റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹെൽത്ത് എൻഷുർ പോളിസി

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയുള്ള മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ

Health ensure plan covers your hospitalization expenses

ഹെൽത്ത് എൻഷുർ ആരോഗ്യ സംരക്ഷണം ഉറപ്പുനൽകുന്നു

നിങ്ങളുടെ ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യുക

ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ്

ഡേകെയർ നടപടിക്രമങ്ങൾക്ക് പരിരക്ഷ നൽകുന്നു

ആംബുലൻസ് ചാർജിന് പരിരക്ഷ നൽകുന്നു

എന്തുകൊണ്ടാണ് ബജാജ് അലയൻസ് ഹെൽത്ത് എൻഷുർ തിരഞ്ഞെടുക്കുന്നത്?

ജീവിതശൈലി രോഗങ്ങളും മെഡിക്കൽ ചെലവുകളും ഒന്നിനൊന്ന് വർദ്ധിച്ചുവരുകയാണ്. ഇതിനാൽ, എല്ലാവർക്കും മതിയായ ഹെൽത്ത് ഇൻഷുറൻസ് ആവശ്യമായി മാറിയിരിക്കുകയാണ്. ഭാവിയിലെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ ഇന്ന് അവഗണിക്കാൻ കഴിയില്ല എന്ന സ്ഥിതിയിലാണ്. മതിയായ ഹെല്‍ത്ത്‍കെയര്‍ ഇന്‍ഷുറന്‍സിന്‍റെ അപര്യാപ്തത ജീവിതത്തിലെ പിന്നീടുള്ള ഘട്ടത്തില്‍ ധാരാളം സമ്മര്‍ദ്ദത്തിന് വഴിവെക്കാം, കാരണം മിക്കപ്പോഴും ഒരു മെഡിക്കല്‍ അടിയന്തിര സാഹചര്യം നേരത്തേ പറഞ്ഞറിയിച്ചിട്ടല്ല വരുന്നത്.

മുകളില്‍ പറഞ്ഞ എല്ലാ വിപത്തുകളും പരിഗണിച്ച്, ജീവിതശൈലീ രോഗങ്ങള്‍, അപകടങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍ തുടങ്ങിയവ മൂലമുള്ള എല്ലാ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് സൊലൂഷനുകള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങളുടെ ഹെല്‍ത്ത് ഇൻഷുർ പോളിസി സമഗ്രമായ ഹെല്‍ത്ത്‍കെയര്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും, അതിനാല്‍ മെഡിക്കല്‍ അടിയന്തിര ഘട്ടത്തിൽ നിങ്ങളുടെ എല്ലാ ചികിത്സാ ചെലവുകളും നിറവേറ്റുന്നതിനുള്ള ഉത്തമമായ പോളിസികളിലൊന്ന് എന്ന യോഗ്യത നേടുകയും ചെയ്യുന്നു.

ഹെൽത്ത് എൻഷുർ പോളിസി പ്രകാരം ഞങ്ങൾ നിരവധി കാര്യങ്ങൾ ഓഫർ ചെയ്യുന്നു

പ്രധാന സവിശേഷതകൾ

താഴെപ്പറയുന്ന സവിശേഷതകൾക്കൊപ്പം പൂർണ്ണമായ സംരക്ഷണവും ആരോഗ്യസംരക്ഷണ ആനുകൂല്യങ്ങളും:

  • വിപുലമായ പരിരക്ഷ

    വ്യക്തിഗത ഓപ്ഷൻ അല്ലെങ്കിൽ നിങ്ങളെത്തന്നെയും ജീവിതപങ്കാളി, കുട്ടികൾ, പേരക്കുട്ടികൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, അമ്മായിയപ്പൻ, അമ്മായിയമ്മ, മുത്തശ്ശീമുത്തശ്ശന്മാർ എന്നിവരെ പരിരക്ഷിക്കുന്ന കുടുംബ ഫ്ലോട്ടർ തിരഞ്ഞെടുക്കുക.

  • അവയവ ദാതാവിന്‍റെ ചെലവുകൾ പരിരക്ഷിക്കുന്നു

    ഒരു അവയവ ദാതാവ് ദാനം ചെയ്ത അവയവം മാറ്റിവയ്ക്കുന്നതിനായി നടത്തുന്ന ചികിത്സയ്ക്കുള്ള ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

  • ആയുർവേദ/ഹോമിയോപ്പതി ചികിത്സകൾ പരിരക്ഷിക്കുന്നു

    പ്രവേശന കാലയളവ് 24 മണിക്കൂറിൽ കുറയാത്ത ഒരു അംഗീകൃത ആയുർവേദ/ഹോമിയോപ്പതി ആശുപത്രിയിൽ ഉണ്ടാകുന്ന ഇൻഷ്വേർഡ് തുകയുടെ 20% വരെയുള്ള ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

  • ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു

    ഈ പോളിസിയില്‍ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള യഥാക്രമം 30 ദിവസം, 60 ദിവസം വരെയുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു.

  • ഡേകെയർ നടപടിക്രമങ്ങൾക്ക് പരിരക്ഷ നൽകുന്നു

    ലിസ്റ്റ് ചെയ്ത ഏതെങ്കിലും ഡേകെയർ നടപടിക്രമങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയകൾക്ക് ആകുന്ന ചികിത്സാ ചെലവുകൾക്കെതിരെ ഈ പോളിസി നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.

  • പ്രായപരിധി ഇല്ല

    പ്രായ പരിധിയില്ലാതെ നിങ്ങൾക്ക് ഈ പോളിസി തിരഞ്ഞെടുക്കാം.

  • ആംബുലൻസ് ചെലവുകൾ പരിരക്ഷിക്കുന്നു

    പ്രവേശന സമയത്ത് അല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് അടിയന്തിര ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആകുന്ന രൂ. 1,000 വരെയുള്ള ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളെക്കുറിച്ച് ഇവിടെ കൂടുതൽ അറിയുക.

Video

ലളിതവും, പ്രയാസരഹിതവും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ്

ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് (CDC)

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് "ഹെൽത്ത് ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക്" (CDC) എന്ന പേരിൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെയിം സമർപ്പിക്കൽ പ്രോസസ് അവതരിപ്പിക്കുന്നു

രൂ. 20,000 വരെയുള്ള ക്ലെയിമുകൾക്കായി ആപ്പ് വഴി തന്നെ ക്ലെയിം ഡോക്യുമെന്‍റുകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും ഈ സൗകര്യം നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾ എന്താണ് ചെയ്യേണ്ടത്:

  • ഇൻഷുറൻസ് വാലറ്റ് ആപ്പിൽ നിങ്ങളുടെ പോളിസിയും കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
  • ആപ്പിൽ നിങ്ങളുടെ പോളിസിയും ഹെൽത്ത് കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
  • ക്ലെയിം രജിസ്റ്റർ ചെയ്യുക.
  • ക്ലെയിം ഫോം പൂരിപ്പിച്ച് ആശുപത്രിയുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ ക്രമീകരിക്കുക.
  • ആപ്പ് മെനു ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ അപ്‍ലോഡ് ചെയ്യുക.
  • കൂടുതൽ പ്രോസസ്സിംഗിനായി ക്ലെയിമുകൾ സമർപ്പിക്കുക.
  • ഏതാനും മണിക്കൂറിനുള്ളിൽ സ്ഥിരീകരണം നേടുക.

