റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ആക്ടിവ സ്കൂട്ടർ ഇൻഷുറൻസ് വാങ്ങുക/പുതുക്കുക

Activa Scooter Insurance

ബൈക്ക് ഇൻഷുറൻസ് ക്വോട്ടിനുള്ള വിശദാംശങ്ങൾ ഷെയർ ചെയ്യുക

പേര് എന്‍റർ ചെയ്യുക
ദയവായി മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
സാധുതയുള്ള ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

2001-ൽ ലോഞ്ച് ചെയ്ത സമയം മുതൽ ഇന്ത്യയിലെ ഏറ്റവും അധികം വിൽപ്പനയുള്ള സ്കൂട്ടറുകളിലൊന്നാണ് ഹോണ്ട ആക്ടിവ. മിക്ക ഇന്ത്യൻ കുടുംബങ്ങളുടേയും ഇഷ്ടപ്പെട്ട ചോയ്‌സുകളിലൊന്നായ ഹോണ്ട ആക്ടിവ പല വ്യക്തികൾക്കും ഒന്നിൽ തന്നെ എല്ലാമടങ്ങുന്ന ഒറ്റ പാക്കേജാണ്. 

അവയിൽ ഇനിപ്പറയുന്ന ഫീച്ചറുകൾ ലഭ്യമാണ്:

  1. എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ
  2. കോംബി ബ്രേക്കിംഗ് സിസ്റ്റം
  3. ബ്ലൂടൂത്ത് മൊബൈൽ കണക്ടിവിറ്റി
  4. എൽഇഡി ഹെഡ്‍ലൈറ്റുകളും ടെയിൽലൈറ്റുകളും
  5. എഞ്ചിൻ അധിക മൈലേജ് സഹിതം

ഇപ്പോൾ, റോഡിലെ വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന എണ്ണം കാരണം, നിങ്ങളുടെ ബ്രാൻഡ്-ന്യൂ ഹോണ്ട ആക്ടിവയ്ക്ക് തകരാർ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അപകടങ്ങളിൽ നിന്ന് നിങ്ങളുടെ വാഹനം സംരക്ഷിക്കുന്നതിനും, നാശനഷ്ടങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നേടുന്നതിനും, നിങ്ങൾ ഒരു ഹോണ്ട ആക്ടിവ ഇൻഷുറൻസ് പോളിസി വാങ്ങേണ്ടതാണ്. 

 

ഹോണ്ട ആക്ടിവയ്ക്കുള്ള ഇൻഷുറൻസ് പ്ലാനുകളുടെ തരം

നിങ്ങൾ ഒരു ബ്രാൻഡ്-ന്യൂ ഹോണ്ട ആക്ടിവ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെപ്പറയുന്ന മോഡലുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം: ആക്ടിവ 6ജി, ആക്ടിവ 125. അതിശയിപ്പിക്കുന്ന ഫീച്ചറുകൾ ഉള്ള ഈ സ്‌കൂട്ടർ മിതമായ വിലയിൽ വാങ്ങാം. പഠിക്കാൻ എളുപ്പമുള്ളതും ഇന്ധനക്ഷമതയുള്ളതുമായ ഹോണ്ട ആക്ടിവ നിങ്ങൾക്ക് ഒരു മികച്ച ഗതാഗത മാർഗ്ഗം നൽകും. നിങ്ങൾ സ്കൂട്ടർ വാങ്ങുമ്പോൾ, അതേ സമയം അതോടൊപ്പം ഇതും കൂടെ വാങ്ങുക ടു-വീലർ ഇൻഷുറൻസ് .

