റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ആഡംബരത്തിന്‍റെയും സുഖസൗകര്യങ്ങളുടെയും പര്യായമായ ഒരു പേര്; ആമുഖം ആവശ്യമില്ലാത്ത ഒരു ബ്രാൻഡാണ് ബിഎംഡബ്ല്യൂ. ആഗോളതലത്തിൽ മികച്ച വിൽപ്പനയുള്ള കാർ നിർമ്മാതാക്കളിലൊന്നായ ബിഎംഡബ്ല്യൂ 2007-ൽ ഇന്ത്യയിൽ അതിന്‍റെ പ്രവർത്തനം ആരംഭിച്ചു. ബിഎംഡബ്ല്യൂ കാറുകൾ ഒരു ആഡംബര നിക്ഷേപമാണ്, അതിനർത്ഥം അവ ഇൻഷ്വർ ചെയ്യുക എന്നത് നിങ്ങളുടെ സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒന്നല്ല എന്നാണ്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്‍റെ ഓൺലൈൻ ബിഎംഡബ്ല്യൂ കാർ ഇൻഷുറൻസ്, നിങ്ങളുടെ കാറിന് നിർഭാഗ്യകരമായ ഓൺ-റോഡ് അപകടങ്ങളിൽ നിന്നുള്ള എല്ലാ വിധത്തിലുള്ള പരിരക്ഷയും നൽകും.
വിവിധതരം ബിഎംഡബ്ല്യൂ മോഡലുകൾ നിങ്ങൾക്ക് ഇന്ത്യയിൽ കണ്ടെത്താനാകും. ജനപ്രിയ മോഡലുകളുടെ പട്ടികയിൽ X1, X5, X6, 1-സീരീസ്, 3-സീരീസ്, 5-സീരീസ് എന്നിവ ഉൾപ്പെടുന്നു. ഒരു ആഡംബര കാർ ബ്രാൻഡ് ആയതിനാൽ, തങ്ങളുടെ കാറുകളിൽ ഓഫർ ചെയ്യുന്ന ഫീച്ചറുകളുടെ കാര്യത്തിൽ ബിഎംഡബ്ല്യൂ ഒരു കുറവും വരുത്തുന്നില്ല. ഈ ഫീച്ചറുകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
ഈ ഫീച്ചറുകളും മറ്റും കാരണം, ബിഎംഡബ്ല്യൂ ഒരു വിലയേറിയ പർച്ചേസ് ആണ്. ഫോർ വീലർ ഇൻഷുറൻസ് സഹായത്തോടെ, നിങ്ങളുടെ പുതിയ വാങ്ങൽ ഇൻഷുർ ചെയ്യാനും അതിന്‍റെ ദീർഘായുസ്സ് ഉറപ്പാക്കാനും കഴിയും.
നിങ്ങളുടെ പുതിയ ബിഎംഡബ്ല്യൂ കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിന്‍റെ നേട്ടങ്ങൾ നമുക്ക് നോക്കാം:
നിങ്ങളുടെ കാറിന് ഓൺലൈനായി മോട്ടോർ ഇൻഷുറൻസ് വാങ്ങുന്നതിന്‍റെ ഏറ്റവും വലിയ നേട്ടം, നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് അത് വാങ്ങാം എന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇൻഷുററുടെ വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ അവരുടെ ആപ്പ് ഉപയോഗിച്ച് ഏതാനും ലളിതമായ ഘട്ടങ്ങളിൽ വാങ്ങുക എന്നത് മാത്രമാണ്.
നിങ്ങൾ കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുമ്പോൾ, നിങ്ങളുടെ പർച്ചേസിൽ ലാഭം ആസ്വദിക്കാനാകും. ഓൺലൈനിൽ പോളിസി വാങ്ങുന്നത് എന്നാൽ നിങ്ങൾ ഇൻഷുററിൽ നിന്ന് നേരിട്ട് വാങ്ങുന്നു എന്നാണ്. ഏജന്‍റുമാർ ഒന്നുമില്ലാത്തതിനാൽ, ഓഫ്‌ലൈൻ പർച്ചേസുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ ബിഎംഡബ്ല്യൂ കാർ ഇൻഷുറൻസ് വില കുറവായിരിക്കും, നിങ്ങളുടെ പർച്ചേസിന് അധിക നിരക്കുകളൊന്നുമില്ല.
