് പോളിസി വില ഓൺലൈനിൽ അടയ്ക്കുക.
 • പേമെന്‍റ് പൂർത്തിയായാൽ, നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇമെയിലും പോളിസി ഡോക്യുമെന്‍റുകളുടെ കോപ്പിയും ലഭിക്കും.

ഒരു പർച്ചേസ് നടത്തുന്നതിന് മുമ്പ് വ്യത്യസ്ത ഇൻഷുറർമാർ ഓഫർ ചെയ്യുന്ന പോളിസികളും പ്രീമിയങ്ങളും താരതമ്യം ചെയ്യേണ്ടത് പ്രധാനമാണ്. താങ്ങാനാവുന്ന വിലയിൽ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മികച്ച പോളിസി കണ്ടെത്താൻ ഇത് നിങ്ങളെ സഹായിക്കും.

ടിവിഎസ് ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ പുതുക്കാം?

നിങ്ങളുടെ ടിവിഎസ് ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നത് ലളിതവും വേഗത്തിലുള്ളതുമായ പ്രോസസ് ആണ്. അതിനായി ഇപ്പറയുന്നവ പിന്തുടരുക:

 • നിങ്ങൾക്ക് നിലവിൽ പോളിസി ഉള്ള ഇൻഷുറൻസ് ദാതാവിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക.
 • വെബ്സൈറ്റിലെ 'പോളിസി പുതുക്കുക' ടാബിൽ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ ബൈക്ക് രജിസ്ട്രേഷൻ നമ്പറും നിലവിലെ പോളിസിയുടെ കാലഹരണ തീയതിയും നൽകുക.
 • പോളിസി കാലയളവ്, കവറേജ്, ആഡ്-ഓണുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ പോളിസിയുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യുക.
 • നിങ്ങളുടെ പോളിസി പരിഷ്ക്കരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ ആവശ്യമനുസരിച്ച് ആഡ്-ഓണുകൾ ചേർക്കാനോ നീക്കം ചെയ്യാനോ തിരഞ്ഞെടുക്കാം. ടിവിഎസ് ഇൻഷുറൻസ് പുതുക്കൽ വിലയിലെ വ്യത്യാസം നിങ്ങളുടെ പോളിസി കവറേജിലേക്കുള്ള ആഡ്-ഓണുകളുടെ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും കാരണമാകാം.
 • പ്രീമിയം തുക അവലോകനം ചെയ്ത് സുരക്ഷിതമായ പേമെന്‍റ് ഗേറ്റ്‌വേ ഉപയോഗിച്ച് ഓൺലൈനിൽ പേമെന്‍റ് നടത്തുക.
 • പേമെന്‍റ് പൂർത്തിയായാൽ, നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇമെയിലും പുതുക്കിയ പോളിസി ഡോക്യുമെന്‍റുകളുടെ കോപ്പിയും ലഭിക്കും.

കവറേജ് നഷ്ടമാകാതിരിക്കാൻ, നിങ്ങളുടെ നിലവിലെ പോളിസിയുടെ കാലഹരണ തീയതിക്ക് മുമ്പ് തന്നെ നിങ്ങളുടെ ടിവിഎസ് ബൈക്ക് ഇൻഷുറൻസ് പുതുക്കാൻ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ പോളിസി പുതുക്കുന്നതിന് മുമ്പ് മറ്റ് ഇൻഷുറൻസ് ദാതാക്കൾ ഓഫർ ചെയ്യുന്ന വിവിധ പോളിസികളുടെ പ്രീമിയങ്ങളും സവിശേഷതകളും നിങ്ങൾക്ക് താരതമ്യം ചെയ്യാനാകും.

ഒരു ടിവിഎസ് ഇൻഷുറൻസ് ക്ലെയിം എങ്ങനെ ഫയൽ ചെയ്യാം?

നിങ്ങൾ ഒരു ടിവിഎസ് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന ലളിതമായ ഘട്ടങ്ങൾ പിന്തുടരാം:

 • അപകടം അല്ലെങ്കിൽ നഷ്ടം സംഭവിച്ചതിന് ശേഷം ഉടൻ തന്നെ ഇൻഷുറൻസ് ദാതാവിനെ ബന്ധപ്പെടുക. ക്ലെയിം പ്രോസസ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കാം അല്ലെങ്കിൽ അവരുടെ വെബ്സൈറ്റ് സന്ദർശിക്കാം.
 • തീയതി, സമയം, ലൊക്കേഷൻ എന്നിവ ഉൾപ്പെടെയുള്ള അപകടത്തിന്‍റെ വിശദാംശങ്ങൾ നൽകുക. കൂടാതെ, നിങ്ങളുടെ പോളിസി നമ്പറും ആവശ്യമായ മറ്റ് വ്യക്തിഗത വിവരങ്ങളും നൽകുക.
 • ഇൻഷുറർ അടുത്ത ഘട്ടങ്ങളിലൂടെ നിങ്ങളെ ഗൈഡ് ചെയ്യുകയും ഒരു ക്ലെയിം ഫോം പൂരിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും. അപകടം കാരണം തേർഡ് പാർട്ടിക്ക് പരിക്കുകളോ തകരാറുകളോ ഉണ്ടായാൽ, ബൈക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്‍റെ കോപ്പി, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ്, പോലീസ് റിപ്പോർട്ട് തുടങ്ങിയ മറ്റ് ഡോക്യുമെന്‍റുകളും നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
 • നിങ്ങളുടെ ടിവിഎസ് ബൈക്കിന്‍റെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഇൻഷുറർ ഒരു സർവേയറെ അയയ്ക്കും.
 • സർവേയർ തകരാറുകൾ വിലയിരുത്തിയാൽ, റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റിന്‍റെ കണക്കാക്കിയ ചെലവ് ഇൻഷുറർ നൽകും.
 • ക്ലെയിം അപ്രൂവ് ചെയ്താൽ, നിങ്ങൾക്ക് നെറ്റ്‌വർക്ക് ഗ്യാരേജിൽ ബൈക്ക് റിപ്പയർ ചെയ്യാം അല്ലെങ്കിൽ ക്യാഷ്‌ലെസ് റിപ്പയർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
 • മോഷണം അല്ലെങ്കിൽ മൊത്തം നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ, പോളിസി നിബന്ധനകൾ അനുസരിച്ച് ഇൻഷുറർ തുക നൽകും.

കാലതാമസം അല്ലെങ്കിൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ കഴിയുന്നത്ര വേഗത്തിൽ ക്ലെയിം ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്. കൂടാതെ, പ്രോസസ് സുഗമമാക്കുന്നതിന് ക്ലെയിം ഫയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും വിശദാംശങ്ങളും തയ്യാറാണെന്ന് ഉറപ്പുവരുത്തുക.

ടിവിഎസ് ബൈക്ക് ഇൻഷുറൻസ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഒരു ടിവിഎസ് ബൈക്ക് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുമ്പോൾ, നിങ്ങൾ സാധാരണയായി താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ നൽകേണ്ടതുണ്ട്:

 • പോളിസി ഡോക്യുമെന്‍റിന്‍റെ ഒറിജിനൽ കോപ്പി.
 • മോഷണം, തേര്‍ഡ്-പാര്‍ട്ടി നാശനഷ്ടം അല്ലെങ്കില്‍ പരിക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനം എന്നിവയുടെ കാര്യത്തില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്ഐആർ.
 • അപകട സമയത്ത് ടിവിഎസ് ബൈക്ക് റൈഡ് ചെയ്ത വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ്.
 • ടിവിഎസ് ബൈക്കിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി).
 • ഇൻഷുറൻസ് പ്രീമിയം പേമെന്‍റിന്‍റെ തെളിവ്.
 • തകരാർ സംഭവിച്ച ഭാഗങ്ങളുടെ റിപ്പയർ/റീപ്ലേസ്മെന്‍റിനുള്ള ബില്ലുകൾ, ഇൻവോയ്സുകൾ, രസീതുകൾ.
 • അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ, റിപ്പയർ ചെലവിന്‍റെ എസ്റ്റിമേറ്റിന്‍റെ ഒരു പകർപ്പ്.
 • അപകടത്തിൽ ഒരു തേര്‍ഡ്-പാര്‍ട്ടി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, തേര്‍ഡ്-പാര്‍ട്ടി ക്ലെയിമന്‍റ് സ്വീകരിച്ച ലീഗല്‍ നോട്ടീസിന്‍റെ ഒരു പകര്‍പ്പ്.

ക്ലെയിം സാഹചര്യങ്ങളെ ആശ്രയിച്ച് ആവശ്യമായ ഡോക്യുമെന്‍റുകൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, അതിനാൽ അവരുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി ഇൻഷുറൻസ് ദാതാവുമായി പരിശോധിക്കുന്നത് നല്ലതാണ്.