 

നിങ്ങളുടെ ഹോണ്ട ആക്ടിവയ്ക്കായി നിങ്ങൾക്ക് രണ്ട് തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ വാങ്ങാവുന്നതാണ്: തേര്‍ഡ്-പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ് പ്ലാനുകളും കോംപ്രിഹെൻസീവ് ഇൻഷുറൻസ് പ്ലാനുകളും. നിങ്ങൾ ആക്ടിവയ്ക്കായി തേർഡ്-പാർട്ടി ഇൻഷുറൻസ് വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ, അതിനുള്ള വില രൂ. 700 മുതൽ ആരംഭിക്കുമെന്ന് പരിഗണിക്കുക. തേര്‍ഡ്-പാര്‍ട്ടി വാഹനം അല്ലെങ്കില്‍ പ്രോപ്പര്‍ട്ടിക്ക് ഉണ്ടാകുന്ന നാശനഷ്ടത്തിന് ഈ ഇന്‍ഷുറന്‍സ് പോളിസി സാമ്പത്തിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. തേര്‍ഡ്-പാര്‍ട്ടി പരിക്കുകള്‍ക്കും ഇത് പരിരക്ഷ നല്‍കുന്നു. ഈ പോളിസി ഓൺ ഡാമേജ് കവറേജ് ഓഫർ ചെയ്യുന്നില്ല.

 

കോംപ്രിഹെൻസീവ് ആക്ടീവ് ഇൻഷുറൻസ് ഓൾ-എറൗണ്ട് കവറേജ് നൽകുന്നു. ഇത് ഒരേ പോളിസിക്ക് കീഴിൽ സ്വന്തം നാശനഷ്ടങ്ങളും തേർഡ്-പാർട്ടി നാശനഷ്ടങ്ങളും പരിരക്ഷിക്കുന്നു. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങൾ, അഗ്നിബാധ, മോഷണം എന്നിവ കാരണം സംഭവിക്കാവുന്ന നാശനഷ്ടങ്ങളിൽ നിന്ന് നിങ്ങളുടെ ഹോണ്ട ആക്ടിവ പരിരക്ഷിക്കപ്പെടുന്നു. ആഡ്-ഓണുകൾ ഉൾപ്പെടുത്തി നിങ്ങൾക്ക് ആക്ടിവ ഇൻഷുറൻസിൻ്റെ കവറേജ് വർദ്ധിപ്പിക്കാം. നിങ്ങളുടെ ആക്ടിവയ്ക്കുള്ള കോംപ്രിഹെൻസീവ് ടു-വീലർ ഇൻഷുറൻസിൻ്റെ തുക രൂ.2000 മുതൽ ആരംഭിക്കുന്നു, ആഡ്-ഓണുകൾ ചേർക്കുന്നതിലൂടെ ഈ തുക വർദ്ധിക്കുന്നു.

ഹോണ്ട ആക്ടിവ ഇൻഷുറൻസിലെ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

തേര്‍ഡ്-പാര്‍ട്ടി വാഹനത്തിനും പ്രോപ്പര്‍ട്ടിക്കും ഉണ്ടാകുന്ന തകരാറുകൾ

അപകടം കാരണം സംഭവിച്ച തേര്‍ഡ്-പാര്‍ട്ടി പരിക്കുകള്‍

ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ

കലാപം പോലുള്ള മനുഷ്യനിർമിത ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ

അഗ്നിബാധ കാരണം ഉണ്ടാകുന്ന ബൈക്കിന്‍റെ തകരാറുകൾ/നഷ്ടം

    മോഷണം മൂലം ഉണ്ടാകുന്ന ബൈക്കിന്‍റെ തകരാറുകൾ/നഷ്ടം

11

കാലഹരണപ്പെട്ട അല്ലെങ്കിൽ അസാധുവായ ലൈസൻസ് ഉപയോഗിച്ച് ഡ്രൈവിംഗ് ചെയ്യൽ

മദ്യത്തിന്‍റെയോ മയക്കുമരുന്നിന്‍റെയോ സ്വാധീനത്തിൽ വാഹനം ഓടിക്കൽ

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ബൈക്ക് ഉപയോഗിക്കൽ

 ഉപയോഗം കാരണം സംഭവിച്ച തേയ്മാനം

ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ ബ്രേക്ക്ഡൗൺ കാരണം സംഭവിച്ച പ്രശ്നങ്ങൾ

11

ഹോണ്ട ആക്ടിവയ്ക്ക് ലഭ്യമായ ആഡ്-ഓൺ പരിരക്ഷകൾ

നിങ്ങൾ ഓൺലൈനിൽ ആക്ടിവ ഇൻഷുറൻസ് വാങ്ങുമ്പോൾ, നിങ്ങളുടെ കോംപ്രിഹെൻസീവ് പോളിസിയിൽ ഈ ആഡ്-ഓണുകൾ ഉൾപ്പെടുത്താം:

• സീറോ ഡിപ്രീസിയേഷൻ പരിരക്ഷ:

ഒരു സീറോ-ഡിപ്രീസിയേഷൻ ആഡ്-ഓൺ , നിങ്ങളുടെ ബൈക്കിന്‍റെ ഡിപ്രീസിയേറ്റഡ് മൂല്യം കണക്കിലെടുക്കാതെ നിങ്ങളുടെ ക്ലെയിമിന്‍റെ പരമാവധി മൂല്യം ഇൻഷുറർ നിങ്ങൾക്ക് നഷ്ടപരിഹാരമായി നൽകുന്നു.

 

• അടിയന്തിര റോഡ്‌സൈഡ് സഹായം:

ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിങ്ങളുടെ ബൈക്കിൻ്റെ പ്രവർത്തനം പെട്ടെന്ന് നിലച്ചാൽ ഇൻഷുററിൽ നിന്ന് നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന അടിയന്തിര സേവനമാണ് 24X7 റോഡ്‍സൈഡ് അസിസ്റ്റൻസ് ആഡ്-ഓൺ.

• പ്രധാന റീപ്ലേസ്മെൻ്റ്:

ടോവിംഗ് സേവനം, ഇന്ധന ഡെലിവറി, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെ റോഡിൽ ബ്രേക്ക്ഡൗൺ അല്ലെങ്കിൽ എമർജൻസി സാഹചര്യങ്ങളിൽ ഈ ആഡ്-ഓൺ സഹായം നൽകുന്നു.

 

• എഞ്ചിൻ പ്രൊട്ടക്ഷൻ പരിരക്ഷ:

എഞ്ചിൻ പ്രൊട്ടക്ഷൻ ആഡ്-ഓൺ ശരിയായ രീതിയിലുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ ബൈക്കിന്‍റെ എഞ്ചിൻ പരിരക്ഷിക്കുന്നു.

ഹോണ്ട ആക്ടിവയ്ക്കായി ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ വാങ്ങാം?

നിങ്ങൾ ഹോണ്ട ആക്ടിവ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:

  1. നിങ്ങളുടെ ഇൻഷുററുടെ വെബ്സൈറ്റ് സന്ദർശിക്കുക
  2. നിങ്ങളുടെ ബൈക്കിന്‍റെയും മറ്റ് ആവശ്യമായ വിവരങ്ങളുടെയും വിശദാംശങ്ങൾ നൽകുക
  3. നിങ്ങളുടെ ആവശ്യമനുസരിച്ച് പ്ലാൻ തിരഞ്ഞെടുക്കുക
  4. നിങ്ങൾ തിരഞ്ഞെടുത്ത പോളിസിയുടെ തരം അടിസ്ഥാനമാക്കി, നിങ്ങൾക്ക് ഒരു ക്വോട്ട് ലഭിക്കും
  5. കോംപ്രിഹെൻസീവ് ആക്ടീവ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് ആഡ്-ഓണുകൾ ഉപയോഗിച്ച് പോളിസി കസ്റ്റമൈസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ള ആഡ്-ഓണുകൾ തിരഞ്ഞെടുക്കുക.
  6. വെബ്സൈറ്റിൽ നിങ്ങളുടെ പോളിസിക്ക് ഓൺലൈനായി പണമടയ്ക്കുക

 

ഈ ലളിതമായ ഘട്ടങ്ങളിലൂടെ, നിങ്ങൾക്ക് എളുപ്പത്തിൽ പോളിസി വാങ്ങാം. ഒരു കോംപ്രിഹെൻസീവ് പോളിസിയുടെ ചെലവ് ഒരു തേർഡ് പാർട്ടി പോളിസിയേക്കാൾ കൂടുതലായിരിക്കാം എന്നത് ശ്രദ്ധിക്കുക. ആക്ടിവ 6ജി ഇൻഷുറൻസ് പോളിസി വില അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് ടു-വീലർ ഇൻഷുറൻസ് കാൽക്കുലേറ്റർ ഉപയോഗിക്കാം, ഇതില്‍ നിങ്ങളുടെ പോളിസിക്കായി ഒരു എസ്റ്റിമേറ്റഡ് ക്വോട്ട് ലഭിക്കും. 

ഹോണ്ട ആക്ടിവ ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ പുതുക്കാം?

നിങ്ങൾ ഹോണ്ട ആക്ടിവ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഈ ഘട്ടങ്ങൾ പിന്തുടരുക:

  1. നിങ്ങളുടെ ഇൻഷുററുടെ വെബ്സൈറ്റ് സന്ദർശിക്കുക
  2. നിങ്ങളുടെ ബൈക്കിന്‍റെ വിശദാംശങ്ങൾ നൽകുക
  3. നിങ്ങളുടെ പോളിസിയുടെയും മുൻ പോളിസി കാലയളവിൽ നിങ്ങൾ ഫയൽ ചെയ്ത ഏതെങ്കിലും ക്ലെയിമുകളുടെയും വിശദാംശങ്ങൾ പരാമർശിക്കുക
  4. എന്‍റർ ചെയ്ത വിശദാംശങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഒരു ക്വോട്ട് നൽകും
  5. നിങ്ങളുടെ പോളിസി കസ്റ്റമൈസ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് അത് ചെയ്യാം
  6. നിങ്ങൾക്ക് പുതുക്കിയ ക്വോട്ട് നൽകിയാൽ, വെബ്സൈറ്റിൽ ഓൺലൈനായി പണമടച്ച് നിങ്ങളുടെ പോളിസി പുതുക്കാം

 

നിങ്ങളുടെ പോളിസി കസ്റ്റമൈസ് ചെയ്യുമ്പോൾ, ഈ വേളയിൽ; ടു-വീലർ ഇൻഷുറൻസ് പുതുക്കൽ , ഹോണ്ട ആക്ടിവ ഇൻഷുറൻസ് പുതുക്കൽ വിലയിൽ വ്യത്യാസം വരുത്തുന്നത് നിങ്ങൾക്ക് കാണാനാകും. ഇതിന് കാരണം ആഡ്-ഓണുകളുടെ ഉൾപ്പെടുത്തൽ അല്ലെങ്കിൽ ഒഴിവാക്കൽ ആകാം.

 

ഹോണ്ട ആക്ടിവ ഇൻഷുറൻസ് ക്ലെയിം എങ്ങനെ ഫയൽ ചെയ്യാം?

നിങ്ങളുടെ ഹോണ്ട ആക്ടിവയ്ക്ക് ഒരു അപകടത്തിൽ കേടുപാടുകൾ സംഭവിച്ചാൽ അതിന് ശേഷം, നിങ്ങൾ ഒരു ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യേണ്ടതുണ്ട്. ഒരു ക്ലെയിം ഫയൽ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ഇവയാണ്:

  1. അപകടം സംഭവിച്ചതിന് ശേഷം നിങ്ങളുടെ ഇൻഷുററെ അവരുടെ വെബ്സൈറ്റ്, ആപ്പ് അല്ലെങ്കിൽ ഹെൽപ്പ്ലൈൻ നമ്പർ വഴി അറിയിക്കുക
  2. ആവശ്യമെങ്കിൽ ഒരു എഫ്ഐആർ ഫയൽ ചെയ്യുക
  3. ഉണ്ടായ നാശനഷ്ടവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യമായ ഡോക്യുമെന്‍റുകളും തെളിവുകളും സമർപ്പിക്കുക
  4. ഇൻഷുറർ അയച്ച ഒരു സർവേയർ മുഖേന നിങ്ങളുടെ വാഹനം വിലയിരുത്തുക
  5. നിങ്ങളുടെ ബൈക്ക് ഒരു നെറ്റ്‌വർക്ക് ഗ്യാരേജിൽ റിപ്പയർ ചെയ്യാൻ കഴിയും, അവിടെ ഇൻഷുറൻസ് കമ്പനിയുടെ പേരിൽ ഗ്യാരേജ് ബിൽ നൽകുകയും കമ്പനി നേരിട്ട് പേമെന്‍റ് നടത്തുകയും ചെയ്യും. ഇത് ക്യാഷ്‌ലെസ് ക്ലെയിം എന്ന് അറിയപ്പെടുന്നു.
  6. അതേസമയം, നിങ്ങൾക്ക് ഇഷ്ടമുള്ള ഗ്യാരേജിൽ നിങ്ങളുടെ ബൈക്ക് റിപ്പയർ ചെയ്യാം. അറ്റകുറ്റപ്പണികൾക്കായി നിങ്ങൾ അടച്ച തുക ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് റീഇംബേഴ്സ് ചെയ്യും. ഇത് റീഇംബേഴ്സ്മെന്‍റ് ക്ലെയിം എന്ന് അറിയപ്പെടുന്നു.

ആക്ടിവ സ്കൂട്ടർ ഇൻഷുറൻസ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

  1. ഇൻഷുറൻസ് പോളിസിയുടെ പകർപ്പ്.
  2. ഡ്രൈവറുടെ ലൈസൻസിന്‍റെ പകർപ്പ്.
  3. എഫ്ഐആർ പകർപ്പ്.
  4. നിങ്ങളുടെ ഹോണ്ട ആക്ടിവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്‍റെ കോപ്പി
  5. ഗ്യാരേജിൽ നിന്നുള്ള എസ്റ്റിമേറ്റ് ബിൽ.

പതിവ് ചോദ്യങ്ങൾ

എന്തുകൊണ്ടാണ് ഞാൻ ഹോണ്ട ആക്ടിവ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങേണ്ടത്?

നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഉപയോഗിച്ച് ഇൻഷുറൻസ് വാങ്ങാൻ കഴിയും എന്നതിനാൽ നിങ്ങളുടെ പുതിയ ഹോണ്ട ആക്ടിവയ്ക്ക് ഓൺലൈനിൽ ഇൻഷുറൻസ് വാങ്ങുന്നതാണ് നല്ലത്. ഏതാനും ലളിതമായ ഘട്ടങ്ങളിൽ പർച്ചേസ് പൂർത്തിയാക്കാൻ കഴിയും, പ്രോസസ് തടസ്സരഹിതം ആയിരിക്കും.

എനിക്ക് എങ്ങനെ എന്‍റെ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനാകും?

സുരക്ഷാ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്ത്, എആർഎഐ അംഗീകൃത ഗ്രൂപ്പുകളിൽ അംഗമാകുക, വോളണ്ടറി ഡിഡക്‌റ്റബിൾ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ആഡ്-ഓണുകളുടെ എണ്ണം കുറയ്ക്കുക എന്നിവ വഴി നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനാകും.

കൺസ്യൂമബിൾ പരിരക്ഷ എന്നാൽ എന്താണ്?

സർവ്വീസിംഗ്/റിപ്പയർ സമയത്ത് നിങ്ങളുടെ ഹോണ്ട ആക്ടിവയുടെ അടിസ്ഥാന പാർട്ടുകൾ, ഓയിൽ എന്നിവയുടെ ചെലവ് പരിരക്ഷിക്കുന്ന ഒരു ആഡ്-ഓൺ ആണ് കൺസ്യൂമബിൾ പരിരക്ഷ.

ഞാൻ ഒന്നിലധികം വർഷത്തെ പോളിസി തിരഞ്ഞെടുക്കണോ?

ഒരു മൾട്ടി-ഇയർ പോളിസി ഒരു മികച്ച പർച്ചേസാണ്, കാരണം നിങ്ങൾ അത് വാർഷിക അടിസ്ഥാനത്തിൽ പുതുക്കേണ്ടതില്ല, കൂടാതെ നിങ്ങൾക്ക് സമ്പാദ്യത്തിന്‍റെ നേട്ടവും ആസ്വദിക്കാൻ കഴിയും.

പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ എന്താണ് ഓഫർ ചെയ്യുന്നത്?

ഒരു അപകടത്തിൽ പൂർണ്ണമായ വൈകല്യം സംഭവിക്കുകയോ പരിക്കുകളിൽ നിന്ന് മരണം സംഭവിക്കുകയോ ചെയ്താൽ പോളിസി ഉടമയ്ക്ക് പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ സാമ്പത്തിക നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്