ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

Hyundai കാർ ഇൻഷുറൻസ്

Hyundai കാർ ഇൻഷുറൻസ് പോളിസി

Hyundai Motor Company യുടെ (ദക്ഷിണ കൊറിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ Hyundai Motor India Ltd (എച്ച്എംഐഎൽ) 1996-ൽ തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമാക്കി രാജ്യത്ത് പ്രവർത്തനം ആരംഭിച്ചു.

Hyundai യുടെ വിജയഗാഥ റെക്കോർഡ് ബുക്കുകളിൽ ഇടംനേടി. ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ ഭാഗ്യപരീക്ഷണം നടത്താൻ കമ്പനി ആദ്യം തീരുമാനിച്ചപ്പോൾ, Maruti Suzuki, Tata Motors, Hindustan, Premier, Mahindra തുടങ്ങിയ ചുരുക്കം ചില വാഹന കമ്പനികൾ മാത്രമാണ് സ്വാധീനം ചെലുത്തിയിരുന്നത്. Daewoo, Ford, Opel,Honda തുടങ്ങിയ പുതുതായി പ്രവേശിച്ചവർക്ക് ഇതിനകം സ്ഥാപിതമായ കമ്പനികളുമായി എതിരിടേണ്ടി വന്നു.

Hyundai യുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തെ തുടർന്നുള്ള ഒരു ദശാബ്ദക്കാലത്തോളം, Tata Motors, Mahindra & Mahindra തുടങ്ങിയവർ പ്രത്യേകിച്ച് വാണിജ്യ, യൂട്ടിലിറ്റി വാഹനങ്ങൾക്ക് ഊന്നൽ നൽകിയതോടെ പാസഞ്ചർ കാർ വിഭാഗത്തിൽ Maruti Suzuki ഒരുതരം കുത്തക ആസ്വദിച്ചു.

ശേഷിക്കുന്നത് ചരിത്രമാണെന്ന് ഊന്നിപ്പറയാം. ഇപ്പോൾ, 17% ൽ അധികം വിപണി വിഹിതവും (2017 ലെ കണക്കനുസരിച്ച്) $5.5ബില്യൺ ഡോളറിന്‍റെ വാർഷിക വിറ്റുവരവും ഉള്ള രണ്ടാമത്തെ വലിയ ഓട്ടോമൊബൈൽ നിർമ്മാതാവായ, ഇന്ത്യയിൽ മാത്രമായി, Hyundai ഇതിനകം തന്നെ ആളുകൾ പരമ്പരാഗതമായി യാത്ര ചെയ്‌തിരുന്ന രീതി പുനഃപരിശോധിക്കാൻ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഓട്ടോണമസ് ഡ്രൈവിംഗ് വായിക്കുക) നിർദ്ദേശിച്ചിട്ടുള്ള ഡിസ്റപ്റ്റീവ് ടെക്നോളജികളിൽ സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു.

അതിനാൽ, Hyundai എന്ന വാക്ക് കൊറിയൻ ഭാഷയിൽ 'ആധുനികത' എന്ന് വിവർത്തനം ചെയ്യുന്നതിൽ അതിശയിക്കാനില്ല.

നിങ്ങളുടെ ഗാരേജിൽ സുരക്ഷിതമായി പാർക്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ ഹ്യുണ്ടായ് കാർ നോക്കുമ്പോൾ, നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായ നിമിഷം ആകാം, അത് ഇൻഷ്വർ ചെയ്യാനുള്ള ഉത്തരവാദിത്വം (അതുവഴി പല തരത്തിലുള്ള നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു) തീർച്ചയായും നിങ്ങൾക്കാണ്. ബജാജ് അലയൻസ് ഉപയോഗിച്ച്, നിങ്ങൾക്ക് നിരവധി പോളിസികൾ വേർതിരിച്ചെടുക്കാം, നിങ്ങളുടെ Hyundai ക്ക് യോജിച്ച കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുക.

ബജാജ് അലയൻസിൽ, നിങ്ങളുടെ കാർ ഇൻഷുർ ചെയ്യുന്നത് ഞങ്ങളുടെ തൊഴിലാണ്. ഞങ്ങൾ അത് വളരെ ഗൗരവമായി കാണുന്നു.

HYUNDAI ൽ നിന്നുള്ള മികച്ച കാറുകൾ (HYUNDAI MOTOR INDIA LTD.)

