റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിങ്ങളുടെ കാർ ഇൻഷുറൻസ് പർച്ചേസിന് മുമ്പ് നടത്തേണ്ട പ്രക്രിയയാണ് കാർ ഇൻഷുറൻസ് താരതമ്യം. കാർ ഇൻഷുറൻസ് വാങ്ങുന്നയാൾ എന്ന നിലയിൽ, ഏറ്റവും മികച്ച മോട്ടോർ ഇൻഷുറൻസ് ക്വോട്ട് കണ്ടെത്തുന്നത് ശ്രമകരമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ മോട്ടോർ ഇൻഷുറൻസിനെക്കുറിച്ച് പൂർണ്ണമായ താരതമ്യം ചെയ്യാതിരിക്കുന്നത് മൂലം ധാരാളം പണം ചെലവഴിക്കുന്നതിനും ഒപ്പം/അല്ലെങ്കിൽ അപര്യാപ്തമായ പരിരക്ഷ ലഭ്യമാക്കുന്നതിനും ഇടയാക്കും. നിങ്ങള്‍ കാര്‍ ഇന്‍ഷുറന്‍സ് താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്ത കവറേജ് ഓപ്ഷനുകളും ഇന്‍ഷുറന്‍സ് നിരക്കുകളും മാത്രമല്ല, നിബന്ധനകളും നിരാകരണങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. ഈ ലേഖനത്തിൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കാർ ഇൻഷുറൻസ് പോളിസി താരതമ്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന വിശദമായ വിശകലനം ഞങ്ങൾ നൽകുന്നുണ്ട്
കാർ ഇൻഷുറൻസ് താരതമ്യം ഓൺലൈനിൽ എളുപ്പത്തിൽ ചെയ്യാം. കാർ ഇൻഷുറൻസ് ഓൺലൈനിൽ താരതമ്യം ചെയ്യുന്നത് എളുപ്പമാണ്, മാത്രമല്ല നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ പ്രീമിയങ്ങൾ ഓഫർ ചെയ്യുന്ന ഒരു പോളിസി ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ ഏറ്റവും മികച്ച കവറേജ് കണ്ടെത്താൻ ആഗ്രഹിക്കുമ്പോൾ, മികച്ച ഓഫർ നൽകുന്ന ഒരു ഇൻഷുറൻസ് ദാതാവിനെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
കാർ ഇൻഷുറൻസ് ക്വോട്ടുകൾക്കായി നിങ്ങൾക്ക് എപ്പോഴും ഇൻഷുറൻസ് ഏജന്‍റുമാരെ ബന്ധപ്പെടാൻ കഴിയുമെങ്കിലും താരതമ്യ വെബ്സൈറ്റുകളിൽ ഒരു തിരയൽ നടത്തുക. കാർ ഇൻഷുറൻസ് താരതമ്യ സൈറ്റുകൾ നിങ്ങളുടെ ജോലി വളരെ എളുപ്പവും കുറഞ്ഞ സമയത്തിലും നിർവ്വഹിക്കുന്നതാണ്. ഈ സൈറ്റുകള്‍ നിങ്ങളുടെ വിശദാംശങ്ങള്‍ എടുക്കുകയും, ഇന്‍ഷുറന്‍സ് ദാതാക്കളുടെ വെബ്സൈറ്റുകള്‍ വഴി അവ പ്രവർത്തിപ്പിച്ച്, വില അനുസരിച്ച് നിരവധി ക്വോട്ടുകള്‍ നല്‍കുകയും ചെയ്യുന്നു. വ്യക്തിഗത വെബ്സൈറ്റുകളിലും നിങ്ങൾക്ക് ഓൺലൈൻ ക്വോട്ട് ഫോമുകൾ പൂർത്തിയാക്കാം. ഇത് നിങ്ങൾക്ക് തിരഞ്ഞെടുക്കുന്നതിനായി സമഗ്രമായ ക്വോട്ടുകളുടെ ലിസ്റ്റ് നൽകും
കാർ ഇൻഷുറൻസ് താരതമ്യം ജാഗ്രതയോടെ ചെയ്യേണ്ടതാണ്. ഇൻഷുറൻസ് താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ നോക്കുന്ന ആദ്യത്തെ കാര്യം നിങ്ങൾ അടയ്‌ക്കേണ്ട അന്തിമ പ്രീമിയം ആണ്. എന്നിരുന്നാലും, കുറഞ്ഞ നിരക്കിലുള്ള കാർ ഇൻഷുറൻസ് നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു അപകടത്തിന് ശേഷം ഏറ്റവും കുറഞ്ഞ കവറേജ് നൽകുന്നു. അതുകൊണ്ടാണ് വിലകുറഞ്ഞ പോളിസിക്കുപകരം നിങ്ങൾക്ക് താങ്ങാനാവുന്നതും ആവശ്യമുള്ള കവറേജ് നൽകുന്നതുമായ ഒരു പോളിസി കണ്ടെത്തേണ്ടത്.
കാർ ഇൻഷുറൻസ് താരതമ്യം ചെയ്യുമ്പോൾ, കവറേജ് ഓപ്ഷനുകൾ ശ്രദ്ധിക്കുക. അഗ്നിബാധ, കൊടുങ്കാറ്റ്, വെള്ളം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലം സംഭവിക്കുന്ന നഷ്ടം അല്ലെങ്കിൽ തകരാറിൽ നിന്ന് കാറിനെ സംരക്ഷിക്കുന്നതായിരിക്കണം കാർ ഇൻഷുറൻസ്. മോഷണം, കലാപം അല്ലെങ്കിൽ യാത്രയിലെ തകരാർ തുടങ്ങിയ മനുഷ്യനിർമിത ദുരന്തങ്ങളിൽ നിന്ന് ഇത് സംരക്ഷിക്കുന്നു. കാർ ഇൻഷുറൻസ് തേർഡ് പാർട്ടി ബാധ്യതയിൽ നിന്നും സംരക്ഷിക്കുന്നു. ഇതിന് പുറമേ, റോഡ്‌സൈഡ് അസിസ്റ്റൻസ്, NCB ഡിസ്കൗണ്ടുകൾ, യാത്രക്കാർക്കും ഡ്രൈവർമാർക്കും ഉള്ള PA പരിരക്ഷ തുടങ്ങിയ ഓപ്ഷണൽ കവറേജിന്‍റെ ലഭ്യതയും പരിശോധിക്കുക. ഒരു പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക റിസ്ക്, നിങ്ങളുടെ ബജറ്റ്, ഡ്രൈവിംഗ് ശീലങ്ങൾ എന്നിവ മനസ്സിലാക്കുക. ഇപ്രകാരം നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു പോളിസിയും ആഡ്-ഓൺ പരിരക്ഷയും തിരഞ്ഞെടുക്കാൻ കഴിയും.
കാർ ഇൻഷുറൻസ് താരതമ്യം പ്രീമിയങ്ങളുടെയും ഡിഡക്റ്റബിളിന്‍റെയും ജാഗ്രതയോടെയുള്ള താരതമ്യത്തെയും സൂചിപ്പിക്കുന്നു. നിങ്ങൾ കാർ ഇൻഷുറൻസ് പ്രീമിയം വാങ്ങുന്നതിന് മുമ്പ്, ഡിഡക്റ്റബിൾ തുകയെക്കുറിച്ച് ഒരു തീരുമാനം എടുക്കണം. നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് മുമ്പ്, റിപ്പയർ ചെയ്യുന്നതിന് നിങ്ങൾ നൽകേണ്ട തുകയാണ് കാർ ഇൻഷുറൻസ് ഡിഡക്റ്റബിൾ. അതിനാൽ അപകടത്തിന് ശേഷം റിപ്പയറുകൾക്കായി രൂ. 20000 നിങ്ങൾ അടയ്ക്കുകയാണെങ്കിൽ, നിങ്ങൾ തിരഞ്ഞെടുത്ത ഡിഡക്റ്റബിൾ രൂ. 5000 ആണെങ്കിൽ, റിപ്പയറിന് വേണ്ടി ഇൻഷുറൻസ് രൂ. 15000 അടയ്ക്കും. ഡിഡക്റ്റബിൾ തുക വർദ്ധിപ്പിക്കുന്നത് നിങ്ങളുടെ പ്രീമിയം തുക കുറയ്ക്കുന്നതാണ്.
പരിരക്ഷയും ഡിഡക്റ്റബിളും പൊരുത്തപ്പെടുത്തി കഴിഞ്ഞാൽ, കാർ ഇൻഷുറൻസ് വാങ്ങുമ്പോൾ ഡിസ്കൗണ്ടുകൾ തിരയുക. ഉദാഹരണത്തിന്, നോ ക്ലെയിം ബോണസ് ഒരു നല്ല ഡ്രൈവർക്ക് റിവാർഡുകൾ നൽകുകയും ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുകയും ചെയ്യുന്നു.
വിശ്വസനീയമായ കമ്പനികളെ താരതമ്യം ചെയ്യുമ്പോൾ കാർ ഇൻഷുറൻസ് താരതമ്യം വിജയകരമാണ്. കുറഞ്ഞ നിരക്കിൽ മൊത്തം കവറേജ് നൽകുന്ന ഒരു പോളിസി നിങ്ങൾക്ക് ലഭിച്ചേക്കാം. ശരിക്കും വളരെ മികച്ചതായി തോന്നുന്നു അല്ലേ? നിയമവിരുദ്ധമായ, വിശ്വസനീയമല്ലാത്ത കമ്പനികളെ സൂക്ഷിക്കുക. നല്ല ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം ഉള്ള ഒരു നല്ല, പ്രശസ്ത ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കുക. കസ്റ്റമർ സർവ്വീസിലെ ഘടകങ്ങളും പരിഗണിക്കുക. കമ്പനിയുടെ കസ്റ്റമർ റിവ്യൂകളും പരിശോധിക്കുക.
താഴെപ്പറയുന്ന സുപ്രധാന ആനുകൂല്യങ്ങൾ ഞങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി നൽകുന്നു:
ക്ലെയിം കാലയളവ് ഇല്ല
ഏത് ഇൻഷുറൻസ് ദാതാവിൽ നിന്നും നിങ്ങളുടെ നിലവിലുള്ള നോ ക്ലെയിം ബോണസിന്‍റെ 50% വരെ ട്രാൻസ്ഫർ ചെയ്യുക.
ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം
1500-ൽ അധികം തിരഞ്ഞെടുത്ത ഗ്യാരേജുകളിൽ ക്യാഷ്‌ലെസ് ക്ലെയിം. ക്യാഷ്‌ലെസ് സൗകര്യം ലഭ്യമല്ലാത്തപ്പോൾ അക്കൗണ്ട് പേമെന്‍റിൽ 75% സ്വീകരിക്കുക.
24X7 സ്പോട്ട് അസിസ്റ്റൻസ്
നിങ്ങളെയും നിങ്ങളുടെ കാറിനെയും പരിപാലിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. റോഡിൽ സഹായം ആവശ്യമുള്ള കാർ ഇൻഷുറൻസ് പോളിസി ഉടമകൾക്ക് ഞങ്ങൾ പാൻ-ഇന്ത്യ പരിരക്ഷ ഓപ്ഷൻ നൽകുന്നു. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഞങ്ങളിൽ നിന്ന് ലഭ്യമാകുന്നതാണ് – ഫ്ലാറ്റ് ടയർ റിപ്പയർ ചെയ്യൽ, കാർ ബാറ്ററിയുടെ ജമ്പ് സ്റ്റാർട്ട്, ഓൺ-റോഡ് ടോവിംഗ് സഹായം അല്ലെങ്കിൽ നിയമപരമായ ഉപദേശം എന്തുമായിക്കൊള്ളട്ടെ, ഞങ്ങൾ ഒരു കോൾ അകലത്തിൽ ലഭ്യമാണ്.
മോട്ടോർ ഓൺ-ദ-സ്പോട്ട്
നിങ്ങൾക്ക് ഏതാനും ക്ലിക്കുകൾ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് വ്യക്തിപരമായി ചെയ്യുന്നതിന് സമയം ചെലവഴിക്കണം? അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ വാഹനത്തിന്‍റെ സ്വയം സർവേ നടത്താൻ മോട്ടോർ ഓൺ-ദ-സ്പോട്ട് നിങ്ങളെ അനുവദിക്കുന്നു. തടസ്സരഹിതമായ രീതിയിൽ അപ്പോൾ തന്നെ ക്ലെയിമുകൾ സെറ്റിൽ ചെയ്യുക.
4000+ നെറ്റ്‌വർക്ക് ഗ്യാരേജുകൾ
നിങ്ങളുടെ സൗകര്യം ഞങ്ങളുടെ മുൻഗണനയാണ്, അതിനാലാണ് ഞങ്ങൾ 4000+ ഗ്യാരേജുകളുമായി ബന്ധം സ്ഥാപിച്ചത്. രാജ്യത്തുടനീളമുള്ള നിങ്ങൾ തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് ഗ്യാരേജുകളിൽ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഉയർന്ന നിലവാരമുള്ള സേവനങ്ങളും ലഭ്യമാക്കുക. ക്യാഷ്‌ലെസ് ഗ്യാരേജ് സർവ്വീസ് തടസ്സ രഹിതമായ വേഗത്തിലുള്ള സർവ്വീസ് ഓഫർ ചെയ്യുന്നു.
അജയ് തലേകർ മുംബൈ
ഏതാനും ക്ലിക്കുകളിലൂടെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന വളരെ നല്ല പോർട്ടൽ.
നിലേഷ് കുന്തേ
മനസ്സിലാക്കാൻ എളുപ്പമുള്ള വെബ്സൈറ്റ്. മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് വാങ്ങുമ്പോഴും ട്രാൻസാക്ഷൻ പ്രക്രിയയിലും തടസ്സങ്ങൾ ഇല്ലാതെ വെബ്സൈറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
ഭൂഷൺ കാവത്കർ
എനിക്ക് ബജാജ് അലയൻസിൽ നിന്ന് മികച്ച ഡീലും മാർഗ്ഗനിർദ്ദേശവും ലഭിച്ചു, കാർ പോളിസി ഓൺലൈനിൽ വാങ്ങുകയും ചെയ്തു. നിങ്ങള്‍ക്ക് നന്ദി
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