Respect Senior Care Rider: 9152007550 (Missed call)
സെയില്‍സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
നേതൃത്വം
ബജാജ് അലയൻസിൽ, മാറ്റം മുകൾ തട്ടിൽ നിന്നും ആരംഭിക്കുന്നു. ഡിജിറ്റൽ സംരംഭങ്ങൾ മുതൽ ഉൽപ്പന്ന വികസനം വരെയുള്ള വിഷയങ്ങളിൽ ഞങ്ങളുടെ ലീഡർഷിപ്പ് ടീമിന് 100 ല്‍ പരം വര്‍ഷത്തെ അനുഭവസമ്പത്ത് ഉണ്ട്. ഉപഭോക്തൃ വിജയത്തിനുള്ള സംരംഭക ത്വരയും ആവേശവും സമന്വയിപ്പിച്ച്, അവർ ഇന്ന് വിപണിയിലെ ഏറ്റവും ലാഭകരമായ ഇൻഷുറർമാരിൽ ഒന്നായ കമ്പനിയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് പ്രേരകശക്തിയായി. ആട്ടിന്‍കൂട്ടത്തിന്‍റെ ഇടയരെന്ന പോലെ, ഞങ്ങളെ വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത് അവരാണ്.
2001 ൽ, ആരംഭം മുതൽ ശ്രീ തപൻ സിംഘേൽ ബജാജ് അലയൻസിൽ ഉണ്ട്, റീട്ടെയിൽ മാർക്കറ്റിൽ ഇൻഷുറൻസ് ബിസിനസ് ആരംഭിച്ച ടീമിന്‍റെ അവിഭാജ്യ ഭാഗവും ആയിരുന്നു അദ്ദേഹം.
2012 ൽ എംഡിയും സിഇഒയും ആയി തപൻ സിംഘൽ ചുമതലയേറ്റു. കഴിഞ്ഞ 11 വർഷങ്ങളായി അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് കീഴില്‍, ഉപഭോക്തൃ കേന്ദ്രീകരണത്തിൽ ഊന്നല്‍ നല്‍കികൊണ്ട്, ഇന്നൊവേഷനുകള്‍, ഇൻഡസ്ട്രി-ഫസ്റ്റ് ഇനിഷ്യേറ്റീവുകള്‍ എന്നിവ കമ്പനി മുന്നോട്ട് കൊണ്ടുപോകുന്നു. ഇൻഷുറൻസ് സെയില്‍, വിതരണം, കസ്റ്റമർ എൻഗേജ്മെന്‍റ് എന്നിവ അദ്ദേഹത്തിന്‍റെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ ഡിജിറ്റൽ ആയി മാറി.
ഇതിന് മുമ്പ്, അദ്ദേഹം ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്‍റെ ചീഫ് മാർക്കറ്റിംഗ് ഓഫീസര്‍ (സിഎംഒ) ആയിരുന്നു. റീജണല്‍ മാനേജർ, സോണൽ ഹെഡ്, സിഎംഒ എന്നീ നിലയില്‍ എല്ലാ റീട്ടെയിൽ ചാനലുകളുടെയും മേധാവി എന്നിങ്ങനെ കമ്പനിയിൽ വിവിധ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്‍റെ എംഡി & സിഇഒ എന്ന നിലയിൽ, അദ്ദേഹം ഇൻഡസ്ട്രിയില്‍ വളർച്ച, ലാഭക്ഷമത, കോസ്റ്റ് ലീഡര്‍ഷിപ്പ് എന്നിവ ഉറപ്പുവരുത്തി. നിലവിൽ അദ്ദേഹം ഇൻഷുറൻസും പെൻഷനും സംബന്ധിച്ച സിഐഐ നാഷണൽ കമ്മിറ്റിയുടെ അധ്യക്ഷനുമാണ്. അദ്ദേഹം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്, ഇന്ത്യ ഇൻഷുറൻസ് സമ്മിറ്റ് അവാർഡ്സ് 2019, 22nd ഏഷ്യ ഇൻഷുറൻസ് ഇൻഡസ്ട്രി അവാർഡ് 2018, ഇന്ത്യൻ ഇൻഷുറൻസ് സമ്മിറ്റ് 2017 ല്‍ 'പേഴ്സണലിറ്റി ഓഫ് ദി ഇയർ' എന്നിവ ഇതില്‍ പെടുന്നു. അദ്ദേഹം 2019 & 2018 ൽ 'ഇന്ത്യയിലെ linkedin ടോപ്പ് വോയിസ്' ആയി ഫീച്ചര്‍ ചെയ്യപ്പെട്ടു, Economic times ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2018 ൽ ഏഷ്യയിലെ 'മോസ്റ്റ് പ്രോമിസിംഗ് ബിസിനസ് ലീഡർ' ബഹുമതിയും ലഭിച്ചു.
കെ.വി. ദിപു ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസില്‍ സീനിയര്‍ പ്രസിഡന്‍റും ഓപ്പറേഷന്‍സ് & കസ്റ്റമര്‍ സര്‍വ്വീസ് മേധാവിയുമാണ്. റീട്ടെയിൽ ഫൈനാൻസ് ഓപ്പറേഷന്‍സില്‍ അദ്ദേഹത്തിന് മികച്ച മാനേജ്മെന്‍റ് പരിചയം ഉണ്ട്. അദ്ദേഹത്തിന്‍റെ സ്പെഷ്യാലിറ്റികളിൽ സെയിൽസ്, ബിസിനസ് ഡെവലപ്മെന്‍റ്, ഓപ്പറേഷൻ, പ്രോസസ് റീ-എഞ്ചിനീയറിംഗ്, പ്രോഡക്ട് മാനേജ്മെന്‍റ് എന്നിവ ഉൾപ്പെടുന്നു.
GE Capital-ല്‍ സെയില്‍സ്, പ്രോഡക്ട് മാനേജ്മെന്‍റ്, സിക്സ് സിഗ്മ & ഓപ്പറേഷന്‍സ് വിഭാഗങ്ങളില്‍ അദ്ദേഹത്തിന് 19 വർഷത്തിലധികം പ്രവർത്തന പരിചയം ഉണ്ട്. അദ്ദേഹം ഒരു സർട്ടിഫൈഡ് ലീൻ സിഗ്മ ബ്ലാക്ക് ബെൽറ്റും വിവിധ ഇൻഡസ്ട്രി കോൺഫറൻസുകളിലും ബിസിനസ് സ്കൂളുകളിലും പ്രഭാഷകനും ആണ്. ബിസിനസ് പ്രൊഫഷണലുകളുടെ ഒരു ഓപ്റ്റ്-ഇൻ റിസർച്ച് കമ്മ്യൂണിറ്റിയായ ഹാർവാർഡ് ബിസിനസ് റിവ്യൂ അഡ്വൈസറി കൗൺസിലിലും അദ്ദേഹം അംഗമാണ്.
വിക്രംജീത് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയില്‍ പ്രസിഡന്‍റും ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസറും ആണ്. ബജാജ് അലയൻസ് ജിഐസി-ക്ക് മുമ്പ് L&T, Vodafone, & Deutsche Bank മുതലായ പ്രമുഖ കമ്പനികളുമായി വിക്രംജീത്തിന് മികച്ചതും ദൃഢവുമായ ബന്ധമാണ് ഉണ്ടായിരുന്നത്. യുവാവും ഊര്‍ജ്ജസ്വലനുമായ വിക്രംജീത് എല്ലായ്പ്പോഴും നവീനവും പരിവര്‍ത്തനപരവുമായ എച്ച്ആർ ഇനിഷ്യേറ്റീവുകള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി. മികച്ച പെർഫോമൻസ് മാനേജ്മെന്‍റ് ഫ്രെയിംവർക്കുകളും ഡ്രൈവിംഗ് കൾച്ചർ ചേഞ്ചും ആവിഷ്ക്കരിച്ചുകൊണ്ട് അദ്ദേഹം ജനകീയ അജണ്ടയ്ക്ക് മികച്ച സംഭാവനകൾ നൽകി.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