● Hyundai i10

ബോൾഡ്, എക്സ്പ്രെസീവ്, മോഡേൺ ഡിസൈൻ ഈ ഈ 5-സീറ്റർ ഹാച്ച്ബാക്കിനെ മികച്ച രീതിയിൽ വിവരിക്കുന്നു. പെട്രോൾ, ഡീസൽ വേരിയന്‍റുകളിലുടനീളം ലഭ്യമായ ഈ 1086 സിസി കാറിന്, 17-21 കിമീ/ലിറ്റർ മികച്ച മൈലേജ് ഉണ്ട് (ഇന്ധനത്തിന്‍റെ തരത്തെയും അതിന്‍റെ വേരിയന്‍റിനെയും ആശ്രയിച്ച്).

കൃത്യതയുള്ള ഇന്‍റീരിയറുകൾക്കും ഗംഭീരമായ എക്സ്റ്റീരിയറുകൾക്കും പുറമെ, മധ്യത്തായി ഘടിപ്പിച്ച ഇന്ധന ടാങ്ക്, ക്രമീകരിക്കാവുന്ന സീറ്റുകൾ, മുന്നിലും വശത്തും ഉള്ള ഇംപാക്റ്റ് ബീമുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ (അത് നിങ്ങളുടെ കാറിനെ 'ഹോട്ട്-വയേർഡ്' ആക്കുന്നതിൽ നിന്ന് തടഞ്ഞ് മോഷണ സാധ്യത കുറയ്ക്കുന്നു) എന്നിവയടക്കം സുരക്ഷാ ചാർട്ടിൽ Hyundai i10 ഉയർന്ന സ്ഥാനത്താണ്.

 

● Hyundai i20

പെട്രോൾ, ഡീസൽ വേരിയന്‍റുകളിലുടനീളം ലഭ്യമായ, ഈ ചെറിയ 5 സീറ്റർ സിറ്റി റോഡുകളിൽ 18.6 കിമീ/ലിറ്ററിന് ആകർഷകമായ മൈലേജ് നൽകുന്നു. വെറും 13.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനുള്ള കഴിവാണ് i20 യുടെ മറ്റൊരു ഹൈലൈറ്റ്. അത്രയും വേഗത, അല്ലേ!

കൂടാതെ, സുഗമമായ ഡ്രൈവിംഗ് (റൈഡിംഗ്) അനുഭവത്തിനായി അലോയ് വീലുകൾ കാറിൽ ഘടിപ്പിച്ചിരിക്കുന്നു, ഒപ്പം 40 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയും ഉണ്ട്. അതിനാലാണ് മികച്ച കാർ എന്ന വിശേഷണം നൽകുന്നത്!

● Hyundai Verna

1591 സിസി എഞ്ചിൻ, 480 ലിറ്റർ ബൂട്ട് സ്പേസ്, ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ തരങ്ങൾ, എൽഇഡി ഡിആർഎൽ ഉള്ള ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 7-ഇഞ്ച് ടച്ച്-സ്‌ക്രീൻ ഇൻഫോ/എന്‍റർടൈൻമെന്‍റ് സിസ്റ്റം, സെൻസറുകളുള്ള പിൻ ക്യാമറ (പാർക്കിംഗിന്), വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റ്, സുരക്ഷാ ഘടകത്തെ ഒരുപടി മുകളിലേക്ക് ഉയർത്തുന്ന ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ

ഇവയും ഒരുനൂറ് ഡൈനാമിക്‌സും ഒടുവിൽ മികച്ച ഡ്രൈവ് (റൈഡ്) ക്വാളിറ്റിയും മികച്ച ഹാൻഡ്‌ലിങ്ങും തമ്മിൽ ശരിയായ ബാലൻസ് ഉണ്ടാക്കി! ഇന്ന് Verna വിപണിയിലെ ബെസ്റ്റ്-സെല്ലിംഗ് സെഡാനുകളില്‍ ഒന്നാണെന്നതില്‍ അത്ഭുതമില്ല.

 

ഞങ്ങൾ നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നത്

 

ഞങ്ങളുടെ Hyundai കാർ ഇൻഷുറൻസ് പോളിസിയുടെ സഹായത്തോടെ, മനുഷ്യരുടെ വിവേകശൂന്യമായ പ്രവർത്തനങ്ങളുടെ (കവർച്ച, മോഷണം, പണിമുടക്ക്, കലാപം അല്ലെങ്കിൽ ദുരുദ്ദേശ്യത്തോടെയുള്ള മറ്റേതെങ്കിലും പ്രവർത്തനം) ഫലമായുണ്ടാകുന്ന നഷ്ടങ്ങൾ അല്ലെങ്കിൽ മഴ, ചൂട് തുടങ്ങിയ പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളുടെ കാർ സാമ്പത്തികമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.

