ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

Hero ബൈക്ക് ഇൻഷുറൻസ്

Hero ബൈക്ക് ഇൻഷുറൻസ്

നിങ്ങളാണ് സ്വന്തം കഥയുടെ ഹീറോ. ഒരു ക്ലാസിക് ഹിന്ദി മൂവി ക്ലൈമാക്സ് പോലെ, ഗുണ്ടകളെ നിലംപരിശാക്കി ഒരു ടു വീലറിൽ നാടകീയമായ എന്‍ട്രി നിങ്ങൾ സങ്കൽപ്പിച്ചിട്ടുണ്ടാകും. സമ്മതിച്ചു, അതൊരു സ്വപ്നം മാത്രമാണ്. നിങ്ങൾക്കിനി ദിവസവും അങ്ങനെ ചെയ്യാം! ഓട്ടോമോട്ടീവ് പെര്‍ഫെക്ഷനില്‍ നിര്‍മ്മിച്ച നിങ്ങളുടെ ഹീറോ ബൈക്ക്, ഒരു ആക്ഷന്‍ ഹീറോയെപ്പോലെ, നിങ്ങളുടെ ഓരോ നീക്കത്തിനും വിശ്വാസ്യത നല്‍കും, നിങ്ങളുടെ ഫാന്‍റസി ജീവസ്സുറ്റതാക്കും!

ആദ്യം, ബ്രാൻഡിന് പിന്നിലെ ചരിത്രം. 2010 ൽ 26 വർഷത്തെ ജാപ്പനീസ് ടെക്നോളജി പങ്കാളിയായ Honda ൽ നിന്ന് വേര്‍പെട്ടാണ് Hero Motocorp നിലവിൽ വന്നത്. ലാഭത്തോടൊപ്പം പെര്‍ഫോമന്‍സും നല്‍കുന്ന ടൂ വീലറിനായുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ അടങ്ങാത്ത ആവേശത്തെ തൃപ്തിപ്പെടുത്തുന്നതില്‍ അത് മുഖ്യ പങ്ക് വഹിച്ചു.

പുതിയ അവതാരത്തില്‍, Hero Motocorp യുവാക്കളുടെ ചോയിസ് ആയ ബൈക്ക് ബ്രാൻഡ് ആകാൻ തീരുമാനിച്ചു. സുന്ദരമായ ഡിസൈനിന്‍റെയും ഉയർന്ന പെർഫോമൻസിന്‍റെയും കാര്യത്തില്‍ ഹീറോ ബൈക്കുകൾ പലപ്പോഴും അവസാന വാക്കാണ്. ലോക്കല്‍ ടാലന്‍റ് എടുക്കുന്നതിലും, ഉപഭോക്തൃ കേന്ദ്രീകരണത്തിലും നല്‍കുന്ന അതിന്‍റെ ഫോക്കസ് പ്രസിദ്ധമാണ്.

ബജാജ് അലയൻസ് Hero ബൈക്ക് ഇൻഷുറൻസ് ഉള്ളപ്പോള്‍, നിങ്ങൾ കമാൻഡിൽ ആണ്. റോഡിലും ജീവിതത്തിലും സുഗമമായ റൈഡ് നിങ്ങൾക്കായി കാത്തിരിക്കുന്നു. കോംപ്രിഹെന്‍സീവ് ബൈക്ക് ഇൻഷുറൻസ് പോളിസി അപകടവുമായി ബന്ധപ്പെട്ട റിസ്കുകളും തേര്‍ഡ് പാര്‍ട്ടി ബാധ്യതയും എളുപ്പത്തില്‍ മാനേജ് ചെയ്യാന്‍ സഹായിക്കും

 

ടോപ്പ് Hero ബൈക്ക് മോഡലുകൾ

എങ്ങനെ നോക്കിയാലും, ബൈക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുമ്പോള്‍ പണം ലാഭിക്കുന്നത് നല്ല കാര്യം തന്നെ, പക്ഷെ അതിന്‍റെ പ്രയോജനം വേണ്ടിവരുമ്പോള്‍ പ്രതീക്ഷക്കൊത്ത് വരില്ല. ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് പ്ലാനുകൾ പലപ്പോഴും നിങ്ങളെ നിരാശരാക്കും!

ബൈക്ക് ഇൻഷുറൻസ് റിസർച്ച് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് - ഓൺലൈനിൽ ഒന്നിലധികം റിവ്യൂകൾ വായിക്കല്‍, ഷോറൂമുകൾ സന്ദർശിക്കല്‍, സ്പെസിഫിക്കേഷനുകൾ പരിശോധിക്കല്‍ - എന്നിവ മികച്ച സൊലൂഷൻ കണ്ടെത്തുന്നതിലേക്ക് നിങ്ങളെ നയിച്ചേക്കാം, കുറഞ്ഞ നിരക്ക് നേക്കുകയാണെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കാം.

 • അപര്യാപ്തമായ കവറേജ്

  നിങ്ങളുടെ മൊബൈൽ ഫോണിന്‍റെ സ്ക്രീൻ സൂക്ഷിക്കാന്‍ ടെമ്പേർഡ് ഗ്ലാസ് തിരയുമ്പോൾ, അരികുകളില്‍ എത്താത്ത ഗ്ലാസ് നിങ്ങൾ വാങ്ങുമോ? ഇല്ല, കാരണം ഫോണിന്‍റെ അരികിന് ചെറിയ പൊട്ടല്‍ ഉണ്ടായാല്‍ അതിന്‍റെ ഭംഗി നഷ്ടപ്പെടാനും പെര്‍ഫോമന്‍സിനെ ബാധിക്കാനും അതുമതി.

  അതുപോലെ, ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് മതിയായ കവറേജ് നൽകിയെന്ന് വരില്ല, അപ്പോള്‍ നിങ്ങള്‍ കൈയില്‍ നിന്ന് പണം ചെലവഴിക്കേണ്ടി വരും. ടു വീലർ ഇൻഷുറൻസ് പോലെ നിർണ്ണായകമായ കാര്യം വരുമ്പോള്‍, മതിയായ കവറേജ് നൽകുന്ന പോളിസി എടുക്കേണ്ടത് പ്രധാനമാണ്.

 • ആഡ്-ഓൺ പരിരക്ഷകളുടെ അഭാവം

  ഹൈൻഡ്സൈറ്റ് എപ്പോഴും 20/20 ആണെന്നാണ് പറയുക. തിരക്കേറിയ ട്രാഫിക്കിലൂടെ പോകുമ്പോള്‍, നിങ്ങളുടെ റിയർ വ്യൂ മിറർ അടുത്തുള്ള വസ്തുക്കൾ കാണാൻ നിങ്ങളെ അനുവദിക്കുന്നു. 2W ഇൻഷുറൻസിന്‍റെ കാര്യത്തിൽ എല്ലാ പ്രോഡക്ടുകളും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയെന്ന് വരില്ല.

  ആഡ്-ഓണുകൾ കവറേജിന്‍റെ പോരായ്മകള്‍ നികത്തി ഭാവി ഭദ്രമാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ നിങ്ങളുടെ കവറേജിന് പിന്‍ബലമേകുന്നു, നിങ്ങൾക്ക് റോഡില്‍ സഹായം വേണ്ടപ്പോള്‍ ഗുണകരമാകുന്നു, അല്ലെങ്കിൽ ഡിപ്രീസിയേഷന് എതിരെ സംരക്ഷണം നൽകുന്നു.

  ഈ ആഡ്-ഓണുകൾ നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പ്ലാനിന്‍റെ ചെലവ് കൂട്ടിയേക്കുമെങ്കിലും, ഒരു അടിയന്തിര സാഹചര്യം വരുമ്പോള്‍ നിസ്സഹായാവസ്ഥ നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല.

 • സബ്സ്റ്റാൻഡേർഡ് കസ്റ്റമർ സർവ്വീസ്

  എല്ലാ കാര്യങ്ങളും ഒരുപോലെ പ്രധാനമാണെങ്കിലും, ശരാശരിയില്‍ നിന്ന് നല്ലതിനെ വേറിട്ടതാക്കുന്നത് കസ്റ്റമര്‍ സർവ്വീസിന്‍റെ മേന്മയാണ്. ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് കവറില്‍ കുറച്ച് പണം ലാഭിക്കാമെങ്കിലും, നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം പ്രതീക്ഷിക്കുന്നപോലെ എളുപ്പം കാര്യക്ഷമമായി ഉത്തരം ലഭിക്കണമെന്നില്ല.

  ക്ലെയിം സെറ്റിൽമെന്‍റ് പോലെ നിർണായകമായ എന്തെങ്കിലും കാര്യമാകുമ്പോൾ, 24X7 ക്ലെയിം സപ്പോർട്ടിനും ലോകോത്തര കസ്റ്റമർ സർവ്വീസിനും കൂടുതൽ പണം നല്‍കിയാലും കുഴപ്പമില്ല.

  Hero ബൈക്ക് ഇൻഷുറൻസ് തരങ്ങൾ

ബിസിനസ് ആയാലും ആനന്ദം ആയാലും - ദിവസേനയുള്ള യാത്ര അല്ലെങ്കിൽ ക്രോസ് കണ്‍ട്രി യാത്ര - ബജാജ് അലയൻസിൽ നിന്നുള്ള Hero ബൈക്ക് ഇൻഷുറൻസ് നിങ്ങളുടെ ബൈക്ക് വിശ്വസനീയമായും നിരന്തരമായും ഡെലിവര്‍ ചെയ്യാൻ അനുവദിക്കുന്നു. എന്നാല്‍, തേര്‍ഡ് പാര്‍ട്ടി ഉള്‍പ്പെടുന്നതോ സ്വന്തം നഷ്ടം വരുന്നതോ ആയ ദാരുണ അപകടം പ്രവചിക്കാനാവില്ല. ബജാജ് അലയൻസ് Hero ബൈക്ക് ഇൻഷുറൻസ് നിയമപരമായ ബാധ്യതയുടെ അഥവാ റിപ്പെയറിന്‍റെ സാമ്പത്തിക ആഘാതം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നു. വെള്ളപ്പൊക്കം, ഭൂകമ്പം, അഗ്നിബാധ, മോഷണം, കവർച്ച, കലാപം എന്നിവയൊന്നും നിങ്ങളുടെ സ്റ്റൈലിന് കോട്ടം വരുത്തില്ല.

ബജാജ് അലയൻസിന്‍റെ Hero ബൈക്ക് ഇൻഷുറൻസ് നിങ്ങളുടെ Hero ബൈക്കിന് അനുയോജ്യമാണ്. ഈ കോംപ്രിഹെൻസീവ് ബൈക്ക് ഇൻഷുറൻസ് പരിരക്ഷ 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് ലഭ്യമാണ്. ഇത് നിങ്ങളുടെ കേടായ വാഹനത്തിന് കവറേജ് നൽകുന്നു, കൂടാതെ തേർഡ് പാർട്ടി ക്ലെയിമുകളിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ബാധ്യതയ്ക്കും (സാമ്പത്തികവും നിയമപരവും) പരിരക്ഷ നൽകുന്നു.

ഞങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി ഇന്‍ഷുറന്‍സ് സൊലൂഷന്‍ നിങ്ങളെ നിയമത്തിന്‍റെ ശരിയായ ഭാഗത്ത് നിര്‍ത്തും. മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരം, നിങ്ങൾക്ക് തേർഡ് പാർട്ടി ലയബിലിറ്റി ഇൻഷുറൻസ് ഉണ്ടെങ്കിൽ മാത്രമാണ് അഭിമാനത്തോടെ റൈഡ് ചെയ്യാൻ കഴിയുക. ഇല്ലെങ്കിൽ, ബസ്സില്‍ യാത്ര ചെയ്യുന്നതാകും നല്ലത്. എന്നാല്‍, ബജാജ് അലയൻസിൽ നിന്നുള്ള Hero ബൈക്ക് ഇൻഷുറൻസ് ഉള്ളപ്പോള്‍, നിങ്ങൾക്ക് ഭയപ്പെടേണ്ട!

Hero ബൈക്ക് ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

നിങ്ങളുടെ Hero ബൈക്കിനുള്ള ദീർഘകാല ബജാജ് അലയൻസ് Hero ബൈക്ക് ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് 3 വർഷത്തേക്ക് സമാധാനം നൽകും. എന്തുകൊണ്ട്? കാരണം നിങ്ങള്‍ ചെയ്യേണ്ടവയുടെ ലിസ്റ്റിൽ ഒരെണ്ണം കുറയും.

ബജാജ് അലയൻസ് Hero ബൈക്ക് ഇൻഷുറൻസ് എടുക്കാനും പുതുക്കാനും എളുപ്പം, സമയവും അധ്വാനവും ലാഭം.

ഇന്ത്യയിലുടനീളമുള്ള 4000 നെറ്റ്‌വർക്ക് ഗ്യാരേജുകളിൽ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ്, പ്രത്യേകം നിങ്ങൾക്കായി.

നിങ്ങളുടെ ദീർഘകാല ടു വീലർ പോളിസിക്ക് കീഴിൽ ക്ലെയിം രജിസ്റ്റർ ചെയ്താല്‍, നിങ്ങളുടെ എന്‍സിബി കുറയുന്നു, എന്നാൽ ഇല്ലാതാകില്ല.

അധിക പരിരക്ഷ ആവശ്യമുണ്ടോ? അവയ്ക്കെല്ലാത്തിനും ഞങ്ങള്‍ക്ക് കസ്റ്റമൈസ്ഡ് സൊലൂഷന്‍സ് ഉണ്ട്. ചില ആഡ്-ഓണുകളിൽ ഉൾപ്പെടുന്നു:

· സീറോ അല്ലെങ്കിൽ നിൽ ഡിപ്രീസിയേഷൻ പ്രൊട്ടക്ഷൻ

· പില്യൺ റൈഡർക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

· ആക്സസറീസ് സംരക്ഷണം നഷ്ടപ്പെടൽ

അര്‍ധരാത്രി കഴിഞ്ഞാലും നിങ്ങള്‍ക്കായി ഞങ്ങളുണ്ട്. വാസ്തവത്തിൽ, നിങ്ങള്‍ക്ക് സേവനം നല്‍കുന്ന കാര്യത്തില്‍ ഞങ്ങള്‍ വാതില്‍ അടയ്ക്കാറില്ല.

നിങ്ങളുടെ മുന്‍ ഇൻഷുറൻസ് ദാതാവിൽ നിന്നുള്ള എന്‍സിബി-യുടെ 50% വരെ ബജാജ് അലയൻസിലേക്ക് ട്രാൻസ്ഫർ ചെയ്യാം. നിങ്ങൾ അത് നേടി!

 

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്