ക്യാഷ്‌ലെസ് ക്ലെയിം പ്രോസസ് (നെറ്റ്‌വർക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ബാധകം):

നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് ലഭ്യമാക്കാൻ കഴിയുന്ന ആശുപത്രികളുടെ പട്ടിക മാറ്റത്തിനു വിധേയമായ ഒരു പട്ടികയാണ്, അത് മുന്നറിയിപ്പില്ലാതെ മാറാൻ സാധ്യതയുണ്ട്. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിന് മുമ്പ് നിങ്ങൾ ആശുപത്രികളുടെ പട്ടിക പരിശോധിക്കണം. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും ഞങ്ങളുടെ കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.

നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ, പ്രോസസ് താഴെപ്പറയുന്ന വിധം സംഗ്രഹിക്കാവുന്നതാണ്:

  • ആശുപത്രിയുടെ ഇൻഷുറൻസ് ഡെസ്കിൽ നിന്ന് ചികിത്സിക്കുന്ന ഡോക്ടർ/ആശുപത്രി പൂരിപ്പിച്ച് ഒപ്പിട്ടതും നിങ്ങൾ ഒപ്പിട്ടതുമായ പ്രീ ഓതറൈസേഷൻ അപേക്ഷാ ഫോം നേടുക.
  • നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീമിലേക്ക് (HAT) അപേക്ഷ ഫാക്സ് ചെയ്യും.
  • HAT ഡോക്ടർമാർ പ്രീ ഓതറൈസേഷനുള്ള അപേക്ഷാ ഫോം പരിശോധിക്കുകയും പോളിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്യാഷ്‌ലെസ് ലഭ്യത തീരുമാനിക്കുകയും ചെയ്യും.
  • പ്ലാനിനെയും അതിന്‍റെ ആനുകൂല്യങ്ങളെയും ആശ്രയിച്ച് 3 മണിക്കൂറിനുള്ളിൽ അംഗീകരിച്ചുകൊണ്ടുള്ള കത്ത് (AL)/നിരാകരണ കത്ത്/അധികമായവ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയയ്ക്കുന്നതാണ്.
  • ഡിസ്ചാർജ് ചെയ്യുന്ന സമയത്ത്, ഹോസ്പിറ്റൽ അന്തിമ ബിൽ, ഡിസ്ചാർജ് വിവരങ്ങൾ എന്നിവ HAT ന് നൽകുകയും അവരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അന്തിമ സെറ്റിൽമെന്‍റ് പ്രോസസ് ചെയ്യുന്നതുമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • മുൻകൂട്ടി പ്ലാൻ ചെയ്ത് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, പ്രവേശനത്തിനായുള്ള നെറ്റ്‌വർക്ക് ആശുപത്രിയുടെ നടപടിക്രമം അനുസരിച്ച് നിങ്ങളുടെ പ്രവേശനം രജിസ്റ്റർ/റിസർവ്വ് ചെയ്യുക.
  • നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നത് കിടക്കയുടെ ലഭ്യത അനുസരിച്ചാണ്.
  • ക്യാഷ്‌ലെസ് സൗകര്യം എപ്പോഴും നിങ്ങളുടെ പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.
  • പോളിസിയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നില്ല : ടെലിഫോൺ ബന്ധുക്കൾക്കുള്ള ഭക്ഷണവും പാനീയങ്ങളും ടോയ്‌ലറ്ററീസ് മേല്‍പ്പറഞ്ഞ സേവനങ്ങളുടെ ചെലവ് നിങ്ങള്‍ വഹിക്കുകയും ഡിസ്‍ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് നേരിട്ട് ആശുപത്രിയില്‍ അടയ്ക്കുകയും വേണം.
  • ഇൻ-റൂം റെന്‍റ് നഴ്സിംഗ് നിരക്കുകൾ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഉയർന്ന നിരക്കിലുള്ള മുറി ഉപയോഗിക്കുകയാണെങ്കിൽ കൂടുതലായ തുക നിങ്ങൾ വഹിക്കേണ്ടതാണ്.
  • പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ചികിത്സ പരിരക്ഷിക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ ക്ലെയിം- ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് നിരസിക്കുന്നതാണ്.
  • മെഡിക്കൽ വിവരങ്ങൾ അപര്യാപ്തമാണെങ്കിൽ, ക്യാഷ്‌ലെസ് ക്ലെയിമിനുള്ള പ്രീ ഓതറൈസേഷൻ നിരസിച്ചെന്നുവരാം.
  • ക്യാഷ്‌ലെസ് സൗകര്യം നിരസിക്കുക എന്നാൽ ചികിത്സ നിരസിക്കുന്നു എന്ന് അര്‍ത്ഥമില്ല, അത് ആവശ്യമായ മെഡിക്കല്‍ ശ്രദ്ധയോ ഹോസ്പിറ്റലൈസേഷനോ ലഭിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ല.

ഹോസ്പിറ്റലൈസേഷന് മുമ്പ്/ശേഷമുള്ള ചെലവുകളുടെ റീഇമ്പേഴ്സ്മെന്‍റ്:

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. പ്രിസ്ക്രിപ്ഷനുകളും അത്തരം സേവനങ്ങളുടെ ബില്ലുകളും/രസീതുകളും ബജാജ് അലയൻസിന് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.

റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ്

  • ഹോസ്പിറ്റലൈസേഷനെക്കുറിച്ച് BAGIC HAT ടീമിനെ അറിയിക്കുക.നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓഫ്‌ലൈനിൽ രജിസ്റ്റർ ചെയ്യാൻ, ദയവായി ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ വിളിക്കുക: 1800-209-5858.
  • ഡിസ്ചാർജ്ജിന് ശേഷം, നിങ്ങൾ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ (ഡിസ്ചാർജ് ചെയ്ത് 30 ദിവസത്തിനുള്ളിൽ) HAT ടീമിന് സമർപ്പിക്കണം: കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോമും ഒപ്പം മൊബൈൽ നമ്പർ, ഇമെയിൽ ID എന്നിവയും ഒറിജിനൽ ഹോസ്പിറ്റൽ ബിൽ, പേമെന്‍റ് രസീത് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ഡിസ്ചാർജ് കാർഡ് പ്രിസ്ക്രിപ്ഷനുകൾ മരുന്നുകളുടെയും സർജിക്കൽ സാമാനങ്ങളുടെയും ബില്ലുകൾ പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകളുടെ വിശദാംശങ്ങൾ (ഏതെങ്കിലും ഉണ്ടെങ്കിൽ) ഇൻ-പേഷ്യന്‍റ് ഡിപ്പാർട്ട്മെന്‍റ് (IPD) പേപ്പറുകൾ, ആവശ്യമെങ്കിൽ.
  • കൂടുതൽ പ്രോസസ്സിംഗിനായി എല്ലാ ഡോക്യുമെന്‍റുകളും HAT ലേക്ക് അയയ്ക്കേണ്ടതുണ്ട്, മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ, 10 പ്രവൃത്തി ദിവസത്തിനുള്ളിൽ അന്തിമ സെറ്റിൽമെന്‍റ് നടത്തുന്നതാണ്.
  • ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവിൻ്റെ ക്ലെയിം ഡോക്യുമെന്‍റുകൾ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ അയയ്ക്കണം.

