റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

മികച്ച കാർ ഇൻഷുറൻസ്

സുരക്ഷിതത്വത്തിലേക്കുള്ള റോഡ് അൺലോക്ക് ചെയ്യുക: മികച്ച കാർ ഇൻഷുറൻസ് സ്വീകരിക്കുക!

നിങ്ങള്‍ കാർ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് ഞങ്ങൾക്കറിയാം! നിങ്ങളുടെ നഗരത്തില്‍ അങ്ങോളമിങ്ങോളം നിങ്ങള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്തിട്ടുണ്ടാകും, യാത്രാപ്രേമം കൊണ്ട് വിദേശത്തും പോയിട്ടുണ്ടാകും! ''ജസ്റ്റ് മാരീഡ്" ആയാലും "ബേബി അബോർഡ്" ആയാലും, വിവാഹ വേളയിലും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് പിറക്കുമ്പോഴും അത് ലോകത്തോട് വിളിച്ചു പറയുന്നതാണ്. ചിലപ്പോഴൊക്കെ, നിങ്ങൾ കുന്നുകളിൽ ക്യാമ്പ് ചെയ്യുമ്പോൾ ഇത് ഒരു താൽക്കാലിക അഭയകേന്ദ്രമായും വർത്തിച്ചിരിക്കാം!

വ്യക്തിത്വത്തിന്‍റെ പ്രകടനം എന്ന നിലയിൽ, നിങ്ങൾ എല്ലായ്പ്പോഴും വാഹനത്തിന് പരമാവധി പരിചരണം നല്‍കിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

എന്നാൽ ജീവിതത്തിന്‍റെ പ്രവചനാതീതമായ സ്വഭാവം മൂലം, അപകടം ഏത് സമയത്തും സംഭവിക്കാമെന്ന് നിങ്ങൾക്കറിയാം. കണക്കനുസരിച്ച്, റോഡ് അപകട സാധ്യതകള്‍ ഒരിക്കലും കൃത്യമായി പ്രവചിക്കാൻ കഴിയില്ല. നിങ്ങളുടെ വാഹനം കൂടുതൽ സമയം റോഡിൽ നിലനിര്‍ത്തുക, നിക്ഷേപത്തിൽ മികച്ച റിട്ടേൺസ് നേടുക കാർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ വാഹനം അർഹിക്കുന്നു!

അപകടങ്ങൾ ഉണ്ടാകുന്നത് തടയാൻ കഴിയില്ലെങ്കിലും, അപകടം മൂലമുള്ള നഷ്ടത്തിൽ നിന്ന് സംരക്ഷിക്കാന്‍ ഇത് നിങ്ങൾക്ക് സാമ്പത്തിക പരിരക്ഷ നൽകും. ലാളിച്ചു വളര്‍ത്തുന്ന മത്സരക്കുതിരയെ പോലെ, കാറിന് ബെസ്റ്റ് ആക്സസറികളും സ്പെയറുകളും നിങ്ങള്‍ ആഗ്രഹിക്കുക. നിര്‍ബന്ധമായും വേണ്ടവയില്‍ ബെസ്റ്റ് കാർ ഇൻഷുറൻസ് പോളിസി ഉള്‍പ്പെടുത്തുക!

 

അനുയോജ്യമായ കാർ ഇൻഷുറൻസ് പ്ലാനിൽ എന്തൊക്കെ ഫീച്ചറുകൾ ഉൾപ്പെടണം?


'ബെസ്റ്റ് കാർ ഇൻഷുറൻസ് പോളിസി' എന്നത് പ്രധാനമായും കാഴ്ചപ്പാട് പോലെ ആയിരിക്കും, എന്നാല്‍, മിതനിരക്ക്, ലഭിക്കുന്ന കവറേജ്, ഇന്‍ഷുറന്‍സ് ദാതാവ് എന്നിവയുടെ ‘ബെസ്റ്റ്’ ചോയിസ് എടുക്കുന്നതില്‍ കണക്കുകൂട്ടലുകളും, ആവശ്യങ്ങളുടെ കൃത്യമായ വിശകലനവും ഉള്‍പ്പെടും.

നഷ്ടം അഥവാ കേടുപാടുകൾക്കും തേർഡ് പാർട്ടി ബാധ്യതയ്ക്കും എതിരെയുള്ള കവറേജിന് പുറമെ, അധിക പരിരക്ഷ വേണമെങ്കില്‍ ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം, മത്സരക്ഷമമായ പ്രീമിയം നിരക്കുകൾ, കസ്റ്റമൈസ്ഡ് ആഡ്-ഓണുകൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുക.

നിയമപ്രകാരം കാർ ഇൻഷുറൻസ് നിർബന്ധമായിരിക്കെ, ശരിയായ ഒന്ന് എടുക്കുന്നത് എമര്‍ജന്‍സി ഓണ്‍ റോഡ് സഹായം പോലുള്ള ഗണ്യമായ നേട്ടങ്ങളും നിങ്ങൾക്ക് നൽകും. രാജ്യവ്യാപകമായി അഫിലിയേറ്റഡ് ഗ്യാരേജുകളുടെ നെറ്റ്‌വർക്ക് ഉള്ള ഒരു കാർ ഇൻഷുറൻസ് പ്ലാൻ എടുക്കുന്നതാണ് അഭികാമ്യം.

നിങ്ങളുടെ സെൽ ഫോൺ പോലെ, നിങ്ങളുടെ കാർ ഇൻഷുറൻസ് ദാതാവ് അടിയന്തിര ഘട്ടത്തില്‍ നിർണായക സഹായമാകാം - ഫ്ലാറ്റ് ടയർ സഹായം മുതൽ സ്പോട്ട് സഹായം വരെ.

 

ഞാൻ എന്തിന് ബജാജ് അലയൻസ് കാർ ഇൻഷുറൻസ് തിരഞ്ഞെടുക്കണം?


ബജാജ് അലയൻസിൽ, നിങ്ങളുടെ ജീവിതം ലളിതമാക്കുന്നതിൽ കാർ ഇൻഷുറൻസ് വഹിക്കുന്ന പങ്ക് ഞങ്ങൾ മനസ്സിലാക്കുന്നു. റോഡിലെ റിസ്കുകൾ തരണം ചെയ്യാൻ സഹായിച്ച്, ഞങ്ങളുടെ പ്രോഡക്ടുകള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ സമ്മർദ്ദത്തിൽ നിന്നും ആശങ്കയിൽ നിന്നും മുക്തമാക്കുന്നു. സ്വയം പുകഴ്ത്തല്‍ ആയിരിക്കാം, പക്ഷെ ബജാജ് അലയന്‍സ് ഇന്ന് വിപണിയിലെ ഏറ്റവും മികച്ച കാര്‍ ഇന്‍ഷുറന്‍സ് പോളിസി ഓപ്ഷനുകളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടത് എന്തുകൊണ്ടെന്ന് നോക്കാം!

പിരിമുറുക്കം തികച്ചും ആത്മവിശ്വാസത്തിന് വഴിമാറുമ്പോള്‍, നിങ്ങൾക്ക് ജീവിതത്തിന്‍റെ സന്തോഷങ്ങൾ കൂടുതൽ പൂർണ്ണമായും അനുഭവിക്കാനും ജീവിതത്തിന്‍റെ മുഴുവൻ സാധ്യതയും ഉപയോഗിക്കാനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റിസ്കുകളെ മികച്ച അവസരങ്ങളായി മാറ്റുന്നതിൽ നിങ്ങളെ പങ്കാളി ആക്കാനാണ് ബജാജ് അലയൻസ് ലക്ഷ്യമിടുന്നത്.

2001 മുതൽ, ബജാജ് അലയൻസ് മോട്ടോറിസ്റ്റുകൾക്ക് ഡ്രൈവിംഗ് സുരക്ഷിതമാക്കുകയാണ്. തേർഡ് പാർട്ടി ലയബിലിറ്റി ക്ലെയിമുകൾ അണ്ടർറൈറ്റ് ചെയ്യുന്നതിലൂടെ, ഞങ്ങൾ വ്യവഹാര ചെലവുകൾ കുറയ്ക്കുകയും ജീവിതത്തിലെ പ്രതിസന്ധി മാറ്റുകയും ചെയ്യുന്നു. ഞങ്ങളുടെ ആക്സിഡന്‍റൽ ഡാമേജ് പ്രൊട്ടക്ഷൻ പ്ലാനുകൾ വിവിധ റിസ്കുകൾക്ക് എതിരെ സമഗ്രമായ കവറേജ് നല്‍കുന്നു, എമര്‍ജന്‍സികള്‍ ലഘൂകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

അവാർഡ് നേടിയ കാർ ഇൻഷുറൻസ് പ്രോഡക്ടുകള്‍, ഗാരേജുകളുടെ രാജ്യവ്യാപക നെറ്റ്‍വര്‍ക്ക്, റോഡ്‌സൈഡ് അസിസ്റ്റൻസ് സേവനങ്ങൾ, പ്രത്യേക 'കസ്റ്റമർ ഫസ്റ്റ്' സമീപനം എന്നിവയുടെ പിന്തുണയോടെ, ഞങ്ങൾ രാജ്യത്തെ ഏറ്റവും പ്രീതിയുള്ള ഇൻഷുറർമാരിൽ ഒന്നാണ്. നിരന്തരം ഏറ്റവും കൂടുതൽ ക്ലെയിമുകൾ തീര്‍പ്പാക്കുന്നതിന് ഞങ്ങൾക്ക് ലഭിക്കുന്ന ഐഎഎഎ റേറ്റിംഗിൽ ബജാജ് അലയൻസ് പ്രത്യേകിച്ചും അഭിമാനിക്കുന്നു, കൂടാതെ രാജ്യത്തെ ഏറ്റവും മികച്ച കാർ ഇൻഷുറൻസ് പോളിസി ദാതാക്കളിൽ ഒന്നായി അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്ന പ്രതിവിധികള്‍ നൽകുന്നതിന് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.

നിങ്ങളുടെ കാർ ഇൻഷുറൻസ് ആവശ്യങ്ങൾക്കായി ഞങ്ങളെ ആശ്രയിക്കാന്‍ ചില വ്യക്തമായ കാരണങ്ങൾ ഇതാ. ഞങ്ങള്‍ കേവലം നല്ലതോ അഥവാ ഏറ്റവും മികച്ചതോ ആയ മികച്ച കാർ ഇൻഷുറൻസ് പോളിസി ദാതാവാണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം!


വാങ്ങാനും പുതുക്കാനും എളുപ്പമാണ്

കാർ ഇൻഷുറൻസ് വാങ്ങലും പുതുക്കലും ഞങ്ങൾ മുമ്പത്തേക്കാൾ എളുപ്പമാക്കി! ക്വോട്ടുകൾ എടുക്കുക, പ്ലാനുകൾ താരതമ്യം ചെയ്യുക, നിലവിലുള്ള പോളിസികൾ പുതുക്കുന്നതിന് പേമെന്‍റ് നടത്തുക മുതലായവ എല്ലാം നിങ്ങൾക്ക് പ്രിയപ്പെട്ട പാനീയം കുടിച്ചുകൊണ്ട് ഓണ്‍ലൈനില്‍ ചെയ്യാം.

അടയ്‌ക്കേണ്ട യഥാർത്ഥ പ്രീമിയം കണക്കാക്കാന്‍ വിമുഖതയാണോ? ഞങ്ങളുടെ വെബ്സൈറ്റിലെ കാൽക്കുലേറ്റര്‍ എടുക്കുക, കൃത്യമായ കണക്കുകൂട്ടല്‍ നടത്തുക. നിങ്ങൾക്ക് ഇനിയും സഹായം വേണമെങ്കില്‍, കസ്റ്റമർ സർവ്വീസ് ലിങ്കിലൂടെ അറിയിക്കുക, ഞങ്ങൾ നിങ്ങളെ സഹായിക്കും.


24*7 റോഡ്‍സൈഡ് അസിസ്റ്റന്‍സ്

സീറ്റ് ബെൽറ്റ് ഇടുന്നതും പതിവായി സർവ്വീസിംഗ് നടത്തുന്നതും നിങ്ങളെ സുരക്ഷിതമാക്കും, കാർ സുഗമമായി ഓടിക്കുകയും ചെയ്യാം. പക്ഷെ, റോഡിൽ ഒന്നിലധികം ബമ്പുകള്‍ ഉണ്ടായെന്ന് വരും.

സുന്ദരമായ കാഴ്ച്ചകള്‍ കണ്ടുള്ള ട്രിപ്പില്‍ ടയര്‍ പൊട്ടുകയോ എഞ്ചിന് തകരാര്‍ ഉണ്ടാകുകയോ ചെയ്താല്‍ അത് നിങ്ങളുടെ ഉത്സാഹം കെടുത്തും. സഹായം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ കാർ എവിടെയെങ്കിലും ഇട്ടിട്ട് പോകേണ്ടിവരും; അങ്ങനെ ചെയ്യാൻ മനസ്സ് അനുവദിക്കുകയുമില്ല.

ബജാജ് അലയൻസ് കാർ ഇൻഷുറൻസ് ഉണ്ടെങ്കില്‍, നിങ്ങൾ ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ മാത്രം മതി. ഞങ്ങളുടെ റോഡ്‍സൈഡ് അസിസ്റ്റൻസ് വിദഗ്ധർ വാഹനം പെട്ടെന്ന് റണ്ണിംഗ് കണ്ടീഷനില്‍ ആക്കി നിങ്ങളുടെ പ്രശ്നം പരിഹരിക്കും. അതു മാത്രമല്ല പ്രശ്നം. അടിയന്തിര സാഹചര്യത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുന്നതിന് ഫ്രീയായി ഡ്രോപ്പ് ചെയ്യല്‍, ഫ്യുവൽ ഡെലിവറി, എസ്എംഎസ് അപ്ഡേറ്റ്, സ്പെയർ കീ സർവ്വീസ് മുതലായവയും ഞങ്ങള്‍ ഓഫർ ചെയ്യുന്നു.

അപകടം സംഭവിച്ചാല്‍, പേപ്പർവർക്ക്, മെഡിക്കൽ സഹായം, നിയമ സഹായം എന്നീ കാര്യങ്ങളില്‍ ഞങ്ങൾ നിങ്ങളെ സഹായിക്കും. അപകടം ഉണ്ടായാല്‍ ഞങ്ങൾ ക്ലെയിം ഡോക്യുമെന്‍റേഷനും സ്പോട്ട് സർവേയും നൽകുന്നു.


ക്യാഷ്‍ലെസ്സ് ക്ലെയിമുകൾ

ക്യാഷ്‌ലെസ് ക്ലെയിമുകൾ ഉള്ളതിനാല്‍, നിങ്ങൾക്ക് പെട്ടെന്ന് വാഹനം റോഡിൽ തിരികെ ഇറക്കാം! നിസ്സാര ഡെന്‍റ് ആയാലും സങ്കീര്‍ണമായ ഓവര്‍ഹൗള്‍ ആയാലും ഹ്രസ്വനേരം കൊണ്ട് നിങ്ങള്‍ക്ക് കാര്‍ വീണ്ടും ഓടിക്കാം. ക്യാഷ്‌ലെസ് പേമെന്‍റുകൾ ഉള്ളതിനാല്‍, നിങ്ങളുടെ കൈയില്‍ നിന്ന് പണം എടുക്കേണ്ടതില്ല!

രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഏതെങ്കിലും 4000 നെറ്റ്‌വർക്ക് ഗ്യാരേജുകളിൽ ഇപ്പോൾ ക്യാഷ്‌ലെസ് ക്ലെയിം പ്രയോജനപ്പെടുത്താം. ഈ ഗാരേജുകളിൽ ഏതെങ്കിലും ഒന്നില്‍ നിങ്ങളുടെ കാർ കൊണ്ടുചെന്ന്, കൈയില്‍ നിന്ന് ചെലവാക്കാതെ റിപ്പയർ ചെയ്താല്‍ മാത്രം മതി.


ഡ്രൈവ്സ്മാർട്ട് ടെലിമാറ്റിക്സ് സർവ്വീസ്

ഡ്രൈവര്‍ലെസ് കാറുകൾ റോഡില്‍ നിങ്ങൾ ഉടനെയെങ്ങും കാണാനിടയില്ലെങ്കിലും, ബജാജ് അലയൻസ് ഡ്രൈവ്സ്മാർട്ട് നിങ്ങളുടെ ഡ്രൈവിംഗ് അനുഭവം മികച്ച രീതിയിൽ മാറ്റുമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ ഡ്രൈവിംഗ് അസിസ്റ്റന്‍റായി ഇപ്പോൾ ലഭ്യമാണ്!

ഡ്രൈവിംഗ് ഇന്നൊവേഷനുള്ള ടെക്നോളജിക്ക് ആക്കം പകരുന്നത് ഞങ്ങളുടെ ഒരു ഫോക്കസ് ഏരിയ ആണ്. കാര്യക്ഷമതയുടെയും ഉപഭോക്തൃ സൗകര്യത്തിന്‍റെയും കാഴ്ചപ്പാടിൽ നിന്ന് ഡ്രൈവ്സ്മാർട്ട് വിപണിയിൽ ഒരു പുതിയ സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്തു.

എഞ്ചിൻ പ്രശ്നങ്ങൾ നിങ്ങളെ നിരന്തരം അലട്ടുന്നുണ്ടെങ്കില്‍, ഞങ്ങളുടെ ഇന്‍റഗ്രേറ്റഡ് ടെലിമാറ്റിക്സ് ഡിവൈസ് ആയ ഡ്രൈവ്സ്മാർട്ട്, അത്തരം അവസ്ഥയിൽ അലർട്ടുകൾ നൽകുക മാത്രമല്ല, ഓവര്‍സ്പീഡ് എടുത്താല്‍ മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഇത് നിങ്ങളുടെ ഡിജിറ്റൽ കോ-പൈലറ്റായി പ്രവർത്തിക്കുന്നു - യാത്ര ചെയ്ത ദൂരവും എടുക്കുന്ന ടോപ്പ് സ്പീഡും ട്രാക്ക് ചെയ്യുന്നു, കസ്റ്റം റൂട്ടുകൾ സൃഷ്ടിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.

ഡ്രൈവ്സ്മാർട്ട് ഉള്ളപ്പോള്‍, ഡ്രൈവിംഗ് ഓട്ടോമേഷൻ ടെക്കിന്‍റെ പുതു തലമുറയാണ് ഉള്ളത്. ഡ്രൈവിംഗ് കാര്യക്ഷമതയുടെ കാര്യം വരുമ്പോള്‍ ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾക്കായി ഞങ്ങൾ മികച്ച കാർ ഇൻഷുറൻസ് പോളിസി പുനർനിർവ്വചിച്ചു.

കാറിനെ നന്നായി മനസ്സിലാക്കാനും, അതിന്‍റെ മെയിന്‍റനന്‍സും മികവും സംബന്ധിച്ച് നല്ല തീരുമാനങ്ങള്‍ എടുക്കാനും ഡാറ്റ നിങ്ങളെ സഹായിക്കും. ഡ്രൈവിംഗ് ഹിസ്റ്ററി വിശകലനം ചെയ്ത്, ഇന്ധനത്തിലും അറ്റകുറ്റപ്പണികളിലും നിങ്ങൾക്ക് ഗണ്യമായി ലാഭിക്കാൻ കഴിയും. പണം നിങ്ങള്‍ക്ക് വേറെ കാര്യത്തിന് ചെലവഴിക്കാം!


നോ ക്ലെയിം ബോണസ് ഡിസ്ക്കൌണ്ടിന്‍റെ ട്രാൻസ്ഫർ

ഡ്രൈവിംഗ് വേളയില്‍ ലേനുകൾ മാറുന്നത് റിസ്ക് ആകാം. നിങ്ങള്‍ പിഴ ക്ഷണിച്ച് വരുത്തുകയും മറ്റ് മോട്ടോറിസ്റ്റുകള്‍ക്ക് അപകടം വരുത്തുകയും ചെയ്യും. എന്നാല്‍ കാർ ഇൻഷുറൻസിന്‍റെ കാര്യത്തിൽ, ആര്‍ജ്ജിച്ച നോ ക്ലെയിം ബോണസ് (എന്‍സിബി) നഷ്ടപ്പെടുമെന്ന ആശങ്കയില്ലാതെ നിങ്ങൾക്ക് ബജാജ് അലയൻസിലേക്ക് മാറാം.

നിങ്ങൾക്ക് ചെലവ് കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം ലഭിക്കുമെന്ന് മാത്രമല്ല, പോളിസി പുതുക്കുമ്പോൾ നിങ്ങളുടെ നിലവിലുള്ള എന്‍സിബി-യുടെ 50 ശതമാനം വരെ ഞങ്ങളുടെ പക്കലേക്ക് ട്രാൻസ്ഫർ ചെയ്യാനും ഞങ്ങൾ അനുവദിക്കുന്നു. എന്‍സിബി ട്രാൻസ്ഫർ ചെയ്യുമ്പോള്‍ നിങ്ങളുടെ സ്വന്തം ഡാമേജ് പ്രീമിയത്തിൽ ഡിസ്ക്കൗണ്ട് ലഭിക്കും. ഒരു വിൻ-വിൻ ഡീൽ!

പിസ്സയുടെ ടോപ്പില്‍ അല്‍പ്പം ചീസ് ഉള്ളത് അതിനെ കൂടുതൽ ആസ്വാദ്യമാക്കും! അതുപോലെ, കാർ ഇൻഷുറൻസിന്‍റെ കാര്യത്തിൽ, ആഡ്-ഓൺ കവര്‍ നിങ്ങൾക്ക് കൂടുതല്‍ സംരക്ഷണം നൽകും. അപകടങ്ങൾ പ്രവചിക്കാനോ തടയാനോ സാധിക്കില്ലെങ്കിലും, നിങ്ങള്‍ക്ക് നേരെ വരുന്ന ഏത് വെല്ലുവിളിക്കും എതിരെ ഞങ്ങളുടെ ആഡ് ഓൺ പരിരക്ഷകൾ നിങ്ങളെ സഹായിക്കും.

നിക്ഷേപത്തിൽ നിന്ന് ഏറ്റവും മൂല്യം നേടിത്തരാന്‍ ഞങ്ങൾ നിങ്ങള്‍ക്ക് ഒപ്പമുണ്ട്.

സ്റ്റെറോയിഡ്സിലെ (അതായത്: ആഡ് ഓൺ കവറുകൾ) ഒരു നല്ല അടിസ്ഥാന പ്ലാൻ നിങ്ങളുടെ ആവശ്യങ്ങൾക്കായി ബെസ്റ്റ് കാർ ഇൻഷുറൻസ് പോളിസി സൊലൂഷൻ നൽകുന്നു. ഇവയാണ്:

ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷ

നിങ്ങളുടെ കാർ കീകൾ നഷ്ടമായിരിക്കുന്നു, മറ്റൊരു സെറ്റ് ഇല്ലേ? അതിന് നിങ്ങള്‍ കുറച്ച് പണം കരുതേണ്ടി വരുമായിരുന്നു. എന്നാല്‍ ഇനി വേണ്ട. ഞങ്ങളുടെ ലോക്ക്, കീ റീപ്ലേസ്മെന്‍റ് കവറിന് കീഴിൽ, ഡ്യൂപ്ലിക്കേറ്റ് ലോക്കും കീകളും നിർമ്മിക്കുന്നതിന് നിങ്ങൾക്ക് വരുന്ന ചെലവ് ഞങ്ങള്‍ നല്‍കുന്നതാണ്.


കൺസ്യൂമബിൾ എക്സ്പെൻസ്

ബ്രേക്ക് ഓയിൽ, എഞ്ചിൻ ഓയിൽ, എസി ഓയിൽ, ഗിയർബോക്സ് ഓയിൽ മുതലായ വസ്തുക്കൾ നിങ്ങളുടെ കാർ കാര്യക്ഷമമായി ഓടിക്കാന്‍ അത്യാവശ്യമാണ്. നിർഭാഗ്യവശാല്‍ ഒരു അപകടം സംഭവിച്ചാലും നിങ്ങളുടെ എഞ്ചിൻ കാര്യക്ഷമമാണെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ കൺസ്യൂമബിൾ എക്സ്പെന്‍സസ് പരിരക്ഷ നിങ്ങളെ സഹായിക്കുന്നു.


പേഴ്സണൽ ബാഗേജ്

രാത്രി തങ്ങാനുള്ള സാധനങ്ങളും മറ്റ് യാത്രാ സാമഗ്രികളും കാറില്‍ തന്നെ സ്റ്റോര്‍ ചെയ്ത്, നിങ്ങളിൽ ചിലര്‍ പെട്ടെന്ന് പുറത്തുപോകാന്‍ കാർ സജ്ജമാക്കി നിര്‍ത്തിയേക്കാം. ഈ ബാഗേജ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പരിരക്ഷ നൽകുന്ന ഒരു ആഡ്-ഓൺ ഉണ്ടെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞാലോ? അതെ, ഞങ്ങള്‍ നല്‍കുന്നു! അതിനാൽ മുന്നോട്ട് പോകുക, നിങ്ങളുടെ ബാഗേജിന് പരിരക്ഷ നേടുക.


ആക്സിഡന്‍റ് ഷീൽഡ്

ഞങ്ങളുടെ ആക്സിഡന്‍റ് ഷീൽഡ് ആഡ്-ഓൺ കവര്‍ ഇൻഷ്വേര്‍ഡ് കാറിലെ യാത്രികരെ അപകട മരണത്തിന്‍റെയും വൈകല്യത്തിന്‍റെയും സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

സീറോ ഡിപ്രീസിയേഷൻ പരിരക്ഷ

കേള്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, ഓരോ വര്‍ഷം കഴിയുന്തോറും നിങ്ങളുടെ കാറിന്‍റെ മൂല്യം കുറയും. അതെ, നിങ്ങളുടെ കവറേജ് തുകയെ ബാധിക്കുമെന്ന് ഉറപ്പാക്കുന്ന ഒരു മാര്‍ഗ്ഗം ഞങ്ങള്‍ കണ്ടെത്തി.

അതെ, നിങ്ങളുടെ അനുമാനം ശരിയാണ്! ഞങ്ങളുടെ സീറോ ഡിപ്രീസിയേഷൻ കവര്‍ ഡിപ്രീസിയേഷന്‍റെ പ്രത്യാഘാതം ഒഴിവാക്കുകയും ക്ലെയിം ചെയ്യുമ്പോൾ കിട്ടുന്ന നേട്ടങ്ങള്‍ പരമാവധിയാക്കുകയും ചെയ്യുന്നു.


കൺവെയൻസ് ആനുകൂല്യം

കാര്‍പൂളിംഗ് ആയാലും, ബസ് പിടിക്കുന്നതായാലും, ഒരു അപകടത്തിന് ശേഷം ഗണ്യമായ ചെലവില്‍ നിങ്ങള്‍ ബദല്‍ മാര്‍ഗം കണ്ടെത്തണം. ധൃതി പിടിച്ച് റിപ്പയർ ചെയ്യാന്‍ കഴിയില്ലെങ്കിലും, അപകട ശേഷം കാർ റിപ്പയർ ചെയ്യുന്ന ദിവസങ്ങൾക്കായി കൺവെയൻസ് ബെനിഫിറ്റ് കവറിന് കീഴിൽ ഞങ്ങൾ നിങ്ങൾക്ക് ഡെയ്‍ലി ക്യാഷ് നൽകുന്നു. 


നിങ്ങളുടെ പക്കലുള്ള കൂടുതൽ ചോയിസുകൾ കണ്ടെത്തുക


അതെ, ബജാജ് അലയൻസ് കാർ ഇൻഷുറൻസ് ഉള്ളപ്പോള്‍, നിങ്ങൾക്ക് ഓപ്ഷനുകൾക്ക് കുറവില്ല. ഫ്ലെക്സിബിളും, താങ്ങാവുന്നതും പവർ പായ്ക്കുമായ കവറേജ് നിങ്ങൾക്ക് ലഭ്യമാക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു. താഴെപ്പറയുന്ന പ്ലാനുകൾ നിങ്ങൾക്ക് എമര്‍ജന്‍സിയില്‍ മികച്ച സംരക്ഷണം നൽകുന്നു.


ഉത്തമ മൂല്യം

ഈ പ്ലാൻ ഏറ്റവും കുറഞ്ഞ പ്രീമിയം ലെവലാണ് നല്‍കുന്നത്, രൂ. 15000 ഇൻ-ബിൽറ്റ് വോളണ്ടറി ഡിഡക്റ്റബിൾ സഹിതമാണ് ലഭിക്കുക. ജല്‍പ്പനമായി തോന്നുന്നുണ്ടോ? ക്ലെയിം സമയത്ത് ഒരു നിശ്ചിത തുക പോക്കറ്റിൽ നിന്ന് അടയ്ക്കുമ്പോള്‍ നിങ്ങൾക്ക് ലഭിക്കുന്ന പ്രീമിയം ഡിസ്കൗണ്ടാണ് വോളണ്ടറി ഡിഡക്റ്റബിൾ.


സ്റ്റാൻഡേർഡ്

അധിക പരിരക്ഷകൾ ഇല്ലാതെ പോളിസി മാത്രം ആഗ്രഹിക്കുന്നവർക്ക് ഇത് നോ-ഫ്രിൽസ് പോളിസിയാണ്. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് നിങ്ങൾ തിരഞ്ഞെടുത്ത ഓപ്ഷനുകളെ അടിസ്ഥാനമാക്കി ഒരു നിശ്ചിത പ്രീമിയം അടയ്‌ക്കേണ്ടതുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. എന്നാല്‍ വൊളന്‍ററി ഡിഡക്ടിബിളും, കണ്‍വേയന്‍സ് ബെനഫിറ്റ്, സീറോ ഡിപ്രീസിയേഷൻ കവര്‍ പോലുള്ള ആഡ്-ഓൺ കവറും ഈ ഓപ്ഷനിൽ ഉൾപ്പെടുത്തിയിട്ടില്ല.


ഫ്ലെക്സിബിൾ

ഈ പ്ലാൻ എല്ലാറ്റിലും മികച്ചത് വാഗ്ദാനം ചെയ്യുന്നു! നിങ്ങളുടെ ആഡ്-ഓൺ കവറും വൊളന്‍ററി ഡിഡക്ടബിളും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇത് ഓഫർ ചെയ്യുന്നു. ഈ പ്ലാൻ നിങ്ങൾക്ക് പ്രീമിയം തുകയിൽ ലാഭിക്കാനും, ആവശ്യമനുസരിച്ച് പരിരക്ഷ വർദ്ധിപ്പിക്കാനുമുള്ള അവസരം നൽകുന്നു. 