പതിവ് ചോദ്യങ്ങൾ

ടിവിഎസ് ബൈക്ക് ഇൻഷുറൻസിന്‍റെ പ്രീമിയത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

ടിവിഎസ് ബൈക്ക് ഇൻഷുറൻസിന്‍റെ പ്രീമിയം ബൈക്കിന്‍റെ മോഡൽ, ബൈക്കിന്‍റെ പഴക്കം, രജിസ്റ്റർ ചെയ്ത സ്ഥലം, തിരഞ്ഞെടുത്ത കവറേജ് തരം, തിരഞ്ഞെടുത്ത ആഡ്-ഓണുകൾ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ടിവിഎസ് ബൈക്കുകൾക്കുള്ള തേർഡ്-പാർട്ടി, കോംപ്രിഹെൻസീവ് ബൈക്ക് ഇൻഷുറൻസുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്?

തേര്‍ഡ്-പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ്, നിങ്ങളുടെ ടിവിഎസ് ബൈക്ക് ഉള്‍പ്പെടുന്ന ഒരു അപകടം കാരണം തേര്‍ഡ്-പാര്‍ട്ടി വാഹനം അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി അല്ലെങ്കില്‍ തേര്‍ഡ്-പാര്‍ട്ടി വ്യക്തിക്ക് ഉണ്ടാകുന്ന പരിക്കുകള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നു. പ്രകൃതിദത്ത അല്ലെങ്കിൽ മനുഷ്യനിർമ്മിത ദുരന്തങ്ങൾ, മോഷണം, അഗ്നിബാധ, മറ്റ് റിസ്ക്കുകൾ എന്നിവ കാരണം നിങ്ങളുടെ സ്വന്തം ടിവിഎസ് ബൈക്കിന് സംഭവിക്കുന്ന തകരാറുകൾക്ക് അല്ലെങ്കിൽ നഷ്ടങ്ങൾക്ക് കോംപ്രിഹെൻസീവ് ബൈക്ക് ഇൻഷുറൻസ് അധിക കവറേജ് നൽകുന്നു.

എന്‍റെ ടിവിഎസ് ബൈക്ക് ഇൻഷുറൻസിന്‍റെ പ്രീമിയം എങ്ങനെ കുറയ്ക്കാനാകും?

ആന്‍റി-തെഫ്റ്റ് അലാറം അല്ലെങ്കിൽ ഇമ്മൊബിലൈസർ പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്ത്, മികച്ച ഡ്രൈവിംഗ് റെക്കോർഡ് നിലനിർത്തുക, ഉയർന്ന വളണ്ടറി ഡിഡക്റ്റബിൾ തിരഞ്ഞെടുക്കുക, നിങ്ങളുടെ പോളിസി കൃത്യസമയത്ത് പുതുക്കുക എന്നീ മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ ടിവിഎസ് ബൈക്ക് ഇൻഷുറൻസിന്‍റെ പ്രീമിയം കുറയ്ക്കാനാകും.

എന്‍റെ പഴയ ബൈക്കിൽ നിന്ന് പുതിയ ടിവിഎസ് ബൈക്ക് ഇൻഷുറൻസ് പോളിസിയിലേക്ക് നോ ക്ലെയിം ബോണസ് (എൻസിബി) ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ?

ഉവ്വ്, മുമ്പത്തെ പോളിസി കാലയളവിൽ നിങ്ങൾ ക്ലെയിമുകളൊന്നും ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ പഴയ ബൈക്കിൽ നിന്ന് പുതിയ ടിവിഎസ് ബൈക്ക് ഇൻഷുറൻസ് പോളിസിയിലേക്ക് നോ ക്ലെയിം ബോണസ് (എൻസിബി) ട്രാൻസ്ഫർ ചെയ്യാനാകും. ഇത് നിങ്ങളുടെ പുതിയ പോളിസിയുടെ പ്രീമിയം കുറയ്ക്കാൻ സഹായിക്കും.

മുമ്പത്തെ പോളിസി കാലയളവിൽ ഞാൻ ക്ലെയിം ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് എന്‍റെ ടിവിഎസ് ബൈക്ക് ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കാൻ കഴിയുമോ?

ഉവ്വ്, മുമ്പത്തെ പോളിസി കാലയളവിൽ നിങ്ങൾ ക്ലെയിം ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ ടിവിഎസ് ബൈക്ക് ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കാൻ കഴിയും. എന്നിരുന്നാലും, ക്ലെയിം ഹിസ്റ്ററി കാരണം പുതിയ പോളിസിയുടെ പ്രീമിയം ഉയർന്നതായിരിക്കാം.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്