നിങ്ങളുടെ ഇൻഷുറൻസ് പോളിസി അതിന്‍റെ കാലഹരണ തീയതിയോട് അടുക്കുകയാണെങ്കിൽ, നിങ്ങളുടെ ഇൻഷുറർ വെബ്‌സൈറ്റിൽ നിന്ന് അത് ഓൺലൈനായി എളുപ്പത്തിൽ പുതുക്കാവുന്നതാണ്. നിങ്ങളുടെ ഇൻഷുററുടെ വെബ്സൈറ്റ് സന്ദർശിച്ച് ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ പോളിസി പുതുക്കുക. അതിൽ ഏറ്റവും മികച്ചത്, പുതുക്കുമ്പോൾ നിങ്ങളുടെ ബിഎംഡബ്ല്യൂ ഇൻഷുറൻസ് വില മാറ്റമില്ലാതെ തുടരുന്നു എന്നതാണ്.
നിങ്ങളുടെ ബിഎംഡബ്ല്യൂ കാറിനായി കാർ ഇൻഷുറൻസ് വാങ്ങാൻ ആഗ്രഹിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം:
തേര്‍ഡ്-പാര്‍ട്ടി കാര്‍ ഇന്‍ഷുറന്‍സ് നിങ്ങളുടെ കാറിനായി നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന അടിസ്ഥാന ഇൻഷുറൻസ് ആണ്. 1988-ലെ മോട്ടോർ വാഹന നിയമപ്രകാരം ഇത് നിർബന്ധമാണ്. തേർഡ് പാർട്ടിക്ക് (ഇതിൽ വാഹനവും പ്രോപ്പർട്ടിയും ഉൾപ്പെടുന്നു) പ്രത്യേകമായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നതിനാണ് പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, തേര്‍ഡ്-പാര്‍ട്ടിക്ക് ഉണ്ടാകുന്ന പരിക്കുകളും മരണങ്ങളും ഇത് പരിരക്ഷിക്കുന്നു. പോളിസിയിൽ നിങ്ങൾ ഒരു പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയും വാങ്ങേണ്ടതുണ്ട്.
കോംപ്രിഹെന്‍സീവ് കാർ ഇൻഷുറൻസ് ഒരേ പോളിസിക്ക് കീഴിൽ സ്വന്തം നാശനഷ്ടങ്ങൾക്കും തേർഡ്-പാർട്ടി നാശനഷ്ടങ്ങൾക്കും നിങ്ങൾക്ക് കവറേജ് നൽകുന്നു. അപകടം, പ്രകൃതി, മനുഷ്യനിർമിത ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ സ്വന്തം നാശനഷ്ടങ്ങളിൽ ഉൾപ്പെടുന്നു. അഗ്നിബാധ അല്ലെങ്കിൽ മോഷണം കാരണം സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കും പോളിസി പരിരക്ഷ നൽകുന്നു. പോളിസിയുടെ കവറേജ് വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ പോളിസിയിൽ ആഡ്-ഓണുകൾ ഉൾപ്പെടെയുള്ള വ്യവസ്ഥയുണ്ട്. തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പോളിസിയുടെ ചെലവ് കൂടുതലാണെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ ബിഎംഡബ്ല്യൂ കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസിൽ താഴെപ്പറയുന്ന ആഡ്-ഓണുകൾ ചേർക്കാം:
ഈ ആഡ്-ഓൺ ഉപയോഗിച്ച്, നിങ്ങളുടെ കാറിന്‍റെ ഡിപ്രിസിയേഷൻ മൂല്യം കണക്കിലെടുക്കാതെ നിങ്ങളുടെ ക്ലെയിമിനുള്ള പരമാവധി മൂല്യം ഇൻഷുറർ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നു.
ഡ്രൈവിംഗിനിടെ നിങ്ങളുടെ കാർ പെട്ടെന്ന് പ്രവർത്തനരഹിതമായാൽ, ഈ ആഡ്-ഓണിന്‍റെ സഹായത്തോടെ നിങ്ങൾക്ക് ഇൻഷുററിൽ നിന്ന് എമർജൻസി സേവനങ്ങൾ ലഭ്യമാക്കാം.
അപകടം മൂലം നിങ്ങളുടെ കീ കാണാതാവുകയാണെങ്കിൽ, ഇതിന് കീഴിൽ കീ റീപ്ലേസ്മെന്‍റ് ആഡ്-ഓൺ, നിങ്ങളുടെ ഡീലറിൽ നിന്ന് പുതിയ കീ ലഭിക്കുന്നതുവരെ നിങ്ങളുടെ ഇൻഷുറർ നിങ്ങൾക്ക് താൽക്കാലിക കീ നൽകും.
ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ കാറിന്‍റെ എഞ്ചിനെ ഈ ആഡ്-ഓൺ പരിരക്ഷിക്കുന്നു.
ഈ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ബിഎംഡബ്ല്യൂ കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങാം:
ഈ ലളിതമായ ഘട്ടങ്ങളിലൂടെ, നിങ്ങൾക്ക് എളുപ്പത്തിൽ പോളിസി വാങ്ങാം. നിങ്ങൾ പോളിസി വാങ്ങുന്നതിന് മുമ്പ്, നിങ്ങൾക്ക് ഉപയോഗിക്കാം കാർ ഇൻഷുറൻസ് കാൽക്കുലേറ്റർ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന പോളിസിയുടെ കണക്കാക്കിയ വില ലഭിക്കുന്നതിന്.
ഈ ഘട്ടങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ബിഎംഡബ്ല്യൂ കാർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കാം:
രണ്ട് തരത്തിലുള്ള കാർ ഇൻഷുറൻസ് ക്ലെയിമുകൾ ഉണ്ട്: ക്യാഷ്‌ലെസ് ക്ലെയിം, റീഇംബേഴ്സ്മെന്‍റ് ക്ലെയിം.
1. ക്യാഷ്‌ലെസ് ക്ലെയിം
ക്യാഷ്‌ലെസ് ക്ലെയിം ഫയൽ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ഇവയാണ്:
2. റീഇംബേഴ്സ്മെന്‍റ് ക്ലെയിം
ക്യാഷ്‌ലെസ് ക്ലെയിമിന്റെ 1-4 ഘട്ടങ്ങൾ റീഇംബേഴ്സ്മെന്‍റ് ക്ലെയിമിനും പിന്തുടരുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഗ്യാരേജിൽ നിങ്ങളുടെ കാർ റിപ്പയർ ചെയ്യാൻ കഴിയുമെന്നതാണ് ഏക വ്യത്യാസം. കാർ റിപ്പയർ ചെയ്യുകയും നിങ്ങൾ പേമെന്റ് നടത്തുകയും ചെയ്താൽ, അടച്ച തുകയ്ക്കായി നിങ്ങളുടെ ഇൻഷുറർ നിങ്ങൾക്ക് റീഇംബേഴ്സ് ചെയ്യും
|
അതെ, ഇന്ത്യയിലെ ഓരോ കാറിനും കാർ ഇൻഷുറൻസ് നിർബന്ധമാണ്. ഇന്ത്യൻ റോഡുകളിൽ ഓടിക്കുന്ന ഓരോ കാറിനും കുറഞ്ഞത് തേർഡ്-പാർട്ടി കാർ ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്നത് 1988-ലെ മോട്ടോർ വാഹന നിയമം നിർബന്ധമാക്കിയിട്ടുണ്ട്. ഒരു പോളിസി ഇല്ലെങ്കിൽ അധികാരികൾക്ക് നിങ്ങളിൽ നിന്ന് പിഴ ഈടാക്കാനാകും.
എമർജൻസി റോഡ്‌സൈഡ് സഹായത്തിന് കീഴിൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സേവനങ്ങൾ ടയർ റീഫില്ലിംഗ്/റീപ്ലേസ്മെന്‍റ്, ഫ്യുവൽ റീഫില്ലിംഗ്, ബാറ്ററി ചാർജ്, അടുത്തുള്ള ഗ്യാരേജിലേക്കുള്ള സൗജന്യ ടോവിംഗ് എന്നിവയാണ്.
അനാവശ്യ ആഡ്-ഓണുകൾ നീക്കം ചെയ്യുക, നിങ്ങളുടെ കാറിൽ സുരക്ഷാ ഉപകരണങ്ങൾ ചേർക്കുക, ചെറിയ നാശനഷ്ടങ്ങൾക്ക് ക്ലെയിമുകൾ ഫയൽ ചെയ്യാതിരിക്കുക എന്നിവ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുന്നതിനുള്ള ചില മാർഗ്ഗങ്ങളാണ്.
നിങ്ങളുടെ കാറിന്‍റെ ഇന്ധന തരം, ക്യൂബിക് ശേഷി, നിങ്ങളുടെ താമസസ്ഥലം, ഡ്രൈവിംഗ് റെക്കോർഡ് എന്നിവയാണ് നിങ്ങളുടെ പോളിസിക്കായി നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിന്റെ വിലയെ ബാധിക്കുന്ന ചില ഘടകങ്ങൾ.
തേര്‍ഡ്-പാര്‍ട്ടി കാര്‍ ഇന്‍ഷുറന്‍സ് തേര്‍ഡ്-പാര്‍ട്ടി നാശനഷ്ടങ്ങള്ക്കും പരിക്കുകള്ക്കും/മരണങ്ങള്ക്കും മാത്രമേ പരിരക്ഷ നല്കുകയുള്ളൂ, സ്വന്തം നാശനഷ്ടങ്ങള്ക്ക് പരിരക്ഷ നല്കുകയില്ല.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