ഞങ്ങളുടെ കോംപ്രിഹെൻസീവ് Hyundai കാർ ഇൻഷുറൻസ് പോളിസിയിൽ എല്ലാം ഉണ്ട്, കൂടാതെ നിങ്ങൾക്ക് - പ്രകൃതി ദുരന്തങ്ങൾ, മനുഷ്യ പ്രേരിതമായ നാശനഷ്ടങ്ങൾ എന്നിവയ്‌ക്കെതിരായ സമഗ്രമായ പരിരക്ഷ, വ്യക്തിഗത അപകട പരിരക്ഷ, തേർഡ് പാർട്ടി നിയമപരമായ ബാധ്യതകളിൽ നിന്നുള്ള കവറേജ് എന്നിവ നൽകുന്നു. ഞങ്ങളുടെ Hyundai കാർ ഇൻഷുറൻസ് പോളിസി ഉള്ളതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട Hyundai കാർ എല്ലാതരം നാശനഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടും.

1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം തേർഡ് പാർട്ടി ലയബിലിറ്റി ഇൻഷുറൻസ് പോളിസി നിർബന്ധമാക്കിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം, നിങ്ങൾ എന്തിന് കൂടുതൽ കാത്തിരിക്കണം? ഇഷ്ടമുണ്ടെങ്കിൽ, കൂടുതൽ അടിസ്ഥാന ബജാജ് അലയൻസ് തേർഡ് പാർട്ടി ലയബിലിറ്റി ഒൺളി പോളിസിയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അത് എന്താണ് ചെയ്യുന്നത്? ഇത്തരമൊരു പോളിസി ഉള്ളപ്പോള്‍, നിങ്ങളുടെ കാര്‍ അവരുടെ കാറില്‍ ഇടിക്കുകയോ, അഥവാ ശാരീരിക ക്ഷതം വരുത്തുകയോ ചെയ്തത് മൂലം തേര്‍ഡ്-പാര്‍ട്ടി നിങ്ങളെ കോടതി കയറ്റുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുന്നു!

കാർ ഓടിക്കുമ്പോൾ ജാഗ്രതയോടെയും ശ്രദ്ധയോടെയും പ്രവർത്തിക്കുന്നതിന് പകരമായി വയ്ക്കാൻ ഒന്നുമില്ലെങ്കിലും, നിങ്ങളുടെ കാർ മറ്റുള്ളവരുടെ സ്വത്തിനോ ആരോഗ്യത്തിനോ അപകടമുണ്ടാക്കിയാൽ നിയമപരവും സാമ്പത്തികവുമായ ബാധ്യതകളിൽ നിന്ന് ഞങ്ങളുടെ തേർഡ് പാർട്ടി ലയബിലിറ്റി ഓൺലി Hyundai കാർ ഇൻഷുറൻസ് മാത്രമേ നിങ്ങളെ രക്ഷിക്കുകയുള്ളൂ.

നിങ്ങൾക്ക് എങ്ങനെ ആനുകൂല്യം ലഭിക്കും

ആ അധിക നേട്ടം നിങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ ഞങ്ങൾ എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുണ്ട്, അതുവഴി നിങ്ങൾ സെറ്റിൽ ചെയ്യുന്നതിനേക്കാൾ അൽപ്പം കൂടുതൽ നിങ്ങൾക്ക് ലഭിക്കും. അതിനാൽ, ഞങ്ങളുടെ കോംപ്രിഹെൻസീവ് Hyundai കാർ ഇൻഷുറൻസും തേർഡ് പാർട്ടി ലയബിലിറ്റി ഓൺലി കവറേജും കൂടാതെ, നിങ്ങളുടെ തനതായ പരിഗണനകളും ഇൻഷുറൻസ് ലക്ഷ്യങ്ങളും മനസ്സിൽ വെച്ചു കൊണ്ട് രൂപകൽപ്പന ചെയ്ത ഞങ്ങളുടെ ആഡ്-ഓൺ കവറുകൾ നിങ്ങൾക്ക് നന്നായി ഉപയോഗിക്കാനാകും. ഞങ്ങളുടെ ഓഫറുകളെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക:

● ബജാജ് അലയൻസിൽ, സഹായം എല്ലായ്പ്പോഴും പ്രതീക്ഷിക്കാം. നിങ്ങൾക്ക് 24x7 ക്ലെയിം സപ്പോർട്ട് ലഭിക്കും (കൂടാതെ, നിങ്ങൾ കുറച്ച് കാലമായി ആലോചിച്ചുകൊണ്ടിരിക്കുന്ന മറ്റേതെങ്കിലും ഇൻഷുറൻസ് സംബന്ധിയായ അന്വേഷണങ്ങൾക്കൊപ്പം).

● ഞങ്ങളുടെ 4000+ ശക്തമായ ഗാരേജ് നെറ്റ്‌വർക്ക് വലുതോ ചെറുതോ ആകട്ടെ അറ്റകുറ്റപ്പണികൾ നടത്തും; നിങ്ങൾ നിങ്ങളുടെ കാറുമായി ഇവയിലേതെങ്കിലും ഒന്നിൽ എത്തുന്ന നിമിഷം. തകരാർ ഗുരുതരമാണെങ്കിൽ, ഞങ്ങൾ അത് ഗ്യാരേജിലേക്ക് ടോ ചെയ്യുന്നതാണ്.

● ഞങ്ങളുടെ ഏതെങ്കിലും നെറ്റ്‌വർക്ക് ഗ്യാരേജിൽ നിങ്ങൾ റിപ്പയർ ചെയ്തിട്ടുണ്ടെങ്കിൽ, ലളിതമായ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ്

● നിങ്ങളുടെ മുൻ ഇൻഷുറർ മുഖേന നിങ്ങൾ ശേഖരിച്ച ഭീമമായ എൻസിബി ഉപേക്ഷിക്കാൻ ആഗ്രഹമില്ലേ? നിങ്ങൾ തീർച്ചയായും ചെയ്യേണ്ടതില്ല. ബോണസിന്‍റെ 50% ഞങ്ങൾക്ക് കൈമാറൂ, ഞങ്ങൾ അത് നിങ്ങൾക്കായി സുരക്ഷിതമായി സൂക്ഷിക്കും.

● നിങ്ങളുടെ Hyundai കാർ ഇൻഷുറൻസ് പോളിസി കാലഹരണപ്പെടലിന്‍റെ വക്കിലാണോ? മിനിറ്റുകൾക്കുള്ളിൽ ഞങ്ങളുമായി ഇത് ഓൺലൈനിൽ പുതുക്കൂ!

● നിങ്ങളുടെ സ്വന്തം ആഡ്-ഓണുകൾ തിരഞ്ഞെടുത്ത് ഡ്രൈവിംഗ് ആസ്വാദ്യകരമാക്കുക. 24x7 റോഡ് സൈഡ് അസിസ്റ്റൻസ്, കീ & ലോക്ക് റീപ്ലേസ്‌മെന്‍റ് കവർ, സീറോ ഡിപ്രിസിയേഷൻ പരിരക്ഷ, എഞ്ചിൻ പ്രോട്ടക്ഷൻ, കൺസ്യൂമബിൾ എക്സ്പെൻസ് പരിരക്ഷ തുടങ്ങിയ ഞങ്ങളുടെ ഒരുക്കൂട്ടം ആഡ് ഓണുകൾ പരിശോധിച്ച് നിങ്ങൾക്ക് ആവശ്യമെന്ന് തോന്നുന്നവ തിരഞ്ഞെടുക്കുക.

ഇത്തരത്തിലുള്ള ആദ്യത്തെ ഡ്രൈവ്സ്മാർട്ട് ടെലിമാറ്റിക്സ് സർവ്വീസ് നിങ്ങളെ ആശ്ചര്യപ്പെടുത്തും, (ഇൻഷുറൻസ്) ന്‍റെ ഓരോ ഘട്ടവും വഴി! ഇപ്പോൾ, നിങ്ങളുടെ വാഹനം തൽക്ഷണം കണ്ടെത്തുക, നിങ്ങളുടെ ഡ്രൈവിംഗ് പാറ്റേണുകളും പെരുമാറ്റവും നിരീക്ഷിക്കുക, എല്ലാ പ്രധാനപ്പെട്ട കാർ അലർട്ടുകളും (കുറഞ്ഞ ബാറ്ററി, കാറിന്‍റെ അനധികൃത മൂവ്മെന്‍റ്, മുതലായവ) സെറ്റ് ചെയ്യുക, അങ്ങനെ മെച്ചപ്പെട്ട റിസ്ക് മോഡലിലും തുടർന്ന്, കൂടുതൽ യാഥാർത്ഥ്യവും താങ്ങാനാവുന്നതുമായ പ്രീമിയങ്ങളിൽ എത്തിച്ചേരുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്