റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Electronic Equipment Insurance Coverage
നവംബർ 23, 2020

ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസ്: നിർവചനം, കവറേജ്, ആനുകൂല്യങ്ങൾ

എല്ലാ ബിസിനസുകളിലും ബിസിനസ് പ്രവർത്തനങ്ങൾക്കായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ആഗോളതലത്തിലേക്ക് എത്തുന്നതിന് വരെ അവ ബിസിനസിനെ സഹായിക്കുന്നു. ബിസിനസ് നെറ്റ്‌വർക്കിന്‍റെ വിപുലീകരണത്തിലും ഈ ഡിവൈസുകൾ അവിഭാജ്യ പങ്ക് വഹിക്കുന്നുണ്ട്. ഡാറ്റ എക്സ്ചേഞ്ചിന്‍റെ പരമ്പരാഗത രീതിയിൽ നിന്ന് മാറി ഇലക്ട്രോണിക് ആയിരിക്കുന്നു. ഈ ഡിവൈസുകൾക്കുണ്ടാകുന്ന ഏത് പ്രശ്നവും കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും. ഈ പ്രശ്നം ഒഴിവാക്കാൻ, ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസ് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.  

എന്താണ് ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസ്?

ടെക്നോളജിയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ, ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക. എല്ലാ ഓർഗനൈസേഷനുകളും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഇലക്ട്രോണിക് ഡിവൈസുകളാണ് ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറുകൾ മുതൽ വ്യാവസായിക ഉപകരണങ്ങൾ വരെ, മെഡിക്കൽ ഉപകരണങ്ങൾ മുതൽ ഇലക്ട്രോണിക് ക്യാഷ് രജിസ്റ്ററുകൾ വരെ, എല്ലാം നിങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഉപയോഗിക്കുന്നത് കൊമേഴ്ഷ്യൽ ഇൻഷുറൻസ് പോളിസി, നിങ്ങളുടെ ഇലക്ട്രോണിക് ഡിവൈസുകളുടെ റിപ്പയർ അല്ലെങ്കിൽ നാശനഷ്ടങ്ങൾ പരിരക്ഷിക്കാൻ സഹായിക്കും, അത് നിങ്ങളുടെ ബിസിനസ് തടസ്സമില്ലാതെ നടപ്പിലാക്കും.  

ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസിന്‍റെ വിഭാഗങ്ങൾ എന്തൊക്കെയാണ്?

നിങ്ങളുടെ ഇലക്ട്രോണിക് ഡിവൈസുകളെ പരിരക്ഷിക്കുന്ന ജനറൽ ഇൻഷുറൻസിനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു-  

എക്വിപ്മെന്‍റ് പരിരക്ഷ

നിങ്ങളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കുണ്ടാകുന്ന ഏതൊരു കേടുപാടും നിങ്ങളുടെ പോളിസിയുടെ ഈ വിഭാഗത്തിന് കീഴിൽ പരിരക്ഷിക്കപ്പെടും. ഭാഗികമായ നഷ്ടം ഉൾപ്പെടെ പെട്ടെന്നുണ്ടാകുന്ന ഭൗതിക നഷ്ടവും ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടും. അത്തരം തകരാറുകൾ റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് വഴി ഇൻഷുർ ചെയ്യുന്നതാണ്. ഈ തുക പോളിസി അനുസരിച്ചുള്ള പരമാവധി സം അഷ്വേർഡിന് വിധേയമാണ്.  

എക്സ്റ്റേണൽ ഡാറ്റ മീഡിയ പരിരക്ഷ

നിങ്ങളുടെ ഡിസ്ക് ഡ്രൈവ് അല്ലെങ്കിൽ മറ്റേതെങ്കിലും സ്റ്റോറേജ് ഡിവൈസ് തകരാറിലാകുകയും ഡാറ്റ ഇനി ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളിൽ, പോളിസി ഉടമ ഒരു ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, ഇത് നഷ്ടപ്പെട്ട ഡാറ്റ വീണ്ടെടുക്കുന്നതിനുള്ള സാമ്പത്തിക പരിരക്ഷ വാഗ്ദാനം ചെയ്യും. ഈ ഡാറ്റ നിങ്ങളുടെ ഓർഗനൈസേഷന് സുപ്രധാനമായേക്കാം, മാത്രമല്ല സാമ്പത്തിക പ്രത്യാഘാതം വളരെ വലുതായേക്കാം.  

പ്രവർത്തനത്തിനുള്ള പരിരക്ഷയ്ക്കുള്ള വർദ്ധിച്ച ചെലവ്

ഡാറ്റാ പ്രോസസ്സിംഗ് യൂണിറ്റിന് അപ്രതീക്ഷിതമായ കേടുപാടുകൾ സംഭവിക്കുമ്പോൾ, ഒരു ബദൽ യൂണിറ്റ് സജ്ജീകരിക്കേണ്ടതായി വരും. ഹാർഡ്‌വെയറിനും ഹ്യൂമൻ റിസോഴ്സിനുമുള്ള ചെലവ് ഉൾക്കൊള്ളുന്ന അത്തരം അധിക പ്രോസസ്സിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ഈ പോളിസി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യും.  

ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസിന് കീഴിലുള്ള പരിരക്ഷ എന്താണ്?

നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിരക്ഷിക്കുന്ന ജനറൽ ഇൻഷുറൻസ്, ചെറുകിട ബിസിനസ്സ് ഉടമകൾക്കും വലിയ സ്ഥാപനങ്ങൾക്കും നിർബന്ധമാണ്. ഇത് താഴെപ്പറയുന്ന സാഹചര്യങ്ങളിൽ പരിരക്ഷ നൽകുന്നു -   തകരാർ സംഭവിച്ച ഉപകരണങ്ങൾക്കുള്ള പരിരക്ഷ - ഇൻഷുർ ചെയ്ത ഉപകരണങ്ങൾക്കുള്ള റിപ്പയറുകൾ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് അതിന്‍റെ കവറേജിൽ ഉൾപ്പെടുത്തിയിരിക്കും. ഹെവി മെഷിനറി അല്ലെങ്കിൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ കാര്യത്തിൽ ചരക്ക്, നിർമ്മാണം, കസ്റ്റം ഡ്യൂട്ടി എന്നിവ പോലുള്ള അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെടുന്നു.   തകരാർ സംഭവിച്ച ഡാറ്റ മീഡിയയ്ക്കുള്ള പരിരക്ഷ - നിങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക് നിർണായകമായ നഷ്ടപ്പെട്ട വിവരങ്ങൾ ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.   പ്രവർത്തന ചെലവ് - ഉപകരണങ്ങളുടെയും തൊളിലാളികളുടെയും രൂപത്തിൽ റിസോഴ്സുകൾ വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന ഡാറ്റ തടസ്സപ്പെടൽ പോലുള്ള സാഹചര്യങ്ങളിൽ മുഴുവൻ പ്രക്രിയയുടെയും പുനർക്രമീകരണത്തിനുള്ള ചെലവ് നിങ്ങളുടെ ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടും.   സോഫ്റ്റ്‌വെയർ തകരാർ - ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസ് ഹാർഡ്‌വെയർ ചെലവുകൾ മാത്രമല്ല, ഹാർഡ്‌വെയറിനായുള്ള സോഫ്റ്റ്‌വെയറിന്‍റെ ചെലവുകളും പരിരക്ഷിക്കും.  

ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസ് ഉപയോഗിക്കുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസ് വാങ്ങുന്നതിന്‍റെ ചില നേട്ടങ്ങൾ ഇവയാണ് -
  • ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഡാറ്റയ്ക്കും ഉണ്ടാകുന്ന തകരാർ അല്ലെങ്കിൽ നഷ്ടത്തിന്‍റെ മൊത്തം ചെലവ് ഈ പോളിസിക്ക് കീഴിൽ ഇൻഷുർ ചെയ്യപ്പെടുന്നു. അത്തരം ഉപകരണങ്ങളുടെ മൂല്യത്തകർച്ച ഇത് ഒഴിവാക്കുന്നു.
  • ഓവർടൈം, ഇരട്ടി ശമ്പളം, നൈറ്റ് ഷിഫ്റ്റ് തുടങ്ങിയ പ്രവർത്തനച്ചെലവുകൾ വർധിപ്പിക്കുന്ന ഏതൊരു തൊഴിൽ ചെലവും പോളിസിക്ക് കീഴിൽ വഹിക്കും.
  • ഉപകരണങ്ങൾക്ക് റീപ്ലേസ്മെന്‍റ് സാധ്യമല്ലെങ്കിൽ, പോളിസി ഉടമയ്ക്ക് റിപ്പയർ ചെലവിനുള്ള നഷ്ടപരിഹാരം ഇൻഷുറർ നൽകും.
  ഇലക്ട്രോണിക് എക്വിപ്മെന്‍റ് ഇൻഷുറൻസിലുള്ള പൊതുവായ ഒഴിവാക്കലുകൾ ഓർത്തിരിക്കുക -
  • ഉപയോഗവുമായി ബന്ധപ്പെട്ട പതിവ് തേയ്മാനം ഈ പോളിസിക്ക് കീഴിൽ പ്രത്യേകമായി ഒഴിവാക്കപ്പെടുന്നു.
  • കേടുപാടുകൾ ഉണ്ടാക്കുന്ന ഉപകരണങ്ങളുടെയും ഡാറ്റയുടെയും സംഭരണവും പരിഷ്കരണവും.
  • പോളിസി ഉടമയുടെ ഭാഗത്തുനിന്ന് ഉപയോഗ സമയത്ത് ഉണ്ടാകുന്ന ബോധപൂർവമായ അശ്രദ്ധ.
  • മറ്റ് ഘടകങ്ങൾ കാരണം ഉപകരണത്തിനുണ്ടാകുന്ന ഏത് നഷ്ടവും ഒഴിവാക്കിയിരിക്കുന്നു.
  • പെയിന്‍റ് ചെയ്തതോ ഇനാമൽ ചെയ്തതോ ആയ പ്രതലങ്ങളിൽ പോറലുകൾ പോലെയുള്ള തകരാറുകൾ.
  • അധിക ചെലവിലേക്ക് നയിക്കുന്ന തെറ്റായ പ്രോഗ്രാമിംഗ്, ലേബലിംഗ് അല്ലെങ്കിൽ അശ്രദ്ധമായി വിവരങ്ങൾ റദ്ദാക്കൽ.
  ചുരുക്കത്തിൽ, നിങ്ങളുടെ ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കുന്ന കൊമേഴ്ഷ്യൽ ഇൻഷുറൻസ് നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങൾ കാരണം തടസ്സങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ പ്രയോജനകരമാണ്. ഈ അപ്രതീക്ഷിത ചെലവുകൾ പരിരക്ഷിക്കുന്ന ഒരു ഇൻഷുറൻസ് പോളിസി ലഭ്യമാക്കുന്നത് സുഗമമായ ബിസിനസ് പ്രവർത്തനങ്ങൾക്ക് സഹായിക്കും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്