ബജാജ് അലയൻസ് ഓഫർ ചെയ്യുന്ന കാർ ഇൻഷുറൻസ് പരിരക്ഷ


നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രതിവിധി നല്‍കുമെന്ന വാഗ്ദാനത്തില്‍ ഉറച്ച്, അനവധി സാഹചര്യങ്ങളില്‍ ഞങ്ങള്‍ വിപുലമായ പരിരക്ഷ നല്‍കുന്നു. അവയിൽ ചിലത് ഇതാ:


പ്രകൃതി ദുരന്തങ്ങൾക്ക് എതിരെയുള്ള പരിരക്ഷ

പ്രകൃതി ദുരന്തങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം, നിങ്ങളുടെ ഫേവറിറ്റ് കാറിന് അപ്രതീക്ഷിത നാശനഷ്ടങ്ങൾ ഉണ്ടാകാം. എന്നാല്‍, വീണ്ടും പെട്ടെന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞങ്ങളുടെ പ്ലാനുകൾ നിങ്ങളെ സഹായിക്കുന്നു. അഗ്നിബാധ, സ്ഫോടനം, ഭൂകമ്പം, മിന്നൽ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ഏതെങ്കിലും നഷ്ടം അല്ലെങ്കിൽ കേടുപാടുകളിൽ നിന്ന് ഞങ്ങൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.


മനുഷ്യനിർമ്മിത ദുരന്തങ്ങൾക്ക് എതിരെയുള്ള പരിരക്ഷ

റിയർ വ്യൂ മിററിലെ വസ്തുക്കൾ നിങ്ങൾ വിചാരിക്കുന്നതിലും അടുത്തായിരിക്കാം. ഞങ്ങളുടെ ഇൻഷുറൻസ് പ്ലാനുകൾ ഒരു അപകടം മൂലമോ അല്ലെങ്കിൽ പ്രകൃതിദുരന്തം മൂലമോ ഉള്ള നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് ശേഷം നിങ്ങളുടെ ജീവിതം സുസ്ഥിരമാക്കുന്നു. മോഷണം, കവർച്ച, പണിമുടക്ക്, കലാപം, തീവ്രവാദം തുടങ്ങിയ ഭീഷണികൾ നേരിടാൻ അവ നിങ്ങളെ പ്രാപ്തരാക്കുന്നു.


പേഴ്സണൽ ആക്സിഡൻ്റിന് എതിരെയുള്ള പരിരക്ഷ

നിങ്ങളുടെ യാത്രകൾ ശുഭകരമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ കാര്യങ്ങൾ മറിച്ചും സംഭവിക്കാം. നിർഭാഗ്യകരമായ ഒരു അപകടം സംഭവിക്കുകയാണെങ്കിൽ, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല.

ആക്സിഡന്‍റൽ ഡാമേജ് പരിരക്ഷയ്ക്കൊപ്പം, ഡ്രൈവിംഗ് അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ വാഹനത്തിന്‍റെ വ്യക്തിഗത ഉടമ/ഡ്രൈവർക്ക് രൂ. 1 ലക്ഷത്തിന്‍റെ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയും ഞങ്ങൾ നൽകുന്നു. സഹ യാത്രക്കാർക്ക് ഓപ്ഷണൽ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷകളും ഞങ്ങൾ നൽകുന്നു.


തേര്‍ഡ് പാര്‍ട്ടി ലീഗല്‍ ലയബിലിറ്റി

നിങ്ങൾക്ക് ഒരു അപകടം സംഭവിക്കുകയാണെങ്കിൽ, ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ അല്ലെങ്കിൽ പരിക്ക് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും നിയമപരമായ ബാധ്യതകളിൽ നിന്ന് രക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, സാമ്പത്തിക ആഘാതത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന സമഗ്രമായ പരിരക്ഷ ബജാജ് അലയൻസ് വാഗ്ദാനം ചെയ്യുന്നു. 

കാർ ഇൻഷുറൻസ് ലളിതമാക്കുന്നു

ഞാൻ അടയ്ക്കേണ്ട പ്രീമിയം നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

നിങ്ങളുടെ കാർ ഇൻഷുറൻസിൽ നിങ്ങൾ അടയ്ക്കുന്ന പ്രീമിയം തുക നിർണ്ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നിങ്ങളുടെ കാറിന്‍റെ തരം, എഞ്ചിൻ ശേഷി, മോഡൽ, കാലപ്പഴക്കം മുതലായവയാണ് പ്രീമിയം തുക നിർണ്ണയിക്കുന്ന ചില അനിവാര്യമായ ഘടകങ്ങൾ.

നിങ്ങൾ അടയ്ക്കേണ്ട പ്രീമിയം തുക തീരുമാനിക്കുന്നത് നിങ്ങൾ തിരഞ്ഞെടുത്ത അധിക പരിരക്ഷകളുടെ എണ്ണം കൂടിയാണ്.

ബജാജ് അലയൻസിൽ ഒരു കാർ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതിന്‍റെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്?

വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച കാർ ഇൻഷുറൻസ് പോളിസി ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പറയുമ്പോൾ ഞങ്ങൾ വീമ്പിളക്കുകയല്ല. എന്തുകൊണ്ടാണെന്ന് ഇതാ:

● ഏതാനും ക്ലിക്കുകളിലൂടെ നിങ്ങളുടെ കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങാം അല്ലെങ്കിൽ പുതുക്കാം.

● രാജ്യത്തുടനീളമുള്ള 4000 ഗ്യാരേജുകളിൽ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ്. ക്യാഷ്‌ലെസ് സൗകര്യം ലഭ്യമല്ലെങ്കിൽ, അക്കൗണ്ട് പേമെന്‍റിൽ 75% നേടുക

● അവധി ദിവസങ്ങളിൽ പോലും ഞങ്ങൾ ഒരു കോൾ അകലെയുണ്ട്. ഞങ്ങളെ രാജ്യത്തിന്‍റെ ഏത് കോണിൽ നിന്നും നിങ്ങൾക്ക് ടോൾ-ഫ്രീ നമ്പറിൽ വിളിക്കാം, സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമാണ്

● നിങ്ങളുടെ ഇൻഷുറൻസ് മറ്റൊരു ദാതാവിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുമ്പോൾ നോ ക്ലെയിം ബോണസിന്‍റെ 50% വരെ ട്രാൻസ്ഫർ ചെയ്യുക

● 24*7 ക്ലെയിം സഹായവും എസ്എംഎസ് അപ്ഡേറ്റുകളും

● ബ്രേക്ക്ഡൗൺ സാഹചര്യത്തിൽ നിങ്ങളുടെ കാർ ഗ്യാരേജിലേക്ക് കൊണ്ടുപോകുന്നതിനുള്ള ടോവിംഗ് സൗകര്യം

● നിങ്ങളുടെ കാറിൻ്റെ ഉപയോഗം ട്രാക്ക് ചെയ്യാനും പാറ്റേണുകൾ ട്രാക്ക് ചെയ്യാനും വിശകലനം ചെയ്യാനുമായി ഡ്രൈവ് സ്മാർട്ട്

● ഫ്ലാറ്റ് ടയർ, ഇന്ധന ഡെലിവറി, സ്പെയർ കീ സർവ്വീസ് മുതലായവയുടെ 24*7 റിപ്പയർ.

● നിങ്ങളുടെ കാറിന്‍റെ ബ്രേക്ക്ഡൗൺ ലൊക്കേഷന്‍റെ 50 കിലോമീറ്ററിനുള്ളിൽ ഒരു സ്ഥലത്തേക്ക് സൗജന്യ ഡ്രോപ്പ് സൗകര്യം

എന്തുകൊണ്ട് ഞാൻ എന്‍റെ കാർ ഇൻഷുറൻസ് പുതുക്കേണ്ടത്?

കാർ ഇൻഷുറൻസ് നിങ്ങളുടെ വാഹനത്തിന് സാമ്പത്തിക പരിരക്ഷ മാത്രമല്ല മറ്റ് നിരവധി നേട്ടങ്ങളും നൽകുന്നു. നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിലൂടെ, നിങ്ങൾക്ക് ഈ അതിശയകരമായ ആനുകൂല്യങ്ങൾ തുടരുന്നുവെന്ന് ഉറപ്പുവരുത്തുന്നു.  

ഏറ്റവും പ്രധാനം, എല്ലാ വർഷവും നിങ്ങൾ ക്ലെയിം ഫ്രീ ആയി തുടരും, നോ ക്ലെയിം ബോണസ് വഴി നിങ്ങളുടെ പരിരക്ഷയിലേക്ക് ഞങ്ങൾ മൂല്യം ചേർക്കുന്നു. ഇത് പ്രീമിയം തുകയിൽ അനുബന്ധ വർദ്ധനവ് ഇല്ലാതെ അല്ലെങ്കിൽ ഒരു നിശ്ചിത ശതമാനം കുറയ്ക്കാതെ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കും.

എന്നിരുന്നാലും, നിങ്ങളുടെ കാർ ഇൻഷുറൻസ് പുതുക്കുന്നതിൽ പരാജയപ്പെടുന്നത് ഒരു നോ-ഡീൽ ആയിരിക്കും! കാലഹരണപ്പെട്ട് 90 ദിവസത്തിനുള്ളിൽ നിങ്ങൾ അത് പുതുക്കുന്നതിൽ പരാജയപ്പെട്ടാൽ, ശേഖരിച്ച നോ ക്ലെയിം ബോണസ് ആനുകൂല്യം നിങ്ങൾക്ക് നഷ്ടപ്പെടാം.

പോളിസി പുതുക്കുമ്പോൾ എനിക്ക് എന്തൊക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?

നിങ്ങളുടെ പോളിസി പുതുക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു

● നിങ്ങളുടെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ

● പ്രായം, പേര്, ജനന തീയതി തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങൾ ഉള്ള ഡോക്യുമെന്‍റുകൾ.

● ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ

● നിലവിലുള്ള പോളിസിയുടെ വിശദാംശങ്ങൾ


ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്