റീഇംബേഴ്സ്മെന്‍റ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

  • ശരിയാംവണ്ണം സീൽ ചെയ്തതും ഒപ്പിട്ടതുമായ ഒറിജിനൽ പ്രീ-നമ്പേർഡ് ഹോസ്പിറ്റൽ പേമെന്‍റ് രസീത്.
  • ഒറിജിനൽ പ്രിസ്ക്രിപ്ഷനുകളും ഫാർമസി ബില്ലുകളും.
  • ഒറിജിനൽ കൺസൾട്ടേഷൻ പേപ്പറുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ).
  • ഒറിജിനൽ അന്വേഷണ റിപ്പോർട്ടും രോഗനിർണ്ണയ റിപ്പോർട്ടും, ഒപ്പം, ആശുപത്രിക്ക് ഉള്ളിലും പുറത്തും നടത്തിയ അന്വേഷണത്തിൻ്റെ ഒറിജിനൽ ബില്ലുകളും പേമെന്‍റ് രസീതുകളും.
  • നിങ്ങൾ ഒരു ക്യാഷ്‌ലെസ് ക്ലെയിം നേടിയെങ്കിലും അത് ഉപയോഗിച്ചില്ലെങ്കിൽ അത് സൂചിപ്പിക്കുന്ന ആശുപത്രിയിൽ നിന്നുള്ള ഒരു കത്ത്.
  • ചികിത്സിക്കുന്ന ഡോക്ടറിൽ നിന്ന് സംഭവം വിവരിക്കുന്ന ഒരു കത്ത് (അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ).
  • ലെറ്റർഹെഡിൽ ഹോസ്പിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചറും.
  • IFSC കോഡും ഇൻഷുർ ചെയ്ത വ്യക്തിയുടെ പേരും ഉള്ള ക്യാൻസൽ ചെയ്ത ഒരു ചെക്ക്.
  • പ്രവേശിപ്പിച്ച തീയതി മുതൽ ഡിസ്ചാർജ്ജ് ചെയ്ത തീയതി വരെയുള്ള വിശദമായ മെഡിക്കൽ ചരിത്രവും ഡോക്ടറുടെ നോട്ടുകളും TPR (ഊഷ്മാവ്, നാഡിയിടിപ്പ്, ശ്വാസോച്ഛ്വാസം) ചാർട്ടുകളും സഹിതം ആശുപത്രിയിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ ഇൻഡോർ കേസ് പേപ്പറിൻ്റെ കോപ്പി.
  • എക്സ്-റേ ഫിലിമുകൾ (ഒടിവ് പറ്റുന്ന സാഹചര്യത്തിൽ).
  • ചികിത്സ ചെയ്യുന്ന ഡോക്ടറിൽ നിന്നുള്ള പ്രസവചികിത്സാ സംബന്ധിയായ ചരിത്രം (പ്രസവ കേസുകളിൽ).
  • FIR ൻ്റെ കോപ്പി (അപകടം നടന്നിട്ടുണ്ടെങ്കിൽ).
  • ചില പ്രത്യേക കേസുകൾക്ക് ആവശ്യമായത്. “തിമിര ശസ്ത്രക്രിയയുടെ കാര്യത്തിൽ-ലെൻസ് സ്റ്റിക്കർ ബില്ലിൻ്റെ കോപ്പി സഹിതം”. “ശസ്ത്രക്രിയയുടെ കാര്യത്തിൽ-ഇംപ്ലാന്‍റ് സ്റ്റിക്കർ ബില്ലിൻ്റെ കോപ്പി സഹിതം”. “ഹൃദയ സംബന്ധിയായ ചികിത്സയുടെ കാര്യത്തിൽ-സ്റ്റെന്‍റ് സ്റ്റിക്കർ ബില്ലിൻ്റെ കോപ്പി സഹിതം”.

ഹെൽത്ത് ഇൻഷുറൻസ് ലളിതമാക്കാം

ഹെൽത്ത് എൻഷുർ പോളിസിക്ക് കീഴിലുള്ള പ്രവേശന പ്രായം എത്രയാണ്?

വിവിധ കുടുംബാംഗങ്ങൾക്കുള്ള കുറഞ്ഞതും കൂടിയതുമായ പ്രവേശന പ്രായം ഇതാണ്:

പ്രൊപ്പോസർ/ജീവിതപങ്കാളി/ആശ്രിതരായ മാതാപിതാക്കൾ/സഹോദരി/സഹോദരൻ/അമ്മായിയപ്പനും അമ്മായിയമ്മയും/മുത്തശ്ശീമുത്തശ്ശന്മാർ - 18 വയസ്സ്. ഈ ഗ്രൂപ്പിന് പരമാവധി പ്രായപരിധി ഇല്ല.

ആശ്രിതരായ കുട്ടി/പേരക്കുട്ടിക്കുമുള്ള കുറഞ്ഞതും കൂടിയതുമായ പ്രവേശന പ്രായം യഥാക്രമം 3 മാസവും 30 വയസ്സും ആണ്. 

ഹെൽത്ത് എൻഷുർ പോളിസിക്ക് കീഴിൽ ലഭ്യമായ ഇൻഷ്വേർഡ് തുകയുമായി ബന്ധപ്പെട്ട ഓപ്ഷനുകൾ എന്തൊക്കെയാണ്?

നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ ഇൻഷ്വേർഡ് തുകയുമായി ബന്ധപ്പെട്ട ഓപ്ഷനുകളുടെ ഒരു ശ്രേണി ഹെൽത്ത് എൻഷുർ പോളിസി ഓഫർ ചെയ്യുന്നു. വ്യക്തിഗത പോളിസിക്ക്, ഇൻഷ്വേർഡ് തുക രൂ. 50,000 മുതൽ രൂ. 10 ലക്ഷം വരെയാണ്. ഫാമിലി ഫ്ലോട്ടറിന്, ഇൻഷ്വേർഡ് തുക രൂ. 2 ലക്ഷം മുതൽ 10 ലക്ഷം വരെയാണ്.

പ്രതികൂല സാഹചര്യങ്ങൾ കാരണമുള്ള ലോഡിംഗ് എന്താണ്?

ഇൻഷുറൻസ് ദാതാവിന് നഷ്ടങ്ങൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന നഷ്ടപരിഹാരം കൊടുക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഒരു ഇൻഷുറൻസ് പോളിസിക്ക് വരുന്ന അധിക ചെലവാണ് ലോഡിംഗ് എന്നു പറയുന്നത്, ഇൻഷുർ ചെയ്യപ്പെട്ട വ്യക്തിക്ക് റിസ്ക്ക് കൂടുതലുള്ള സാഹചര്യത്തിലാണ് അത് സംഭവിക്കുന്നത്.

