റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ബജാജ് അലയൻസിൽ ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ താരതമ്യം ചെയ്യുക

ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ താരതമ്യം ചെയ്യുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

നിങ്ങള്‍ ഒരു ബൈക്ക് പ്രേമി ആയിരിക്കാം, നിങ്ങളുടെ ആവശ്യത്തിനും സ്റ്റൈലിനും ഇണങ്ങുന്നത് ഏതാണെന്ന് കൃത്യമായി അറിയാമായിരിക്കും. ബൈക്ക് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാകാം (അല്ലെങ്കിൽ എളുപ്പമാകാം), എന്നാൽ ടു വീലർ ഇൻഷുറൻസ് പോളിസിയിൽ നിങ്ങളുടെ വിശ്വാസം അര്‍പ്പിക്കുന്നത് തികച്ചും വേറിട്ട കാര്യമാണ്. മാര്‍ക്കറ്റില്‍ ഇന്ന് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മത്സരിക്കുന്ന ഇന്‍ഷുറന്‍സ് ദാതാക്കളുടെ എണ്ണം അത് കൂടുതല്‍ സങ്കീര്‍ണമാക്കും.

ടു വീലർ ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിക്കുന്ന കാര്യം ബൈക്ക് വാങ്ങാനുള്ള നിങ്ങളുടെ തീരുമാനത്തിന് മുമ്പ് ആലോചിക്കണം. കാരണങ്ങൾ ലളിതമാണ്; കാരണം ഇത് ഐആര്‍ഡിഎഐ ഏര്‍പ്പെടുത്തിയതാണ്, മിതമായ പ്രീമിയത്തില്‍ മികച്ച കവറേജ് നേടാൻ നിങ്ങളെ അത് സഹായിക്കും.

ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ എന്തുകൊണ്ട് താരതമ്യം ചെയ്യണം?

ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ എന്തുകൊണ്ട് താരതമ്യം ചെയ്യണം? കാരണം നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് യഥാര്‍ത്ഥ രക്ഷകനാകും. ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ താരതമ്യം ചെയ്യുമ്പോൾ, മികച്ച കവറേജ് കണ്ടെത്താൻ അത് സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ടു വീലർ മോഷ്ടിക്കപ്പെടുകയോ, ഒരു തേർഡ് പാർട്ടിക്ക് ക്ഷതം (ശാരീരികമോ അല്ലാതെയോ) ഉണ്ടാകുന്ന അപകടത്തിൽ ഉൾപ്പെടുകയോ ചെയ്താല്‍ നിങ്ങളുടെ സാമ്പത്തിക നഷ്ടവും നഷ്ടപരിഹാരവും എങ്ങനെ കുറയ്ക്കാം എന്ന് മനസ്സിലാക്കാനും കഴിയും.

ഇന്‍റർനെറ്റ് ഒരു മാസ്റ്റർ ഗൈഡിന്‍റെ റോൾ എടുത്തിരിക്കുന്നതിനാല്‍, നിങ്ങളുടെ ആവശ്യം എന്തായിരുന്നാലും, ടു വീലർ ഇൻഷുറൻസിന്‍റെ ഓൺലൈൻ താരതമ്യമാണ് അതിന് ശരിയായ മാർഗ്ഗം. ഓണ്‍ലൈനില്‍ ബൈക്ക് ഇൻഷുറൻസ് ഓൺലൈൻ താരതമ്യം ചെയ്ത്, മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ പ്ലാനുകള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം.

കൂടുതൽ പ്രധാനം, വിവിധ മാനദണ്ഡങ്ങൾ (പ്രീമിയങ്ങൾ, ആഡ്-ഓൺ കവര്‍ മുതൽ കിഴിവുകൾ വരെ) പരിഗണിക്കാം എന്നതിനാല്‍ അത്തരം താരതമ്യം കൂടുതൽ സമഗ്രമായി മാറുന്നു.

ബജാജ് അലയന്‍സ് ഉള്ളപ്പോള്‍‍, ഇന്‍ഷുറന്‍സ് പോളിസികളുടെ കാര്യത്തില്‍ നിങ്ങള്‍ സ്വയം പ്രഖ്യാപിത വിദഗ്ധര്‍ പറയുന്നതിനെ ആശ്രയിക്കേണ്ടതില്ല. വെറും ഒരു ക്ലിക്ക് മതി, എല്ലാ വിവരങ്ങളും തല്‍ക്ഷണം നിങ്ങള്‍ക്ക് ലഭിക്കും.

 

താരതമ്യത്തിന്‍റെ പ്രയോജനങ്ങൾ അൺലോക്ക് ചെയ്യുക: ഇത് നിങ്ങൾക്ക് എങ്ങനെയാണ് സേവനം നൽകുന്നത്?

നിങ്ങൾ ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ താരതമ്യം ചെയ്യുമ്പോൾ, വിപണിയിൽ അപ്പോഴുള്ള ഓപ്ഷനുകള്‍ എല്ലാം തത്സമയം നിങ്ങൾക്ക് കാണാം. അതല്ലെങ്കിൽ, ഒടുവില്‍ ഒന്നിനും പര്യാപ്തമല്ലാത്ത, നിങ്ങളുടെ കാര്യങ്ങള്‍ക്ക് ചേരാത്ത പോളിസി എടുക്കുന്നതില്‍ ആയിരിക്കും കലാശിക്കുക.

ഏറ്റവും പ്രധാനം, വേറെ അനവധി ലഭ്യമായിരിക്കുമ്പോള്‍ നിങ്ങള്‍ ഒരു പോളിസിയില്‍ മാത്രം എന്തിന് തങ്ങി നില്‍ക്കണം! ബജാജ് അലയൻസ് കംപെയര്‍ ബൈക്ക് ഇൻഷുറൻസ് ഫീച്ചര്‍ ഉള്ളപ്പോള്‍, കേട്ടുകേള്‍വിയോട് ഗുഡ്ബൈ പറയുക!

ഓൺലൈൻ താരതമ്യം എങ്ങനെ ഗുണകരമാകുമെന്ന് നോക്കാം:


  • താരതമ്യം ഗണ്യമായി പണം ലാഭിക്കും

    ടു വീലർ ഇൻഷുറൻസ് പോളിസിയിൽ പ്രീമിയം നിരക്കിൽ ഗണ്യമായി ലാഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ കാഷ്വൽ ടിപ്സുകളിൽ ആശ്രയിക്കുന്നത് നല്ലതായിരിക്കില്ല. അതേസമയം, ഓൺലൈൻ ടാലി ഇൻഷുറൻസ് മാർക്കറ്റില്‍ നിലവിലുള്ള വ്യത്യസ്ത പ്രീമിയം നിരക്കുകൾ അപ്പപ്പോള്‍ അറിയാന്‍ നിങ്ങളെ സഹായിക്കുന്നു. ഉറപ്പായും, ആവശ്യമായതിനേക്കാൾ കൂടുതൽ നിങ്ങൾ ചെലവഴിക്കേണ്ടി വരില്ല. എല്ലാത്തിലും ഉപരി, നിങ്ങൾക്ക് സാമ്പത്തിക താൽപ്പര്യം ഭദ്രമാക്കാം, അബദ്ധം പറ്റുന്നില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കുകയും ചെയ്യാം’.


  • താരതമ്യം കൃത്യമായ കവറേജ് നിങ്ങള്‍ക്ക് പറഞ്ഞുതരും

    ഇതിന്‍റെ പ്രാധാന്യം; ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ ടു-വീലറുമായി ബന്ധപ്പെട്ട ഒരു അപകടമുണ്ടായാൽ നിങ്ങൾക്ക് ഒപ്റ്റിമൽ കവറേജ് നൽകുക എന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇൻഷുറർമാരെ അവർ വാഗ്ദാനം ചെയ്യുന്ന കവറേജുകളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുന്നത് വിവേകപൂർണ്ണമായിരിക്കും ; ഒടുവിൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക.

    ഉദാഹരണത്തിന്, ഒരു കോംപ്രിഹെന്‍സീവ് ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസി ഒരു തേര്‍ഡ് പാര്‍ട്ടിക്ക് ഉണ്ടാകുന്ന പരിക്ക് അഥവാ പ്രോപ്പര്‍ട്ടി നാശനഷ്ടത്തില്‍ നിന്ന് ഉളവാകുന്ന ബാധ്യതകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. മാത്രമല്ല, അപകടം, മോഷണം, ഇൻ-ട്രാൻസിറ്റ് തകരാറുകൾ അഥവാ ദുരിതങ്ങൾ മുതലായ ദുരന്തങ്ങളിൽ നിന്ന് ഇൻഷ്വേര്‍ഡ് വ്യക്തിക്കും ടു-വീലറിനും ഇത് പരിരക്ഷ നൽകുന്നു.

    അതേസമയം, എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം നിങ്ങളുടെ ടു-വീലര്‍ ആണെങ്കില്‍ (തേര്‍ഡ്-പാര്‍ട്ടി പ്രോപ്പര്‍ട്ടിക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക്, ശാരീരിക പരിക്കുകള്‍ അല്ലെങ്കില്‍ തേര്‍ഡ്-പാര്‍ട്ടിയുടെ മരണം എന്നിവയ്ക്ക് ഉത്തരവാദിയാണെങ്കില്‍) തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി ഒണ്‍ളി പോളിസി നിങ്ങളുടെ രക്ഷക്കെത്തും.

    നിങ്ങൾ ബൈക്ക് ഇൻഷുറൻസ് താരതമ്യം ചെയ്യുമ്പോൾ, നിങ്ങൾക്ക് ആവശ്യമുള്ളത് എന്താണെന്ന് കൃത്യമായി അറിഞ്ഞ്, അതനുസരിച്ച് തിരഞ്ഞെടുക്കാം, കുറഞ്ഞതിനായി വിട്ടുവീഴ്ച്ച ചെയ്തില്ലെന്ന് ഉറപ്പ് വരുത്താം.


  • താരതമ്യം സാധ്യമായ ഒഴിവാക്കലുകളെക്കുറിച്ച് നിങ്ങളോട് പറയും

    പോളിസി നിബന്ധനകൾ (ഒരു പ്രത്യേക ഇൻഷുററുടെ) വായിക്കുന്നത് നിങ്ങൾക്ക് പരിരക്ഷ നൽകാത്ത ബാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകും. ഇതിലൂടെ, അപ്രൂവലിനുള്ള സാധ്യത ഇല്ലാത്ത ഒരു അപ്രസക്ത ക്ലെയിം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് നിങ്ങൾക്ക് ബോധ്യമാകും.


  • ആഡ്-ഓൺ ബെനഫിറ്റ് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കാൻ താരതമ്യം നിങ്ങളെ സഹായിക്കുന്നു

    ആഡ്-ഓൺ പരിരക്ഷകളുടെ കാര്യത്തിൽ, ജാഗ്രതയോടെ വായിക്കുന്നത് നല്ലതാണ്. സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, റോഡ്‍സൈഡ് അസിസ്റ്റൻസ് പരിരക്ഷ, എഞ്ചിൻ പ്രൊട്ടക്ഷൻ പരിരക്ഷ എന്നിവ ആവശ്യ നേരത്ത് നിർണായകമാണെങ്കിലും, നിങ്ങൾക്ക് മറ്റ് ചില ആഡ്-ഓണുകൾ ആവശ്യമില്ലായിരിക്കും.

    മാത്രമല്ല, എല്ലാ ഇൻഷുറൻസ് കമ്പനിയും ആഡ്-ഓൺ കവര്‍ ഓഫര്‍ ചെയ്തെന്ന് വരില്ല. അതിനാൽ, നിങ്ങൾക്ക് ആവശ്യമുള്ളത് എന്താണെന്ന് ആദ്യം കണ്ടെത്തേണ്ടത് പ്രധാനമാണ്, എന്നിട്ട് ഏറ്റവും പ്രസക്തമായ ആഡ്-ഓണുകള്‍ തിരഞ്ഞെടുക്കുക. ഈ രീതിയിൽ, നിങ്ങളുടെ പ്രീമിയം തുക കുറയ്ക്കാൻ കഴിയും.

    ഇന്‍റർനെറ്റിന്‍റെ ഫലമായി, ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യുന്നത് മുമ്പത്തേക്കാൾ കൂടുതൽ സൗകര്യപ്രദമായി. അതിന് ഏതാനും മിനിറ്റ് മതി, നിങ്ങൾക്ക് അറിഞ്ഞ് തീരുമാനം എടുക്കാം. ഇരുട്ടില്‍ തപ്പി തിരഞ്ഞെടുക്കുന്നതിലും വളരെ മെച്ചമല്ലേ അത്?

ടു വീലർ ഇൻഷുറൻസ് ഓഫർ ചെയ്യുന്ന അധിക നേട്ടങ്ങൾ

മികച്ച ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്ളതിനാല്‍, ആശയക്കുഴപ്പം ഉണ്ടായാല്‍ ഞങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കെതിരെ അവ മറച്ച് പിടിക്കില്ല. മാത്രമല്ല, അവിടെയാണ് ബജാജ് അലയൻസ് എത്തുന്നത്. ഞങ്ങളുടെ പക്കല്‍, ബൈക്ക് ഇൻഷുറൻസ് താരതമ്യം ചെയ്യുന്നത് മുമ്പത്തേക്കാളും ലളിതമാണ്.

അന്തിമ പർച്ചേസ് നടത്തുന്നതിന് മുമ്പ് ടു വീലർ ഇൻഷുറൻസ് താരതമ്യം ചെയ്യുക, കാരണം:

  • ഇത് സൗകര്യപ്രദവും, പുനര്‍നിര്‍വ്വചിക്കാവുന്നതും കാലത്തിനൊത്തതുമാണ്.

    ഞങ്ങൾ ഇത് പറയുമ്പോൾ ഞങ്ങളെ വിശ്വസിക്കുക! ബജാജ് അലയൻസിൽ, നിങ്ങൾ ഇനി ഇൻഷുററുടെ ഓഫീസ് സന്ദർശിക്കേണ്ടതില്ല; ഒരുപാട് പേപ്പർവർക്ക് ചെയ്യേണ്ടതുമില്ല. രാജ്യത്തെ മുൻനിര ഇൻഷുറർമാരിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും മികച്ച ടു വീലർ ഇൻഷുറൻസ് ക്വോട്ടുകൾ (മാനദണ്ഡങ്ങളുടെ ശ്രേണിയിൽ) താരതമ്യം ചെയ്യാം, കൃത്യമായ ശ്രദ്ധ പുലര്‍ത്തി, ഒടുവില്‍ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാം.

  • ഇത് ഇൻഷുറൻസുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ വെളിച്ചം വീശുന്നു

    ടു വീലർ ഇൻഷുറൻസ് പോളിസികളുടെ വിശദമായ താരതമ്യം നിങ്ങള്‍ ഒരെണ്ണം എടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട വിവിധ കാര്യങ്ങളെക്കുറിച്ച് സമഗ്ര വിവരങ്ങൾ നൽകും. താരതമ്യം കഴിയുമ്പോഴേക്കും വൊളന്‍ററി ഡിഡക്ടബിള്‍, പ്രീമിയം നിരക്ക്, കവറേജ് ലെവല്‍, ഉള്‍പ്പെടുത്തല്‍, ഒഴിവാക്കല്‍ എന്നിവ സംബന്ധിച്ച് നിങ്ങള്‍ക്ക് മികച്ച പരിജ്ഞാനം ലഭിച്ചിരിക്കും.

  • ഇത് ബദലുകൾ സൃഷ്ടിക്കുന്നു

    നിങ്ങൾ 'താരതമ്യം' ബട്ടൺ അമര്‍ത്തിയാല്‍ മതി, ബാക്കി ഞങ്ങൾ ചെയ്യും. പല ഇൻഷുറർമാരുടെ ടു വീലർ ഇൻഷുറൻസ് ക്വോട്ടുകൾ താരതമ്യം ചെയ്യുക, അത് രംഗത്തുള്ള എല്ലാ കമ്പനികളെയും കുറിച്ച് നിങ്ങള്‍ക്ക് ധാരണ നല്‍കും. മാത്രമല്ല, വിപണിയിലെ താരതമ്യേന പുതിയതായ മറ്റ് ഇൻഷുറൻസ് ദാതാക്കളെക്കുറിച്ചും നിങ്ങൾക്ക് അറിയാം, അവരുടെ ഉൽപ്പന്നങ്ങൾ നിങ്ങളുടെ ഇൻഷുറൻസിനും സാമ്പത്തിക ലക്ഷ്യങ്ങൾക്കും അനുയോജ്യമാണോ എന്ന് നോക്കുകയും ചെയ്യാം.

  • നിങ്ങൾ കാണുന്നത് കൃത്യമായി ലഭിക്കുന്നു

    ഓൺലൈൻ ഇൻഷുറൻസ് താരതമ്യം കൂടുതല്‍ പ്രസക്തമായതിനാൽ, ഏജന്‍റിന്‍റെ വാക്ക് വിശ്വസിക്കുകയല്ലാതെ മറ്റ് പോംവഴി ഇല്ലാതിരുന്ന കാലം പോയി. ഏജന്‍റ് നിങ്ങള്‍ക്ക് ഏതെങ്കിലും പോളിസി പിടിച്ചേല്‍പ്പിക്കുക ആയിരിക്കും ചെയ്യുക (കാരണം, അയാള്‍ക്ക് വില്‍പ്പന നടത്തണം), ഒരു ഓൺലൈൻ ഇൻഷുറൻസ് പോളിസി താരതമ്യം ആകട്ടെ വിവിധ കമ്പനികളുടെ പ്രീമിയം നിരക്കുകള്‍ പറഞ്ഞുതരും.

    അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് ഉൽപ്പന്നങ്ങളുടെ അവലോകനങ്ങൾ വായിച്ച്, അതനുസരിച്ച് കവറേജും മറ്റ് വേരിയബിളുകളും തീരുമാനിക്കാം.

  • നിങ്ങള്‍ അനാവശ്യമായി സമയവും പണവും ചെലവഴിക്കേണ്ടി വരില്ല

    ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ താരതമ്യം ചെയ്യുമ്പോൾ, നിങ്ങൾ ചില അടിസ്ഥാന വിവരങ്ങൾ പൂരിപ്പിച്ചാല്‍ മതി, ആ ഒരു ക്ലിക്ക് നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങളും തൽക്ഷണം നൽകും.

    മാത്രമല്ല, നിങ്ങൾ ബൈക്ക് ഇൻഷുറൻസ് ഓരോന്നായി താരതമ്യം ചെയ്യുമ്പോൾ, വൊളണ്ടറി എക്സസ് (ക്ലെയിം ചെയ്യുമ്പോൾ പോക്കറ്റിൽ നിന്ന് നിങ്ങൾ അടയ്‌ക്കേണ്ട പണം), പ്രീമിയങ്ങൾ, ഇൻഷുർ ചെയ്ത പ്രഖ്യാപിത മൂല്യം (നിങ്ങളുടെ ടു വീലറിന്‍റെ നിലവിലെ മാർക്കറ്റ് മൂല്യം) തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ടു വീലർ ഇൻഷുറൻസ് പോളിസികളുടെ സമഗ്രമായ വിശകലനം ലഭിക്കും.

നിങ്ങളുടെ താരതമ്യം ആരംഭിക്കുക

താരതമ്യ പ്രക്രിയയെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് പറയുന്നതിന് മുമ്പ്, ഈ ലളിതമായ ചോദ്യം സ്വയം ചോദിക്കുക, "എന്‍റെ ടു വീലർ ഇൻഷുറൻസ് പോളിസിയിൽ എനിക്ക് വേണ്ടത് എന്താണ്?"

ടു വീലര്‍ ഇന്‍ഷുറന്‍സ് താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുമ്പോള്‍‍, ബജാജ് അലയന്‍സിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾക്കായി ഞങ്ങൾ പ്രോസസ്സ് മുഴുവൻ ലളിതവും തടസ്സരഹിതവുമാക്കി. നിങ്ങളുടെ ടു-വീലറിന്‍റെ നിർമ്മിതി, വേരിയന്‍റ്, വാങ്ങിയ വർഷം, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്‍റെ ലൊക്കേഷൻ മുതലായ ഏതാനും അടിസ്ഥാന വിവരങ്ങൾ പൂരിപ്പിച്ചാല്‍ മതി.

ഓൺലൈൻ ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധ പുലര്‍ത്തുക, കാരണം അത് രാജ്യത്തെ എല്ലാ മുൻനിര ഇൻഷുറർമാരിൽ നിന്നും നിങ്ങൾക്ക് മികച്ച ക്വോട്ടുകൾ ലഭ്യമാക്കും. ബജാജ് അലയൻസ് ടു വീലർ ഇൻഷുറൻസ് ഫീച്ചര്‍ താരതമ്യം ചെയ്യുമ്പോൾ, മിതമായ പ്രീമിയത്തിൽ നിങ്ങൾക്ക് മികച്ച കവറേജും ഗുണകരമായ ആഡ്-ഓണുകളും ലഭിക്കും.

  • നിങ്ങളുടെ ടു-വീലറിന്‍റെ നിർമ്മിതിയും വേരിയന്‍റും
  • നിയമമൊന്നും ഇല്ലെങ്കിലും, സാധാരണയായി, മികച്ച നിർമ്മിതിയും അപ്ഗ്രേഡഡ് വേരിയന്‍റും നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസിയിൽ പ്രീമിയങ്ങൾ വര്‍ധിപ്പിക്കും.

  • നിർമ്മിച്ച വർഷം
  • ഈ വിവരങ്ങൾ ഇൻഷുററെ വിലയിരുത്താൻ സഹായിക്കും ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യൂ (ഐഡിവി) നിങ്ങളുടെ ടു-വീലറിന്‍റെ. ഐഡിവി-ക്ക് അടയ്ക്കേണ്ട പ്രീമിയത്തില്‍ സ്വാധീനമുണ്ട്.

  • ആഡ്-ഓണ്‍ ആനുകൂല്യങ്ങള്‍
  • ബൈക്ക് ഇൻഷുറൻസ് താരതമ്യം ചെയ്യുമ്പോൾ, നിങ്ങളുടെ ടു-വീലറിന്‍റെ ഇലക്ട്രിക്കലും അല്ലാത്തതുമായ വിവിധ ആക്സസറികളിൽ നിങ്ങൾ ആഗ്രഹിക്കുന്ന ആഡ്-ഓൺ പരിരക്ഷകൾ വ്യക്തമാക്കേണ്ടതുണ്ട്.

 

 

ടു വീലര്‍ ഇന്‍ഷുറന്‍സ് എങ്ങനെ താരതമ്യം ചെയ്യാം

 

ബജാജ് അലയൻസിനൊപ്പം, ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ബൈക്ക് ഇൻഷുറൻസ് താരതമ്യം ചെയ്യാം. ഇതാ നോക്കൂ:

1) മോഡൽ, മേക്ക്, വേരിയന്‍റ്, ടു-വീലർ നമ്പർ ഉൾപ്പെടെ നിങ്ങളുടെ ടു-വീലറിന്‍റെ വിശദാംശങ്ങൾ നൽകുക

2) വാഹന രജിസ്ട്രേഷൻ നമ്പറും ആര്‍ടിഒ ലൊക്കേഷനും എടുത്ത് വെയ്ക്കുക

3) ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക- നിലവിൽ ടു വീലർ ഇൻഷുറൻസ് പോളിസി ഉണ്ടോ? പോളിസി കാലഹരണപ്പെട്ടോ? നിങ്ങളുടെ സ്ഥലം എവിടെയാണ്, നിങ്ങളുടെ ടു-വീലർ എവിടെ ഓടിക്കാനാണ് ആഗ്രഹിക്കുന്നത്?

4) ചെയ്യേണ്ടത് ചെയ്ത ശേഷം, ഗെറ്റ് ക്വോട്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾ പരിഗണിക്കുന്ന മറ്റ് പ്ലാനുകളുമായി താരതമ്യം ചെയ്യാൻ ഈ ക്വോട്ട് ഉപയോഗിക്കുക

ഏറ്റവും നിർണ്ണായകമായ മാനദണ്ഡങ്ങൾ അനുസരിച്ച് നിങ്ങൾക്ക് അനവധി ടു വീലർ ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യാം, ഒന്ന് എടുക്കുക, ഓൺലൈനിൽ പണമടയ്ക്കുക, നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി തൽക്ഷണം നേടുക.

ഇത് കേട്ടതുപോലെ വളരെ എളുപ്പം!

 

ടു വീലർ ഇൻഷുറൻസ് എപ്പോഴാണ് താരതമ്യം ചെയ്യേണ്ടത്

 

ബൈക്ക് ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യുന്നത് ടു-വീലർ ഇൻഷുറൻസ് പ്രീമിയം താരതമ്യം ചെയ്തല്ല ആരംഭിക്കുന്നതും അവസാനിക്കുന്നതും. അതിനിടെ, നിങ്ങൾ ഓൺലൈൻ താരതമ്യത്തിന് അടിസ്ഥാനമാക്കേണ്ട ചില ഘടകങ്ങളുണ്ട്.

അതിന്‍റെ ഒരു ചെക്ക്‌ലിസ്റ്റ് ഇതാ:

കുറഞ്ഞ പ്രീമിയമാണോ വേണ്ടത്? ആദ്യം നിങ്ങളുടെ പരിരക്ഷ അറിയുക

ടു വീലർ ഇൻഷുറൻസ് താരതമ്യം ചെയ്യുമ്പോൾ, നിങ്ങൾക്ക് വേണ്ട പരിരക്ഷയുടെ തരം ഉറപ്പാക്കുക. ഓരോ ടു-വീലറിനും അടിസ്ഥാന തേർഡ് പാർട്ടി ലയബിലിറ്റി ഓൺളി പോളിസി വേണമെന്ന് മോട്ടോർ വാഹന നിയമം അനുശാസിക്കുമ്പോള്‍, ഇന്ത്യൻ റോഡുകളിൽ ഓടുന്നതിന്, കൂടുതൽ കോംപ്രിഹെൻസീവ് ടു വീലർ ഇൻഷുറൻസ് പോളിസി (മാനുഷിക പിഴവുകള്‍ മൂലമോ അല്ലാതെയോ ഉള്ള) സാധാരണ നഷ്ടം/തകരാറുകളിൽ നിന്ന് നിങ്ങളുടെ ടു-വീലറിന് കവറേജ് നൽകുന്നു.

പ്രീമിയം കുറവുള്ളതിലാണ് നോട്ടം പതിഞ്ഞതെങ്കില്‍ അനുചിതമോ അപര്യാപ്തമോ ആയ കവറേജ് കൊണ്ട് നിങ്ങള്‍ക്ക് തൃപ്തിപ്പെടേണ്ടി വരും. അതുകൊണ്ടാണ് ഒരെണ്ണം ഉറപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ പ്രോഡക്ടുകളും അവയുടെ പ്രത്യേക ഫീച്ചറുകളും (ആഡ്-ഓൺ പരിരക്ഷകൾ ഉൾപ്പെടെ) താരതമ്യം ചെയ്യേണ്ടത്.

ആഡ്-ഓണുകൾ പരിഗണിക്കുക

ആഡ്-ഓണുകൾ നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി അടിസ്ഥാന പ്ലാനിലും ഉപരി നല്‍കും. എന്നിരുന്നാലും, നിരവധി ആഡ്-ഓൺ ആനുകൂല്യങ്ങളില്‍, നിങ്ങളുടെ പോളിസിയുടെ ചെലവ് കൂട്ടാത്തത് ഏതാണെന്ന് അറിയുക. റോഡ്സൈഡ് അസിസ്റ്റൻസ് പരിരക്ഷ, സീറോ ഡിപ്രീസിയേഷൻ പരിരക്ഷ അല്ലെങ്കിൽ അതിനുള്ള എഞ്ചിൻ പ്രൊട്ടക്ഷൻ പരിരക്ഷ പോലുള്ള അധിക പരിരക്ഷകൾ മറ്റുള്ളവയേക്കാൾ കൂടുതൽ ഗുണകരമാകും.

അതേസമയം, ഇന്‍ഷുറന്‍സ് ലക്ഷ്യങ്ങൾ, ബജറ്റ്, ഡ്രൈവിംഗ് ശീലങ്ങൾ എന്നിവ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആഡ്-ഓൺ പരിരക്ഷകളെ സ്വാധീനിക്കും.

ഇൻഷുററുടെ ക്ലെയിം സെറ്റിൽമെന്‍റ് ചരിത്രം അറിയുക

നിങ്ങളുടെ ഇൻഷുററുടെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ ഹിസ്റ്ററി മനസ്സിലാക്കുന്നത് ക്ലെയിം അപ്രൂവ് ചെയ്യുന്ന കാര്യം വരുമ്പോള്‍ അതിന്‍റെ കാര്യക്ഷമതയെക്കുറിച്ച് ബോധ്യം നൽകും. ഇൻഷുററുടെ വെബ് പോർട്ടലിൽ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്ത അവലോകനങ്ങളും പരാതികളും കാണുക. അതിലുപരി, നിങ്ങൾക്ക് മനഃസമാധാനത്തിന് അവരുടെ വിൽപ്പനാനന്തര, കസ്റ്റമര്‍ സേവനങ്ങളും അന്വേഷിക്കാം.

ഡിഡക്ടബിള്‍ പരിശോധിക്കുക

ക്ലെയിം സമയത്ത് നിങ്ങൾ അടയ്ക്കേണ്ട തുകയാണ് നിർബന്ധിത ഡിഡക്ടബിള്‍. ഒരു സ്വമേധയാലുള്ള കിഴിവ്, അതേസമയം, ക്ലെയിം സെറ്റിൽമെന്‍റിന് മുമ്പ് അടയ്ക്കാൻ നിങ്ങൾ സമ്മതിച്ച തുകയാണ്.

നിങ്ങൾ ഉയർന്ന ഡിഡക്റ്റബിൾ മൂല്യം എടുത്താല്‍, നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസിയിൽ താരതമ്യേന കുറഞ്ഞ പ്രീമിയമാണ് ഈടാക്കുക. എvdvend, ഇത് നിങ്ങൾക്ക് യോഗ്യതയുള്ള മൊത്തം ക്ലെയിം തുകയെ (ഇൻഷുററിൽ നിന്നുള്ളത്) തീർച്ചയായും ബാധിക്കും.

നിങ്ങൾ ബൈക്ക് ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യുമ്പോൾ ഈ ഡിഡക്ടബിള്‍ ഘടകം വിട്ടുകളയരുത്.

എല്ലാ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും അറിയുക

പഴഞ്ചൊല്ലില്‍ പറയുന്ന പോലെ, വിശദാംശങ്ങള്‍ സങ്കീര്‍ണമാണ്. നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി അതിന് അപവാദമല്ല. പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക, ഉൾപ്പെടുന്നതും അല്ലാത്തതും എന്താണെന്ന് അത് കൃത്യമായി പറയും. ഈ രീതിയിൽ, പോളിസി നിങ്ങളുടെ പണത്തിന് മൂല്യവത്താണോ എന്ന് അറിയാം.

 

എന്തുകൊണ്ട് ബജാജ് അലയൻസ് തിരഞ്ഞെടുക്കണം

 

നിങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾ വ്യത്യസ്തമാണെന്ന് തീര്‍ച്ചയാണ്, എന്നാൽ അവയെല്ലാം നിറവേറ്റാന്‍ ഞങ്ങൾ ഇവിടെയുണ്ട്. ടു വീലർ ഇൻഷുറൻസ് പോളിസി എടുക്കുന്നതായാലും പുതുക്കുന്നതായാലും, ഞങ്ങളുടെ നിരവധി കവറേജുകളും അധിക ആനുകൂല്യങ്ങളും നിങ്ങൾക്ക് പരിരക്ഷ നൽകും, 24x7.

വിപുലമായ കവറേജ്

രസകരമായ വസ്തുത! നിങ്ങളുടെ ഇൻഷുറൻസിന് ഞങ്ങളുടെ കവറേജ് നേരിട്ട് ആനുപാതികമാണെന്ന് ഞങ്ങൾ കണ്ടെത്തി, ആവശ്യങ്ങൾ എത്ര വ്യത്യസ്തമാണോ, ഞങ്ങളുടെ കവറേജ് അത്ര മെച്ചമാണ്.

തീപിടുത്തം അല്ലെങ്കിൽ ഭൂകമ്പം, ചുഴലിക്കാറ്റ് അല്ലെങ്കിൽ ടൈഫൂൺ (മറ്റ് എല്ലാ പ്രകൃതി ദുരന്തങ്ങളും) എന്തുമാകട്ടെ, ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് വിപുലമായ കവറേജ് നൽകുന്നു. ഒന്നും ചോദിക്കില്ല.

കവർച്ച, മോഷണം, കലാപം, അപകടങ്ങൾ, ട്രാന്‍സിറ്റിലെ കേടുപാടുകൾ, മറ്റ് അപ്രതീക്ഷിത മനുഷ്യനിർമ്മിത സാഹചര്യങ്ങൾ എന്നിവയ്ക്ക്, ഞങ്ങൾ വിപുലമായ കവറേജ് നല്‍കും, അവയുടെ ആഘാതം നിങ്ങള്‍ക്ക് ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തും.

ഇൻഷുർ ചെയ്ത ടു-വീലറിന്‍റെ ഉടമയ്ക്ക്, ഞങ്ങൾ രൂ.1 ലക്ഷം പേഴ്സണൽ ആക്സിഡന്‍റ് കവര്‍ നല്‍കുന്നു. അതിലുപരി, ഒരു കുടുംബാംഗം പില്യൺ റൈഡ് ചെയ്താല്‍, ഞങ്ങളുടെ കവറേജ് അതിലും ഉണ്ടാകും.

തേര്‍ഡ്-പാര്‍ട്ടിക്കുള്ള നാശനഷ്ടത്തിന് (ശാരീരിക ക്ഷതം, മരണം അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി കേടുപാടുകള്‍) നിങ്ങളുടെ ഇന്‍ഷ്വേര്‍ഡ് വാഹനം ഉത്തരവാദിയാണെങ്കില്‍, ബജാജ് അലയന്‍സ് തേര്‍ഡ് പാര്‍ട്ടി ലീഗല്‍ ലയബിലിറ്റി പോളിസി നിങ്ങളുടെ സഹായത്തിനുണ്ട്.

ഇന്‍സ്റ്റന്‍റ് പോളിസി വാങ്ങലും പുതുക്കലും

ബൈക്ക് ഇൻഷുറൻസ് താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നോ? കൂടുതൽ ആലോചിക്കേണ്ട. ബജാജ് അലയൻസിൽ, നിങ്ങൾക്ക് നിരവധി പോളിസികള്‍ പരിശോധിക്കാം, ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി മിനിറ്റുകൾക്കുള്ളിൽ വാങ്ങാം, പുതുക്കാം. നിങ്ങൾ ക്ലിക്ക് ചെയ്താല്‍ മതി, ബാക്കി ഞങ്ങൾ ചെയ്യും.

എൻസിബി-യുടെ ഈസി ട്രാൻസ്ഫർ

നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസിയുടെ സമയത്ത് ഉത്തരവാദിത്തമുള്ള ഡ്രൈവർ (ക്ലെയിം ഫയൽ ചെയ്യാതിരുന്നത്) ആയിരിക്കുന്നതിനുള്ള നിങ്ങളുടെ റിവാർഡ് ആണ് നോ ക്ലെയിം ബോണസ് (എന്‍സിബി). നിങ്ങളുടെ മുൻ ഇൻഷുററുടെ പക്കല്‍ ഒരു നോ ക്ലെയിം ബോണസ് ആര്‍ജ്ജിച്ചിട്ടുണ്ടെങ്കില്‍, നിങ്ങൾക്ക് അതിന്‍റെ 50% വരെ ഞങ്ങളുടെ പക്കലേക്ക് ട്രാൻസ്ഫർ ചെയ്യാം, നിഷ്പ്രയാസം.

സഹായം എപ്പോഴും സമീപസ്തം

ക്ലെയിമുകൾ സംബന്ധിച്ച് രാത്രി 12 ന് ചോദിക്കണോ?? ഞങ്ങളുടെ വിദഗ്ധരുടെ സഹായം രാപ്പകല്‍ ലഭിക്കുമ്പോള്‍, ആശങ്ക എന്തിന്? ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടുക, ശബ്ദത്തിന്‍റെ വേഗതയേക്കാൾ വേഗം ഞങ്ങൾ സഹായവുമായി സജ്ജം (അത് ആലങ്കാരികം തന്നെ!).

ക്യാഷ്‌ലെസ് ക്ലെയിമുകളുടെ ഈസി സെറ്റിൽമെന്‍റ്

രാജ്യത്തുടനീളമുള്ള വിപുലമായ ഗാരേജുകളുടെ നെറ്റ്‌വർക്ക് നിങ്ങളുടെ ക്യാഷ്‌ലെസ് ക്ലെയിമുകൾ കേൾക്കാനും സെറ്റിൽ ചെയ്യാനും എപ്പോഴും സജ്ജമാണ്, ഏത് സമയത്തായാലും. ഇവിടെ, പ്രോസസ്സ് വേഗത്തിലാണ്, അതിനാൽ നിങ്ങൾ ഒരുപാട് കാത്തിരിക്കേണ്ട.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്