• search-icon
  • hamburger-icon

മോട്ടോർ ഇൻഷുറൻസ് പോളിസിയിലെ കിഴിവുകളെക്കുറിച്ച് എല്ലാം അറിയുക

  • Motor Blog

  • 17 ജൂൺ 2019

  • 18 Viewed

വാഹനത്തിന്‍റെ മോഷണം/അപകടം പോലുള്ള പ്രതിസന്ധിയില്‍ നിങ്ങൾക്ക് സാമ്പത്തിക സംരക്ഷണം മോട്ടോർ ഇൻഷുറൻസ് പോളിസി ഉറപ്പുവരുത്തുന്നു. കോംപ്രിഹെന്‍സീവ് മോട്ടോർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് പരിരക്ഷ നൽകുന്നു:

  • മിന്നൽ, ഭൂകമ്പം, വെള്ളപ്പൊക്കം, ടൈഫൂൺ, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാരണം നിങ്ങളുടെ വാഹനത്തിന് ഉണ്ടാകുന്ന നഷ്ടം/കേടുപാടുകൾ.
  • കവർച്ച, മോഷണം, അപകടം, കലാപം, സമരം തുടങ്ങിയ നിർഭാഗ്യകരമായ സംഭവങ്ങൾ കാരണം നിങ്ങളുടെ വാഹനത്തിന് ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ.
  • പേഴ്സണൽ ആക്സിഡന്‍റ് (പിഎ) പരിരക്ഷ രൂ. 2 ലക്ഷത്തിന്‍റെ പരിരക്ഷയും (ഫോർ-വീലറിന്‍റെ കാര്യത്തിൽ) ഓണർ-ഡ്രൈവറിന് രൂ. 1 ലക്ഷത്തിന്‍റെ പരിരക്ഷയും (ടു-വീലറിന്‍റെ കാര്യത്തിൽ).
  • നിങ്ങളുടെ വാഹനം മൂലം തേര്‍ഡ് പാര്‍ട്ടിക്ക് (ആളുകള്‍/പ്രോപ്പര്‍ട്ടി) ഉണ്ടാകുന്ന നാശനഷ്ടം മൂലമുണ്ടാകുന്ന തേര്‍ഡ് പാര്‍ട്ടി (ടിപി) നിയമ ബാധ്യത.

  നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പ്ലാനിനൊപ്പം അനുയോജ്യമായ ആഡ്-ഓൺ പരിരക്ഷകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസി നൽകുന്ന പരിരക്ഷയിലേക്ക് നിങ്ങൾക്ക് കൂടുതൽ മൂല്യം ചേർക്കാം. അടുത്ത ചോദ്യം നിങ്ങളുടെ മനസ്സില്‍ വരാം, അപ്പോള്‍, ഒരു സാധാരണ മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ ചെലവ് എന്താണ്? മോട്ടോർ ഇൻഷുറൻസ് പ്രീമിയം നിർവചിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? നിങ്ങൾക്ക് ഉപയോഗിക്കാം ഞങ്ങളുടെ ഫ്രീ മോട്ടോർ ഇൻഷുറൻസ് കാൽക്കുലേറ്റർ, മോട്ടോർ ഇൻഷുറൻസ് പോളിസിയിൽ നിങ്ങൾ അടയ്‌ക്കേണ്ട പ്രീമിയം തുകയുടെ മൂല്യം കണക്കാക്കുക. മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം താഴെപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:

  • നിങ്ങളുടെ വാഹനത്തിന്‍റെ ഐഡിവി (ഇൻഷ്വേര്‍ഡ് ഡിക്ലയേര്‍ഡ് മൂല്യം)
  • ഡിഡക്റ്റബിൾ
  • എൻസിബി (നോ ക്ലെയിം ബോണസ്), ബാധകമെങ്കിൽ
  • നിങ്ങളുടെ വാഹനത്തിന്‍റെ ലയബിലിറ്റി പ്രീമിയം, അത് ഓരോ വർഷവും വ്യത്യാസപ്പെടാം
  • വാഹനത്തിന്‍റെ ക്യൂബിക് കപ്പാസിറ്റി (സിസി)
  • ജിയോഗ്രാഫിക്കൽ സോൺ
  • ആഡ്-ഓൺ പരിരക്ഷകൾ (ഓപ്ഷണൽ)
  • നിങ്ങളുടെ വാഹനത്തിൽ ഉപയോഗിച്ച ആക്സസറികൾ (ഓപ്ഷണൽ)

  നമുക്ക് ഇവിടെ ചർച്ച ചെയ്യാം മോട്ടോർ ഇൻഷുറൻസിലെ കിഴിവുകൾ. അതിനാൽ, ക്ലെയിം ചെയ്യുന്ന സമയത്ത് കൈയില്‍ നിന്ന് നിങ്ങൾ അടയ്ക്കുന്ന തുകയാണ് ഡിഡക്റ്റബിൾ. ഇന്ത്യയിൽ, രണ്ട് തരത്തിലുള്ള കിഴിവുകൾ ഉണ്ട്:

  • നിർബന്ധിത കിഴിവ് – ഐആർഡിഎഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ) ക്ലെയിം സമയത്ത് നിങ്ങൾ അടയ്‌ക്കേണ്ട നിർബന്ധിത കിഴിവിന്‍റെ കുറഞ്ഞ തുക നിര്‍ണയിച്ചു:
    • സ്വകാര്യ കാറിന് (1500 സിസി വരെ) - രൂ. 1000
    • സ്വകാര്യ കാറിന് (1500 സിസിക്ക് മുകളിൽ) - രൂ. 2000
    • ടു വീലറിന് (CC പരിഗണിക്കാതെ) - രൂ. 100

നിങ്ങളുടെ വാഹനത്തിന് ഉയര്‍ന്ന റിസ്ക്ക് ക്ലെയിം വരാമെങ്കില്‍, ഉയര്‍ന്ന നിർബന്ധിത ഡിഡക്റ്റബിൾ നിങ്ങളുടെ ഇൻഷുറൻസ് കമ്പനി ഈടാക്കും.

  • Voluntary deductible - This is the amount that you choose to pay at the time of every claim, in order to gain additional discount, while buying/renewing your motor insurance policy. This amount is over and above the compulsory deductible. For e.g., if you choose a voluntary deductible of INR 7500 for your private car, then you are eligible to earn a discount of 30% on your premium amount, with the maximum limit of the discount being INR 2000. Similarly, for your two wheeler, if you choose a voluntary deductible of INR 1000, then you are eligible to get a discount of 20% on your premium amount, with the maximum limit of discount being INR 125.

  ഉയർന്ന ഡിഡക്റ്റബിൾ ഇൻഷുറൻസ് പ്ലാൻ ആണോ കുറഞ്ഞ ഡിഡക്റ്റബിൾ ഇൻഷുറൻസ് പ്ലാൻ ആണോ എടുക്കേണ്ടതെന്ന് ഇപ്പോൾ നിങ്ങൾ സംശയിക്കുന്നുണ്ടാകും. വിഷമിക്കേണ്ട! നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. നിർബന്ധിത കിഴിവിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും, നിങ്ങൾക്ക് വൊളന്‍ററി കിഴിവ് തിരഞ്ഞെടുക്കാം. അനുയോജ്യമായ ഒരു തുക വൊളണ്ടറി ഡിഡക്റ്റബിൾ തിരഞ്ഞെടുക്കണം, അങ്ങനെ നിങ്ങളുടെ പ്രീമിയം തുകയിൽ മികച്ച ഡിസ്കൗണ്ട് നേടാം, അതേസമയം മോട്ടോർ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുമ്പോൾ സ്വന്തം ചെലവുകൾ കുറയ്ക്കുകയും ചെയ്യും. കേടായ വാഹനം റിപ്പയർ ചെയ്യുന്നതിനും മോട്ടോർ ഇൻഷുറൻസ് പോളിസിയില്‍ ക്ലെയിം ചെയ്യുന്നതിനും നിങ്ങൾ കരുതുന്നതിലും കൂടുതൽ ചെലവഴിക്കണം എന്നതിനാൽ, പ്രീമിയം തുകയിൽ ഡിസ്കൗണ്ട് നേടുന്നതിന് മാത്രമല്ല കിഴിവ് തിരഞ്ഞെടുക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. മോട്ടോർ ഇൻഷുറൻസ് പോളിസിയിലെ കിഴിവുകളെക്കുറിച്ച് ഇപ്പോൾ നിങ്ങൾക്ക് എല്ലാം അറിയാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ ഒരു കമന്‍റ് നൽകുക. എല്ലാ ചോദ്യങ്ങൾക്കും ഉടൻ ഉത്തരം നൽകുന്നുവെന്ന് ഞങ്ങൾ ഉറപ്പുവരുത്തും. ഞങ്ങളുടെ വെബ്സൈറ്റ്, ബജാജ് അലയൻസ് ജെനറല്‍ ഇൻഷുറൻസ് മോട്ടോർ ഇൻഷുറൻസും ബന്ധപ്പെട്ട വിഷയങ്ങളും സംബന്ധിച്ച് കൂടുതൽ അറിയാൻ.

Go Digital

Download Caringly Yours App!

godigi-bg-img