ഒരു വ്യക്തിയുടെ ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ബാധകമായ പ്രീമിയം തുകയിൽ വരുന്ന ലോഡിംഗ് താഴെ കാണിക്കുന്നു:

അവസ്ഥ

ഒരു വ്യക്തിയുടെ പ്രീമിയത്തിൽ വരുന്ന ലോഡിംഗ്

ഡയബറ്റിസ്

5%

ഹൈപ്പർടെൻഷൻ

5%

കോളസ്ട്രോളിൻ്റെ അസുഖം

5%

പൊണ്ണത്തടി

5%

കാർഡിയോവാസ്കുലർ രോഗങ്ങൾ

5%

സോൺ അനുസരിച്ചുള്ള പ്രീമിയങ്ങൾ എന്തൊക്കെയാണ്?

സോൺ അനുസരിച്ചുള്ള പ്രീമിയങ്ങൾ താഴെപ്പറയുന്നവയാണ്:

സോൺ എ

സോൺ ബി

ഡൽഹി/എൻസിആർ, മുംബൈ (നവി മുംബൈ, താനെ, കല്യാൺ) ഉൾപ്പെടെ, ഹൈദരാബാദ്, സെക്കന്തരാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത, അഹമ്മദാബാദ്, വഡോദര, സൂററ്റ്.

സോൺ എ നഗരങ്ങൾ ഒഴികെയുള്ള ഇന്ത്യയുടെ ബാക്കി ഭാഗത്തെ സോൺ ബി ആയി തിരിക്കുന്നു.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

ആഷിഷ്‌ ജുഞ്ചുൻവാല

എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...

സുനിത എം അഹൂജ

ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ

റെനി ജോർജ്ജ്

ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...

ഹെൽത്ത് എൻഷുറിലൂടെ സുരക്ഷിതത്വവും ഭദ്രതയും അനുഭവിക്കുക

50 വയസ്സ് വരെ മെഡിക്കൽ ടെസ്റ്റ് ഒഴിവാക്കിയിരിക്കുന്നു.

അതുകൊണ്ട് തീരുന്നില്ല, നിങ്ങളുടെ ഹെല്‍ത്ത് എൻഷുർ പോളിസിയുടെ അധിക ആനുകൂല്യങ്ങള്‍ ഇവയാണ്

ഈ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ താഴെ പട്ടികപ്പെടുത്തിയിരിക്കുന്ന മറ്റ് നിരവധി ആനുകൂല്യങ്ങൾക്കൊപ്പം മെഡിക്കൽ ചെലവുകളിൽ നിന്ന് ആശ്വാസം നൽകുന്നു:

പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ്

നിങ്ങളുടെ ഹെൽത്ത് എൻഷുർ പോളിസി ആക്ടീവായിരിക്കുന്ന തുടർച്ചയായ 3 വർഷത്തിന് ഒടുവിൽ നിങ്ങൾക്ക് സൗജന്യ പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ് നടത്താവുന്നതാണ്.

ടാക്സ് സേവിംഗ്

ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാം.* കൂടുതൽ വായിക്കുക

ടാക്സ് സേവിംഗ്

ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാം.*

*നിങ്ങൾക്കും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കുമായി ഹെൽത്ത് എൻഷുർ പോളിസി തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ നികുതികളിൽ പ്രതിവർഷം രൂ. 25,000 കഴിവ് ലഭിക്കും (നിങ്ങൾക്ക് 60 വയസ്സിലധികം പ്രായം ഇല്ലെങ്കിൽ). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം രൂ. 75,000 വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആണ്.

Cumulative bonus

ക്യുമുലേറ്റീവ് ബോണസ്

മുമ്പത്തെ വർഷത്തെ പോളിസിയിൽ ക്ലെയിം ഇല്ലെങ്കിൽ പുതുക്കുന്ന സമയത്ത് ഇൻഷുർ ചെയ്തയാൾക്ക് 5% ക്യുമുലേറ്റീവ് ബോണസിന് യോഗ്യതയുണ്ടായിരിക്കും.

Hassle-free claim settlement

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം സൗകര്യപ്രദവും വേഗത്തിലുള്ളതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടുതൽ വായിക്കുക

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം സൗകര്യപ്രദവും വേഗത്തിലുള്ളതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 18, 400 + നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുമ്പോള്‍ അത് വളരെ ഗുണകരമാകും, നെറ്റ്‍വര്‍ക്ക് ആശുപത്രിയില്‍ ഞങ്ങള്‍ നേരിട്ട് ബില്ലുകള്‍ അടയ്ക്കുന്നതാണ്. സുഖംപ്രാപിച്ച് ജീവിതത്തിലേക്ക് തിരികെ എത്തുന്നതിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. 

ദീർഘകാല ഡിസ്കൗണ്ട്

താഴെപ്പറയുന്ന പ്രകാരം ദീർഘകാല പോളിസി ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുക: പോളിസി കാലയളവ് 2 വർഷമാണെങ്കിൽ 4% ഡിസ്കൗണ്ട് ബാധകമാണ്. പോളിസി കാലയളവ് 3 വർഷമാണെങ്കിൽ 8% ഡിസ്ക്കൌണ്ട് ബാധകമാണ്.

ഹെൽത്ത് എൻഷുർ പോളിസി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

ആയുർവേദ/ഹോമിയോപ്പതി പരിരക്ഷ

പ്രവേശന കാലയളവ് 24 മണിക്കൂറിൽ കുറവല്ലാത്ത സാഹചര്യത്തിൽ ആയുർവേദ, ഹോമിയോപ്പതി ഹോസ്പിറ്റലൈസേഷന് പരിരക്ഷ നൽകുന്നു.

ആംബുലൻസ് പരിരക്ഷ

അടിയന്തിര സാഹചര്യത്തിൽ ആംബുലൻസ് നിരക്കുകൾക്ക് പരിരക്ഷ നൽകുന്നു.

ആശുപത്രി ചികിത്സക്ക് മുമ്പും ശേഷവുമുള്ള ചെലവുകള്‍

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും യഥാക്രമം 30 ദിവസം, 60 ദിവസം വരെയുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു.

ഡേകെയർ നടപടിക്രമങ്ങൾ

പട്ടികപ്പെടുത്തിയിരിക്കുന്ന ഡേകെയർ നടപടിക്രമങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയകളുടെ ചികിത്സയിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്നു.

അവയവ ദാതാവിന്‍റെ ചെലവുകൾ

ദാനം ചെയ്യുന്ന അവയവം മാറ്റിവയ്ക്കുന്നതിനായി അവയവ ദാതാവ് വിധേയനാകുന്ന ചികിത്സയ്ക്കുള്ള ചെലവുകൾ പരിരക്ഷിക്കുന്നു.

11

വെയിറ്റിംഗ് പിരീഡ്

പോളിസിക്ക് കീഴിൽ നിങ്ങൾക്ക് ഹെൽത്ത്കെയർ കവറേജ് നൽകാത്ത നിങ്ങളുടെ പോളിസി വ്യവസ്ഥകൾ പ്രകാരം നിശ്ചയിച്ച കാലയളവാണ് വെയ്റ്റിംഗ് പിരീഡ്. 

കൂടുതൽ വായിക്കുക

വെയിറ്റിംഗ് പിരീഡ്

പോളിസിക്ക് കീഴിൽ നിങ്ങൾക്ക് ഹെൽത്ത്കെയർ കവറേജ് നൽകാത്ത നിങ്ങളുടെ പോളിസി വ്യവസ്ഥകൾ പ്രകാരം നിശ്ചയിച്ച കാലയളവാണ് വെയ്റ്റിംഗ് പിരീഡ്. നിങ്ങളുടെ ഇൻഷുറൻസിന്‍റെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഈ കാലയളവ് കഴിയേണ്ടതാണ്. ചില സാധാരണ സാഹചര്യങ്ങളിൽ ബാധകമായ വെയ്റ്റിംഗ് പിരീഡുകൾ ഞങ്ങൾ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു:

വെയ്റ്റിംഗ് പിരീഡിന്‍റെ വിശദാംശങ്ങൾ

കാലയളവ്

അപകടം മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴികെയുള്ള എല്ലാ ചികിത്സകളും

30 ദിവസം

ഏതെങ്കിലും തരത്തിലുള്ള ഗാസ്ട്രിക് അല്ലെങ്കിൽ ചെറുകുടലിൽ ഉണ്ടാകുന്ന അൽസറുകൾ, വെരിക്കോസ് വെയിനുകൾ, വെരിക്കോസ് അൾസറുകൾ, ഹൈഡ്രോസിൽ മുതലായവയ്ക്കുള്ള ശസ്ത്രക്രിയ

12 മാസം

നേരത്തെ നിലവിലുള്ള രോഗം

24 മാസം

എല്ലാ തരത്തിലുമുള്ള ഹെർണിയ, ഹിസ്റ്റെരെക്ടമി, എല്ലാ തരം സൈനസുകൾ തുടങ്ങിയ പ്രത്യേക രോഗങ്ങൾ

24 മാസം

ജോയിന്‍റ് റീപ്ലേസ്മെന്‍റ് ശസ്ത്രക്രിയ, ഹൈപ്പർട്രോഫിഡ് ടർബിനേറ്റ് മുതലായവ

48 മാസം

കുറിപ്പ്: വിശദമായ പോളിസി നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ദയവായി പോളിസി നിബന്ധനകൾ പരിശോധിക്കുക.

പൊതുവായ ഒഴിവാക്കലുകൾ

  • ഗർഭാവസ്ഥ അല്ലെങ്കിൽ പ്രസവവുമായി ബന്ധപ്പെട്ട ഏതൊരു ചികിത്സയും, അതിൽ സീസേറിയനും അല്ലെങ്കിൽ പ്രസവപൂർവ്വ, പ്രസവാനന്തര പരിചരണം, ഗർഭാവസ്ഥ അല്ലെങ്കിൽ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സങ്കീർണ്ണതകൾ എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു ചികിത്സയും ഉൾപ്പെടുന്നു. എന്നിരുന്നാലും, രോഗനിർണ്ണയ മാർഗ്ഗങ്ങളിലൂടെ കണ്ടെത്തുകയും ജീവന് ഭീഷണിയാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും ചെയ്ത എക്ടോപിക് ഗർഭത്തിൻ്റെ കാര്യത്തിൽ ഈ ഒഴിവാക്കൽ ബാധകമല്ല.
  • അതീവ ക്ലേശകരമായ പരിക്കിൻ്റെ ഫലമായി ഹോസ്പിറ്റലൈസേഷൻ ആവശ്യമായിവരുന്ന സാഹചര്യങ്ങൾ ഒഴികെയുള്ള കോസ്മെറ്റിക് ശസ്ത്രക്രിയ, കൃത്രിമപ്പല്ലുകൾ, ഡെന്‍റല്‍ പ്രോസ്തെസിസ്, ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍, ഓർത്തോഡോണ്ടിക്സ്, ഓർത്തോഗ്നാതിക് ശസ്ത്രക്രിയ, താടിയെല്ല് ക്രമത്തിലാക്കൽ അല്ലെങ്കിൽ ചികിത്സ, ടെമ്പോറോമാണ്ടിബുലാർ ജോയിൻ്റ് അല്ലെങ്കിൽ മേൽത്താടിയുടെയും കീഴ്ത്താടിയുടെയും ശസ്ത്രക്രിയ എന്നിവയും ടെമ്പോറോമാണ്ടിബുലാറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ ഉള്‍പ്പെടുന്നതും ആയ ഏതൊരു ദന്ത ചികിത്സയും.
  • ഇൻ-പേഷ്യന്‍റ് പരിചരണം ആവശ്യമില്ലാത്തതും ഇരുപത്തിനാലു മണിക്കൂറും യോഗ്യതയുള്ള നഴ്സിംഗ് സ്റ്റാഫിന്‍റെയും യോഗ്യതയുള്ള മെഡിക്കൽ പ്രാക്ടീഷണറുടെയും മേൽനോട്ടം ആവശ്യമില്ലാത്തതുമായ സാഹചര്യങ്ങളിലെ മെഡിക്കൽ ചെലവുകൾ. എന്നിരുന്നാലും, ഒരു ഡേകെയര്‍ സെന്‍ററില്‍/ഹോസ്പിറ്റലില്‍, അപകടം മൂലം സംഭവിക്കുന്ന ശാരീരിക പരിക്കിനുള്ള ഏതെങ്കിലും ഡേകെയര്‍ ചികിത്സയ്ക്ക് ഈ ഒഴിവാക്കല്‍ ബാധകമല്ല.
  • യുദ്ധം, കടന്നുകയറ്റം, വിദേശ ശത്രുവിന്‍റെ പ്രവർത്തനങ്ങൾ, (യുദ്ധം പ്രഖ്യാപിക്കപ്പെട്ടാലും ഇല്ലെങ്കിലും), ആഭ്യന്തരയുദ്ധം, ആഭ്യന്തര അസ്ഥിരത, വിമത നീക്കം, വിപ്ലവം, പ്രക്ഷോഭം, സർക്കാർ അല്ലെങ്കിൽ പ്രാദേശിക അധികാരികളുടെ നിർദ്ദേശപ്രകാരമുള്ള സൈനിക പ്രവർത്തനം അല്ലെങ്കിൽ അട്ടിമറി, വസ്തുവകകളുടെ കണ്ടുകെട്ടൽ, ദേശസാത്ക്കരണം, ആവശ്യപ്പെടൽ, നശീകരണം അല്ലെങ്കിൽ നാശനഷ്ടങ്ങൾ.
  • ഒരു രോഗം അല്ലെങ്കിൽ അപകടത്തിൽ സംഭവിക്കുന്ന ശാരീരിക പരിക്ക് ചികിത്സിക്കുന്നതിൻ്റെ ഭാഗമല്ലാത്ത ലിംഗാഗ്രചര്‍മ്മം മുറിക്കൽ.
  • ഏതെങ്കിലും വിധത്തിലുള്ള കോസ്മെറ്റിക് അല്ലെങ്കിൽ സൗന്ദര്യവർദ്ധക ചികിത്സകൾ, ജീവിതം/ലിംഗത്വം മാറ്റുന്നതിനുള്ള ചികിത്സയോ ശസ്ത്രക്രിയയോ.
  • ക്യാൻസർ, പൊള്ളൽ അല്ലെങ്കിൽ അപകട ഫലമായ ശാരീരിക പരിക്ക് എന്നിവയുടെ ചികിത്സയ്ക്ക് അല്ലാതെയുള്ള ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക് സർജ്ജറി.
  • പ്ലേറ്റുകൾ, കെ-വയറുകൾ എന്നിവ പോലുള്ള ഓർത്തോപീഡിക് ചികിത്സകൾക്കുള്ള ആന്തരികമായി ഉറപ്പിക്കുന്ന വസ്തുക്കൾ ഒഴികെയുള്ള കണ്ണടകൾ, കോണ്ടാക്ട് ലെൻസുകൾ, ശ്രവണ സഹായികൾ, ക്രച്ചസ്, കൃത്രിമപ്പല്ലുകൾ, വെപ്പുപല്ല്, രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ ഉപയോഗിക്കുന്ന മറ്റ് എല്ലാ ബാഹ്യ യന്ത്രങ്ങളും അല്ലെങ്കിൽ ഉപകരണങ്ങൾ എന്നിവയുടെ ചെലവ്.
  • ഹോസ്പിറ്റലൈസേഷന് ശേഷമുള്ള പരിചരണത്തിൻ്റെ ഭാഗമായി വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ബാഹ്യ മെഡിക്കൽ ഉപകരണങ്ങളുടെയും ഒപ്പം, സ്ലീപ് അപ്‍നോയ സിൻഡ്രോമിന്‍റെ ചികിത്സ, തുടർച്ചയായ പെരിട്ടോണിയൽ ആംബുലേറ്ററി ഡയാലിസിസ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും ബ്രോഞ്ചിയൽ ആസ്ത്മാറ്റിക് രോഗത്തിനുള്ള ഓക്സിജൻ കോൺസൻട്രേറ്ററിൻ്റെയും വില.
  • രോഗശമനാനന്തരം പടിപടിയായുള്ള ആരോഗ്യപ്രാപ്‌തി, സാധാരണ ശക്തിക്ഷയം, വിശ്രമത്തിലൂടെയുള്ള രോഗശാന്തി, പുറമേയുള്ള പൊതുവായ രോഗങ്ങളോ വൈകല്യങ്ങളോ ക്രമക്കേടുകളോ അല്ലെങ്കിൽ വിത്തു കോശത്തിൻ്റെ ഇംപ്ലാന്‍റേഷനോ ശസ്ത്രക്രിയയോ അല്ലെങ്കിൽ വളർച്ചാ ഹോർമോൺ തെറാപ്പി എന്നിവ.
  • മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന്‍റെ ഉപയോഗം അല്ലെങ്കിൽ ദുരുപയോഗം നിമിത്തം അറിഞ്ഞുകൊണ്ട് സ്വയം വരുത്തുന്ന പരിക്ക്, എന്നാൽ അതിൽ പരിമിതപ്പെടുന്നില്ല.
  • ഏതെങ്കിലും വസ്തുക്കള്‍, മയക്കുമരുന്ന് അല്ലെങ്കില്‍ മദ്യത്തിന്‍റെ ഉപയോഗം അല്ലെങ്കില്‍ ദുരുപയോഗം മൂലം ചികിത്സ ആവശ്യമായ രോഗങ്ങളും ആസക്തി അകറ്റാനുള്ള ചികിത്സയും.
  • HIV അല്ലെങ്കിൽ വേരിയന്‍റ്/മ്യൂട്ടന്‍റ് വൈറസുകൾ അല്ലെങ്കിൽ എയ്ഡ്സിൻ്റെ ഫലമായി നേരിട്ടോ പരോക്ഷമായോ ഉണ്ടാകുന്ന അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും അസുഖം.
  • കടിയേറ്റ ശേഷമുള്ള ചികിത്സയുടെ ഭാഗമായോ വൈദ്യശാസ്ത്രപരമായി അത്യാവശ്യമായതോ ആയ, ചികിത്സിക്കുന്ന ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ചികിത്സ ഒഴികെയുള്ള മെഡിക്കൽ ചെലവുകൾ; ഇതിൽ പ്രാഥമികമായും വിശേഷിച്ചും രോഗനിർണ്ണയം, എക്സ്-റേ അല്ലെങ്കില്‍ ലാബോറട്ടറി പരിശോധനകള്‍, അന്വേഷണങ്ങള്‍, വാക്സിനേഷന്‍ അല്ലെങ്കില്‍ കുത്തിവയ്പ് എന്നിങ്ങനെ ഹോസ്പിറ്റലൈസേഷനുമായി ബന്ധപ്പെട്ട ചെലവുകൾ ഉൾപ്പെടുന്നു.
  • ഏതെങ്കിലും ഫെർട്ടിലിറ്റി, സബ്-ഫെർട്ടിലിറ്റി, വന്ധ്യത, സ്റ്റെറിലിറ്റി, ഉദ്ധാരണക്കുറവ്, ഷണ്‌ഡത്വം, അസിസ്റ്റഡ് കൺസെപ്ഷൻ ഓപ്പറേഷൻ അല്ലെങ്കിൽ വന്ധ്യംകരണ പ്രക്രിയ.
  • പരിക്ക് അല്ലെങ്കിൽ രോഗത്തിന്‍റെ ചികിത്സയുടെ ഭാഗമായി, ചികിത്സിക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത വിറ്റാമിനുകൾ, ടോണിക്കുകൾ, പോഷക സപ്ലിമെന്‍റുകൾ.
  • പരീക്ഷണാടിസ്ഥാനത്തിലുള്ള, തെളിയിക്കപ്പെടാത്ത ചികിത്സ.
  • ഭാരം നിയന്ത്രിക്കുന്നതിനുള്ള സേവനങ്ങളും പൊണ്ണത്തടിക്കുള്ള ചികിത്സയും പൊണ്ണത്തടി മൂലം നേരിട്ടോ പരോക്ഷമായോ ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ക്കുള്ള ചികിത്സ ഉള്‍പ്പടെയുള്ള ഭാരം കുറയ്ക്കുന്നതിനുള്ള പരിപാടികളുമായി ബന്ധപ്പെട്ട ചികിത്സകളും.
  • ഏതെങ്കിലും മാനസിക രോഗം അല്ലെങ്കിൽ മനോരോഗത്തിനുള്ള ചികിത്സ.
  • പോളിസി നിബന്ധനകളിൽ നൽകിയിരിക്കുന്ന അനുബന്ധം-II പ്രകാരമുള്ള എല്ലാ നോൺ-മെഡിക്കൽ ഇനങ്ങളും.
  • ഇന്ത്യക്ക് പുറത്ത് ലഭിച്ച ഏതെങ്കിലും ചികിത്സ ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല.

പൊതുവായ ഒഴിവാക്കലുകൾ

ഗർഭാവസ്ഥ അല്ലെങ്കിൽ പ്രസവവുമായി ബന്ധപ്പെട്ട ഏതൊരു ചികിത്സയും, അതിൽ സീസേറിയനും അല്ലെങ്കിൽ പ്രസവപൂർവ്വ, പ്രസവാനന്തര പരിചരണം, ഗർഭാവസ്ഥ അല്ലെങ്കിൽ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സങ്കീർണ്ണതകൾ എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു ചികിത്സയും ഉൾപ്പെടുന്നു. 

കൂടുതൽ വായിക്കുക

പൊതുവായ ഒഴിവാക്കലുകൾ

ഗർഭാവസ്ഥ അല്ലെങ്കിൽ പ്രസവവുമായി ബന്ധപ്പെട്ട ഏതൊരു ചികിത്സയും, അതിൽ സീസേറിയനും അല്ലെങ്കിൽ പ്രസവപൂർവ്വ, പ്രസവാനന്തര പരിചരണം, ഗർഭാവസ്ഥ അല്ലെങ്കിൽ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സങ്കീർണ്ണതകൾ എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു ചികിത്സയും ഉൾപ്പെടുന്നു. എന്നിരുന്നാലും, രോഗനിർണ്ണയ മാർഗ്ഗങ്ങളിലൂടെ കണ്ടെത്തുകയും ജീവന് ഭീഷണിയാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും ചെയ്ത എക്ടോപിക് ഗർഭത്തിൻ്റെ കാര്യത്തിൽ ഈ ഒഴിവാക്കൽ ബാധകമല്ല. 

കോസ്മെറ്റിക് ശസ്ത്രക്രിയ, കൃത്രിമപ്പല്ലുകൾ, ഡെന്‍റല്‍ പ്രോസ്തെസിസ്, ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഏതൊരു ദന്ത ചികിത്സയും...

കൂടുതൽ വായിക്കുക

അതീവ ക്ലേശകരമായ പരിക്കിൻ്റെ ഫലമായി ഹോസ്പിറ്റലൈസേഷൻ ആവശ്യമായിവരുന്ന സാഹചര്യങ്ങൾ ഒഴികെയുള്ള കോസ്മെറ്റിക് ശസ്ത്രക്രിയ, കൃത്രിമപ്പല്ലുകൾ, ഡെന്‍റല്‍ പ്രോസ്തെസിസ്, ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍, ഓർത്തോഡോണ്ടിക്സ്, ഓർത്തോഗ്നാതിക് ശസ്ത്രക്രിയ, താടിയെല്ല് ക്രമത്തിലാക്കൽ അല്ലെങ്കിൽ ചികിത്സ, ടെമ്പോറോമാണ്ടിബുലാർ ജോയിൻ്റ് ടെമ്പോറോമാണ്ടിബുലാറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ ഉള്‍പ്പെടുന്നതും ആയ ഏതൊരു ദന്ത ചികിത്സയും.

ഇൻ-പേഷ്യന്‍റ് പരിചരണം ആവശ്യമില്ലാത്ത ചികിത്സാ ചെലവുകൾ...

കൂടുതൽ വായിക്കുക

ഇൻ-പേഷ്യന്‍റ് പരിചരണം ആവശ്യമില്ലാത്തതും ഇരുപത്തിനാലു മണിക്കൂറും യോഗ്യതയുള്ള നഴ്സിംഗ് സ്റ്റാഫിന്‍റെയും യോഗ്യതയുള്ള മെഡിക്കൽ പ്രാക്ടീഷണറുടെയും മേൽനോട്ടം ആവശ്യമില്ലാത്തതുമായ ചികിത്സാ ചെലവുകൾ. എന്നിരുന്നാലും, ഒരു ഡേകെയര്‍ സെന്‍ററില്‍/ആശുപത്രിയില്‍, അപകടം മൂലം സംഭവിക്കുന്ന ശാരീരിക പരിക്ക് ചികിത്സിക്കുന്ന ഏതെങ്കിലും ഡേകെയര്‍ ചികിത്സയ്ക്ക് ഈ ഒഴിവാക്കല്‍ ബാധകമല്ല.

യുദ്ധം, കടന്നുകയറ്റം, വിദേശ ശത്രുവിന്‍റെ പ്രവർത്തനങ്ങൾ, വിദ്വേഷപരമായ പ്രവർത്തനങ്ങൾ (യുദ്ധം പ്രഖ്യാപിക്കപ്പെട്ടാലും ഇല്ലെങ്കിലും) എന്നിവ മൂലമുള്ള ചികിത്സാ ചെലവുകൾ...

കൂടുതൽ വായിക്കുക

യുദ്ധം, കടന്നുകയറ്റം, വിദേശ ശത്രുവിന്‍റെ പ്രവർത്തനങ്ങൾ, വിദ്വേഷപരമായ പ്രവർത്തനങ്ങൾ (യുദ്ധം പ്രഖ്യാപിക്കപ്പെട്ടാലും ഇല്ലെങ്കിലും), ആഭ്യന്തരയുദ്ധം, ആഭ്യന്തര അസ്ഥിരത, വിമത നീക്കം, വിപ്ലവം, പ്രക്ഷോഭം, സർക്കാർ അല്ലെങ്കിൽ പ്രാദേശിക അധികാരികളുടെ നിർദ്ദേശപ്രകാരമുള്ള സൈനിക പ്രവർത്തനം അല്ലെങ്കിൽ അട്ടിമറി, വസ്തുവകകളുടെ കണ്ടുകെട്ടൽ, ദേശസാത്ക്കരണം, ആവശ്യപ്പെടൽ, നശീകരണം അല്ലെങ്കിൽ നാശനഷ്ടങ്ങൾ എന്നിവ മൂലമുള്ള ചികിത്സാ ചെലവുകൾ. 

ഒരു രോഗം അല്ലെങ്കിൽ അപകടത്തിൽ സംഭവിക്കുന്ന ശാരീരിക പരിക്ക് ചികിത്സിക്കുന്നതിൻ്റെ ഭാഗമല്ലാത്ത ലിംഗാഗ്രചര്‍മ്മം മുറിക്കൽ.
ഏതെങ്കിലും വിധത്തിലുള്ള കോസ്മെറ്റിക് അല്ലെങ്കിൽ സൗന്ദര്യവർദ്ധക ചികിത്സകൾ, ജീവിതം/ലിംഗത്വം മാറ്റുന്നതിനുള്ള ചികിത്സയോ ശസ്ത്രക്രിയയോ.
ക്യാൻസർ, പൊള്ളൽ അല്ലെങ്കിൽ അപകട ഫലമായ ശാരീരിക പരിക്ക് എന്നിവയുടെ ചികിത്സയ്ക്ക് അല്ലാതെയുള്ള ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക് സർജ്ജറി.

കണ്ണടകൾ, കോണ്ടാക്ട് ലെൻസുകൾ, ശ്രവണ സഹായികൾ, ക്രച്ചസ്, കൃത്രിമപ്പല്ലുകൾ, വെപ്പുപല്ല്, മറ്റ് എല്ലാ ബാഹ്യ ഉപകരണങ്ങൾ എന്നിവയുടെ ചെലവ്...

കൂടുതൽ വായിക്കുക

പ്ലേറ്റുകൾ, കെ-വയറുകൾ എന്നിവ പോലുള്ള ഓർത്തോപീഡിക് ചികിത്സകൾക്കുള്ള ആന്തരികമായി ഉറപ്പിക്കുന്ന വസ്തുക്കൾ ഒഴികെയുള്ള കണ്ണടകൾ, കോണ്ടാക്ട് ലെൻസുകൾ, ശ്രവണ സഹായികൾ, ക്രച്ചസ്, കൃത്രിമപ്പല്ലുകൾ, വെപ്പുപല്ല്, രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ ഉപയോഗിക്കുന്ന മറ്റ് എല്ലാ ബാഹ്യ യന്ത്രങ്ങളും അല്ലെങ്കിൽ ഉപകരണങ്ങൾ എന്നിവയുടെ ചെലവ്. 

ഹോസ്പിറ്റലൈസേഷന് ശേഷമുള്ള പരിചരണത്തിൻ്റെ ഭാഗമായി വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ബാഹ്യ മെഡിക്കൽ ഉപകരണങ്ങൾ, ഉപകരണങ്ങളുടെ ചെലവ് ഉൾപ്പെടെ...

കൂടുതൽ വായിക്കുക

ഹോസ്പിറ്റലൈസേഷന് ശേഷമുള്ള പരിചരണത്തിൻ്റെ ഭാഗമായി വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ബാഹ്യ മെഡിക്കൽ ഉപകരണങ്ങളുടെയും ഒപ്പം, സ്ലീപ് അപ്‍നോയ സിൻഡ്രോമിന്‍റെ ചികിത്സ, തുടർച്ചയായ പെരിട്ടോണിയൽ ആംബുലേറ്ററി ഡയാലിസിസ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും ബ്രോഞ്ചിയൽ ആസ്ത്മാറ്റിക് രോഗത്തിനുള്ള ഓക്സിജൻ കോൺസൻട്രേറ്ററിൻ്റെയും വില. 

രോഗശമനാനന്തരം പടിപടിയായുള്ള ആരോഗ്യപ്രാപ്‌തി, സാധാരണ ശക്തിക്ഷയം, വിശ്രമത്തിലൂടെയുള്ള രോഗശാന്തി, പുറമേയുള്ള പൊതുവായ രോഗങ്ങളോ വൈകല്യങ്ങളോ ക്രമക്കേടുകളോ അല്ലെങ്കിൽ വിത്തു കോശത്തിൻ്റെ ഇംപ്ലാന്‍റേഷനോ ശസ്ത്രക്രിയയോ അല്ലെങ്കിൽ വളർച്ചാ ഹോർമോൺ തെറാപ്പി എന്നിവ.
അറിഞ്ഞുകൊണ്ട് സ്വയം വരുത്തുന്ന പരിക്ക്, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന്‍റെ ഉപയോഗം അല്ലെങ്കിൽ ദുരുപയോഗം ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതപ്പെടുന്നില്ല.
ഏതെങ്കിലും വസ്തുക്കള്‍, മയക്കുമരുന്ന് അല്ലെങ്കില്‍ മദ്യത്തിന്‍റെ ഉപയോഗം അല്ലെങ്കില്‍ ദുരുപയോഗം മൂലം ചികിത്സ ആവശ്യമായ രോഗങ്ങളും ആസക്തി അകറ്റാനുള്ള ചികിത്സയും.
HIV അല്ലെങ്കിൽ വേരിയന്‍റ്/മ്യൂട്ടന്‍റ് വൈറസുകൾ അല്ലെങ്കിൽ സാധാരണ എയ്ഡ്സ് എന്നു വിളിക്കുന്ന സമാനമായ ഏതെങ്കിലും സിൻഡ്രോമിന്‍റെയോ അസുഖത്തിൻ്റെയോ ഫലമായി നേരിട്ടോ പരോക്ഷമായോ ഉണ്ടാകുന്ന അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും അസുഖം.

ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട ഏതൊരു ചികിത്സാ ചെലവും, പ്രാഥമികമായും പ്രത്യേകിച്ചും രോഗനിർണ്ണയം, എക്സ്-റേ അല്ലെങ്കിൽ ലാബോറട്ടറി ആവശ്യങ്ങൾക്കായി ചെലവായത്...

കൂടുതൽ വായിക്കുക

കടിയേറ്റ ശേഷമുള്ള ചികിത്സയുടെ ഭാഗമായോ വൈദ്യശാസ്ത്രപരമായി അത്യാവശ്യമായതോ ആയ, ചികിത്സിക്കുന്ന ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ചികിത്സ ഒഴികെയുള്ള മെഡിക്കൽ ചെലവുകൾ; ഇതിൽ പ്രാഥമികമായും വിശേഷിച്ചും രോഗനിർണ്ണയം, എക്സ്-റേ അല്ലെങ്കില്‍ ലാബോറട്ടറി പരിശോധനകള്‍, അന്വേഷണങ്ങള്‍, വാക്സിനേഷന്‍ അല്ലെങ്കില്‍ കുത്തിവയ്പ് എന്നിങ്ങനെ ഹോസ്പിറ്റലൈസേഷനുമായി ബന്ധപ്പെട്ട ചെലവുകൾ ഉൾപ്പെടുന്നു. 

ഏതെങ്കിലും ഫെർട്ടിലിറ്റി, സബ്-ഫെർട്ടിലിറ്റി, വന്ധ്യത, സ്റ്റെറിലിറ്റി, ഉദ്ധാരണക്കുറവ്, ഷണ്‌ഡത്വം, അസിസ്റ്റഡ് കൺസെപ്ഷൻ ഓപ്പറേഷൻ അല്ലെങ്കിൽ വന്ധ്യംകരണ പ്രക്രിയ.

പരിചരിക്കുന്ന ഡോക്ടർ പരിക്ക് അല്ലെങ്കിൽ രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ലാത്ത വിറ്റാമിനുകൾ, ടോണിക്കുകൾ, പോഷക സപ്ലിമെന്‍റുകൾ എന്നിവയുടെ ചെലവുകൾ.

പരീക്ഷണാടിസ്ഥാനത്തിലുള്ള, തെളിയിക്കപ്പെടാത്ത ചികിത്സ.
ഭാരം നിയന്ത്രിക്കുന്നതിനുള്ള സേവനങ്ങളും പൊണ്ണത്തടിക്കുള്ള ചികിത്സയും പൊണ്ണത്തടി മൂലം നേരിട്ടോ പരോക്ഷമായോ ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ക്കുള്ള ചികിത്സ ഉള്‍പ്പടെയുള്ള ഭാരം കുറയ്ക്കുന്നതിനുള്ള പരിപാടികളുമായി ബന്ധപ്പെട്ട ചികിത്സകളും.
ഏതെങ്കിലും മാനസിക രോഗം അല്ലെങ്കിൽ മനോരോഗത്തിനുള്ള ചികിത്സ.
പോളിസി നിബന്ധനകളിൽ നൽകിയിരിക്കുന്ന അനുബന്ധം-II പ്രകാരമുള്ള എല്ലാ നോൺ-മെഡിക്കൽ ഇനങ്ങളും.
ഇന്ത്യക്ക് പുറത്ത് ലഭിച്ച ഏതെങ്കിലും ചികിത്സ ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല.

11

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ മുൻ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

Satish Chand Katoch

സതീഷ് ചന്ദ് കടോച്ച്

പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.

Ashish Mukherjee

ആഷിഷ്‌ മുഖർജ്ജി

എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.

Prashanth Rajendran

പ്രശാന്ത് രാജേന്ദ്രൻ

ബജാജ് അലയൻസിന്‍റെ ഓൺലൈൻ പോളിസി സൗകര്യം ഇഷ്ടപ്പെട്ടു

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 16th മെയ് 2022

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക