ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

Mahindra കാർ ഇൻഷുറൻസ്

Mahindra കാർ ഇൻഷുറൻസ്

രാജ്യത്തെ ഉൽപ്പാദനത്തിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമ്മാതാക്കളിലൊന്നായ Mahindra & Mahindra 1945 ൽ സ്ഥാപിതമായി, അതുമുതൽ മുംബൈയിലാണ് അതിന്‍റെ ഹെഡ്ക്വാർട്ടേർസ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളായ Mahindra Group, Mahindra & Mahindra എന്ന കൂട്ടായ്മയുടെ ഭാഗമാണ്.

ഇപ്പോൾ എക്‌സിക്യൂട്ടീവ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ നേതൃത്വത്തിൽ കമ്പനി ഈയിടെ വിദേശ വിപണികളിലേക്കും പുതിയ വ്യവസായങ്ങളിലേക്കും എത്തിപ്പെട്ടു. Kinetic Motors ഏറ്റെടുത്ത ശേഷം, ടു വീലർ വിഭാഗത്തിലേക്ക് കമ്പനി നീങ്ങുകയും അവിടെ മികച്ച പ്രകടനം നടത്തുകയും ചെയ്തു. 2017-ൽ Mahindra & Mahindra ടർക്കിഷ് ഫാം ഉപകരണ നിർമ്മാതാക്കളായ Hisarlar മായി പങ്കാളിത്തം ചേരുകയും 75.1% ഓഹരികൾ ഏറ്റെടുക്കുകയും അതുവഴി തുർക്കി വിപണിയിൽ പ്രവേശിക്കുകയും ചെയ്തു.

ദൃഢമായി നിർമ്മിച്ചിരിക്കുന്നതാണെങ്കിലും, കേടുപാടുകൾ സംഭവിച്ചാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകാതിരിക്കാൻ ഏറ്റവും സമഗ്രമായ കാർ ഇൻഷുറൻസ് പ്ലാൻ ഉപയോഗിച്ച് നിങ്ങളുടെ കാറിനെ പരിരക്ഷിക്കണം. ബജാജ് അലയൻസിൽ, ഞങ്ങളുടെ സമഗ്രമായ Mahindra കാർ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് അത് ചെയ്യാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു, അത് നിങ്ങളുടെ കാറിന് പ്രകൃതിദത്തവും മനുഷ്യ പ്രേരിതവുമായ ദുരന്തങ്ങളിൽ നിന്ന് മികച്ച കവറേജ് നൽകുന്നു.

Mahindra സ്റ്റേബിളിൽ നിന്നുള്ള മികച്ച കാർ മോഡലുകൾ

 

●        Mahindra Scorpio

സ്കിഡിംഗും ലോക്കപ്പുകളും തടയുന്നതിനുള്ള ആന്‍റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, വിശാലവും ആഡംബരപൂർണവുമായ ഇന്‍റീരിയറുകൾ, ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ് എന്നിങ്ങനെയുള്ള അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായാണ് ഈ ഡീസൽ പിന്തുണയുള്ള എസ്‌യുവിയുടെ 7-സീറ്റർ ബീസ്റ്റ് വരുന്നത്. ഇതിന് ഓട്ടോമാറ്റിക് ഏസി സെൻസറുകൾ, പവർ സ്റ്റിയറിംഗ്, അലോയ് വീലുകൾ, സിറ്റി റോഡുകളിൽ 9-16 കി.മി/ലിറ്റർ മൈലേജ് എന്നിവയും ഉണ്ട്.

●        Mahindra TUV 300

‘ടഫി’ എന്ന് ലേബൽ ചെയ്‌തിരിക്കുന്ന, TUV 300 (60 ലിറ്റർ ഇന്ധന ടാങ്ക് ഉള്ളത്) പറയുന്നത് പോലെ തന്നെ കാഠിന്യമേറിയതാണ്. എന്നിരുന്നാലും, ദൃഢതയിൽ വഞ്ചിതരാകരുത്, കാരണം ഇതിൽ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഫ്രണ്ട് ഫോഗ് ലൈറ്റുകൾ, ടച്ച് സ്‌ക്രീൻ എന്നിവ ഘടിപ്പിച്ചിരിക്കുന്ന മികച്ച ഇന്‍റീരിയറുകൾ ഉണ്ട്. കൂടാതെ, അതിന്‍റെ ആന്‍റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും അതിന്‍റെ ട്രാൻസ്മിഷനും ചേർന്ന്, ഓട്ടോമാറ്റിക്, മാനുവൽ തരത്തിലുള്ള ഈ 7-സീറ്ററിനെ ഇന്ത്യൻ റോഡിലെ വിജയി ആക്കിതീർക്കുന്നു.

●        Mahindra XUV 500

XUV 500-ന്‍റെ പുതിയ ഗ്രിൽ കണ്ണുകൾക്ക് ഒരു വിരുന്നാണ്, ഞങ്ങൾ അൽപ്പം പോലും അതിശയോക്തി കലർത്തുന്നില്ല. ഡാഷ്‌ബോർഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് സോഫ്റ്റ്-ടച്ച് ലെതർ ഉപയോഗിച്ചാണ്, അത് മറ്റെങ്ങുമില്ലാത്ത ഒരു സ്റ്റൈൽ സൃഷ്ടിക്കുന്നു. പ്രത്യേകതകളിലേക്ക് വരുമ്പോൾ, ഈ ഡീസൽ എഞ്ചിൻ വിസ്‌മയം അതിന്‍റെ പെട്രോൾ വേരിയന്‍റിലുടനീളം ലഭ്യമാണ്. ക്രമരഹിതമായ റോഡുകളിൽ സഞ്ചരിക്കുമ്പോൾ ബോഡി റോളിനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ആന്‍റി-റോൾ ബാർ ഷോക്ക് അബ്സോർബറുകൾ, പിൻ ഡിസ്ക് ബ്രേക്ക്, വെന്‍റിലേറ്റഡ് ഡിസ്ക് തരം ഫ്രണ്ട് ബ്രേക്കുകൾ, അലോയ് വീലുകൾ, ട്യൂബ്ലെസ് ടയറുകൾ, പവർ സ്റ്റിയറിംഗ് എന്നിവ ഉൾപ്പെടുന്നു.

 

ഞങ്ങൾ നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നത്

 

ബജാജ് അലയൻസിൽ, എല്ലാ രൂപങ്ങളിലും വലുപ്പങ്ങളിലും ലഭ്യമായ നിങ്ങൾക്കായുള്ള കാർ ഇൻഷുറൻസ് പ്ലാനുകൾ ഞങ്ങൾക്കുണ്ട്. നിങ്ങളുടെ Mahindra കാർ സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാ വിധത്തിലും സംരക്ഷിക്കപ്പെടണമെങ്കിൽ ഞങ്ങളുടെ സമഗ്രമായ Mahindra കാർ ഇൻഷുറൻസ് പോളിസി മികച്ചതാണ്. പ്രകൃതിക്ഷോഭങ്ങളുടെ ഫലമായുണ്ടാകുന്ന നഷ്ടങ്ങളും കേടുപാടുകളും മുതൽ മോഷണം, കലാപം അല്ലെങ്കിൽ പണിമുടക്ക് തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങൾ വരെ, ഞങ്ങളുടെ Mahindra കാർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് പരിരക്ഷയേകും.

കൂടാതെ, ഞങ്ങളുടെ Mahindra കാർ ഇൻഷുറൻസ് പോളിസി നിങ്ങളെ തേർഡ് പാർട്ടി ബാധ്യതയിൽ നിന്ന് സംരക്ഷിക്കുകയും നിങ്ങളുടെ സുരക്ഷയ്ക്ക് പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

എന്നിരുന്നാലും, നിങ്ങളുടെ കാറിന് സമഗ്രമായ കവറേജ് ആവശ്യമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ബജാജ് അലയൻസ് തേർഡ് പാർട്ടി ലയബിലിറ്റി ഒൺലി പോളിസിയും നോക്കാം, അത് നിർബന്ധമാണെന്ന ലളിതമായ കാരണത്താൽ അത് ചെയ്യാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

എന്നാൽ തേർഡ് പാർട്ടിക്ക് മാത്രമുള്ള Mahindra കാർ ഇൻഷുറൻസ് പോളിസി തേർഡ് പാർട്ടിയുമായി ബന്ധപ്പെട്ട സാമ്പത്തികവും നിയമപരവുമായ ബാധ്യതകളിൽ നിന്ന് മാത്രമേ നിങ്ങളെ പരിരക്ഷിക്കുകയുള്ളൂവെന്നും നിങ്ങളുടെ കാറിന്‍റെ നാശനഷ്ടമോ തകരാറോ പരിരക്ഷിക്കില്ലെന്നും ഓർക്കുക 

നിങ്ങൾക്ക് എങ്ങനെ ആനുകൂല്യം ലഭിക്കും

 

ബജാജ് അലയൻസിൽ, വിപുലമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇൻഷുറൻസ് പോളിസികൾ മാത്രമല്ല ഞങ്ങൾ ഓഫർ ചെയ്യുന്നത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അവ ഉതകുന്ന തരത്തിലുള്ളതുമാണ്, അതിനാൽ നിങ്ങൾക്ക് മറ്റൊരിടത്തും അന്വേഷിക്കേണ്ടതില്ല. അതുകൊണ്ടാണ് നിങ്ങളുടെ പ്രിയപ്പെട്ട Mahindra കാറിൽ നിങ്ങളുടെ കുടുംബത്തെ ദീർഘവും സുഖപ്രദവുമായ ഡ്രൈവിന് കൊണ്ടുപോകുമ്പോൾ ഇൻഷുറൻസ് ചെയ്യാനുള്ള ജോലി ഞങ്ങൾക്ക് വിട്ടുതരാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നത്.

● നിങ്ങൾക്ക് സഹായം ആവശ്യമുണ്ടോ? ഞങ്ങളെ വിളിക്കൂ. ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 നിങ്ങൾക്കായി എപ്പോഴും പ്രവർത്തിക്കും, അതിനാൽ ക്ലെയിമുകളായാലും പൊതുവായ പിന്തുണയായാലും ഏത് സഹായത്തിനും ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. അതിൽ കൂടുതൽ അഭിമാനിക്കാൻ ഞങ്ങൾക്ക് വേറെന്തുണ്ട്

● തടസ്സമില്ലാതെ നിങ്ങളുടെ ക്യാഷ്‌ലെസ് ക്ലെയിമുകൾ സെറ്റിൽ ചെയ്യുക. ഞങ്ങളുടെ നെറ്റ്‌വർക്ക് ഗ്യാരേജുകളിൽ ഒന്നിലേക്ക് പോകുക (അവയിൽ 4000-ത്തിലധികം ഉണ്ട്! നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും, ഞങ്ങൾ നിങ്ങളോട് പറയുന്നു) വലുതോ ചെറുതോ ആകട്ടെ എല്ലാ റിപ്പയറുകളും നടത്തുക

നിങ്ങളുടെ സുഹൃത്ത് എന്ന നിലയിൽ ഞങ്ങൾക്ക്, നിങ്ങളുടെ മുൻ ഇൻഷുറർമാരുടെ പക്കൽ നിങ്ങൾക്ക് ഉണ്ടായിരിക്കാവുന്ന ഏതെങ്കിലും എൻസിബിയുടെ 50% വരെ നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. എവിടെയായിരുന്നാലും സമ്പാദിക്കാനുള്ള ഒരു ക്ലാസിക് മാർഗം?

● ബജാജ് അലയൻസിൽ നിങ്ങളുടെ Mahindra കാർ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കാം. കുറച്ച് അടിസ്ഥാന വിശദാംശങ്ങൾ കൈയ്യിൽ കരുതിയാൽ മതി, നിങ്ങൾക്ക് മുന്നോട്ട് പോകാം

● ആഡ്-ഓണുകൾ ലൈഫ് സേവർ ആകാം, അവ നിങ്ങളുടെ Mahindra കാർ ഇൻഷുറൻസ് പോളിസിയുടെ പരിരക്ഷ കൂടുതൽ വർദ്ധിപ്പിക്കുന്നു. എഞ്ചിൻ പ്രൊട്ടക്ഷൻ പരിരക്ഷ, ലോക്ക്, കീ റീപ്ലേസ്‌മെന്‍റ് പരിരക്ഷ, 24x7 റോഡ്‌സൈഡ് അസിസ്റ്റൻസ് പരിരക്ഷ, ഉപഭോഗ ചെലവ് പരിരക്ഷ, സീറോ ഡിപ്രിസിയേഷൻ പരിരക്ഷ എന്നിങ്ങനെ വിപുലമായ ആഡ്-ഓൺ പരിരക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കുക.

● എഞ്ചിൻ പ്രകടനം, ബ്രേക്കിംഗ് പാറ്റേണുകൾ, ബാറ്ററി ലൈഫ് എന്നിങ്ങനെ നിങ്ങളുടെ കാറിന്‍റെ ചെറിയ വിശദാംശങ്ങൾ വിശകലനം ചെയ്യാൻ ഡ്രൈവ്സ്മാർട്ട് ടെലിമാറ്റിക്സ് സർവ്വീസ് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ വാഹനം കണ്ടെത്താനും ട്രാക്കുചെയ്യാനും ഡ്രൈവിംഗ് ശീലങ്ങൾ നിരീക്ഷിക്കാനും പ്രധാനപ്പെട്ട അലാറങ്ങളും അറിയിപ്പുകളും സജ്ജീകരിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു, അമിത വേഗതയോ നിങ്ങളുടെ കാറിന്‍റെ ഏതെങ്കിലും അനധികൃത ചലനമോ സംബന്ധിച്ച് നിങ്ങളെ അറിയിക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്