Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

സ്ത്രീകളുടെ ഹെൽത്ത് ഇൻഷുറൻസ്: ക്രിട്ടിക്കൽ ഇൽനെസ് പ്ലാനുകൾ

Women's health insurance critical illness plans

നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളപ്പോൾ ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം

നിങ്ങളുടെ ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യുക

ആജീവനാന്ത പുതുക്കൽ സൗകര്യം

പ്രയാസ രഹിതമായ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ്

സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്രിട്ടിക്കൽ ഇൻഷുറൻസ് പരിരക്ഷ

ബജാജ് അലയൻസിന്‍റെ സ്ത്രീകൾക്കായുള്ള ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് എന്തുകൊണ്ട് തിരഞ്ഞെടുക്കണം?

മുത്തശ്ശി, അമ്മ, മകൾ, സഹോദരി, ഭാര്യ എന്നീ റോളുകളിൽ ഒരു സ്ത്രീ നമ്മുടെ ജീവിതത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഞങ്ങളുടെ പ്രത്യേകമായിട്ടുള്ള ഈ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ നമുക്ക് ഏറെ പ്രിയപ്പെട്ട സ്ത്രീകളെ ആദരിക്കുകയും ചെയ്യുന്നു. അവർ നേരിടുന്ന ഗുരുതരമായ രോഗങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നതിന് സ്ത്രീകൾക്ക് വേണ്ടി മാത്രം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഇത്.

മെഡിക്കൽ സയൻസിന്‍റെ വളർച്ചയ്ക്ക് നന്ദി, ഗുരുതരമായ രോഗമോ പരിക്കോ നേരിടാൻ അവർക്ക് ഇപ്പോൾ ശേഷിയുണ്ട്. എന്നിരുന്നാലും, ഈ മെഡിക്കൽ ചികിത്സകൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കാം, ആശുപത്രിയിൽ പ്രവേശിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന ചെലവുകൾ കാരണം, ചില സാഹചര്യങ്ങളിൽ ജീവിതം തന്നെ വഴിമുട്ടിപ്പോകും.

അതിനാൽ, പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന ഗുരുതരമായ രോഗങ്ങളും മറ്റ് അധിക റിസ്കുകളും മുന്നിൽ കണ്ട് ഞങ്ങൾ സ്ത്രീകൾക്കായി ഒരു പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

Our Critical Illness Insurance plan for women provides protection against the risk of 8 life-threatening conditions that can affect women. They can avail the benefits of this plan in the form of a guaranteed cash sum in case they are diagnosed with a life-threatening illness. Let’s look at the 8 life-threatening conditions that are covered under this policy:

സ്തനാർബുദം

ഫാലോപ്യൻ ട്യൂബ് ക്യാൻസർ

യൂട്ടറിൻ/സെർവിക്കൽ ക്യാൻസർ

അണ്ഡാശയ അർബുദം

വജൈനൽ ക്യാൻസർ

കൈകാലുകൾക്ക് സംഭവിക്കുന്ന സ്ഥായിയായ പക്ഷാഘാതം

മൾട്ടി-ട്രോമ

ബേൺസ്

സ്ത്രീകൾക്ക് പ്രത്യേകമായിട്ടുള്ള ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസിൽ ഞങ്ങൾ നിരവധി കാര്യങ്ങൾ ഓഫർ ചെയ്യുന്നുണ്ട്

വിമൻ ഹെൽത്ത് ക്രിട്ടിക്കൽ ഇൽനെസ് പ്ലാനിന്‍റെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും

ഗുരുതരമായ രോഗങ്ങളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്ന ഇനിപ്പറയുന്ന സവിശേഷതകൾ സ്ത്രീകൾക്കായുള്ള ക്രിട്ടികൽ ഇൽനെസ് ഇൻഷുറൻസ് പരിരക്ഷയിൽ ഉണ്ടെന്ന് അറിയുമ്പോൾ നിങ്ങൾക്ക് മനസമാധാനത്തോടെ ഉറങ്ങാൻ സാധിക്കും:

 • ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ

  സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പോളിസി 8 ഗുരുതരമായ അവസ്ഥകളിൽ നിന്ന് പരിരക്ഷ നൽകുന്നു.

 • ജന്മ വൈകല്യ ബെനഫിറ്റ്

  ജന്മനാലുള്ള രോഗം/വൈകല്യം ഉള്ള ഒരു കുട്ടിക്ക് നിങ്ങൾ ജന്മം നൽകുകയാണെങ്കിൽ ഇൻഷ്വേർഡ് തുകയുടെ 50% നൽകുന്നതാണ്. ആദ്യത്തെ രണ്ട് കുട്ടികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ.

  ഈ ആനുകൂല്യത്തിന് കീഴിൽ പരിരക്ഷ ലഭിക്കുന്ന ജന്മനാലുള്ള രോഗങ്ങളുടെ പട്ടിക:

  • ഡൗൺസ് സിൻഡ്രോം
  • ജന്മനാലുള്ള സയനോട്ടിക് ഹാർട്ട് ഡിസീസ്:
   • ടെട്രോളജി ഓഫ് ഫാലോട്ട്
   • ട്രാൻസ്‌പൊസിഷൻ ഓഫ് ഗ്രേറ്റ് വെസ്സൽസ്
   • ടോട്ടൽ അനോമലസ് പൾമണറി വീനസ് ഡ്രെയ്നേജ്
   • ട്രങ്കസ് ആർട്ടീരിയോസിസ്
   • ട്രൈക്യുസ്പിഡ് അട്രേഷ്യ
   • ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം
  • ട്രാക്കിയോസോഫേജിയൽ ഫിസ്റ്റുല
  • പിളർന്ന അധരത്തോടുകൂടിയോ അല്ലാതെയോ പിളർന്ന അണ്ണാക്ക്
  • സ്പിന ബിഫിഡ
 • തൊഴിൽ നഷ്ടമാകൽ പരിരക്ഷ

  നിങ്ങളുടെ പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്ന ഏതെങ്കിലും ക്രിട്ടിക്കൽ ഇൽനെസിന്‍റെ ഡയഗ്നോസിസ് തീയതിക്ക് 3 മാസത്തിനുള്ളില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാല്‍, നിങ്ങളുടെ പോളിസിക്ക് കീഴില്‍ ക്രിട്ടിക്കൽ ഇൽനെസ് ബെനഫിറ്റിന്‍റെ ക്ലെയിം അടച്ചാല്‍, തൊഴില്‍ നഷ്ടപ്പെട്ടതിന് ഞങ്ങള്‍ രൂ. 25,000 നല്‍കും.

 • കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം

  ക്രിട്ടിക്കൽ ഇൽനെസ് ബെനഫിറ്റ് ക്ലെയിം നിങ്ങളുടെ പോളിസിക്ക് കീഴിൽ അടച്ചാൽ, പരമാവധി 2 കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനായി ഞങ്ങൾ രൂ. 25,000 നൽകുന്നതാണ്. ഈ വിഭാഗത്തിന് കീഴിൽ നൽകുന്ന തുക ഒന്നോ അതിൽ കൂടുതലോ കുട്ടികൾക്ക് രൂ. 25,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

 • ഫ്ലെക്സിബിളും സൗകര്യപ്രദവും

  ലിസ്റ്റിലുള്ള ഏതെങ്കിലും ജീവൻ അപയാപ്പെടുത്തുന്ന അവസ്ഥ നിങ്ങളിൽ ഡയഗ്നോസ് ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് ഒറ്റത്തുക ക്ലെയിം പേഔട്ട് നൽകുന്നതാണ്.

സ്ത്രീകളുടെ സവിശേഷമായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പ്ലാൻ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.

Video

സ്ത്രീകളുടെ ക്രിട്ടിക്കൽ ഇൽനെസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിനുള്ള ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ്

ക്ലെയിം പ്രോസസ്

 • ലിസ്റ്റ് ചെയ്ത ഏതെങ്കിലും ക്രിട്ടിക്കൽ ഇൽനെസിന്‍റെ ഡയഗ്നോസിസിന് 48 മണിക്കൂറിനുള്ളിൽ നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ ക്ലെയിം ചെയ്യുന്ന വ്യക്തി ഞങ്ങളെ അറിയിക്കണം.
 • നിങ്ങൾ ഉടൻ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുകയും അദ്ദേഹം ശുപാർശ ചെയ്യുന്ന ഉപദേശവും ട്രീറ്റ്‌മെന്‍റും പിന്തുടരണം.
 • നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ ക്ലെയിം ചെയ്യുന്ന വ്യക്തി ക്ലെയിം ഡോക്യുമെന്‍റുകൾ ലിസ്റ്റ് ചെയ്ത ഏതെങ്കിലും ക്രിട്ടിക്കൽ ഇൽനെസിന്‍റെ ഡയഗ്നോസിസിന് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.
 • സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ : അവകാശി ഒപ്പിട്ട NEFT ഫോമിനൊപ്പം ക്രിട്ടിക്കൽ ഇൽനെസ് ക്ലെയിം ഫോം. ഡിസ്ചാർജ് സമ്മറി/ഡിസ്ചാർജ് സർട്ടിഫിക്കറ്റ് കോപ്പി. ഫൈനൽ ഹോസ്പിറ്റൽ ബില്ലിന്‍റെ കോപ്പി. രോഗത്തിന്‍റെ ഫസ്റ്റ് കൺസൾട്ടേഷൻ ലെറ്റർ. രോഗ കാലയളവിന്‍റെ മെഡിക്കൽ സർട്ടിഫിക്കറ്റ്. രോഗം സംബന്ധിച്ച് ആവശ്യമായ എല്ലാ അന്വേഷണ റിപ്പോർട്ടുകളും. സ്പെഷ്യലിസ്റ്റിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കേഷൻ. ആധാർ കാർഡ്, മറ്റേതെങ്കിലും സർക്കാർ ഫോട്ടോ ID, പാൻ കാർഡ് കോപ്പി (ഇഷ്യു ചെയ്യുന്നതിനിടയിലോ മുമ്പത്തെ ക്ലെയിമിലോ പോളിസിയുമായി ഇത് ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് നിർബന്ധമല്ല).

ഹെൽത്ത് ഇൻഷുറൻസ് ലളിതമാക്കാം

സ്ത്രീകളുടെ സവിശേഷമായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് യോഗ്യത എന്താണ്?

ഒരു പ്രോപ്പോസറിന്‍റെ പ്രവേശന പ്രായം 21 വയസ്സിനും 65 വയസ്സിനും ഇടയിലാകാം. പോളിസി ആജീവനാന്തകാലത്തേക്ക് പുതുക്കാവുന്നതാണ്.

സ്ത്രീകളുടെ സവിശേഷമായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി കാലയളവ് എത്രയാണ്?

ഈ പോളിസി ഒരു വർഷത്തേക്ക് പരിരക്ഷ നൽകുന്നു.

ഞാൻ ചെറുപ്പവും ആരോഗ്യവതിയുമാണ്. സ്ത്രീകളുടെ സവിശേഷമായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് ഞാൻ എടുക്കേണ്ടതുണ്ടോ?

മെഡിക്കൽ ചെലവുകൾ വാനംമുട്ടെ ഉയരുകയും, കൂടാതെ മെഡിക്കൽ എമർജൻസികൾ മുന്നറിയിപ്പില്ലാതെ ഏത് നിമിഷവും സംഭവിക്കുകയും ചെയ്യാം. ജീവൻ അപകടപ്പെടുത്തുന്ന ഒരു രോഗം കണ്ടെത്തുകയാണെങ്കിൽ, നിങ്ങളുടെ പ്രായം പരിഗണിക്കാതെ തന്നെ നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കാത്ത വിധം സംരക്ഷണമേകുന്ന മാർഗ്ഗമാണ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ്.

സ്ത്രീകളുടെ സവിശേഷമായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പരിരക്ഷയുടെ ചെലവ് എത്രയാണ്?

സ്ത്രീകൾക്കായുള്ള ഞങ്ങളുടെ ക്രിട്ടിക്കൽ ഇൻഷുറൻസ് പ്ലാൻ നിരവധി ആനുകൂല്യങ്ങൾ ഓഫർ ചെയ്യുകയും മിതമായ പ്രീമിയം നിരക്കുകൾക്കൊപ്പം 8 ഗുരുതരമായ അവസ്ഥകളിൽ നിന്ന് സ്ത്രീകൾക്ക് പരിരക്ഷ നൽകുകയും ചെയ്യുന്നു:

പ്രീമിയം പട്ടിക:

ഇൻഷ്വേർഡ് തുക (രൂപയിൽ)

25 വയസ്സ് വരെ

26-35

36-40

41-45

46-50

51-55

50,000

250

375

688

1,000

1,500

2,188

1 ലക്ഷത്തിനുള്ളിൽ ആയിരിക്കണം

375

563

1,031

1,500

2,250

3,281

1.5 ലക്ഷത്തിനുള്ളിൽ ആയിരിക്കണം

500

750

1,375

2,000

3,000

4,375

2 ലക്ഷത്തിനുള്ളിൽ ആയിരിക്കണം

625

938

1,719

2,500

3,750

5,469

സർവ്വീസ് ടാക്സ് അധികം.

*അധിക ആനുകൂല്യങ്ങൾ:

കുട്ടികളുടെ വിദ്യാഭ്യാസ ബോണസ് - ക്രിട്ടിക്കൽ ഇൽനെസ് വിഭാഗത്തിന് കീഴിൽ ക്ലെയിം അടച്ചാൽ രൂ. 25,000 നൽകുന്നതാണ്.

തൊഴിൽ നഷ്ടം - ക്രിട്ടിക്കൽ ഇൽനെസ് വിഭാഗത്തിന് കീഴിൽ ക്ലെയിം നടത്തിയാൽ രൂ. 25,000 നൽകുന്നതാണ്.

* പോളിസിക്ക് കീഴിൽ വ്യക്തമാക്കിയ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി.

ആവശ്യമുള്ള മെഡിക്കൽ ടെസ്റ്റുകൾ:

ഇൻഷ്വേർഡ് തുക

21-25yr

26-35

36-40

41-45

46-50

51-55

50,000

ഇല്ല

ഇല്ല

ഇല്ല

ഇല്ല

ഇല്ല

ഇല്ല

1 ലക്ഷത്തിനുള്ളിൽ ആയിരിക്കണം

ഇല്ല

ഇല്ല

ഇല്ല

ഇല്ല

FMR, USG

FMR, USG

1.5 ലക്ഷത്തിനുള്ളിൽ ആയിരിക്കണം

ഇല്ല

ഇല്ല

ഇല്ല

FMR, USG

FMR, USG, PAP

FMR, USG, PAP

2 ലക്ഷത്തിനുള്ളിൽ ആയിരിക്കണം

ഇല്ല

ഇല്ല

ഇല്ല

FMR, USG

FMR, USG, PAP

FMR, USG, PAP

 

ടെസ്റ്റുകൾ:

FMR: ഞങ്ങളുടെ ഫോർമാറ്റ് പ്രകാരം പൂർണ്ണമായ മെഡിക്കൽ റിപ്പോർട്ട്.

USG: അടിവയര്‍, ഇടുപ്പ്‌ എന്നിവയുടെ അൾട്രാസോണോഗ്രാഫി.

PAP: PAP സ്മിയർ ടെസ്റ്റ്.

ശ്രദ്ധിക്കുക: ഗർഭിണികളായ അമ്മമാർക്ക് ഈ പോളിസി വാങ്ങാൻ കഴിയില്ല എന്നതിൽ ഞങ്ങൾക്ക് ഖേദിക്കുന്നു. എന്നിരുന്നാലും, പ്രസവത്തിന് മൂന്ന് മാസങ്ങൾക്ക് ശേഷം ഈ പോളിസി വാങ്ങാവുന്നതാണ്.

 

മെഡിക്കൽ ടെസ്റ്റുകൾ നിങ്ങൾ ചെയ്യേണ്ടതാണ്. ഞങ്ങളുടെ നെറ്റ്‌വർക്ക് ക്ലിനിക്കുകളിൽ ഒരു മെഡിക്കൽ ടെസ്റ്റ് സജ്ജീകരിക്കാൻ ഞങ്ങൾക്ക് കഴിയും, എന്നാൽ ചെലവ് നിങ്ങൾ തന്നെ വഹിക്കേണ്ടതാണ്.

എന്‍റെ ടാക്സ് ലാഭിക്കാൻ ഈ പരിരക്ഷ എങ്ങനെയാണ് സഹായിക്കുന്നത്?

നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിൽ ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാൻ ബജാജ് അലയൻസിൽ നിന്നുള്ള സ്ത്രീകളുടെ സവിശേഷമായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി നിങ്ങളെ സഹായിക്കുന്നു. 

എന്‍റെ സ്ത്രീകളുടെ സവിശേഷമായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് റദ്ദാക്കാൻ കഴിയുമോ?

അതെ, നിങ്ങൾക്ക് സ്ത്രീകളുടെ സവിശേഷമായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് റദ്ദാക്കാം. ഇൻഷുറൻസ് കവറേജ് അല്ലെങ്കിൽ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് നിങ്ങൾക്ക് സംതൃപ്തി ഇല്ലെങ്കിൽ; ക്ലെയിം ഒന്നും ഇല്ലെങ്കിൽ ആദ്യ പോളിസി ഡോക്യുമെന്‍റുകൾ ലഭിച്ച് 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പോളിസി റദ്ദാക്കാനുള്ള ഓപ്ഷനുണ്ട്. പുതുക്കൽ പോളിസികൾക്ക് ഫ്രീ ലുക്ക് പീരിയഡ് ബാധകമല്ല.

ഇത് മെഡിക്ലെയിം ആണോ?

അല്ല, ഇത് മെഡിക്ലെയിം അല്ല. ഹോസ്പിറ്റലൈസേഷന്‍ അല്ലെങ്കില്‍ മെഡിക്ലെയിം പരിരക്ഷയിൽ നിന്ന് വ്യത്യസ്തമായി; ഈ പരിരക്ഷയ്ക്ക് കീഴില്‍, ഇന്‍ഷുറന്‍സ് പോളിസിയില്‍ ലിസ്റ്റ് ചെയ്ത ഏതെങ്കിലും ക്രിട്ടിക്കൽ ഇൽനെസ് ഡയഗ്നോസിസ് ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങള്‍ ഒറ്റത്തുക നല്‍കുന്നു. ഈ പോളിസിക്ക് കീഴിൽ ക്ലെയിം ചെയ്യാൻ നിങ്ങൾ ആശുപത്രിയിൽ പ്രവേശിക്കേണ്ടതില്ല അല്ലെങ്കിൽ മെഡിക്കൽ ബില്ലുകൾ കാണിക്കേണ്ടതില്ല. ഏതെങ്കിലും ക്രിട്ടിക്കൽ ഇൽനെസ് ഡയഗ്നോസ് ചെയ്യുകയും പോളിസിക്ക് കീഴിലുള്ള ഒഴിവാക്കലുകൾ ഒന്നും ബാധകമല്ലെങ്കിൽ ക്ലെയിം നൽകുന്നതാണ്.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

ആഷിഷ്‌ ജുഞ്ചുൻവാല

എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...

സുനിത എം അഹൂജ

ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ

റെനി ജോർജ്ജ്

ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...

നിങ്ങൾ എല്ലാവർക്കും പരിചരണം നൽകുന്നു, ഞങ്ങൾ നിങ്ങൾക്കും!

തൊഴിൽ നഷ്ടം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ പോലുള്ള സവിശേഷമായ ഫീച്ചറുകൾ.

ബജാജ് അലയൻസിന്‍റെ സ്ത്രീകളുടെ ക്രിട്ടിക്കൽ ഇൽനെസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ അധിക നേട്ടങ്ങൾ

ഗുരുതരമായ രോഗങ്ങൾക്കെതിരായ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം സ്ത്രീകൾക്കായി ഞങ്ങൾ വിപുലമായ പരിരക്ഷയും നൽകുന്നു:
Low premium

കുറഞ്ഞ പ്രീമിയം

നിങ്ങൾക്ക് കുറഞ്ഞ, ഏജ്-അഗ്നോസ്റ്റിക് പ്രീമിയം തുക പ്രയോജനപ്പെടുത്താം.

Tax saving

ടാക്സ് സേവിംഗ്

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.* കൂടുതൽ വായിക്കുക

ടാക്സ് സേവിംഗ്

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.*

*സ്ത്രീകൾക്കായുള്ള പ്രത്യേക ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ നികുതികൾക്കെതിരെ കിഴിവായി നിങ്ങൾക്ക് പ്രതിവർഷം രൂ. 25,000 ലഭിക്കും (നിങ്ങളുടെ പ്രായം 60 വയസ്സിനു മുകളിൽ അല്ലെങ്കിൽ). മുതിർന്ന പൗരന്മാരായ (പ്രായം 60 അല്ലെങ്കിൽ ഉയർന്നത്) നിങ്ങളുടെ മാതാപിതാക്കൾക്കായി നിങ്ങൾ പ്രീമിയം അടയ്ക്കുകയാണെങ്കിൽ, നികുതി ആവശ്യങ്ങൾക്കുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആയി നിശ്ചയിച്ചിരിക്കും. ഒരു നികുതിദായകനെന്ന നിലയിൽ, നിങ്ങൾക്ക് 80D വകുപ്പ് പ്രകാരം മൊത്തം രൂ. 75, 000 വരെ നികുതി ആനുകൂല്യം വർദ്ധിപ്പിക്കാം. നിങ്ങൾ 60 വയസ്സിന് താഴെയാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരാണെങ്കിൽ. നിങ്ങൾ 60 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയാണെങ്കിൽ, 80D വകുപ്പ് പ്രകാരം പരമാവധി നികുതി ആനുകൂല്യം, അപ്പോൾ, രൂ.1 ലക്ഷം ആയിരിക്കും.

Hassle-free claim settlement

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗമാർന്നതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടുതൽ വായിക്കുക

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗമാർന്നതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 18,400 ത്തിലധികം നെറ്റ്‌വർക്ക് ആശുപത്രികളിൽ ഞങ്ങൾ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഓഫർ ചെയ്യുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുമ്പോള്‍ അത് വളരെ ഗുണകരമാകും, നെറ്റ്‍വര്‍ക്ക് ആശുപത്രിയില്‍ ഞങ്ങള്‍ നേരിട്ട് ബില്ലുകള്‍ അടയ്ക്കുന്നതാണ്. സുഖംപ്രാപിച്ച് ജീവിതത്തിലേക്ക് തിരികെ എത്തുന്നതിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം.

Renewability

പുതുക്കാവുന്നതാണ്

നിങ്ങൾക്ക് ആജീവനാന്ത കാലത്തേക്കും നിങ്ങളുടെ പോളിസി പുതുക്കാൻ കഴിയും.

സ്ത്രീകളുടെ സവിശേഷമായ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 • ഉൾപ്പെടുത്തലുകൾ

 • ഒഴിവാക്കലുകൾ

ക്രിട്ടിക്കൽ ഇൽനെസ്

സ്ത്രീകളെ ബാധിക്കുന്ന ജീവന്‍ അപായപ്പെടുത്തുന്ന രോഗങ്ങളിൽ നിന്ന് പരിരക്ഷ നല്‍കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം

ലിസ്റ്റ് ചെയ്ത ഏതെങ്കിലും ഗുരുതര അവസ്ഥ നിങ്ങളിൽ ഡയഗ്നോസിസ് ചെയ്താൽ പരമാവധി 2 കുട്ടികൾക്ക് ചിൽഡ്രൻ എഡ്യുക്കേഷൻ ബോണസ് നൽകുന്നു. 

തൊഴിൽ നഷ്ടമാകൽ പരിരക്ഷ

ക്രിട്ടിക്കൽ ഇൽനെസ് ഡയഗ്നോസിസ് മൂലം നിങ്ങളുടെ ജോലി നഷ്ടമായാൽ നിങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നതാണ്.

ജന്മ വൈകല്യ ബെനഫിറ്റ്

ജന്മനാലുള്ള രോഗം/വൈകല്യം ഉള്ള ഒരു കുട്ടിക്ക് നിങ്ങൾ ജന്മം നൽകുകയാണെങ്കിൽ ഇൻഷ്വേർഡ് തുകയുടെ 50% നൽകുന്നതാണ്.

11

സ്തനാർബുദത്തിന് വേണ്ടി

സ്തനത്തിന്‍റെ (ലൊക്കേഷൻ) പ്രീ, ഡക്ടൽ/ലോബുലർ കാർസിനോമ എന്ന് ചരിത്രപരമായി വിവരിക്കുന്ന ട്യൂമറുകൾ. കൂടുതൽ വായിക്കുക

സ്തനാർബുദത്തിന് വേണ്ടി

 • സ്തനത്തിന്‍റെ (ലൊക്കേഷൻ) പ്രീ, ഡക്ടൽ/ലോബുലർ കാർസിനോമ എന്ന് ചരിത്രപരമായി വിവരിക്കുന്ന ട്യൂമറുകൾ.
 • ബ്രസ്റ്റ് ലംപ്സ്, ഉദാഹരണത്തിന്, ഫൈബ്രോഡെനോമ, സ്തനത്തിന്‍റെ ഫൈബ്രോസിസ്റ്റിക് രോഗങ്ങൾ മുതലായവ.
 • എല്ലാ ഹൈപ്പര്‍ക്കറേറ്റോസിസ് അല്ലെങ്കില്‍ ബേസല്‍ സെല്‍സ് കാര്‍സിനോമാസ്, മെലാനോമാസ്, സ്ക്വാമസ് സെല്‍ കാര്‍സിനോമ, കപോസിസ് സര്‍ക്കോമ, HIV ഇന്‍ഫെക്ഷന്‍ അല്ലെങ്കില്‍ എയിഡ്സ് എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ട്യൂമറുകള്‍.

ഫാലോപ്യൻ ട്യൂബ് ക്യാൻസറിന്

 • തനതായ അവസ്ഥയിലുള്ള കാർസിനോമ
 • ഡിസ്‍പ്ലാസിയ
 • ഇൻഫ്ലെമേറ്ററി മാസ്സുകൾ
 • ഹൈഡാറ്റിഡ് ഫോം മോൾ
 • ട്രോഫോബ്ലാസ്റ്റിക് ട്യൂമറുകൾ

സെർവിക്കൽ ക്യാൻസറിന്

 • തനതായ അവസ്ഥയിലുള്ള കാർസിനോമയുടെ അപകടകരമായ മാറ്റങ്ങൾ കാണിക്കുന്ന ട്യൂമറുകൾ - ആദ്യ രൂപത്തിലുള്ള ക്യാൻസർ...
കൂടുതൽ വായിക്കുക

സെർവിക്കൽ ക്യാൻസറിന്

 • നിലവിലുള്ള അവസ്ഥയിലുള്ള കാർസിനോമയുടെ മാരകമായ മാറ്റങ്ങൾ കാണിക്കുന്ന ട്യൂമറുകൾ - സാധാരണയായി ബേസ്മെന്‍റ് മെംബ്രൻ വഴി തുളച്ചുകയറുന്നതിനുമുമ്പ് ചുറ്റുമുള്ള ടിഷ്യുവിലേക്ക് ട്യൂമർ കോശങ്ങളുടെ കടന്നുകയറാത്തത് ക്യാൻസറിന്‍റെ ആദ്യകാല രൂപമായി നിർവചിക്കുന്നു.
 • സ്ക്വാമസ് ഇന്‍ട്രാപിതേലിയൽ ലീഷൻ.
 • ഫൈബ്രോയിഡ്, എൻഡോമെട്രിയോസിസ്, സിസ്റ്റിക് ലീഷൻ, ട്യൂമർ ആയി അവതരിപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഹൈപ്പർപ്ലാസിയ.
 • ഹൈഡാറ്റിഡ് ഫോം മോൾ, ട്രോഫോബ്ലാസ്റ്റിക് ട്യൂമറുകൾ.

ഒവേറിയൻ ക്യാൻസറിന്

ആബ്‌സെസസ് അല്ലെങ്കിൽ ഇൻഫെക്ഷനുകൾ, ഫൈബ്രോയിഡുകൾ, സിസ്റ്റുകൾ, പോളിസിസ്റ്റിക് ഓവറികൾ, എൻഡോമെട്രിയോസിസ് ഉൾപ്പെടെയുള്ള നോൺ-ക്യാൻസറസ് (തീവ്രമല്ലാത്തത്) ഒവേറിയൻ മാസെസ്. കൂടുതൽ വായിക്കുക

ഒവേറിയൻ ക്യാൻസറിന്

 • ആബ്‌സെസസ് അല്ലെങ്കിൽ ഇൻഫെക്ഷനുകൾ, ഫൈബ്രോയിഡുകൾ, സിസ്റ്റുകൾ, പോളിസിസ്റ്റിക് ഓവറികൾ, എൻഡോമെട്രിയോസിസ് ഉൾപ്പെടെയുള്ള നോൺ-ക്യാൻസറസ് (തീവ്രമല്ലാത്തത്) ഒവേറിയൻ മാസെസ്.
 • ഗർഭധാരണത്തിന്‍റെ ആരംഭത്തിൽ ഗര്‍ഭാശയത്തിനുള്ളിൽ രൂപപ്പെടുന്ന ഒരു അപൂർവ്വ മാസ്സ് അല്ലെങ്കിൽ വളർച്ചയാണ് ഹൈഡാറ്റിഡ് ഫോം മോൾ. ഇത് ഗസ്റ്റേഷണൽ ട്രോഫോബ്ലാസ്റ്റിക് രോഗവും ഗർഭസംബന്ധമായ ട്യൂമറുമാണ്.
 • ഗർഭാശയത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുമ്പോൾ പ്രത്യക്ഷമാകുന്ന ട്രോഫോബ്ലാസ്റ്റിക് ട്യൂമറുകൾ. ഗർഭധാരണത്തെത്തുടർന്ന് രൂപം കൊള്ളുന്ന ടിഷ്യൂകളിൽ കോശങ്ങൾ വളരുന്നു. ഗസ്റ്റേഷണൽ ട്രോഫോബ്ലാസ്റ്റിക് ട്യൂമറുകൾ ഗർഭാശയത്തിനുള്ളിൽ ആരംഭിക്കുന്നു. ഗർഭധാരണ വർഷങ്ങളിൽ സ്ത്രീകളിൽ ഇത്തരം അർബുദം ഉണ്ടാകുന്നു.

വജൈനൽ ക്യാൻസർ

 • വൾവൽ ക്യാൻസറുകൾ/ട്യൂമറുകൾ.
 • വജൈനൽ/വൾവൽ ഗ്രാനുലോമേറ്റസ് രോഗങ്ങൾ.

ജന്മനാലുള്ള രോഗങ്ങൾ

 • നിങ്ങളുടെ 40 വയസ്സിന് ശേഷം കുട്ടിയുടെ ജനനം സംഭവിച്ചാൽ ഈ ആനുകൂല്യം ലഭ്യമല്ല.

ബേൺസ്

 • റേഡിയേഷൻ മൂലം ഉണ്ടായ പൊള്ളൽ.

മൾട്ടി-ട്രോമ

 • ഒരൊറ്റ ഫ്രാക്ചർ.
 • കൈ, കാലുകൾ, വാരിയെല്ലുകള്‍ എന്നിവയുടെ ഫ്രാക്ചറുകൾ ഉൾപ്പെടുന്ന പരിക്കുകൾ.
 • ഓപ്പൺ അല്ലെങ്കിൽ ക്ലോസ്ഡ്, ഡിസ്പ്ലേസ്ഡ് അല്ലെങ്കിൽ ഡിസ്പ്ലേസ്ഡ് അല്ലാത്തത്, സിമ്പിൾ അല്ലെങ്കിൽ കോമ്പൌണ്ട് തരങ്ങൾ പോലുള്ള ഏതെങ്കിലും ഫ്രാക്ചർ.

മറ്റ് ഒഴിവാക്കലുകൾ

പരിചരണം, ചികിത്സ, ഉപദേശം എന്നിവ ശുപാർശ ചെയ്യുന്നതോ സ്വീകരിക്കുന്നതോ ആയ ഏതെങ്കിലും ഗുരുതരമായ രോഗം...

കൂടുതൽ വായിക്കുക

മറ്റ് ഒഴിവാക്കലുകൾ

 • പരിചരണം, ചികിത്സ, ഉപദേശം എന്നിവ ഒരു ഫിസിഷ്യൻ നിർദ്ദേശിക്കുകയോ അല്ലെങ്കിൽ ഫിസിഷ്യനിൽ നിന്ന് സ്വീകരിക്കുകയോ ചെയ്തതോ, അല്ലെങ്കിൽ ആദ്യമേയുള്ളത് അല്ലെങ്കിൽ പോളിസി കാലയളവ് ആരംഭിക്കുന്നതിന് മുമ്പ് പിടിപ്പെട്ടതോ, അല്ലെങ്കിൽ മുൻ പോളിസിക്ക് കീഴിൽ ക്ലെയിം നടത്തിയതോ ആയ ഏതെങ്കിലും ഗുരുതര രോഗം.
 • പോളിസി ആരംഭിച്ച തീയതിയുടെ ആദ്യ 90 ദിവസത്തിനുള്ളിൽ ഡയഗ്നോസിസ് ചെയ്ത ഏതെങ്കിലും ക്രിട്ടിക്കൽ ഇൽനെസ്.
 • ഗുരുതരമായ രോഗം നിർണ്ണയിക്കപ്പെട്ട് 30 ദിവസത്തിനുള്ളിൽ മരണം സംഭവിക്കുന്നു.
 • സീസേറിയൻ, ജനന തകരാറുകൾ എന്നിവ ഉൾപ്പെടെ ഗർഭധാരണം, പ്രസവം എന്നിവ നിമിത്തമുള്ള അല്ലെങ്കിൽ അവയുമായി ബന്ധപ്പെട്ട ചികിത്സ.
 • യുദ്ധം, അധിനിവേശം, വിദേശ ശത്രുവിന്‍റെ പ്രവർത്തനം, തീവ്രവാദങ്ങൾ, യുദ്ധപ്രവൃത്തികള്‍ (യുദ്ധം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും), ആഭ്യന്തര യുദ്ധം, കലഹം, വിപ്ലവം എന്നിവ മൂലം ഉണ്ടാകുന്ന ട്രീറ്റ്‌മെന്‍റ്.
 • റേഡിയോആക്ടീവ് കണ്ടാമിനേഷൻ മൂലം ഉണ്ടാകുന്ന ട്രീറ്റ്‌മെന്‍റ്.
 • മയക്കുമരുന്നിന്‍റെയും/അല്ലെങ്കിൽ മദ്യത്തിന്‍റെയും ഉപയോഗം അല്ലെങ്കിൽ ദുരുപയോഗം കാരണം മനഃപൂര്‍വ്വമായി ഉണ്ടാക്കുന്ന പരിക്ക് കൂടാതെ/അല്ലെങ്കിൽ പരിക്ക്.
 • ലാഭം നഷ്ടപ്പെടല്‍, അവസര നഷ്ടം, വളർച്ച നഷ്ടപ്പെടല്‍, ബിസിനസ് തടസ്സങ്ങള്‍ തുടങ്ങിയവ പോലുള്ള ഏത് തരത്തിലുമുള്ള സോദ്ദേശ്യമായ നഷ്ടങ്ങള്‍.

11

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ മുമ്പത്തെ പോളിസി ഉടൻ കാലാവധി എത്തുമോ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

Satish Chand Katoch

സതീഷ് ചന്ദ് കതോച്ച് മുംബൈ

പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.

Ashish Mukherjee

ആഷിഷ്‌ മുഖർജ്ജി മുംബൈ

എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.

Mrinalini Menon

മൃണാലിനി മേനോൻ മുംബൈ

വളരെ നന്നായി രൂപകൽപ്പന ചെയ്തതും കസ്റ്റമർ ഫ്രണ്ട്‌ലിയും

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 23th  ഏപ്രിൽ 2024

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക